Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, July 1, 2011

നീ ഒരു കഴുത തന്നെ .

കത്തുന്ന വെയില്‍ , മണല്‍ പരപ്പില്‍ മരീചിക തീര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ഒപ്പം മനസ്സും വെന്തു കൊണ്ടിരിക്ക്ന്നു.

ഷെയ്ഖ്‌ തന്റെ വീര സാഹസ കഥകള്‍ നിര്‍ത്തുന്ന മട്ടില്ല . ഇന്നലെ രാത്രി തന്നെ സിഗരറ്റ് തീര്‍ന്നിരിക്കുന്നു. ഗ്രാമത്തിലെ ഹാഷിരിന്റെ കടയിലേക്ക് മൂന്നു കിലോമീറ്റെര്‍ ദൂരമെങ്കിലും കാണും . ഷെയ്ഖ്‌ അഹമാതിന്റെ പഴയ ടൊയോട്ട വെള്ളം കൊണ്ട് വരാന്‍ പോയതാണ് .
മുറ്റത്ത്‌ അലസമായി ഉലാത്തി കൊണ്ടിരിക്കുന്ന കഴുതയെ കണ്ടപ്പോള്‍ മനസ്സില്‍ ഒരു പൂതി. ഹാഷിരിന്റെ കടയിലേക്ക് കഴുത്ത പ്പുറത്ത് ഒരു യാത്ര . ഞാന്‍ കിളവന്‍ അഹമാതിനെ സമീപിച്ചു എന്റെ പൂതി പറഞ്ഞു. അഹമദ് മഞ്ഞ പല്ല് കാട്ടി ചിരിച്ചു . " നിനക്കതിനു കഴിയില്ല. അത് പ്രയാസമാണ് ".
" ഹോ , ഇത് വല്ല്യ കാര്യമാണല്ലോ ? അഹമാദിന്റെ കെട്ട്യോള്‍ കാട്ടില്‍ നിന്നും വിറകുമായി വരുന്നത് ഞാന്‍ എത്ര തവണ കണ്ടതാ . " മനസ്സില്‍ തോന്നി.
അത് വേണോ ? ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ സമ്മതിച്ചു . മൂന്നു നാല് പഴയ ചാക്കുകള്‍ കഴുത പുറത്തു വെച്ച് ഇരിപ്പിടം ശരിയാക്കി തന്നു. " യാ അല്ല യംഷ് " നേരെ യാഷിരിന്റെ കടയിലേക്ക് ദിശ ചൂണ്ടി കാണിച്ചു തന്നു.
അങ്ങിനെ ആദ്യമായി ഒരു ഇന്ത്യ കാരനേയും വഹിച്ചു കൊണ്ട് അവന്‍ നടന്നു തുടങ്ങി . അവന്നു കൂടുതല്‍ പ്രായമൊന്നും കാണില്ല. ഏതായാലും ഇത് അഹമാദിന്റെ പോണ്ടിയാക് വാഹനം . അത്യാവശ്യം വേഗത്തില്‍ യാത്ര തുടങ്ങി . അഹമാദിന്റെ വീട്ടുകാര്‍ എന്നെയും കഴുതയെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഏകദേശം പകുതി ദൂരം താണ്ടി കാണും അവന്റെ വേഗത കുറഞ്ഞു വന്നു. പിന്നെ ഒരു നില്‍പ്പാണ്. അനക്കമില്ല.
പെട്രോള്‍ തീര്‍ന്ന വണ്ടി പോലെ അഹമാദിന്റെ പോണ്ടിയാക് നടുവഴിയില്‍ നിന്നു.
" പടച്ചോനെ ...പറ്റിച്ചോ ? പഹയാ...അല്ല കഴുതേ ..? കാലു കൊണ്ട് കഴുത്തിലും പള്ളയിലും ചവിട്ടിയും ഇക്കിളി പെടുതിയും നോക്കി . നോ രക്ഷ . ഞാന്‍ മെല്ലെ ഇറങ്ങി നോക്കി . അവന്റെ മുഖത്ത് ഒരു നാണം പോലെ .അവന്‍ തല തഴികളഞ്ഞു . എന്റെ ദയനീയ നോട്ടം കാണാന്‍ അവന്‍ മിനക്കെട്ടില്ല . വെയിലിനു ചൂട് കൂടി വരുന്നു .
ഇവനെ ഒന്ന് ചലിപ്പിക്കാന്‍ എന്താ ഒരു വഴി . കാളപ്പൂട്ടു കണ്ടത്തില്‍ കാളകളെ ഓടിക്കുന്നത് കണ്ടിട്ടുണ്ട് . വാല്‍ പിടിച്ചു തിരിച്ചു നോക്കി . ഹായ് . ഒരനക്കവും അവന്റെ ഭാഗത്ത്‌ നിന്നുമില്ല .
ഷെയ്ഖ്‌ അഹമാദിന്റെ ചിരിയില്‍ എന്തോ ഗൂഡ അര്‍ത്ഥവും ഉണ്ടായിരുന്നോ?
തുടക്കത്തില്‍ ഇവന്റെ ഒരു ഗമ . ഒരു ഇന്ത്യക്കാരനേയും വഹിച്ചു കൊണ്ട് മാരിബിലെ മണല്‍ പുറത്തു കൂടെ .... എന്നെ ഈ പാതി വഴിയില്‍ ഉപേക്ഷിക്കാനായിരുന്നു നിന്റെ പദ്ധതി എന്നാരരിഞ്ഞിരുന്നു.
യാ ഹിമാര്‍ ..... അല്ലങ്കില്‍ വേണ്ട മലയാളം തന്നെ , കഴുതേ ....ഞാന്‍ ഇനി തിരിച്ചു പോകണോ അതോ ഹഷിരിന്റെ കടയിലേക്ക് ഇനിയും ഒന്ന്‍ രണ്ടു കിലോ മീറ്റര്‍ ദൂരം കാണും. മണല്‍ ചുട്ടു പഴുത്തു വരുന്നു. കാലുകള്‍ മണലില്‍ താഴ്ന്നു പോകുന്നു. വേണ്ട ഒരു മണല്‍ കാറ്റ് വന്നാല്‍ ഇവിടെ തന്നെ മണല്‍ സമാധി യാവും ഗതി .
തിരിഞ്ഞു നോക്കി . അകലെ വെയില്‍ തീര്‍ത്ത മരിചീകയില്‍ നിന്നും ഒരു അവ്യക്ത രൂപം പ്രത്യക്ഷ പെട്ട് വരുന്നു. ഹാവൂ .. അത് അഹമദ് തന്നെ .
" യാ സദീക്, ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ പോകണ്ട എന്ന്.
അവന്‍ കണ്ടാല്‍ ആദ്യം ഇത് തന്നെ പറയും . ഞാന്‍ ഇടതു കാല്‍ കൊണ്ട് അവന്റെ അടിവയറ്റില്‍ ഒരു കിക്ക് കൊടുത്തു. " വല്ലാഹി ആന്‍ ത ഹിമാര്‍.." ( നീ ഒരു കഴുത തന്നെ ) .
ഞാന്‍ ആലോചിക്കുകയായിരുന്നു പഴയ കഴുത കഥയിലെ കിളവനും രണ്ടു മക്കളും . ഏതായാലും ഇവനെയും കെട്ടിയെടുത്തു പോകേണ്ടി വന്നില്ലല്ലോ .
ഒട്ടക പാലിന്റെ ചൂരും പിന്നെ ആ മഞ്ഞ പ്പല്ലും . അഹമദ് ചിരിച്ചു കൊണ്ട് മുന്നില്‍
" ആന്‍ത മിസ്കീന്‍ .....ഹ ഹ ഹ . "

***********

Wednesday, May 4, 2011

ബദിരീങ്ങളെ വിളിക്കാതെ പുഴ നീന്തികടന്ന പെണ്ണ്

ഇരുവഴിഞ്ഞിപുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണു. ഒരു കടത്തു തോണി നിറയെ കല്യാണ തക്കാരം കഴിഞ്ഞു വരുന്ന കുടുംബക്കാരും ബന്ധുക്കളും. വാഴക്കാട്ടു നിന്നും മുക്കത്തേക്കാണു തോണി പോകുന്നതു. ചേന്നമംഗല്ലൂരില്‍ നിന്നുമാണു മുക്കത്തെ പ്രമുഖ തറവാട്ടിലേക്കു പെണ്ണിനെ കെട്ടികൊണ്ടു പൊയതു. മുക്കത്തെ ഈ കുടുംബവും അന്നത്തെ നിലയില്‍ തികഞ്ഞ ഒരു മുസ്ലിം യാഥാസ്തിക വിഭാഗമാണു. എന്നാല്‍ പുതിയ പെണ്ണ് അല്പമൊക്കെ പുരോഗമന ചിന്താഗതിക്കാരിയുമാണു. തക്കം കിട്ടുമ്പോഴൊക്കെ കെട്ടിയവന്റെ കൂട്ടര്‍ ഇവരെ കണക്കിനു കളിയാക്കും. ചേന്നമംഗല്ലൂരിലെ തന്റെ വീടിനു അടുത്തു എത്താറായപ്പോള്‍ തോണിക്കാരനോടു തോണി കരക്കടുപ്പിക്കാന്‍ അവര്‍ പറഞെങ്കിലും തൊണിക്കാരന്‍ ഒട്ടും ഗൊനിച്ചില്ല. തോണിയില്‍ തന്റെ ഭര്‍ത്താവില്ല അവരുടെ ബന്ധുക്കള്‍ മാത്രം. ഇവര്‍ മുന്‍ കൂട്ടി ഒപ്പിച്ച പരിപാടിയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ : ഒരു നിബന്ധന വെച്ചു മൂന്നു പ്രാവശ്യം ബദ്രീങ്ങളെ വിളിച്ചാല്‍ തോണി അക്കരെ അടുപ്പിക്കാം.അവര്‍ക്കു കലിയാണു വന്നതു. എങ്കിലും തോറ്റു കൊടുക്കുന്ന പ്രക്രതം അല്ല അവരുടെതും. തോണി എന്തു തന്നെയായാലും അക്കരെ പൊവില്ലെന്നു കണ്ടപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു : ബദ്രീങ്ങളെ വിളിക്കാതെ അക്കരെ എത്താന്‍ പറ്റുമോ എന്നു ഞാനൊന്നു നൊക്കട്ടെ എന്നു പറഞു എല്ലാം ഏകനായ പടച്ച തമ്പുരാനിൽ അര്പ്പിച്ചു തോണിയില്‍ നിന്നും ഒരു ചാട്ടം . വെള്ളകാച്ചിയും തട്ടവും ധരിച്ച പെണ്ണിന്റെ മേലു നിറയെ പൊന്നും. തോണിയിലുള്ളവര്‍ നോക്കിനില്‍ക്കവെ അവര്‍ അനായാസം തന്റെ കടവില്‍ നീന്തീയെത്തി. അവർക്ക് ഇരുവഴിഞ്ഞി ഒട്ടും അപരിചിതമായിരുന്നില്ല .
ഇതു ഒരു എട്ടു പതിറ്റാണ്ടു മുമ്പു ചേന്നമംഗലൂരില്‍ നടന്നതാ. ആ സ്ത്രീ തന്റെ ആദ്യത്തെ പ്രസവത്തിൽ തന്നെ മരിച്ചു .തന്റെ മകനെ കാണാന്‍ പോലും അവര്‍ക്കു കഴിഞില്ല. ആ മകന്‍ വലുതായി. വാഴക്കാടായിരുന്നു അയാള് വളർന്നത്‌ . പിന്നീട് അയാള്‍ പെണ്ണു കെട്ടിയതു ചേന്നമംഗല്ലൂരില്‍ നിന്നുമാണു. ഒരു വൈകുന്നേര സവാരിക്കിടെ ഈ സംഭവം ഓര്‍ത്തെടുത്തു പറയുമ്പോള്‍ ഒതയമംഗലം ജുമതു പള്ളിയില്‍ നിന്നും മഗ് രബ് ബാങ്കു വിളി കേള്‍ക്കുന്നുണ്ടായിരുന്നു. ചെറിയാലി .
സ്ത്രീകള്  തന്റെ വിശ്വാസം എത്ര ധീരമായി പ്രകടിപ്പിച്ചതെന്ന്  ഇത്തരം അനേക സംഭാവങ്ങളിലൂടെ നമുക്ക് കാണാം .


Thursday, April 7, 2011

വിട പറയാനാവാതെ .

മരിക്കാന്‍ പോവുന്ന ഒരുവന്റെ അവസാന വാക്കുകള്‍ . പറഞ്ഞു തീരാത്ത ആവലാതികള്‍ , എനിയും കെട്ടടങ്ങിയിട്ടില്ലാത്ത വികാരവിസ്ഫോടങ്ങള്‍. അയാള്‍ അവസാനത്തെ ശ്വാസം അകത്തെക്കു വലിച്ചെടുക്കുന്ന പോലെ. ശരീരം അതുമുഴുവന്‍ ഏറ്റുവാങ്ങുകയായിരുന്നു. കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവര്‍ ആരുണ്ട് ? എങ്കിലും അയാള്‍ രാത്രിയുടെ അന്ത്യയാമങ്ങളിലും ഫേസ് ബൂക്കില്‍ കുറിച്ചിട്ടു. മരണം മുമ്പില്‍ നിര്‍ത്തി ഇതാ ഞാന്‍ ഇപ്പോള്‍ വരാം എന്നു പറയുന്ന പോലെ . ആ അവസാന വാക്കുകള്‍ കോറിയിടുമ്പോഴും അയാളുടെ മനസ്സില്‍ നാളെയും ഒരു പക്ഷെ ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍. ഫേസ് ബൂക്കിലൂടെ ഒരു പാടു സുഹ്രുത്തുക്കളെ അയാള്‍ ഹ്രിദയത്തിന്റെ ഒരു കൊണില്‍ ഒളിപ്പിച്ചു വെച്ചു. പലരും പിണങ്ങി പോയെങ്കിലും ഇനിയും ഒരു പാടു നല്ല സുഹ്രത്തുക്കള്‍ അയാള്‍ക്കുണ്ടു. ജീവിതത്തില്‍ ഒരിക്കലും നേരില്‍ കാണാത്തവര്‍. അവര്‍ അറിയുന്നില്ല ചാറ്റു ചെയ്തു കൊണ്ടിരിക്കുന്ന ഇയാള്‍ മരണത്തെ നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്യാന്‍സര്‍ രോഗിയാണെന്ന്. അയാള്‍ ഇപ്പോഴും ഒരു അവസാന വാക്കു എങ്ങിനെ എഴുതണമെന്നു ആലോചിച്ചു കൊണ്ടിരിക്കുകയാണു.
വേദനകള്‍ മാത്രം. പുതിയ ഘട്ടങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു. കൊത്തിഅരിയുകയാണു ശരീരം ആസകലം. എന്നിട്ടും ചിരിച്ചു കൊണ്ട് കാണാന്‍ വരുന്നവരോട് " ഹോ നല്ല സുഖം തോന്നുന്നു. " അപ്പോഴും അയാള്‍ ആലോചിച്ചു കൊണ്ടിരുന്നത് ഒരു അവസാനത്തെ വാചകമായിരുന്നു.

Tuesday, March 8, 2011

വേലാണ്ടിമുക്രി.





ഗ്രാമത്തിലെ പൗരപ്രമാണിയും പള്ളിമഹല്‍ കാരണവരുമായിരുന്ന അലവിക്കുട്ട്യാജി ഈ ലോകത്തോട് വിട പറഞ്ഞ വിവരം വ്യസനപൂര്‍ വം കാതുകളില്‍ നിന്നും കാതുകളിലേക്കു പരന്നു.

യാസീന്‍ ഓതാന്‍ ഓത്ത് പള്ളിയിലെ മുസ്ല്യാര്‍ കുട്ട്യകളെ തേടി അലവിക്കുട്ട്യജിയുടെ ഒരു വകയില്‍ പെട്ട ബന്ധു കാദര്‍ തിരക്കിട്ടു പോയി. ഖബറിസ്താനിലേക്ക് പോയ കാര്യസ്തന്‍ ഹുസയിന്‍ കുട്ടി പോയ പോലെ തിരിച്ചു വന്നു.

നാട്ടുകൂട്ടത്തിനു മുമ്പില്‍ ഹാജരായി. പള്ളിപറമ്പില്‍ ഖബര്‍ കുഴിക്കുന്ന വേലാണ്ടിയെ കാണുന്നില്ല.

" ജ്ജ് നല്ലോണം നോക്കിയൊ , ഓന്‍ എതോ പീടിയ തിണ്ണയില്‍ വാട്ടീസടിച്ച് കിടന്നൊറങ്ങുന്നുണ്ടാവും . "

മഹലില്‍ ഖബര്‍ കുഴിക്കുന്ന മുക്രി ഹസൈന്‍ മരിച്ചിട്ട് വര്‍ഷം മൂന്ന് കഴിഞു. മക്കളൊന്നും ആ പണിക്ക് വരാന്‍ കൂട്ടാക്കുന്നില്ല. മണല്‍ വാരാന്‍ പോയാല്‍ പത്തു മണിയാവുമ്പോഴേക്കും ആയിരം ഒപ്പിക്കാമെന്നാ അവര്‍ പറയുന്നത്. കൂലി കൂട്ടി കോടുക്കാമെന്ന് പറഞ്ഞാലും ആരും ഈ പണിക്കു വരുന്നില്ല എന്ന് മഹല്‍ പള്ളി ഭാരവാഹികള്‍.

വീട്ടില്‍ മയ്യിത്തിനു സമീപം ഇരുന്നു യാസീന്‍ ഓതുന്നവര്‍ . അകത്തു അലമുറയിട്ട് കരയുന്നവര്‍.

അപ്പോഴാണു വേലാണ്ടി വിവരമറിഞ്ഞ് നാട്ടു കൂട്ടത്തിനു മുമ്പില്‍ ഹാജറാവുന്നതു.

" എന്നാല്‍ വേലാണ്ടി വേഗം നോക്ക് .മോന്തിക്ക് മുമ്പ് ഖബറടക്കണം. "

വേലാണ്ടി അനക്കമില്ലാതെ നില്‍ക്കുന്നത് കണ്ട മഹല്‍ ഖാദിയോടു " മുടിയമാട്ടെ. എനക്ക് മുടിയമാറ്റെ " എനക്ക് കൂലി കൂട്ടി തരണം . അതൊക്കെ പിന്നെ പറയാം നീ വേഗം പോയി ഖബര്‍ കുഴിക്ക് ഹിമാറെ " .

"ഏന്‍ ഒരു കാര്യം കൂടി ശൊല്ലട്ടും" .

"ഇപ്പോ ശൊല്ലമാട്ടെ "

എനിക്കു റൊമ്പാ വേശാറ് ആവത് . ഇന്ത മാതിരി മാപിള ശാതിക്കു കുഴിവെട്ടി എന്‍ മനസ്സ് നൊവിക്കത് . എനിക്ക് ഇപ്പൊ ശൊല്ല വേണ്ടും. "

" ഹാജിയാരാപ്പിള പറയുംപൊലെ, നാനും ഒരു മുസ്ലിമാവതുക്കു എന്നാ വഴി "

കാലുകള്‍ കുഴയുന്നതു നേരെ നിര്‍ത്താന്‍ വേലാണ്ടി പാടു പെടുന്നുണ്ടായിരുന്നു. "

"അതിനു നീ കുടിയും വെടിയും നിര്‍ത്തോ ? "

എനക്കും ഇന്ത പള്ളിക്കാട്ടില്‍ ഹാജിയാര്‍ക്കൊപ്പം കിടക്കതുക്കു എന്നാ വഴി ശൊല്ലുങ്കോ ....?

പിന്നെ ഒരു നിലവീളിയായിരുന്നു.

എനക്ക് ഇന്ത ഉലകത്തിലെ ഇനി ആരുമില്ലയ്യ ...

ആ നിലവിളി കേട്ട് പള്ളിക്കാട്ടില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ തലയുയര്‍ത്തി നോക്കുന്നുണ്ടായിരുന്നു. ഹാജിയാരുമായുള്ള വേലാണ്ടിയുടെ ബന്ധത്തിന്റെ ആഴം ആ നിലവിളിയില്‍ അറിയാമായിരുന്നു.

Friday, December 24, 2010

ഫെയിസ് ബുക്ക്

ആയിശാ -മുരളീ ദമ്പതികള്‍ രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം പിന്നിടുമ്പോള്‍ സ്തലത്തെ പത്രപ്രര്‍ത്തകന്‍ അവരെ തേടിയെത്തി. ആയിഷയും മുരളിയും പരിചയം തുടങ്ങുന്നത് ഫെയിസ് ബുകിലൂടെയായിരുന്ന്. പുതുതലമുറയുടെ ആവേശമായി മാറിയ ഫെയിസ് ബുക്ക്.
" സഹോദരിയുടെ ജീവിതം ഒന്നു ചെറുതായി വായനക്കാര്‍ക്ക് വേണ്ടി....? "
ചോദ്യം പ്രസരിപ്പു നിറഞ്ഞ പത്രപണിക്കാരന്റേതായിരുന്നു.
ഫെയിസ് ബുക്ക് വഴി കണ്ടു മുട്ടുകയും അവസാനം പരിചയം വിവാഹത്തില്‍ കലാശിക്കുകയും ചെയ്ത യുവ ദമ്പതികളുടെ മതേതര ജീവിതം തയാറാക്കുന്ന തിരക്കിലാണു പത്ര പണിക്കാരന്‍.
എം.സി.എ. കഴിഞ്ഞ ആയിഷ : ഫേയിസ് ബുക്കിലൂടെ പരിചയപെട്ടു. സ്നേഹിച്ചു. വിവാഹത്തിലൂടെ കലഹിച്ചും കഴിഞ്ഞു കൂടുന്നു.
പത്രപ്ര: നിങ്ങളുടെ മതേതര ജീവിതം അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്ക്ന്നു...
ആയിഷ : മതേതരം . ഹേ മിസ്റ്റര്‍ . ഞാന്‍ ഒരു പാടു അനുഭവിച്ചു.. ഇനി എന്നെ നിങ്ങള്‍
ഒരു നിമിഷം നിങ്ങള്‍ ഇവിടെ നില്‍കൂ..
അവള്‍ തിടുക്കത്തില്‍ അകത്തു പോയി ഒരു പത്രതാളുമായി തിരിച്ചു വന്നു. അതു അയാളുടെ നേര്‍ക്ക് നീട്ടി. ഫോട്ടോയില്‍ താടി നീട്ടി വളര്‍ത്തിയ ഒരു ചെറുപ്പക്കാരന്‍. മതം മാറി വിവാഹ തട്ടിപ്പിനു പോലീസ് പിടിയില്‍.
പത്രക്കാരന്‍ പിന്നെ പരുങ്ങുകയായിരുന്നു. ഇനി എന്തു ചോദിക്കണം. ഉദ്ദേശിച്ച ഇരയെ കിട്ടാത്ത പ്രയാസത്തില്‍ അയാള്‍ അഭിമുഖം നിര്‍ത്തിവെക്കുകയായിരുന്നു

Saturday, November 15, 2008

വാര്‍ത്തകള്‍ പ്രതികൂട്ടില്‍ .

" ഠേ....”
എന്താ പ്പൊരു ഒച്ച . വെടീ വെച്ച ഒച്ച .
അകത്തെ ഇരുട്ടു മുറിയിൽ കുരച്ചും തുപ്പിയും കഴിയുന്ന കാരണവർ.
അടുക്കള മുറ്റത്തു ഉണങ്ങാനിട്ട നെല്ലു കാക്ക കൊത്തുന്നു എന്നും പറഞ്ഞു കുറെ ദിവസമാ‍യി കാക്കയെ സൂത്രം വെച്ചു നടക്കുന്നു.
മുറ്റത്തെ തേക്കിൻ കൊമ്പിൽ കൊക്കുരുമ്മുന്ന ഒരു കാക്ക. ചെറുപ്പമാണ്.
വല്ല്യാക്ക വിജയിച്ച ഭാവത്തിൽ .
“ കുറച്ച്യോസായി ഞാൻ ഇതിറ്റയെ പാഠം പടിപ്പിക്കണം നു വിചാരിച്ചി നടക്കേയിനി.

അകത്തു നിന്നു പാത്തൂട്ടി കയറീ വന്നു. “ നിങ്ങക്കു എന്തിന്റെ പിരാന്താ ? നെല്ലു കോത്തി തിന്നണതേ അങ്ങേലെ കോഴികളാ... എന്നിട്ട് കാക്കച്ചികളേ വെടി വെച്ചു വീമ്പും എളക്കി നടക്ക്വാ....
അകത്തു നിന്നും വീണ്ടും കുരയുടെ ബഹളം .
“ എടാ ജ് വേണ്ടാതെ ആ കാക്കച്ചിളെ വയ്യെ കൂടണ്ട. അവരൊന്നിനെ വെറുതെ ദ്രൊഹിച്ച അതു വെറുതെ വിടൂലട്ടൊ ??
ഞമ്മളെ കണാരന്റെ മൊന്റെ കഥപ്പോ എന്താ? കണാരനെ കണ്ടാ കാക്കകൾ പിന്നാലെ കൂടും. പുറത്തെറങ്ങാൻ പറ്റ്ണണ്ടോ ?
വല്യാപ്പന്റെ വാക്കുകൾ അയാളുടെ മനസ്സിൽ പേടിയായി തീർന്നു. പിന്നെ അയാൾ കാക്കപേടി
യുമായി ജീവിതം തള്ളിനീക്കാൻ തുടങ്ങി.
*******