Tuesday, March 22, 2011
മരണത്തിന്റെ തോന്ന്യാസം .
തനിക്കു ശരിയെന്നു തോന്നിയ ആശയം ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കാന് ഉതകുന്ന മണ്ണാണ് ചെന്നമംഗല്ലൂര്‍ എന്ന് അദ്ദേഹം ധരിച്ചു കാണണം. സ്വന്തം നാട്ടില്‍ കൂട്ടുകാരും കൂട്ടക്കാരും ഉപേക്ഷിച്ചപ്പോള്‍ ഭാര്യയെ പോലും വിട്ടു കൊണ്ടു മകന് നജീബിന്റെ കൈ പിടിച്ചു ഒരു പാലായനം . പുത്തന്‍ പ്രസ്ഥാനം എന്ന് യാഥാസ്ഥിക വിഭാഗം ആക്ഷേപിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിക്ക് ചേന്നമംഗല്ലൂരില്‍ നല്ല വേരോട്ടം ലഭിച്ചിരുന്നു. അദ്ദേഹം ഇവിടെ നിന്നും മംഗലം കഴിച്ചു. കാസിമിച്ച മേലെ കുറുങ്ങോട്ടെ ആമിനയെ ജീവിത സഖിയാക്കി ജീവിത പ്രയാണം തുടര്‍ന്നു. ആമിനയില് മൂത്ത മകനായി മുജീബ് ജനിച്ചു.
മുജീബ് പ്രസന്ന വദനന് . ആരും കടന്നു ചെല്ലാത്ത വക്കീല്‍ പണിയാണ് അവന്റെ ഭാവി നിര്‍ണയിച്ചതു .. പഠന സമയത്ത് തന്നെ ജീവിത സഖിയെയും കണ്ടെത്തി .
മുജീബ് നന്നായി ജീവിച്ചു. ഉല്‍സാഹിയായ മുജീബ്. രണ്ട് വര്‍ഷം മുമ്പു എന്നോടൊന്നിച്ചു ഹജ്ജ് കര്‍മം നിര് വഹിക്കാനുണ്ടായിരുന്നു. കഴിഞ് ആഴ്ചയും നേരില്‍ കണ്ടിരുന്നു.അനുജന് അന്‍വറിന്റെ നിക്കഹിനു വന്നു മടങ്ങുകയായിരുന്നു.
ഇന്നലെ രാവിലെ ഫൈസുല്‍ ഹക് വിളിച്ച് പറഞ്ഞു -മുജീബ് കളിചു കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണെന്നു. പിന്നെ അതു മരണമായി സ്തിതീകരിചു.
അവന് പോയി നാല്പത്തി അഞ്ചാമതെ വയസ്സില്‍ . മുനീര്‍ പോയ വഴിയെ. എനിക്കും അല്ല നമുക്കും പോവാനുള്ള വഴി . മരണത്തിന്റെ വഴി. പറഞ്ഞ്ഞു വെക്കാനുള്ളത് പറയുക ചെയ്തു തീര്‍ക്കാനുള്ളത് ചെയ്തു തീര്‍ക്കുക.
മുജീബ് കാസിം ഹജ്ജിനു വന്നത് എന്നോടൊപ്പം ഒരേ ഗ്രൂപ്പില്‍ ആയിരുന്നു. ഞങ്ങല്‍ക്കു ഒരേ റൂമില്‍ താമസം ആയി കിട്ടാന്‍ അവന് ആഗ്രഹിച്ചു. ഞാന്‍ അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചു " എടൊ നമ്മള് ഹജ്ജിനു വന്നിരിക്കുകയാ .. നീ എന്നോടൊപ്പം കൂടിയാല്‍ , അത് ശരിയാവില്ല ? അവനു അത് പ്രയാസമായി. ഞാന്‍ കാര്യം പറഞ്ഞു " നീ എന്തങ്കിലും തമാശ പറയും പിന്നെ ചിരി . പിന്നെ തര്‍ക്കങ്ങള്‍ ? അതിനൊന്നും ഇപ്പോള്‍ നേരമില്ല. അവസാനം അവനു റൂമു കിട്ടിയത് ഞങ്ങളുടെ തൊട്ടടുത്ത് തന്നെ. അവന്റെ വാശി തന്നെ ജയിച്ചു. ഞാന്‍ അവസാനമായി പറഞ്ഞു " പഹയ . നീ മീനായിലെ കല്ലെറിയുന്ന സമയത്ത് എന്റെ മുമ്പില്‍ നില്‍ക്കരുത് ഞാന്‍ എറിഞ്ഞു പോകും.നിന്നെ " കുറെ ദിവസങ്ങള്‍ മദീനയിലും ഒന്നിച്ചു കഴിച്ചു കൂടി. അവനെ കുറെ പഠിക്കാനായി . മനസൂ തുറന്നു സംസാരിച്ചു. ഹജ്ജിനു പോകുന്നവര്‍ക്ക് ടിക്കറ്റ് വര്‍ധിപ്പിക്കുന്നതില്‍ തികഞ്ഞ അന്യായം നിലനില്‍ക്കുന്നതായി അവന് കണക്കുകള്‍ ഉദ്ധരിച്ചു പറഞ്ഞു. അസ്സമില്‍ നിന്നും വന്ന പ്രായം കൂടിയ ഒരു ഹാജി വിവരാവകാശ നിയമം വഴി കരസ്തമാകിയ റിപ്പോര്‍ട്ടുകളും കയ്യിലുണ്ടായിരുന്നു. നാട്ടില്‍ എത്തി നമുക്ക് ഒരു വീശാല് വീശണം . ഇത്, നമ്മളൊക്കെ സര്‍ക്കാര്‍ വക എന്തോ ചക്കാത്തില്‍ വരുന്ന മാതിരിയാ ?
മദീന പള്ളിയുടെ മുകളില്‍ ജോലി ചെയ്യുന്ന ഒരു വാഴക്കട്ടുകാരനെ ഒരു ദിവസം പരിചയപ്പെടുത്തി തന്നു. പക്കാ ലീഗുകാരന്. സ്വന്തം വീടിനു കട്ടില വെച്ചത് പാണക്കാട് തങ്ങള്‍ . ആ മധുരിക്കുന്ന ഓര്‍മയില്‍ അങ്ങിനെ കഴിയുക . ആരെ കണ്ടാലും ലീഗിനെ കുറിച്ചും തങ്ങളെ കുരിച്ചുമേ അദ്ദേഹത്തിനു തുടക്കത്തില്‍ പറയാനുണ്ടാവൂ ? ആരു ഹജ്ജിനു വന്നാലും അയാളെ പരിച്ചയപെടതിരിക്കില്ല . ബോംബെയിലെ ചെരുവാടിക്കാരന്‍ കുട്ടിആളിയെ പോലെ . നേതാക്കന്മാര് ഇത് വഴി പോകും വരും അപ്പോഴൊക്കെ കുട്ടി അലി അവരെ ചെന്ന് കാണും. കുട്ടി അലി യെ അറിയുമെന്ന് പറഞ്ഞാല്‍ അവന് സംപ്ത്രിപ്തവാനായി.
അത്തരത്തില്‍ വേറിട്ട കുറെ വ്യക്തികളെ മുജീബ് വഴി പരിചയപെട്ടു. കുന്ദ്യോറ്റ് കുന്ഹമാദ് കാക്ക യുടെ പുല്ലലൂര്‍ കാരന് അനുജന് . കൂടെ മക്ബൂല്‍ ഉണ്ടായിരുന്നു. പിന്നെയും ഒരു പാടു നേരം വൈകിയ രാത്രികള്‍ ബംഗാളിയുടെ തട്ടുകടയില്‍ നിന്നും കാലി ചായ ... മദീനയുടെ ചരിത്രഭൂമിയിലെ കഥകള്‍ അയവിറക്കി .
ഒരിക്കല്‍ കുഞ്ഞഹമാദ് കാക്ക പറഞ്ഞു " കദീജ ഈ കുന്നും കേറി ദിവസം രണ്ടു പ്രാവശ്യം ഹിറയില് ഭക്ഷണം കൊണ്ട് കൊടുത്തു എന്ന് നിങ്ങള്‍ എന്ത് കണ്ടാ ചങ്ങായിമാരെ വിശ്വസിക്കുക? " മൂപര് ദേഷ്യപ്പെട്ടു കുന്നിന് താഴ്വര ചവിട്ടി താഴ്ത്തി ഇതിലെ കടന്നു പോയ കഥ ഞാന്‍ മുജീബിനോട് പറഞ്ഞപ്പോള്‍ അവന് പറഞ്ഞു " ഇക്കാക്ക പറഞ്ഞതും നേരല്ലേ ? . പിന്നെ കുറെ ദിവസം കഴിഞ്ഞു ഒരു ഉത്തരം മൂപ്പര് തന്നെ കണ്ടത്തി .
മുജീബ് നീ പോയെന്നു കേള്‍ക്കാന്‍ എനിക്ക് ഇഷ്ട്ടമില്ല. നീ എന്നെ എഴുതാന്‍ ഏല്പിച്ച കാര്യവും ഞാന്‍ എഴുതിയിട്ടില്ല. ഈ വരികള്‍ ഇവിടെ കിടക്കട്ടെ നിന്റെ ഓര്‍മയില്‍ വീര്‍പ്പുമുട്ടി കൊണ്ടു.
മരണത്തിന്റെ തോന്ന്യാസം .
Tuesday, March 8, 2011
വേലാണ്ടിമുക്രി.

ഗ്രാമത്തിലെ പൗരപ്രമാണിയും പള്ളിമഹല്‍ കാരണവരുമായിരുന്ന അലവിക്കുട്ട്യാജി ഈ ലോകത്തോട് വിട പറഞ്ഞ വിവരം വ്യസനപൂര്‍ വം കാതുകളില്‍ നിന്നും കാതുകളിലേക്കു പരന്നു.
യാസീന്‍ ഓതാന്‍ ഓത്ത് പള്ളിയിലെ മുസ്ല്യാര്‍ കുട്ട്യകളെ തേടി അലവിക്കുട്ട്യജിയുടെ ഒരു വകയില്‍ പെട്ട ബന്ധു കാദര്‍ തിരക്കിട്ടു പോയി. ഖബറിസ്താനിലേക്ക് പോയ കാര്യസ്തന്‍ ഹുസയിന്‍ കുട്ടി പോയ പോലെ തിരിച്ചു വന്നു.
നാട്ടുകൂട്ടത്തിനു മുമ്പില്‍ ഹാജരായി. പള്ളിപറമ്പില്‍ ഖബര്‍ കുഴിക്കുന്ന വേലാണ്ടിയെ കാണുന്നില്ല.
" ജ്ജ് നല്ലോണം നോക്കിയൊ , ഓന് എതോ പീടിയ തിണ്ണയില്‍ വാട്ടീസടിച്ച് കിടന്നൊറങ്ങുന്നുണ്ടാവും . "
മഹലില്‍ ഖബര്‍ കുഴിക്കുന്ന മുക്രി ഹസൈന് മരിച്ചിട്ട് വര്‍ഷം മൂന്ന് കഴിഞു. മക്കളൊന്നും ആ പണിക്ക് വരാന്‍ കൂട്ടാക്കുന്നില്ല. മണല്‍ വാരാന്‍ പോയാല്‍ പത്തു മണിയാവുമ്പോഴേക്കും ആയിരം ഒപ്പിക്കാമെന്നാ അവര്‍ പറയുന്നത്. കൂലി കൂട്ടി കോടുക്കാമെന്ന് പറഞ്ഞാലും ആരും ഈ പണിക്കു വരുന്നില്ല എന്ന് മഹല്‍ പള്ളി ഭാരവാഹികള്‍.
വീട്ടില്‍ മയ്യിത്തിനു സമീപം ഇരുന്നു യാസീന്‍ ഓതുന്നവര്‍ . അകത്തു അലമുറയിട്ട് കരയുന്നവര്‍.
അപ്പോഴാണു വേലാണ്ടി വിവരമറിഞ്ഞ് നാട്ടു കൂട്ടത്തിനു മുമ്പില്‍ ഹാജറാവുന്നതു.
" എന്നാല്‍ വേലാണ്ടി വേഗം നോക്ക് .മോന്തിക്ക് മുമ്പ് ഖബറടക്കണം. "
വേലാണ്ടി അനക്കമില്ലാതെ നില്‍ക്കുന്നത് കണ്ട മഹല്‍ ഖാദിയോടു " മുടിയമാട്ടെ. എനക്ക് മുടിയമാറ്റെ " എനക്ക് കൂലി കൂട്ടി തരണം . അതൊക്കെ പിന്നെ പറയാം നീ വേഗം പോയി ഖബര്‍ കുഴിക്ക് ഹിമാറെ " .
"ഏന് ഒരു കാര്യം കൂടി ശൊല്ലട്ടും" .
"ഇപ്പോ ശൊല്ലമാട്ടെ "
എനിക്കു റൊമ്പാ വേശാറ് ആവത് . ഇന്ത മാതിരി മാപിള ശാതിക്കു കുഴിവെട്ടി എന്‍ മനസ്സ് നൊവിക്കത് . എനിക്ക് ഇപ്പൊ ശൊല്ല വേണ്ടും. "
" ഹാജിയാരാപ്പിള പറയുംപൊലെ, നാനും ഒരു മുസ്ലിമാവതുക്കു എന്നാ വഴി "
കാലുകള്‍ കുഴയുന്നതു നേരെ നിര്‍ത്താന്‍ വേലാണ്ടി പാടു പെടുന്നുണ്ടായിരുന്നു. "
"അതിനു നീ കുടിയും വെടിയും നിര്‍ത്തോ ? "
എനക്കും ഇന്ത പള്ളിക്കാട്ടില്‍ ഹാജിയാര്‍ക്കൊപ്പം കിടക്കതുക്കു എന്നാ വഴി ശൊല്ലുങ്കോ ....?
പിന്നെ ഒരു നിലവീളിയായിരുന്നു.
എനക്ക് ഇന്ത ഉലകത്തിലെ ഇനി ആരുമില്ലയ്യ ...
ആ നിലവിളി കേട്ട് പള്ളിക്കാട്ടില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ തലയുയര്‍ത്തി നോക്കുന്നുണ്ടായിരുന്നു. ഹാജിയാരുമായുള്ള വേലാണ്ടിയുടെ ബന്ധത്തിന്റെ ആഴം ആ നിലവിളിയില്‍ അറിയാമായിരുന്നു.