Monday, February 28, 2011

തിരു മുടി കാഴ്ചകള്‍ .

ഒടുങ്ങാട്ട് അബ്ദുല്ലായുടെ ഒടുക്കത്തെ എഴുത്ത് - ഒരു മുസ്ലിം സംഘടന എസ് കെ എസ് എസ് ഫ് കഴിഞ ദിവസങളില്‍ തെരുവീതികളിലൂടെ പ്രകടനം നടത്തി വിളിച്ച മുദ്രാവാക്യം. ചേന്നമംഗല്ലൂര്‍ സ്വദേശി അബ്ദുല്ല കഴിഞ്ഞ വാരത്തില്‍ തേജസ്സ് ദിനപത്രത്തില്‍ തിരുനബികേശത്തെ കുറിച്ചു എഴുതിയ ലേഖനമാണു സുന്നി വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ കാരണമായി തീര്‍ന്നതു. ഇതു തികച്ചും ഖേദകരമായ ഒരു സംഭവ വികാസമാണു. പ്രസ്തുത ലേഖനം വായിച്ചപ്പോള്‍ ഇത്രമാത്രം അരിഷം കൊള്ളാന്‍ മാത്രമുള്ള വകുപ്പുകളൊന്നും അതില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല.
ഒരു എഴുത്തു കാരനു അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു നേരെ ഇത്തരത്തില്‍ പ്രതികരിക്കന്‍ തുടങ്ങിയാല്‍ ഇതിനു ഒരു ഒടുക്കം ഉണ്ടാവില്ലെന്നതു നാം മനസ്സിലാക്കണം . ഇത് ഒരു തരം ഫാസിസ്റ്റ് ചിന്താ രീതിയാണു. മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതും പത്രപ്രവര്‍ത്തനത്തെ കോര്‍പറെറ്റ് ഭീമന്മാരുടെ ആലയില്‍ തളച്ചിടുന്നതും നാം ശ്രധിക്കണം. തിരുമുടി പ്രദര്‍ശനവും ആദരവും പണം കൊയ്യാനുള്ള ഒരു വിപണിയുടെ സ്രിഗാല തന്ത്രമാണു എന്ന് നാം മനസ്സിലാക്കേണ്ടതു. മതാചാരങ്ങള്‍ മതാചാര്യന്മാര്‍ വയര്‍ വീപ്പിക്കാന്‍ ഒരു വഴിയാക്കി മാറ്റുന്നതിനെ വിമര്‍ശിക്കപ്പെടേണ്ടതല്ലേ ? പാവപ്പെട്ടെ വിശ്വാസികളെ വഴികേടിലാക്കുന്ന മത പുരോഹിതന്മാരെ കുറിച്ചു പ്രവാചകന്‍ തന്നെ വളരെ മോശമായി പ്രതിവാതിച്ചിട്ടില്ലേ? അന്തമായി ഒരു പുരോഹിതനെയും ഒരു മതസംഘടനേയും നാം തക് ലീദ് ചെയ്യേണ്ടതുണ്ടോ ? ഇവിടുത്തെ ആത്മാവിഷ്കാര സ്വാതത്രം അതിന്റെ വക്ത്താക്കള്‍ എല്ലാം എവിടെ പോയി ഒളിച്ചു? എ.പി വിഭാഗം ഒരു വോട്ട് ബാങ്ക് ആയത്കൊണ്ട് രാഷ്ടീയ പാര്‍ട്ടികള്‍ വിട്ടു നില്‍ക്കും അവര്‍ക്കു വൊട്ട് മതി.

സംഘടിത മത സാമൂഹിക വിഭാഗങ്ങള്‍ തങ്ങളുടെ സാമ്പത്തിക സാമൂഹിക തല്പര്യങ്ങള്‍ക്കു വേണ്ടി കേരള രാഷ്ടീയത്തെ ഉപയോഗിക്കുമ്പോള്‍ അസംഘടിത വിഭാഗങ്ങള്‍ നോക്ക് കുത്തികളായി മാറുന്നു. ഇവര്‍ക്കു മതത്തെ കുറിച്ചു ഒന്നും പറയാന്‍ പാടില്ല എന്ന നിലപാടാണുള്ളതു. മതത്തിന്നു അകത്തുള്ളവരും പുറത്തുള്ളവരും. മനുഷ്യ സംസ്ക്രിതിയോളം വേരോട്ടമുള്ള മതങ്ങള്‍ ഗൊഉരവമാര്‍ന്ന പുനര്‍ചിന്തകളിലൂടെയും പുനരാഖ്യാനങ്ങളിലൂടെയാണു കടന്ന് പോകുന്നത് എന്നുള്ള സത്യം നാം മനസ്സിലാക്കണം. അതോടൊപ്പം അന്ധവിശ്വാസങ്ങള്‍ മതങ്ങള്‍ക്കിടയില്‍ മാത്രമല്ല എല്ലാ പ്രസ്താനത്തിലുmuNTu .

മത സംഘടനകള്‍ തമ്മില്‍ ഒരു പെരുമാറ്റ ചട്ടം നിലവില്‍ വരികയും അതു ക്രിത്യമായി നടപ്പില്‍ വരുത്തുകയും വേണമെന്നു തോനന്നുന്നു. നമ്മുടെ തെരുവീത്ഹികള്‍ മതസംഘടനകള്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ വല്ലാത്ത ബോറായി അന്‍ഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. എന്റെ നാടിന്റെ പരിസരങ്ങള്‍ വാദ പ്രതിവാദങ്ങള്‍ കൊണ്ട് മുഖരിതമാണു അന്തരീക്ഷം. ജമാഅത്തും -മുജാഹിദും സുന്നിയും മുജാഹിദും . എല്ലാവരുടെയും ലക്ഷ്യം ദീനീ പ്രബോധനം. ഇത്തരത്തില്‍ ദീനീ പ്രബോധനം വല്ല നേട്ടവും മുസ്ലിംകള്‍ക്കോ രാജ്യത്തിനോ ഉണ്ടാവുന്നുണ്ടോ ?
സൌമ്യമായ ഭാഷ നമുക്ക് കൈമോശം വന്നുവോ? പ്രബോധന പ്രവര്തനങ്ങ്ങ്ങള്‍ ഇത്തരം ശൈലിയില്‍ ആവണമെന്ന് റസൂല്‍ നിര്‍ദേശിച്ചത് നാം മറന്നു പോയോ ?
ഏതെങ്കിലും ഒരു മത സംഘടനയുടെയോ പാര്‍ട്ടിയുടെയോ അംഗം നേരായ പത്ര പ്രവര്‍ത്തനം നടത്തു മെന്നു തോന്നുന്നുണ്ടോ ? അത് കൊണ്ടു തന്നെ വായനക്കാര്‍ വരികള്‍ക്കിടയില്‍ മറ്റൊരു വായന നടത്തെന്റി വരുന്നു . ഇത് മാധ്യമ സംസ്കാരത്തിന്റെ അപചയം തന്നെയാണ്.

-----------------------------------------------

Monday, February 21, 2011

ഈ കടവും കടന്നു......


ഇരുവഴിഞ്ഞിയുടെ ഇരട്ടപെറ്റ മക്കളെ പോലെ രണ്ടു ഗ്രാമങ്ങള്‍ കൊടിയത്തൂരും ചെന്നമംഗല്ലൂരും . അവര്‍ക്കിടയിലെ കടത്ത് മാര്‍ഗം തെയ്യത്തും കടവ്. ചരിത്രത്തിലൂടെ ഒരു പാട് പേര്‍ ഈ വഴി കടന്നു പോയി. ഇരു ഗ്രാമത്തിലെയും ജനതയ്ക്ക് എത്രയോ ബാല്യ കാല ഓര്‍മ്മകള്‍ സമ്മാനിച്ച കടവ് തോണിയും മറവിയുടെ ആഴങ്ങളില്‍ ഊളിയിട്ടു പോകും. എങ്കിലും നമ്പുതോടിക കൊയസ്സന്‍ മാസ്റ്റര്‍ക്ക് ഈ കടവ് എന്നും വേദനയുടെ ഒരു തീപൊരി ഓര്‍മകളില്‍ ബാക്കി വെക്കും. പ്രിയ മകനെ ഇരുവഴിയുറെ കഴങ്ങള്‍ കൊണ്ടുപോയി. എന്റെ സുഹൃത്ത് ഉള്ളാട്ടില്‍ ഉസ്സന്‍ സുന്ദരനായ ആ ചെറുപ്പക്കാരന്‍ ഇപ്പോഴും പുഞ്ച്ജിരിച്ച്ചു കൊണ്ടു തോണി കാത്തിരിക്കുന്നത് ഞാന്‍ മനസ്സില്‍ കാണുന്നു . കൌമാരത്തിലെ കൂട്ടുകാരുടെ പ്രേമ ചാപല്യങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും. ഇരുവഞ്ഞിയുടെ പുത്രന്‍ എന്ന് തന്നെ പറയാവുന്ന , ബീ പി മൊയ്തീന്‍ ജല സമാധിയായി. മൊയ്ദീന്‍ -കാഞ്ചന പ്രേമ ബന്ധം ഇരുവഴിഞ്ഞിയുടെ ഇതിഹാസം തന്നെയായി. തീവ്രമായ ഒരു പ്രണയ ബന്ധം . ഷാജഹാനെയും മുംതാസിനെയും തോല്പിച്ച പ്രനയാതുരത . ഈ കടവില്‍ ഇത്തരത്തില്‍ എത്ര എത്ര പ്രണയങ്ങള്‍ മൊട്ടിട്ടു . തെയ്യത്തും കടവ് തോണിക്കാരന്‍ ഓര്‍മകളുടെ ചെപ്പു തുറന്നാല്‍... ഇരുവഴിഞ്ഞിയുടെ തീരങ്ങളിലൂടെ യാത്ര തീര്‍ത്ത യാത്ര ... എരുന്തു തോണിയും , നാളികേര ചങ്ങാടങ്ങളും ധനു മാസ കുളിരില്‍ കാലത്ത് കുളിച്ചു പോവുന്ന വെള്ള കാച്ചിയുടുത്ത മാപ്പിള പെണ്ണുങ്ങള്‍ . ഇരുവഴിഞ്ഞിയും കടവുകളും സജീവ മായി നില കൊണ്ട ആ നാളുകള്‍. എല്ലാം മാറി കൊണ്ടിരിക്കുന്നത് അല്പം വേദനയോടെ നോക്കി കാണുന്നു.

ഈ പുഴയോരത്തു ഒരു വയോദികന്‍ ജീവിച്ചിരുന്നു. അദ്ദേഹതിന്റെ ജല്പങ്ങനങ്ങള്‍ ഈ ഗ്രാംത്തിന്റെ കാതുകളില്‍ ഇപ്പോള്‍ മുഴങ്ങി കൊണ്ടിരിക്കുന്നുണ്ടാവും. മശ്രിക്കില്‍ നിന്നും മഗിബിലേക്ക് ഒരു പാലം കെട്ടേണ്ടെ ? മാനെ.. കുട്ട്യെ... എന്ന് വിളിചു അയാള്‍ പറഞു പോയതു , ഒരു പക്ഷെ നാറാണത്തു ഭ്രാന്തനെ പോലെ ദിവ്യവല്‍കരിചിരുന്നെങ്കില്‍ ഒരു വംബന്‍ ജാറത്തിനുള്ള സ്കോപ് ഈ ഗ്രാമത്തിനും ലഭിക്കുമായിരുന്നു. പക്ഷെ ഈ പുഴയും കടന്നു വന്ന ചരിത്ര പുരുഷന്മാര്‍ അബ്ദുരഹിമാന്‍ സാഹിബ് , സി എച്ച് മുഹമ്മദ് കോയ സാഹിബ്, പിന്നെ കൊടിയത്തൂരില്‍ നിന്നും വന്നു ഇക്കരെ കൂടു കൂട്ടിയ ഖുര്‍ ആനെ പ്രണയിച്ച കെസി അബ്ദുല്ല മൊലവി. അവര്‍ ചവിട്ടി കടന്നു പോയ ഈ മണ്ണില്‍ ജാറങ്ങള്‍ ഉയര്‍ന്നു വന്നില്ല.
അബ്ദുറഹിമാന്‍ സാഹിബ് ഇതു വഴി പോയപ്പോള്‍ കരിങ്കൊടി കാട്ടാന്‍ കാത്തു നിന്ന കാര്യങ്ങള്‍ നാഗേരി കുട്ടിഹസ്സന്‍ എന്നോട് ഒരിക്കല്‍ വര്‍ത്തമാനത്തിനിടയില്‍ പറഞ്ഞിരുന്നു. സ്വകാര്യമായി മറ്റൊരു കാര്യവും കൂടി നിന്റെ ബാപ്പയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പലര്‍ക്കും അന്നു സാഹിബ് കാഫിര്‍ ആയിരുന്നു.
ഒരു കാലഘട്ടത്തില്‍ ബ്രിട്ടീഷ് മേലാളന്മാര്‍ പതിച്ചു നല്‍കിയ അധികാരതിന്റെ സ്താനതിരുന്ന കുട്ടിഹസ്സന്‍ അധികാരിയുടെ കെട്ടു വള്ളങ്ങള്‍ എത്രയോ അക്കരെക്കും ഇക്കരേക്കും കൊച്ചോളങ്ങളെ വകഞു മാറ്റി നീങ്ങി കൊണ്ടിരുന്നു. മുസ്ലിം പരിഷകരണ നായകന്മാര്‍ അവരുടെ ആധിത്യം അനുഭവിച്ചവരാണു. അബ്ദുറഹിമാന്‍ സാഹിബിന്റെ അവസാന അത്തായം ഈ വീട്ടില്‍ വെച്ചായിരുന്നു. അന്നത്തെ കാലത്തു മൂവ്വായിരം കേള്വിക്കാര്‍ ഉണ്ടായിരുന്നു കൊടിയത്തൂര്‍ എന്ന ഗ്രാമത്തില്‍.മുസ്ലിം ഉല്പതിഷ്ണുക്കളുടെ നാടായി അന്നേ ഈ നാടുകള്‍ പരദേശങ്ങളില്‍ അറിയപെട്ടിരുന്നു.

ഇന്ന് കാലം മാറി.കൊടിയത്തൂര്‍ ചേന്നമംഗല്ലൂര്‍ ബന്ധങ്ങളില്‍ അകലം ഒരു പ്രശ്നമായി മാറി. നടക്കാന്‍ മിനക്കേടില്ല. എല്ലാറ്റിനും വാഹനം തന്നെ വേണം. പത്തു രൂപയുടെ മത്തി വാങ്ങി പതിനന്‍‍ജു രൂപ കൊടുതു ഓട്ടൊ യാത്ര. വിവാഹ ബന്ധങ്ങളും കുറഞു വന്നു. ഇപ്പോള്‍ പാലം വരുമ്പോള്‍ ഇരു ഗ്രാമങ്ങളും കൂടുതല്‍ അടുത്തു തുടങ്ങും. പുല്പ്പറമ്പിലും ചീനിചുവട്ടിലും വ്യാപാരകേന്ദ്രങ്ങള്‍ ഉയര്‍ന്നുവരും. കൊടിയത്തൂരും ചേന്നമങല്ലൂരും ചേര്‍ന്നു കൊണ്ടുള്ള സംസ്കാരിക വിനിമയം കൂടുതല്‍ മെച്ചപ്പെടാതിരിക്കില്ല. ഈ പാലം തുറക്കപ്പെടുന്നതോടെ ഇരു ഗ്രാമങ്ങളും ഡയാമീസ് ഇരട്ടകള്‍ ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Saturday, February 19, 2011

ഗദ്ധാമ ന്യായീകരിക്കാന്‍ പറ്റാത്ത പ്രമേയം .




ചലച്ചിത്ര നിര്‍മാണത്തിലും സംവിധാനത്തിലും മലയാളസിനിമക്ക് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ കമല്‍ പുതുതായി സംവിധാനം ചെയ്ത ഗദ്ധാമ പ്രവാസികള്‍ക്ക് ഒരു നിലക്കും ഗംഭീരമായി എന്നുപറയാന്‍ പറ്റുമോ? ഒരു സംഗതിയുടെ നെഗറ്റീവ് വശം മാത്രമേ കമല്‍ കണ്ടുള്ളൂ . എത്ര ഗദ്ധാമകള്‍ അറബികളുടെ ദയാ വയ്പിന്റെ പേരില്‍ മക്കളുടെ വിവാഹവും വീട് നിര്‍മാണവും നടത്തി . ജോലി ഉപേക്ഷിച്ചു പോന്നിട്ടും എത്ര പേര്‍ക്ക് അറബി ദയാലുക്കള്‍ സഹായം ചെയ്തു കൊണ്ടിരിക്കുന്നു. അത്തരം ജീവിക്കുന്ന ഉധാഹരണങ്ങള്‍ എന്റെ നാട്ടില്‍ നിന്ന് തന്നെ എടുത്തു പറയാനുണ്ട്. ഏതായാലും ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റയടിക്ക് ഇങ്ങനെ മോശമായി ചിത്രീകരിച്ചു കാണിച്ചത് നന്നായില്ല എന്ന് തന്നെ അഭിപ്രായപ്പെടുന്നു . സിനിമ നിര്‍മിക്കാനും അഭിപ്രായങ്ങള്‍ പറയാനും നമുക്കൊക്കെ ഇവിടെ സ്വാതത്ര്യം ഉണ്ടല്ലോ?
ഭരദ്വാജ് പ്രവാസി കുറിപ്പുകള്‍ നന്നായി എഴുതി. അറബികളുടെ സൌമ്യ ഭാവവും ക്രൂരതയും ഒക്കെ സത്യാ സന്ദ്ധമായി കുറിച്ചിട്ടു. എന്നിട്ടും നമ്മുടെ വി. മന്ത്രി അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ നിന്നും ചില ഏടുകള്‍ സ്കൂള്‍ പുസ്തകത്തില്‍ നിന്നും നീക്കം ചെയ്തല്ലോ ? എന്തായിരുന്നു കാരണം ?
അര നൂറ്റാണ്ടിലെ കേരളത്തിന്റെ സാമ്പത്തിക അഭിവൃധിയില്‍ അറബ് നാടുകള്‍ നമുക്ക് ചെയ്തു തന്ന ഉപകാരങ്ങള്‍ക്കു മലയാള സിനിമ നല്‍കിയ ഉപഹാരം ഗംഭീരമായി .
ഇവിടെ സൌമ്യമാര്‍ എത്രയുന്റായി ? സ്ത്രീ പീധനങ്ങള്‍ കുറഞ്ഞും ഏറിയും എല്ലാ സ്ഥലത്തും നടക്കുന്നില്ലേ ? നമ്മുടെ കേരളം മാത്രമെടുത്തു വായിച്ചോ ? ഹേ . ലജ്ജ്ഹാകാരം .
സിനിമ എടുക്കാന്‍ ഒരു കഥക്ക് വേണ്ടി കടല്‍ കടക്കണോ ? അതും സ്ത്രീ പീഡന കാര്യത്തില്‍. കുറെ കാലം അറബ് നാടുകളില്‍ ജോലി ചെയ്ത എനിക്ക് ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയ വികാരം ഇവിടെ പ്രകടിപ്പിച്ചു . ഉണ്ട ചോറിനു നന്ദിയെന്നു പറഞ്ഞോ ?

Friday, February 4, 2011

എല്ലാം പ്രകൃതി മായം

പ്രകൃതി സുന്ദരമായ ഇരുവഴിഞ്ഞിയുടെ തീരത്തെ ഒരു ചികിത്സ കേന്ദ്രം . ഡോക്ടര്‍ കരീം വളര്‍ത്തിയെടുത്ത സ്ഥാപനം. ഇന്ന് കേരളത്തിന്റെ പല ഭാഗത്ത്‌ നിന്നും ആളുകള്‍ ഇവിടേയ്ക്ക് വരുന്നു. അവരില്‍ അധികവും ആധുനിക ചികിത്സ മടുത്തവരാന്.
പത്താം ക്ലാസ് മാത്രം ക്ലാസ്സിലിരുന്നു പഠിച്ച കരീമിന്റെ ഉയര്‍ച്ചയുടെ കഥകള്‍ വിവരിക്കാന്‍ കുറെയെരയുണ്ട് .
ഒരിക്കല്‍ ഖത്തറില്‍ വന്നു ഖത്തര്‍ ടീവിയില്‍ പ്രകൃതി ചികിത്സയെ കുറിച്ച് പ്രഭാഷണം നടത്തുന്നത് കേട്ട് ഞാന്‍ ഞെട്ടി നിന്നിട്ടുണ്ട്. എന്റെ നാടുകാരന്‍ എന്നതില്‍ അഭിമാനം തോന്നിയിട്ടുമുണ്ട്.
പത്തു വര്ഷം മുമ്പ് ഈ കരീം ഒരു ഉര്‍ദു അധ്യാപകന്‍ ആയിരുന്നു. കേരള ഉര്‍ദു ടീച്ചേര്‍സ് സംഗത്തിന്റെ സാരതിയും ഒക്കെ ആയി നീണ്ട വര്‍ഷങ്ങള്‍ . ആ സമയത്ത് ഏറെ ഡിഗ്രികള്‍ സ്വന്ത മാക്കി. പഠനം ഒരു കാലത്തും നിര്തിവെച്ച്ചില്ല. നന്നായി എഴുതുകയും പ്രസങ്ങിക്കുകയും ചെയ്യുന്ന കരീം പള്ളി മിമ്ബരിലും കാണാം.
ഹോ വല്ലാത്ത ഒരു സാധനം തന്നെ . കൂട്ടുകാര്‍ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. തനിക്കു ശരിയെന്നു തോന്നുന്നത് പറയാന്‍ ഒരു ഭയമില്ല . ആയിടക്കാണ്‌ ഒരിക്കല്‍ മണിക്ക് ഫാനെ കൊണ്ട് നടക്കുന്നത് . പ്രത്യേകം പെരുന്നാള്‍ കഴിക്കാന്‍ കരീം മടിച്ചു നിന്നില്ല. വ്യത്യസ്തനാം ഒരു മുന്‍ഷി.
പരിശ്രമം ചെയ്‌താല്‍ ഒരു മനുഷ്യന് എവിടെ വേണമെങ്കിലും എത്താം എന്നതിന് കരീം തന്നെ നല്ല ഉദാഹരണം.
ഡോക്ടര്‍ കരീം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പ്രകൃതി ചികിസകനാണ്.