Thursday, May 30, 2013

: ഇവിടെ കാറ്റിനു സുഗന്ധം ......

രജത് പുരയിൽ മഴക്കാലം തുടങ്ങി . ഇടുങ്ങിയ തെരുവുകളിൽ മത്സ്യ കച്ചവടം നടത്തിയിരുന്നവർ പീടിക മുറിയിലേക്ക് പിന് വലിഞ്ഞു . ദിവസങ്ങൾക്ക് ശേഷം മാർക്കറ്റിലേക്കെത്തുന്ന കടല മത്സ്യം ഇനി  ചീഞ്ഞളിയാനോന്നും ബാക്കിയില്ല . രജത് പുരയിൽ മത്സ്യത്തിന്റെയും അരവുഷലകളിൽ നിന്നും രൂക്ഷ ഗന്ദ്ധം നിറഞ്ഞു നിന്നു . തെരുവ് അവസാനിക്കുന്ന ഭാഗത്ത്  റോഡരികിൽ ഒരു മുല്ല മരം പൂമൊട്ടുകൾ നിറഞ്ഞിരിക്കുന്നു . അവിടെ മുല്ല മണം ആസ്വദിച്ചു കൊണ്ട് പലരും പതുക്കെ നടന്നു നീങ്ങുന്നു . എല്ലാ വര്ഷവും ഇതേ സമയത്ത് തന്നെയാണ് മുല്ല പൂക്കുന്നത് . കാറ്റിൽ ഉതിര്ന്നു വീണ പൂമൊട്ടുകൾ തെരുവിൽ നിറഞ്ഞു കിടക്കുന്നു . സുഗന്ത്തം എന്താണന്നു രജത് പുരയിലെ ആളുകള് മനസ്സിലാകുന്നത്‌ ഇവിടെയെത്തുമ്പോഴാണ്‌ .
     ' ക്യാ ഖുഷ്ബു  ഹെ യാര് .
അതീഖ്‌രഹിമാന്റെ വീട്ടു മുറ്റത്തെ മുല്ല നാട്ടുകാരുടെ  പ്രശംസ പിടിച്ചു പറ്റുന്നു.
    എന്റെ നാട്ടിലും ഉണ്ട് അങ്ങാടി അങ്ങാടി തുടങ്ങുന്ന ഭാഗത്ത്‌ ഇത്തരത്തിൽ ഒരു മുല്ല . ഗ്രാമ വാസികളെ സുഗന്ധം ആസ്വദിപ്പിച്ചു കൊണ്ട് നിറയെ മൊട്ടിട്ടു പൂവായി വിടരാൻ കാത്തിരിക്കുന്നു .

   :  ഇവിടെ കാറ്റിനു സുഗന്ധം ......
മരിച്ചു പോയ ഫസലുരഹിമാൻ വെച്ച് പിടിപ്പിച്ച മുല്ല .
`
വൈദ്യർ കഥ ````

ഞങ്ങളുടെ നാട്ടിലെ കൊരപ്പൻ വൈദ്യർ മരിച്ചിട്ട്
വർഷങ്ങൾ കഴിഞ്ഞു . കൊരപ്പം വൈദ്യരുടെ വാക്കുകളും തമാശകളും ഇപ്പോഴും ഗ്രമാതിലെ പഴയ തലമുറയിൽ നിറഞ്ഞു നില്ക്കുന്നു.  ഒരിക്കൽ കോരപ്പൻ വൈദ്യര് മകനെ പാരബര്യ തൊഴിലഭി`അഭ്യസിപ്പിക്കുന്നതിനായി അനുജനെ കൂടെ കൂട്ടി . കേളു വെന്നാണ് പേര് .
  ഒരു ദിവസം രാവിലെ കേളുവിനെയും കൂട്ടി കോരപ്പൻ തൊട്ടടുത്ത പ്രദേശമായ കാരശേരിയിൽ ചികിത്സ നടത്താൻ പോയി. വീടുകൾ കയറി ഇറങ്ങി ചികിത്സിക്കുന്ന പതിവ്  അന്നുണ്ടായിരുന്നു .  ഒരു വീട്ടില് കയറിയപ്പോൾ ഒരാള് അവിടെ കലശലായ വയറു വേദന യായി കിടക്കുന്നു.  കൊരപ്പാൻ  അയാളുടെ കൈ പിടിച്ചു നാടി പരിശോധിച്ചു " ചക്ക തിന്നു അല്ലെ ? :
അതെ അതെ . " കൊരപ്പാൻ മരുന്ന് കൊടുത്തു പോരുമ്പോൾ കേള് ചോദിച്ചു
: അല്ല ഏട്ടാ  ങ്ങല്ക്ക് എങ്ങിനെ മനസ്സിലായി അയാള് ചക്ക തിന്നിട്ടുണ്ട് എന്ന് :
എടൊ മടയാ ,  നീ അവിടെ ചക്ക ചവിണിയും ഈച്ചയും കണ്ടില്ല , പിന്നെ കട്ടിലിനു ചുവട്ടിൽ ഒരു മുറി ചക്കയും , അത് കണ്ടാലയാൾ  ചക്ക തിന്നു എന്ന് അനുമാനിച്ചു കൂടെ :
   കുറെ നാൾ കഴിഞ്ഞു  കേളു ഒറ്റയ്ക്ക് ചികിത്സിക്കാൻ പോകാൻ തുടങ്ങി
ഒരിക്കൽ കക്കാട്‌ കടവിന് സമീപം ഒരു വീട്ടില് കയറിയപ്പോൾ ഇതേ പോലെ ഒരു രോഗി  വയറ്റിൽ വേദന തന്നെ > കേള് അയാളുടെ നാടി മിടിപ്പ് നോക്കി ഇടയ്ക്കു കട്ടിലിനു അടിയിലെക്കും  . അവിടെ കണ്ടത് കുറച്ചു വൈക്കോൽ ആണ് ഉടനെ കേളു വൈദ്യർ ചോദിച്ചു :  കുറച്ചു വൈക്കോൽ തിന്നു അല്ലെ ....??? "
   രോഗിയും വീട്ടുകാരും അന്തം വിട്ടു നിന്ന് പോയി . പിന്നെ അവിടെ എന്ത് സംഭവിച്ചു .....?

Saturday, May 4, 2013

സ്നേഹത്തിന്റെ തൂവൽ സ്പര്ശം .


ആയിശുമ്മ താത്ത മരിച്ചിട്ട് ഇരുപതു വര്ഷത്തോളമായി . അവരെ കുറിച്ചുള്ള ഓർമ്മകൾക്ക്
ഇന്നും സ്നേഹത്തിന്റെ വല്ലാത്ത ഒരു നനുത്ത സ്പര്ശം അനുഭവിക്കുന്ന പോലെ .
വയലിന് നടുവിലൂടെയുള്ള തോട്ടു വരമ്പിലൂടെ നടന്നു മുറി വരമ്പിലെ ചെറിയ പാലവും കടന്നു കൈത മുൾ വേലി ക്കിടയിലൂടെ കുന്നിൻ ചെരുവിലെ ആ കൊച്ചു കുടിലിൽ എത്തുമ്പോൾ ആയിശുമ്മ താത്ത ഒരു വടിയും കുത്തിപിടിച്ച്‌ വരും .
" ആരാ ഈ വരുന്നേ പടച്ചോനെ ...കാനൂത്തെ നാജീബുട്ട്യല്ലേ ..? " വാ വാ കേറി വാ ...
പിന്നെ കുറെ നേരം ആ ചുക്കി ചുളിഞ്ഞ കൈകൾ കൊണ്ട് തലയിൽ തടവുകയും തോളത് ചേർത്ത് വെക്കുകയും ചെയ്യും . അതിനിടയിൽ ഉമ്മയെ കുറിച്ചും ഒര്മാപെടുത്തും . ഈ സ്പര്ഷത്തിന്റെ സുഖം തേടിയായിരുന്നു അറിയാതെ തന്നെ ഇവിടേക്കുള്ള യാത്രകൾ .
തനിക്കു വേണ്ടി പെറുക്കി വെച്ച ചളുങ്ങാ പഴവും പഞ്ചാര മാങ്ങയും വെണീരിൽ പൂഴ്ത്തി വെച്ച ചക്ക പഴത്തെക്കളും മനസ്സ് കൊതിച്ചത് ഈ സ്നേഹ സ്പര്ഷമല്ലേ ? ഇന്നും തിരക്കുകൾക്കിടയിൽ ആ ഓര്മ പോലും മനസ്സിനെ സ്വന്തനിപ്പിക്കുന്നു .
ആയിശുമ്മ താത്തയെ പോലെ എവിടെയെങ്കിലും ഏതെങ്കിലും വല്യുപ്പയോ ഒരു അമ്മായിയോ നിങ്ങളുടെ ഓർമകളിൽ കടന്നു വരുന്നില്ലേ . സ്നേഹത്തിന്റെ തൂവൽ സ്പര്ഷവുമായി കുളിരണിയിച്ചു കൊണ്ട് . ...
പെരുന്നാളിന് പള്ളിയില പോകുന്ന പ്രവാചകൻ ഏകാന്തനായി ദുഖിതനായി വഴിയില നിന്നും മാറി നില്ക്കുന്ന അനാഥ ബാലനെ വിളിച്ചു തലോടി സ്നേഹ വാക്കുകൾ ചൊരിഞ്ഞു തന്നോടൊപ്പം വീട്ടിലേക്കു കൊണ്ട് പോകുന്ന
ചരിത്ര പാഠം വായിച്ചതോര്മയുണ്ട് . ഇത് വായിക്കുന്നവരുടെ മനസ്സില് കാരുണ്യം ഉറവയെടുക്കും . .

അമ്മയെ തേടി ആയിരങ്ങൾ വന്നു പോകുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന ആ സംപ്ത്രിതിയുടെ പൊരുൾ എന്താണ് ? സ്നേഹിക്കാനും സ്നേഹിക്കപെടാനുമുള്ള മനസ്സിന്റെ അടങ്ങാത്ത ചോതനക്ക് നാം മനസ്സു കൊടുക്കുന്നില്ല . മനസ്സിന്റെ വിഹ്വലതകൾക്ക്‌ ഈ കരവലയത്തിൽ ഏറെ ആശ്വാസം ലഭിക്കുന്നു.
വിദേശത്ത് ജോലിചെയ്തു കൊണ്ടിരിക്കെ പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞു പുറത്തു വരുന്ന മുസ്ലിം സഹോദരങ്ങൾ കെട്ടി പിടിച്ചു സ്നേഹം പങ്കു വെക്ക്ന്ന കാഴ്ച മലയാളിയായ എന്നെ ഏറെ ആലോചിപ്പിച്ചു . നമുക്ക് ഇത്തരം രീതികൾ ഇല്ലല്ലോ ? നമുക്ക് ഇങ്ങിനെ കഴിയാതെ പോകുന്നതെന്തു ? സ്നേഹ ചുംബനത്തിന്റെയും കര സ്പര്ഷതിന്റെയും ആശ്വാസവും സന്തോഷവും എല്ക്കതെയാണ് നമ്മുടെ കുട്ടികൾ പോലും വളരുന്നത്‌ . ഇത്തരം സ്നേഹ പ്രകട ഞങ്ങൾ അറബികളിൽ കൂടുതലാണ് എന്ന് എനിക്ക് തോന്നുന്നു .
നമ്മുടെ വേദനകളും പരിഭവങ്ങളും ഇറക്കി വെക്കാനുളള ഇത്തരം അത്താണികൾ കുറഞ്ഞു പോകുന്നത് കൂട്ട് കുടുംബങ്ങളെ ഏറെ ആലോസരപെടുതുന്നു . രക്ത ബന്ധത്തിലെ കുട്ടികൾ പോലും നമ്മോടു അന്യത്വം കാണിക്കുമ്പോൾ മനസ്സ് പിടയുന്നില്ലേ . ഇതിനു ഉത്തരവാദികൾ നമ്മൾ തന്നെയാണ് . മനുഷ്യ സമ്പർക്കം ,സ്പർഷമെന്നതൊക്കെ ആവശ്യമായി തോന്നുക പ്രായമാകുംപോഴും രോഗമായി കിടക്കുമ്പോഴും മാത്രമല്ലല്ലോ ?
സൂപ്പര് സ്പെസിയാലിട്ടി ആശുപത്രികളിലെ ഐ സി യു വിൽ ഒറ്റ പെട്ട് കിടന്നു മരണ വെപ്രാലങ്ങൾക്കിടയിൽ വേണ്ടപെട്ടവരുടെ ഒരു തലോടൽ ഏല്ക്കാതെ ഒരു സ്പര്ശമില്ലാതെ മരിച്ചു പോകുന്ന നമ്മുടെ ഉമ്മമാരും ഉപ്പമാരും .
അഭോധാവസ്തയിലും തന്റെ മക്കളെ വിളിച്ചു കരയുന്ന വൃദ്ധന്മാർ ഐ സീ യു ..... ആരും നിന്നെ നോക്കുന്നില്ല .
മനസ്സും ശരീരവും ക്ഷീണി ക്കുന്നവർക്ക് , മരണത്തിന്റെ നഷ്ടം നേരിടുന്നവർക്ക് ഇത്തരം സ്നേഹാസ്ലേശം ഒരു ഉറപ്പു - ഒരാത്മ വിശ്വാസം കൊടുക്കലാണ് . നിങ്ങളുടെ ദുഃഖം ഞാനറിയുന്നു എന്നാ ഒരു സന്ദേശം . ഇതൊരു റ്റച് തറാ പിയാണ് . അല്ലെങ്കിൽ ഹഗ് തരാപ്പി . ജീവിതത്തിൽ ഒരിക്കകലെങ്കിലും ആരുടെയെങ്കിലുമൊക്കെ ചുമലിൽ തല ചായ്ച്ചു കരയാത്ത മനുഷ്യരുണ്ടാവില്ല .
തന്റെ പിഞ്ചു മകളെ ജീവനോടെ കുഴിച്ചു മൂടാൻ കുഴിയെടുക്കുമ്പോൾ മുഖത്തെ മണ്ണ് തട്ടി കളഞ്ഞു മുഖം തുടക്കുന്ന മകളുടെ ചിത്രം എന്നും മനസ്സില് നൊമ്പരമായി ഉമര് കൊണ്ട് നടന്നു .
സ്നേഹം അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും എന്ത് മാത്രം സുഖകരം അല്ലേ ?