Friday, October 11, 2013

deshadanam

deshaadanam പലപ്പോഴും തോന്നിയിട്ടുണ്ട് നന്മ കാക്കുന്ന ഈ നാട്ടിൽ നിന്നും ദൂരെ എങ്ങോ പോയി താമസിച്ചിരുന്നെങ്കിൽ എന്ന് . ഇനി അതിനു കഴിയില്ല . കല്യാണം കഴിഞ്ഞ ഉടനെ കോഴിക്കൊടേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്നു , അന്ന് നല്ല പാതിക്കു ഈ ഗ്രാമം വല്ലാതെ അങ്ങ് ഇഷ്ടപെട്ടു പോയി. മനസ്സിന് തന്നെ ഒരു പുതിയ ഉണർവും ഉന്മേഷവും കിട്ടുമായിരുന്നില്ലെ എന്ന് തോന്നിപോകാറുണ്ട് . ഇവിടെ കിടന്നു മനസ്സു വല്ലാതെ കുടുസ്സായി പോകുന്നു എന്ന ഒരു തോന്നൽ . എന്റെ ഗ്രാമം എന്റെ ഗ്രാമം എന്ന് പറഞ്ഞു ഈ ഇട്ടാവട്ടത്ത്തിൽ കറങ്ങി ജീവിതം ജീവിച്ചു തീര്ക്കണം എന്ന് എന്തിനു വാശി പിടിക്കുന്നു . ഈ ഗ്രാമത്തിൽ ജനിച്ചു വളർന്നവർ പിന്നീട് പുറത്ത് പോയി സുഖമായി ജീവിക്കുന്നില്ലെ ? സര്ഗാത്മക ജീവിതത്തിനു വേണ്ടത്ര വെള്ളവും വെളിച്ചവും നല്കാൻ ഈ ഗ്രാമത്തിനു കഴിഞ്ഞില്ല എന്ന ഒരു വിചാരം അത് തെറ്റിയോ ? ഇപ്പോൾ നല്ല പാതി പറയുന്നു നമുക്ക് പട്ടണത്തിൽ തന്നെ താമസിച്ചിരുന്നെങ്കിൽ . പെണ് ബുദ്ധി പിന് ബുദ്ധി .

Sunday, October 6, 2013

=3= ഞാനും ഖാദർ സാഹിബും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം വളരെ ഊഷ്മളമായി നീങ്ങി കൊണ്ടിരിക്കുന്നു . എന്നാൽ ഒരിക്കൽ പോലും അയാളുടെ ഭാര്യയെ ഞാൻ കണ്ടിരുന്നില്ല . ഖാദർ സാഹിബ് സ്വപ്നം കാണുന്നത് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല . അയാൾ ഒരു പുത്തൻ മത വാദിയായിരുന്നു . ഒരിക്കൽ നാട്ടിൽ പോയി വന്ന അയാള് എന്നോട് പറഞ്ഞു ഞാൻ മാഷെ വീട്ടില് പോയിരുന്നു . ഉമ്മയെയും ബാപ്പയെയും കണ്ടിരുന്നു . അവർക്കൊന്നും ഒരു എതിർപ്പുമില്ല . ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു ? അവർ എന്തെ പറഞ്ഞത് " അല്ല അത് പിന്നെ ഞങ്ങൾ ഉറപ്പിച്ചു .." ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പന്ത്രണ്ടു വയസ്സുള്ള അയാളുടെ മകളുടെ മംഗലം ( കല്യാണം ]. ഇന്നാർക്ക്‌ ഇന്നാരെന്നു എഴുതി വെച്ചല്ലോ ദൈവം കല്ലിൽ പ്രസ്ഥാന ബന്ധം ഞങ്ങളെ അകറ്റി . ഞാൻ അയാള് സ്വപ്നം കണ്ട കൂട്ടത്തിൽ ആയിരുന്നില്ല . ഇടതു പക്ഷ പ്രസ്ഥാനത്തിലെ വായന ശാലയുമായുള്ള ബന്ധം ഞാൻ ഉപേക്ഷിക്കാൻ അയാള് നിര്ബന്ധിച്ചു . ലൈഫ് ഇൻഷൂർ പോളിസി എടുത്ത ആളാണ്‌ ഞാൻ എന്ന അറിവ് ഖാദർ സാഹിബിനെ ക്ഷുബിതനാക്കി . നമ്മളെ ദീനിന് പറ്റിയ പണിയാണോ ഇത് മാഷെ ? പിന്നെ ഞാൻ ട്യൂഷന് പോവാതായി . അയാള് അന്വേഷിച്ചു വന്നതു മില്ല . .............
=1= അയാൾ അബ്ദുല്ലാ ഹാജിയുടെ പഴയ പീടിക മുകളിൽ മരത്തിന്റെ കോണി പടികൾ കയറി വന്നത് വളരെ കരുതലോടെയായിരുന്നു " മാഷ് ഇവിടെയാണ്‌ താമസം എന്ന് ഇന്നലെയാണ് ഹാജിക്ക പറഞ്ഞത് . എഴുപതിനോടടുത്ത പ്രായം .വൃത്തിയായി വളർത്തിയ വെള്ളത്താടി . നെറ്റിയിൽ നമസ്കാര തഴമ്പും . മാഷ് ഇത്രപ്രായം കുറഞ്ഞ ആളാണെന്ന്‌ ഞാൻ കരുതിയില്ല ." എന്റെ വയസ്സ് അയാൾ തിട്ടപെടുത്തുന്നു . സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തീപെട്ടിക്കോൽ കോൽ കത്തിച്ചു മുളച്ചു വരുന്ന മീശ കറുപ്പിക്കുന്ന കാര്യം ഇയാൾ അറിയില്ലല്ലോ . വളപട്ടണത്തെ ഈ മനുഷ്യനെ ഞാൻ ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ല . ഇയാളുടെ ഉദ്ദേശം എന്താ ? എന്നൊക്കെ ഞാൻ ആലോചിച്ചു കൊണ്ടിരിക്കെ അയാൾ പറഞ്ഞു " ഞാൻ അബ്ദുൽ ഖാദർ സാഹിബ് . ഇവിടെ ആരോട് ചോദിച്ചാലും അറിയാം . എനിക്ക് താഴെ അങ്ങാടിയിൽ ഒരു സൈക്കിൾ ഷോപ്പും ഇലക്ട്രിക്‌ കടയുമുണ്ട് . പിന്നെ എന്റെ മകൾ നിങ്ങളുടെ നാട്ടിൽ പഠിക്കുന്നുണ്ട് . നിങ്ങളെ പറ്റി ഞാൻ കേട്ടു . ഹോട്ടലിൽ നിന്നാണ് ഭക്ഷണം അല്ലെ ? ഞാൻ ഇവിടെ വരാൻ കാരണം എന്റെ രണ്ടു കുട്ടികൾ ഉണ്ട് .രണ്ടും ഒന്നും പഠിക്കില്ല . മാഷ്‌ അവരെ ഒന്ന് പഠിപ്പിചെടുക്കണം . മൂത്തവൾ ശബാന നിങ്ങളുടെ നാട്ടിൽ പഠിക്കുന്നവർ . " ' ഞാൻ പറയാം . ' 'ആലോചിക്കാൻ നമ്മളൊക്കെ ഒന്നല്ലേ . ' അയാൾ വളരെ സന്തോഷത്തോടെയാണ് തിരിച്ചു പോയത് . ഒരു പാർട്ട് ടൈം ജോലിക്കാരനായ എനിക്ക് ഒരു ട്യൂഷൻ കിട്ടുക . ഞാനും അങ്ങിനെ ഒരു ആഗ്രഹവുമായി നടക്കുമ്പോൾ ദൈവം.
=2= പിറ്റേ ദിവസം രാവിലെ വീണ്ടും ഹാജിക്കയുടെ പഴയ പീടിക കെട്ടിടത്തിന്റെ മര ക്കോണി കരയുന്നു , ഒരു കൊച്ചു പയ്യൻ .കയ്യിൽ ഒരു തുണി പ്പോതി ഒരു സ്റ്റീൽ തൂക്കു പാത്രവും . ഞാൻ ചോദിക്കുന്നതിനു മുമ്പേ അവൻ കാണാ പാഠം പഠിച്ചു വെച്ച പോലെ പറഞ്ഞു ' ഇത് ഖത്തലാ ....ബാപ്പ പറഞ്ഞു ഇവിടെ തരാൻ ' അതും പറഞ്ഞു അവൻ പെട്ടെന്ന് ഇറങ്ങി പോയി . അത് അയാളുടെ ചെറിയ മകൻ ആയിരുന്നു . ഞാൻ ഈ ഖത്തൽ എന്താണെന്ന് അറിയാൻ അകാംക്ഷയോടെ ആ തുണി പൊതി തുറന്നു നോക്കി നെയ്യിന്റെ മണമുള്ള കട്ടി പത്തിരി . തൂക്കു പാത്രത്തിൽ ചായയും . രണ്ടു ദിവസം കഴിഞ്ഞു ഖാദർ സാഹിബ് വന്നു . മാഷെ നമുക്ക് പോകാം വീടൊക്കെ ഒന്ന് കാണാം . എന്റെ താമസ സ്ഥലത്തിന്റെ അടുത്തുള്ള വയൽ കടന്നു ചെന്നപ്പോൾ അയാളുടെ വീട് എത്തി . പോകുമ്പോൾ അയാള് പറഞ്ഞു എന്റെ ആദ്യ ഭാര്യ മരിച്ചിട്ട്‌ രണ്ടാമത് കഴിച്ച മംഗലത്തിൽ ഉള്ള കുട്ടികളാ മൂന്നെണ്ണം .മൂത്തവൾ ആദ്യത്തോളിൽ ഉണ്ടായതാ . ' അല്ലാ മാഷ്‌ മംഗളം കഴിച്ചിട്ടില്ലല്ലോ '?. ഈ വളപട്ടണത്തുകാർ ഇതേ ചോദ്യം പരിചയപെട്ട് കഴിഞ്ഞാൽ എന്നോട് ചോദിച്ചിട്ടുണ്ട് . വൈകുന്നേരം അഞ്ചു മണിയായി കാണും . നല്ല സല്ക്കാരം . വാതിലിന്റെ മറവിൽ നിന്നും ഖാദർ സാഹിബിന്റെ ഭാര്യ സലാം പറഞ്ഞു ,