Sunday, July 14, 2013

കടപ്പുറത്തെ കാറ്റ്


ഏറെ നിറങ്ങളും സ്വപ്നങ്ങൾ നിറഞ്ഞു നില്കുന്നതുമാണ് കുറ്റിചിറയിലെ ബാല്യ കാല ഓർമ്മകൾ .  കുറ്റിച്ചിറ എന്ന സ്ഥലം തന്നെ എത്രയോ സ്വപ്നങ്ങള്ക്കും  വിഹ്വലതകല്ക്കും വഴി വെച്ച  കോഴിക്കോടൻ നഗരത്തിന്റെ ഒരു ഉൾക്കാഴ്ച .  ഹലുവ ബസാറും  വലിയങ്ങാടിയും കുറ്റിചിരയുടെ  കൈവഴികൾ . ഇവിടെ നിന്നും അറബി ക്കടലിലെ തിരമാലകൾ എന്നും അലറി കൊണ്ടിരിക്കും . ഒരു പഴയ കാലത്തിന്റെ ഓര്മ പെടുത്തൽ പോലെ . അറബ് നാടുകളിൽ നിന്നും കാരക്ക കയറ്റി വന്ന  ലോഞ്ചുകളുടെ നിര നിരയായി നില്ക്കുന്ന കാഴ്ച കോഴിക്കോടിന്റെ മാത്രം കാഴ്ച . നോമ്പ് കാലത്തിനു കുട്ടിചിരക്ക് ഒരു പ്രത്യേക മണവും നിറവും കൈവരുമായിരുന്നു .  അത്താഴത്തിനു വിളിക്കാൻ വരുന്ന ഉഡോ ബാബാ ഉദൊ . നേർത്ത ശബ്ദത്തിൽ ചെണ്ട മുട്ടുകയും ചെയ്യും . അത്താഴ സമയത്തിനു മുമ്പ് എല്ലാ ഇടവഴികളിലും ഇവർ എത്തും . പെരുന്നാളിന് മുമ്പ് ഓരോ വീടിൽ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം . അതുവാങ്ങി പോയാൽ പിന്നെ അവർ അടുത്ത് നോമ്പ് കാലത്തായിരിക്കും വരുന്നത് .
   കടപ്പുറത്ത് വൈകുന്നേരം ചെന്നാൽ താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല പ്പുരയിൽ ഇരുന്നു ഹുക്ക വലിക്കുന്ന കരിവീട്ടി പോലെയുള്ള അറബികളെ കണ്ടിട്ടുണ്ട് . ഇങ്ങിനെ വരുന്ന അറബികൾ കുറച്ചു കാലം ഇവിടെ തന്നെ താമസിക്കും . ചിലർ കുറ്റിച്ചിറ പോലെയുള്ള ഭാഗങ്ങളിൽ നിന്നും കല്യാണം കഴിക്കും . അവർ പോയി കഴിഞ്ഞാൽ പിന്നെ ഒരു വിവരവും കാണില്ല . ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തുള്ള ആയിഷബിയുടെ മകൻ അസീസ്‌ അങ്ങിനെ ജനിച്ചവനാണ് . അവൻ ഇരുപതു വയസ്സ് കഴിഞ്ഞു കള്ള ലോഞ്ച് കയറി കുവൈത്തിലേക്ക് പോയി എന്ന് കേട്ടിരുന്നു . .........ധവും  വർണങ്ങളും നിറഞ്ഞു നില്കുന്നതാണ് കുറ്റിചിരയിലെ ബാല്യ കാല ഓർമ്മകൾ .  കുറ്റിച്ചിറ എന്ന സ്ഥലം തന്നെ എത്രയോ സ്വപ്നങ്ങള്ക്കും  വിഹ്വലതകല്ക്കും വഴി വെച്ച  കോഴിക്കോടൻ നഗരത്തിന്റെ ഒരു ഉൾക്കാഴ്ച .ഹലുവ ബസാറും  വലിയങ്ങാടിയും കുറ്റിചിരയുടെ  കൈവഴികൾ . ഇവിടെ നിന്നും അറബി ക്കടലിലെ തിരമാലകൾ എന്നും അലറി കൊണ്ടിരിക്കും . ഒരു പഴയ കാലത്തിന്റെ ഓര്മ പെടുത്തൽ പോലെ . അറബ് നാടുകളിൽ നിന്നും കാരക്ക കയറ്റി വന്ന  ലോഞ്ചുകളുടെ നിര നിരയായി നില്ക്കുന്ന കാഴ്ച കോഴിക്കോടിന്റെ മാത്രം കാഴ്ച . നോമ്പ് കാലത്തിനു കുട്ടിചിരക്ക് ഒരു പ്രത്യേക മണവും നിറവും കൈവരുമായിരുന്നു .  അത്താഴത്തിനു വിളിക്കാൻ വരുന്ന ഉഡോ ബാബാ ഉദൊ . നേർത്ത ശബ്ദത്തിൽ ചെണ്ട മുട്ടുകയും ചെയ്യും . അത്താഴ സമയത്തിനു മുമ്പ് എല്ലാ ഇടവഴികളിലും ഇവർ എത്തും . പെരുന്നാളിന് മുമ്പ് ഓരോ വീടിൽ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം . അതുവാങ്ങി പോയാൽ പിന്നെ അവർ അടുത്ത് നോമ്പ് കാലത്തായിരിക്കും വരുന്നത് .
   കടപ്പുറത്ത് വൈകുന്നേരം ചെന്നാൽ താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഓല പ്പുരയിൽ ഇരുന്നു ഹുക്ക വലിക്കുന്ന കരിവീട്ടി പോലെയുള്ള അറബികളെ കണ്ടിട്ടുണ്ട് . ഇങ്ങിനെ വരുന്ന അറബികൾ കുറച്ചു കാലം ഇവിടെ തന്നെ താമസിക്കും . ചിലർ കുറ്റിച്ചിറ പോലെയുള്ള ഭാഗങ്ങളിൽ നിന്നും കല്യാണം കഴിക്കും . അവർ പോയി കഴിഞ്ഞാൽ പിന്നെ ഒരു വിവരവും കാണില്ല . ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തുള്ള ആയിഷബിയുടെ മകൻ അസീസ്‌ അങ്ങിനെ ജനിച്ചവനാണ് . അവൻ ഇരുപതു വയസ്സ് കഴിഞ്ഞു കള്ള ലോഞ്ച് കയറി കുവൈത്തിലേക്ക് പോയി എന്ന് കേട്ടിരുന്നു . .........
     അസീസിന്റെ വളര്ത്തു പ്രാവുകൾ മുറ്റം നിറഞ്ഞിരിക്കും . പ്രാവ് വളര്ത്തുന്ന ഒരു പാട് പേരെ അന്നെനിക്ക് പരിചയമുണ്ടായിരുന്നു . അങ്ങാടി എന്നാ സിനിമയിൽ ഇത് ഐവി ശശി നന്നായി ചിത്രീകരിച്ചിട്ടുണ്ട് . വലിയ ഗോടൌണുകൾ  കുട്ടിചിറയിൽ ഉണ്ടായിരുന്നു . റാലികൾ വലിക്കുന്ന കുട്ടിചിരയിലെ മാപ്പിളമാർ .  മിക്കവരും മന്ത് കാലുമായി കഷ്ടപെടുന്നവർ .  അഴുക്കു ചാലുകൾ നിറയെ കൊതുകലുകൾ വളരുന്നു .  മരുമക്കത്തായ രീതിയായിരുന്നു അവിടെ നില നിന്നിരുന്നത് .