Friday, April 3, 2009

ഇബ്നു അറബി വിശ്വപ്രസിദ്ധനായ ഒരു സൂഫി കവിയാ‍ണു. അദ്ദേഹത്തിന്റെ ഒരു കവിതയുടെ വരികളാണു താഴെ കൊടുത്തിരിക്കുന്നതു.



ിസ്മയം

തീ നാളങ്ങള്‍ക്കിടയില്‍ ഒരു പൂന്തോട്ടം
എന്റെ ഹ്രിദയത്തിനു ഏതു രൂപവും ഉള്‍ക്കോള്ളാം
അലഞു തിരിയുന്ന മാന്‍ പേടകള്‍ക്ക് പുല്‍മേട്
പുരോഹിതനു അതു ഒരു സന്യാസിവിഹാരം
പ്രതിഷ്ടകള്‍ക്കു അതൊരു പുണ്യഭൂമി
കാബയെ വലം വെക്കുന്ന തീര്‍ഥാടകനു കാ‍ബ
തോറയുടെ ഫലകം, ഖുറാന്റെ ഏടുകള്‍
എന്റെ പ്രമാണം പ്രണയമാണു
കാരവാന്‍ എങൊട്ട് തിരിഞാലും
അതാണെന്റെ വിശ്വാസം

Wednesday, March 18, 2009

ഒരു ഗ്രാമവും കുറെ.........

പഴയ കുറെ കഥാപുരുഷന്‍മാര്‍ മറഞ്ഞു പോയെന്കിലും പുതിയ പതിപ്പുകള്‍ ഇന്നും ഇവിടെ ജീവിച്ചിരിക്കുന്നു. കുന്നും ഇടവഴികളും അവര്‍ക്ക് സുപരിചിതമല്ല. എന്നാല്‍ ടിപ്പറും ജെസീബിയും നാട് വാഴുകയാണ്. നാക്കിനു നീളം കൂടിയാല്‍ കുഴപ്പമാണ് , എന്നാല്‍ അത് കരിനാക്ക് ആണെങ്കിലോ. പാവം അയമുട്ടി ആര്ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു സാധുവായ ഡ്രൈവര്‍ . പടച്ച തമ്പുരാന്‍ നീളം അല്‍പ്പം കുറവേ നല്‍കിയുള്ളൂ . അയമുട്ടി രാവിലെ കടവില്‍ നിന്നും കടത്തിയ മണലുമായി ടിപ്പറില്‍ കയറി ഇരിക്കുന്നു. അപ്പോഴാണ്‌ നീഗ്രോ ഉസ്താതിന്റെ വരവ്. അയമുട്ടി കടവില്‍ നിന്നും വണ്ടി സ്ടാട്ടു ചെയ്ത ഉടനെ ഉസ്താതിന്റെ കമെന്റ് " ഹും അണ്ണാന് ചക്ക വലിപ്പം എറൂല. " ഉസ്താദ് ഇങ്ങിനെ എന്ത് കണ്ടാലും അങ്ങ് പറഞ്ഞു പോകും. കടവ് കഴിഞു വളവില്‍ എത്തിയപ്പോള്‍ അതാ കിടക്കുന്നു ടിപ്പര്‍ തല കുത്തനെ പാടത്തേക്കു. ഭാഗ്യം അയമുട്ടിക് ഒന്നും പറ്റിയില്ല. അയമുട്ടിയോടു ആരോ പറഞ്ഞു ഉസ്താദിനെ രാവിലെ വഴിയില്‍ കണ്ടിരുന്നോ ? . " ശേതാനെ രാവിലെ കണ്ടതാ എന്തോ പറഞ്ഞു പറ്റിച്ചു കാണും. മൂപ്പരെ മയ്യിത്ത് നമസ്കരിക്കാഞ്ഞിട്ടു വൈകീന് " . കഴിഞ്ഞ ആഴ്ചയാ അബൂന്റെ ലോറി ഡ്രൈവര്‍ ഉസ്താദ് പറഞ്ഞതു " എന്താ ചിരണ്ടി ചിരണ്ടി ചിരട്ടയില്‍ പിടിച്ചല്ലോ “ അതാ കിടക്കുന്നു വണ്ടി ഒരു ശബ്ദവുമില്ല അനക്കവുമ്മില്ല .“ ഫ ഹമുക്കെ " നീട്ടി ഒരു തുപ്പ് .
ഞങളുടെ ഗ്രാമതില്‍ ഒരു പോലീസ് കാരനുണ്ടു അയാളുടെ മീശ ഇവിടെ പ്രസിദ്ധമാണു. ഒരിക്കല്‍ ആരോ പരഞു “ എന്താ...... , അണ്ണാന്‍ ചേരിതുപ്പുമായി പൊകുന്ന പോലെയാണല്ലോ .....”
പിറ്റേ ദിവസം പോലീസുകാരനെ കാണുന്നതു മീശയെല്ലാം വെട്ടിചെറുതാക്കിയാണ്.

ഗ്രാമത്തില്‍ മുമ്പൊരു ഒരു സ്ത്രീയുമുണ്ടായിരുന്നു. ഒരു കെട്ടിടത്തിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുമ്പൊള്‍ അവര്‍ ആ വഴി വന്നു പിന്നെ
എന്തോ പിറുപിറുത്തു കൊണ്ടു പറഞു.

പിറ്റേന്നു ഉടമസ്തന്‍ കണ്‍ണ്ടതു അതാ കിടക്കുന്നു എല്ലാം നിലം പൊത്തി.

പഴയ കാലത്തു വീടു പണി നടക്കുന്ന ഇടങളില്‍ ഒരു ഒരു ബോര്‍ഡ് കാണും കരിങ്കണ്ണാ നൊക്കടാ .
ഇന്നു എവിടേയും അത്തരം ബോഡുകളൊ കോലങളൊ കാണുന്നില്ല. എന്നാലും കരിങ്കണ്ണനാണെന്ന് കേട്ടാല്‍ പേടിയുള്ളവര്‍ ഇവിടെ ഇന്നും ഉണ്ടു .

Sunday, January 25, 2009

വേറിട്ടൊരു കാഴ്ച

ഇന്നലെ ടി വി യില്‍ കുറെ പെണ്‍പിള്ളേരെ ഒരു കൂട്ടം യുവാക്കള്‍ ഓടിച്ചിട്ട് തല്ലുന്നു. മംഗലാപുരം ആണ് രംഗവേദി. ക്ഷുഭിത യൌവനം ഇന്ത്യന്‍ പാരമ്പര്യത്തിന് നിരക്കാത്ത കാഴ്ചകള്‍ കണ്ടു. സ്ത്രീകള്‍ മദ്യ ശാലയിലും ക്ലബ്ബിലും പോയി മദ്യപിക്കുകയോ ? ആര്‍ക്കാണ് ഇതു സഹിക്കാന്‍ കഴിയുക.

തെറ്റും ശരിയും വേര്‍തിരിക്കുമ്പോള്‍ ഇന്ത്യന്‍ പാരമ്പര്യം നാം എന്തോക്കയാണെന്ന് ഈ രാജ്യത്തെ പെണ്‍കിടാങ്ങളെ പറഞ്ഞു മനസ്സിലാക്കണം. ഇന്ത്യന്‍ പാരമ്പര്യത്തെ സ്ത്രീകള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയോ ? ഇങ്ങിനെയും സ്ത്രീ പക്ഷ വാദികള്‍ ചോദിച്ചേക്കാം .

സ്ത്രീകളുടെ നേരെ പുരുഷന്മാര്‍ നടത്തുന്ന അതിക്രമങ്ങള്‍ , സ്ത്രീയെ കച്ചവട വസ്തുവാക്കി വിപണി നടത്തുന്ന കുതന്ത്രങ്ങള്‍ ഇതൊക്കെ ഇന്ത്യന്‍ സംസ്കാരത്തിന് വിരുദ്ധമല്ലേ ?

ഈ ഒരു ആക്രമണ രീതി ശരിയായില്ല . ഇതു രാജ്യത്തെ താലിബാനിസത്ത്തിലേക്ക് കൊണ്ടുപോകലാണ്. കാശ്മീരില്‍ ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ തെരുവില്‍ നേരിടുകയും തല

മൊട്ട യടിക്കുകയും ചെയ്യുന്നത് മനുഷ്യത്വത്തിനു ചേര്‍ന്നതല്ല എന്ന് നമുക്കു പറയാന്‍ ..കഴിയുമോ ? അവരും ഇതൊക്കെ ചെയ്യുന്നത് സാംസ്കാരിക പാരമ്പര്യത്തെ സംരക്ഷിക്കുകയാണ് പോല്‍ ?

സംയമാനതിന്റെയും സഹിഷ്ണുതയുടയും വഴിയാണ് പാരമ്പര്യ വാദികള്‍ മനസ്സിലാക്കേണ്ടത് . മറ്റുള്ളവ തീവ്ര വാദമാണ് . അത് ഫാസിസതിലെക്കുള്ള വഴിയാണ്. പെണ്‍കുട്ടികള്‍ മദ്യപിക്കരുത് ,ആണ്‍കുട്ടികള്‍ക്ക് ആവാം എന്നത് പുരുഷ മേധാവിത്വ സ്വരമാണ് . നിങ്ങളുടെ അഭിപ്രായങ്ങള്‍

കുറിക്കുക .

Thursday, January 15, 2009

സ്വപ്നങ്ങളുടെ ശവകല്ലറ

ഇമ്മിണി വലിയൊരു നാടകമാണല്ലോ ജീവിതം. ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകം. ജീവിതമെന്ന ഈ നാടകത്തിൽ എന്തെല്ലാം വേഷങ്ങൾ നം പകർന്നാടുന്നു. എത്രയെത്ര കഥാപാത്രങ്ങൾ വരുന്നു കണ്ടുമുട്ടുന്നു പരിചയപ്പെടുന്നു. ചിലർ പെട്ടെന്നു തന്നെ പിൻ വാങ്ങുന്നു. അതിനിടയിൽ നമ്മിൽ പലരും ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നു. ഇന്നാർക്കു ഇന്നാരെന്നു എഴുതി വെച്ചല്ലൊ ദൈവം കല്ലിൽ. കല്യാണത്തിന്റെ തലെ ദിവസം ഗ്രാമത്തിലെ പണപ്പയറ്റു നടക്കുന്ന മക്കാനിയിൽ നിന്നും കേട്ട ഒരു ഗാനം ദേവദാസൻ ഓർക്കുകയായിരുന്നു.
ഒന്നിച്ചു പല രംഗങ്ങളിലും ഒത്തുകൂടിയവർ അരങ്ങത്തു നിന്നും ഒരിക്കലും കാണാൻ കഴിയാതെ വേർപിരിയുന്നു. വേർപാടിലും ഓർമകളുടെ പച്ച തുരുത്തുകൾ മനസ്സിൽ സൂക്ഷിച്ചു വെക്കാൻ മാത്രം വശ്യതയുള്ള കഥാപാത്രങ്ങൾ. ഓരൊ രംഗവും ഓരോ വേർപ്പാടിനുള്ളതാണൊ? പിരിഞു പോകും നമുക്കിനിയിക്കഥ മറക്കുവാനേ കഴിയൂ.....
ആലിൻ തറയിലെ അമ്പലക്കുളത്തിൽ എന്നും രാവിലെ ക്രിത്യ സമയത്തു ചന്ദനം തേച്ചു കുളിക്കാനെത്തുന്ന നമ്പ്യാരുടെ മകൾ . നീണ്ട തലമുടിയും തിളക്കമുള്ള കണ്ണുകളും. പ്രണയത്തിന്റെ ആദ്യാക്ഷരങൾ മനസ്സിൽ കോറിയിട്ട കാലം. ദൈവദാസൻ വളപട്ടണത്തു താമസിക്കുന്ന കാലത്തു പരിചയപ്പെട്ട ശാഹുൽ. ഈർച്ചമിൽ ഓഫീസിലിരുന്ന് മുതലാളി ഹാജിയാരെ കുറിച്ച് കഥകളെഴുതി കയ്യെഴുത്തു മാസികയിൽ നിറഞ്ഞു നിന്ന ശാഹുൽ. പോലീസ് സ്റ്റേഷൻ അടുത്തു താമസിച്ചിരുന്ന ,ഹാഷിം ഇംഗ്ലീഷ് പഠിക്കാൻ എപ്പൊഴും ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചു നടക്കുന്നതോർക്കുന്നു. ഒരു ദിവസം അവനും ദുബായിലേക്കു പോയി.
അവിടെ വെച്ചാണു ലതയെ പരിചയ പ്പെടുന്നതു. നീണ്ടു മെലിഞ്ഞ പെൺകുട്ടി. വിവാഹ പ്രായം ഒക്കെ കഴിഞ്ഞിട്ടുണ്ട്. അവൾ തന്റെ നീളം കാരണം വലിയ മാനസിക പ്രയാസത്തിലായിരുന്നു. മലയാള നാടു എന്ന വാരികയിൽ കഥകൾ എഴുതിയിരുന്ന ലത വിൻസന്റും ദൈവദാസന്റെ മുമ്പിൽ നിന്നും ഒരിക്കൽ അപ്രത്യക്ഷയായി.
അവളൊടൊപ്പം ക്ലാസിലുണ്ടായിരുന്ന സൌമിനിയെന്ന പെൺകുട്ടി. പാലോട്ടുവയലിൽ നിന്നും അഴീക്കൊട് പോകുന്ന വഴിയിൽ എവിടെയോ ആണു വീടെന്നു ദൈവദാസൻ ഓർക്കുന്നു. അവളും പഠനം നിർത്തി . വിവാഹം കഴിഞ്ഞ ശേഷം അവൾ അമേരിക്കയിൽ സ്തിര താമസമായി. പോകുമ്പോൾ അവളും ദേവദാസനെ നോക്കി കണ്ണു നനച്ചു.
രണ്ടു വർഷത്തെ വളപട്ടണത്തെ ജീവിതം അവസാനിപ്പിച്ചു ദേവദാസൻ അന്നം തേടി പോയത് പിന്നെ പാലക്കാട്ടേക്കായിരുന്നു.
അവിടെ ഒരു ട്യുട്ടോറിയൽ കോളെജ് നടത്തുകയായിരുന്നു. കൂട്ടത്തിൽ ഉർദു അദ്യാപകർക്കുള്ള ഹയർ പരീക്ഷയിൽ ക്ലാസുകളും നടത്തിയിരുന്നു. ഇരുപതോളം പെൺകുട്ടികളും പതിനാലോളം ആൺകുട്ടികളും. ആ ക്ലാസിൽ വെച്ചാണു സഫിയ എന്ന പെൺകുട്ടിയുടെ മനസ്സിൽ ദൈവദാസൻ കുടിയിരിക്കുന്നത്. അവളുടെ കോപ്പി പുസ്തകത്തിൽ ഗാലിബിന്റെ പ്രേമാതുര വരികൾ എഴുതി കൊടുത്തു. ദേവദാസൻ അങിനെ അങിനെ അവളെ ശരിക്കും കാമിച്ചു പോയി. കൂട്ടു കാരികൾ അവളെ കളിയാക്കി. : മാഷിന്റെ പുന്നാര മോൾ സഫിയ : ചുമരുകളിൽ ആൺകുട്ടികൾ എഴുതാൻ തുടങ്ങി.
ഒരു ദിവസം സഫിയയുടെ സഹോദരൻ തൊഴിലാളി നേതാവ് ദൈവദാസനെ തിരക്കി കോളേജിൽ വന്നു. കൊമ്പൻ മീഷ തടവി അയാൾ പറഞു” എവിടെ പെങ്ങളേ പിന്നാലെ കൂടിയ മാഷ്. ?
ഭാഗ്യം ദേവദാസൻ അന്നു വന്നിട്ടില്ലായിരുന്നു. പിന്നെ സഫിയ കോളെജിൽ വന്നില്ല. ഒരു മാസം കഴിഞ്ഞു കാണും അവൾ വന്നതു ഒരു കല്ല്യാണ കത്തുമായിട്ടായിരുന്നു.
“ മാഷ് എന്തായാലും കല്യാണത്തിനു വരണം “ അവളുടെ കണ്ണുകളിൽ നനവ്വുണ്ടായിരുന്നു.
“ ആരാ സഫിയ വരൻ ? “ ഒരു ഗൾഫു കാരനാ. അയാളെ എനിക്കു ഇഷ്ടമില്ല. ഇക്ക വലിഅ ദേഷ്യത്തിലാ. “ എന്നെ ഒരു പാടു തല്ലി , കൊന്നു കളയുമെന്നു താക്കീതും. “ ഞ്ഞാൻ ഒരു പെണ്ണല്ലെ എന്റെ വാകിനു എന്തു വില? “
ദേവദാസനു ആരു കാണാതെ കണ്ണു തുടച്ചു. ......
പാലക്കാടെ ചൂടുള്ള പകലുകള്‍ നീണ്ടു പരന്നു കിടക്കുന്ന വയലുകൾക്കിടയിലെ മൺ തിട്ടയിലെ ഓലമേഞ്ഞ വീടുകള്‍ . കവി രാമചന്ദ്രൻ. ക്രിഷി ഒഫീസർ. ........
പിന്നീടു പാലക്കാടൻ ജീവിതം നേരെ പറിച്ചു നട്ടതു ഗൾഫിലെക്ക്. ദേവദാസൻ എവിടെയും ഉറച്ചു നിന്നില്ല. നാട്ടിലെക്കു തന്നെ തിരിച്ചു വന്ന ദേവദാസൻ ഒരു ദിവസം വീണ്ടും പാലക്കാടെക്കു പോയി. കാവശേരിയും അത്തി പൊറ്റയും കാണാൻ. എന്നാൽ മനസ്സ് നിറയെ സഫിയ ഉണ്ടായിരുന്നു.

“ അല്ലാ ഇതാരാ നമ്മുടെ മാഷല്ലെ ? ഇതു ചോദിച്ചത് റാവുത്തർ സൈദു , ചായ മക്കാനിക്കാരൻ.
സുഖം തന്നെ യല്ലെ ? മാഷെ .. ഇവിടെ പഠിച്ച ഒരു കുട്ടിയില്ലെ സഫിയ .. കഴിഞ്ഞ കൊല്ലം അതു തൂങ്ങി ചത്തു. അന്ന് നിങ്ങൾ ഇവിടെ ഇല്ലാത്തതും നന്നായി. ഒരു വർഷം ഗൾഫിൽ തന്നെയായിരുന്നു.

ദേവദാസൻ പിന്നെ പാലക്കാടു നിന്നില്ല. മനസ്സ് നിറയെ സഫിയ . പാലക്കാടും അത്തിപൊറ്റയും തരൂരും സ്വപ്നങ്ങളുടെ ഒരു ശവകല്ലറയായി മനസ്സിൽ സൂക്ഷിച്ചു കൊണ്ട് ദെവദാസൻ മടങ്ങി.

Sunday, December 7, 2008

മരണം വന്നു വിളിച്ചിട്ടും ....

ഗ്രാമത്തിലെ പലചരക്കു കച്ചവടക്കാരൻ കുഞാലികാക്കയുടെ മകൻ അസീസ്. ബാല്യകാലങ്ങളിൽ ഗോട്ടി കളിക്കാനും പമ്പരം കളിക്കാനും എന്നും കൂടെ ഉണ്ടാവാറുള്ള കളികൂട്ടുകാരൻ. അന്നു പള്ളിപറമ്പിലെ അണ്ടി മോഷ്ടിച്ചു ഞങ്ങൾ ചന്ദപ്പായിയുടെ പീടികയിൽ നിന്നും ബുൾബുൾ മിഠായി വാങ്ങി തിന്നാറുണ്ടായിരുന്നു. അന്നു തന്നെ അസീസുമായി ഏറ്റുമുട്ടി ജയിക്കാൻ ആർക്കും കഴിയുമായിരുന്നില്ല.

വർഷങ്ങൾ പിന്നെ ഒരു പാട് കടന്നുപോയി. ഇപ്പോൾ അസീസിനെ കാണുമ്പോൾ
മരണത്തെയാണ് നേരില്‍ കാണുന്നത് എന്ന് തോന്നി പോയിട്ടുണ്ട് . അന്നു പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ആ സംഭവം നടക്കുന്നത്. ഞങ്ങളുടെ ഹൈസ്കൂൾ നിലകൊള്ളുന്ന കുന്നിൻപുറത്തെ വളരെ ആഴമേറിയ കിണറ്റിൽ അസീസ് മലർന്നടിച്ചു വീണു. നോക്കിയാൽ ഇരുട്ട് മാത്രം കാണാവുന്ന കിണർ. അന്നു കോഴിക്കോട് സംഘം തിയേറ്റർ ഉൽഘാടനം നടക്കുകയാണു. വരുന്നതു ആരാ തമിഴ് സിനിമയിലെ സാക്ഷാൽ ദൈവം തന്നെ . മക്കൾ തിലകം എം. ജി. ആർ.
അസീസിനു ഒന്നു അഭിനയിക്കാൻ തോന്നി. കൂട്ടുകാർക്കു മുമ്പിൽ , എം.ജി.ആറിന്റെ സ്റ്റണ്ട് സീനായിരുന്നു തുടക്കം. അതിനു കപ്പിയിൽ തൂങ്ങികിടക്കുന്ന കയറിന്റെ ഒരറ്റം പിടിച്ചു കിണറിലേക്കു തൂങിയ അസീസ് പിന്നെ ഒരു നിലവിളിയായിരുന്നു. ആ നിലവിളി നേർത്തു നേർത്തു വന്നു.
സ്കൂളിൽ നിന്നും എല്ലാവരും ഓടി കൂടി . അസീസ് കിണറ്റിൽ വീണ വാർത്ത നാട്ടിൽ പരന്നു. കയറിൽ കെട്ടിയ കസേര കിണട്ടിൽ ഇറക്കി. “ അസീസേ ... കസേരയിൽ കയറിക്കോ ...."
കിണറ്റിൽ നിന്നും കരക്കെത്തിയ അസീസ് കൂളായി നടന്നു പോകുന്നതാണു കണ്ടതു.
ഒരു ചെറിയ മുറിവ് പൊലും ആ ദേഹത്ത് ഉണ്ടായിരുന്നില്ല. കൂടി നിന്നവർ വാപോളിച്ചു നിന്നു.
വർഷങ്ങൾക്ക് ശേഷം അസീസിനെ കാണുന്നത് വെള്ളപൊക്ക സമയത്ത് ഒരു കടത്തു കാരനായിട്ടാണ്. ആ തോണിയിൽ സ്കൂളിൽ പോയിരുന്ന സഫിയയെ അസീസ് സ്വന്തമാക്കി.
പിന്നെ ഒരിക്കൽ ഗൽഫിലും പോയി അസീസ്.
അവിടെ നിന്നും തിരിച്ചു വന്ന അസീസ് ആടുകളെ വളർത്താൻ തുടങ്ങി. സംഗതി ക്ലചു പിടിച്ചു വരുമ്പോഴാണു മറ്റൊരു അത്യാഹിതം .
ആടിനു തീറ്റ , പ്ലാവിന്റെ ഇല ഒരുക്കു കൂട്ടിവരുന്ന സമയത്ത് ഒരു കവുങ്ങ് അസീസിന്റെ മേലേക്കു വീണു. ബോധ മറ്റു വീണ അസീസ് പിന്നെ ഒരു ഭാഗം തളർന്നു പോയി. മാസങ്ങൾ ചലനമറ്റ് കട്ടിലിൽ. അസീസിനെ ആശുപത്രിയിൽ നിന്നും താങ്ങി പിടിച്ചു കൊണ്ടു വരുമ്പോൾ ആട്ടിൻ കൂടിൽ നിന്നും കൂട്ടകരച്ചിൽ . അതിൽ ഒരു ആട്ടിൻ കുട്ടി അസീസിന്റെ കട്ടിലിൽ വന്നു നിർത്താതെ കരയുന്നു. പിന്നെ കണ്ടതു ആട്ടിൻ കുട്ടിയെ ഒന്നു തലോടാൻ പോലും കഴിയാതെ അസീസും കരയുന്നു. അവിടെ നിന്നവർ ആ രംഗം കണ്ടവർ മുഴുവൻ ഉള്ളിൽ തേങ്ങുകയായിരുന്നു.
മാസങ്ങൾ കഴിഞ്ഞാണു അസീസിനു ഒന്നു എഴുന്നേൽക്കാൻ ആയതു. ഇപ്പോൽ ആടുകൾ ഇല്ല. ഒരു പശു മാത്രം. സൊസൈറ്റിയിൽ രാവിലെ പാലു മായി നടന്നു പൊകുന്ന അസീസിന്ന് ഒരു കൈക്ക് ഇപ്പോഴും സ്വാധീനമില്ല. എഴുന്നേറ്റ് നടക്കാൻ കഴിയുന്ന് എന്നതിൽ അസീസ് വളരെ ത്രിപ്തനാണു. മരണം വന്നു വിളിച്ചിട്ടും അസീസ് പോകാൻ കൂട്ടാക്കിയില്ല. അസീസിന്റെ മനോധൈര്യത്തിനു മുമ്പിൽ മരണം പോലും തോൽക്കുകയായിരുന്നു.
ഗ്രാമത്തിന്റെ അൽഭുത പുത്രനായ അസീസ് ധൈര്യത്തിലും മനക്കരുത്തിലും ഒരു അൽഭുതം തന്നെയാണ്. അന്നും ഇന്നും. തോൽക്കാൻ മനസ്സില്ലാത്ത അസീസിന്റെ മുമ്പിൽ മരണം പോലും പിന്മാറി നിൽക്കുന്നു.

Monday, December 1, 2008

ഭാര്യ ബഹുത്വം

ഹമീദ് ചേന്നമംഗല്ലൂര്‍ എഴുതിയ ലേഖനം ( മാതൃഭൂമി ദിനപത്രം ) വായിച്ചോ ?
എന്ത് പറയുന്നു ? ഒന്നു നല്ല പോലെ ആലോചിക്കാം ആല്ലേ ?
കട്ടവന്റെ കൈ മുറിക്കണം ,എന്തെ അതിന് വേണ്ടി ആരും മുറവിളി കൂട്ടാത്തത് ?
വ്യഭിച്ചരിച്ചവനെ കല്ലെറിഞ്ഞു വധിക്കണം , ( ശരീഅത്ത് മാറ്റാന്‍ പാടില്ലേ )
മത പുരോഹിതരെ മതത്തെ വികൃത മാക്കാന്‍ അനുവദിക്കരുത് .
ഹമീദ് ചേന്നമംഗല്ലൂര്‍ തുറന്നു വെച്ച ഈ പാഠം സഹിഷ്ണുതയില്‍ നിന്നു കൊണ്ടു
മാനവിക വിചാരത്തില്‍ വായിക്കാന്‍ ശ്രമിക്കുക . ഇസ്ലാം മാനവ പക്ഷത്താണ് നിലകൊള്ളുന്നത് .

Tuesday, November 25, 2008

ഫാസിസം വരുന്ന വഴി

അഭയ എന്ന ഒരു സ്ത്രീയെ ക്രൂരമായി വധിച്ച പ്രതികളെ വർഷങൾക്കു ശേഷം കണ്ടെത്തുവാൻ തുടങിയിരിക്കുന്നു. രണ്ടു വൈദികരെ പോലീസ് അറസ്റ്റും ചെയ്തു. ഉടനെ ഇടയ ലേഖനം . എന്തിനു വേണ്ടി. പ്രതികളെ രക്ഷിക്കാനോ ? തെറ്റു ചെയ്തവർ ആരു തന്നേയായാലും വെറുതെ വിടാൻ പാടില്ല. സ്വാമികളും സ്വമിനികലും രാജ്യത്തു നടന്ന സ്പോടന പരമ്പരയിൽ പങ്കു ചേർന്നിട്ടുണ്ടെന്നു പോലീസ് വെളിപെടുത്തുന്നു. ഉടനെ സംഘപരിവാർ അവർക്കു സംരക്ഷണം നൽകുമെന്നു പ്രസ്താവന ഇറക്കുന്നു. തിന്മകളെ പ്രതിരോധിക്കുന്നതിനു പകരം പരസ്യമായി അവയെ ന്യായീകരിക്കാൻ സംഘടനകൾ രംഗത്തിറങുന്നതു ഫാസിസത്തിനു നമ്മുടെ നാട്ടിൽ വേരോട്ടം ലഭിച്ചു കൊണ്ടിരിക്കുന്നു എന്നതിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈ പ്രവണത അപകടകരമാണു. കൊലപാതകത്തിനു ഒരു മതവും പച്ചകൊടി കാണിക്കരുത്. ഈ രാജ്യം മതേതരത്വം നിലനിർത്തണം , നമുക്കതിന്റെ കാവൽ പടയാളികളാകം. അതോടൊപ്പം കപട മതേതര വാദികളെ തിരിച്ചറിയുകയും വേണം. തിന്മകൾ എന്നും എവിടെയും തിന്മകൾ തന്നെയാണ് . അതിനു ജാതിയുടെയോ മതങ്ങളുടെയോ പരിവേഷം ചാർത്തേണ്ടതില്ല.