Wednesday, December 4, 2013

എന്നെ പറ്റിക്കാൻ നോക്കായിരുന്നു ല്ലേ ? ഇരുപത്തി ഒന്നാം വയസ്സിലാണ് ആ ചന്തയിലേക്ക് എന്നെ ആദ്യം അയാൾ കൂട്ടി കൊണ്ട് പോയത് . അയാളുടെ കയ്യിൽ തടിച്ച ഒരു ഡയറി ഉണ്ടായിരുന്നു . നിറയെ വിലാസങ്ങൾ . വിശാലമായ ഒരു തെങ്ങിൻ തോപ്പിലേക്ക് ഒതുക്കകൾ കയറി അയാൾക്ക്‌ പിന്നാലെ ഞാനും ആ പഴയ വീട്ടിലേക്കു ചെന്നു . " ഈ കാണുന്ന തെങ്ങിൻ തോപ്പെല്ലാം അവൾക്കുള്ളതാ , വേറെയും തോട്ടങ്ങൾ ഉണ്ട് " ഒത്തു കിട്ടിയാൽ നീ രക്ഷപെടും .എന്റെ കാതിൽ സ്വകാര്യമായി പറഞ്ഞു . പെണ്ണിനെ കാണട്ടെ ദാല്ലളിയെ ,,,എന്നിട്ടല്ലേ ബാക്കി കാര്യം . വാ അകത്തു പോയി കാണാം . കണ്ടു . പെണ്ണ് കൊള്ളാം . മനസ്സിനു പിടിച്ചു . പേരും നാളും ഒന്നും ചോദിച്ചില്ല . ഇനിയും വന്നു കാണാമല്ലോ എന്ന് വിചാരിച്ചു . നല്ല തക്കാരം . അകത്തെ ജനാല അഴികളിലൂടെ അരണ്ട വെളിച്ചത്തിൽ ആരൊക്കെയോ എത്തി നോക്കുന്നു . അടക്കി പിടിച്ച സംസാരങ്ങൾ . അതിനിടയിൽ ഒരു പൊട്ടി ചിരി നിലക്കാത്ത ചിരി . " എടീ ഇതും കൊഴപ്പാക്കല്ലേ , ആള് പോയിട്ടില്ല . എന്നിട്ടും അകത്തു നിന്നും ചിരി നിന്നില്ല . ഞങ്ങൾ ഇറങ്ങി . രൂക്ഷമായ ഒരു നോട്ടം ഞാൻ ദാല്ലളിയെ നോക്കി . ആദ്യം തോട്ടത്തെ കുറിച്ച് വിസ്തരിച്ചപ്പോൾ എനിക്ക് മനസ്സിലായി . എന്നെ പറ്റിക്കാൻ നോക്കായിരുന്നു ല്ലേ ? അതൊന്നും സാരല്ലന്നെ , ഒരു ചെറിയ കൊഴപ്പമേ ഉള്ളൂ . അതിനല്ലേ ഈ കാണുന്ന സ്വത്തൊക്കെ " ഞാൻ തെങ്ങിൻ തോട്ടം കെട്ടാൻ വന്നതല്ല . ഇനി ദള്ലാലി എനിക്ക് കാണിക്കണ്ട . ' ബസ്സിന്റെ കാശും കൊടുത്തു അയാളെ പറഞ്ഞു വിട്ടു . എല്ലാം തികഞ്ഞ ഒന്നിനെ ഈ ചന്തയിൽ നിന്നും കണ്ടെത്തുക പ്രയാസം . മനസ്സിന്റെ യോജിപ്പ് ഒരല്പ്പം ഉണ്ടായാൽ അത് തന്നെ ഭാഗ്യം . പിന്നെ എല്ലാം ഒരു ഒത്തു തീര്പ്പുകളാണ് . -----------------------

Friday, October 11, 2013

deshadanam

deshaadanam പലപ്പോഴും തോന്നിയിട്ടുണ്ട് നന്മ കാക്കുന്ന ഈ നാട്ടിൽ നിന്നും ദൂരെ എങ്ങോ പോയി താമസിച്ചിരുന്നെങ്കിൽ എന്ന് . ഇനി അതിനു കഴിയില്ല . കല്യാണം കഴിഞ്ഞ ഉടനെ കോഴിക്കൊടേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്നു , അന്ന് നല്ല പാതിക്കു ഈ ഗ്രാമം വല്ലാതെ അങ്ങ് ഇഷ്ടപെട്ടു പോയി. മനസ്സിന് തന്നെ ഒരു പുതിയ ഉണർവും ഉന്മേഷവും കിട്ടുമായിരുന്നില്ലെ എന്ന് തോന്നിപോകാറുണ്ട് . ഇവിടെ കിടന്നു മനസ്സു വല്ലാതെ കുടുസ്സായി പോകുന്നു എന്ന ഒരു തോന്നൽ . എന്റെ ഗ്രാമം എന്റെ ഗ്രാമം എന്ന് പറഞ്ഞു ഈ ഇട്ടാവട്ടത്ത്തിൽ കറങ്ങി ജീവിതം ജീവിച്ചു തീര്ക്കണം എന്ന് എന്തിനു വാശി പിടിക്കുന്നു . ഈ ഗ്രാമത്തിൽ ജനിച്ചു വളർന്നവർ പിന്നീട് പുറത്ത് പോയി സുഖമായി ജീവിക്കുന്നില്ലെ ? സര്ഗാത്മക ജീവിതത്തിനു വേണ്ടത്ര വെള്ളവും വെളിച്ചവും നല്കാൻ ഈ ഗ്രാമത്തിനു കഴിഞ്ഞില്ല എന്ന ഒരു വിചാരം അത് തെറ്റിയോ ? ഇപ്പോൾ നല്ല പാതി പറയുന്നു നമുക്ക് പട്ടണത്തിൽ തന്നെ താമസിച്ചിരുന്നെങ്കിൽ . പെണ് ബുദ്ധി പിന് ബുദ്ധി .

Sunday, October 6, 2013

=3= ഞാനും ഖാദർ സാഹിബും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം വളരെ ഊഷ്മളമായി നീങ്ങി കൊണ്ടിരിക്കുന്നു . എന്നാൽ ഒരിക്കൽ പോലും അയാളുടെ ഭാര്യയെ ഞാൻ കണ്ടിരുന്നില്ല . ഖാദർ സാഹിബ് സ്വപ്നം കാണുന്നത് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല . അയാൾ ഒരു പുത്തൻ മത വാദിയായിരുന്നു . ഒരിക്കൽ നാട്ടിൽ പോയി വന്ന അയാള് എന്നോട് പറഞ്ഞു ഞാൻ മാഷെ വീട്ടില് പോയിരുന്നു . ഉമ്മയെയും ബാപ്പയെയും കണ്ടിരുന്നു . അവർക്കൊന്നും ഒരു എതിർപ്പുമില്ല . ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു ? അവർ എന്തെ പറഞ്ഞത് " അല്ല അത് പിന്നെ ഞങ്ങൾ ഉറപ്പിച്ചു .." ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പന്ത്രണ്ടു വയസ്സുള്ള അയാളുടെ മകളുടെ മംഗലം ( കല്യാണം ]. ഇന്നാർക്ക്‌ ഇന്നാരെന്നു എഴുതി വെച്ചല്ലോ ദൈവം കല്ലിൽ പ്രസ്ഥാന ബന്ധം ഞങ്ങളെ അകറ്റി . ഞാൻ അയാള് സ്വപ്നം കണ്ട കൂട്ടത്തിൽ ആയിരുന്നില്ല . ഇടതു പക്ഷ പ്രസ്ഥാനത്തിലെ വായന ശാലയുമായുള്ള ബന്ധം ഞാൻ ഉപേക്ഷിക്കാൻ അയാള് നിര്ബന്ധിച്ചു . ലൈഫ് ഇൻഷൂർ പോളിസി എടുത്ത ആളാണ്‌ ഞാൻ എന്ന അറിവ് ഖാദർ സാഹിബിനെ ക്ഷുബിതനാക്കി . നമ്മളെ ദീനിന് പറ്റിയ പണിയാണോ ഇത് മാഷെ ? പിന്നെ ഞാൻ ട്യൂഷന് പോവാതായി . അയാള് അന്വേഷിച്ചു വന്നതു മില്ല . .............
=1= അയാൾ അബ്ദുല്ലാ ഹാജിയുടെ പഴയ പീടിക മുകളിൽ മരത്തിന്റെ കോണി പടികൾ കയറി വന്നത് വളരെ കരുതലോടെയായിരുന്നു " മാഷ് ഇവിടെയാണ്‌ താമസം എന്ന് ഇന്നലെയാണ് ഹാജിക്ക പറഞ്ഞത് . എഴുപതിനോടടുത്ത പ്രായം .വൃത്തിയായി വളർത്തിയ വെള്ളത്താടി . നെറ്റിയിൽ നമസ്കാര തഴമ്പും . മാഷ് ഇത്രപ്രായം കുറഞ്ഞ ആളാണെന്ന്‌ ഞാൻ കരുതിയില്ല ." എന്റെ വയസ്സ് അയാൾ തിട്ടപെടുത്തുന്നു . സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തീപെട്ടിക്കോൽ കോൽ കത്തിച്ചു മുളച്ചു വരുന്ന മീശ കറുപ്പിക്കുന്ന കാര്യം ഇയാൾ അറിയില്ലല്ലോ . വളപട്ടണത്തെ ഈ മനുഷ്യനെ ഞാൻ ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ല . ഇയാളുടെ ഉദ്ദേശം എന്താ ? എന്നൊക്കെ ഞാൻ ആലോചിച്ചു കൊണ്ടിരിക്കെ അയാൾ പറഞ്ഞു " ഞാൻ അബ്ദുൽ ഖാദർ സാഹിബ് . ഇവിടെ ആരോട് ചോദിച്ചാലും അറിയാം . എനിക്ക് താഴെ അങ്ങാടിയിൽ ഒരു സൈക്കിൾ ഷോപ്പും ഇലക്ട്രിക്‌ കടയുമുണ്ട് . പിന്നെ എന്റെ മകൾ നിങ്ങളുടെ നാട്ടിൽ പഠിക്കുന്നുണ്ട് . നിങ്ങളെ പറ്റി ഞാൻ കേട്ടു . ഹോട്ടലിൽ നിന്നാണ് ഭക്ഷണം അല്ലെ ? ഞാൻ ഇവിടെ വരാൻ കാരണം എന്റെ രണ്ടു കുട്ടികൾ ഉണ്ട് .രണ്ടും ഒന്നും പഠിക്കില്ല . മാഷ്‌ അവരെ ഒന്ന് പഠിപ്പിചെടുക്കണം . മൂത്തവൾ ശബാന നിങ്ങളുടെ നാട്ടിൽ പഠിക്കുന്നവർ . " ' ഞാൻ പറയാം . ' 'ആലോചിക്കാൻ നമ്മളൊക്കെ ഒന്നല്ലേ . ' അയാൾ വളരെ സന്തോഷത്തോടെയാണ് തിരിച്ചു പോയത് . ഒരു പാർട്ട് ടൈം ജോലിക്കാരനായ എനിക്ക് ഒരു ട്യൂഷൻ കിട്ടുക . ഞാനും അങ്ങിനെ ഒരു ആഗ്രഹവുമായി നടക്കുമ്പോൾ ദൈവം.
=2= പിറ്റേ ദിവസം രാവിലെ വീണ്ടും ഹാജിക്കയുടെ പഴയ പീടിക കെട്ടിടത്തിന്റെ മര ക്കോണി കരയുന്നു , ഒരു കൊച്ചു പയ്യൻ .കയ്യിൽ ഒരു തുണി പ്പോതി ഒരു സ്റ്റീൽ തൂക്കു പാത്രവും . ഞാൻ ചോദിക്കുന്നതിനു മുമ്പേ അവൻ കാണാ പാഠം പഠിച്ചു വെച്ച പോലെ പറഞ്ഞു ' ഇത് ഖത്തലാ ....ബാപ്പ പറഞ്ഞു ഇവിടെ തരാൻ ' അതും പറഞ്ഞു അവൻ പെട്ടെന്ന് ഇറങ്ങി പോയി . അത് അയാളുടെ ചെറിയ മകൻ ആയിരുന്നു . ഞാൻ ഈ ഖത്തൽ എന്താണെന്ന് അറിയാൻ അകാംക്ഷയോടെ ആ തുണി പൊതി തുറന്നു നോക്കി നെയ്യിന്റെ മണമുള്ള കട്ടി പത്തിരി . തൂക്കു പാത്രത്തിൽ ചായയും . രണ്ടു ദിവസം കഴിഞ്ഞു ഖാദർ സാഹിബ് വന്നു . മാഷെ നമുക്ക് പോകാം വീടൊക്കെ ഒന്ന് കാണാം . എന്റെ താമസ സ്ഥലത്തിന്റെ അടുത്തുള്ള വയൽ കടന്നു ചെന്നപ്പോൾ അയാളുടെ വീട് എത്തി . പോകുമ്പോൾ അയാള് പറഞ്ഞു എന്റെ ആദ്യ ഭാര്യ മരിച്ചിട്ട്‌ രണ്ടാമത് കഴിച്ച മംഗലത്തിൽ ഉള്ള കുട്ടികളാ മൂന്നെണ്ണം .മൂത്തവൾ ആദ്യത്തോളിൽ ഉണ്ടായതാ . ' അല്ലാ മാഷ്‌ മംഗളം കഴിച്ചിട്ടില്ലല്ലോ '?. ഈ വളപട്ടണത്തുകാർ ഇതേ ചോദ്യം പരിചയപെട്ട് കഴിഞ്ഞാൽ എന്നോട് ചോദിച്ചിട്ടുണ്ട് . വൈകുന്നേരം അഞ്ചു മണിയായി കാണും . നല്ല സല്ക്കാരം . വാതിലിന്റെ മറവിൽ നിന്നും ഖാദർ സാഹിബിന്റെ ഭാര്യ സലാം പറഞ്ഞു ,

Wednesday, September 18, 2013

വേലായുധന്‍ മാഷ്‌ ..

വേലായുധന്‍ മാഷ്‌ ..

 
 ഞാനുൾപെടെ  ലക്ഷകണക്കിന് കുട്ടികൾക്ക്  അറിവിന്റെ അക്ഷരങ്ങള്‍ പകര്ന്നു തന്ന മാഷ്‌..ആ നിലക്ക് എല്ലാ ബഹുമാനവും ആദരവും നല്കുനന്നതോടൊപ്പം എന്റെ സ്കൂള്‍ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, മാഷ് എനിക്ക് സമ്മാനിച്ച കുറെ വേദനകളും ഞാന്‍ ഇവിടെ പങ്കു വെക്കുന്നു. 21 വര്ഷങ്ങല്ക്കിപ്പുറത്തു   ഈ മരുഭൂമിയിൽ  ശരീരത്തിന്റെ ചൂടിനേക്കാള്‍ മനസിന്റെ ഒരു വിങ്ങലായി ഇന്നും എനിക്ക് അനുഭവപ്പെടുന്നു ..എന്റെ നിരപരാധിത്യം മാഷിന് ബോധ്യപെടുത്തി കൊടുക്കാന്‍ കഴിയാത്തതിന്റെ..അല്ലെങ്കില്‍ അതിനു ശ്രമിച്ചിട്ടും അതിനെ അവഗണിച്ചതിന്റെ....ഒരു മാഷും ഒരു കുട്ടിയോടും ചെയ്യരുതെന്ന് എനിക്ക് അന്നും ഇന്നും തോന്നിയ..

ഒരു സാധാരണ പ്രവാസിയുടെ മകനായിരുന്ന ഞാന്‍ ആവരെജിനും താഴെ മാര്ക്കു വാങ്ങി ആര്ക്കോ വേണ്ടി പഠിക്കുന്ന കാലം..വീട്ടില്‍, പഠിക്കണം എന്ന് ആർക്കും  ഒരു നിര്ബോന്ധവും ഇല്ല..അങ്ങനെ ഇരിക്കുമ്പോള്‍ എഴംതരത്തില്‍ അരക്കൊല്ല പരീക്ഷയുടെ ഉത്തരപപ്പേര്‍ മാഷ്‌ എല്ലാവര്ക്കും കൊടുത്തു . എനിക്ക് കിട്ടിയ മാര്ക്കു രണ്ടക്കം തികയില്ല ..എല്ലാവര്ക്കും കൊടുത്തതിനു ശേഷം ചോദ്യപെപ്പെര്‍ നോക്കി ഓരോന്നിന്റെയും ശരിയായ ഉത്തരങ്ങള്‍ മാഷ്‌ പറഞ്ഞു കൊടുക്കുന്നു. കുട്ടികള്‍ അത് കേട്ടിരിക്കുന്നു..എന്നാല്‍ ഞാന്‍ എനിക്ക് കിട്ടിയ ഉത്തരപെപരില്‍ മാഷ് പറയുന്നതൊന്നും കേള്കാതെ എന്റെ പെന്ന്കൊണ്ട് ചുമ്മാ ആന്സ‍ര്‍ എഴുതിയതിനു നേരെ ശേരിയിട്ടു സൈഡില്‍ അതിന്റെ മാര്ക്കും എഴുതുന്നു ..എന്നാല്‍ ഇതെല്ലം മാഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു...എല്ലാ അന്സരും പറഞ്ഞതിന് ശേഷം ഒരു കുട്ടിയോട് പോയി വടി കൊണ്ട് വരാന്‍ പറഞ്ഞു .എന്നിട് എന്നെ മാറ്റി നിര്ത്തി പൊതിരെ തല്ലി ശെരിക്കും അരക്കുതഴെ നല്ല പെട..എന്നിട്ട്  കുട്ടികള്ക് എന്റെ ആന്സ ര്‍ പേപർ  കാണിച്ചു കൊടുത്തിട്ട് പറഞ്ഞു ഇത് ഇവന്നു ഇവന്റെ വീട്ടില്‍ മാര്ക്ര കൂടുതല്‍ കിട്ടി എന്നു പറഞ്ഞു പാരന്റ്സിനെ കാണിക്കാന്‍ വേണ്ടി ചെയ് തതാണെന്ന്. സത്യത്തില്‍ ചുമ്മാ ചെയ്തതാണ്. കാരണം എന്റെ വീട്ടില്‍ ആരും എന്നോട് ഒന്നും ചോദിയ്ക്കാന്‍ പോവുന്നില്ല. പ്രത്യേകിച്ചും എന്റെ ബാപ്പ  വിദേശത്ത് ആണ് താനും. അതുകൊണ്ടോക്കെതന്നെയാണ് എനിക്ക് മാര്ക്ര രണ്ടക്കം തികയാഞ്ഞതും..അടിക്കു നല്ല ചൂടുണ്ടയിരുന്നെന്കിലം മാഷ് ആ പറഞ്ഞത് അല്പം സങ്കടം തോന്നിയെങ്കിലും ആ അടി എന്റെ സ്കൂള്‍ ജീവിതത്തിലെ ഒരു നെഗറ്റിവ്  പോയിന്റ്‌ ആയിരുന്നു..

പിന്നീട് നന്നായി പഠിക്കണം എന്ന ആഗ്രഹ്മുണ്ടാവുകയും അതിനു ശ്രമിക്കുകയും ചെയ്തു ..അങ്ങിനെ പതുക്കെ പതുക്കെ ഞാന്‍ അത്യാവശ്യം പഠിക്കുന്ന ഒരു കുട്ടിയായി മാറി ..എട്ടംതരവും കഴിഞ്ഞു ഒന്ബതാം തരത്തില്‍ എത്തി..സ്കൂളില്‍ ക്ലാസ്സ്‌ കഴിഞ്ഞാല്‍ വെള്ളലശ്ശേരി ഫീനിക്സ് കോളേജില്‍ ടുഷ്യനും പോയിരുന്നു. എന്റെ കൂടെ എന്റെന ബന്ദു കൂടിയായ സുഹുര്തും ഉണ്ടായിരുന്നു ടുഷ്യന്നു. അവനെക്കാള്‍ ഇത്തിരി കൂടി നന്നായി പടിക്കുന്നവനായിരുന്നു ഞാന്‍ ..വീണ്ടും ഒരു ഹാഫ് ഇയര്‍ പരീക്ഷ  ..എക്സാം എല്ലാം നല്ലപോലെ എഴുതി ആന്സര്‍ പേപ്പറും കിട്ടി. മാര്കെല്ലാം കൂട്ടി പ്രോഗ്രസ് കാര്ഡിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. മറ്റുള്ളവരുടെ മാര്കെല്ലാം compare ചെയ്തു. എന്റെ് സുഹുര്തിനു പ്രതീക്ഷിച്ചപോലെ എന്നെകാള്‍ മാർക്ക് കുറവായിരുന്നു. അത്കൊണ്ട് തന്നെ അവനെക്കാള്‍ റാങ്കു കൂടുതല്‍ എനിക്കാവേണ്ടാതായിരുന്നു, എന്നാല്‍ പ്രോഗ്രസ്സ് കാര്ഡ് കിട്ടിയപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് എനിക്ക് അഞ്ചാം റാങ്കും സുഹുര്തിനു മൂനാം റാങ്കും..എവിടെയോ പ്രശ്നം എന്തോ പ്രശ്നം ഉണ്ടെന്നു എനിക്കുറപ്പായി  . ഞാന്‍ നോക്കുമ്പോള്‍ രണ്ടു വിഷയത്തിനു എനിക്ക് കിട്ടിയ മാര്ക്ക് അല്ല പ്രോഗ്രസ്സ് കാര്ഡില്‍ രേഖപ്പെടുതിയത്. ശ്രധിച്ചപോള്‍ അതിന്റെ കാരണം മനസ്സിലായി, അതായതു ആന്സര്‍ പേപ്പറില്‍ 50 ല്‍ കിട്ടിയ  മാര്ക്കു പ്രോഗ്രസ്സ് കാര്ഡില്‍ 100 ല്‍ ആക്കിയപ്പോഴും ആ രണ്ടു വിഷയങ്ങല്കും അതെ മാര്ക് തന്നെ കൊടുത്തിരിക്കുന്നു .അതിനിടക്ക് നിര്ഭാഗ്യവശാല്‍ ,കൃത്യമയി പറഞ്ഞാല്‍ പ്രോഗ്രസ്സ് കാര്ഡ് കിട്ടുന്ന അന്ന് എന്റെ ആന്സര്‍ പേപ്പര്‍ എല്ലാം ഞാന്‍ നശിപ്പിച്ചു കഴിഞ്ഞിരുന്നു. എന്തിനു നീ നശിപ്പിച്ചു എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. ചിലപ്പോള്‍ ഇങ്ങനെ ഒക്കെ സംഭവിക്കാന്‍ വേണ്ടി മാത്രമായിരിക്കും. കൂടാതെ പതിവിലും ഒരുപാട് വൈകിയായിരുന്നു പ്രോഗ്രസ്സ് കാര്ഡ് കിട്ടിയത്. എനിക്ക് സങ്കടം കൊണ്ട് കരച്ചില്‍ വന്നു . ഞാന്‍ ക്ലാസ്സ്‌ ടീച്ചറോട് കാര്യം പറഞ്ഞു ആ രണ്ടു വിഷയം ഒന്ന് ക്ലാസ്സ്‌ ടീച്ചര്‍ തന്നെ എടുക്കുന്ന മാതമേട്ടിക്സും  മറ്റൊന്ന് ഈ മാഷ് എടുക്കുന്ന ഉര്ദുവും ആയിരുന്നു. എന്നെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിപ്പിച്ചു. വേലായുധന്‍ മാഷ്‌ ചോദ്യം  ചെയ്യാന്‍ തുടങ്ങി ഞാന്‍ സാറിനോട് ഉള്ള കാര്യങ്ങള്‍ പറഞ്ഞു . തെളിവിനു ആന്സമര്‍ പേപ്പര്‍ കാണിക്കാന്‍ എന്റെന കൈവശം ഇല്ലല്ലോ എങ്കിലും ഞാന്‍ പറഞ്ഞു എന്റെി തൊട്ടു അടുത്തിരിക്കുന്ന കരീം എന്ന സുഹുര്തിന്നു ചിലപ്പോള്‍ എന്റെള മാർക്ക്  ഓര്മ കാണുമായിരിക്കും . അവനെ വിളിപ്പിച്ചു അവന്നും പ്രോഗെസ്സ് കാര്ഡില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉണ്ടെന്നും എന്നാല്‍ കൃത്യമായി ഒര്മയില്ലെന്നും പറഞ്ഞു . മറ്റൊരു തെളിവ് എന്ന നിലക്ക്, ആന്സഉര്‍ പേപ്പര്‍ കിട്ടികഴിഞ്ഞാല്‍ അന്നൊക്കെ 40 % കുറവ് ഉള്ളവരോട് 5 തവണയും അതില്‍ കൂടുതല്‍ ഉള്ളവരോട് 2 തവണയും ആന്സ‍ര്‍ മൊത്തം എഴുതാന്‍ പറയുമായിരുന്നു സോബവികംയും അതില്‍ കൂടുതല്‍ മാര്ക്കു ഉള്ള ഞാന്‍ 2 തവണ എഴുതിയതും കാണിച്ചു കൊടുത്തു. എന്നാല്‍ സാര്‍ ഞാന്‍ പറഞ്ജോതോന്നും വിശോസിക്കാതെ പോലെ എനിക്ക് തോന്നി. എന്നെയും കൂട്ടി നേരെ എന്റെള ക്ലാസ് റൂമിലേക്ക്‌ വന്നു. ക്ലാസ്സ്‌ ടീച്ചറും അവിടെ ഉണ്ടായിരുന്നു . എന്നെ മുന്നില്‍ നിര്ത്തി മാഷ് മറ്റു കുട്ടികളോടായി ഒരു പ്രസംഗം തന്നെ നടത്തി ഇവന് ഇത് സ്ഥിരം എര്പാടനെന്നും വെറും തട്ടിപ്പാണെന്നും എഴാം തരത്തില്‍ വെച്ചും ഇതുപോലെ കള്ളത്തരം കാനിചിട്ടെന്ടെന്നും മറ്റും പറഞ്ഞു എന്നെ അവഹേളിച്ചു . എന്ത് ചെയ്യണം എന്നറിയാതെ എല്ലാം കേട്ട് കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. സങ്കടം കൊണ്ട് ഞാന്‍ ആകെ തളര്നിരുന്നു. വസ്തുടയുമായി യടൊരു ബന്ടവും ഇല്ലാത്ത കാര്യങ്ങള്‍ ..ആന്നു വീട്ടില്‍ എത്തി കടയിലേക്ക് പോവുമ്പോള്‍ എന്റെ ക്ലാസ്സില്‍ തന്നെയുള്ള പെണ്കുാട്ടി എന്നോട് ചോദിച്ചു മാഷ് പറഞ്ഞത് സത്യം തന്നെയാണോ...എനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്ന്..ഞാന്‍ പറഞ്ഞു ഞാന്‍ ഒരു കള്ളത്തരവും കാണിച്ചിട്ടില്ലെന്നു... അങ്ങനെ ആ വര്ഷം കഴിഞ്ഞു പോയി .മാശോടെന്ക്ക് ഉള്ളില്‍ വേരുപ്പായിരുന്നെകില്‍ കൂടി ഞാന്‍ പഠിത്തത്തില്‍ പിന്നോട് പോയില്ല . പത്താം തരത്തില്‍ പഠിക്കുന്ന്ന സമയം എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ പത്തു രൂപ ആരോ മോഷ്ടിചു ആ കുട്ടി ടീച്ചറോട് compliant ചെയ്തു. ടീച്ചര്‍ അവനെയും കൂടി സ്റ്റാഫ്‌ റൂമില്‍ പോയി. അവിടുന്ന് വേലായുധന്‍ മാഷ് ഇടപെട്ടു ആളെ പറഞ്ഞയചു വിളിപ്പിച്ചത് എന്നെയായിരുന്നു. ക്ലാസ്സില്‍ നിന്ന് എഴുനെറ്റ് പോവുമ്പോള്‍ മറ്റു കുട്ടികള്‍ ദയനീയമായി നോക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്നെ ചോദ്യം ചെയ്തു. എനിക്ക് വളരെ വിഷമം തോണി. ഇവനെടുക്കില്ലെന്നു പണം നഷ്ടപെട്ട കുട്ടി തീര്ത്തും പറഞ്ഞതിനൊപ്പം മറ്റൊരു കുട്ടിയില്‍ നിന്ന് പണം കണ്ടെടുത്തത് കൊണ്ടും ഞാന്‍ അന്ന് രക്ഷപ്പെടുകയായിരുന്നു..

തീര്ത്തും നിര്ദോനഷമെന്നു എനിക്ക് തോന്നിയ എഴാം തരത്തിലെ ആ ഇന്സിടെന്റ്റ് നു ശേഷം വീണ്ടു രണ്ടു തവണ എന്നെ വളരെ ദുഖിപ്പിച്ച ആ സംഭവങ്ങള്‍.... സൌദിയില്‍ എതിയതുനു ശേഷം പലപ്പൊഴും ഇതെല്ലം എഴുതി വേലായുധന്‍ മാഷ്ക്ക് പോസ്റ്റ്‌ ചെയ്യാന്‍ തുനിഞ്ഞതാണ്. നടന്നില്ല .ഇന്നും മനസ്സില്‍  ആ വിഷമങ്ങള്‍ ... പെട്ടെന്ന് നജീബ് സാറിന്റെ സ്റ്റാടാസില്‍ മാഷെ കുറിച്ച് എഴുതിയത് കണ്ടപ്പോള്‍.... 
ഈ ഒരു തുറന്നു പറച്ചില്‍ മാഷിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിച്ചു. മുകളില്‍ പറഞ്ഞ പോലെ ലക്ഷകണക്കിന് കുട്ടികള്‍ കയറി ഇറങ്ങിപോയ മാഷിന്റെ മനസ്സില്‍ ഈ സംഭവങ്ങളില്‍ ഏതെങ്കിലും ഓർമയിൽ ഉണ്ടെങ്കിൽ (സാധ്യതയില്ലെന്നു തോനുന്നു) ഈ ഇരുപതിയോന്നു വര്ഷങ്ങൾക്കിപ്പുറാം എന്റെ നിരപരാധിത്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചു പോവുന്നു...ഒന്നിനും അല്ല..
വെറുതെ..ഒരു മനസ്സുഖത്തിനു.

00000000000000
 

Tuesday, September 3, 2013

മരകൊത്തിയെ നോക്കി.....

രാവിലെ കിടന്ന കിടപ്പിൽ ജനലഴിയിലൂടെ മുറ്റത്തെ പാറോത്ത് മരത്തിൽ വന്നിരിക്കുന്ന മരകൊത്തിയെ നോക്കി കിടന്നു . മുറ്റം നിറയെ പാറോത്തിൻ കായകൾ വീണു കിടക്കുന്നു . മുറ്റം ചാണം തളിച്ച് വൃത്തിയാക്കിയിട്ടുണ്ട് . ഇന്നോ നാളെയോ കൊയ്തുണ്ടാവും . കൊയ്ത്തു കഴിഞ്ഞാൽ കുരന്താൾ പെറുക്കാൻ പോവാം . കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കൂട്ടുകാർ വൈകുന്നേരം ഒത്തു ചേരും . ഉമ്മാ അടുക്കളയിൽ നിന്നും വിളിക്കുന്നുണ്ട് . മദ്രസയിൽ പോകാൻ സമയമായി എന്ന ഒര്മാപെടുത്തൽ . മദ്രസയിൽ പോകാൻ ഉത്സാഹം തോന്നിയില്ല . അഞ്ചാം ക്ലാസിൽ മൂന്നാം വര്ഷമാണ് തോല്ക്കുന്നത് . തോല്കുന്നതല്ല തോല്പ്പിക്കുന്നതാണ് . ഒപ്പം പഠിക്കുന്ന ഹോസ്റ്റൽ കുട്ടികളോടാണ് നാട്ടുകാരായ അധ്യാപകര്ക്കും താല്പര്യം . അവർ പണക്കാരുടെ  മക്കളാണ് . സ്വന്തം നാട്ടിലെ കുട്ടികൾ അവര്ക്ക് ഒരു വിഷയമല്ല .  മദ്രസയിൽ പോകാതെ അണ്ടി തോട്ടത്തിൽ പോയിരുന്നതിനു അസീസിന്റെ ഉമ്മ അവന്റെ കണ്ണിൽ മുളക് അരച്ച് തേച്ചത് അവൻ പറഞ്ഞു കേട്ടിട്ടുണ്ട് . ഞാൻ വേഗം എഴുന്നേറ്റു മുഖം കഴുകാൻ കിണറ്റിൻ കരയിലേക്ക് പോയി . കിണറ്റിൻ കരയിലെ ചക്കപഴ മരത്തിലിരുന്നു ഒരു കിളി എന്നെ തന്നെ ചാഞ്ഞും ചരിഞ്ഞും നോക്കുന്നു . മഞ്ഞയും കറുപ്പും നിറമുള്ള ഭംഗിയുള്ള ഒരു കൊച്ചു കിളി . അതിന്റെ ചുവന്ന ചുണ്ടുകൾ . ഞങ്ങൾ ഊഞ്ഞാൽ കെട്ടാറുള്ള ചക്കപ്പഴ മരം . ഈ മരത്തിൽ നിറയെ ചക്കപഴമുണ്ടാവാറുണ്ട് . മൂക്കുമ്പോൾ അത് പറിച്ചെടുത്തു വെണ്ണീർ കുഴിയിൽ ഒളിപ്പിച്ചു വെക്കും . ഈ മരത്തിൽ കയറിയാണ് വീടിനു പുറത്ത് കയറുന്നത് . മുറ്റത്തെ മൂവാണ്ടൻ  മാങ്ങാ ഓടിൻ പുറത്തേക്ക് ചാഴ്ഞ്ഞു നില്ക്കുന്നുണ്ടാവും . ചില ദിവസങ്ങളിൽ കിളികൾ കൊത്തിയിട്ട മാങ്ങാ മുറ്റത്ത് വീണു കിടക്കുന്നുണ്ടാവും . ഉമിക്കരി കൊണ്ട്  പല്ല് തേച്ചു .
 നെല്ല് കുത്ത് പുരയിലെ കഴുക്കോലിൽ തൂക്കിയിട്ട ഉമിക്കരി കൊട്ട ആടി കൊണ്ടിരുന്നു .

തൊട്ടടുത്ത ഖബർസ്ഥാനിൽ മുക്രി അസൈനാക്ക ഖബർ കുഴിക്കുന്നുണ്ട് . ആരോ ഒരാൾ മരിച്ചിട്ടുണ്ടാവും .
--------------
അന്ന് ഞാൻ കരുതിയത്‌ അസൈനാക്ക മരിക്കില്ല എന്നാണു . അസ്സൈനാക്ക മരിച്ചു പോയാൽ പിന്നെ ആരാണ് ഖബര് കുഴിക്കുക . അസൈനാക്കയുടെ മകൻ മജീദ്‌ എന്റെ ക്ലാസ്സിലായിരുന്നു പഠിച്ചത് . ഒതയമംഗലം പള്ളിയിലെ ആഴമുള്ള കിണറിൽ നിന്നും വെള്ളം മുക്കി മരപാത്തിയിൽ ഒഴിക്കും അത് ഒലിച്ചു പോയി തൊട്ടടുത്തെ ഹൗളിൽ ചെന്ന് ചേരും . ഒരു തോര്ത്ത് മാത്രം ഉടുത്ത അസൈനാക്കയുടെ വാരിയെല്ലുകൾ കൃത്യമായി എണ്ണിയെടുക്കാൻ  കഴിയും . ആരെങ്കിലും മരിക്കുന്ന ദിവസം മജീദിന്റെ മുഖത്ത് ഒരു സന്തോഷം കാണാമായിരുന്നു . പള്ളിയിലെ പണി കഴിഞ്ഞാൽ അസൈനാക്ക വീടുങ്ങൾ കയറി ഇറങ്ങും തന്റെ കൈതൊഴിലുമായി . ഒരു മരപലക മുമ്പിൽ വെച്ച് അതിൽ ആളെ ഇരുത്തി മുടിയും താടിയും വെട്ടി കൊടുക്കും . അസൈനാക്കയുടെ കത്തിയും അസൈനാക്കയെ പോലെ തേഞ്ഞു വളഞ്ഞു ...
മുക്രി അസൈനാക്കയും കുട്ടിഹസ്സൻ മൊല്ലാക്കയും ഒതയമംഗലം ഖബര്സ്ഥാനവും മറക്കാനാവുന്നില്ല . പള്ളിപറമ്പിൽ നിറയെ പറങ്കി മാവുകൾ .
----------------
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു കീരന്തോടി അഹമദ് കുട്ടിയാക്കയുടെ കടയുടെ മുമ്പിൽ ഒരു ആൾ കൂട്ടം .ഞങ്ങൾ അങ്ങാടിയിലെ വലിയ ചീനി മരത്തിന്റെ വേരിൽ കയറി നിന്ന് നോക്കി . കാലുകൾ വിറച്ചു . കുറെ ആളുകള് വട്ടം കൂടി നിന്ന് ഒരാളെ തലങ്ങും വിലങ്ങും അടിക്കുന്നു . ഒന്നും മനസ്സിലായില്ല . ഒരു പ്രണയ കഥയിലെ ബാക്കി ഭാഗങ്ങൾ ആയിരുന്നു അത് . ചില മുഖങ്ങൾ ഇപ്പോഴും ഒര്മയുണ്ട് .  എൽ ആകൃതിയിൽ ഉള്ള സ്കൂൾ കെട്ടിടം ആദ്യത്തെ പള്ളിവകയുള്ള കെട്ടിടം . മുറ്റത്ത്‌ ചെമ്പരത്തിയും വളചെടിയും കൊമ്പുകൾ അങ്ങാടിയിലേക്ക് തൂങ്ങി നില്ക്കും . ശീമ കൊന്ന പൂക്കുമ്പോൾ കരിവണ്ടുകൾ അതിനെ ചുറ്റി സദാ മൂളി പറക്കും .
-----------------

ഗ്രാമത്തിന്റെ കാവല്ക്കാരനെ പോലെ കണക്കു പറമ്പൻ കുന്നു തലയുര്ത്തി നില്ക്കുന്നു . ഈ കുന്നിൻ പുറത്തേക്കുള്ള കൗമാര കാലത്തെ കൗതുക യാത്രകൾ അതീവ സാഹസികമായി തോന്നിയിട്ടുണ്ട് . ആദ്യം ഒരു ഇടവഴി മാത്രമായിരുന്നു അവിടെക്കുള്ള വഴി . കുത്തെനെയുള്ള കയറ്റം ആഴമേറിയ ഇടവഴി . ചൈനാ വന്മതിൽ പോലെ അതിന്റെ മുകളിലൂടെള്ള യാത്ര . നേരം പുലരുമ്പോൾ ഗ്രാമത്തിലെ കന്നുകൾ ഈ കുന്നിൻ തടത്തിൽ മേയാൻ എത്തും . നിറഞ്ഞ വയറുമായി സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് അവ ആലകളിൽ വന്നെത്തും . ചാണകവും ചളിയും നിറഞ്ഞ ഇടവഴികൾ . വീട്ടു മുറ്റത്ത്‌ നിന്നാൽ വൃക്ഷ തലപ്പിലൂടെ ദൂരെ കുന്നിൻ പുറത്ത് നിന്നും ചിലര് ഇറങ്ങി വരുന്നത് കാണാം. ആദ്യം ഒരു ചെറിയ ബിന്ദു പിന്നെ അത് പള്ളി പമ്പിലെ വഴിയിൽ വന്നു ചേരും . പറങ്ങോടനും കീരനും അത് വഴി എത്ര കയറി ഇറങ്ങി . ആദ്യം പെരുവാംപറമ്പത്ത് നിന്നും നേരെ കുത്തനെ ഒരു ചവിട്ടു വഴി മാത്രം . ചുറ്റും തൊട്ടാ വാടി ചെടികൾ നിറഞ്ഞു നിൽക്കുന്നു . മുകളിൽ കരിമ്പാറ കൂട്ടങ്ങൾ . എല്ലാം കഴിഞ്ഞു കുന്നിൻ തടം . കാടുകളും പാറ കെട്ടുകളും ഉള്ള വിശാലമായ കുന്നു .

ഇവിടയാണ് ഈ ഗ്രാമത്തിനു ഒരു ഹൈ സ്കൂൾ അനുവദിച്ചു കിട്ടുന്നത് . യു പി സ്കൂൾ പഠനത്തിനു ശേഷം വിദ്യാഭ്യാസം മുടങ്ങി കിടന്ന പലരും കുന്നു കയറി തുടങ്ങി . പടിഞ്ഞാറ് നിരന്നു നിന്ന കാറ്റാടി മരങ്ങൾ ചൂളം വിളിച്ചു . ഒരു ഗ്രാമം ഉയര്ന്നു പഠിക്കാൻ തുടങ്ങി . എന്നാൽ സ്കൂൾ നടത്തിപ്പിനെ ചൊല്ലി ഉമ്മർ ഹാജിയും ഇസ്ലാഹിയാ മനാജ്മ തര്ക്കം തുടങ്ങി .അന്ന് മുതൽ തുടങ്ങി ഈ ഗ്രാമത്തിന്റെ വഴിത്തിരുവുകൾ . എഴുപതുകളുടെ അവസാനം തൊട്ടു ഗൾഫിലേക്കുള്ള ഒഴുക്ക് ഈ ഗ്രാമത്തിന്റെ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുത്തി . പിന്നെ സ്ഥാന മാനങ്ങല്ക്കുള്ള വഴക്കും വക്കാണവും .

ഇനി പഴയ ഗ്രാമത്തിന്റെ സ്വച്ഛമായ അന്തരീക്ഷം അയവിറക്കി ........