Friday, February 3, 2012

കൊയ്യപുറത്തെ ഉമ്മരാക്ക .






ഒരു പിടിയാനാക്കൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു എട്ടു വയസ്സുകാരന്‍ കോഴിക്കോടിനടുത്ത പെരുമന്ന ഭാഗത്ത്‌ നിന്നും പുറപെട്ടു ഗ്രാമത്തിലെത്തുന്നു. ആനക്കാരന്‍ ആ കൊച്ചു കുട്ടിയെ കാനകുന്നന്‍ മുഹമ്മദ്‌ കാക്കയെ ഏല്‍പ്പിക്കുന്നു. അവനറിയില്ല തന്റെ ഊരും പേരും . അല്ലെങ്കില്‍ അവന്‍ ആരോടും ഒന്നും പറഞ്ഞില്ല . കാനകുന്നന്‍ മൊഹമ്മദ്‌ അവനെ ഉമ്മര്‍ എന്ന് വിളിച്ചു . അവന്‍ ആ വിളി കേട്ട് വളര്‍ന്നു . ഒരു കടങ്കഥയിലെ നായകനെ പോലെ . മൃഗയിലെ മമൂട്ടിയെ പോലെ . ഞാനും കുട്ടി കാലത്ത് കാനകുന്നന്‍ മുഹമ്മദ്‌ കാക്കക്കൊപ്പം നായാട്ടിനു പോകുന്ന ഉമ്മരാകയെ കണ്ടിട്ടുണ്ട് . ഞങ്ങളുടെ അയാള്‍ പക്കത് അയാള്‍ വളര്‍ന്നു വലുതായി പിന്നെ കൊയ്യപുരതുകാര്‍ നല്‍കിയ പത്ത് സെന്ററില്‍ വീട് വെച്ച് , പെണ്ണ് കെട്ടി കുട്ടികളായി .
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉമ്മറിന് ജനിച്ച നാടിനെ കുറിച്ചോ വീടിനോ കുറിച്ചോ ഓര്മ വന്നില്ല . പിന്നെ ഓര്‍മകളില്‍ പോലും അത്തരം ഒരു ചിന്ത ഉണര്‍ന്നില്ല .
കൊയ്യപുറത്തു കുഞ്ഞഹമദ ഹാജിയുടെ മക്കള്‍ മുഹമ്മദ്‌ ഹാജി ഉസ്സന്കുട്ടി എന്നിവര്‍ക്കൊപ്പം അയാള്‍ നായാടിനു പോയി . നായ്ക്കളെ പരിശീലിപ്പിച്ചു . ഇരുവഞ്ഞി പുഴയില്‍ ചൂണ്ടല്‍ ഇട്ടു മീന്‍ പിടിച്ചും അയാള്‍ ജീവിച്ചു പോന്നു. അധികമൊന്നും സംസാരിക്കാന്‍ അയാള്‍ മിനക്കെട്ടില്ല . അധികവും ഏകാന്തന്‍ . ഇരുവഴിഞ്ഞിയിലെ കൊചോളങ്ങള്‍ അയാളോട് സ്വകാര്യങ്ങള്‍ പറഞ്ഞു . അയാള്‍ തന്റെ ദുഃഖങ്ങള്‍ ഇരുവഴിഞ്ഞിയുടെ ആഴങ്ങളില്‍ മുക്കി കളഞ്ഞു .നാടില്ലാത്ത നാട്ടുകാരനായി
കുഞ്ഞഹമാദ് ഹാജിയുടെ പേരകുട്ടിയും ഉമ്മരാക്കയുടെ കൂടെ മീന്‍ പിടിക്കാനും നായട്ടിനും പോകാന്‍ തുടങ്ങി . അപ്പോഴേക്കും ഉമ്മരാക്ക നാടിന്റെ മകനായി മാറി കഴിഞ്ഞിരുന്നു.
ഉമ്മറിന്റെ ജീവിത കഥ പിന്നീട് വഴി മാറുകയാണ് . ഒരിക്കല്‍ ഉസ്സന്‍ കുട്ടിയുടെ മകന്‍ അനീസിനോപ്പം മീന്‍ പിടിക്കാന്‍ ഇരുവഴിഞ്ഞിയും ചാലിയാറും താണ്ടി രാത്രികള്‍ കഴിച്ചു കൂട്ടുന്ന കാലം . ഒരു ദിവസം ഉമ്മര്‍ക്ക അനീസിനോട് പറഞ്ഞു അനീസേ ഈ പുഴക്കടവും ഈ തോടും ഒക്കെ എന്റെ ഓര്‍മയില്‍ തികട്ടി വരുന്നു. അതെ അത് ഉമ്മര്‍ എന്നാ എട്ടു വയസ്സ് കാരന്റെ ഓര്‍മകളിലെ മിന്നലാടമായിരുന്നു . എവിടോക്കയോ എന്തക്കൊയോ മറന്നത് ഓര്‍മയായി തിരിച്ചു വരുന്ന പോലെ . പിറ്റേ ദിവസവും അവര്‍ അത് വഴി തന്നെ മീന്‍ പിടിക്കാന്‍ പോയി .
കടവില്‍ വലയിട്ടു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ വന്നു അവരെ വിലക്കി " പുറത്തുള്ളവര്‍ ഇവിടെ വന്നു മീന്‍ പിടിക്കാന്‍ പാടില്ല "
" പുറമല്ല അകതുള്ളവന്‍ തന്നെയാണ് " ഉമ്മര്‍ക്ക അങ്ങിനെയാണ് പെട്ടെന്ന് പ്രതികരിച്ചത് . " ഇവനാര് അകതുള്ളവന്‍ എന്ന് പറയാന്‍ "
അനീസ് പെട്ടെന്ന് അയാളോട് ഒരു സംശയം ചോദിച്ചു ? ഇവിടെ നിന്നും പണ്ടെന്നോ ഒരു കുട്ടി കാണാതെ പോയിട്ടുണ്ടോ ? അതാ ആ കാണുന്ന വീടിലെ മൂത്ത കുട്ടി " അനീസുവിനു മനസ്സില്‍ കൂടുതല്‍ സംശയങ്ങള്‍ പെരുകി വന്നു.
അങ്ങിനെ അവര്‍ ആ വീട്ടിലെ ഒരാളെ വിളിപ്പിച്ചു . ആ വന്ന ആള്‍ വിളിച്ചു പറഞ്ഞു " ഇത് ഞങ്ങളുടെ പൊയ്പോയ ജ്യേഷ്ടന്‍ തന്നെ "
അവര്‍ രണ്ടു പേരും കാഴ്ചയിലും നല്ല സാമ്യം . " അനീസ്‌ അന്വേഷണങ്ങള്‍ തുടര്‍ന്നു.
ഉമ്മര്‍ക്കയുടെ കുടുംബം അറിയപ്പെടുന്ന ഒരു ഹിന്ദു കുടുംബമാണ് . രണ്ടനുജന്മാര്‍ ഒരനുജതി ജീവിച്ചിരിക്കുന്നു.
ഇപ്പോള്‍ നമ്മുടെ ഉമ്മരാക്ക മരിച്ചിട്ട് രണ്ടു വര്ഷം തികയുന്നു. കഥകള്‍ ഇനിയും അവസാനിച്ചിട്ടില്ല . തലമുറകളിലൂടെ ഈ കഥകള്‍ പുനര്‍ജനിച്ചു കൊണ്ടിരിക്കുന്നു. കോടതി വിധി ഉമ്മറിന്റെ മക്കള്‍ക്കും അച്ഛന്റെ കുടുംബ സ്വത്തു ലഭിക്കാനുള്ളതാണ് . ഏറെ പരീക്ഷയിലാണ് ആ സാധു കുടുംബം ഇപ്പോള്‍ .
ഒരാന കമ്പത്തില്‍ നാട് വിട്ടു പോന്ന ഒരു പയ്യന്റെ സ്തോബജനകമായ ജീവിത കഥ ഒരു സിനിമ പോലെ ഇവിടെ അവസാനിക്കുന്നില്ല ........


..............................................................................

Thursday, February 2, 2012

ശര്മീന്‍ ഒബൈദ് പാക് -താര പരിവേഷത്തില്‍


Sharmeen Obaid on sets.

ശര്മീന്‍ ഒബൈദ് പാക് സിനിമാ ലോകത്ത് വളരെ വ്യക്തമായ കാഴ്ചപാടുകള്‍ ഉള്ള പുതിയ സിനിമ പ്രവര്‍ത്തകയാണ് . തന്റെ ഹൃദയത്തെ മദിച്ചു കഴിഞ്ഞ സംഭവങ്ങളെ അവര്‍ സിമയുടെ വിഷയമാകി പരിവര്തിക്കുന്നു. തീര്‍ച്ചയായും അത് മറ്റുള്ളവരെയും പിടിച്ചു കുലുക്കുന്നു. ബാല പീഡനം ,സ്ത്രീ പീഡനം ഭീകര പ്രവര്‍ത്തങ്ങള്‍ എല്ലാറ്റിനോടും ശക്തമായി പ്രതികരിക്കുകയാണ് സിനിമയിലൂടെ ഈ വനിതാ ജര്‍ണളിസ്റ്റ് . പാകിസ്ഥാനില്‍ നിന്നും ആദ്യമായി ജര്‍ണലിസത്തില്‍ എമ്മി അവാര്‍ഡ് ഇത് ഒരു അമേരിക്കന്‍ അവാര്‍ഡ് കൂടിയാണ് . ആദ്യമായി ഓസ്കാര്‍ നോമിനെഷ്യന്‍ അര്‍ഹത കൂടി ഈ പാക് വനിതയെ തേടിഎത്തി .

കഴിഞ്ഞ ഒക്ടോബറില്‍ അവരുടെ സേവിംഗ് ഫേസ് എന്ന ചെറിയ ചിത്രം നല്ല ഡോകുമെന്ററി വിഭാഗത്തില്‍ (ഓസ്കാര്‍) ശ്രധിക്കപെട്ടു . പാകിസ്ഥാനിലെ ചില അപരിഷ്കൃത മേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് നേരെ കൊടിയ പീഡനങ്ങള്‍ നടക്കുന്നുവന്നു അവര്‍ ഡോണ്‍ പത്രത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു .

ഇത്തരത്തില്‍ സിനിമയിലൂടെ പീടനങ്ങള്‍ക്ക് നേരെ ശക്തമായ മുന്നറിയിപ്പുമായി ശര്മീന്‍ ഒബൈദ് പാക്കിസ്ഥാനില്‍ മാത്രമല്ല ലോക ത്തിനു മുമ്പില്‍ തന്നെ തന്റെ സാന്നിധ്യം അറിയിക്കുകയാണ്.

..............................................................................................





Monday, January 30, 2012

രാഹത്തിന്റെ ഹംസ .

ഞാന്‍ ഇന്ന് രാവിലെ ബാങ്കില്‍ വെച്ച് റാഹത്തിന്റെ ഹംസയെ കണ്ടു . ഒരു ബാല്യ കാല സുഹൃത്ത് . പണ്ടുകാലത്ത് ഗ്രാമത്തില്‍ നിന്ന് നാല് നാഴിക അകലെയുള്ള മുക്കത്തേക്ക്‌ ഞങ്ങള്‍ ചെന്നമാങ്ങള്ളൂരില്‍ നിന്നും ചെമ്മണ്‍ പാത താണ്ടി നടക്കും . മിക്ക ഞായരാഴ്ച്ചകളിലും -ഒന്നുകില്‍ സിനിമ കാണാന്‍ അല്ലെങ്കില്‍ ആഴ്ച ചന്തയില്‍ പോയി ഐസ് വാങ്ങാന്‍ . പിന്നെ മുക്കത്തെ പ്രസിദ്ധ ഹോട്ടല്‍ രാഹത്ത് . ആദ്യ മൊക്കെ ഹംസ ഹോടലില്‍ സപ്പ്ലയാര്‍ ആയി നിറഞ്ഞു നിന്നിരുന്നു. പിന്നെ ബാപ്പക്ക് സുഖമില്ലാതെ വരുമ്പോള്‍ കാശ് ടാബിളില്‍ ഹംസ കയറി ഇരിക്കും . ഉയര്‍ന്ന ഇരിപ്പിടത്തില്‍ ഹംസ ഞെളിഞ്ഞിര്‍ക്കും . ഞങ്ങള്‍ നാടിന്പുറത്തു കാരെ ഹംസ തെല്ലു അവക്ഞ്ഞയോടെ നോക്കി കാണും . പിന്നെ മെല്ലെ മെല്ലെ ഞങ്ങള്‍ കൂട്ടുകാരായി . പുഴ മാട്ടിലെ രാത്രി കാലങ്ങളിലെ വയള് പരമ്പര . അന്ന് ഞങ്ങള്‍ പല സ്ഥലത്ത് വെച്ചും ഹംസയെ കണ്ടു മുട്ടും ....
രണ്ടു മൂന്ന് പതിറ്റാണ്ടുകള്‍ കടന്നു പോയി ...

ഹംസ ഇപ്പോള്‍ നല്ല മൂടിലാണ്
" എന്താ ഹംസേ..? വല്ല ദൂധുമായി വന്നതോ....?
ഹംസ പിന്നെ പറയാന്‍ തുടങ്ങി ...
അവന്‍ ദൈവത്തിന്റെ മനവാട്ടികളെ സഹായിച്ചു . അവര്‍ക്ക് ഭൂമിയോളം ക്ഷംയുണ്ട് . ഇങ്ങിനെ കാത്തിരുന്നാല്‍ ഇരിപ്പേ ഉണ്ടാകൂ .
<ഹേ മിസ്ടര്‍ ജോയ്>
< ദൈവത്തിന്റെ കുഞ്ഞാടുകളെ നീ ശ്രദ്ധിക്കൂ ....
അവന്‍ എന്റെ നേരെ തിരിഞ്ഞു പഴയ കഥകള്‍ അയവിറക്കി ...ഒന്നും മറന്നിട്ടില്ല ....
നീ എന്തിനാ വന്നത് .? ..( ഞാന്‍ കുടിച വകയില്‍ കടമില്ല എന്ന് പറയാന്‍ വന്നതാ )
കുടി കടം കൊടുക്കാന്‍ .... പുതിയ കടം വാങ്ങി കുടിക്കാന്‍
" നീ ജനങ്ങള്‍ക്ക്‌ ഒരു ശല്യമാണ് ...പഹയാ ? പബ്ലിക് നൂയിസന്‍സ് ...
ഇന്നലെ പള്ളിയില്‍ സലാത് ചൊല്ലി രണ്ടു മണിക്കൂര്‍ .....ഈ ഹംസ ഒറങ്ങാന്‍ ബുദ്ധിമുട്ടി . ഹയ്യോ . എന്റെ പൌരാവകാശം ...
ദാട്സ് ആള്‍സോ പബ്ലിക് നൂയിസന്‍സ് ....യു നോ .
"പിന്നെ എന്റെ സാധനം ഞാന്‍ ഒരു കൊച്ചു കുട്ടിയായിര്‍ക്കുമ്പോള്‍ കണ്ടിച്ചു എന്താ കുട്ടികള്‍ ഈ രാജ്യത്തെ പൌരന്മാരല്ലേ ...? . അതും ഞാന്‍ കേസ്സ് കൊടുക്കും ..... പിന്നെയും ഹംസ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.
ബാങ്കില്‍ ആളുകള്‍ക്ക് ഹംസ ഒരു കഥാപാത്രം ... നീണ്ട വരിയില്‍ നില്‍ക്കുന്നവര്‍ക്ക് അവന്റെ സംസാരം കേട്ടാല്‍ ഹരം പിടിക്കും
മുക്കത്തെ ആലിന്‍ ചുവട്ടില്‍ എത്ര എത്ര കഥാ പാത്രങ്ങള്‍ . രാജന്‍ , ബുള്ളൂ , മരകാര്‍ ,കുട്ടികൈമല്‍
രാജന്‍ ഒരു ഓണ നാളില്‍ ഉപവാസം കിടന്നു ഈ ആലിന്‍ ചുവട്ടില്‍ .
ജീവിതത്തില്‍ ഒന്നും ആയി തീരാത്ത ഹംസ .... പഴയ സിനിമ ഗാനങ്ങള്‍ പാടി കേള്‍പ്പിച്ചു
അവന്‍ നടന്നു പോകുമ്പോള്‍ മനസ്സില്‍ എവിടേയോ ഒരു ദുഖത്തിന്റെ പൂ വിരിയുകയായിരുന്നു.
· · · 3 hours ago

Tuesday, December 13, 2011

കുങ്കുമം പൂക്കുന്ന താഴ്വരകള്‍ ....






ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും ആവര്‍ത്തന വിരസതയില്‍ നിന്നും ആധുനികതയും ആധുനികതയും തേടി കുറച്ചു ദിവസത്തേക്ക് ഒരു മാറ്റം കൊതിച്ചു . അങ്ങിനെയാണ് കാശ്മീരിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തത് . ഞങ്ങള്‍ നാട്ടുകാരായ സുഹൃത്തുകള്‍ അഞ്ചു പേര്‍ നവംബര്‍ മുപ്പതിന് കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്കു വണ്ടി കയറി. എല്ലാവരും അന്‍പത്തി അഞ്ചു പിന്നിട്ടവര്‍ .
ഡല്‍ഹിയില്‍ രണ്ടു ദിവസം തങ്ങി . പിന്നെ അമ്രിതസരിലേക്ക് . അവിടെ നിന്നും വാഗാ അതിര്‍ത്തിയിലേക്ക് . പാക്കിസ്ഥാനും ഇന്ത്യയും മുഖാമുഖം സൈനിയ വിന്യാസം .പതാക ഉയര്തലും താഴ്തലും . കൂടി നില്‍ക്കുന്നവര്‍ ദേശ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു. ഒരു ഇന്ത്യ ക്കാരന്റെ ഹൃദയത്തില്‍ ദേശ സ്നേഹത്തിന്റെ ആന്തോളനം അനുഭവിക്കതിരിക്കില്ല , അനിര്‍വച്ചനീയ നിമിഷങ്ങള്‍ . അമൃത സാറിലെ ജാലിയന്‍ വാല ബാഗ് , സ്വാതന്ത്ര്യത്തിന്റെ പേരില്‍ മരണം ഏറ്റു വാങ്ങിയ ആയിരങ്ങളുടെ ഒര്മപെടുതലുകള്‍. തൊട്ടടുത്ത്‌ സുവര്‍ണ ക്ഷേത്രം .
ഏറ്റവും രസകരവും അതോടൊപ്പം ഭീതി ജനിപ്പിക്കുന്ന യാത്ര - ജമ്മു വില്‍ നിന്നും ശ്രീനഗരിലെക്കുള്ള യാത്രയാണ്. രണ്ടായിരത്തി അറുനൂറ്റി അമ്പതു അടി ഉയരത്തിലാണ് ശ്രീനഗര്‍ . അവിടേക്ക് പോകാന്‍ ഒരേയൊരു റോഡു മാര്‍ഗം . ഇരുനൂറ്റി എന്പതു കിലോമീറ്റര്‍ ദൂരം . ആകാശം മുട്ടി നില്‍ക്കുന്ന പര്‍വത നിരകള്‍ ചുറ്റിയുള്ള യാത്ര ആരുടെ മനസ്സിലും ഭീതി ജനിപ്പികാതിരിക്കില്ല . ഇല കൊഴിഞ്ഞ പൈന്‍ മരങ്ങളില്‍ നിറയെ തടിച്ചു കൊഴുത്ത കഴുകന്മാരുടെ കൂട്ടം .
ഡല്‍ഹിയില്‍ വെച്ച് ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നു ശ്രീനഗറില്‍ നിന്നും തിരിച്ചു പോരാന്‍ അല്പം ഭയപ്പെടും . അത് തികച്ചും ശരിയായിരുന്നു . ഞങ്ങള്‍ വിമാനം വഴി സല്‍ഹിയില്‍ എത്തിപെടാന്‍ ആഗ്രഹിച്ചു. അതിനു കഴിഞ്ഞില്ല . ഷെഡ്യൂള്‍ തെറ്റിയാല്‍ എല്ലാം കുഴപ്പമാവും . അങ്ങിനെ വീണ്ടും ബസ്സ് വഴി തിരിച്ചുള്ള യാത്ര. ഗുല്‍മാര്‍ഗയില്‍ അത്വുന്നതങ്ങളില്‍ വല്ലാത്ത ഒരനുഭൂതിയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ കണ്ടു. അതിര്‍ത്തി കാക്കുന്ന പട്ടാളം . അവരില്‍ ഒരു ആലപ്പുഴക്കാരന്‍ മലയാളിയെയും കണ്ടു മുട്ടി.
തിരിച്ചു വരുമ്പോള്‍ താഴെ ചെങ്കുത്തായ കൊല്ലിയില്‍ ഒരു വാഹനം മറിഞ്ഞു കത്തി കൊണ്ടിരിക്കുന്നത് കണ്ടു . ശരിക്കും ശ്വാസം അടക്കി പിടിച്ചു കൊണ്ടുള്ള യാത്ര. ജമ്മുതാവി വരെ ചുരം തന്നെ.

ജമ്മു താവിയില്‍ നിന്നും ശ്രീ നഗരിലെക്കുള്ള യാത്രയില്‍ നാം കണ്ടു മടുത്ത കാഴ്ചകള്‍ അല്ല കാണുന്നത് .തികച്ചും വിത്യസ്തമായ ഭൂപ്രകൃതി ,കാലാവസ്ഥ . പൈന്‍ മരങ്ങള്‍ , കാശ്മീര്‍ ശൈലിയിലെ വീടുകള്‍ . ഞങ്ങള്‍ പോയ സമയം ഡിസംബര്‍ മരങ്ങള്‍ ഇല പൊഴിക്കുന്ന കാലമായിരുന്നു. ആപ്പിള്‍ തോട്ടങ്ങള്‍ നഗ്നമായി നില്‍ക്കുന്നു. എല്ലാവരും കൃഷി ഇറക്ക്ന്ന സമയം . മലചെരുവുകളില്‍ കൊച്ചു കൊച്ചു തടങ്ങള്‍. ഓരോ മലമുകളിലും ഒന്നോ രണ്ടോ വീടുകള്‍ ചിലേടത് കൂട്ടമായും . മേല്പ്പുരയെല്ലാം അലൂമിനിയം ഷീറ്റ് കൊണ്ട് മേഞ്ഞത് . യാത്രയില്‍ ഒരു ഗ്രാമത്തില്‍ ക്രികറ്റ് ബാറ്റുകള്‍ ഉണ്ടാക്കുന്നത്‌ . ഇവിടത്തെ പ്രധാന തൊഴില്‍ ഇത് തന്നെ . ബാറ്റു ഉണ്ടാക്കാനുള്ള മരം ഇവിടെ ധാരളമായി ഉണ്ടാകുന്നു. പൈന്‍ മരം കൊണ്ട് വീടുകളും ബോട്ടുകളും നിര്‍മിക്കുന്നു. ജ്ഹലം നദിക്കു കുറുകെ ഒരു പഴയ പാലം കണ്ടു . ഇത് നിര്‍മിച്ചതും പൈന്‍ മരങ്ങള്‍ കൊണ്ടാണ് എന്ന് നാടുകാര്‍ പറഞ്ഞു.
ജാല്‍ തടാകത്തിലെ ബോട്ട് ഹോസുകള്‍ എത്ര മനോഹരം . ഞാന്‍ ഒരു കൊച്ചു ബോട്ട് ഹൌസ് വാങ്ങി എന്റെ അലമാരയില്‍ കാശ്മീരിന്റെ ഓര്‍മയ്ക്ക് വേണ്ടി . ഇവിടെ ഒരു വലിയ ഗാര്‍ഡന്‍ ഉണ്ട് ചസ്മേ ഷാഹി . ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നതില്‍ മുഗള്‍ രാജാകന്മാരും മത്സരിക്കുകയായിരുന്നു എന്ന് തോന്നും. അവിടെ ഉള്ള ജല പ്രവാഹം അത് കുടിക്കുക . ഔഷധ ഗുണമുള്ള വെള്ളമാണ് . തോട്ടങ്ങളില്‍ പൂക്കളില്ല രണ്ടു മാസം കഴിയണം . എല്ലാം ഞാന്‍ മനസ്സില്‍ കണ്ടു തൃപ്തിയടഞ്ഞു . ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇവിടെ വന്നാല്‍ പച്ച പാട്ടില്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന കശ്മീര്‍ കാണാം .
ഇവിടെ വരുന്നവര്‍ അധികവും വാങ്ങാന്‍ മറക്കതിരിക്കുന്നത് കുങ്കുമ പൂകള്‍ ആണ് . കശ്മീരിലെ കുങ്കുമ പൂക്കള്‍ക്ക് നല്ല ഡിമാന്റ് ആണുള്ളത് . കുങ്കുമ പൂകള്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ മജീദ്‌ മാസ്റെര്‍ പറഞ്ഞു " ഹ വേണം ? എത്ര വേണം ? ഒരു കിലോ ആയിക്കോട്ടെ ? അവര്‍ ചിരിച്ചു . രണ്ടു ലക്ഷം രൂപ . അതെ കുങ്കുമ പൂവിനു ഗ്രാമിന് ഇരുനൂറു രൂപയാണ് വില . എങ്കില്‍ ഒരു അഞ്ചു ഗ്രാം മതി . മജീദ്‌ മാസ്ടരോട് മരുമകള്‍ വാങ്ങാന്‍ ഏല്‍പിച്ച ഒരേ ഒരു കാര്യം . ഇത് എവിടെ നിന്നും വാങ്ങിയാലും ചിലപ്പോള്‍ പെട്ട് പോവും ഒരിജിനളിലെ വെല്ലുന്ന ദുപ്ളി . അതായതു നക്കളി .
ഒരു തരാം നീളമുള്ള ഇലകള്‍ക്ക് ഉള്ളിലെ പൂവിതള്‍ . എവിടെ നിന്നും ഇവര്‍ നിങ്ങളോട് ചോദിക്കും " സഫരാന്‍ ചാഹിയെ , അസളി ...ഖേതി സെ ബില്‍ക്കുല്‍ നയാ ചീസ് ...