Monday, August 4, 2008
പൊതു ഇടങ്ങള്‍ നശിക്കാന്‍ അനുവദിക്കരുത്
രണ്ടു കിലോമീറ്റെര്‍ ദൂരം നടന്നും ഓടിയും മുക്കം പി സീ സിനിമാ കോട്ടയിലേക്ക് . എം ജി ആര്‍ സിനിമയിലെ ഇടി അനുകരിച്ച് കൂട്ടുകാരുമായി ഇടികൂടി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ , മുക്കം ചന്തയില്‍ പോയി ഉണക്കമീനും വാങ്ങി മടങ്ങി വരുന്ന ആരെങ്കിലും ബാപ്പക്ക് വിവരം എത്തിച്ചു കഴിഞ്ഞിരിക്കും . പിന്നെ അടിയുടെ പൂരം . മുറിവുകള്‍ തടവി കൊണ്ടു ഉമ്മയുടെ ഉപദേശവും ഇനി സിനിമ കാണാന്‍ പോവരുത്.
കളം മാറി കളിയും മാറി. കൂട്ടുകാരുടെ കൂട്ട് ചേരല്‍ അതൊക്കെ പഴയ ഓര്‍മ്മകള്‍
അമ്പലത്തിലെ ഉല്‍സവം, പള്ളി പെരുന്നാള്‍ . നാട്ടിലെ ക്ലബ്ബുകള്‍ എല്ലാം ഓര്‍മ്മകള്‍ .
വയലുകള്‍ മുഴുവന്‍ വാഴ കൃഷി . കൌമാരത്തിന് വഴി മാറാതെ എന്നും പണം കൊയ്യുന്ന കൃഷികള്‍ . പുഴകള്‍ മാടുകള്‍ നഷ്ടപ്പെട്ടു വിക്രതമായി ഒഴുകുന്നു . ആരും തിരിഞ്ഞു നോക്കുന്നില്ല.
ഇത്തരം പൊതു ഇടങ്ങള്‍ ഒരു ജനതയുടെ സാംസ്കാരിക നന്മകളുടെ ഉല്‍ഭവ കേന്ദ്രങ്ങളായിരുന്നു . അവിടെ പരസ്പര സ്നേഹത്തിന്റെയും സൌഹാര്ടത്ത്തിന്റെയും ഒരായിരം പൂക്കള്‍ വിടര്‍ന്നിരുന്നു. മതവും ജാതിയും വര്‍ഗ്ഗവും അതിര്‍വരമ്പുകള്‍ വരക്കാത്ത്ത ആ പൊതു ഇടങ്ങള്‍ ഇന്നും നിലനില്‍ക്കെന്ടത് നാടിന്റെ നല്ല നാളിന്നു വേണ്ടതല്ലേ . പൊതു വിദ്യാലയങ്ങള്‍ പോലും ഇന്നു സമുദായങ്ങള്‍ക്ക് വീതിച്ചു കൊടുക്കുകയല്ലേ ? പാവം സമുദായം ?? മതേതര ഇന്ത്യയില്‍ ഒരു മുസ്ലിം സ്കൂള്‍ , ക്രിസ്ത്യന്‍, ഹിന്ദു സ്കൂള്‍ . എന്തിന് ??? പൊതു ഇടങ്ങള്‍ എന്നും പൊതു ഇടങ്ങള്‍ ആയി നില്‍ക്കണമോ ?
Tuesday, July 29, 2008
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു ....
വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകാന്‍ വണ്ടി കയറിയത്. പ്രവാസത്തിന്റെ തീവ്രമായ ജീവിതാനുഭവങ്ങള്‍ അന്നുമുതല്‍ ആരംഭിക്കുകയായി .
ഗര്‍ഭിണിയായ ഭാര്യയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളായിരുന്നു മനസ്സു നിറയെ .ബോംബെ മഹാനഗരം ഈ മനസ്സു വായിച്ചു കാണും. എവിടെ ചെന്നാലും ഒരു ഗാനം എന്നെ പിന്തുടര്‍ന്നു കൊണ്ടിരുന്നു .
ജാത്തെ ജത്തെ യെ തോ ബത്ത ദോ
ഹം ജിയെ തോ കിസ് കെ ലിയെ ......
പോകുമ്പോള്‍ അവള്‍ ചോദിക്കുന്നു ഞങ്ങള്‍ ആര്‍ക്കു വേണ്ടി ജീവിക്കുന്നു. ???
പ്രവാസത്തിന്റെ തീവ്രാനുഭവങ്ങളില്‍ കുളിര് കോരിയിടുന്നു വരികള്‍
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നലുകലോലപുരയുന്ടു ....
അതില്‍ നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ .....
കുറെ നാളുകൾക്കു ശേഷം ഒരു കത്തു വന്നു.... അപ്പൊഴും ഒരു ഗാനം ഉണ്ടയിരുന്നു
എനിക്ക് ചൊല്ലാന്‍ ....ചുടു മണല്‍ കാറ്റിന്റെ സംഗീത അകമ്പടിയും .
ചിട്ടി ആയി ഹെ വതനു സെ .....ബടി ദിനൊം കി ബാദ് .....
പ്രവാസ ജീവിതാനുഭവങളെ സുന്ദരമായ വരികളിൽ കോർത്തിണക്കിയ കവി ഭാവനകൾക്കു നന്ദി..
Thursday, July 17, 2008
ഒരു രോഗി മരണം വായിക്കുന്നു.
മരണത്തിന്റെ പടിവാതിലിൽ നിന്നു കൊണ്ടു ജീവിതത്തൊടു വിടപറയാനൊരുങുന്ന ഒരു മനുഷ്യന്റെ മാനസികാവസ്തയെ കുറിച്ചൊന്നു നിങൾ ആലോചിച്ചു നോക്കൂ. അതും ജീവിച്ചു കൊതി തീരും മുമ്പെ.
പലരും ഇപ്പോഴും എനിക്കു വിളിക്കാറുണ്ടു. നിങളുടെ ഭാര്യയുടെ രോഗം എങിനെയാണു ഭേദമായതു. അവർക്കിപ്പോൾ യാതൊരു തകരാറുമില്ലേ ?
യാതൊരു കുഴപ്പവുമില്ലെന്നു പറഞാലും ചിലർക്കു വിശ്വാസം വരില്ല. കീമോ തെറാപ്പി കഴിഞു ഒരു ജീവശ്ശവമായി കിടക്കുമ്പോൾ അന്നു അവളെ ഓപ്പറേറ്റു ചെയ്തിരുന്ന ഡോക്ടർ പറഞിരുന്നതു അങാടിയിൽ പാട്ടായിരുന്നു. കവിഞാൽ ആറു മാസം. പള്ളിപറമ്പിൽ അവൾക്കു വേണ്ടി ഒരു ഖബർ വരെ തയാറാക്കി വെച്ചിരുന്നു. വീട്ടിലുള്ളവരും ഏതു സമയത്തും ഒരു ആംബുലൻസിന്റെ ഹോൺ കാതോർത്തു നിന്നിരുന്നു. വെളുത്ത നിറമുള്ള അവൾ കറുത്തു കരിവാളിച്ചിരുന്നു. പലപ്പോഴും ശ്വാസം വിടാൻ വളരെ പ്രയാസപ്പെട്ടിരുന്നു. കീമൊ തെറാപ്പിയുടെ മരുന്നുകൾ തുള്ളി തുള്ളികളായി അവളുടെ നേർത്ത ഞരമ്പുകളിലേക്കു ഇറ്റിറ്റു വീഴുമ്പോൾ അവൾ ചോദിക്കും
“ ഇതൊക്കെ വെറുതെ എന്തിനാ കയറ്റുന്നതു. ഇനിയെത്ര ദിവസം…?
അവളും ഉറപ്പിച്ചു കഴിഞിരുന്നു. ആറാമത്തെ ഓപ്പറേഷൻ കഴിഞു കിടക്കുകയാണു.
“ ഞാൻ മരിച്ചാൽ നിങൽ വേറെ കല്യാണം കഴിക്കുമോ ? “
“ നീ ഇപ്പോൾ മരണത്തെ കുറിച്ചു ഒന്നും പറയരുത് “
ഇതു പറഞു അവൾ കുറെ നേരം കരയും. കൊച്ചു കുട്ടികളെ പോലെ.
അവളുടെ ആദ്യത്തെ ഓപ്പറേഷൻ നടത്തിയിരുന്ന ബേബി ഹോസ്പിറ്റലിലെ ഡൊക്ടർ ആത്മഹത്യ ചെയ്തു. പ്രഗൽഭനായ ഭിഷഗ്വരനായിരുന്നു.
ആയിരത്തി തൊള്ളായിരത്തി തൊന്നൂറ്റി നാലിലാണു സംഭവത്തിന്റെ തുടക്കം.
വലത്തെ ഇടുപ്പിനു താഴെയായി ഒരു ചെറിയ മുഴ. അതത്ര സാരമാക്കിയില്ല. കാരണം അതു കൊണ്ടു ഒരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ല. പുറത്തെക്കു കാണുകയുമില്ല.
നാട്ടിലുള്ള ഒരു സാധാരണ ഡോക്ടറെ കാണിച്ചു. അയാൾ ഒരു സിരിഞ്ജു കൊണ്ടു മുഴയുള്ള ഭാഗത്തു കുത്തി നോക്കി. കുഴപ്പമില്ല നീരൊന്നും കാണുന്നില്ലെന്നും പറഞു. ഞങൾ സമാധാനത്തോടെ തിരിച്ചു പോന്നു.
രണ്ടു മൂന്നു ദിവസം കഴിഞപ്പോൾ മുഴ വലുതാവാനും അവിടെ വേദന കൂടി വരാനും തുടങി. ഭാര്യാവീടു കോഴിക്കോടു തന്നെയാണു. അളിയൻ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും. അവർ വിവരമറിഞു കോഴിക്കൊടു ബേബി ഹൊസ്പിറ്റലിൽ വേണ്ട ഏർപ്പാടുകൾ ചെയ്തു. അവിടെ നിന്നും മുഴ കണ്ട ഭാഗം കീറിമുറിച്ചു ബയോപ്സിക്കു അയച്ചു. രണ്ടു ദിവസം കഴിഞു ഡോക്ടർ അലക്സാണ്ടർ വിളിച്ചു അളിയനോടു പറഞു : കാര്യങൾ കുഴപ്പമാണെന്നു തോന്നുന്നു. റിസൽട്ട് പൊസിറ്റീവു ആണു. പിന്നീടു എന്നും ടെസ്റ്റുകൾ തന്നെ . സ്കാനിങ്. എന്റെയും സമനില തെറ്റിതുടങിയിരുന്നു.
( Sarcoma malignant ) അവളെ ഈ കാര്യം അറിയിച്ചിരുന്നില്ല. ഉടനെ ബേബിയിൽ നിന്നും ഒരു സർജറി കഴിഞു. ഒരു ചിരട്ടവലിപ്പത്തിൽ മാംസം എടുത്തു മാറ്റി.
ഒരാഴ്ച കഴിഞു കാണും വീണ്ടും ഒരു മുഴ രൂപം കോള്ളുന്നു. മറ്റൊരു ഭാഗത്ത്. ആദ്യം ഒപറേഷൻ ചെയ്ത ഭാഗം മുറിവു ഉണങുന്നുമില്ല. ഡോക്ടർ അലക്സാണ്ടർ അളിയനെ വിളിച്ചു പറഞു. നിങൾ കഴിയുന്നതും വേഗം ബാംഗ്ലൂരിലോ മദ്രാസിലോ പോയി ചികിത്സ നടത്തണം. പിറ്റേദിവസം തന്നെ ബാംഗ്ലൂരിലെക്കു പുറപ്പെട്ടു. അവിടെ ഓൺകൊൾജിയുടെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ …. പിന്നെയും മൂന്നു ഓപ്പറേഷൻ. എല്ലാം പഴയ കീറച്ചാക്കു തുന്നികെട്ടിയ പോലെ . അവിടെ തൊട്ടടുത്തു നിന്നും മലയാളി നേഴ്സുമാർ പറയുന്നതു അവളും കേട്ടു വെറുതെ തുന്നി കെട്ടുക തന്നെ. ഇതൊന്നും രക്ഷപ്പെടുന്ന കേസല്ല.
അന്നും അവൾ കുറെ കരഞു. കരഞു കരഞു തൊണ്ടയടഞു.
“ എനിക്കു സങ്കടം മകളെ കുറിച്ച് മാത്രമാണു.“ അവളെ അന്നു എൽ.കെ.ജി യിൽ ചേർത്തിയ സമയം.
ബാംഗ്ലൂരിലെ ഒരു മാസ കാലത്തെ ചികിത്സക്കു ശേഷം ഞങൾ കോഴിക്കൊട്ടേക്കു തന്നെ മടങി. തീവണ്ടി മാർഗ്ഗമായിരുന്നു മടക്കം. പക്ഷെ വഴിയിൽ വെച്ചു അവൾ വല്ലാതെ പേടിപ്പിച്ചു കളഞു. കൊഴിക്കോടെക്കുള്ള ദൂരം വല്ലാതെ അകന്നകന്നു പൊകുന്നു പോലെ തോന്നി. പനിയും വിറയലും ശക്തമായി. അവൾ പിച്ചും പേയും പറഞു കൊണ്ടിരുന്നു. ഞാൻ ഉറപ്പിച്ചു. ഇവൾ വീട്ടിൽ എത്തുമെന്നു തൊന്നുന്നില്ല.
ഞങൾ തീവണ്ടി സ്റ്റേഷനിൽ നിന്നും നേരെ പോയത് ബേബി ഹോസ്പിറ്റലിലേക്കായിരുന്നു. അവർക്കെല്ലാം അവളുടെ പേർ നല്ല പോലെ അറിയാമായിരുന്നു. എല്ലാവരുമായി വളരെ അടുത്തു പൊയിരുന്നു. ഉടനെ തന്നെ കീമോതെറപ്പി തുടങാൻ തീരുമാനിച്ചു. ഓരോ ദിവസവും അവൾ ക്ഷീണിച്ചു വന്നു. നിറം കരുവളിച്ചു വന്നു. കീമൊതെറാപ്പിയിൽ അവളുടെ മുടിയെല്ലാം കൊഴിഞുപോയിരുന്നു. കുട്ടികളെ കാണാൻ അവൾക്കു ശക്തിയില്ലാതായിരുന്നു. നാട്ടിൽ നിന്നും ബന്ധുക്കളും സുഹ്രുത്തുക്കളും അവളെ കാണാൻ വന്നു കൊണ്ടിരുന്നു. പലസ്ത്രീകളും അവളുടെ മുമ്പിൽ വെച്ചു
തന്നെ അവളുടെ ആയുസ്സ് നിർണയിച്ചു. സംസാരിച്ചു കൊണ്ടീരുന്നു. ഓരൊ ദിവസവും ഞങൾ എങിനെയായിരുന്നു കഴിച്ചു കൂട്ടിയതു പറയാൻ വയ്യ.
അങിനെ ഒരു മാസത്തിലധികമായി കാണും. ഡോക്ടർ പറഞു ഇനി വീട്ടിൽ പൊയി നിൽക്കാം. സൂചിവെക്കാൻ പൊലും ഒരു ഞരമ്പും കിട്ടാത്ത രൂപത്തിൽ അവൾ ശോഷിച്ചു പോയിരുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ചു കൊണ്ടു ഞങൾ വീട്ടിലേക്കു മടങി.
പിന്നീടു ദൈവത്തെ വിളിച്ചു പ്രാർത്തിച്ചു. ചെറിയ മോൾ ഒന്നു വലുതാകുന്ന വരെയെങ്കിലും ഇവളുടെ ആയുസ്സ് നീട്ടി കൊടുക്കേണമേ.
ആയുർവേധവും, യൂനാനിയും മാറി മാറി പരീക്ഷിച്ചു കോണ്ടിരുന്നു.
ഒരു സ്നേഹിതന്റെ ഉപദേശ് പ്രകാരം ത്രിശൂരിലുള്ള പ്രൊഫസർ ഉല്പലാക്ഷ്ന്റെ ഗാന്ധി പ്രക്രിതി ചികിത്സാ കേന്ദ്രത്തിലേക്കു പുറപ്പെട്ടു.
അവിടെയും നാൽപ്പ്തു ദിവസം മണ്ണു തേപ്പും വെയിലു കൊള്ളലും ചികത്സകൾ തുടർന്നു. കുറെയധികം മാറ്റങൾ ഈ ദിവസങളിലും ഉണ്ടായി. കരുവാളിച്ച നിറം പഴയ രൂപത്തിലേക്കു മാറി വന്നു.
തീർത്തും സസ്യഭുക്കായിട്ടായിരുന്നു. തിരിച്ചു വരവു. വേവിച്ച ആഹാരം തീരെ കുറവ്. പച്ചില നീരുകൾ രണ്ടു നേരം. അതിനിടക്കാണു കർണാടകയിൽ ഒരു സിദധ്ൻ പച്ചില മരുന്നു മന്ത്രിച്ചു കൊടുക്കുന്നെണ്ടെന്നു കേട്ടതു. ഒരു സുഹ്രുത്തിനേയും കൂട്ടി കുടകു വഴി അവിടെക്കു യാത്ര പുറപ്പെട്ടു. ഒരു ദിവസത്തെ യാത്രക്കു ശേഷം ആ സ്തലത്തെത്തി. ഒരു മലയാളിയാണു ഈ സിദധൻ. നല്ല ത്തിരക്കായിരുന്നു. കഷായമുണ്ടാക്കി കുടിക്കാൻ ഒരു കൂട്ടൂ മരുന്നു. വിശ്വാസമില്ലെങ്കിലും ഏതു മരുന്നും പരീക്ഷിക്കുകയായിരുന്നു.
റേടിയേഷൻ ചെയ്യാത്തതിനു പലരും എന്നോടു പരിഭവം കാണിച്ചു. ഇനിയും കരിച്ചു കളയാൻ ഞാൻ ഒരുക്കമായിരുന്നില്ല.
മുറിവുകൾ ഉണങി തുടങി. അവളുടെ മൂഖത്തും നേരിയ പുഞ്ചിരി കണ്ടപ്പോൾ എനിക്കും എന്തന്നില്ലാത്ത സന്തോഷം തോന്നി.
അതിനിടയിൽ അവൾ ഒരു ആൺ കുട്ടീയെ പ്രസവിച്ചു. അവളെ ചികിത്സിച്ച ഡോക്ടർ പറഞത്
“ ഇറ്റ് ഇസ് എ മിറാക്കിൾ “ .
നീണ്ട പതിനാറു വർഷങൾ കടന്നു പോയി. മകളുടെ വിവാഹം കഴിഞു.
ഇടക്കു ഞാനവളോട് ചോദിച്ചു “ നീ പടച്ചവനോട് സമർപ്പിച്ച ഹരജി ,പത്തു
ആണ്ടുകളുടേ ആയുസ്സ് നിനക്കു നീട്ടി തന്നിരിക്കുന്നു. “ അതിനപ്പുറവും......
അവളുടെ മരുപടി “ ഇനി മകളുടെ ഒരു കുട്ടിയെ കൂടി കാണാനായി ഒരു മോഹം കൂടീ”
ഒരു വല്യുമ്മയാകണം”
ദൈവമേ നിന്റെ ഓരോ പരീക്ഷണങൾ.
Sunday, July 13, 2008
നായ പറിച്ചു പോയി .
Monday, June 30, 2008
ഓന്റെ ബാപ്പയും മരിച്ചു.....
താഴത്തെ റേഷൻ ഷോപ്പിന്റെ തൊട്ടടുത്തുള്ള തിണ്ണയിലാണു മറ്റൊരു കേന്ദ്രം. അവിടെ ചതുരംഗപലകക്കു ചുറ്റും ഇരുന്ന് എല്ലാവരും വളരെ വീറോടെ കരുക്കളെ നീക്കുന്നത് കാണാം.
“ ആളെ ഉന്തു. കുതിരയെ വെട്ടു. “
ചില സമയത്തു കളി വല്ലാതെ വൈകിയെന്നിരിക്കും.രസം പിടിച്ചിരിക്കുമ്പൊഴാണു കെസ്സു പാട്ടും ബൈതും വരും. അതല്ലെങ്കിലോ കേട്ടതെല്ലാം പാട്ട് .
ഒരു ദിവസം ഇവരിലൊരാളുടെ ബാപ്പ മരിച്ച വിവരം ആരൊ വന്നു ഒരാളുടെ ചെവിയിലായി പറഞു. “ ഉടനെ തലയാട്ടി പലകയിൽ തന്നെ ശ്രദ്ധ നട്ടിരിക്കുന്ന മമ്മദു കുട്ടി , ആ മരണവിവരവും ഒരു ഗാനമാക്കി പാടി.
മുമ്പിലെ ആനയെ വെട്ടി പിന്നെ പാടി “ അങിനെ ബാപ്പയും മരിച്ചു..ഓന്റെ... ബാപ്പയും മരിച്ചു. “
ആരുടെ ബാപ്പ ഇതു പാടിയവന്റെ തന്നെ ബാപ്പ. അതാണു ഞങളുടെ ഗ്രാമത്തിലെ അന്നത്തെ ചതുരംഗ്ത്തിലുള്ള ആവേശം.
ഇപ്പോഴും ഒരു കാര്യം പിഴച്ചു പോയാൽ ഞങളെല്ലാം പറയാരുള്ളതു “ നായി പറിച്ചു പൊയി “ എന്നാണു. പ്രസിദ്ധമായ വാമൊഴിയും ഇവിടെ ഈ തിണ്ണയിൾ നിന്നും രൂപം കൊണ്ടതാണെന്നു പറയപ്പെടുന്നു.
( ഗ്രാമത്തിന്റെ സ്വന്തം ഫലിതം ..തുടർച്ച)
Friday, June 27, 2008
കലയോട് എന്തിനീ വിമുഖത ?
യു-ട്യൂബ് എന്ന വീഡിയോ സൈറ്റിലാണ് ഉസ്താദ് ഫതേഹ് അലിഖാന്റെ ഖവാലി കേള്‍ക്കാനിടയായത്. "അല്ലാഹു... അല്ലാഹു.." എന്ന് അദ്ഭുതകരമായ ആനന്ദത്തോടെ പാടിക്കൊണ്ടിരിക്കുന്ന ഉസ്താദ്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ദൈവവിചാരത്തില്‍ സര്‍ഗാത്മകതയുടെ വെളിച്ചം വീഴുന്നു. നരഗാഗ്നിയില്‍ മനുഷ്യനെ ചുട്ടുനീറ്റുന്ന ഒരു ദൈവചിത്രത്തിനു പകരം അനുരാഗിയായ ഒരു മനുഷ്യസ്നേഹിയാണ് ദൈവം എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്നു.
ഒരു ചായപോലും നമ്മോട് തിരിച്ചാവശ്യപ്പെടാത്ത , നിസ്വാര്‍ത്ഥനായ , എത്രയോ ഉദാരനായ ദൈവം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാരില്‍ വലിയൊരു വിഭാഗവും പാട്ടുകേള്‍ക്കാറില്ല.
പുസ്തകം വായിക്കുന്ന ശീലം പോലും അവരില്‍ പലര്‍ക്കും ഇല്ല. വയനാട്ടിലും ചങ്ങരംകുളത്തിലുമായി നടന്ന മുജാഹിദ് സമ്മേളനങ്ങളില്‍ പങ്കെടുത്തുവന്ന ഒരു മുജാഹിദ് സുഹൃത്തിനോടു ചോദിച്ചു:
"എന്താണനുഭവം?"
സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. :
" ഒരുപാട് ഖുതുബകള്‍ വെള്ളിയാഴ്ചത്തെ (ജു മു അ) പ്രസംഗം ഒന്നിച്ചുകേട്ട അനുഭവം. അതിലപ്പുറം ഒന്നുമില്ല."
സുഹൃത്തിനെ യു ട്യൂബില്‍ ഉസ്താദ് ഫതേഹ് അലിഖാന്റെ പാട്ടു കേള്‍ക്കാന്‍ ക്ഷണിച്ചു. പാട്ടിന്റെ അവസാനം, ശ്രോതാക്കളിലൊരു മദാമ്മ 'അല്ലാഹു' എന്ന് താളത്തോടെ ഉരുവിടുന്നതു കണ്ടപ്പോള്‍ സുഹൃത്ത് ആശ്ചര്യപ്പെട്ടു.
പാട്ടിലൂടെ അല്ലാഹുവിനെ അറിയുന്ന അനുഭവം. തീര്‍ച്ചയായും ഹൃദ്യമായൊരു വൈകാരികത അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
മതബോധവും മതബാധയും
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ എന്ന് ആരെയാണ് സംബോധന ചെയ്യുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. മുസ്ലീങ്ങളെ നരകാഗ്നിയില്‍ നിന്നും മോചിപ്പിക്കാന്‍ അവരെ ഈമാനുള്ള വിശ്വാസികളാക്കി തീര്‍ക്കാന്‍ മുജഹിദ് നേതാക്കളെല്ലാം ദൃഢപ്രതിജ്ഞ എടുത്തിട്ടുണ്ട്. മതബോധം നല്‍കുക എന്നത് വിശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായതിനാല്‍ മുസ്ലീങ്ങളെ സ്വര്‍ഗ്ഗത്തിന്റെ നേരവകാശികളാക്കാന്‍ തുനിയുന്ന അവരെ കുറ്റപ്പെടുത്തുക സാധ്യവുമല്ല.
പക്ഷേ, പാട്ടില്ല. സര്‍ഗാത്മകതയുടെ ഒരിറ്റു വെള്ളം പോലും ഈ മതച്ചെടിക്കു പകര്‍ന്നു നല്‍കുന്നില്ല.
എന്തുകൊണ്ടാണ് മലയാളി മുസ്ലീംങ്ങളുടെ ഇടയില്‍ നിന്ന് മത സംബന്ധിയായ ഒരു മികച്ച കൃതിയോ ഗാനമോ ഇല്ലാതെ പോകുന്നത്? എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മനോഹരമായ 'മൊഹിയുദ്ധീന്‍ മാല'യെക്കുറിച്ച് നിന്ദാപൂര്‍വ്വം പരിഹസിക്കുന്ന മുജാഹിദുകളെ നിങ്ങളുടെ സംഭാവന എന്താണ്? കലയെ എത്രകാലം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും? മതബോധമല്ല മതബാധയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങളെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്. മതബാധയില്‍ നിന്ന് വിമുക്തരായി, ദൈവത്തോട് ഏറ്റവും അടുത്ത സ്നേഹിതനെന്നപോലെ പെരുമാറാന്‍, ഉസ്താദ് ഫത്തേഹ് അലിഖാന്റെ പാട്ടുകേള്‍ക്കുക. കവിതയോടടുക്കുമ്പോഴാണ് മതത്തിന് കൂടുതല്‍ രസം. ജമാഅത്തെ ഇസ്ലാമിയും സുന്നികളുമൊക്കെ , വൈകിയുദിച്ച വിവേകം കൊണ്ടെങ്കിലും , നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ചിന്തിച്ചു തുടങ്ങുന്നുണ്ട്. വളരെ വൈകാതെ തന്നെ മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന ആന്തരികമായ യാതനകളെക്കുറിച്ച് അവരുടെ മീഡിയകള്‍ സംസാരിച്ചു തുടങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ മുജാഹിദുകളെ സര്‍ഗാത്മകതയുടെ ഇടങ്ങളിലേക്ക് ആര് നയിക്കും? പാട്ടുകാരെ തുണക്കുന്ന അല്ലാഹു ഇവര്‍ക്ക് ദിശാബോധം നല്‍കട്ടെ.
താഹ മാടായി ഉന്നയിച്ചിട്ടുള്ള ഈ വിഷയം ( സമയം ഓൺ ലൈൻ )വളരെ സമാധാനത്തൊടെ നാം ആലോചിക്കേണ്ടതു തന്നെ.
തീർച്ചയായും താഹയുടെ ഈ ആലോചന എനിക്കും വളരെ മുമ്പു തന്നെ ഉണ്ടായിരുന്നു. കലയിലൂടെയും മതത്തെയും ദൈവത്തെയും കണ്ടെത്താം. സൂഫി ഗായകരെ പൊലെ സ്നേഹത്തിന്റെ മതം ആരാണു ഇത്ര ആകർഷകമായി പരിചയപ്പെടുത്തിയതു.
Wednesday, June 25, 2008
മതം+ മദം = ഉന്മാദം ??
മതം ഒരു മദമായി
പഠനം ഒരു പതനമായി
കലാലയം കൊലയാലയമായി
അനശ്വരനായ ഈശ്വരന്‍ തടവറയില്‍