Saturday, July 11, 2009

അയാള്‍ കാത്തിരിക്കുന്നു...

അയാള്‍ കാത്തിരിക്കുകയാണു. എന്നെങ്കിലും ഈ അവസ്തയില്‍ ഒരു മാറ്റം വരുമെന്നു.
എപ്പോഴും ഒരു മാറ്റം ജീവിതത്തില്‍ വന്നുകൊള്ളണമെന്നില്ലല്ലോ. പലപ്പൊഴും നാം വിചാരിക്കാത്ത രീതിയില്‍ വിധി നമ്മെ നടത്തികൊണ്ടു പോകും.

അബ്ദുല്‍ഖാദര്‍ ഒരു പാടു കാലം ഹോട്ടല്‍ തൊഴിലാളിയായി കുടുംബം പുലര്‍ത്തി വരികയായിരുന്നു.
എല്ലാവരെ പൊലെ ഖാദരിന്നും മോഹങ്ങള്‍ ഉണ്ടായിരുന്നു. ഒരു നല്ല വീട്, ഒരു വാഹനം. ആഗ്രഹിക്കാന്‍ ആരുടെയും അനുവാദം ഒന്നും ആവശ്യമില്ലല്ലോ. ഖാദരും മോഹിച്ചു സ്വപ്നം കണ്ടു. വിപണിയില്‍ ഒരു രാജാവായി വിലസണം . പണം ഉണ്ടാക്കണം. അതു എങിനെയെങ്കിലും ആവട്ടെ. നാട്ടില്‍ ഒരു പഴംചൊല്ലുണ്ടു . മാനം വിറ്റും പണം ഉണ്ടാക്കി , പണം കൊടുത്ത് മാനം വാങ്ങാ‍ലോ. ചുരുക്കി പറയട്ടെ.
ഖാദറിന്നു സ്വസ്തത ഇല്ലാതായി ,ഉറക്കവും കമ്മി.
അന്നു പുള്ളികാരന്‍ ഒരു മീന്‍ കച്ചവടം നടത്തി നല്ല ലാഭവും നേടികൊണ്ടിരിക്കുന്ന കാലം. യുവാക്കള്‍ ഗല്‍ഫുസ്വപ്നങ്ങള്‍ ഒഴിവാക്കി നാട്ടില്‍ തന്നെ കൂടു വെക്കാനുള്ള ഒരുക്കത്തിലാണു.
ഒരു പാടു പേര്‍ ഭൂമി വാങ്ങിയും വിറ്റും ഫാരിസ് അബൂബക്കര്‍ മാരായി നാടു നീളെ വിലസുന്നു.
അങ്ങിനെയാണു ഖാദരും രിയല്‍ എസ്റ്റേറ്റിലെക്കു കാലു കുത്തുന്നത്. തന്റെ തട്ടകം അയല്‍ നാടുകളായിരുന്നു. ഖാദരിന്നു വലിയ വിദ്യഭ്യാസമില്ലെങ്കിലും ആളുകളെ എങ്ങിലെ വലയില്‍ വീഴ്ത്താമെന്ന് ശരിക്കും പഠിച്ചു വെച്ചിട്ടുണ്ട്. അല്ലെങ്കില്‍ അയാള്‍ വിപണിയെ കീഴ്പെടുത്തി.
ലാഭം അതും എത്രയും വേഗം. അതു പലരുടേയും രാപകലുള്ള മന്ത്രമാണു.
അയാള്‍ ദിവസവും മേത്തരം കാറുകളില്‍ മാറി മാറി സഞ്ചരിച്ചു. തന്റെ ഏജന്റുമാരുടെ മുന്നില്‍ പണത്തിന്റെ ചാക്കു കെട്ടുകള്‍ വാരി വലിച്ചിട്ടു. അവരുടെ കണ്ണ് മഞളിച്ചു. മൂക്കത്തു വിരല്‍ വെച്ചു.
ഖാദരിന്നു എവിടൊക്കെയോ വലിയ ബിസിനസ്സ് കൂട്ടുകെട്ടുകള്‍ ഉണ്ട്. ഖാദര്‍ ഒരു വല്ലാത്ത സാധനം തന്നെ. നാട് നീളെ വാര്‍ത്ത പരന്നു.
നീട്ടി കൊണ്ടു പോവുന്നില്ല. ഒരു ദിവസം പത്രത്തിലെ വാര്‍ത്ത കണ്ട് പലരും മോഹാലസ്യപ്പെട്ടു. ലക്ഷങ്ങളുമായാണു ഖാദര്‍ മുങിയത് . ലക്ഷത്തിനു ഇരുപതിനായിരം ലാഭം വാങ്ങി
ജീവിതം അടിച്ചു പൊളിച്ചവര്‍ ഇപ്പോല്‍ കാത്തിരിക്കുകയാണു.
അയാല്‍ എന്നെങ്കിലും വരുമെന്നു......