Monday, February 21, 2011

ഈ കടവും കടന്നു......


ഇരുവഴിഞ്ഞിയുടെ ഇരട്ടപെറ്റ മക്കളെ പോലെ രണ്ടു ഗ്രാമങ്ങള്‍ കൊടിയത്തൂരും ചെന്നമംഗല്ലൂരും . അവര്‍ക്കിടയിലെ കടത്ത് മാര്‍ഗം തെയ്യത്തും കടവ്. ചരിത്രത്തിലൂടെ ഒരു പാട് പേര്‍ ഈ വഴി കടന്നു പോയി. ഇരു ഗ്രാമത്തിലെയും ജനതയ്ക്ക് എത്രയോ ബാല്യ കാല ഓര്‍മ്മകള്‍ സമ്മാനിച്ച കടവ് തോണിയും മറവിയുടെ ആഴങ്ങളില്‍ ഊളിയിട്ടു പോകും. എങ്കിലും നമ്പുതോടിക കൊയസ്സന്‍ മാസ്റ്റര്‍ക്ക് ഈ കടവ് എന്നും വേദനയുടെ ഒരു തീപൊരി ഓര്‍മകളില്‍ ബാക്കി വെക്കും. പ്രിയ മകനെ ഇരുവഴിയുറെ കഴങ്ങള്‍ കൊണ്ടുപോയി. എന്റെ സുഹൃത്ത് ഉള്ളാട്ടില്‍ ഉസ്സന്‍ സുന്ദരനായ ആ ചെറുപ്പക്കാരന്‍ ഇപ്പോഴും പുഞ്ച്ജിരിച്ച്ചു കൊണ്ടു തോണി കാത്തിരിക്കുന്നത് ഞാന്‍ മനസ്സില്‍ കാണുന്നു . കൌമാരത്തിലെ കൂട്ടുകാരുടെ പ്രേമ ചാപല്യങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും. ഇരുവഞ്ഞിയുടെ പുത്രന്‍ എന്ന് തന്നെ പറയാവുന്ന , ബീ പി മൊയ്തീന്‍ ജല സമാധിയായി. മൊയ്ദീന്‍ -കാഞ്ചന പ്രേമ ബന്ധം ഇരുവഴിഞ്ഞിയുടെ ഇതിഹാസം തന്നെയായി. തീവ്രമായ ഒരു പ്രണയ ബന്ധം . ഷാജഹാനെയും മുംതാസിനെയും തോല്പിച്ച പ്രനയാതുരത . ഈ കടവില്‍ ഇത്തരത്തില്‍ എത്ര എത്ര പ്രണയങ്ങള്‍ മൊട്ടിട്ടു . തെയ്യത്തും കടവ് തോണിക്കാരന്‍ ഓര്‍മകളുടെ ചെപ്പു തുറന്നാല്‍... ഇരുവഴിഞ്ഞിയുടെ തീരങ്ങളിലൂടെ യാത്ര തീര്‍ത്ത യാത്ര ... എരുന്തു തോണിയും , നാളികേര ചങ്ങാടങ്ങളും ധനു മാസ കുളിരില്‍ കാലത്ത് കുളിച്ചു പോവുന്ന വെള്ള കാച്ചിയുടുത്ത മാപ്പിള പെണ്ണുങ്ങള്‍ . ഇരുവഴിഞ്ഞിയും കടവുകളും സജീവ മായി നില കൊണ്ട ആ നാളുകള്‍. എല്ലാം മാറി കൊണ്ടിരിക്കുന്നത് അല്പം വേദനയോടെ നോക്കി കാണുന്നു.

ഈ പുഴയോരത്തു ഒരു വയോദികന്‍ ജീവിച്ചിരുന്നു. അദ്ദേഹതിന്റെ ജല്പങ്ങനങ്ങള്‍ ഈ ഗ്രാംത്തിന്റെ കാതുകളില്‍ ഇപ്പോള്‍ മുഴങ്ങി കൊണ്ടിരിക്കുന്നുണ്ടാവും. മശ്രിക്കില്‍ നിന്നും മഗിബിലേക്ക് ഒരു പാലം കെട്ടേണ്ടെ ? മാനെ.. കുട്ട്യെ... എന്ന് വിളിചു അയാള്‍ പറഞു പോയതു , ഒരു പക്ഷെ നാറാണത്തു ഭ്രാന്തനെ പോലെ ദിവ്യവല്‍കരിചിരുന്നെങ്കില്‍ ഒരു വംബന്‍ ജാറത്തിനുള്ള സ്കോപ് ഈ ഗ്രാമത്തിനും ലഭിക്കുമായിരുന്നു. പക്ഷെ ഈ പുഴയും കടന്നു വന്ന ചരിത്ര പുരുഷന്മാര്‍ അബ്ദുരഹിമാന്‍ സാഹിബ് , സി എച്ച് മുഹമ്മദ് കോയ സാഹിബ്, പിന്നെ കൊടിയത്തൂരില്‍ നിന്നും വന്നു ഇക്കരെ കൂടു കൂട്ടിയ ഖുര്‍ ആനെ പ്രണയിച്ച കെസി അബ്ദുല്ല മൊലവി. അവര്‍ ചവിട്ടി കടന്നു പോയ ഈ മണ്ണില്‍ ജാറങ്ങള്‍ ഉയര്‍ന്നു വന്നില്ല.
അബ്ദുറഹിമാന്‍ സാഹിബ് ഇതു വഴി പോയപ്പോള്‍ കരിങ്കൊടി കാട്ടാന്‍ കാത്തു നിന്ന കാര്യങ്ങള്‍ നാഗേരി കുട്ടിഹസ്സന്‍ എന്നോട് ഒരിക്കല്‍ വര്‍ത്തമാനത്തിനിടയില്‍ പറഞ്ഞിരുന്നു. സ്വകാര്യമായി മറ്റൊരു കാര്യവും കൂടി നിന്റെ ബാപ്പയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പലര്‍ക്കും അന്നു സാഹിബ് കാഫിര്‍ ആയിരുന്നു.
ഒരു കാലഘട്ടത്തില്‍ ബ്രിട്ടീഷ് മേലാളന്മാര്‍ പതിച്ചു നല്‍കിയ അധികാരതിന്റെ സ്താനതിരുന്ന കുട്ടിഹസ്സന്‍ അധികാരിയുടെ കെട്ടു വള്ളങ്ങള്‍ എത്രയോ അക്കരെക്കും ഇക്കരേക്കും കൊച്ചോളങ്ങളെ വകഞു മാറ്റി നീങ്ങി കൊണ്ടിരുന്നു. മുസ്ലിം പരിഷകരണ നായകന്മാര്‍ അവരുടെ ആധിത്യം അനുഭവിച്ചവരാണു. അബ്ദുറഹിമാന്‍ സാഹിബിന്റെ അവസാന അത്തായം ഈ വീട്ടില്‍ വെച്ചായിരുന്നു. അന്നത്തെ കാലത്തു മൂവ്വായിരം കേള്വിക്കാര്‍ ഉണ്ടായിരുന്നു കൊടിയത്തൂര്‍ എന്ന ഗ്രാമത്തില്‍.മുസ്ലിം ഉല്പതിഷ്ണുക്കളുടെ നാടായി അന്നേ ഈ നാടുകള്‍ പരദേശങ്ങളില്‍ അറിയപെട്ടിരുന്നു.

ഇന്ന് കാലം മാറി.കൊടിയത്തൂര്‍ ചേന്നമംഗല്ലൂര്‍ ബന്ധങ്ങളില്‍ അകലം ഒരു പ്രശ്നമായി മാറി. നടക്കാന്‍ മിനക്കേടില്ല. എല്ലാറ്റിനും വാഹനം തന്നെ വേണം. പത്തു രൂപയുടെ മത്തി വാങ്ങി പതിനന്‍‍ജു രൂപ കൊടുതു ഓട്ടൊ യാത്ര. വിവാഹ ബന്ധങ്ങളും കുറഞു വന്നു. ഇപ്പോള്‍ പാലം വരുമ്പോള്‍ ഇരു ഗ്രാമങ്ങളും കൂടുതല്‍ അടുത്തു തുടങ്ങും. പുല്പ്പറമ്പിലും ചീനിചുവട്ടിലും വ്യാപാരകേന്ദ്രങ്ങള്‍ ഉയര്‍ന്നുവരും. കൊടിയത്തൂരും ചേന്നമങല്ലൂരും ചേര്‍ന്നു കൊണ്ടുള്ള സംസ്കാരിക വിനിമയം കൂടുതല്‍ മെച്ചപ്പെടാതിരിക്കില്ല. ഈ പാലം തുറക്കപ്പെടുന്നതോടെ ഇരു ഗ്രാമങ്ങളും ഡയാമീസ് ഇരട്ടകള്‍ ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Saturday, February 19, 2011

ഗദ്ധാമ ന്യായീകരിക്കാന്‍ പറ്റാത്ത പ്രമേയം .




ചലച്ചിത്ര നിര്‍മാണത്തിലും സംവിധാനത്തിലും മലയാളസിനിമക്ക് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ കമല്‍ പുതുതായി സംവിധാനം ചെയ്ത ഗദ്ധാമ പ്രവാസികള്‍ക്ക് ഒരു നിലക്കും ഗംഭീരമായി എന്നുപറയാന്‍ പറ്റുമോ? ഒരു സംഗതിയുടെ നെഗറ്റീവ് വശം മാത്രമേ കമല്‍ കണ്ടുള്ളൂ . എത്ര ഗദ്ധാമകള്‍ അറബികളുടെ ദയാ വയ്പിന്റെ പേരില്‍ മക്കളുടെ വിവാഹവും വീട് നിര്‍മാണവും നടത്തി . ജോലി ഉപേക്ഷിച്ചു പോന്നിട്ടും എത്ര പേര്‍ക്ക് അറബി ദയാലുക്കള്‍ സഹായം ചെയ്തു കൊണ്ടിരിക്കുന്നു. അത്തരം ജീവിക്കുന്ന ഉധാഹരണങ്ങള്‍ എന്റെ നാട്ടില്‍ നിന്ന് തന്നെ എടുത്തു പറയാനുണ്ട്. ഏതായാലും ഒരു വിഭാഗത്തെ മുഴുവന്‍ ഒറ്റയടിക്ക് ഇങ്ങനെ മോശമായി ചിത്രീകരിച്ചു കാണിച്ചത് നന്നായില്ല എന്ന് തന്നെ അഭിപ്രായപ്പെടുന്നു . സിനിമ നിര്‍മിക്കാനും അഭിപ്രായങ്ങള്‍ പറയാനും നമുക്കൊക്കെ ഇവിടെ സ്വാതത്ര്യം ഉണ്ടല്ലോ?
ഭരദ്വാജ് പ്രവാസി കുറിപ്പുകള്‍ നന്നായി എഴുതി. അറബികളുടെ സൌമ്യ ഭാവവും ക്രൂരതയും ഒക്കെ സത്യാ സന്ദ്ധമായി കുറിച്ചിട്ടു. എന്നിട്ടും നമ്മുടെ വി. മന്ത്രി അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ നിന്നും ചില ഏടുകള്‍ സ്കൂള്‍ പുസ്തകത്തില്‍ നിന്നും നീക്കം ചെയ്തല്ലോ ? എന്തായിരുന്നു കാരണം ?
അര നൂറ്റാണ്ടിലെ കേരളത്തിന്റെ സാമ്പത്തിക അഭിവൃധിയില്‍ അറബ് നാടുകള്‍ നമുക്ക് ചെയ്തു തന്ന ഉപകാരങ്ങള്‍ക്കു മലയാള സിനിമ നല്‍കിയ ഉപഹാരം ഗംഭീരമായി .
ഇവിടെ സൌമ്യമാര്‍ എത്രയുന്റായി ? സ്ത്രീ പീധനങ്ങള്‍ കുറഞ്ഞും ഏറിയും എല്ലാ സ്ഥലത്തും നടക്കുന്നില്ലേ ? നമ്മുടെ കേരളം മാത്രമെടുത്തു വായിച്ചോ ? ഹേ . ലജ്ജ്ഹാകാരം .
സിനിമ എടുക്കാന്‍ ഒരു കഥക്ക് വേണ്ടി കടല്‍ കടക്കണോ ? അതും സ്ത്രീ പീഡന കാര്യത്തില്‍. കുറെ കാലം അറബ് നാടുകളില്‍ ജോലി ചെയ്ത എനിക്ക് ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയ വികാരം ഇവിടെ പ്രകടിപ്പിച്ചു . ഉണ്ട ചോറിനു നന്ദിയെന്നു പറഞ്ഞോ ?

Friday, February 4, 2011

എല്ലാം പ്രകൃതി മായം

പ്രകൃതി സുന്ദരമായ ഇരുവഴിഞ്ഞിയുടെ തീരത്തെ ഒരു ചികിത്സ കേന്ദ്രം . ഡോക്ടര്‍ കരീം വളര്‍ത്തിയെടുത്ത സ്ഥാപനം. ഇന്ന് കേരളത്തിന്റെ പല ഭാഗത്ത്‌ നിന്നും ആളുകള്‍ ഇവിടേയ്ക്ക് വരുന്നു. അവരില്‍ അധികവും ആധുനിക ചികിത്സ മടുത്തവരാന്.
പത്താം ക്ലാസ് മാത്രം ക്ലാസ്സിലിരുന്നു പഠിച്ച കരീമിന്റെ ഉയര്‍ച്ചയുടെ കഥകള്‍ വിവരിക്കാന്‍ കുറെയെരയുണ്ട് .
ഒരിക്കല്‍ ഖത്തറില്‍ വന്നു ഖത്തര്‍ ടീവിയില്‍ പ്രകൃതി ചികിത്സയെ കുറിച്ച് പ്രഭാഷണം നടത്തുന്നത് കേട്ട് ഞാന്‍ ഞെട്ടി നിന്നിട്ടുണ്ട്. എന്റെ നാടുകാരന്‍ എന്നതില്‍ അഭിമാനം തോന്നിയിട്ടുമുണ്ട്.
പത്തു വര്ഷം മുമ്പ് ഈ കരീം ഒരു ഉര്‍ദു അധ്യാപകന്‍ ആയിരുന്നു. കേരള ഉര്‍ദു ടീച്ചേര്‍സ് സംഗത്തിന്റെ സാരതിയും ഒക്കെ ആയി നീണ്ട വര്‍ഷങ്ങള്‍ . ആ സമയത്ത് ഏറെ ഡിഗ്രികള്‍ സ്വന്ത മാക്കി. പഠനം ഒരു കാലത്തും നിര്തിവെച്ച്ചില്ല. നന്നായി എഴുതുകയും പ്രസങ്ങിക്കുകയും ചെയ്യുന്ന കരീം പള്ളി മിമ്ബരിലും കാണാം.
ഹോ വല്ലാത്ത ഒരു സാധനം തന്നെ . കൂട്ടുകാര്‍ പലപ്പോഴും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. തനിക്കു ശരിയെന്നു തോന്നുന്നത് പറയാന്‍ ഒരു ഭയമില്ല . ആയിടക്കാണ്‌ ഒരിക്കല്‍ മണിക്ക് ഫാനെ കൊണ്ട് നടക്കുന്നത് . പ്രത്യേകം പെരുന്നാള്‍ കഴിക്കാന്‍ കരീം മടിച്ചു നിന്നില്ല. വ്യത്യസ്തനാം ഒരു മുന്‍ഷി.
പരിശ്രമം ചെയ്‌താല്‍ ഒരു മനുഷ്യന് എവിടെ വേണമെങ്കിലും എത്താം എന്നതിന് കരീം തന്നെ നല്ല ഉദാഹരണം.
ഡോക്ടര്‍ കരീം ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന പ്രകൃതി ചികിസകനാണ്.

Friday, January 21, 2011

ഹമീദിന് സ്വീകരണം

സാഹിത്യ അക്കാദമി സമ്മാനം നല്‍കി ആദരിച്ച ശ്രീ. ഹമീദ് സ്വന്തം നാട്ടില്‍ ആദരിക്കപെടുന്നതില്‍ നാട്ടില്‍ ചിലര്‍ക്കുള്ള അത്രിപ്തിയെ കുറിച്ചു ആലോചിക്കമ്പോള്‍ എനിക്ക് അവരോട് വല്ലാത്ത സഹതാപം തോന്നുന്നു. കാലത്തിന്റെ ഒരു മാടം. എഴുപതുകളില്‍ എം. ടി യുടെ നിര്മാല്യത്ത്തിനു ഏറ്റവും വലിയ ഭാരതീയ ബഹുമതി ലഭിച്ചപ്പോള്‍ നാടുകാര്‍ സ്വീകരണം നല്‍കി. ദൈവത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയതോ ആന്റോണി. ആര്‍ക്കും ഒരു അപാകതയും തോന്നിയില്ല. അന്ന് പൊതു സമൂഹത്തില്‍ നില നിന്നിരുന്ന മനസ്ഥിതിയില്‍ മതേതരത്വം മുന്നിട്ടു നിന്നിരുന്നു. ഒരു നികൃഷ്ട ജീവിയെ എന്തിനു സ്വീകരിക്കണം എന്ന ചോദ്യം ഇവിടെ ഉയരുന്നു. നമുക്ക് ചിന്തിച്ചു കൂടെ അല്പം കൂടി തുറന്ന മന്സ്തിയോടെ . ആക്ഷേപം ഒരു ദൈവ മതത്തെ തകര്‍ത്തു കളയുമോ ? മനസ്സ്യന്റെ ചിന്താ സ്വാതന്ത്രിതെ കൂച്ചു വിലങ്ങിടരുത് . ചിന്തകള്‍ കെട്ടികിടക്കരുത്. അത് അലിഞ്ഞു നാറും . മാറ്റങ്ങള്‍ അനിവാര്യമാണ്. കാലം അതിനു സാക്ഷിയാണ്. മതത്തില്‍ ഒരു നിര്ബംധവും ഇല്ല.

Sunday, January 2, 2011

നാട്ടിലെ കൊച്ചു വര്‍ത്താനങ്ങള്‍ - ഒന്ന്

തരിഷില്‍ പോയാല്‍ ഇപ്പോള്‍ നാലാളെ കാണാം. ഗ്രാമത്തിലെ പെറ്റു പെരുകിയ ജനകൂട്ടം. ഇവരൊക്കെ എവിടായിരുന്നു. ഒരു കമ്പ വലി മല്‍സരം കണാന്‍ ഇത്ര ആളുകളോ ? വാഴ കുണ്ടയുടെ മറവില്‍ പെണ്ണുങ്ങളും കളി കാണാന്‍ ഉണ്ട് . ഈ നാട് എത്ര മാറി യെന്നു നോക്കി കാണുമ്പോള്‍ നല്ല രസമാണു. ധനു മാസത്തിലെ മരം കോച്ചുന്ന തണുപ്പ് ? കോരിച്ചൊരിയുന്ന മഴ? ഇതു പിഴച്ച കാലമോ ?

ഒരു നാടിന്റെ വികസനം സാധ്യമാവുന്ന ഇടം . ഇത്തരം ഇടങ്ങളാണല്ലൊ? പൊതു വേദികള്‍ ഉയര്‍ത്തികൊണ്ടു വരണം. അവിടെ മാത്രമെ സമത്വം സാധ്യമാവൂ. സാഹോദര്യം നിലനില്‍ക്കൂ.
ഒരു പന്ത് കളി കണ്ടിരിക്കാന്‍. എത്ര ആളെ വേണമെങ്കിലും കിട്ടും. എന്നാല്‍ മതസംഘവേദി നടത്തുന്ന പരിപാടി കേട്ടിരിക്കാന്‍ ആളെ എത്ര കിട്ടും. കലാ സാംസ്കാരിക രംഗങ്ങള്‍ മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്ന കാര്യത്തില്‍ ഒരു വലിയ പങ്കു വഹിക്ക്ന്നു. ഇന്നു യുവത്വം കലാ സാംസ്കരിക കൂട്ടായ്മകള്‍ക്കു സമയം കണ്ടെത്തുന്നില്ല. പഴയ കാലത്തു ചേന്നമംഗല്ലൂരില്‍ ഇത്തരം എത്ര വേദികള്‍ ഉണ്ടായിരുന്നു. ഉപഭോഗ സംസ്കാരത്തിന്റെ ഇരകളായി നമ്മളും എന്നോ മാറി കഴിഞു ?

കെട്ടൂങ്ങല്‍ അല്ലങ്കില്‍ കല്ലിട്ടടവഴി യില്‍ ഒരു നാലു നില കെട്ടിടം ഉയര്‍ന്നു വന്നതു എത്ര പെട്ടെന്നാ.
പ്രകൃതി ചികിത്സ യോഗ കേദ്രം. അതിന്റെ ഉദ്ഘാടനവും കഴിഞ്. കുറെ അറബികള്‍ വന്ന് നമ്മടെ നാടിന്റെ സൊന്നര്യം കണ്ടു " മഷാഅല്ലാ, സുഭഹാനല്ലാ.... മറ്റു പുറം നാട്ടില്‍ നിന്നും പത്തു പന്ത്രണ്ടു പേര്‍ താമസം തുടങ്ങി. എങ്ങിനെ പോയാലും ഇനിയും നാടിനെ നാലുപേരറിയും.
പ്രക്രതിയുടെ വിക്രതികള്‍ ? അല്ലാതെന്തു പറയാന്‍. നമ്മുടേ തീറ്റയുടേ രീതി അതു തന്നെ ഇപ്പോഴതെ രോഗം . കീടനാശിനി ജീവനാശിനി. അതല്ലെ അകത്തു ചെല്ലുന്നതു. ഇനി മറ്റൊരു പ്രശ്നം വരാന്‍ പോക്ന്നു. പഞ്ചായത്തുകള്‍ ഉണര്‍ന്നു കഴിഞു. പ്ലാസ്റ്റിക്‍ നിര്‍മാര്‍ജനം . യോഗങ്നള്‍ നടക്കുന്നു. യോഗങ്ങള്‍ കൊണണ്ടു മാത്രം കാര്യമില്ല. നമ്മുടെ മനോഭാവം മാറണം. പ്രക്രിതി അമ്മയാണു. അമ്മയെ ദ്രോഹിക്കരുതു. എല്ലാ പരമ്പിലും പാമ്പേഴ്സ് . കൊച്ചു കുട്ടികളെ ഒന്നു സുഗമായി മുക്കിയിരുന്നു തൂറാന്‍ പോലും നാം സമ്മതിക്കൂലാന്‍ വെച്ചാല്‍.
പാത്തുമ്മ കൊടപ്പന നമ്മുടെ മെമ്പെറ് എന്തെങ്കിലും ചെയാനുള്ള ഒര്‍ക്കത്തിലാണു. നമുക്കു ഒരു കൈ സഹായിക്കാം.
നേരം വെളുത്താല്‍ അങ്ങാടിയിലേക്കിറങ്ങിയാല്‍ ഒരു കാഴ്ച നമ്മെ അല്‍ഭുത പെട്ത്തും. പ്രത്യേകിച്ചും ഒരു രണ്ടു വര്‍ഷം മുമ്പു നാട്ടില്‍ നിന്നും പുറത്തുപൊയി തിരിച്ചു വന്ന ആള്‍ . ഒരു വലിയ ആള്‍കൂട്ടം അങ്ങാടിയില്‍ കാണാം. അവര്‍ അന്യ സംസ്താനക്കര്‍ ബംഗാളി, ആസ്സാം, മദിരാശി, ആഡ്രപ്രദേശ്, ഈ ഗ്രാമത്തില്‍ എന്തിനു ഇത്രയും കൂലിപണിക്കാര്‍ ? .
എല്ലാറ്റിനും തൊട്ടാല്‍ പൊളുന്ന വില. മണല്‍ ഒ;രു വില്ലന്‍. എന്നാല്‍ ആരെങ്കിലും പണി വേണ്ടെന്നു വെക്കുന്നുണ്ടൊ? പണിയെല്ലാം പൂര്‍ വാധികം ഗംഭീരം. നാട്ടില്‍ പണിയില്ലാത്തവരും ഉണ്ടു. അവരെ എന്തു ചെയ്യണം. പുറമെ ഒക്കെ മാറ്റങ്ങള്‍ തന്നെ എന്തേ മാറ്റമല്ലെ ? അകത്തൊ - മനസ്സിനകത്ത് ചീഞു നാറുകയാണു. നമുക്ക് നമ്മെ മാറ്റാന്‍ നേരമില്ല.
ഗ്രാമം നന്മകളാല്‍ നിറഞ്ഞ കാലം ഉണ്ടായിരുന്നു. അന്നു പുഴയിലെ വെള്ളം ഇത്ര മത്രം കലങ്ങിയിരുന്നില്ല. കുടിക്കാനും കുളിക്കാനും അതുമതിയായിരുന്നു. വിഴ്പ്പുകള്‍ വലിച്ചെറിയാനുള്ള പൊതു സ്തലം എന്ന മനോഭാവമായിരുന്നില്ല അന്നു. വയലുകളില്‍ നമുക്കു ഭക്ഷിക്കാനുള്ള നെല്ല് വിളഞിരുന്നു. കുട്ടികള്‍ കളിച്ചു വര്‍ന്നതു കൊഴ്ത്തു കഴിഞ വയുലുകളില്‍ ആയിരുന്ന്. പച്ച ക്കറികളില്‍ കീടനാശിനി ഉപയൊഗിക്കുന്നതില്‍ യാതൊരു മനപ്രയാസവുമില്ല. മുപൊക്കെ പോത്തിറച്ചി വിശ്വസിച്ചു കഴിക്കാമായിരുന്ന്. ചോര കട്ടികൂടാനും കുത്തി വെയ്പ്പ് . തൂക്കം കൂടും. തൂക്കം കൂടിയാല്‍ ലാഭം കൂടും.

Friday, December 24, 2010

ഫെയിസ് ബുക്ക്

ആയിശാ -മുരളീ ദമ്പതികള്‍ രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം പിന്നിടുമ്പോള്‍ സ്തലത്തെ പത്രപ്രര്‍ത്തകന്‍ അവരെ തേടിയെത്തി. ആയിഷയും മുരളിയും പരിചയം തുടങ്ങുന്നത് ഫെയിസ് ബുകിലൂടെയായിരുന്ന്. പുതുതലമുറയുടെ ആവേശമായി മാറിയ ഫെയിസ് ബുക്ക്.
" സഹോദരിയുടെ ജീവിതം ഒന്നു ചെറുതായി വായനക്കാര്‍ക്ക് വേണ്ടി....? "
ചോദ്യം പ്രസരിപ്പു നിറഞ്ഞ പത്രപണിക്കാരന്റേതായിരുന്നു.
ഫെയിസ് ബുക്ക് വഴി കണ്ടു മുട്ടുകയും അവസാനം പരിചയം വിവാഹത്തില്‍ കലാശിക്കുകയും ചെയ്ത യുവ ദമ്പതികളുടെ മതേതര ജീവിതം തയാറാക്കുന്ന തിരക്കിലാണു പത്ര പണിക്കാരന്‍.
എം.സി.എ. കഴിഞ്ഞ ആയിഷ : ഫേയിസ് ബുക്കിലൂടെ പരിചയപെട്ടു. സ്നേഹിച്ചു. വിവാഹത്തിലൂടെ കലഹിച്ചും കഴിഞ്ഞു കൂടുന്നു.
പത്രപ്ര: നിങ്ങളുടെ മതേതര ജീവിതം അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്ക്ന്നു...
ആയിഷ : മതേതരം . ഹേ മിസ്റ്റര്‍ . ഞാന്‍ ഒരു പാടു അനുഭവിച്ചു.. ഇനി എന്നെ നിങ്ങള്‍
ഒരു നിമിഷം നിങ്ങള്‍ ഇവിടെ നില്‍കൂ..
അവള്‍ തിടുക്കത്തില്‍ അകത്തു പോയി ഒരു പത്രതാളുമായി തിരിച്ചു വന്നു. അതു അയാളുടെ നേര്‍ക്ക് നീട്ടി. ഫോട്ടോയില്‍ താടി നീട്ടി വളര്‍ത്തിയ ഒരു ചെറുപ്പക്കാരന്‍. മതം മാറി വിവാഹ തട്ടിപ്പിനു പോലീസ് പിടിയില്‍.
പത്രക്കാരന്‍ പിന്നെ പരുങ്ങുകയായിരുന്നു. ഇനി എന്തു ചോദിക്കണം. ഉദ്ദേശിച്ച ഇരയെ കിട്ടാത്ത പ്രയാസത്തില്‍ അയാള്‍ അഭിമുഖം നിര്‍ത്തിവെക്കുകയായിരുന്നു

Saturday, July 11, 2009

അയാള്‍ കാത്തിരിക്കുന്നു...

അയാള്‍ കാത്തിരിക്കുകയാണു. എന്നെങ്കിലും ഈ അവസ്തയില്‍ ഒരു മാറ്റം വരുമെന്നു.
എപ്പോഴും ഒരു മാറ്റം ജീവിതത്തില്‍ വന്നുകൊള്ളണമെന്നില്ലല്ലോ. പലപ്പൊഴും നാം വിചാരിക്കാത്ത രീതിയില്‍ വിധി നമ്മെ നടത്തികൊണ്ടു പോകും.

അബ്ദുല്‍ഖാദര്‍ ഒരു പാടു കാലം ഹോട്ടല്‍ തൊഴിലാളിയായി കുടുംബം പുലര്‍ത്തി വരികയായിരുന്നു.
എല്ലാവരെ പൊലെ ഖാദരിന്നും മോഹങ്ങള്‍ ഉണ്ടായിരുന്നു. ഒരു നല്ല വീട്, ഒരു വാഹനം. ആഗ്രഹിക്കാന്‍ ആരുടെയും അനുവാദം ഒന്നും ആവശ്യമില്ലല്ലോ. ഖാദരും മോഹിച്ചു സ്വപ്നം കണ്ടു. വിപണിയില്‍ ഒരു രാജാവായി വിലസണം . പണം ഉണ്ടാക്കണം. അതു എങിനെയെങ്കിലും ആവട്ടെ. നാട്ടില്‍ ഒരു പഴംചൊല്ലുണ്ടു . മാനം വിറ്റും പണം ഉണ്ടാക്കി , പണം കൊടുത്ത് മാനം വാങ്ങാ‍ലോ. ചുരുക്കി പറയട്ടെ.
ഖാദറിന്നു സ്വസ്തത ഇല്ലാതായി ,ഉറക്കവും കമ്മി.
അന്നു പുള്ളികാരന്‍ ഒരു മീന്‍ കച്ചവടം നടത്തി നല്ല ലാഭവും നേടികൊണ്ടിരിക്കുന്ന കാലം. യുവാക്കള്‍ ഗല്‍ഫുസ്വപ്നങ്ങള്‍ ഒഴിവാക്കി നാട്ടില്‍ തന്നെ കൂടു വെക്കാനുള്ള ഒരുക്കത്തിലാണു.
ഒരു പാടു പേര്‍ ഭൂമി വാങ്ങിയും വിറ്റും ഫാരിസ് അബൂബക്കര്‍ മാരായി നാടു നീളെ വിലസുന്നു.
അങ്ങിനെയാണു ഖാദരും രിയല്‍ എസ്റ്റേറ്റിലെക്കു കാലു കുത്തുന്നത്. തന്റെ തട്ടകം അയല്‍ നാടുകളായിരുന്നു. ഖാദരിന്നു വലിയ വിദ്യഭ്യാസമില്ലെങ്കിലും ആളുകളെ എങ്ങിലെ വലയില്‍ വീഴ്ത്താമെന്ന് ശരിക്കും പഠിച്ചു വെച്ചിട്ടുണ്ട്. അല്ലെങ്കില്‍ അയാള്‍ വിപണിയെ കീഴ്പെടുത്തി.
ലാഭം അതും എത്രയും വേഗം. അതു പലരുടേയും രാപകലുള്ള മന്ത്രമാണു.
അയാള്‍ ദിവസവും മേത്തരം കാറുകളില്‍ മാറി മാറി സഞ്ചരിച്ചു. തന്റെ ഏജന്റുമാരുടെ മുന്നില്‍ പണത്തിന്റെ ചാക്കു കെട്ടുകള്‍ വാരി വലിച്ചിട്ടു. അവരുടെ കണ്ണ് മഞളിച്ചു. മൂക്കത്തു വിരല്‍ വെച്ചു.
ഖാദരിന്നു എവിടൊക്കെയോ വലിയ ബിസിനസ്സ് കൂട്ടുകെട്ടുകള്‍ ഉണ്ട്. ഖാദര്‍ ഒരു വല്ലാത്ത സാധനം തന്നെ. നാട് നീളെ വാര്‍ത്ത പരന്നു.
നീട്ടി കൊണ്ടു പോവുന്നില്ല. ഒരു ദിവസം പത്രത്തിലെ വാര്‍ത്ത കണ്ട് പലരും മോഹാലസ്യപ്പെട്ടു. ലക്ഷങ്ങളുമായാണു ഖാദര്‍ മുങിയത് . ലക്ഷത്തിനു ഇരുപതിനായിരം ലാഭം വാങ്ങി
ജീവിതം അടിച്ചു പൊളിച്ചവര്‍ ഇപ്പോല്‍ കാത്തിരിക്കുകയാണു.
അയാല്‍ എന്നെങ്കിലും വരുമെന്നു......