Sunday, December 7, 2008

മരണം വന്നു വിളിച്ചിട്ടും ....

ഗ്രാമത്തിലെ പലചരക്കു കച്ചവടക്കാരൻ കുഞാലികാക്കയുടെ മകൻ അസീസ്. ബാല്യകാലങ്ങളിൽ ഗോട്ടി കളിക്കാനും പമ്പരം കളിക്കാനും എന്നും കൂടെ ഉണ്ടാവാറുള്ള കളികൂട്ടുകാരൻ. അന്നു പള്ളിപറമ്പിലെ അണ്ടി മോഷ്ടിച്ചു ഞങ്ങൾ ചന്ദപ്പായിയുടെ പീടികയിൽ നിന്നും ബുൾബുൾ മിഠായി വാങ്ങി തിന്നാറുണ്ടായിരുന്നു. അന്നു തന്നെ അസീസുമായി ഏറ്റുമുട്ടി ജയിക്കാൻ ആർക്കും കഴിയുമായിരുന്നില്ല.

വർഷങ്ങൾ പിന്നെ ഒരു പാട് കടന്നുപോയി. ഇപ്പോൾ അസീസിനെ കാണുമ്പോൾ
മരണത്തെയാണ് നേരില്‍ കാണുന്നത് എന്ന് തോന്നി പോയിട്ടുണ്ട് . അന്നു പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ആ സംഭവം നടക്കുന്നത്. ഞങ്ങളുടെ ഹൈസ്കൂൾ നിലകൊള്ളുന്ന കുന്നിൻപുറത്തെ വളരെ ആഴമേറിയ കിണറ്റിൽ അസീസ് മലർന്നടിച്ചു വീണു. നോക്കിയാൽ ഇരുട്ട് മാത്രം കാണാവുന്ന കിണർ. അന്നു കോഴിക്കോട് സംഘം തിയേറ്റർ ഉൽഘാടനം നടക്കുകയാണു. വരുന്നതു ആരാ തമിഴ് സിനിമയിലെ സാക്ഷാൽ ദൈവം തന്നെ . മക്കൾ തിലകം എം. ജി. ആർ.
അസീസിനു ഒന്നു അഭിനയിക്കാൻ തോന്നി. കൂട്ടുകാർക്കു മുമ്പിൽ , എം.ജി.ആറിന്റെ സ്റ്റണ്ട് സീനായിരുന്നു തുടക്കം. അതിനു കപ്പിയിൽ തൂങ്ങികിടക്കുന്ന കയറിന്റെ ഒരറ്റം പിടിച്ചു കിണറിലേക്കു തൂങിയ അസീസ് പിന്നെ ഒരു നിലവിളിയായിരുന്നു. ആ നിലവിളി നേർത്തു നേർത്തു വന്നു.
സ്കൂളിൽ നിന്നും എല്ലാവരും ഓടി കൂടി . അസീസ് കിണറ്റിൽ വീണ വാർത്ത നാട്ടിൽ പരന്നു. കയറിൽ കെട്ടിയ കസേര കിണട്ടിൽ ഇറക്കി. “ അസീസേ ... കസേരയിൽ കയറിക്കോ ...."
കിണറ്റിൽ നിന്നും കരക്കെത്തിയ അസീസ് കൂളായി നടന്നു പോകുന്നതാണു കണ്ടതു.
ഒരു ചെറിയ മുറിവ് പൊലും ആ ദേഹത്ത് ഉണ്ടായിരുന്നില്ല. കൂടി നിന്നവർ വാപോളിച്ചു നിന്നു.
വർഷങ്ങൾക്ക് ശേഷം അസീസിനെ കാണുന്നത് വെള്ളപൊക്ക സമയത്ത് ഒരു കടത്തു കാരനായിട്ടാണ്. ആ തോണിയിൽ സ്കൂളിൽ പോയിരുന്ന സഫിയയെ അസീസ് സ്വന്തമാക്കി.
പിന്നെ ഒരിക്കൽ ഗൽഫിലും പോയി അസീസ്.
അവിടെ നിന്നും തിരിച്ചു വന്ന അസീസ് ആടുകളെ വളർത്താൻ തുടങ്ങി. സംഗതി ക്ലചു പിടിച്ചു വരുമ്പോഴാണു മറ്റൊരു അത്യാഹിതം .
ആടിനു തീറ്റ , പ്ലാവിന്റെ ഇല ഒരുക്കു കൂട്ടിവരുന്ന സമയത്ത് ഒരു കവുങ്ങ് അസീസിന്റെ മേലേക്കു വീണു. ബോധ മറ്റു വീണ അസീസ് പിന്നെ ഒരു ഭാഗം തളർന്നു പോയി. മാസങ്ങൾ ചലനമറ്റ് കട്ടിലിൽ. അസീസിനെ ആശുപത്രിയിൽ നിന്നും താങ്ങി പിടിച്ചു കൊണ്ടു വരുമ്പോൾ ആട്ടിൻ കൂടിൽ നിന്നും കൂട്ടകരച്ചിൽ . അതിൽ ഒരു ആട്ടിൻ കുട്ടി അസീസിന്റെ കട്ടിലിൽ വന്നു നിർത്താതെ കരയുന്നു. പിന്നെ കണ്ടതു ആട്ടിൻ കുട്ടിയെ ഒന്നു തലോടാൻ പോലും കഴിയാതെ അസീസും കരയുന്നു. അവിടെ നിന്നവർ ആ രംഗം കണ്ടവർ മുഴുവൻ ഉള്ളിൽ തേങ്ങുകയായിരുന്നു.
മാസങ്ങൾ കഴിഞ്ഞാണു അസീസിനു ഒന്നു എഴുന്നേൽക്കാൻ ആയതു. ഇപ്പോൽ ആടുകൾ ഇല്ല. ഒരു പശു മാത്രം. സൊസൈറ്റിയിൽ രാവിലെ പാലു മായി നടന്നു പൊകുന്ന അസീസിന്ന് ഒരു കൈക്ക് ഇപ്പോഴും സ്വാധീനമില്ല. എഴുന്നേറ്റ് നടക്കാൻ കഴിയുന്ന് എന്നതിൽ അസീസ് വളരെ ത്രിപ്തനാണു. മരണം വന്നു വിളിച്ചിട്ടും അസീസ് പോകാൻ കൂട്ടാക്കിയില്ല. അസീസിന്റെ മനോധൈര്യത്തിനു മുമ്പിൽ മരണം പോലും തോൽക്കുകയായിരുന്നു.
ഗ്രാമത്തിന്റെ അൽഭുത പുത്രനായ അസീസ് ധൈര്യത്തിലും മനക്കരുത്തിലും ഒരു അൽഭുതം തന്നെയാണ്. അന്നും ഇന്നും. തോൽക്കാൻ മനസ്സില്ലാത്ത അസീസിന്റെ മുമ്പിൽ മരണം പോലും പിന്മാറി നിൽക്കുന്നു.

Monday, December 1, 2008

ഭാര്യ ബഹുത്വം

ഹമീദ് ചേന്നമംഗല്ലൂര്‍ എഴുതിയ ലേഖനം ( മാതൃഭൂമി ദിനപത്രം ) വായിച്ചോ ?
എന്ത് പറയുന്നു ? ഒന്നു നല്ല പോലെ ആലോചിക്കാം ആല്ലേ ?
കട്ടവന്റെ കൈ മുറിക്കണം ,എന്തെ അതിന് വേണ്ടി ആരും മുറവിളി കൂട്ടാത്തത് ?
വ്യഭിച്ചരിച്ചവനെ കല്ലെറിഞ്ഞു വധിക്കണം , ( ശരീഅത്ത് മാറ്റാന്‍ പാടില്ലേ )
മത പുരോഹിതരെ മതത്തെ വികൃത മാക്കാന്‍ അനുവദിക്കരുത് .
ഹമീദ് ചേന്നമംഗല്ലൂര്‍ തുറന്നു വെച്ച ഈ പാഠം സഹിഷ്ണുതയില്‍ നിന്നു കൊണ്ടു
മാനവിക വിചാരത്തില്‍ വായിക്കാന്‍ ശ്രമിക്കുക . ഇസ്ലാം മാനവ പക്ഷത്താണ് നിലകൊള്ളുന്നത് .

Tuesday, November 25, 2008

ഫാസിസം വരുന്ന വഴി

അഭയ എന്ന ഒരു സ്ത്രീയെ ക്രൂരമായി വധിച്ച പ്രതികളെ വർഷങൾക്കു ശേഷം കണ്ടെത്തുവാൻ തുടങിയിരിക്കുന്നു. രണ്ടു വൈദികരെ പോലീസ് അറസ്റ്റും ചെയ്തു. ഉടനെ ഇടയ ലേഖനം . എന്തിനു വേണ്ടി. പ്രതികളെ രക്ഷിക്കാനോ ? തെറ്റു ചെയ്തവർ ആരു തന്നേയായാലും വെറുതെ വിടാൻ പാടില്ല. സ്വാമികളും സ്വമിനികലും രാജ്യത്തു നടന്ന സ്പോടന പരമ്പരയിൽ പങ്കു ചേർന്നിട്ടുണ്ടെന്നു പോലീസ് വെളിപെടുത്തുന്നു. ഉടനെ സംഘപരിവാർ അവർക്കു സംരക്ഷണം നൽകുമെന്നു പ്രസ്താവന ഇറക്കുന്നു. തിന്മകളെ പ്രതിരോധിക്കുന്നതിനു പകരം പരസ്യമായി അവയെ ന്യായീകരിക്കാൻ സംഘടനകൾ രംഗത്തിറങുന്നതു ഫാസിസത്തിനു നമ്മുടെ നാട്ടിൽ വേരോട്ടം ലഭിച്ചു കൊണ്ടിരിക്കുന്നു എന്നതിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈ പ്രവണത അപകടകരമാണു. കൊലപാതകത്തിനു ഒരു മതവും പച്ചകൊടി കാണിക്കരുത്. ഈ രാജ്യം മതേതരത്വം നിലനിർത്തണം , നമുക്കതിന്റെ കാവൽ പടയാളികളാകം. അതോടൊപ്പം കപട മതേതര വാദികളെ തിരിച്ചറിയുകയും വേണം. തിന്മകൾ എന്നും എവിടെയും തിന്മകൾ തന്നെയാണ് . അതിനു ജാതിയുടെയോ മതങ്ങളുടെയോ പരിവേഷം ചാർത്തേണ്ടതില്ല.

Saturday, November 15, 2008

വാര്‍ത്തകള്‍ പ്രതികൂട്ടില്‍ .

" ഠേ....”
എന്താ പ്പൊരു ഒച്ച . വെടീ വെച്ച ഒച്ച .
അകത്തെ ഇരുട്ടു മുറിയിൽ കുരച്ചും തുപ്പിയും കഴിയുന്ന കാരണവർ.
അടുക്കള മുറ്റത്തു ഉണങ്ങാനിട്ട നെല്ലു കാക്ക കൊത്തുന്നു എന്നും പറഞ്ഞു കുറെ ദിവസമാ‍യി കാക്കയെ സൂത്രം വെച്ചു നടക്കുന്നു.
മുറ്റത്തെ തേക്കിൻ കൊമ്പിൽ കൊക്കുരുമ്മുന്ന ഒരു കാക്ക. ചെറുപ്പമാണ്.
വല്ല്യാക്ക വിജയിച്ച ഭാവത്തിൽ .
“ കുറച്ച്യോസായി ഞാൻ ഇതിറ്റയെ പാഠം പടിപ്പിക്കണം നു വിചാരിച്ചി നടക്കേയിനി.

അകത്തു നിന്നു പാത്തൂട്ടി കയറീ വന്നു. “ നിങ്ങക്കു എന്തിന്റെ പിരാന്താ ? നെല്ലു കോത്തി തിന്നണതേ അങ്ങേലെ കോഴികളാ... എന്നിട്ട് കാക്കച്ചികളേ വെടി വെച്ചു വീമ്പും എളക്കി നടക്ക്വാ....
അകത്തു നിന്നും വീണ്ടും കുരയുടെ ബഹളം .
“ എടാ ജ് വേണ്ടാതെ ആ കാക്കച്ചിളെ വയ്യെ കൂടണ്ട. അവരൊന്നിനെ വെറുതെ ദ്രൊഹിച്ച അതു വെറുതെ വിടൂലട്ടൊ ??
ഞമ്മളെ കണാരന്റെ മൊന്റെ കഥപ്പോ എന്താ? കണാരനെ കണ്ടാ കാക്കകൾ പിന്നാലെ കൂടും. പുറത്തെറങ്ങാൻ പറ്റ്ണണ്ടോ ?
വല്യാപ്പന്റെ വാക്കുകൾ അയാളുടെ മനസ്സിൽ പേടിയായി തീർന്നു. പിന്നെ അയാൾ കാക്കപേടി
യുമായി ജീവിതം തള്ളിനീക്കാൻ തുടങ്ങി.
*******


Wednesday, November 12, 2008

മുത്തുവിന്റെ പയ്യന്‍സ് .....

മുത്തു , എന്റെ ഒരു കൂട്ടുകാരന്‍ . ബാലവാടി തൊട്ടു പ്രീ ഡിഗ്രീ വരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു കളിച്ചതും പഠിച്ചതും . നല്ല വായനക്കാരനാണ് മുത്തു. വെളുത്തു സുമുഖനായ ചെറുപ്പകാരന്‍ . ഏത് പെണ്‍കുട്ടിയുടെയും മനസ്സില്‍ എളുപ്പം ചെക്കാരാന്‍ കഴിയുന്ന ശരീര സൌഭാഗ്യം മുത്ത്‌വിന്ടു. പക്ഷെ അക്കാര്യത്തിൽ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. മുതുവിന്റെ വീടു ഒതയമങലത്തെ കുരങാപറമ്പിലാണു.
മുത്തുവിന്റെ ഇഷ്ടപെട്ട എഴുത്തുകാരൻ വികെയെൻ ആയിരുന്നു. വി.കെ.എന്നിന്റെ നല്ല ഒരു ഫാൻ. ഞങ്ങൾ മുകുന്ദൻ നോവലുകളിൽ ഗതി കിട്ടാതെ വായനശാലയിലെ ഇടുങ്ങിയ മുറികളിൽ അസ്തിത്വ ദുഖവും പേറി ....
അതു കൊണ്ടു തന്നെ മുസ്തുവിന്റെ സംഭാഷണത്തിലും ആ സ്റ്റൈയിൽ നിറഞ്ഞു നിന്നിരുന്നു. താമസം എവിടെയാണെന്നു ചോദിച്ചാൽ പറയും. മങ്കീസ് ലാന്റ്. ഒരിക്കൽ പ്രീഡിഗ്രീക്കു ഒപ്പംപഠിച്ചിരുന്ന മുരളിയെ മൂന്നു വർഷങൾക്കു ശേഷം കണ്ടുമുട്ടുന്നു. കുശലാന്യേഷണത്തിൽ മുരളി പറഞു. ഞാൻ ബീഎഡിനു പഠിക്ക്യാ..മുത്തു എന്തു ചെയ്യുന്നു. ?
ഞാൻ കൊക്കനട് സയൻസിലാ... മുരളിക്കു ഒന്നും മനസ്സിലായില്ല. മുത്തുവിന്റെ ബാപ്പ നാളികേരം പാട്ടത്തിനു എടുക്കുന്ന പണിയിലാ. അതു കൊപ്പരയാക്കി വിൽക്കും. ഇതിലൊക്കെ മുത്തുവും ബാപ്പയെ സഹായിക്കും. ബാപ്പക്കു പുൽ‌പ്പറമ്പു അങാടിയിൽ ഒരു വാടക കെട്ടിടം ഉണ്ടായിരുന്നു. അതു മുഴുവൻ ഫാറൂക് കോളേജിൽ പഠിക്കുന്ന കാലത്തു റോസ് മിൽക് കുടീച്ചു പോയി. വീട് പോലും വില്ക്കേണ്ടി വന്നു. പുതിയ വീടിന്റെ പേരു വലിയ കണ്ടത്തിൽ ആയിരുന്നു. ഏതൊ ഒരുവൻ ഇഗ്ലീഷ് അക്ഷരത്തിലെ എൻ പൊട്ടീച്ചു കളഞ്ഞു. പിന്നെ വലിയ കടത്തിൽ മുത്തു. തൊട്ടടുത്ത പ്രദേശം നായർ കുഴിയാണു. മുത്തുവിന്റെ നാവിൽ അതു ഡോഗർ കുഴി ആണു. ഇപ്പോൾ അൽ‌പ്പം മെച്ച പെട്ടിരിക്കുന്നു. ഒരു ജീപ്പുണ്ടു . റവർ വെട്ടാനുണ്ടൂ. ഡ്രൈവർ ചെമ്പൻ മൊഇദീൻ. മുസ്തു പറയാറൂള്ളതു കോപ്പെർ നിക്കസ്. വന്ന് വന്നു മൊഇദീനും ഇപ്പോൾ മുത്തു സ്റ്റ്യ്ലിൽ ആണു. ബാപ്പയോടു പോലും ഇതു പോലെ മുത്തു അറീയാതെ പറഞു പോകും. ഡാഡ്സ് നോ പ്രൊബ്ലെം. ഇപ്പോൾ പൊറ്റശേരി ഗ്രാമത്തിൽ റോഡരികിലെ കന്മതിലിൽ കാണും. കുപ്പായം ധരിക്കാത്ത നായന്മാർ ഇപ്പൊഴും ജീവിക്കുന്ന നാടാണു പൊറ്റശ്ശേരി. പയ്യൻസും നായേർസും മുത്തുവിനു വീക്ക്നസ്സ് ആണ്. ഇറ്റ്സ് എ ബ്യുട്ടിഫുൾ കണ്ട്രി.
അത് കൊന്റ് തന്നെ മുത്തു കടലിനക്കരെ ഏറെ കാലം തങ്ങിയില്ല.

Tuesday, November 11, 2008

ആ ഒരു പെരുന്നാള്‍ ....

ജീവിതത്തിൽ പലതും ഓര്‍ത്തു വെക്കരുതെന്നു കരുതിയ കാര്യങ്ങൾ വീണ്ടും തികട്ടി വരുന്നു.
അതു ഓര്‍മച്ചെപ്പില്‍ നിന്നും മാറ്റികളയാന്‍ ഒരു മാര്‍ഗവും നമുക്കില്ലല്ലൊ. വിദേശത്തെ കന്നി യാത്ര അത്തരം ഒരു അനുഭവം എനിക്കു തന്നു. വിധി തന്ന ക്രൂരാനുഭവം . ഒരു പാടു സ്വപ്നങ്ങൾ നെയ്ത്കൂട്ടിയായിരുന്നു ആയിരത്തി തൊള്ളായിരത്തി എൺപത്തി ഒന്നിൽ ഞാന്‍ യെമന്‍ എന്ന നാട്ടിലേക്കു വിമാനം കയറിയത്.
വിചിത്രമയ രാജ്യം. ഏതൊ ഒരു പുരാതന നഗരത്തില്‍ എത്തിയ പോലെ തോന്നി. ബാബുയെമന്‍ എന്നറിയപെടുന്ന കച്ചവട കേന്ദ്രത്തില്‍ കണ്ടുമുട്ടിയ രാജുവെന്ന അമീര്‍ബായി . അയാള്‌ 30 വര്‍ഷം മുന്പു് കള്ളലോഞ്ചു കയറി വന്ന തമിള്‍നാട്ടുകാരന്‍. അയാളൊടൊപ്പം വേറെയും 3 മലയാളികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ കേരളക്കാരായി 20 ഓളം പേര്‍ വേറെയും അടുത്ത ദിവസങ്ങളില്‍ അവിടെ എത്തിയിരുന്നു. തൊഴില്‍ തേടി് അവസാനം ഞാന്‍ എതിയതു മാരിബ് എന്ന അതിപുരാതന പട്ടണാവശിഷ്ടങ്ങല്‍ക്കടുത്ത ഒരു കൊചു ഗ്രാമത്തിലാണ്‍. അറബിയില്‍ ഗ്രാമത്തിനു 'ഖരിയ' എന്നു പറയും. അമീര്‍ ബായിയുടെ കൂട്ടുകാരനാണു്‍ അബ്ദുല്ല. മാരിബില്‍ അറിയപ്പെടുന്ന ഡോക്ടർ. വ്യാജന്‍ എന്നു പറയാം. ജീവിതത്തില്‍ പലരെയും വിധി വേഷം കെട്ടിക്കുകയാണല്ലോ. വിധി അബ്ദുല്ലയെ എന്റെ അടുത്തെത്തിക്കുകയായിരുന്നു. അബ്ദുല്ലക്കു വല്ലാത്ത സന്തോഷം. വര്‍ഷങ്ങല്‍ കഴിഞ്ഞു ഒരു കേരളക്കാരനെ കാണുന്നു. സഹായിയായി അബ്ദുല്ലയൊടൊത്തു പിന്നീടുള്ള ദിവസങ്ങല്‍.എതു തരം മരുന്നും നിര്‍ഭയം പ്രയോഗിക്കാന്‍ അബ്ദുല്ല സമര്‍ഥന്‍. ഇത്തരം‍ അവസരങ്ങളിൽ ദൈവം ഒരു വഴി കാണിച്ചു കൊടുക്കും എന്നു എനിക്കും തോന്നിയിട്ടുണ്ട്. പ്രസവവേദന കൊണ്ട്ു പിടയുന്ന പെണ്ണൂങ്ങളെ അബ്ദുല്ല ഒരു നിമിഷം കൊണ്ട് സുഖപ്പെടുത്തും. പ്രസവം കഴിഞാല്‍ അബ്ന്ദുല്ല ഒരു ചിരി ചിരിക്കുന്നു. ഞാന്‍ അറിയാനായി ഒന്നു നോക്കിയാൽ , പിന്നീട് സമയമായാൽ എല്ലാം കാണിച്ചു തരാം എന്നു പറയും.
എന്നോടോ്പ്പമുള്ള സഹവാസം അബ്ദുല്ലക്കു മറന്ന നാടിനെ ഓര്‍ക്കുവാനും സ്നേഹിക്കുവാനുമുള പ്രേരണയായി തുടങ്ങി . അവസാനം അബ്ദുല്ല മുപ്പതു വര്‍ഷത്തിനു ശേഷം നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു.... ആലപ്പുഴയിലെ സൈക്കിൾ മുക്കിലെക്കു പഴയ ഗോപാലൻ..
ഞാൻ ഏകനായി മാരിബിലെ മരീചികയിലെ തകരുന്ന സ്വപ്ങ്ങളിൽ സ്വയം മറന്നു നിന്നു.
അബ്ദുല്ല തന്ന സ്റ്റെത സ്കൊപ്പു എന്റെ ജീവിതം മാറ്റി മറിചു. ഞാനും ഒരു വ്യാജന്റെ രൂപത്തിൽ ബദുസമൂഹത്തിനു മുമ്പിൽ വന്നു നിന്നു. അവർ എന്നെ സ്വീകരിച്ചു. സ്നേഹത്തോടെ ഹിന്ദീ ..ഹിന്ദീ എന്നു വിളിച്ചു. ഒട്ടകത്തിന്റെ ചൂരും മരുന്നിന്റെ ഗന്ധവും എന്റേതുമായി. ഒട്ടകം കടിച്ചു കീറിയ കുട്ടിയുടെ തല തുന്നി കെട്ടുന്നു. വാവിട്ടു കരയുന്ന കുട്ടി. മനസ്സു മരവിച്ചു പോയിരുന്നു. മനസ്സിന്റെ താളവും രാഗവും തെറ്റുന്നു. നിറവയറുമായി വേദന കടിച്ചിറക്കി വരുന്ന സ്ത്രീകൾ.
വഴിയിൽ എവിടേയോ ഒരു സ്തീ നോക്കി ചിരിക്കുന്നു.( യാ .. ഹിന്ദി. ഹാതാ ഇബ്നക്കു. )
ഹേ ഇന്ത്യക്കാരാ ഇതു നിന്റെ മകൻ . നീ നന്നായി വരും . നിനക്കു എല്ലാ നന്മകളും ...
പക്ഷെ അവൾ ഒരു പ്രവാസിയുടെ വേദന എങിനെ അറിയും. പ്രവാസിയായ ഷെഇഖ് ഹംദാന്റെ മൂന്നാം ഭാര്യ ഹലീമ. അവളുടെ മുഖത്തു പ്രവാസ ദുഖ്ത്തിന്റെ പാടുകൾ . അവള്ക്കു എന്നേയും എനിക്കു അവളെയും മനസ്സിലായി. ഏദൻകാരി ഹലീമ. ഷെയിഖ് ഹംദാനു എന്പതു കഴിഞു കാണും. എന്നാലും കരുത്തനാണ്. ഏതോ ഗോത്ര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ട്ടപെട്ട ഹംദാന്റെ വാക്കുകള്‍ മരിബുകാര്‍ക്ക് അവസാന വാക്കാണ്. തെക്കന്‍ യമന്‍ നാട്ടുഭരണത്തിൽ ഇത്തരം ഷെഇക്കുമാരുടെ കീഴിലാണ്. ഒരിക്കല്‍ എന്നെ കാണാന്‍ ഹലീമ വന്നു. അവളുടെ കണ്ണുകളില്‍ വേദനയുടെ അടരുകള്‍ ഞാന്‍ കണ്ടു.മരുഭൂമിയെക്കള്‍ തീവ്രമായ ഉഷ്ണം അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു. ഏതോ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഒരുത്തന്‍ മറ്റൊരുത്തനെ കണ്ടാലുള്ള സന്തോഷം ഹലീമക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയിരിക്കാം.
ആയിടക്കാണു വലിയ പെരുന്നാൾ . സത്യത്തിൽ അത്തരം വിശേഷ ദിവസങൾ പോലും ഞാൻ മറന്നിരുന്നു. സാലിം എന്ന ഒരു പരിചയക്കാരൻ വന്നു വിളിച്ചു. ദക്ത്തൂർ വരണം ഇന്നു ഉച്ചക്കു ഭക്ഷണം ഞങ്ങളുടെ വീട്ടിൽ . ഉമ്മ കാത്തിരിക്കും. എനിക്കു അവരെ അറിയാം . അവർ പറയുന്നതു പലതും മനസ്സിലാവാറില്ല. എന്നാലും ഒരു ഉമ്മയുടെ സ്നേഹ മുള്ള വാക്കുകളാണു, അതെന്നെനിക്കറിയാം. ഞാൻ അവരുടെ വീട്ടിലെത്തുമ്പോൾ അവർ എന്നെ കാത്തിരിക്കുകയായിരുന്നു. പ്രായം ചെന്ന ഹുദയിദാൻ എന്നെ കെട്ടിപ്പിടിച്ചു സന്തോഷം കാണിച്ചു. ഒട്ടക പ്പാലിന്റെ ചൂരുണ്ടായിരുന്നു . എല്ലാവരും ഭക്ഷണ തളികക്കു മുമ്പിൽ ഇരുന്നു. ആ ഉമ്മ എന്നോടു വീട്ടു കാരെ കുറിച്ചു ചോദിച്ചു. ആ അവസരത്തിൽ എനിക്കു പിടിച്ചു നിൽക്കാനായില്ല. സ്നേഹം വാരി ചൊരിയുന്ന ഉമ്മ എവിടെ ? എന്റെ വീട്ടുകാർ. ഞാൻ ഇനി എന്നാണു ഈ മണ്ണിൽ നിന്നും തിരിച്ചു പോവുക. പെട്ടെന്നായിരുന്നു ഞാൻ വാവിട്ടു കരയാൻ തുടങ്ങിയത് . ആ ഉമ്മ വന്നു എന്നെ കെട്ടി പിടിചു കരയാൻ തുടങ്ങി. ഏതൊരു ഉമ്മക്കും ഒരു മകന്റെ മനസ്സറിയാം.
അന്ന് ആ പെരുന്നാൾ ദിവസം എങ്ങിനെ കടന്നു പോയെന്നു അറിയില്ല. ആ ഉമ്മയുടെ പ്രാർതന ദൈവം കേട്ടു കാണും . ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കളും ജന്മനാട്ടിൽ എത്താൻ തന്നെ കഴിയുമായിരുന്നില്ല. ഇന്നും എവിടയോ കിടക്കുന്ന ആ നല്ല മനസ്സുകൾക്കു വേണ്ടീ ഞാനും പ്രാർഥനയോടെ.....

Wednesday, November 5, 2008

സദ്ദാം ഹുസൈന്‍ പോയി ബരാക് ഹുസൈന്‍ വരുന്നു.

കഴിഞ്ഞ ദശകം കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ദാരുണ സംഭവമായിരുന്നു ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധം . ലോകം ഞെട്ടലോടെ കേട്ട ആ വാർത്ത വരുത്തി വെച്ച കെടുതികൾ ഇനിയും അവസാനിച്ചിട്ടില്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റി അമേരിക്കൻ പ്രസിഡന്റ് തന്റെ കാട്ടു നീതി നടപ്പിലാക്കി. ലോകത്ത് ഭീകരത എങിനെ നടപ്പിലാക്കാം എന്നു വീണ്ടും അമേരിക്ക നമുക്കു കാണിച്ചു തന്നു. ലോകത്തെ സാമ്പത്തിക സ്രോതസ്സുകൾ കൈപ്പിടിയിൽ ഒതുക്കാൻ അമേരിക്ക കണിച്ച മറ്റൊരു നെറികേട്.അമേരിക്കയൊടുള്ള ലോക ജനതയുടെ വിയോജിപ്പ് അമേരിക്കൻ ജനത തിരിച്ചറിഞ്ഞിരിക്കുന്നു.ഒരു ജനാധിപത്യ പ്രക്യയയിലൂടെ പ്രസിഡന്റിനെ നാണം കേടുത്തി തോൽ‌പ്പിച്ചിരിക്കുന്നു. ചരിത്രത്തിനു ഒരു പാഠമായി ഉൾക്കൊള്ളാൻ മാത്രം ഗംഭീരമായ വിജയമാണു സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ബുഷിനു ബരാക് ഹുസൈൻ ഒബാമ നൽകിയതു. സദ്ദാം ഹുസൈനും ബരാക് ഹുസൈനും സാമ്യതയില്ലെങ്കിലും വിധിയുടെ പരിണാമം നാം മനസ്സിലാക്കണം. കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കൻ അടിമകളെ ചാപ്പ കുത്തി അമേരിക്കയിലേക്കു കൊണ്ടു വന്നു, അമേരിക്കൻ തദ്ദേശീയരെ മുഴുവൻ ചതിച്ചു കൊന്ന വെള്ളക്കാരന്റെ പിന്മുറക്കു ശരിയായ ദിശാബോധം വന്നുവെന്നു ലോകത്തിനു കരുതാമോ . അന്യരുടെ ചിതയിൽ നിന്നും സ്വന്തം താല്പര്യങ്ങൾക്കു തിരികൊളുത്തുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വിദേശ നയങ്ങൾ ഇനി മാറ്റം വരുമോ. വന്നെങ്കിൽ നന്നായി . മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ അതു നിങ്ങളെ മാറ്റൂമെന്ന് ബരാക് ഹുസൈൻ ഒബാമ ബുഷിനെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ഇനി അഫ്ഗാനില്‍ അമേരിക്ക തന്നെ അഴിച്ചു വിട്ട ഭൂതത്തെ കുടത്തില്‍ തിരിച്ചു കയറ്റണം. ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവണമെങ്കില്‍ അമേരിക്ക വിചാരിച്ചാല്‍ മതിയാവും. എല്ലാ രാജ്യത്തേക്കും ഭരണ കൂട ഭീകരതയുടെ മൊത്തം വിതരണക്കാര്‍ അമേരിക്കയാണ് . ഫലസ്തീനിലെ ജനതക്കും ഒരു രാത്രിയെന്കിലും മനസ്സമാധാനത്തില്‍ കിടന്നുറങ്ങാന്‍ ആഗ്രഹം കാണില്ലേ. ഇസ്രായീല്‍ മൊസാദ് ഇന്ത്യയിലും ഇന്ത്യന്‍ സൈന്യത്തിലും കടന്നു കയറിയോ എന്ന് വേണം ചിന്തിക്കാന്‍ . ഇസ്രായിലുമായി ഇന്ത്യയെ അടുപ്പിക്കാന്‍ അമേരിക്ക കാണിച്ച താത്പര്യം അതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടും. ഇവിടെ വര്‍ഗീയവും വംശീയുവമായ അപ ശബ്ദങ്ങള്‍ക്ക്‌ പിന്നിലും കറുത്ത കൈകള്‍ ഉണ്ടോ എന്ന് നാം കാണണം . ആട്ടം കാണുന്നതിന് മുമ്പ് കഥ എന്താ എന്ന് അറിയുക .

Friday, October 31, 2008

ഏറനാടന്‍ പെണ്ണ്

കലയും സാഹിത്യവും സാമൂഹ്യ ജീവിതത്തിൽ മുൻ കാലങ്ങളിൽ വരുത്തി വെച്ച മാറ്റങ്ങൾ അനവധിയാണു. നാട്ടിൻ പുറങ്ങളിലെ കൊഴ്ത്തൊഴിഞ വയലുകളിലും വെളിപറമ്പുകളിലും നാടകങ്ങളും ഗാനമേളകളും അരങ്ങേറിയപ്പോൽ വ്യക്തമായ സന്ദേശം സമൂഹത്തിനു കൈമാറിയിരുന്നു. ഇടതു പക്ഷത്തിന്റെ നാടകങ്ങളും മറ്റും സാമൂഹ്യരംഗത്തു മഹത്തായ വിപ്ലവങളാണു കാഴ്ച്ച വെച്ചതു. എന്റെ കൊച്ചു ഗ്രാമമായ ചേന്നമംഗല്ലൂരിൽ പോലും അക്കാലത്ത് സമുദായത്തിൽ അനാചാരങൾ ഉപേക്ഷിക്കാൻ കലാ രംഗം ഉപകരിച്ചിരുന്നു. മാപ്പിള സ്ത്രീകൾ അന്നു കാതു കുത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു. രണ്ടു ചെവിയും നിറയെ ചിറ്റുകൾ അണയുക, അതിനു വേണ്ടി ചെറുപ്രായത്തിൽ തന്നെ കാതു കുത്തും. ചെവി നിറയെ ദ്വാരങ്ങൾ . ഒരിക്കൽ യു. കെ ഇബ്രാഹിം എന്ന ഒരാൾ ഈ സമ്പ്രദായത്തെ കളിയാക്കി ഒരു ഗാനം രചിച്ചു . ഈ ഗാനം ഏറെ പ്രശസ്തമായി. അതോടെ സാവകാശം ഈ രീതി നാട്ടിൽ നിന്നും എടുത്തു പോയി. അതു പോലെ വസ്ത്ര ധാരണയിലും മുസ്ലിം സ്ത്രീകൾ വ്യത്യസ്തരായിരുന്നു. വെള്ള കാച്ചി എന്നറിയപ്പേടുന്ന തുണിയും ഉടുത്തായിരുന്നു നടപ്പ്. പുറത്തിറങ്ങുമ്പോൾ ഈ തുണി കാറ്റിൽ പറക്കാൻ തുടങ്ങും. പിന്നെ പെണ്ണിനു വേവലാതി. കയ്യിലെ അല്പാ കുട ഒരു ഭാഗത്തേക്കും തുണി മേലൊട്ടും പാറാൻ തുടങ്ങും. പിന്നെ ആകെ അങ്കലാപ്പ് തന്നെ. ഇതല്ലാം വളരെ സരസമായി യു. കെ എന്ന കവി തന്റെ ഗാനങ്ങളിൽ ഉൾപെടുത്തി അവതരിപ്പിച്ചു. എത്ര പെട്ടെന്നായിരുന്നു മാറ്റം. വെള്ളകാച്ചിക്കുള്ളിൽ അടിവസ്ത്രം ധരിക്കാൻ തുടങ്ങിയ ചരിത്ര കഥ അങ്ങിനെ.

ഇരുവഴിഞി പുഴയിൽ ഗ്രാമത്തിലെ പെണ്ണുങ്ങൾ കുളിക്കാൻ വരും . ഓരോ കടവിലും നല്ല തിരക്കായിരിക്കും . മഞ്ഞിൽ വിരിഞ്ഞ പ്രഭാതങ്ങളിൽ വയലിലൂടെ ഇടവഴികളിലൂ‍ടെ ചുരുട്ടി മടക്കിയ പായകെട്ടുമായി കുളിക്കാൻ പോകുന്ന സ്ത്രീകൾ ഒരു പതിവ് ഗ്രാമീണ കാഴ്ചയായിരുന്നു. കുളികടവിൽ കുളി ഒരു മറയുമില്ലാതെ. ഒരിക്കൽ കൊടിയത്തൂരിലുള്ള എന്റെ ഒരു സുഹ്രുത്തു ഒരു ഗാനമേളയിൽ അവതരിപ്പിച്ചു.

“ കൂർത്തതും കുനുത്തതും “ ഏറനാടൻ പെണ്ണിന്റെ മുലകൾ . ശരിക്കും ഫലിച്ചു കടവുകളിൽ കുളിമറകൾ ഉയരാൻ തുടങ്ങി. ഇങ്ങിനെ മാറ്റങ്ങൾ എത്ര.

ഒരു മത പ്രഭാഷണങ്ങൾക്കും സാധിച്ചെടുക്കാൻ കഴിയാത്ത കാര്യങളാണു കലാ പരിപാടിയിലൂടെ സാധിച്ചെടുത്തത്. ഇന്നും പിടികൊടുക്കാതെ രക്ഷപ്പെടുന്ന ഒരു വില്ലൻ സ്ത്രീധന സമ്പ്രദായം മാത്രം. എല്ലാ കഥയും കഥാപ്രസംഗവും അവിടെ വിലപ്പോവുന്നില്ല.

Monday, October 20, 2008

ആരാപ്പു പൂള നട്ടത് പോലെ .... ( ഗ്രാമ ഫലിതം )

നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും കൊടി കുത്തി വാഴുന്ന കാലം. ജോലിയൊന്നും ഇല്ലാതെ യുവാക്കള്‍ അലഞ്ഞു നടക്കുകയാണ്. കാര്യമായ ജോലി കൂപ്പില്‍ പണിയാണ്. മലയില്‍ പോയി മാസങ്ങള്‍ കഴിഞ്ഞേ തിരിച്ചു വരൂ. അന്ന് വാഹനങ്ങള്‍ നന്നേ കുറവ്. അതുകൊണ്ടു തന്നെ ഡ്രൈവിങ്ങ് അറിയുന്നവര്‍ ഇല്ല . നാട്ടില്‍ ഒരേ ഒരു ഡ്രൈവര്‍ ആരാപ്പു മാത്രമാണ്. അത് കൊണ്ടു മൂപ്പിലാന്‍ മറ്റു ജോലിയൊന്നും ചെയ്യാറുമില്ല. അന്ന് ആരോ ചോദിച്ചു " അല്ല ആരാപൂ നിനക്കു പണിയൊന്നുമില്ല ,എന്നാല്‍ പിന്നെ അൽ‌പ്പം പൂള നട്ടുകൂടെ ? ( പൂള യെന്നാൽ കപ്പ യാണു ചിലേടത്തു). ആരാപ്പുവിന്റെ മറുപടി.
“ ഇന്നു നട്ടാൽ നാളെ മുളക്കൊ എന്നാൽ നടാമായിരുന്നു “
കാത്തിരിക്കാൻ ഒന്നും എനിക്കാവില്ല.

ഇപ്പോഴത്തെ ആരാപ്പുമാർ അതിലും കേമം. ചക്കിങൽ കാരൻ എന്ന ആശാനോട് ഇതേ ചോദ്യം ചോദിച്ചാൽ പറയും “അധ്വാനിച്ചു തിന്നുക ഒരു കഴിവല്ല. “
ജീവിതത്തിൽ ഇതു വരെ ഒരു തൊഴിലും കാര്യമായി ഇയാൾ ചെയ്തിട്ടില്ല.
പിന്നെ പിന്നെ അതൊരു പ്രയോഗമായി നാട്ടിൽ. ആരാപ്പു പൂള നട്ടില്ലെങ്കിലും ജനം പറയാൻ തുടങി
ആരാപ്പു പൂള നട്ട പോലെ . ഇതെ പോലെ നാട്ടിനു സമീപത്തുള്ള മുക്കം പ്രദേശത്തു മറ്റൊരു ഡ്രൈവർ ഉണ്ടായിരുന്നു. ഉണ്ണീരി കുട്ടി. അന്നു മുക്കത്തു ഒരു ജീപ്പ് മാത്രമെ ഉള്ളു. ഹാജിയാർക്ക് അതു ചീപ്പാണു. ഒരിക്കൽ ഹാജിയാരും ഉണ്ണീരികുട്ടിയും മലയിൽ പോവുമ്പോൾ ജീപ്പിന്നുള്ളിൽ നിന്നും ഒരു ശബ്ദം
“ എന്താ ഉണ്ണീര്യെ ഒരു ഒച്ച. ? “
ഉണ്ണീരി “ ഹാജ്യാരാപ്പിളെ അതു ഗീറു മാറ്റിയതു കൊണ്ടാ..”
പിന്നെ ഒരു കാര്യം “ ജ് ഇന്നോടു ചോദിക്കാതെ ഗീറും മറ്റും മാറ്റണ്ട ട്ടോ , പെരുത്തു കായിന്റെ ചെലവുള്ള പണിയാ ഇതു ? “
ഒരു പാടു ഫലിതങ്ങൾ പറഞ്ഞു പോയ ഇത്തരം ആളുകൾ ഇനിയുമുണ്ടു ഈ ഗ്രാമത്തിൽ ധാരാളം.
ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന കഥകൾ. കഥാപാത്രങ്ങൾ വിടവാങ്ങിയെങ്കിലും കഥകൾ ബാക്കി നിൽക്കുന്നു ഈ ഗ്രാമത്തിന്റെ ചുണ്ടുകളിൽ. ദാരിദ്ര്യം കാർന്നു തിന്ന ജീവിതങ്ങൾ അല്പ കാലത്തേക്കാണെങ്കിലും ഒരു പാടു നർമങ്ങൾ മനസ്സിൽ കൊണ്ടു നടന്നവരായിരുന്നു. നിഷ്ക്കളങ്ക ജീവിതത്തിന്റെ മറ്റൊരു കാണാപ്പുറം തേടി നടക്കാൻ ബഹു രസമാണ്. ജീവിതം ഇന്നു ഇത്തരത്തിൽ വല്ല നർമങ്ങളും ബാക്കി വെക്കുന്നുണ്ടോ ?.

Wednesday, October 15, 2008

എളേമ വിരുന്നു വന്നപ്പോള്‍ ...

ഒതയമംഗലം ജുമാ‍ത്ത് പള്ളി എന്റെ തറവാ‍ടായ കാനകുന്നത്തെ വീട്ടുമുറ്റത്ത് നിന്നു നോക്കിയാൽ കാണാം. ഖബറിസ്താനിലെ പറങ്കിമാവുകൾക്കിടയിലൂടെ ഒറ്റയടി പാത അവസാനിക്കുന്നത് ഒരു ഇടവഴിയിലേക്കാണു. അവിടെ നിന്നും ഒരു പാലം കടന്നു വേണം കാനക്കുന്നിലെ പറമ്പിലെത്താൻ. പള്ളിപറമ്പിലെ മീസാൻ കല്ലുകൾ എനിക്കു സുപരിചിതമാണെങ്കിലും മഗ് രിബ് കഴിഞു ഇരുട്ട് പരന്നാൽ അതു വഴി നടക്കാൻ എനിക്കു പേടിയാണു. ആ സമയത്തായിരിക്കും മരിച്ചുപോയ പലരെയും ഓർമ്മ വരുന്നതു. മീസാൻ കല്ലുകൾക്കും അതിനോടു ചേർന്ന് വളർന്നു വരുന്ന കള്ളി ചെടികൾക്കും രൂപ മാറ്റം വന്നു ജിന്നുകളുടെയും ഇഫ്രീത്തുകളുടെയും ലോകമായി ഖബർസ്താൻ മാറും. ആ സമയം കാലുകൾ കുഴഞു പോകും , ഹ്രിദയമിടിപ്പ് വ്യക്തമായി കേൾക്കാം. മദ്രസയിൽ നിന്നും പഠിച്ച എല്ലാ പ്രാർഥനകളും ഉറക്കെ ചൊല്ലാനുള്ള ശ്രമം പലപ്പോഴും വിജയിക്കാറില്ല. തൊണ്ട വറ്റിവരണ്ടിരിക്കും.

ഒരിക്കൽ ആർക്കോ വേണ്ടി മുൻക്കൂട്ടി കുഴിപ്പിച്ചു വെച്ച ഖബറിൽ നിന്നും തീ ആളി കത്തുന്നു. അടുത്തുള്ള പനയിൽ നിന്നും വാവലുകൾ പറന്നു പോകുന്ന ചിറകടി ശബ്ദം. അന്നു ബോധമറ്റു വീണ എന്നെ രാത്രി ദർസു കഴിഞു വരുന്ന അയൽ വാസി അബ്ദുല്ലയാണു കണ്ടത്. രണ്ടു ദിവസം പനിയും വിറയലും വിട്ടു മാറിയില്ല. കണക്കു പമ്പിലെ കുന്നിൻ ചരുവിൽ താമസിക്കുന്ന ചന്തപ്പായിയാണു എന്നെ മന്ത്രമൂതി ശരിപ്പെടുത്തിയത്. ചന്തപ്പായി നാട്ടിൻ പുറത്തെ ഏക വൈദ്യൻ. അമ്മായിയാണു അവരെ വിളിച്ചു കൊണ്ടുവന്നത്. “ കുട്ടി എന്തോ കണ്ടു പേട്ച്യരിക്കുണു” ചന്തപ്പയി പറയുന്നു കേട്ടു.പിന്നെയും ചന്തപ്പായി കുറെ മന്ത്രം ജപിച്ചു എന്റെ മുഖത്തൂതി കൊണ്ടിരുന്നു. അയാളുടെ തുപ്പൽ എന്റെ മുഖത്തു തെറിക്കുന്നുണ്ടായിരുന്നു. പിന്നെ പാലം കടന്നു രാത്രി ഒറ്റക്കുള്ള യാത്ര ഞാൻ മതിയാക്കി. ആഴമേറിയ ആ ഇടവഴികൾ കന്നുകാലികൾക്കു മാത്രമുള്ളതായിരുന്നു. ചാണം നിരഞ വഴികൾ . പല ഭാഗത്തു നിന്നും കൂടി ചേർന്ന് ഇടവഴി അവസാനിക്കുന്നതു കുന്നിൻ പുറത്തെ വിശാലമായ മേച്ചിൽ പുറങളിൽ.

പിന്നീടു ഉമ്മ എന്നും ഓർമിപ്പിക്കും രാത്രിയായാൽ പള്ളിപറമ്പിലൂടെ നടക്കരുത്. ഒരു ദിവസം ഞാൻ ഉമ്മയോട് ഞാൻ ചോദിച്ചു “ ഖബറിൽ നിന്നും എന്താ ഉമ്മാ തീആളുന്നത് ? “


അതു ഖബറിൽ കിടക്കുന്നവരെ പടച്ചോൻ ശിക്ഷിക്കായിരിക്കും , ജി മിണ്ടാതെ പോയി കിടന്നോ ? പടച്ചോനെ എന്തൊരു തീയാ, പനയോളം ഉയരത്തിൽ.... ഞാൻ ആരൊടെന്നില്ല്ലാതെ പറഞു കൊണ്ടിരുന്നു.


വർഷങൾ കടന്നു പോയി . ഒരു ദിവസം ഹൈസ്ക്കൂ‍ളിൽ സയൻസ് പഠിപ്പിച്ചിരുന്ന റസാക്ക് മാസ്റ്ററോട് ഞാൻ ചോദിച്ചു . “ മാസ്റ്റേ ഖബറിൽ നിന്നും തീ ഉയരുന്നത് എന്താ കാരണം ?


മാസ്റ്റർ ചിരിച്ചു. “ മനുഷ്യ ശരീരം വെറും മാംസവും രക്തവും മാത്രമല്ല ഫൊസ്ഫറസു പോലെയുള്ള പല വസ്തുക്കളും അടങിയതാണു. ഫൊസ്ഫറസ് വായുമായി കൂടി ചേർന്നാൽ കത്തും. “


പിന്നെ ഓരോ വർഷവും പുതിയ അറിവുകൾ തേടിയുള്ള യാത്ര ഭയം തീരെ വിട്ടു മാറി കൊണ്ടിരുന്നു. നിലാവിൽ വാഴയിലകൾ ഇളം തെന്നലിൽ ഇളകിയാടുമ്പോൾ പ്രേതങളാണെന്ന തോന്നൽ . രാത്രി പള്ളി കാട്ടിലെ പടുമരങളിലിർരന്നു കൂമൻ മൂളിയാൽ വല്യുമ്മ പറയും “ നാളെ ആരെ റൂഹാ പിടിക്ക്യാ പടച്ചോനെ.? “ കൂമൻ മൂളുന്നതും രാത്രി പൂച്ചകൾ കടി പിടി കൂടുന്നതും നല്ലതല്ലെന്നു പഴയ ആളുകൾ പറയുമായിരുന്നു. തറവാട്ടു മുറ്റത്തെ പശു അമറുന്നതു കേട്ടാൽ , പള്ളിപറമ്പിൽ പുതുതായി മറവു ചെയ്ത ഖബറിൽ പശു കാതോർക്കുന്നതു കണ്ടാൽ ...... എതിർ പോക്കിന്റെ “വരവും പോക്കും “

ജന്തുക്കൾ മനസ്സിലാക്കുമത്രെ. ഈ പള്ളിയും പള്ളിക്കാടും ഇതു പോലെ എന്നെ കുട്ടികാലത്ത് ജിന്ന് ലൊകത്തേക്കും അഭൌദിക ലോകത്തേക്കും എത്രപ്രാവശ്യം കൂട്ടികൊണ്ടു പോയി. പാതാള ലോകത്തെ ശിക്ഷകൾ കാണിക്കുന്ന ഒരു കലണ്ടർ അന്നു വീട്ടിലെ ചുമരിൽ തൂങി കിടന്നതു ഓർമയുണ്ട്. നരകത്തിന്റെ കാവൽ കാർ ഈർച്ചവാൾ കൊണ്ടു പാപികളെ ഈർന്ന് മുറിക്കുന്ന ചിത്രം
കരുണ നിറഞ ദൈവത്തിന്റെ ചിത്രം മനസ്സിൽ ആരും വരച്ചു വെക്കാൻ ശ്രമിച്ചില്ല.


അതുകൊണ്ടു തന്നെ ബാല്യ മനസ്സിൽ കൂമനും കരിമ്പൂച്ചയും ശിക്ഷയുടെ പ്രതീകങളായി കുടിയേറി വന്നു.


അക്കരെ നിന്നും ഇടക്കു കാനക്കുന്നത്തേക്കു വിരുന്നു വരാറുള്ള ഒരു ബന്ധത്തിലെ ഏളേമയുണ്ടായിരുന്നു. അക്കരത്തെളേമ എന്നാണു ഞങൾ വിളിക്കാറ്. ആ എളേമ വരുമ്പോൾ എന്തെങ്കിലും ഒരു പൊതിയും ഉണ്ടാവും. ഒന്നുകിൽ കടലമിഠായി അല്ലെങ്കിൽ നെയ്യപ്പം. പിറ്റേ ദിവസം എളേമ പോകുമ്പോൾ ഒരു ഓട്ടമുക്കാലും തരും. വല്ലാത്ത സ്നേഹമായിരുന്നു അവർക്കു ഞങളൊട്. അതിനേക്കാളേറെ അവർ പറഞു തന്ന പഴയ കാല ഖിലാഫത്തു സംഭവങൾ. പള്ളി മിമ്പറിൽ ബ്രിട്ടീഷു പട്ടാളത്തിന്റെ വെടി യുണ്ടയുടെ പാടുകൾ ഞാൻ കണ്ടതോർക്കുന്നു. പിന്നെയും അവർ പറഞു തന്ന കഥകൾ . വേലന്കടവത്ത് പുഴ കരയില്‍ ഓലമേഞ്ഞ മണ്ണ് തേച്ച ഒരു കൊച്ചു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത് . വീടിനു ചുറ്റും ഒരു പാടു പനകള്‍ ഉണ്ടായിരുന്നു. കുറെ പ്രായ മായിട്ടും അവർ അക്കരെ വേലങ്കടവിൽ നിന്നും തോണി കയറി കാനക്കുന്നത്ത് വരുമായിരുന്നു.

അവരും കൊടിയത്തൂരിലെ പള്ളിക്കാട്ടിലേക്കു കഴിഞ വർഷം യാത്രയായി.

Sunday, October 12, 2008

ആര്യാടന്‍ അടിച്ചു പോയി ( ഫലിതം )

മുമ്പ് നാട്ടില്‍ ഒരു രാഷ്ട്രീയ സമ്മേളനം നടക്കുക എന്നാല്‍ ഒരു ഉല്‍സവ പ്രതീതിയായിരുന്നു. കുട്ടികള്‍ക്ക്പ്രത്യേകിച്ചും . രാത്രി ട്യൂബ് ലൈറ്റ് വെളിച്ചത്തില്‍ ഗ്രാമം തിളങ്ങി നില്ക്കും .തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും ധാരാളം പേര്‍ സമ്മേളന നഗരിയില്‍ എത്തും .

അന്ന് വന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് ആയിരുന്നു. ആ ദിവസം പലരും കച്ചവടം പൊടി പൊടിക്കും . ആന മയില്‍ ഒട്ടകം , നാടകുത്ത്‌ ,എല്ലാം അവിടെ ഉണ്ടാകും. ചിലര്‍ മക്കാനി തുടങ്ങും . മക്കനിയെന്നാല്‍ ഹോട്ടല്‍ തന്നെ . ഇത്തരം സമ്മേളനം ,ഉല്‍സവം ,മത പ്രഭാഷണ പരമ്പര എന്നിത്യാതികള്‍ക്ക് , മാത്രം ഹോട്ടല്‍ തുടങ്ങുന്ന ആളാണ് ആലി കാക്ക .ആലി കാക്ക അന്നും ഒരു പാടു ചോറും , കായപ്പവും , പഴം പൊരിയും ഉണ്ടാക്കി .

വിചാരിച്ച പോലെ കച്ചവടം നടന്നില്ല . എങ്കിലും കുട്ടികള്‍ക്ക് അന്ന് വെറുതെ പലഹാരങ്ങളും ചോറും ലഭിച്ചു. അതിന് ശേഷം അവര്‍ ചോദിച്ചു കൊണ്ടിരുന്നു.

" എനിയെന്നാ ബാപ്പ ആര്യാടന്‍ വരിക. ? "

പിന്നീട് നാട്ടില്‍ ഒരു പരിപാടി കഴിഞ്ഞാല്‍ കച്ചവടം മോശമായി സാധനം ബാകിയായാല്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയും ആര്യാടന്‍ അടിച്ചു പോയി.

" എന്താ ഉണ്നിമോയി കാക്കേ ആര്യാടന്‍ അടിച്ചു പോയോ ? " .......

ഇപ്പോള്‍ ആര്യാടന്‍ അല്ല ഷൌക്കത്ത് വന്നാലും നാട്ടില്‍ ഒരു കുട്ടിയും മക്കാനി വെച്ചു കെട്ടാറില്ല.

മക്കാനി കഥകള്‍ വേറെ യുമുണ്ട്. ചോയിയും മക്കളുമാണ് നാട്ടിലെ പഴയ മക്കാനി നടത്തിപ്പുകാര്‍ . നോമ്പിന് പുഴയോരത്തെ കവുങ്ങിന്‍ തോപ്പിലാണ് കച്ചവടം . ഗ്രാമത്തില്‍ ഒരു ഗ്ലാസ് പച്ചവെള്ളം പോലും നോമ്പിന് കിട്ടില്ല. നോമ്പ് കള്ളന്മാര്‍ക്ക് സൌകര്യമാണ് ഈ കവുങ്ങിന്‍ തോട്ടത്തിലെ മക്കാനി. ഒരു ദിവസം എന്റെ കൂട്ടുകാരന്‍ പറഞ്ഞു "വാ നമുക്കൊന്ന് പോയി നോക്കാം . "

മറച്ചു കെട്ടിയ ഓല മക്കാനിയില്‍ ചായ കുടിച്ചും ബീടി വലിച്ചും സൊറ പറയുന്ന മൂന്നു പേര്‍ . അതില്‍ ഒരാള്‍ എന്റെ അമ്മാവന്‍ തന്നെ ,പിന്നെ കൂട്ടുകാരന്റെ ബാപ്പയും . അന്ന് ഞങ്ങള്ക്ക് ചായയും പലഹാരവും പുറമെ രണ്ടു പേര്‍ക്കും കാല്‍ ഉറുപ്പിക വീതം കൈക്കൂലിയും . വീട്ടില്‍ ചെന്നും നാട്ടില്‍ ചെന്നും വിവരം ആരോടും പറയരുത്.

ചോയി ജീവിച്ചിരിപ്പില്ല .മകന്‍ ബാലന്‍ ഇപ്പോഴും ചായ പീടികയുമായി ഈ ഗ്രാമത്തില്‍ തന്നെ യുണ്ട് . കാണുമ്പോഴൊക്കെ ആ പഴയ കാല കഥകള്‍ പറയും.

Thursday, October 9, 2008

ബാങ്ക് വിളികള്‍ ഇങ്ങിനെ വേണോ ?

എന്റെ കൊച്ചു ഗ്രാമം അവിടെ മുസ്ലിം പള്ളികള്‍ എട്ടു എണ്ണം . ദിവസം അഞ്ചു നേരം എട്ടു ബാങ്ക് വിളികള്‍ . ഒരേ ഇനം താളം , അര്‍ത്ഥത്തിലും ഒരു മാറ്റമില്ല. പള്ളികള്‍ ദൈവത്തിന്റെ ഭവനം എന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ ഇവിടെ സുന്നികളുടെ പള്ളിയുണ്ട് മുജാഹിദ് , ജമാഅത്ത് ...

ഇങ്ങിനെ പങ്കു വെച്ച പള്ളികള്‍ . ഇവിടെ നിന്നും അത്യുച്ചത്തില്‍ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പടച്ച തമ്പുരാന്‍ പോലും കാതു പോതിപോകും . ഞങ്ങള്ക്ക് പെരുന്നാള്‍ പോലും ഒന്നിച്ചു ആഘോഷിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. എട്ടു പള്ളികളില്‍ നിന്നും ഒരേ സമയം എട്ടു ബാന്ക് വിളികള്‍ .


പഴയ കാലത്ത് പ്രഭാതത്തില്‍ ഇരുട്ട് വിടവാങ്ങുമ്പോള്‍ കേൾക്കാറുള്ള കീര്‍ത്തനങ്ങള്‍ ...ബാന്ക് വിളികള്‍ ...എത്ര മാത്രം ആത്മ ഹര്‍ഷം .

ഇതിന് ഒരു മാറ്റം , അതിന് ഒന്നു ശ്രമിച്ചു കൂടെ . ഒരു ബാന്ക് വിളി മാത്രം സ്പീക്കര്‍ ഉപയോഗിച്ചു .

Saturday, September 27, 2008

സൂഫി പറയാത്ത കഥകള്‍

കുന്നും മലയും താണ്ടി പണ്ടെന്നോ നാടു വിട്ട അലികുഞി വർഷങാൾക്കു ശേഷം

ആത്മീയതയുടെ പച്ച പ്പുതപ്പുമായി നാട്ടിൽ തിരിച്ചെത്തി. കണ്ണുകൾക്കു നല്ല തിളക്കം . മുറ്റിവളർന്ന താടിയും മൂടിയും. ആളുകൾ പലതും പറഞു.

എന്നാൽ അലിപറഞതു മാത്രം നാട്ടിൽ കാറ്റിലൂടെ പറന്നു വന്നു . ,കറുപ്പിന്റെ , പെണ്ണിന്റെ .......മണമുള്ള കാറ്റു.

അലി സൂഫിയായി. സൂഫി പറയാത്ത കഥകൾ കുമാരൻ പറഞ്ഞു . ഇനിയതു പ്രിയനന്ദൻ നമുക്കു കാണിച്ചു തരും. അതിനും ഒരു ഭംഗി കാണും.

സൂഫി ടച്ച് ഉള്ള എന്തിനും നല്ല മർക്കറ്റാണു. സൂഫി ഗാനങൾ. എ ആർ റഹ്മാൻ തിളങുന്നതു കണ്ടില്ലേ.

Monday, September 22, 2008

ചന്തപ്പയിയും അന്‍സാരി കാക്കയും ....

ഹോട്ടല്‍ അന്‍സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു മറിയുമ്പോള്‍ ഉണ്ണിമോയി കാക്ക തന്റെ മേശ വലിപ്പിലെ ചില്ലറ എണ്ണി തിട്ടപ്പെടുത്തുകയാണ് . പഞ്ചസാരയും ചായപൊടിയും വാങ്ങിയിട്ടേ ഇനി ആരെങ്കിലും വന്നാല്‍ ചായ കൊടുക്കാന്‍ കഴിയൂ. മുഖത്തെ ധൈന്യത ,നിറഞ്ഞ താടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പോലെ തോന്നും . കണ്ണുകള്‍ കുഴിയിലാണ്ടിട്ടാനെങ്കിലും നല്ല തിളക്കമുണ്ട്. വെളുത്തു മെലിഞ്ഞ ഉണ്ണിമോയി കാക്ക നാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് അന്സാരികാക്കയെന്നാണ് . അതില്‍ മൂപര്‍ക്ക് പെരുത്ത് സന്തോഷവുമാണ് . മദീന നിവാസികളെയാണ് ഇസ്ലാമിക ചരിത്രം അന്‍സാറുകള്‍ എന്ന് വിളിച്ചിരുന്നത്. മക്കയില്‍ നിന്നും പ്രവാചകനും അനുചരന്മാരും പാലായനം ചെയ്തു മദീനയില്‍ വന്നപ്പോള്‍ അവരെ മുഹാജിരുകള്‍ എന്നും വിളിച്ചിരുന്നു. സഹായികള്‍ എന്നും അറബിയില്‍ അന്‍സാര്‍ എന്ന പദം സൂചിപ്പിക്കുന്നു. പോരെ ഉണ്ണിമോയി കാക്ക സന്തോഷിക്കാന്‍ .

ഒരു പാടു പേര്‍ നിത്യേന ഹോട്ടല്‍ അന്‍സാരി കയറി ഇറങ്ങും. പ്രബോധനം അന്സാരിക്ക ക്ക് ജീവ വായു പോലയാണ് . പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു മാസികയും കയ്യില്‍ ചുരുട്ടി പിടിച്ചിരിക്കും .
മക്കളുടെ പേരിലും ചില പ്രത്യേകതകള്‍ കാണാന്‍ കഴിയും . അബ്ദുല്‍ അഹദ്, അബ്ദു സമദ് എല്ലാം ഖുറാന്‍ സ്വാധീനം . തൊട്ടടുത്ത്‌ തന്നെയാണ് പ്രസ്ഥാനം ചോരയും നീരും കൊടുത്തു വളര്‍ത്തിയ മദ്രസ്സയും അറബി കോളേജും . ഇതിനിടയില്‍ ഒതുങ്ങുന്നു ഉണ്ണിമോയി കാക്കയുടെ യാത്രകള്‍. നോമ്പ് കാലം അവസാനത്തെ പത്തില്‍ പള്ളിയില്‍ രാപാര്‍ക്കുന്ന കൂട്ടരില്‍ അന്സാരികാക്കയും ഉണ്ടാകും . നോമ്പ് അവസാനത്തെ പത്തില്‍ ഒരു ദിവസം ആയിരം മാസത്തേക്കാള്‍ മേന്മയുള്ളത് എന്ന് മുസ്ലിംകള്‍ കരുതുന്നു.

മൌദൂദി സാഹിബ് എന്നയാളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍. അയാളുടെ വാക്കുകള്‍ , ചിന്തകള്‍ ഉണ്ണിമോയി കാക്കയെ ഹരം പിടിപ്പിച്ചു. കുതുബാത് എന്ന ഒരു പുസ്തകം വായിച്ചു ഇസ്ലാമിനെ പുതിയ മട്ടില്‍ നാട്ടുകാര്‍ക്ക് പരിചയപെടുത്താന്‍ അന്സാരികാക്കയും മുമ്പില്‍ നടന്നു.
അന്‍സാരി കാക്കയും ഈ നാടിന്റെ ഭരണ വ്യവസ്ഥയെ എതിര്‍ത്ത് വന്നു. ഭൂമിയില്‍ ഭരണം ദൈവത്തിനു മാത്രം. അത് കൊണ്ടു വോട്ടു ചെയ്യരുത് , അത് ഹരാമാണ്. താഗൂതുകളെ ഭരണത്തില്‍ കൊണ്ടു വരുന്നതു ദൈവ നിഷേധമാണ് , ദൈവത്തില്‍ പങ്കു ചേര്‍ക്കല്‍ അഥവാ ശിര്‍ക്ക് ആണ്.

ഹോട്ടല്‍ അന്സാരിയിലെ സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായപൊടിയും പഞ്ചസാരയും വാങ്ങാന്‍ ചെന്നാല്‍ കുഞ്ഞാലി കാക്ക ചിലപ്പോള്‍ മടക്കി അയക്കും. ഒരു പാടു മുഹാജിരുകള്‍ നാട്ടില്‍ വന്നു ചേക്കേറി . പുഞ്ചിരിയും പ്രഭോധനവും ആയി ഉണ്ണിമോയി കാക്ക കാലം കഴിച്ചു. സര്‍ക്കാര്‍ ജോലിക്ക് പോകുന്നവരെ അവര്‍ വിലക്കി . അതും ഹറാമായ കാര്യം. മക്കളെ ഉന്നത വിദ്യാഭ്യാസം നേടാന്‍ അനുവദിച്ചില്ല. തിരഞ്ഞടുപ്പ് അടുത്താല്‍ ആരും ജമായത്ത് കാരെ സമീപിക്കില്ല .അന്‍സാരി കാക്ക തന്റെ വിരലില്‍ കറുത്ത മഷി അടയാള പെടുത്താന്‍ അനുവദിച്ചില്ല.

പിന്നെയും ഒരു പാടു കാലം സമാവറില്‍ വെള്ളം തിളച്ചു കൊണ്ടിരുന്നു. ചായ അടിക്കുന്ന ആ കൈകള്‍ വിറച്ചു തുടങ്ങി .ഉണ്ണിമോയി കാക്കയുടെ ചുമ അങ്ങാടി മുഴുവന്‍ കേള്‍ക്കാമായിരുന്നു.
അന്‍സാരി ഹോട്ടല്‍ നില്ക്കുന്ന കെട്ടിടത്തിനു അടുത്ത് മുകളിലെ മുറിയില്‍ ഒരു അലോപ്പതി കമ്പോടെര്‍ വന്നു. രോഗികളെ സൂചി വെച്ചു, കുപ്പിയില്‍ ഒരു ചുവന്ന വെള്ളം പോലെ ഒരു മരുന്നും നല്കി വന്നു. എന്റെ വീടിനു മുമ്പിലെ പള്ളി പറമ്പിലെ ഇടവഴിലൂറെ എന്നും രാവിലെയും ഉച്ചക്കും കുന്നും പുറത്തുള്ള വീട്ടിലേക്ക് നടന്നു പോകാറുള്ള ചന്ദപ്പയിയും ഒരു ദിവസം അവിടെ വരാതായി. നാട്ടിലുള്ള പെണ്ണുങ്ങള്‍ മന്ത്രിച്ചു ഊതാന്‍ ചന്തപായിയെ വിളിക്കും. കശുവണ്ടി കൊടുത്തു സ്കൂള്‍ കുട്ടികള്‍ ചന്തപായ് ബുള്‍ ബുള്‍ മിഠായി വാങ്ങി തിന്നു. ചന്ത പ്പയിയും ഉണ്ണിമോയി കാക്കയും തൊട്ടടുത്ത്‌ പിടികക്കാര്‍ , തൊട്ടടുത്ത താമസക്കാര്‍.
ഹോട്ടല്‍ അന്‍സാരി അടുക്കളയും മുമ്പില്‍ ബോര്‍ഡും ഇളകി വീണു കുറെ കാലം അങ്ങിനെ കിടന്നത് ഓര്‍മയുണ്ട്. ഉമ്മര്‍ ഹാജിയുടെ അതെ കെട്ടിടം പൊളിച്ചു പുതിയ ഒരെണ്ണം വന്നു. അതിലിപ്പോള്‍ ഒരു കൂള്‍ ബാര്‍ തുടങ്ങിയിരിക്കുന്നു. എന്നിട്ടും അന്‍സാരി കാക്കയും അന്‍സാരി ടീ ഷോപ്പും ഓര്‍മകളില്‍ പച്ച പിടിച്ചു നില്ക്കുന്നു.
***
തോട്ടിന്റെ അക്കരെ നിന്നും ഓടി കിതച്ചു വന്ന ബിച്ചുട്ട ചീനി മരത്തില്‍ കയറി ഉച്ചത്തില്‍ ബാങ്ക് വിളിച്ചു . നാട്ടുകാരെ കാഫിരുകളെ എന്ന് വിളിച്ചു.
ചേക്കേറാന്‍ വന്ന കാക്ക കൂട്ടം കിഴക്ക് മാറി പോയി.
********* *************

Friday, September 19, 2008

മുനീറിനെ ഓര്‍ക്കുമ്പോള്‍

മുനീര്‍ എന്റെ ബാല്യകാല കൂട്ടുകാരന്‍ നോമ്പ് തുടക്കത്തില്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു. വയസ്സ് അമ്പതു . ജിദ്ധയിലെ എംബസി സ്കൂളില്‍ അധ്യാപകന്‍ ആയിരുന്നു. സഹിക്കാനാവാത്ത തലവേദന കാരണം പെട്ടന്ന് നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു. ഇവിടെ എത്തി രാത്രി തന്നെ കോഴിക്കോട്ടെ ബേബി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ബോധം ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം
ബോധം തെളിഞ്ഞു. ആശുപത്രിയില്‍ നിന്നും വിട്ടു പോരുമ്പോള്‍ ആ മുഖത്ത് നിറയെ പ്രതീക്ഷകള്‍ ആയിരുന്നു. അല്പം വിശ്രമം മാത്രം മതിയെന്നായിരുന്നു അവന്‍ കണക്കാക്കിയത്. പക്ഷെ ദൈവം മറ്റൊന്നായിരുന്നു കണക്കു കൂടിയത് .

അന്ന് രാത്രി വീട്ടില്‍ പോയി അവന്‍ വീണ്ടും ബോധ രഹിതനായി . പിന്നെ അവന്നു ഒരിക്കലും ഉണരാന്‍ കഴിഞ്ഞില്ല. അവന്റെ ദാമ്പത്യ ജീവിതം ഒരു മഹാ പരാജയം ആയിരുന്നു. അതെന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. ഞാന്‍ അന്ന് ഒരു കഥ എഴുതി ഗള്‍ഫില്‍ ഒരു സോവനീരില്‍ പ്രസിദ്ധീകരിച്ചു. പക്ഷെ അത് സത്യമായി തീര്ന്നു. അവന്‍ പറഞ്ഞു തീരാതെ വിട ചൊല്ലി. ആശുപത്രി വിട്ടു വന്ന പിറ്റേ ദിവസം ഞാന്‍ അവനുമായി കുറെ നേരം സംസാരിച്ചിരുന്നു .ഗള്‍ഫിലെ ജീവിതം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇവിടെ വന്നു സര്‍വീസില്‍ ചേരാന്‍ തീരുമാനിച്ചതായിരുന്നു. നായര്കുഴി ഹൈസ്കൂളില്‍ നിന്നായിരുന്നു ലീവെടുത്തത് . പിന്നെ പൊട്ടിപോയ ദാമ്പത്യ ജീവിതത്തിനു പുതിയൊരു മുഖം നല്‍കാന്‍ ഒരുങ്ങുകയായിരുന്നു മുനീര്‍. പ്രേമ വിവാഹത്തിന്റെ ബാക്കി ജീവിതം കൈപ്പുനീര്‍ മാത്രമായിരുന്നു. അന്ന് ഇവിടെ മുനീര്‍ സോഫിയ വിവാഹം ഒരു പാടു വിവാദം വിളിച്ചു വരുത്തിയിരുന്നു.

തലച്ചോര്‍ പോട്ടിപോയോ ? എന്തായാലും മുനീര്‍ പോയി എന്നത് സത്യം . വീണ്ടും ചീനി ചോട്ടില്‍ തളിര്‍ത്ത ഒരു പ്രണയം അതിന്റെ ദുരന്ത മുഖം ബാക്കി വെച്ചു..... ഇരുവഴിഞ്ഞി പുഴ എത്ര പ്രണയങ്ങള്‍ക്ക് സാക്ഷിയായി .
മുന്നൂരാനെ അറിയില്ലേ ബ്ലോഗന വഴി പ്രണയത്തിന്റെ പഴയ വഴിയിലൂടെ ചീനിമര ചുവട്ടില്‍ നമ്മെ കൈ പിടിച്ചു കൊണ്ടു പോയ കഥകള്‍ . കഥകള്‍ക്ക് മരണമില്ല . ആഴമുള്ള പ്രണയങ്ങള്‍ക്കും . ചീനിമരം തെയ്യത്ത്കടവതിനടുത്താണ് . അന്നത്തെ മഴയില്‍ പുഴയില്‍ വെള്ളം കയറി . മൊയ്ദീന്‍ മാത്രമല്ല എന്റെ ഒരു കൂട്ടുകാരന്‍ ഹുസൈനും അന്നു പുഴ വെള്ളം കൊണ്ടു പോയി . അവനും ഒരു പാടു നേരം ഈ ചീനി മര ചോട്ടില്‍ ആയിഷയെ കാത്ത് ഇരുന്നിട്ടുണ്ട് .
പ്രണയ ത്തിന്റെ , പ്രതീകമായി ഒരു കൊചു താജ്മഹൽ ഈ ചീനി ചുവട്ടിൽ ഉയർന്നു വന്നിട്ടുണ്ട്.


Monday, August 4, 2008

പൊതു ഇടങ്ങള്‍ നശിക്കാന്‍ അനുവദിക്കരുത്

കൌമാരത്തിലെ സയാന്ഹങ്ങള്‍ കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ പന്ത് കളിയുമായി സന്ധ്യ മയങ്ങുന്ന വരെ . സ്കൂള്‍ അവധി ദിനങളില്‍ ഇര്രുവഴിഞ്ഞി പുഴയിലൂടെ നീന്തി തുടിച്ചു , കണ്ണുകള്‍ ചുവന്നു തുടുത്തിരിക്കും വരെ . കൂടുകാരോടൊപ്പം പഞ്ചായത്ത് റോഡിലൂടെ മാങ്ങ എറിഞ്ഞു വീഴ്ത്തി നടന്ന കാലം. വീട്ടു കാരുടെ കണ്ണ് വെട്ടിച്ചു ഏതെങ്കിലും ഞായറാഴ്ചകളില്‍
രണ്ടു കിലോമീറ്റെര്‍ ദൂരം നടന്നും ഓടിയും മുക്കം പി സീ സിനിമാ കോട്ടയിലേക്ക് . എം ജി ആര്‍ സിനിമയിലെ ഇടി അനുകരിച്ച് കൂട്ടുകാരുമായി ഇടികൂടി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ , മുക്കം ചന്തയില്‍ പോയി ഉണക്കമീനും വാങ്ങി മടങ്ങി വരുന്ന ആരെങ്കിലും ബാപ്പക്ക് വിവരം എത്തിച്ചു കഴിഞ്ഞിരിക്കും . പിന്നെ അടിയുടെ പൂരം . മുറിവുകള്‍ തടവി കൊണ്ടു ഉമ്മയുടെ ഉപദേശവും ഇനി സിനിമ കാണാന്‍ പോവരുത്.
കളം മാറി കളിയും മാറി. കൂട്ടുകാരുടെ കൂട്ട് ചേരല്‍ അതൊക്കെ പഴയ ഓര്‍മ്മകള്‍
അമ്പലത്തിലെ ഉല്‍സവം, പള്ളി പെരുന്നാള്‍ . നാട്ടിലെ ക്ലബ്ബുകള്‍ എല്ലാം ഓര്‍മ്മകള്‍ .
വയലുകള്‍ മുഴുവന്‍ വാഴ കൃഷി . കൌമാരത്തിന് വഴി മാറാതെ എന്നും പണം കൊയ്യുന്ന കൃഷികള്‍ . പുഴകള്‍ മാടുകള്‍ നഷ്ടപ്പെട്ടു വിക്രതമായി ഒഴുകുന്നു . ആരും തിരിഞ്ഞു നോക്കുന്നില്ല.
ഇത്തരം പൊതു ഇടങ്ങള്‍ ഒരു ജനതയുടെ സാംസ്കാരിക നന്മകളുടെ ഉല്‍ഭവ കേന്ദ്രങ്ങളായിരുന്നു . അവിടെ പരസ്പര സ്നേഹത്തിന്റെയും സൌഹാര്ടത്ത്തിന്റെയും ഒരായിരം പൂക്കള്‍ വിടര്‍ന്നിരുന്നു. മതവും ജാതിയും വര്‍ഗ്ഗവും അതിര്‍വരമ്പുകള്‍ വരക്കാത്ത്ത ആ പൊതു ഇടങ്ങള്‍ ഇന്നും നിലനില്‍ക്കെന്ടത് നാടിന്റെ നല്ല നാളിന്നു വേണ്ടതല്ലേ . പൊതു വിദ്യാലയങ്ങള്‍ പോലും ഇന്നു സമുദായങ്ങള്‍ക്ക് വീതിച്ചു കൊടുക്കുകയല്ലേ ? പാവം സമുദായം ?? മതേതര ഇന്ത്യയില്‍ ഒരു മുസ്ലിം സ്കൂള്‍ , ക്രിസ്ത്യന്‍, ഹിന്ദു സ്കൂള്‍ . എന്തിന് ??? പൊതു ഇടങ്ങള്‍ എന്നും പൊതു ഇടങ്ങള്‍ ആയി നില്‍ക്കണമോ ?

Tuesday, July 29, 2008

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു ....

വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകാന്‍ വണ്ടി കയറിയത്. പ്രവാസത്തിന്റെ തീവ്രമായ ജീവിതാനുഭവങ്ങള്‍ അന്നുമുതല്‍ ആരംഭിക്കുകയായി .
ഗര്‍ഭിണിയായ ഭാര്യയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളായിരുന്നു മനസ്സു നിറയെ .ബോംബെ മഹാനഗരം ഈ മനസ്സു വായിച്ചു കാണും. എവിടെ ചെന്നാലും ഒരു ഗാനം എന്നെ പിന്തുടര്‍ന്നു കൊണ്ടിരുന്നു .

ജാത്തെ ജത്തെ യെ തോ ബത്ത ദോ

ഹം ജിയെ തോ കിസ് കെ ലിയെ ......

പോകുമ്പോള്‍ അവള്‍ ചോദിക്കുന്നു ഞങ്ങള്‍ ആര്‍ക്കു വേണ്ടി ജീവിക്കുന്നു. ???

പ്രവാസത്തിന്റെ തീവ്രാനുഭവങ്ങളില്‍ കുളിര് കോരിയിടുന്നു വരികള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നലുകലോലപുരയുന്ടു ....

അതില്‍ നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ .....

കുറെ നാളുകൾക്കു ശേഷം ഒരു കത്തു വന്നു.... അപ്പൊഴും ഒരു ഗാനം ഉണ്ടയിരുന്നു

എനിക്ക് ചൊല്ലാന്‍ ....ചുടു മണല്‍ കാറ്റിന്റെ സംഗീത അകമ്പടിയും .

ചിട്ടി ആയി ഹെ വതനു സെ .....ബടി ദിനൊം കി ബാദ് .....

പ്രവാസ ജീവിതാനുഭവങളെ സുന്ദരമായ വരികളിൽ കോർത്തിണക്കിയ കവി ഭാവനകൾക്കു നന്ദി..

Thursday, July 17, 2008

ഒരു രോഗി മരണം വായിക്കുന്നു.

കാന്‍സര്‍ എന്ന മാരക രോഗത്തിന്നു അടിപ്പെട്ടു നീണ്ട രണ്ടു വർഷങൾ . തീഷ്ണമായ പരീക്ഷണങൾ . മരണത്തിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു വന്ന എന്റെ ഭാര്യ ഇന്നും സന്തോഷവതിയായി ജീവിക്കുന്നു. പലരും ഇങിനെ രക്ഷപ്പെട്ടിരിക്കാം. ഇതിലെന്താണു ഒരു പ്രത്യേകത എന്നു നിങൾ സംശയിച്ചേക്കാം.
മരണത്തിന്റെ പടിവാതിലിൽ നിന്നു കൊണ്ടു ജീവിതത്തൊടു വിടപറയാനൊരുങുന്ന ഒരു മനുഷ്യന്റെ മാനസികാവസ്തയെ കുറിച്ചൊന്നു നിങൾ ആലോചിച്ചു നോക്കൂ. അതും ജീവിച്ചു കൊതി തീരും മുമ്പെ.

പലരും ഇപ്പോഴും എനിക്കു വിളിക്കാറുണ്ടു. നിങളുടെ ഭാര്യയുടെ രോഗം എങിനെയാണു ഭേദമായതു. അവർക്കിപ്പോൾ യാതൊരു തകരാറുമില്ലേ ?
യാതൊരു കുഴപ്പവുമില്ലെന്നു പറഞാലും ചിലർക്കു വിശ്വാസം വരില്ല. കീമോ തെറാപ്പി കഴിഞു ഒരു ജീവശ്ശവമായി കിടക്കുമ്പോൾ അന്നു അവളെ ഓപ്പറേറ്റു ചെയ്തിരുന്ന ഡോക്ടർ പറഞിരുന്നതു അങാടിയിൽ പാട്ടായിരുന്നു. കവിഞാൽ ആറു മാസം. പള്ളിപറമ്പിൽ അവൾക്കു വേണ്ടി ഒരു ഖബർ വരെ തയാറാക്കി വെച്ചിരുന്നു. വീട്ടിലുള്ളവരും ഏതു സമയത്തും ഒരു ആംബുലൻസിന്റെ ഹോൺ കാതോർത്തു നിന്നിരുന്നു. വെളുത്ത നിറമുള്ള അവൾ കറുത്തു കരിവാളിച്ചിരുന്നു. പലപ്പോഴും ശ്വാസം വിടാൻ വളരെ പ്രയാസപ്പെട്ടിരുന്നു. കീമൊ തെറാപ്പിയുടെ മരുന്നുകൾ തുള്ളി തുള്ളികളായി അവളുടെ നേർത്ത ഞരമ്പുകളിലേക്കു ഇറ്റിറ്റു വീഴുമ്പോൾ അവൾ ചോദിക്കും
“ ഇതൊക്കെ വെറുതെ എന്തിനാ കയറ്റുന്നതു. ഇനിയെത്ര ദിവസം…?
അവളും ഉറപ്പിച്ചു കഴിഞിരുന്നു. ആറാമത്തെ ഓപ്പറേഷൻ കഴിഞു കിടക്കുകയാണു.
“ ഞാൻ മരിച്ചാൽ നിങൽ വേറെ കല്യാണം കഴിക്കുമോ ? “
“ നീ ഇപ്പോൾ മരണത്തെ കുറിച്ചു ഒന്നും പറയരുത് “
ഇതു പറഞു അവൾ കുറെ നേരം കരയും. കൊച്ചു കുട്ടികളെ പോലെ.
അവളുടെ ആദ്യത്തെ ഓപ്പറേഷൻ നടത്തിയിരുന്ന ബേബി ഹോസ്പിറ്റലിലെ ഡൊക്ടർ ആത്മഹത്യ ചെയ്തു. പ്രഗൽഭനായ ഭിഷഗ്വരനായിരുന്നു.

ആയിരത്തി തൊള്ളായിരത്തി തൊന്നൂറ്റി നാലിലാണു സംഭവത്തിന്റെ തുടക്കം.
വലത്തെ ഇടുപ്പിനു താഴെയായി ഒരു ചെറിയ മുഴ. അതത്ര സാരമാക്കിയില്ല. കാരണം അതു കൊണ്ടു ഒരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ല. പുറത്തെക്കു കാണുകയുമില്ല.
നാട്ടിലുള്ള ഒരു സാധാരണ ഡോക്ടറെ കാണിച്ചു. അയാൾ ഒരു സിരിഞ്ജു കൊണ്ടു മുഴയുള്ള ഭാഗത്തു കുത്തി നോക്കി. കുഴപ്പമില്ല നീരൊന്നും കാണുന്നില്ലെന്നും പറഞു. ഞങൾ സമാധാനത്തോടെ തിരിച്ചു പോന്നു.

രണ്ടു മൂന്നു ദിവസം കഴിഞപ്പോൾ മുഴ വലുതാവാനും അവിടെ വേദന കൂടി വരാനും തുടങി. ഭാര്യാവീടു കോഴിക്കോടു തന്നെയാണു. അളിയൻ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും. അവർ വിവരമറിഞു കോഴിക്കൊടു ബേബി ഹൊസ്പിറ്റലിൽ വേണ്ട ഏർപ്പാടുകൾ ചെയ്തു. അവിടെ നിന്നും മുഴ കണ്ട ഭാഗം കീറിമുറിച്ചു ബയോപ്സിക്കു അയച്ചു. രണ്ടു ദിവസം കഴിഞു ഡോക്ടർ അലക്സാണ്ടർ വിളിച്ചു അളിയനോടു പറഞു : കാര്യങൾ കുഴപ്പമാണെന്നു തോന്നുന്നു. റിസൽട്ട് പൊസിറ്റീവു ആണു. പിന്നീടു എന്നും ടെസ്റ്റുകൾ തന്നെ . സ്കാനിങ്. എന്റെയും സമനില തെറ്റിതുടങിയിരുന്നു.
( Sarcoma malignant ) അവളെ ഈ കാര്യം അറിയിച്ചിരുന്നില്ല. ഉടനെ ബേബിയിൽ നിന്നും ഒരു സർജറി കഴിഞു. ഒരു ചിരട്ടവലിപ്പത്തിൽ മാംസം എടുത്തു മാറ്റി.

ഒരാഴ്ച കഴിഞു കാണും വീണ്ടും ഒരു മുഴ രൂപം കോള്ളുന്നു. മറ്റൊരു ഭാഗത്ത്. ആദ്യം ഒപറേഷൻ ചെയ്ത ഭാഗം മുറിവു ഉണങുന്നുമില്ല. ഡോക്ടർ അലക്സാണ്ടർ അളിയനെ വിളിച്ചു പറഞു. നിങൾ കഴിയുന്നതും വേഗം ബാംഗ്ലൂരിലോ മദ്രാസിലോ പോയി ചികിത്സ നടത്തണം. പിറ്റേദിവസം തന്നെ ബാംഗ്ലൂരിലെക്കു പുറപ്പെട്ടു. അവിടെ ഓൺകൊൾജിയുടെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ …. പിന്നെയും മൂന്നു ഓപ്പറേഷൻ. എല്ലാം പഴയ കീറച്ചാക്കു തുന്നികെട്ടിയ പോലെ . അവിടെ തൊട്ടടുത്തു നിന്നും മലയാളി നേഴ്സുമാർ പറയുന്നതു അവളും കേട്ടു വെറുതെ തുന്നി കെട്ടുക തന്നെ. ഇതൊന്നും രക്ഷപ്പെടുന്ന കേസല്ല.
അന്നും അവൾ കുറെ കരഞു. കരഞു കരഞു തൊണ്ടയടഞു.
“ എനിക്കു സങ്കടം മകളെ കുറിച്ച് മാത്രമാണു.“ അവളെ അന്നു എൽ.കെ.ജി യിൽ ചേർത്തിയ സമയം.
ബാംഗ്ലൂരിലെ ഒരു മാസ കാലത്തെ ചികിത്സക്കു ശേഷം ഞങൾ കോഴിക്കൊട്ടേക്കു തന്നെ മടങി. തീവണ്ടി മാർഗ്ഗമായിരുന്നു മടക്കം. പക്ഷെ വഴിയിൽ വെച്ചു അവൾ വല്ലാതെ പേടിപ്പിച്ചു കളഞു. കൊഴിക്കോടെക്കുള്ള ദൂരം വല്ലാതെ അകന്നകന്നു പൊകുന്നു പോലെ തോന്നി. പനിയും വിറയലും ശക്തമായി. അവൾ പിച്ചും പേയും പറഞു കൊണ്ടിരുന്നു. ഞാൻ ഉറപ്പിച്ചു. ഇവൾ വീട്ടിൽ എത്തുമെന്നു തൊന്നുന്നില്ല.
ഞങൾ തീവണ്ടി സ്റ്റേഷനിൽ നിന്നും നേരെ പോയത് ബേബി ഹോസ്പിറ്റലിലേക്കായിരുന്നു. അവർക്കെല്ലാം അവളുടെ പേർ നല്ല പോലെ അറിയാമായിരുന്നു. എല്ലാവരുമായി വളരെ അടുത്തു പൊയിരുന്നു. ഉടനെ തന്നെ കീമോതെറപ്പി തുടങാൻ തീരുമാനിച്ചു. ഓരോ ദിവസവും അവൾ ക്ഷീണിച്ചു വന്നു. നിറം കരുവളിച്ചു വന്നു. കീമൊതെറാപ്പിയിൽ അവളുടെ മുടിയെല്ലാം കൊഴിഞുപോയിരുന്നു. കുട്ടികളെ കാണാൻ അവൾക്കു ശക്തിയില്ലാതായിരുന്നു. നാട്ടിൽ നിന്നും ബന്ധുക്കളും സുഹ്രുത്തുക്കളും അവളെ കാണാൻ വന്നു കൊണ്ടിരുന്നു. പലസ്ത്രീകളും അവളുടെ മുമ്പിൽ വെച്ചു
തന്നെ അവളുടെ ആയുസ്സ് നിർണയിച്ചു. സംസാരിച്ചു കൊണ്ടീരുന്നു. ഓരൊ ദിവസവും ഞങൾ എങിനെയായിരുന്നു കഴിച്ചു കൂട്ടിയതു പറയാൻ വയ്യ.
അങിനെ ഒരു മാസത്തിലധികമായി കാണും. ഡോക്ടർ പറഞു ഇനി വീട്ടിൽ പൊയി നിൽക്കാം. സൂചിവെക്കാൻ പൊലും ഒരു ഞരമ്പും കിട്ടാത്ത രൂപത്തിൽ അവൾ ശോഷിച്ചു പോയിരുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ചു കൊണ്ടു ഞങൾ വീട്ടിലേക്കു മടങി.
പിന്നീടു ദൈവത്തെ വിളിച്ചു പ്രാർത്തിച്ചു. ചെറിയ മോൾ ഒന്നു വലുതാകുന്ന വരെയെങ്കിലും ഇവളുടെ ആയുസ്സ് നീട്ടി കൊടുക്കേണമേ.
ആയുർവേധവും, യൂനാനിയും മാറി മാറി പരീക്ഷിച്ചു കോണ്ടിരുന്നു.
ഒരു സ്നേഹിതന്റെ ഉപദേശ് പ്രകാരം ത്രിശൂരിലുള്ള പ്രൊഫസർ ഉല്പലാക്ഷ്ന്റെ ഗാന്ധി പ്രക്രിതി ചികിത്സാ കേന്ദ്രത്തിലേക്കു പുറപ്പെട്ടു.
അവിടെയും നാൽ‌പ്പ്തു ദിവസം മണ്ണു തേപ്പും വെയിലു കൊള്ളലും ചികത്സകൾ തുടർന്നു. കുറെയധികം മാറ്റങൾ ഈ ദിവസങളിലും ഉണ്ടായി. കരുവാളിച്ച നിറം പഴയ രൂപത്തിലേക്കു മാറി വന്നു.
തീർത്തും സസ്യഭുക്കായിട്ടായിരുന്നു. തിരിച്ചു വരവു. വേവിച്ച ആഹാരം തീരെ കുറവ്. പച്ചില നീരുകൾ രണ്ടു നേരം. അതിനിടക്കാണു കർണാടകയിൽ ഒരു സിദധ്ൻ പച്ചില മരുന്നു മന്ത്രിച്ചു കൊടുക്കുന്നെണ്ടെന്നു കേട്ടതു. ഒരു സുഹ്രുത്തിനേയും കൂട്ടി കുടകു വഴി അവിടെക്കു യാത്ര പുറപ്പെട്ടു. ഒരു ദിവസത്തെ യാത്രക്കു ശേഷം ആ സ്തലത്തെത്തി. ഒരു മലയാളിയാണു ഈ സിദധൻ. നല്ല ത്തിരക്കായിരുന്നു. കഷായമുണ്ടാക്കി കുടിക്കാൻ ഒരു കൂട്ടൂ മരുന്നു. വിശ്വാസമില്ലെങ്കിലും ഏതു മരുന്നും പരീക്ഷിക്കുകയായിരുന്നു.
റേടിയേഷൻ ചെയ്യാത്തതിനു പലരും എന്നോടു പരിഭവം കാണിച്ചു. ഇനിയും കരിച്ചു കളയാൻ ഞാൻ ഒരുക്കമായിരുന്നില്ല.
മുറിവുകൾ ഉണങി തുടങി. അവളുടെ മൂഖത്തും നേരിയ പുഞ്ചിരി കണ്ടപ്പോൾ എനിക്കും എന്തന്നില്ലാത്ത സന്തോഷം തോന്നി.
അതിനിടയിൽ അവൾ ഒരു ആൺ കുട്ടീയെ പ്രസവിച്ചു. അവളെ ചികിത്സിച്ച ഡോക്ടർ പറഞത്

“ ഇറ്റ് ഇസ് എ മിറാക്കിൾ “ .
നീണ്ട പതിനാറു വർഷങൾ കടന്നു പോയി. മകളുടെ വിവാഹം കഴിഞു.
ഇടക്കു ഞാനവളോട് ചോദിച്ചു “ നീ പടച്ചവനോട് സമർപ്പിച്ച ഹരജി ,പത്തു
ആണ്ടുകളുടേ ആയുസ്സ് നിനക്കു നീട്ടി തന്നിരിക്കുന്നു. “ അതിനപ്പുറവും......
അവളുടെ മരുപടി “ ഇനി മകളുടെ ഒരു കുട്ടിയെ കൂടി കാണാനായി ഒരു മോഹം കൂടീ”
ഒരു വല്യുമ്മയാകണം”

ദൈവമേ നിന്റെ ഓരോ പരീക്ഷണങൾ.

Sunday, July 13, 2008

നായ പറിച്ചു പോയി .

കോപ്പുണ്ണി എന്ന മനുഷ്യന്‍ ഗ്രാമത്തിലെ ആദ്യത്തെ തുന്നല്കാരനാണ്. കോപ്പുണ്ണി എല്ലാവര്ക്കും കുപ്പായം തുന്നികൊടുക്കുമെങ്കിലും അയാള്‍ ഒരിക്കുലും ഒരു കുപ്പായമിട്ട് കണ്ടിട്ടില്ല. തുന്നല്‍ പണി കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം തന്റെ ഹാര്മൊണിയ
വായിച്ചിരിക്കും . ചിലര്‍ പറയാറുള്ളത് സരിഗമ കോപ്പുണ്ണിഎന്നാണ്. കോപ്പുണ്ണിയുടെ മകള്‍ സ്കൂളിലെ പാട്ടുകാരിയാണ് . സാഹിത്യസമാജം
നടക്കുമ്പോള്‍ കോപ്പുണ്ണിയുടെ മകള്‍ കമലയുടെ ഒരു പാട്ടില്ലാതെ വരില്ല.
കോപ്പുണ്ണി പറഞ്ഞതാണ് നായ പറിച്ചുപോയെന്ന് .
തന്റെ പറമ്പില്‍ കോപ്പുണ്ണി കുറച്ചു കപ്പ കൃഷി ചെയ്തിരുന്നു . നായ്ക്കള്‍ വന്നു കന്നി മാസത്തില്‍ വേര് പിടിച്ചു വരുന്ന എല്ലാ കമ്പുകളും ഇളക്കിയിട്ട് . രാവിലെ വന്നപ്പോള്‍ കോപ്പുണ്ണി കണ്ടകാഴ്ച . കോപ്പുണ്ണി കുറെ ഹാര്‍മോണിയം വായിച്ചിരുന്നു. പിന്നെ തന്റെ പീടിക തിണ്ണയില്‍ ഇരുന്നു മിഷനില്‍ സൂചി കോര്‍ത്തു കൊണ്ടിരിക്കുമ്പോഴാണ് എവറസ്റ്റ് മമ്മദ് കുട്ടി അവിടെ എത്തുന്നത്. ൧ ൨ ൩ ൩ കുട്ടിയോട് കോപ്പുണ്ണി വിഷമത്തോടെ പറഞ്ഞു " എന്ത് പറയാനാ പൂള മുഴവന്‍ നായ പറച്ച് പോയി. " ഇപ്പോള്‍ പിടി കിട്ടിയോ 'നായ പറിച്ചു കഥ .
ഒരു പാട് സംഭവങൾക്കു സാക്ഷിയായി ആ തിണ്ണയും ആ തിണ്ണയിലിരുന്ന കോപ്പുണ്ണീയും എവറസ്റ്റ് മമ്മദ് കുട്ടിയും മറ്റും കടന്നു പോയിട്ടു എത്രയോ കൊല്ലങളായി.
അതിനിടക്കു ഒരിക്കൽ ഞാനും ഗുൽഫിലേക്കു പോയി. അവിടെയും ഗ്രാമവസികൽ ഒരു കൂട്ടയ്മക്കു രൂപം നൽകിയിരുന്നു. അവർ മാസത്തിലൊരിക്കല് ഒന്നിച്ചു കൂടും. ഒരു പരിപാടിയിൽ ഗ്രാമത്തിനെ ബന്ധപ്പെടുത്തി കൊണ്ടു ഒരു ക്വിസ്സ് ഉണ്ടായിരുന്നു.
അതിലെ ഒരു ചോദ്യം.
ഗ്രാമത്തിലെ ചില വീടുകൽക്കു ഗുഹ്യസ്താനവുമായി പേരിനു ബന്ധമുണ്ടു അതു ഏതെല്ലാമാണു ?
1. മുട്ടേത്ത്
2.കൊടക്കാട്ട്
3. കുണ്ട്യൊട്ട്
ഇന്നും ഈ പേരിലുള്ള മൂന്നു വീടുകളുണ്ടു ഈ കോച്ചു ഗ്രാമത്തിൽ. ഈ പേരിന്റെ വേരു തെടി പോയിട്ട് ഒരു പിടിയും കിട്ടിയില്ല.
ഈ കൊച്ചു ഗ്രാമം ഇനിയും ചിരിക്കാൻ എന്തെല്ലാം വക തരുന്നു...

Monday, June 30, 2008

ഓന്റെ ബാപ്പയും മരിച്ചു.....

ഒതയമംഗലം ഗ്രാമത്തിലെ അയമുട്ട്യാക്കയുടെ ചായമക്കാനിയിലെ മുക്കാലി ബെജ്ജിലെ മൂന്നു നാലു പേരെ ശ്രദ്ധിക്കുക. ഗ്രാമത്തിലെ വില്ലന്മാരാണവരെല്ലാം. കാലത്തു കുടിവിട്ടിറങി ഇനി ഉച്ചക്കേ വീട്ടിലെത്തൂ. അതിനിടയിലെത്രയൊ ചായ അവരെല്ലാം അകത്താക്കിയിരിക്കും. രണ്ടു മൂന്നാക്കിയും മൂന്നു നാലാക്കിയും.പരിചയക്കാരാരെങ്കിലും ചായ കുടിക്കാനായി മക്കാനിയിലേക്കു കയറീ ഒരു ചായക്കു പറയുമ്പോളായിരിക്കും ഒരു ശബ്ദം “ ച്ചും “ അതായതു എനിക്കും ഒരു ചായ പറഞോ.
താഴത്തെ റേഷൻ ഷോപ്പിന്റെ തൊട്ടടുത്തുള്ള തിണ്ണയിലാണു മറ്റൊരു കേന്ദ്രം. അവിടെ ചതുരംഗപലകക്കു ചുറ്റും ഇരുന്ന് എല്ലാവരും വളരെ വീറോടെ കരുക്കളെ നീക്കുന്നത് കാണാം.
“ ആളെ ഉന്തു. കുതിരയെ വെട്ടു. “
ചില സമയത്തു കളി വല്ലാതെ വൈകിയെന്നിരിക്കും.രസം പിടിച്ചിരിക്കുമ്പൊഴാണു കെസ്സു പാട്ടും ബൈതും വരും. അതല്ലെങ്കിലോ കേട്ടതെല്ലാം പാട്ട് .
ഒരു ദിവസം ഇവരിലൊരാളുടെ ബാപ്പ മരിച്ച വിവരം ആരൊ വന്നു ഒരാളുടെ ചെവിയിലായി പറഞു. “ ഉടനെ തലയാട്ടി പലകയിൽ തന്നെ ശ്രദ്ധ നട്ടിരിക്കുന്ന മമ്മദു കുട്ടി , ആ മരണവിവരവും ഒരു ഗാനമാക്കി പാടി.
മുമ്പിലെ ആനയെ വെട്ടി പിന്നെ പാടി “ അങിനെ ബാപ്പയും മരിച്ചു..ഓന്റെ... ബാപ്പയും മരിച്ചു. “
ആരുടെ ബാപ്പ ഇതു പാടിയവന്റെ തന്നെ ബാപ്പ. അതാണു ഞങളുടെ ഗ്രാമത്തിലെ അന്നത്തെ ചതുരംഗ്ത്തിലുള്ള ആവേശം.
ഇപ്പോഴും ഒരു കാര്യം പിഴച്ചു പോയാൽ ഞങളെല്ലാം പറയാരുള്ളതു “ നായി പറിച്ചു പൊയി “ എന്നാണു. പ്രസിദ്ധമായ വാമൊഴിയും ഇവിടെ ഈ തിണ്ണയിൾ നിന്നും രൂപം കൊണ്ടതാണെന്നു പറയപ്പെടുന്നു.

( ഗ്രാമത്തിന്റെ സ്വന്തം ഫലിതം ..തുടർച്ച)

Friday, June 27, 2008

കലയോട് എന്തിനീ വിമുഖത ?

ഉസ്താദ് ഫതേഹ് അലിഖാന്‍ അല്ലാഹുവിനെക്കുറിച്ച് പാടുമ്പോള്‍ മറ്റാരേക്കാളുമധികം അല്ലാഹുതന്നെ സന്തോഷിക്കുന്നുണ്ടാവണം.

യു-ട്യൂബ് എന്ന വീഡിയോ സൈറ്റിലാണ്‌ ഉസ്താദ് ഫതേഹ് അലിഖാന്റെ ഖവാലി കേള്‍ക്കാനിടയായത്. "അല്ലാഹു... അല്ലാഹു.." എന്ന് അദ്ഭുതകരമായ ആനന്ദത്തോടെ പാടിക്കൊണ്ടിരിക്കുന്ന ഉസ്താദ്. ഈ ഗാനം കേള്‍ക്കുമ്പോള്‍ ദൈവവിചാരത്തില്‍ സര്‍ഗാത്മകതയുടെ വെളിച്ചം വീഴുന്നു. നരഗാഗ്നിയില്‍ മനുഷ്യനെ ചുട്ടുനീറ്റുന്ന ഒരു ദൈവചിത്രത്തിനു പകരം അനുരാഗിയായ ഒരു മനുഷ്യസ്നേഹിയാണ്‌ ദൈവം എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്നു.

ഒരു ചായപോലും നമ്മോട് തിരിച്ചാവശ്യപ്പെടാത്ത , നിസ്വാര്‍ത്ഥനായ , എത്രയോ ഉദാരനായ ദൈവം. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാരില്‍ വലിയൊരു വിഭാഗവും പാട്ടുകേള്‍ക്കാറില്ല.

പുസ്തകം വായിക്കുന്ന ശീലം പോലും അവരില്‍ പലര്‍ക്കും ഇല്ല. വയനാട്ടിലും ചങ്ങരംകുളത്തിലുമായി നടന്ന മുജാഹിദ് സമ്മേളനങ്ങളില്‍ പങ്കെടുത്തുവന്ന ഒരു മുജാഹിദ് സുഹൃത്തിനോടു ചോദിച്ചു:
"എന്താണനുഭവം?"
സുഹൃത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. :

" ഒരുപാട് ഖുതുബകള്‍ വെള്ളിയാഴ്ചത്തെ (ജു മു അ) പ്രസംഗം ഒന്നിച്ചുകേട്ട അനുഭവം. അതിലപ്പുറം ഒന്നുമില്ല."
സുഹൃത്തിനെ യു ട്യൂബില്‍ ഉസ്താദ് ഫതേഹ് അലിഖാന്റെ പാട്ടു കേള്‍ക്കാന്‍ ക്ഷണിച്ചു. പാട്ടിന്റെ അവസാനം, ശ്രോതാക്കളിലൊരു മദാമ്മ 'അല്ലാഹു' എന്ന് താളത്തോടെ ഉരുവിടുന്നതു കണ്ടപ്പോള്‍ സുഹൃത്ത് ആശ്ചര്യപ്പെട്ടു.

പാട്ടിലൂടെ അല്ലാഹുവിനെ അറിയുന്ന അനുഭവം. തീര്‍ച്ചയായും ഹൃദ്യമായൊരു വൈകാരികത അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

മതബോധവും മതബാധയും

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ എന്ന് ആരെയാണ്‌ സംബോധന ചെയ്യുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. മുസ്ലീങ്ങളെ നരകാഗ്നിയില്‍ നിന്നും മോചിപ്പിക്കാന്‍ അവരെ ഈമാനുള്ള വിശ്വാസികളാക്കി തീര്‍ക്കാന്‍ മുജഹിദ് നേതാക്കളെല്ലാം ദൃഢപ്രതിജ്ഞ എടുത്തിട്ടുണ്ട്. മതബോധം നല്‍കുക എന്നത് വിശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായതിനാല്‍ മുസ്ലീങ്ങളെ സ്വര്‍ഗ്ഗത്തിന്റെ നേരവകാശികളാക്കാന്‍ തുനിയുന്ന അവരെ കുറ്റപ്പെടുത്തുക സാധ്യവുമല്ല.

പക്ഷേ, പാട്ടില്ല. സര്‍ഗാത്മകതയുടെ ഒരിറ്റു വെള്ളം പോലും ഈ മതച്ചെടിക്കു പകര്‍ന്നു നല്‍കുന്നില്ല.

എന്തുകൊണ്ടാണ്‌ മലയാളി മുസ്ലീംങ്ങളുടെ ഇടയില്‍ നിന്ന് മത സംബന്ധിയായ ഒരു മികച്ച കൃതിയോ ഗാനമോ ഇല്ലാതെ പോകുന്നത്? എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മനോഹരമായ 'മൊഹിയുദ്ധീന്‍ മാല'യെക്കുറിച്ച് നിന്ദാപൂര്‍‌വ്വം പരിഹസിക്കുന്ന മുജാഹിദുകളെ നിങ്ങളുടെ സംഭാവന എന്താണ്‌? കലയെ എത്രകാലം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും? മതബോധമല്ല മതബാധയാണ്‌ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങളെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്. മതബാധയില്‍ നിന്ന് വിമുക്തരായി, ദൈവത്തോട് ഏറ്റവും അടുത്ത സ്നേഹിതനെന്നപോലെ പെരുമാറാന്‍, ഉസ്താദ് ഫത്തേഹ്‌ അലിഖാന്റെ പാട്ടുകേള്‍ക്കുക. കവിതയോടടുക്കുമ്പോഴാണ്‌ മതത്തിന്‌ കൂടുതല്‍ രസം. ജമാഅത്തെ ഇസ്ലാമിയും സുന്നികളുമൊക്കെ , വൈകിയുദിച്ച വിവേകം കൊണ്ടെങ്കിലും , നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ ചിന്തിച്ചു തുടങ്ങുന്നുണ്ട്. വളരെ വൈകാതെ തന്നെ മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന ആന്തരികമായ യാതനകളെക്കുറിച്ച് അവരുടെ മീഡിയകള്‍ സംസാരിച്ചു തുടങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ മുജാഹിദുകളെ സര്‍ഗാത്മകതയുടെ ഇടങ്ങളിലേക്ക് ആര്‌ നയിക്കും? പാട്ടുകാരെ തുണക്കുന്ന അല്ലാഹു ഇവര്‍ക്ക് ദിശാബോധം നല്‍കട്ടെ.
താഹ മാടായി ഉന്നയിച്ചിട്ടുള്ള ഈ വിഷയം ( സമയം ഓൺ ലൈൻ )വളരെ സമാധാനത്തൊടെ നാം ആലോചിക്കേണ്ടതു തന്നെ.
തീർച്ചയായും താഹയുടെ ഈ ആലോചന എനിക്കും വളരെ മുമ്പു തന്നെ ഉണ്ടായിരുന്നു. കലയിലൂടെയും മതത്തെയും ദൈവത്തെയും കണ്ടെത്താം. സൂഫി ഗായകരെ പൊലെ സ്നേഹത്തിന്റെ മതം ആരാണു ഇത്ര ആകർഷകമായി പരിചയപ്പെടുത്തിയതു.

Wednesday, June 25, 2008

മതം+ മദം = ഉന്മാദം ??

മതം ഒരു മദമായി

പഠനം ഒരു പതനമായി

കലാലയം കൊലയാലയമായി

അനശ്വരനായ ഈശ്വരന്‍ തടവറയില്‍

Friday, June 20, 2008

ഗ്രാമത്തിന്റെ സ്വന്തം ഫലിതങ്ങള്‍

നാട്ടിൻപുറങളിൽ ചിലയാളുകൾ അങ്ങിനയാ -അവര്‍ അവരുടെ ഫലിതം കൊണ്ടു നമ്മുടെയൊക്കെ മനസ്സിൽ കുടിയേറി താമസം ഉറപ്പിച്ചു കളയും.അവരെ ഓർക്കേണ്ട അവസരങൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടായെന്നുവരും.എന്റെ ഗ്രാമം അത്തരം രസികന്മാരായ വ്യക്തികളാൽ സമ്പന്നവുമാണു.ചായമക്കാനിയിൽ ഇരുന്നു വഴിയെ പോവുന്നവരെയൊക്കെ പരാമർശിക്കുന്ന കാര്യത്തിൽ എന്റെ പൂർവ്വീകരായ ആളുകളും ഒട്ടും മോശമല്ല.ആ പരിപാടിയെ നാട്ടുകാർ വിശേഷിപ്പിക്കുക “ പച്ച ഇറച്ചി “ തിന്നുക എന്നാണു.ഇപ്പോഴത്തെ പിള്ളെരും ഒട്ടും മോശമല്ല കെട്ടൊ. ഇങിനെ കണ്ടവന്റെ ഇറച്ചി തിന്നു നടക്കുന്നവന്റെ കാര്യവും മഹാകഷ്ടമായിരിക്കും ചിലപ്പൊൾ. മാംസം തീർന്നു എല്ലും തോലുമായിട്ടുന്റാവും .
ചക്കിങൽ മുഹമ്മദ് എന്ന ആൾ ഒരു ധനികന്റെ മകനായിട്ടു പിറന്നു. അക്കാലത്തു ടെർലിൻ ഷർട്ടുമിട്ടു വിലസി നടന്നിരുന്ന ഗ്രാമത്തിലെ ഏക മനുഷ്യൻ. പുള്ളിക്കാരൻ ഒരു ജൊലി ചെയ്ത ചരിത്രമൊന്നും ഗ്രാമത്തിൽ ആര്ക്കും അറിയില്ല.എല്ലാം വിറ്റുതീർന്നപ്പോൾ ഭാഗ്യം തേടി ഒന്നു ഗൾഫിലോട്ട് പോയി ഭാഗ്യം പരീക്ഷിക്കാമെന്നു തന്നെ തീരുമാനിച്ചു. അതല്ലാതെ നിർവ്വാമില്ലായിരുന്നു. എല്ലാം തീർന്നെങ്കിലും ജീവിതം വളരെ നർമത്തോടെ നേരിടാനുള്ള കഴിവു ചക്കിങൽ കൈവിട്ടിട്ടില്ല. ഒരു മെക്കാനിക്ക് ഹെൽ‌പ്പർ ആയിട്ടാണു ഗൾഫിലേക്കു പുറപ്പെട്ടതു. ദമ്മാമിൽ വരുമ്പോൾ ഞാനും അന്നു അവിടെയുണ്ടു. തേടിപ്പിടിച്ചു ചെന്നു കണ്ടപ്പൊൾ മാൾബ്രൊ സിഗരറ്റും വലിച്ചു ഒരു സിനിമാവാരികയും വയിച്ചിരിക്കുകയാണു റ്റിയാൻ. കണ്ടപ്പൊൾ തന്നെ ഒരു ചിരിയാണു. “പറ്റിച്ചെടൊ…പറ്റിച്ചി ““ രക്ഷയില്ല . ഞാൻ ഇങോട്ടു പുറപ്പെട്ടതറിഞു എന്റെ കഷ്ടകാലവും ഇങൊട്ട് റ്റിക്കറ്റ് എടുത്തിരുന്നു. “ അതു ഞാൻ അറിഞില്ല. വന്നയുടനെ അറബി എന്നെ കൊണ്ടു പോയതു ഈത്തപ്പനയിൽ കയറാനാണു. ഇതാ കണ്ടോ കാലിലോക്കെ മുറിവു പറ്റിയതു. ഇനി നമ്മുടെ നാട്ടുകാർ പറയും “ ഓൻ എടെപോയാലും കുരുത്തം പിടിക്കൂല. “ നീ സാക്ഷിയാണു.എങിനെയൊക്ക്യാന്നറിയൂല ചക്കിങൽ പോയ പോലെ തിരിച്ചെത്തി. പിന്നെ വർഷങൾ കഴിഞു ചക്കിങലിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. “ ഇപ്പോൾ പരിപാടിയെങിനയാ … “ ചിരിച്ചു കൊണ്ടു അവൻ പറയുന്നു.“ അധ്വാനിച്ചു ജീവിക്ക്യാ അതു വല്യ കഴിവൊന്നുഅല്ലാട്ടൊ”പിന്നെ ഞങളുടെ മറ്റൊരു നാട്ടുകാരന്റെ വാക്കുകൾ ആണു മുഹമ്മദ് കടമെടുത്തതു. “ ആരാപ്പു പൂള നട്ട പോലെ “നാട്ടുകാരനായ ആരാപ്പുവിനോട് ആരൊ ചൊദിച്ചു “ പണിയൊന്നും ഇല്ലെങ്കിൽ പൂള ( കപ്പ) നട്ടുകൂടെയെന്നു.ഇന്നു നട്ടു നാളെ പറിക്കമെങ്കിൽ നടാമായിരുന്നു. അങിനെ പ്രസിദ്ധമായൊരു ചൊല്ലാണു “ ആരാപ്പു പൂള നട്ട പോലെ“
ഇനിയുമുണ്ട് ഞങളുടെതു മാത്രമായ നാടൻ ചൊല്ലുകൾ. ചൊല്ലിയവർ പലരും മണ്മറഞെങ്കിലും ഇന്നും ആ മൊഴികൾ ഇവിടെയുണ്ട് ഞങൾക്കൊപ്പം. “ ആലിയാക്ക അരീക്കൊട്ട് പൊയ മാതിരി ““ ഔളാക്ക പട്ടിനെ പിടിച്ച പോലെ “പലവാക്കുകളുടെയും വേരുകൾ തേടിപോയാൽ ചിരിയുടെ മാലപടക്കത്തിന്നു തിരികൊളുത്തലായിരിക്കും.
എന്റെ നാടിനു പന്തുകളിയൊട് വലിയ കമ്പമാണു. ഒരിക്കൽ കളിനടക്കുമ്പോൾ ആരോ പുറത്തുനിന്നു വിളിച്ചു പറഞു“ അടി ഹമുക്കേ ….. “പന്തുമായി മുന്നേറി ഗൊൾ അടിക്കാൻ ഒരുങുമ്പോഴാണു ഈ പതിവു കമേന്റു . നാട്ടുകാരനായ കളിക്കാരൻ രസികനാണെന്നു പറയേണ്ടതില്ലല്ലൊ ? എന്തു സംഭവിച്ചുകാണും…കമെന്റു വിട്ട ആളുടെ നേരെ തിരിഞു അയാൾ പറഞത്….. “ യ്യ്യന്നെ അടിച്ചൊ നായേ…”ഇതും പറഞു ആൾ പന്തു അവിടെ ഇട്ടു പോന്നു. “ നാട്ടുകാർ അന്തം വിട്ടു വെന്നു പറയാൻ പറ്റില്ല. കാരണം അതു ലത്തീഫാണു താരം.
പുൽ‌പ്പറമ്പിലെക്കു ഒരു കിലോമീറ്റർ ദൂരമില്ല. അവിടെ നിന്നും തന്റെ പുതുതായി വാങിയ മാരുതിയുമായി വരുന്നതു കു… കാക്കയാണു. എതിരെ പോകുന്നതു അബ്ദുല്ലയാണു. മീങ്കാരൻ അബ്ദുല്ല.മീനൈറ്റിയിലാണു പോകുന്നത്. കാറും മോട്ടോർസൈക്കിളും ഒന്നു ഉരസി. ആൾകൂടി. അബ്ദുല്ല പേറ്റിച്ചു കൊണ്ടാണു പറഞ്തു. “ അല്ല കാക്കെ ..നിങൾ എവിടെ നോക്ക്യാ വണ്ടി ഓടിക്കുന്നെ”എഴുപതിന്നടുത്തെത്തിയ കുഞഹമ്മദ് കാക്ക അബ്ദുല്ലയെ ഒന്നു നോക്കി ..“ ഹൂം…. ഞാൻ എവിടൊ…..നൊക്ക്യൊട്ടെ…ജ്ജ് എവിടെ നൊക്ക്യാ….”നോക്കി നിന്ന ആളുകൾ അന്തം വിട്ടു. അല്ല കാരണവർ പറഞതിലും കാര്യമില്ലേ ?മീങ്കാരൻ അബ്ദുല്ല മിണ്ടാതെ തന്റെ വണ്ടിയുമായി പോയി.
മീങ്കാരൻ ഇത്താലുട്ടിയെ പരിചയപ്പെടാതെ പൊവുന്നതു ശരിയല്ല. എല്ലാവരുടെ മീനും വിറ്റുതീർന്നാലും ഇത്തലുട്ടി നേരം ഇരുട്ടുന്നതു വരെ മണ്ണെണ്ണവിളക്കുമായി കാത്തിരിക്കും. ഒരിക്കൽ ആരൊ തീരാറായ മീനിന്നു ഒന്നായി ഒരു വില പറഞൊറപ്പിച്ചു. പോകുമ്പൊൾ അയാൾ പറഞതു ഇത്തലുട്ടിക്കു ഇഷ്ടപെട്ടില്ല.“ ഇത്തലുട്ട്യെ… ഞാൻ മീൻ വാങിയതു നിന്നെയൊന്നു കഴിച്ചിലാക്കാനാ… “ഉടനെ ഇത്താലുട്ടിയുടെ മറുപടി “ ഇത്താലുട്ടിനെ ജി കയിച്ചിലാക്കണ്ടാ…അതു പണ്ടു വേലത്ത്യമ്മ കയിച്ചിലാക്ക്യതാ…. “വേലത്ത്യമ്മാ നാട്ടിലൊക്കെ പേറെടുക്കുന്ന സ്ത്രീയാണു.ഈ ഫലിതപുരാണം നിർത്തുകയാണ്. കറ്ന്റു പോയേക്കുമെന്നു പേടിയുണ്ടു. പണ്ടു നാട്ടിൽ ആദ്യമായികറന്റു വന്നപ്പോൾ മൂത്തോറനെ ആരോ ഒരു കുപ്പിയുമായി അങാടിയിലേക്കു വിട്ടിരുന്നു.കുഞാലിമാപ്ലെ …… “ ഒരു ലിറ്റർ അറന്റു വേണം “ഇനിയും ഇത്തരം ഒരു പാടു കഥയും കഥാപാത്രങ്ങളും ഈ കൊച്ചു ഗ്രാമത്ത്തിനുന്ടു .അവര്‍ ഈ പ്രയാണത്തില്‍ ഇനിയും വന്നു ചേരും .

Thursday, June 19, 2008

ഒരു ഫലിത പുരാണം


നാട്ടിൻപുറങളിൽ ചിലയാളുകൾ അങ്ങിനയാ -അവര്‍ അവരുടെ ഫലിതം കൊണ്ടു നമ്മുടെയൊക്കെ മനസ്സിൽ കുടിയേറി താമസം ഉറപ്പിച്ചു കളയും.
അവരെ ഓർക്കേണ്ട അവസരങൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടായെന്നുവരും.
എന്റെ ഗ്രാമം അത്തരം രസികന്മാരായ വ്യക്തികളാൽ സമ്പന്നവുമാണു.
ചായമക്കാനിയിൽ ഇരുന്നു വഴിയെ പോവുന്നവരെയൊക്കെ പരാമർശിക്കുന്ന കാര്യത്തിൽ എന്റെ പൂർവ്വീകരായ ആളുകളും ഒട്ടും മോശമല്ല.
ആ പരിപാടിയെ നാട്ടുകാർ വിശേഷിപ്പിക്കുക “ പച്ച ഇറച്ചി “ തിന്നുക എന്നാണു.
ഇപ്പോഴത്തെ പിള്ളെരും ഒട്ടും മോശമല്ല കെട്ടൊ. ഇങിനെ കണ്ടവന്റെ ഇറച്ചി തിന്നു നടക്കുന്നവന്റെ കാര്യവും മഹാകഷ്ടമായിരിക്കും ചിലപ്പൊൾ. മാംസം തീർന്നു എല്ലും തോലുമായിട്ടുന്റാവും .
ചക്കിങൽ മുഹമ്മദ് എന്ന ആൾ ഒരു ധനികന്റെ മകനായിട്ടു പിറന്നു. അക്കാലത്തു ടെർലിൻ ഷർട്ടുമിട്ടു വിലസി നടന്നിരുന്ന ഗ്രാമത്തിലെ ഏക മനുഷ്യൻ. പുള്ളിക്കാരൻ ഒരു ജൊലി ചെയ്ത ചരിത്രമൊന്നും ഗ്രാമത്തിൽ ആര്ക്കും അറിയില്ല.
എല്ലാം വിറ്റുതീർന്നപ്പോൾ ഭാഗ്യം തേടി ഒന്നു ഗൾഫിലോട്ട് പോയി ഭാഗ്യം പരീക്ഷിക്കാമെന്നു
തന്നെ തീരുമാനിച്ചു. അതല്ലാതെ നിർവ്വാമില്ലായിരുന്നു. എല്ലാം തീർന്നെങ്കിലും ജീവിതം വളരെ നർമത്തോടെ നേരിടാനുള്ള കഴിവു ചക്കിങൽ കൈവിട്ടിട്ടില്ല. ഒരു മെക്കാനിക്ക് ഹെൽ‌പ്പർ ആയിട്ടാണു ഗൾഫിലേക്കു പുറപ്പെട്ടതു. ദമ്മാമിൽ വരുമ്പോൾ ഞാനും അന്നു അവിടെയുണ്ടു. തേടിപ്പിടിച്ചു ചെന്നു കണ്ടപ്പൊൾ മാൾബ്രൊ സിഗരറ്റും വലിച്ചു ഒരു സിനിമാവാരികയും വയിച്ചിരിക്കുകയാണു റ്റിയാൻ. കണ്ടപ്പൊൾ തന്നെ ഒരു ചിരിയാണു.
“പറ്റിച്ചെടൊ…പറ്റിച്ചി “
“ രക്ഷയില്ല . ഞാൻ ഇങോട്ടു പുറപ്പെട്ടതറിഞു എന്റെ കഷ്ടകാലവും ഇങൊട്ട് റ്റിക്കറ്റ് എടുത്തിരുന്നു. “ അതു ഞാൻ അറിഞില്ല. വന്നയുടനെ അറബി എന്നെ കൊണ്ടു പോയതു ഈത്തപ്പനയിൽ കയറാനാണു. ഇതാ കണ്ടോ കാലിലോക്കെ മുറിവു പറ്റിയതു. ഇനി നമ്മുടെ നാട്ടുകാർ പറയും “ ഓൻ എടെപോയാലും കുരുത്തം പിടിക്കൂല. “ നീ സാക്ഷിയാണു.
എങിനെയൊക്ക്യാന്നറിയൂല ചക്കിങൽ പോയ പോലെ തിരിച്ചെത്തി. പിന്നെ വർഷങൾ കഴിഞു ചക്കിങലിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. “ ഇപ്പോൾ പരിപാടിയെങിനയാ … “ ചിരിച്ചു കൊണ്ടു അവൻ പറയുന്നു.
“ അധ്വാനിച്ചു ജീവിക്ക്യാ അതു വല്യ കഴിവൊന്നുഅല്ലാട്ടൊ”
പിന്നെ ഞങളുടെ മറ്റൊരു നാട്ടുകാരന്റെ വാക്കുകൾ ആണു മുഹമ്മദ് കടമെടുത്തതു. “ ആരാപ്പു പൂള നട്ട പോലെ “
നാട്ടുകാരനായ ആരാപ്പുവിനോട് ആരൊ ചൊദിച്ചു “ പണിയൊന്നും ഇല്ലെങ്കിൽ പൂള ( കപ്പ) നട്ടുകൂടെയെന്നു.
ഇന്നു നട്ടു നാളെ പറിക്കമെങ്കിൽ നടാമായിരുന്നു. അങിനെ പ്രസിദ്ധമായൊരു ചൊല്ലാണു “ ആരാപ്പു പൂള നട്ട പോലെ“ ഇനിയുമുണ്ട് ഞങളുടെതു മാത്രമായ നാടൻ ചൊല്ലുകൾ. ചൊല്ലിയവർ പലരും മണ്മറഞെങ്കിലും ഇന്നും ആ മൊഴികൾ ഇവിടെയുണ്ട് ഞങൾക്കൊപ്പം.


“ ആലിയാക്ക അരീക്കൊട്ട് പൊയ മാതിരി “
“ ഔളാക്ക പട്ടിനെ പിടിച്ച പോലെ “

പലവാക്കുകളുടെയും വേരുകൾ തേടിപോയാൽ ചിരിയുടെ മാലപടക്കത്തിന്നു തിരികൊളുത്തലായിരിക്കും.
എന്റെ നാടിനു പന്തുകളിയൊട് വലിയ കമ്പമാണു. ഒരിക്കൽ കളിനടക്കുമ്പോൾ ആരോ പുറത്തുനിന്നു വിളിച്ചു പറഞു
“ അടി ഹമുക്കേ ….. “
പന്തുമായി മുന്നേറി ഗൊൾ അടിക്കാൻ ഒരുങുമ്പോഴാണു ഈ പതിവു കമേന്റു . നാട്ടുകാരനായ കളിക്കാരൻ രസികനാണെന്നു പറയേണ്ടതില്ലല്ലൊ ? എന്തു സംഭവിച്ചുകാണും…
കമെന്റു വിട്ട ആളുടെ നേരെ തിരിഞു അയാൾ പറഞത്….. “ യ്യ്യന്നെ അടിച്ചൊ നായേ…”
ഇതും പറഞു ആൾ പന്തു അവിടെ ഇട്ടു പോന്നു. “ നാട്ടുകാർ അന്തം വിട്ടു വെന്നു പറയാൻ പറ്റില്ല. കാരണം അതു ലത്തീഫാണു താരം.

പുൽ‌പ്പറമ്പിലെക്കു ഒരു കിലോമീറ്റർ ദൂരമില്ല. അവിടെ നിന്നും തന്റെ പുതുതായി വാങിയ മാരുതിയുമായി വരുന്നതു കു… കാക്കയാണു. എതിരെ പോകുന്നതു അബ്ദുല്ലയാണു. മീങ്കാരൻ അബ്ദുല്ല.
മീനൈറ്റിയിലാണു പോകുന്നത്. കാറും മോട്ടോർസൈക്കിളും ഒന്നു ഉരസി. ആൾകൂടി. അബ്ദുല്ല പേറ്റിച്ചു കൊണ്ടാണു പറഞ്തു. “ അല്ല കാക്കെ ..നിങൾ എവിടെ നോക്ക്യാ വണ്ടി ഓടിക്കുന്നെ”
എഴുപതിന്നടുത്തെത്തിയ കുഞഹമ്മദ് കാക്ക അബ്ദുല്ലയെ ഒന്നു നോക്കി ..
“ ഹൂം…. ഞാൻ എവിടൊ…..നൊക്ക്യൊട്ടെ…ജ്ജ് എവിടെ നൊക്ക്യാ….”
നോക്കി നിന്ന ആളുകൾ അന്തം വിട്ടു. അല്ല കാരണവർ പറഞതിലും കാര്യമില്ലേ ?
മീങ്കാരൻ അബ്ദുല്ല മിണ്ടാതെ തന്റെ വണ്ടിയുമായി പോയി.

മീങ്കാരൻ ഇത്താലുട്ടിയെ പരിചയപ്പെടാതെ പൊവുന്നതു ശരിയല്ല. എല്ലാവരുടെ മീനും വിറ്റുതീർന്നാലും ഇത്തലുട്ടി നേരം ഇരുട്ടുന്നതു വരെ മണ്ണെണ്ണവിളക്കുമായി കാത്തിരിക്കും. ഒരിക്കൽ ആരൊ തീരാറായ മീനിന്നു ഒന്നായി ഒരു വില പറഞൊറപ്പിച്ചു. പോകുമ്പൊൾ അയാൾ പറഞതു ഇത്തലുട്ടിക്കു ഇഷ്ടപെട്ടില്ല.
“ ഇത്തലുട്ട്യെ… ഞാൻ മീൻ വാങിയതു നിന്നെയൊന്നു കഴിച്ചിലാക്കാനാ… “

ഉടനെ ഇത്താലുട്ടിയുടെ മറുപടി “ ഇത്താലുട്ടിനെ ജി കയിച്ചിലാക്കണ്ടാ…അതു പണ്ടു വേലത്ത്യമ്മ കയിച്ചിലാക്ക്യതാ…. “
വേലത്ത്യമ്മാ നാട്ടിലൊക്കെ പേറെടുക്കുന്ന സ്ത്രീയാണു.
ഈ ഫലിതപുരാണം നിർത്തുകയാണ്. കറ്ന്റു പോയേക്കുമെന്നു പേടിയുണ്ടു. പണ്ടു നാട്ടിൽ ആദ്യമായി
കറന്റു വന്നപ്പോൾ മൂത്തോറനെ ആരോ ഒരു കുപ്പിയുമായി അങാടിയിലേക്കു വിട്ടിരുന്നു.
കുഞാലിമാപ്ലെ …… “ ഒരു ലിറ്റർ അറന്റു വേണം “

ഇനിയും ഇത്തരം ഒരു പാടു കഥയും കഥാപാത്രങ്ങളും ഈ കൊച്ചു ഗ്രാമത്ത്തിനുന്ടു .
അവര്‍ ഈ പ്രയാണത്തില്‍ ഇനിയും വന്നു ചേരും .

Tuesday, June 17, 2008

അവള്‍ വിചാരിക്കുകയായിരുന്നു.....

അവൾ വിചാരിക്കുകയായിരുന്നു
അയാൾ വന്നില്ലായിരുന്നുവെങ്കിൽ
അയാളുടെ മുഖത്തെ കുസ്രിതിച്ചിരി
അവൾ ശ്രദ്ധില്ലായിരുന്നെങ്കിൽ

അവൾ വിചാരിക്കുകയായിരുന്നു
എനിക്കൊരു ആൺ കുഞായിരുന്നു
പിറവി കൊണ്ടതെങ്കിൽ
ഈ വയസ്സുകാലത്തു ഒരു തുണയാവുമായിരുന്നു

അഛന്റെ വാക്കുകൾ കേട്ടു
വീടു വിട്ടു ഇറങാതിരുന്നെങ്കിൽ
അയാളുടെ മയക്കുന്ന വാക്കുകൾ
സത്യമായിരിക്കില്ലെന്നു വിചാരിച്ചിരുന്നെങ്കിൽ

അവസാനം അവൾ കണ്ടെത്തി
അവൾ ഒന്നും വിചാരിച്ചിട്ടു കാര്യമില്ല
എല്ലാ വിചാരങൾക്കും മേലെ
ഒരു തീർപ്പു കൽ‌പ്പിക്കുന്നതു അവനാണല്ലോ .


അവൾ പതുക്കെ വാതിൽ തുറന്നു.
“ ഞാൻ വിചാരിച്ചു നിങൾ പോയിക്കാണുമെന്നു.”
ഇനി പോവാൻ ഒരിടം മാത്രമേ ബാക്കിയുള്ളൂ
ഇനി നീ ഒന്നും വിചാരിക്കേണ്ട നീയും കൂടെ പോരുന്നോ
വിചാരിക്കാൻ ഒന്നും ബാക്കിവെക്കാതെ അവർ പോയി……

**********************************************
നെല്ലുകുത്തു പുരയുടെ ഇറയത്തു
കഴുക്കോലിൽ തൂക്കിയിട്ട കുത്തുപാള
കുത്തുപാളയിൽ ഉമിക്കരി
ഉമിക്കരി കൊണ്ടു പല്ലുതെച്ചു വെളുപ്പിച്ചു

ശർക്കര കൂട്ടി കട്ടൻ കാപ്പികുടിച്ചു
നെല്ലുകുത്തു പുരയുടെ ഇറയത്തു
തിരുകിവെച്ചിരുന്ന കൊടുവാൾ
അയാൾ പാട വരമ്പിലേക്കു
അവൾ ഇറയത്തെ കഴുക്കോലിൽ തൂങിപ്പിടിച്ചു
അയാൾ പാടവരമ്പിലൂടെ പോവുന്നതും നോക്കി നിന്നു.
ഉമ്മറപ്പടിക്കു മീതെ കഴുക്കോലിൽ തൂക്കിയിട്ട
വിത്തിനു വെച്ച വെള്ളരിക്ക ......
------------------------------------------------------

Sunday, June 15, 2008

അവസാനത്തെ പ്രണയകാവ്യം

എല്ലാം മാറിമറിഞു കൊണ്ടിരിക്കുകയാണു. കാലത്തിനു പിടികൊടുക്കാതെ നമ്മുടെയൊക്കെ നിഗമനങൾക്കും അപ്പുറത്തേക്കു വഴുതിപ്പോകുന്ന ഈ ഒരു വികാരാവസ്തയെ എങിനെ വായനക്കാരെ അറിയിക്കുമെന്നാണു.

നമുക്കൊക്കെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ഒരു പശ്ചാത്തലത്തെ കുറിച്ചു നമുക്കു പോലും പൂർണ ബോധ്യമില്ല. ലോക വിപണി നമ്മുടെയൊക്കെ മനസ്സിനെപ്പോലും വിലക്കെടുക്കാനുള്ള കരുത്തും തന്റേടവും നേടികഴിഞു. ആത്മീയത പോലും നിർവചിക്കാനാവത്ത വിധം കെട്ടുകൊണ്ടിരിക്കുകയാണു. സാമൂഹ്യജീവിയായ മനുഷ്യൻ സഹജമായ വാസനയിൽ ആർജിച്ചെടുത്ത സ്നേഹത്തിന്റെ പങ്കുവെക്കൽ ഇനിയെത്ര കാലം എന്ന ചോദ്യമേയുള്ളൂ. നാം എനി എത്ര കാലം പ്രണയകാവ്യങൾ രചിക്കും.
ഇത്രയും ആമുഖമായി പറഞുവന്നത് സച്ചിദാനന്ദന്റെ ഒരു കവിത മാത്രുഭൂ‍മിയിൽ വാ‍യിച്ചപ്പോഴാണു.

ഹുസൈന്റെ വെള്ളക്കുതിരകളുടെ പുറത്തേറി
ഹൂറികളുടെ ലോകത്തേക്കു പറക്കുന്ന ഈ വ്റധൻ
ചപ്പാത്തിയിലൊരു തലമുടിനാരു കണ്ടതിനു
വീട്ടുകാരിയെ ഒറ്റചവിട്ടിനു കൊന്ന കാര്യം ആർക്കറിയാം.

നെരൂദയുടെ പ്രണയകവിതകളെ ക്കുറിച്ചു
വാചാലനാകുന്ന ഈ കാവ്യാസ്വാദകൻ
ഇന്നലെ തന്റെ പൂർവകാമുകിയുടെ മുഖം
ആസിഡൊഴിച്ചു വിക്രതമാക്കിയവനെന്നു ആരെങ്കിലും സംശയിക്കുമോ ?
( സച്ചിതാനന്ദൻ )

Tuesday, June 10, 2008

പള്ളിക്കാട്ടില്‍ കൂമന്‍ മൂളിയ രാത്രികള്‍


ഒതയമംഗലം ജുമാ‍യത്തു പള്ളി തറവാ‍ടായ കാനകുന്നത്തെ വീട്ടുമുറ്റത്തു നിന്നു നോക്കിയാൽ കാണാം. ഖബറിസ്താനിലെ പറങ്കിമാവുകൽക്കിടയിലൂടെയുള്ള ഒറ്റയടി പ്പാത അവസാനിക്കുന്നത് ഒരു ഇടവഴിയിലേക്കാണു. അവിടെനിന്നും ഒരു പാലം കടന്നു വേണം കാനക്കുന്നത്തെത്താൻ. പള്ളിപറമ്പിലെ മീസാങ്കല്ലുകൽ എനിക്കു സുപരിചിതമാണെങ്കിലും മഗ് രിബ് കഴിഞു ഇരുട്ട് പരന്നാൽ അതു വഴി നടക്കാൻ എനിക്കു പേടിയാണു. ആ സമയത്തായിരിക്കും മരിച്ചു പോയ പലരേയും ഒർമ വരുന്നത്. മീസാൻ കല്ലുകൽക്കും അതിനോടു ചേർന്നുള്ള കള്ളിച്ചെടികൽക്കും രൂപമാറ്റം വന്നു ജിന്നുകളുടെയും ഇഫ്രീത്തുകളുടെയും ലോകമായിമാറും ഖബർസ്താൻ. ചിലപ്പോൾ കാലുകൾ കുഴഞുപോവും. ഹ്രിദയ മിടിപ്പ് വ്യക്തമായി കേൾക്കാം. മദ്രസ്സയിൽ നിന്നും ഓതിയതോർത്തു ചൊല്ലും. ഉറക്കെ ചൊല്ലാൻ വിചാരിച്ചാലും കഴിയില്ല. കുന്നത്തെ വെലുവിന്റെ മകൻ രാത്രി വൈകി പോവുമ്പൊൽ സിനിമാ പാട്ടും പാടിയാ പോവാറുള്ളതു.ഒരിക്കൽ ആർക്കോ വേന്റി കുഴിപ്പിച്ചു വെച്ച ഖബറിൽ നിന്നും തീ ആളി കത്തുന്നതു കന്റു. അടുത്തുള്ള പനയിൽ നിന്നും വാവലുകൽ പറന്നു പോകുന്നു. ബോധമറ്റുകിടന്ന എന്നെ രാത്രി ദർസു കഴിഞു വരുന്ന അബ്ദുല്ലയാണു കന്റതു. രണ്ടു ദിവസം പനിയും വിറയലും വിട്ടുമാറിയില്ല . കണക്കുപരമ്പത്തെ കുന്നിൻ ചെരുവിൽ തമസിക്കുന്ന ചന്ദപ്പായിയാണു എന്നെ മന്ത്രമൂതി സുഖപ്പെടുത്തിയതു. ഉമ്മക്കു ചന്ദപ്പയിയുടെ ഊത്തിൽ ഒന്നും വിശ്വാസമുന്റായിരുന്നില്ല. അമ്മായിയാണു ചന്ദപ്പായിയെ കൂട്ടികൊന്റു വന്നതു.“ കുട്ടി എന്തോ കന്റു പേടിച്ചിരിക്ക്യാ..”പിന്നെയും കുറെ ഊതി.. ഒപ്പം തുപ്പലും മുഖത്തെക്ക് തെറിക്കുന്നുന്റായിരുന്നു. ഒതയമങലത്തെ ഏക വൈദ്യനാണു ചന്ദപ്പായി.


ഈ സംഭവത്തിനു ശേഷം പാലം കടന്നുള്ള രാത്രി യാത്ര ഞാൻ നിർത്തിവെച്ചു.


ഉമ്മ പറയും രാത്രിയായാൽ പള്ളിപറമ്പിലൂടെ നടക്കരുത്. ഒരു ദിവസം ഞാൻ ഉമ്മയൊടു ചോദിച്ചു “ ഖബറിൽ നിന്നും തീ കത്തുന്നതെന്റാ ...?


“ അതു ഖബറിലുള്ള ചീത്ത ആളുകളെ പടച്ചോൻ ശിക്ചിക്ക്യാ ...”
പിന്നെയും ബാല്യം ഈ പള്ളിപരമ്പിലെ ചീനിമര ച്ചോട്ടിൽ ..
പിന്നെ ഓരൊ വർഷവും പുതിയ അറിവുകൽ സംശയങൽ അകറ്റികടന്നു പോയി...
നിലാവുള്ള രാത്രികളിൽ വാഴയിലകൽ തലയാട്ടുമ്പോൾ ..... രത്രിയിൽ കൂമൻ മൂളുമ്പോൾ.... വല്യുമ്മ പറയും “ നാളെ ആരെ റൂഹാ പടഃച്ചോനെ ......”
..............................................

Sunday, June 8, 2008

മഴയിൽ കുതിർന്ന ഓർമകൽ

മഴക്കാലമായാൽ മനസ്സിനുള്ളിൽ എവിടയൊ ഒരു വിങൽപ്പൊലെ അനുഭവപ്പെടും.


ചാലിയാരിലൂടെ കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തിന്റെ രൌദ്ര ഭാവം ഒരു പേക്കിനാവു പോലെ പിന്തുടരുന്നു. എപ്പോഴും ചിരിച്ചും കളിയായി പ്പോലും ഒരു ചീത്ത വാക്കു ഉരിയാടാത്ത എന്റെ കൂട്ടുകാരൻ ഹുസ്സനെ വളരെ ക്രൂരമായി ഇരുവഴിഞിപുഴ വിഴുങികളഞു. അന്നു മുതൽ ഇരുവഴിഞിയെ ഒരു പേടിയോടെ മാതമേ കാണാറുള്ളൂ.


ഇന്നിതാ വീണ്ടും ഒരു വർഷം....കോരിച്ചൊരിയുന്ന നിലക്കാത്ത മഴ...


മഴയെയും പുഴയേയും സ്നേഹിച്ച ബാല്യകാലത്തിലെക്കു ഊളിയിട്ടു പോകുന്ന ഓർമകളെ തടഞുനിർത്താൻ ആവുന്നില്ല.


പുഴയൊരഗ്രാമമാണു ചേന്നമങല്ലൂർ . കിഴ്ക്കൻ മലകളാണു. ഗ്രാമത്തിന്റെ നല്ലൊരു ഭാഗം വയലുകൽ. ഒരോ മഴക്കാലവും ചേന്നമങല്ലൂർ വെള്ളപ്പൊക്കമില്ലാതെ കടന്നുപൊവില്ല.


പലപ്പോഴും ഗ്രാമം ഒറ്റപ്പെട്ടുപൊവാറുന്റു.


വെള്ളം കയറുന്ന ആദ്യനാളുകളിൾ പുഴമീൻ തോടുവഴി വയലിലേക്കു കയറി വരും. ഇതിനെ ഞങൽ പറയാറുള്ളതു “ഏറ്റീൻ കയറുക “ എന്നാണു. ഗ്രാമീണർക്കു അന്നു ഒരു ഉത്സവം തന്നെയാണു. ചിലപ്പോൽ അതു രാത്രിയായിരിക്കും. അരയിൽ കുറ്റിപാളയും കെട്ടി വെട്ടുകത്തിയുമായി വയലിലൂടെ നാലുഭാഗത്തും ഓടുന്നവർ. പിന്നെ അന്നു കിട്ടിയ മീനിന്റെ


പോരിഷ പറയലാണു മിക്ക ദിവസവും. ചിലർക്കു കിട്ടിപ്പോയ കഥയായിരിക്കും.വയലിലും പൊയിലിലും തന്റൊടിഞ വാഴ മുറീച്ചിട്ടു ചങാടം പോലെ കെട്ടിയുന്റാക്കും. അതിനു ഞങൽ പറയുക വാഴപ്പാന്റിയെന്നാണു. ഈ പാണ്ടിയിൽ കയറി എല്ലാ വെള്ളം കയറിയ പറമ്പിലൂടെയും ഒരു ജലയാത്ര. ചിലപ്പോൽ വളരെ വൈകിയെത്തുമ്പോൽ ബാപ്പ പുളികമ്പും വെട്ടിവെച്ചു കാത്തിരിക്കുന്നുന്റാവും . ആ അടിയുടെ ചൂട് ഇപ്പോഴും അനുഭവപെടുന്ന പോലെ. വെള്ളം കയറിയിക്കത്തിലാണു ചൂണ്ടയിടാൻ പറ്റിയ സമയം.


അയല്പക്കതെ അബ്ദുവിന്റെ ചൂന്റയിൽ മാത്രം വലിയ മീങ്കൊത്തും. “ അതു ഒന്റെ നസീബാ... ഇക്കാക്ക പറയും. “ എന്നാലും അബ്ദുവിന്ന് തോടൻ കിട്ടിയാൽ വേന്റ. തോടന്മീൻ അബ്ദുവിന്നു പറ്റില്ല. അതെല്ലാം അബ്ദു എനിക്കു തരും.


ചൂന്റയിൽ മീൻ കൊത്താതാവുമ്പോൽ അബ്ദു ചൂന്റയുടെ അറ്റം വെള്ളത്തിലിട്ടു അടിച്ചു കൊന്റു വിളിക്കും .. “ചുള്ളിയും മക്കളും വാ..വാ.... “


അബ്ദുവിന്റെ പെങൾ സൈനുവിന്റെയും ചൂന്റ്യിൽ മീൻ നന്നായി കൊത്തുന്നത് നൊക്കി നിന്നിട്ടുന്റു.


ഇരുവഴിഞിയിലൂടെ കിഴക്കുനിന്നും മലവെള്ളത്തിൽ എന്തെല്ലാമാണു ഒലിച്ചു വരാരുള്ളതു.


തെരപ്പം പൊട്ടി ഒലിച്ചു വരുന്ന മരത്തടികൽ, തേങ അങിനെ പലതും. ഞങൽ കരയിൽ കൌതുകത്തൊടെ ഇതെല്ലാം നൊക്കി നിൽക്കും.


ഏതു കൂലം കുത്തിയൊഴുകുന്ന വെള്ളത്തിലും നീന്താൻ ധൈര്യം കാണിക്കാറുള്ള ഞങലുടെ നാട്ടുകാരൻ ഗഫൂർ ഇപ്പൊൾ ദേഹം മുഴുവൻ തളർന്നു കിടപ്പാണു.


ഇരുവഴിഞിയുടെ പുഴമാടു ( മണൽത്തിട്ട ) നിന്നാണു എസ്.കെ പൊറ്റക്കാറ്റിന്റെ നോവൽ നാടൻപ്രേമം സിനിമയായപ്പോൽ ഷൂട്ടു ചെയ്തത്. എസ്. കെ പൊറ്റക്കാടു ഒരു പാടു ദിവസങൽ


ഇരുവഴിഞിയുടെ വിരുന്നുകാരനായി വരാറുന്റായിരുന്നു. എസ്. കെ മാളുവിനെ കന്റുമുട്ടുന്നതു മുക്കത്തു വെച്ചാണു.


പുഴമാടുകൽ ഇന്നു എവിടെയുമില്ല. വിക്രതമായ ഇരുവഴിഞിയുടെ മുഖം.


കല്ലായി പുഴയും ഇരുവഴിഞിയും ഈ ഒഴുക്കു ഇനിയെത്ര കാലം....?Friday, June 6, 2008

ആശ

കാലമാം കുടയിൽ പെട്ടുകിടക്കും

ഞാനെന്തിനു തൂകണം കണ്ണുനീർ

നല്ല മരുഭൂമി കാണുമ്പോൽ

ഞാനുമാശിക്കും ഒരു സമൂദ്രം കാണാൻ.....

....................................................

ഗാലിബിനൊട് കടപ്പാട്

Thursday, June 5, 2008

ഗാലിബ് കവിത

സൌന്ടര്യത്തിന്റെ മിന്നല്‍പ്പിണര്‍
എന്റെ കാഴ്ച്ശക്തി കരിച്ചു കളഞു .
കണ്ണിമകൽ മാതം ശേഷിച്ചിരിക്കുന്നു.
കരിഞു പുകയുന്ന ചുള്ളിക്കൊമ്പുകൽ
കത്തിയടങിയ തീനാളത്തിന്റെ അടക്കമില്ലാത്ത അവശിഷ്ടങ്ങള്‍
ആ കാഴ്ച ഒരിക്കൽക്കൂടി കാണാനായി
ഞാൻ പെട്ട പാട്
മിഴിച്ചു നോക്കി മിഴിച്ചു നോക്കി
എന്റെ കണ്ണുകൽ കുളങളായി
കവിഞൊഴുകിയ കണ്ണീരിൽ
എല്ലാമെല്ലാമൊലിച്ചു പോയി
എന്റെ കട്ടപിടിച്ച സ്വാർഥം മാത്രം
ബാക്കിയായി
ആ കാഴ്ചയുടെ സ്മരണയും
മഞുതുള്ളിയുടെ തിളക്കമുള്ള ആ കാഴ്ച
അഭിലാഷങളുടെ ആ പൂങ്കാവനത്തിൽ
ഇനി പൂക്കൾ വിടരുകയില്ല .
അതു ഹേമന്റ്ത്തിന്റെ കനത്ത പ്രഹരമേറ്റു
തളർന്നുകിടക്കുകയാണു.
ഇനി വസന്തം വന്നാലും അവിടെവിടരുന്ന പൂക്കൽ
നിറം മങിയതായിരിക്കും.
എന്റെ നെടുവീർപ്പുപോലെ വിളറിയതായിരിക്കും.

...............
വിവര്‍ത്തനം : എസ്. കെ .നായര്‍
ഭാരതീയ സാഹിത്യ ശില്പികള്‍

Monday, June 2, 2008

റയിൽ‌പ്പാളവും കടന്നുവന്ന പെൺകുട്ടി

ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലിലാണു ആലിക്കുട്ടി വളപട്ടണത്തിന്നടുത്തുള്ള ഒരു യു.പി. സ്കൂളില്‍ അധ്യാപകനാകുന്നതു. ആലികുട്ടിക്കു വയസ്സ് പത്തൊന്‍മ്പതു മാത്രം. മീശ കിളിര്‍ത്തു വരുന്നതേയുള്ളു. അല്പം കൂടി പ്രായം തോന്നിപ്പിക്കാന്‍ കത്തിച്ചു കഴിഞ തീപ്പെട്ടി കമ്പു കൊണ്ട് മീശ വരച്ചു. ഒരു പാടു സമയം കണ്ണാടിക്കു മുമ്പില്‍ ചിലവഴിച്ചു. എന്നും രാവിലെ പത്തു മണിയോടടുത്ത് വളപട്ടണത്തെ റെയില്‍പാളം മുറിച്ചു കടന്നു പ്ലൈവുഡ് ഫാക്റ്ററിയുടെ മതിലും ചേര്‍ന്നുള്ള വഴിയിലൂടെ ആലിക്കുട്ടി ക്രിത്യ സമയത്തു സ്കൂളില്‍ എത്തും. റയില്‍ പാളം മുറിച്ചു കടന്നു പോകുന്നവരില്‍ കമ്പനി ജോലിക്കാരും സ്കൂള്‍ കുട്ടികളും കാണും.
വളപട്ടണം ഹൈസ്കൂള്‍ കഴിഞുള്ള വളവില്‍ അബ്ദുല്ലാഹാജിയുടെ ഒരു പഴയ കേട്ടിടത്ത്തിലാണ് ആലിക്കുട്ടി തമസിക്കുന്നതു. കൂടെ കാസര്‍കോട്ടു കാരന്‍ കാസിമിച്ചയും തെക്കുനിന്നും വന്ന ഒരു തോമസും . കാസിമിച്ച ഒരു പ്രത്യേക പ്രക്രതക്കാരനാണു. പരോപകരിയെന്നു വെച്ചാല്‍ അങേയറ്റം പരോപകാരി. സ്നേഹിച്ചാല്‍ നക്കി കൊല്ലുന്നവന്‍. ആലികുട്ടിക്കു കാസിമിച്ചയുടെ ഉറ്റ സ്നേഹിതനാവാന്‍ കൂടുതല്‍ നാള്‍ വേണ്ടി വന്നില്ല. വൈകുന്നേരം ഒഴിവുള്ളപ്പോല്‍ അവര്‍ വളപട്ടണം പുഴക്കരയില്‍ കൂട്ടിയിട്ട മരത്തടികളില്‍ ഇരുന്നു ജീവിത സ്വപ്നങല്‍ നെയ്തു കൂട്ടി. കണ്ണൂരില്‍ പോയി സിനിമ കണ്ടു.
കാസിമിച്ചയാണു ഒരിക്കല്‍ റയില്‍ പാളത്തില് വെച്ചു എന്നും കണ്ടുമുട്ടാറുള്ള ഒരു പെണ്കുട്ടിയെ കുറിച്ചു ആലികുട്ടിയോടു പറഞതു. കാസിമിച്ച അന്നുവരെ ഒരു പെണ്കുട്ടിയെ കുറിച്ച് ഇത്ര മനോഹരമായി വര്ണിച്ചിട്ടില്ല. കാസിമിച്ചയുടെ ഖല്ബില് അവള് കൂടു കൂട്ടിയെന്നു ഉറപ്പായി.
വളരെ വേഗം കാസിമിച്ച മോഹിച്ച ആ പെണ്കുട്ടിയെ ഒന്നു കാണാന്‍ ആലിക്കുട്ടിക്കും തിടുക്കമായി. അടുത്ത ദിവസം തന്നെ അവര് പരിപാടിയിട്ടു. റയില്‍ പാളത്തിന്നടുത്തുള്ള വായനശ്ശാലയുടെ മുന്പില് അവര്‍ കാത്തു നിന്നു. അവള്‍ വന്നു റയില്‍ പാളം മുറിച്ചു കടന്നു വായനശ്ശാലക്കു മുന്പിലൂടേ.....
ആലിക്കുട്ടിയുടെ കരളും കീറിമുറിച്ചു കൊണ്ടൂ സുഹറയെന്ന ആ പെണ്‍കുട്ടി നടന്നു പോയി.......??
കൊല്ലവർഷം രണ്ടായിരത്തി മൂന്നു വർഷാരംഭം. ദോഹയിൽ വെച്ചു ആലികുട്ടി ഒരു സെയിത്സ് മാനെ പരിചയപെട്ടു. അയാൽ വളപട്ടണത്തുകാരനാണെന്നു അറിഞപ്പോൾ ആലിക്കുട്ടിയുടെ മനസ്സ് കൊല്ലങ്ങള്‍ പിന്നിലേക്ക്‌ ഊളിയിട്ടു പോയി.
കെ.സി യുടെ മകൽ സുഹറയെന്ന ഒരു കുട്ടിയെ വിവാഹം കഴിച്ച കാസിമിച്ചയെ അറിയുമോ ? പ്ലൈവുഡ് കമ്പനിയില്‍ ആയിരുന്നു ജോലി .
ആ ചെറുപ്പക്കാരൻ കുറെ നേരം ഒന്നും സംസാരിച്ചില്ല.
“ നിങൾ കാസിമിച്ചയെ അറിയുമോ ? “
ആലിക്കുട്ടി എല്ലാ പഴയ കാല ഓർമകളും ആ ചെറുപ്പക്കാർന്റെ മുൻപിൽ തുറന്നിട്ടു.
അയാളുടെ കണ്ണുകൽ നിറയുകയായിരുന്നു.
ഞാൻ സുഹറയുടെ കസിൻ ആണു. കാസിമിച്ച ...... മരിച്ചിട്ടു നാലു വർഷമായി.
.................

Saturday, May 31, 2008

ജലാലുദ്ദീന് റൂമി.


പതിമൂന്നാം നൂറ്റാന്റിലെ പേര്‍ഷ്യന്‍ കവിയായിരുന്ന ജലാലുദ്ദീന്‍ റൂമി.
ലോകത്തിന്റെ നാനാഭാഗത്തും റൂമിയെ വായിക്കുന്നവർ വർദ്ധിച്ചു വരികയാണു.

വിശ്വപ്രസിദ്ധനും സൂഫിവര്യനുമായ ഈ കവിയെ ഇനി വെള്ളിതിരയിലും കാണാം.
ഖത്തറിലെ ഭരണാധികാരി ഷെയിഖ് ഹമദ് ബിന്‍ ഖലീഫയുടെ ഭാര്യ ഷേഖ മൂസ ഇതിനകം തന്നെ വര്‍ത്താ മാധ്യമങളില്‍ ഏറെ ശ്രധേയയായ ഒരു അറബ് വനിതയാണു.
ഒരു നല്ല സാമൂഹ്യപ്രവര്‍ത്തക കൂടിയാണു അവര്‍.
ഖത്തര്‍ എന്ന കൊച്ചു രാജ്യത്തെ കലാരംഗത്തും മുമ്പോട്ടു നയിക്കുകയാണു ഈ വനിത.

ഷേഖ മൂസയാണു റൂമിയെ കുറിചു ലോകനിലവാരമുള്ള ഒരു സിനിമയുടെ അണിയറ പ്രവർത്തനങൾ നടത്തുന്നത്. ഭാരതീയനായ ദീപക് ചോപ്രയാണു തിരക്കഥ തീർക്കുന്നത്..
കൂടാതെ മുസഫ്ഫർ അഹമദ് ഇവരോടൊപ്പം ചേരുന്നു.
മുസഫര്‍ അഹമദ് ആണ് "റൂമി ദ ഫയര്‍ ഓഫ് ലവ് " എന്ന ചിത്രത്തിന്റെ സംവിധായകന്‍ .
ഓസ്കാർ അവാർഡ് ജേതാവായ വിറ്റോറിയോ സ്റ്റോരാ‍റൊ ക്യാമറ കൈകാര്യം ചെയ്യുന്നു.
തുർക്കിയിലും മറ്റു അറബ് നാടുകളിലുമായി ജ്നുവരിയിൽ ചിത്രീകരണം ആരംഭിക്കുന്നു.
25 മില്ല്യൺ ഡോളർ ചിലവു പ്രതീക്ഷിക്കുന്ന ഈ വൻ ബജറ്റ് സിനിമ റൂമിയുടെ ആരാധകർ ഹർഷോന്മാദത്തോടെ വരവേൽക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ലോകത്തിന്റെ നാനാ ഭാഗത്ത്നിന്നുമുള്ള
റൂമിയുടെ ആരാധകർക്കു ഇനി കാത്തിരിക്കാം .
മുഗിള രാജ്ഞി സേബുന്നീസയേ പൊലെ ഷൈഖ മൂസയും ഖത്തർ എന്ന കൊച്ചു രാജ്യത്തെ അൽഭുത വനിതയായി മാരികൊണ്ടിരിക്കുകയാണ്. രാജ്യത്തെ കലാരംഗത്തും മുമ്പോട്ടു നയിക്കുകയാണു ഈ വനിത.

.


Friday, May 30, 2008

ഇലഞ്ഞിപ്പൂ മണമുള്ള ഒരു മഴക്കാലം

ഖത്തറില്‍ നിന്നും അവധിക്കു വന്ന റഹീമിന്നു അന്നു തിരക്കുള്ള ദിവസങളായിരുന്നു.ഒരു ദിവസം കോഴിക്കോട് നിന്നു മണാശ്ശേരി വഴി ജീപ്പിലായിരുന്നു മടക്കം. ജീപ്പുനിറയെ പല വഴിക്കു പൊകുന്ന യാത്രക്കാരുന്റായിരുന്നു. മണാശ്ശേറിയിൽ നിന്നും കയറിയ യാത്രക്കാരില്‍ രണ്ടു കുട്ടികളുമായി ഒരു സ്ത്രീയും കയറി. ജീപ് അലപം നേരം നിർതിയിട്ടിരുന്നു. പിന്നിൽ നിന്നും കയറിയ വലിയ പൊട്ടും നീണ്ട് മുടിയുമുള്ള ആ സ്ത്രീ റഹീമിനെ തുറിച്ചു നോക്കി “ അല്ലാ ...ഇതാരാ... മേലേടതു റഹീമല്ലേ “
“ എന്നെ മനസ്സിലാ‍യോ ..ഞാനാരാണെന്നു പറയാമോ ?"ഓര്‍മകള്‍ അതി വേഗം പിന്നിലേക്കു ഓടി മറയുന്നു.
വീണ്ടും ഒരു വര്‍ഷ കാലാരംഭം ഓരോ കാറ്റും ഒരോ മഴയും പഞ്ചായത്ത് റോഡിലെ നാട്ടു മാവിന്‍ ചോട്ടിലേക്ക് ഒരു കൂട്ടം ഓര്‍മകളമായെത്തുന്നു. അണ്ണാറ കണ്ണന്‍ ഒടിച്ചിട്ടു തന്ന പഞ്ചാരമാങ്ങകൽ.അതു ഓരി വെച്ചു കൊടുത്തതാർക്കായിരുന്നു. ? വയല്‍ വക്കിലെ തോട്ടുവരമ്പത്തു പഴുത്തു നില്‍ക്കുന്ന പാണല്‍ കായകള്‍. കുന്നിന്‍ ചരിവിലെ കുളക്കരയില്‍ പഴുത്ത ചുവന്ന
ചലുങാ പഴം. കൊഴ്ത്തു കഴിഞ വയലില്‍ തോട്ടിലൂടെ , പുതുമഴയിലൂടെ തുള്ളിച്ചാടീ വരുന്ന പുഴമത്സ്യങൽ. വേനലധി കഴിഞു സ്കൂളിലെത്തുന്ന പഴയ കൂട്ടുകാർ. അന്നു മുട്ടുവരെയെത്തുന്ന തലമുടിയും, വലിയപൊട്ടുമുള്ള , സൌമിനി റഹീമിന്നു ഒളിപ്പിച്ചു വെച്ച ഒരു സമ്മാനം കൊടുത്തു.ഒരു വലിയ ഇലഞിപ്പൂമാല ... ഇലഞിപ്പൂവിന്റെ വാസന..
റഹീമിനെ അവൽക്കു ഇഷ്ട്ടമായിരുന്നു. റഹീമിന്നും. ഇലഞിപ്പൂമാലയും പഞ്ച്ജാര മാങയും കൈമാറിയ ആ നാളുകൽ.
“സൌമിനിയല്ലേ ?“
അവളക്ക് അദ്ഭുതവും സന്തോഷവും. “ എനിക്കു ഇലഞിപ്പൂമാല തരാറുള്ള സൌമിനി “സൌമിനിയും ഒരു തിരിച്ചു പോക്കു നടത്തുകയായിരുന്നു. ഇന്നലെകളിലേക്കു..
ഇലഞിപ്പൂ മണമുള്ള ഒരു മഴക്കാലത്തെക്ക്.........

Saturday, May 24, 2008

അമീര്‍ ഖുസ്രു.....


മിസ്റ്റിക് കവിതാരംഗത്തെ മഹത്തായ സംഭാവനയാണു അമീര്‍ ഖുസ്രു. ഇന്ത്യയുടെ പച്ചതത്ത എന്നറിയപെട്ടിരുന്ന അമീര്‍ ഖൂസ്രു ഒരു ബഹു ഭാഷാ പന്ധിതന്‍ കൂടിയായിരുന്നു. ജമാലുദ്ദീന്‍ റൂമിയെ പൊലെ ഹ്യദയത്തില്‍ ഇരുത്താന്‍ പാകത്തില്‍ ദൈവത്തെ പാകപ്പെടുത്തി. ദൈവത്തെ പ്രിയപ്പെട്ടവനാക്കി , സുധാര്യമാക്കി. ദര്ശനപരമായ ഔന്നിത്ത്യത്തിന്റെ പടവുകള്‍ കയറി. സ്നേഹാര്‍ജമായിരുന്നു അതിന്റെ പൊരുള്‍. സ്നേഹത്തെ കുറിച്ചു അമീര്‍ ഖുസ്രു ധാരാളം കവിതകള്‍ രചിചു. ലൊകത്താകമാനം അവ ചര്‍ച്ച ചെയ്യപ്പെട്ടു. അമീര്‍ ഖുസ്രു അദേഹത്തിന്റെ കാലഘട്ടത്തില്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ദൂതനും വക്ത്താവുമായിുന്നു. ഹിന്ദുസ്താനിയില്‍ ഖുസ്രു രചിച്ച കാവ്യങള്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയെ പൊലും ഏറെ സ്വാധീനിച്ചു.അദ്ദേഹതിന്റെ വരികള്‍ക്കു ഒഴുകുന്ന വെള്ളതിന്റെ നൈര്മല്യം ഉണ്ായിരുന്നു. ഖുസ്രുവിനെ പൊലെയുള്ള സൂഫി കവികളാണു ഇസ്ലാം മതത്തിനെ പ്രത്യേകിചും ഉത്തരഭാരതത്തില്‍ പ്രചുര പ്രചാരത്തില്‍ കൊണ്ടു വന്നത്. ഹസ്രത് നിസാമുദ്ദീന്‍ ഔലിയാ ഖുസ്രുവിന്റെ ആരാധ്യ ഗുരുവായിരുന്നു. അന്നു അദേഹം ഹിപ്പൊക്രാറ്റിക്‍ സൂഫിസത്തെ രൂക്ഷമായി എതിര്‍ത്തു പോന്നു. "ഫക്കീര്‍" യാചിക്കുന്ന സൂഫികളെ അദ്ദേഹം വെറുത്തു. പേര്‍ഷ്യന്‍ കവിതകളും ഖുസ്രുവിന്റെ തട്ടകമായിരുന്നു. സൈഫുദ്ദീന്‍ ശംസിയെന്ന തുര്‍ക്കി വംശജനായിരുന്നു ഖുസ്രുവിന്റെ പിതാവ്. ഖുസ്രുവിന്റെ ജനനം 1253 ല്‍. സ്നേഹതിന്റെ മേല്‍ ഖുസ്ര്വിന്റെ ഫിലോസഫിയാണൂ " ദിവ്യപ്രേമം" എന്ന മഹല്‍ കാവ്യം. എല്ലാ സൂഫി വര്യന്മാരുടെയും കൈപുസ്ത്കമാണിത്.
ഖുസ്രു ഒരു പക്കാ സൂഫിയായിരുന്നെങ്കിലും മനുഷ്യത്തത്തിനു നേരേ എല്ലാ ജാതി മത ചിന്തകളുടെയും വേലിക്കെട്ടുകള്‍ മറികടന്ന പ്രതിഭാശാലിയായിരുന്നു.സുല്‍ത്താന്മാരുടെ തിരുവായ്ക്ക് മറുവാക്കിലാത്ത കാലത്ത് അമീര്‍ ഖുസ്രു ധീരമായ് തന്റെ ആശയം മനുഷ്യ സമഭാവനക്ക് വേന്റി വിനിയോകിച്ചു.അമീര്‍ ഖുസ്രുവുനെ ഇന്റോ-മുസ്ലിം സംഗീതത്തിന്റെ പ്രയോക്താവായ് വേണം കാണാന്‍.തുറ്ക്കി പേര്‍ഷ്യന്‍ സംഗീതത്തെ ഇന്ത്യന്‍ സംഗീതവുമായ് ലയിപ്പിച്ച് ഒരു പുതിയ സംഗീതധാര പണിതെടുക്കാന്‍ ഖുസ്രുവിന്ന് സാധിച്ചു. സംഗീതം ഖുസ്രുവുല്‍ ലയിച്ചിരിക്കുകയായിരുന്നു.കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ പിതാവ് അവനെ ഒരു ദര്വേശിന്റെ അടുത്ത് കൊണ്ടുചെന്നു. അവനെ കണ്ട് ദര്വേശ് പ്രവചിച്ചു 'കുയിലിനേക്കാള്‍ നന്നായി ഇവന്റെ ശബ്ദം പ്രശ്സ്ഥമാകും.
അമീര്‍ ഖുസ്രുവിന്റെ കാലത്ത് സൂഫിസത്തിന്റെ സ്വാധീനം വളരെ കൂടുതലായിരുന്നു.സുല്‍താന്‍മാരുടെ കാവ്യദര്‍ബാറുകള്‍ സാധാരണക്കാരന് പ്രാപ്യമായത് ഇദ്ദേഹത്തിന്റെ കാലത്താണ്‍. 1325 വെള്ളിയാഴ്ച്ച ദിവസം 29ന് ഭാഷയുടെ ദിഷണാശാലി ഈ ലോകത്തോട് വിടപറഞ്ഞു
സംഗീതത്തിന്റെ മാസ്മര ലഹരിയില്‍ കവിതയും ന്രുത്തവും സമന്വയിപ്പിച്ച പേര്‍ഷ്യന്‍ മിസ്റ്റിക് കവി ജലാലുദ്ദീന്‍ റൂമിയെപ്പോലെ ഹിന്തുസ്ത്താനി സംഗീതത്തിന്റെയും ഖവാലിയുടെയും ആത്മാവാണ് അമീര്‍ ഖുസ്രു.

reference:AMEER KHUSRU (Hindi)by SUDHARSHAN CHOPRApublisher: penquin books

Friday, May 23, 2008

ഈ യാത്ര തുടരുന്നു ..........

മാരിബിലെ നീണ്ട കാലത്തെ മരുഭൂ ജീവിതം എനിക്ക് മടുത്തു തുടങ്ങി. എത്ര കാലം മാതൃ ഭാഷ സംസാരിക്കാതെ ഒരു മലായളിയെയോ ഒരു ഇന്ത്യക്കാരേനെ പോലും കാണാതെ കഴിച്ചു കൂട്ടും . പലപ്പോഴും ബദുക്കളുടെ തോക്കിനു മുമ്പില്‍ നിന്നു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ പനി ബാധിച്ചു വിറച്ചു തുള്ളുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെയും കൊണ്ടു അവര്‍ എന്റെ ക്ലിനിക്കില്‍ വന്നു. ആ കുട്ടിയുടെ കൃഷ്ണമണികള്‍ മേലോട്ടു മറഞ്ഞുകൊണ്ടിരിക്കുകയിരുന്നു . ഞാന്‍ ക്ലിനിക്കിന്റെ വാതിലില്‍ നിന്നു തന്നെ മരണത്തെ നേരില്‍ കാണുകയായിരുന്നു. ഒരു ഡോക്ടര്‍ രോഗിയുടെ രോഗം മാറ്റികൊടുക്കണം. അതെ അവര്‍ക്കറിയൂ .
ഈ ബധുക്കളോട് തര്‍ക്കിക്കുന്നതു വെറുതെ.
" ഒരു സൂചി കൊടുത്തു രോഗം വേഗം സുഗപെടുതൂ "
കൂടെ വന്ന തോക്ക്‌ധാരി എന്നോട് രൂക്ഷമായി കല്പ്പിക്കുന്നുണ്ടായിരുന്നു.
ഈ ഒരു അവസ്ഥയില്‍ ഞാന്‍ വന്നു പെട്ടതാണ് മറ്റൊരു മര്‍ഗവുമില്ലാത്ത . അതുകൊണ്ട് തന്നെ ദൈവം എനിക്കും എന്നും തുണയായി നിന്നു.
ഈ പനി പിടിച്ച്ച കുട്ടിയെ ചികില്‍സിക്കാന്‍ ഞാന്‍ അല്‍പ്പം താമസം വരുത്തി. കണ്ണിലെ കൃഷ്ണ മണി ചലന മറ്റു. ഞാന്‍ കയ്യിലെടുത്ത സിരിച്ഞു ( സൂചി) മേശപ്പുറത്തു വെച്ചു. ആ കുട്ടിയുടെ രണ്ടു കണ്ണുകളും എന്നന്നേക്കുമായി അടച്ചു.
" ഹാതാ മിന്‍ അമ്രുള്ള " ഇതു ദൈവത്തിന്റെ വിധിയാണ് , നമുക്കു അത് തിരുത്താന്‍ ആവില്ലല്ലോ "
അവരും അത് ഉള്‍ക്കൊണ്ട്‌ ആ പിന്‍ചു കുഞ്ഞിന്റെ മൃത ശരീരവുമായി തിരിച്ചു പോയി. നവോൽജിൻ മരുന്നു നിറച്ച സൂചി ഞാന്‍ വലിച്ചെറിഞു. ഒരു നിമിഷം മാത്രം വിത്യസത്തില്‍ ഒരു ജീവിതം ....
ഒരു പക്ഷെ ഞാന്‍ വേഗം ആ കുട്ടിയെ ചികില്സിചിരുന്നന്കില്‍ , അവള്‍ രക്ഷപെടുമായിരുന്നോ. ഇല്ല അത്തരം ആലോചനകള്‍ തന്നെ ദൈവ വിധിയെ തള്ളി കളയലാവില്ലേ
എന്നാല്‍ ഒരു ദിവസം തടിച്ചു കൊഴുത്ത ഒരു സ്ത്രീയെ രണ്ടു മൂന്നു പേര്‍ താങ്ങി കൊണ്ടു വരുന്നു. അവരും ഇതു പോലെ പറ്റെ അവശയായിരുന്നു.
ഈ ബടുക്കള്‍ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ല .
മാസത്തില്‍ ഒരിക്കല്‍ ശുദ്ധി വരുത്തിയാല്‍ അത് വലിയ കാര്യം .
ഒരു പാട്ട വെള്ളം അത് കൊണ്ടാണ് സാതാ കുളി.
ഈ തടിച്ച സ്ത്രീയെയും വല്ലാതെ വാസനിക്കുന്നുണ്ടായിരുന്നു. കറുത്ത മൈലാഞ്ചി മുടിയില്‍ ചാണകം തേച്ചുപിടിപ്പിച്ചപോലെ . അവര്ക്കു ഞാനൊരു പത്തു സി സി ഇന്ജക്സിന്‍ കൊടുത്തു. ചളി കെട്ടികിടന്നു തൊലിപ്പുറം കട്ടിയായിരിക്കുന്നു. സൂചി വളയുന്നു.ദൈവത്തിലറ്പ്പിച്ചുകൊണ്ടു ഞാന്‍ എല്ലാം തുടങ്ങി വെച്ചു.
ആ സ്ത്രീ പിറ്റേ ദിവസം തന്നെ വന്നു. എന്തൊരു ആഹ്ലാദമായിരുന്നു ആ മുഖത്ത് .കഴുത്തില്‍ തൂകിയിട്ട ഒരു ആട്ടിന്‍ കുട്ടിയും " കൂടിയാല്‍ രണ്ടു ദിവസം പ്രായമായ കിടാവു.
അതായിരുന്നു അവരുടെ സംപ്രദായം . ഇസ്ടപെട്ടവേര്‍ക്ക് നല്കുന്ന സമ്മാനം . " ഹതിയാ "
ഇതു ഒരു അനുഗ്രഹം എത്ര നാള്‍ ഇതു തുടരാന്‍ കഴിയും. ഈ മാരിബിലെ ഒരു പാടു പേര്‍ ഈ ഹിന്ദീ ദക്തൂരിനെ
ഓര്‍ക്കും . അവര്ക്കു മറക്കാന്‍ ആവില്ല.
ആയിടക്കാണ്‌ നാട്ടില്‍ നിന്നും ഒരു കത്ത് വന്നത്. "

എന്റെ മകന്‍ ഉപ്പ എന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.
ഞാന്‍ ഒരു പിതാവായ വിവരം അറിഞ്ഞു കഴിഞ്ഞു .
സനാ വഴി കത്ത് കിട്ടാന്‍ തന്നെ ആഴ്ചകള്‍ വേണം.
അന്ന് മുതല്‍ മനസ്സു കൊണ്ടു ഞാന്‍ യാത്ര തുടങ്ങി കഴിഞ്ഞു .....
ഒരു മടക്കം . അനിവാര്യമായ മടക്കം. പക്ഷേ അത് എങ്ങിനെ എന്റെ വിസാ നൂലാമാലകള്‍ എന്നെ യെമന്‍ വിടാന്‍ അനുവതിക്കുന്നുമില്ല . ഈ കുന്ഗ്രമാത്ത്തില്‍ എത്ര കാലം വേണമെങ്ങിലും ജീവിക്കമആയിരുന്നു .
ഇവര്‍ എന്നെ പോവാന്‍ അനുവതിക്കുകയില്ല .
ഒരു രാത്രി ഞാന്‍ എന്റെ വേദനകള്‍ ഹമദ്ഹാനു മായി പങ്കിട്ടു. സാമാന്യം പരിസ്ക്രിതനായ ഒരു ചെറുപ്പക്കാരന്‍ . അവന്‍ തന്റെ ടോയോടാ പിക് അപ്പില്‍ പുലര്‍ച്ച നേരം എന്നെ സൗദി അരാബിയുടെ അതിര്‍ത്തി കടത്തി തന്നു. നന്നിയുണ്ട് ഹമദ്ഹാന്‍ . ഒരിക്കലും മറക്കാനാവില്ല നിന്നെ .
ഒരു ദിവസം മുഴുവന്‍ നടന്നു നജ്രാന്‍ പട്ടണം വരെ എത്തി. അവസാനം ബദു വേഷം തന്ന രക്ഷിച്ചു.
പിന്നീട് യാത്ര മക്കയെ മനസ്സില്‍ വെച്ചായിരുന്നു. ക അബാ ലയത്തില്‍ ത്തിന്റെ ആ കറുത്ത മൂടുപടത്ടില്‍ ഞാന്‍ എന്റെ എല്ലാ വേദാന്കളും താഴ്ത്തി വെച്ചു. എല്ലാ പ്രാര്‍ത്ഥനകളും കണ്ണുനീരിന്റെ അര്‍ത്ഥവും അവന്‍
അറിയുന്നു. ഞാന്‍ എന്തൊക്കയോ വാക്ക് കൊടുത്തു . അവന്‍ ഇപ്പോഴും
കാണുകയല്ലേ ഈ അടിമയുടെ നിലക്കാത്ത യാത്ര . ......
ഈ യാത്രയുടെ അവസാനം എവിടെയായിരിക്കും.

Wednesday, May 14, 2008

കുഞ്ഞാന്‍

മുറികയ്യന്‍ നിക്കറുമിട്ട്‌ മൂക്കില്‍നിന്നും ഒലിച്ചിറങ്ങുന്ന ചീരാപ്പും തുടച്ചു നടന്നു നീങ്ങുന്ന ഒരു പയ്യന്‍ . ചേന്നമംഗല്ലുര്‍ അങ്ങാടിയില്‍ പലരെയും കണ്ടു, പലരെയും ഓര്‍ത്തു വെച്ചു .
മണ്ണടിഞ്ഞു പോയ അവരില്‍ പലരെയും എന്തുകൊണ്ടോ മനസ്സില്‍ സൂക്ഷിച്ചുവെക്കുന്നു . വിളിക്കാതെ പലപ്പോഴും അവര്‍ മനസ്സിന്റെ ജാലകത്തിലൂടെ എത്തി നോക്കുന്നു. വിളിക്കാതെ വരുന്ന ഈ അതിഥികളെ സ്വീകരിക്കാതെ എന്ത് ചെയ്യും ?
ത്രിക്കേത്ത് കുഞ്ഞാന്‍ . ഞങ്ങളുടെ കുളികടവിന്റെ അടുത്തായിരുന്നു വീട്.
ഒരു ബീഡിയും ഒരു ചായയും അതിലപ്പുറം മോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി അറിയില്ല . അത് കൊണ്ടു ആര് വിളിച്ചാലും കുഞ്ഞാന്‍ പോയി ജോലി ചെയ്തു കൊടുക്കും .കിട്ടിയത് വാങ്ങും . പരാതിയില്ല പരിഭവമില്ല. കരുത്തനായിരുന്നു കുഞ്ഞാന്‍ . കുഞ്ഞാനെ അധിക സമയവും ഞങ്ങള്‍ കണ്ടിരുന്നത്‌ കറുത്തേടത്ത് അയമുട്ടിക്കയുടെ ചായമാക്കാനിയുടെ പിന്നാമ്പുറത്തെ വിറകു കെട്ടുകള്‍ക്കിടയിലാണ്. വേശം ഒരു കള്ളിമുണ്ടും തലേക്കെട്ടും മാത്രം. ജോലി ചെയ്യുന്നതിനിടയില്‍ മറ്റാരങ്കിലും വിളിച്ചാല്‍ കുഞ്ഞാന്‍ അത് നിര്‍ത്തി അവരുടെ കൂടെ പോവും. ഇതിന്റെ പേരില്‍ തൊട്ടടുത്തെ ആയിശുംമ്മയോട് അയമുട്ടിക്ക കയര്‍ക്കും. എന്നാലും നാട്ടുകാര്‍ കുഞാനെ പരമാവധി ഉപയോഗപ്പെടുത്തി . മീന്‍ വാങ്ങാന്‍ , വെള്ളം കോരാന്‍, പാത്രം കഴുകാന്‍, കല്യാണത്തിന് വിഭവമൊരുക്കാന്‍ എന്തിനും കുഞാന്റെ സേവനം ഉണ്ടായിരിക്കും.
അന്നൊരു നാള്‍ നാട്ടില്‍ പേപ്പട്ടികളുടെ ശല്യം വറ്ദ്ധിച്ചിരുന്ന സമയം.
ഞങ്ങളുടെ കുഞ്ഞാന്‍ സാധുബീഡിയും വലിച്ചു രസിച്ചു വരുമ്പോള്‍ , എവിടെ നിന്നോ പാഞ്ഞു വന്ന ഒരു നായ അയാളുടെ ജീവിതത്തിന്നു അതിര്‍ നിഷ്ചയിച്ചു. കുഞ്ഞാന്‍ മരിച്ചു .
ഒരു ജീവിതം , ദൈവം എന്തിന് ഇത്തരം പരീക്ഷണം നടത്തുന്നു ?
പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട് . കുഞ്ഞാന്‍, അയാളെ ആര്‍ ഓര്‍ക്കുന്നു.
അയമുട്ടിക്ക ഓര്‍ക്കുമോ. ഇല്ല ആരും ഓര്‍മയില്‍ സൂക്ഷിച്ച്ചില്ലന്കിലും നാടിന്റെ ഓര്‍മയുടെ സിരകളില്‍ കുഞ്ഞാനുണ്ടാവും. ഒരു നേരിയ വേദനയായി.
കുട്ടികാല കൗതുകങ്ങളില്‍ ഇത്തരം നിസ്സഹായ ജീവിതങ്ങള്‍ നോക്കി രസിച്ചു പോയതില്‍ മാപ്പ്.
ഒരു പാടു മാപ്പ്. പൂവന്‍കോഴി അസ്സയിന്‍കുട്ടിയോട് , ബിച്ചുട്ട പിരാന്തനോട് , അക്കരപുഴ കടന്നു വന്നിരുന്നു തുണി അഴിച്ചിട്ട് ഓടുന്ന ചെരുപ്പകാരനോടു . ഗ്രാമത്തിന്റെ ഓര്‍മകളെ സമ്പന്ന മാക്കിയ ഈ കഥാ പാത്രങ്ങള്‍. ഇവരുടെ ജീവിതം എനിക്കൊരു കഥയില്ലായ്മ മാത്രമാണ്.
വേലകടവും , തെയ്യതും കടവും കടന്നു എത്ര പേര്‍ ഈ വഴി , ഈ ഗ്രാമത്തിലൂടെ ഇന്നലകളിലേക്ക് നടന്നു പോയി. പ്രവാസ ജീവിതം വലിചിഴക്കുമ്പോഴും ഇത്തരം ഓര്‍മകള്‍ ഗ്രഹതുരുത്വത്തിന്റെ
നനുത്ത സ്പര്‍ശം ഒരു വല്ലാത്ത സുഖം നല്കുന്നു. ഓര്‍മകള്‍ ബാക്കി നല്‍കാത്ത ഈ ജീവിതം , സ്നേഹന്തിന്റെ പങ്കുവപ്പുകള്‍ ഇല്ലാത്ത നിമിഷങ്ങള്‍ .
ഇവിടയാണ് ഗ്രാമങ്ങള്‍ മരിക്കുന്നത് .

"ഒരു പാട്ടു പാടൂ കുഞാനെ "
കുഞ്ഞാന്‍ പാടുകയായി " കായലരികത്ത് വലയെറിഞ്ഞപ്പോ വള കിലുക്കിയ......"
ഇന്നലുകളുടെ കാല്‍പനിക ലോകത്തേക്ക് കുഞ്ഞാന്‍ നമ്മെ കൂട്ടി കൊണ്ടു പോവുന്നു........


Monday, May 12, 2008

ബോംബായിക്കാക്ക

അങ്ങാടിക്കു നടുവിലായിഓല മേഞ്ഞ ഒരു ചെറിയ ചായ മക്കാനി . കറുത്തേടത്ത് അയമുട്ടികാക്ക സമാവറില്‍ വെള്ളം ചൂടാക്കുന്നു. പുറത്തേക്കു ചുമരിനോട് ചേര്‍ത്തു വെച്ച മുക്കാലി ബെഞ്ചില്‍ നാട്ടിലെ പ്രമാണിമാര്‍ നാ‍ട്ടു വര്‍ത്തമാനങ്ങള്‍ പൊടിപ്പും തൊങലും വെചു കാച്ചുന്നു. അന്നും ഒരു പുതിയ വിഷയം നാ‍ട്ടില്‍ ഉയര്‍ന്നു വന്നു. ചാലക്കല്‍ മാമുട്ടികാക്കയാണു ആദ്യമായി ആ അപരിചിതനെ ചോദ്യം ചെയ്തതു.
തടിച്ചു കുറുതായ ആ മനുഷ്യന്‍ മലയാളം തീരെ സംസാരിക്കുന്നില്ല. മാമുട്ടിക്ക കുഴങി. അയാള്‍ പറയുന്നതു തനി തെറിയാണെന്നു മനസ്സിലായതു ഉറ്ദു അറിയുന്ന റഹീം ഭായി വന്നപ്പോഴാനു. "ഉല്ലു കാ പട്ടെ. ബെം ചൂത്. " ഇത്തരം പദ പ്രയോഗം ഇടക്കിടക്കു കാച്ചുന്നു.
അയാള്‍ അല്പം നൊസ്ക്കാണ് അരയല്ല മുക്കാലും പോയതാ. മമുട്ടിക്ക അഭിപ്രായപ്പെട്ടു. അയാല്‍ പിന്നെ പിന്നെ നാടിന്റെ ഭാഗമായി തീരുകയായിരുന്നു.
നാട്ടില്‍ അയാള്‍ ബോബായികാക്ക എന്ന പേരില്‍ അറിയപ്പെട്ടു തുടങി.
കാളിയാരുടെ ഒരു അകന്ന ബന്ധുവാണു ഇയാള്‍ എന്നു നാട്ടുകാര്‍ മനസ്സിലാക്കി. ബൊബായി കാക്കയുടെ പുരാനീ ഹിന്ദുസ്താനീ പാട്ടുകള്‍ പ്രസിന്ധമായി.
ഇനി പറയട്ടെ അയാള്‍ വിചിത്രനാവുന്നതു കാക്കകളൊടുള്ള അയാളുടേ പ്രത്യേക ഇഷ്ടം കാരണമാണു. നേരം പുലര്‍ന്നാ‍ല്‍ അയാള്‍ അയമുട്ടികാക്കയുടെ ചായ മക്കാനിയില്‍ എത്തും. പൊറാട്ട വാങ്ങി പുറ്ത്തിറങ്ങും. കൈയടിച്ചു കാക്കകളെ വിളിക്കും. ഒരു കൂട്ടം കാക്കകള്‍ ബൊംബായി കാക്കക്കു ചുറ്റും . ഇതു നാട്ടിലെ പതിവു കാഴ്ചയായി മാറി. നേര്‍ക്കു നേരേ ബൊംബായി കാക്ക ആരൊടും ഒന്നും പറയാറില്ല. കാക്കകളൊട് മാത്രം ഒരു ആത്മ ബന്ധം പുലര്‍ത്തുന്ന ഇയ്യാള്‍ നാട്ടില്‍ പിന്നെ പിന്നെ ഒരു വിഷയമല്ലാതായി തീര്‍ന്നു.
ഒരു ദിവസം അയാള്‍ അപ്രത്യക്ഷനായി. ബൊംബെയ് തെരുവിന്റെ തിരക്കിലേക്കു
ഊളിയിട്ടു പോയ ബൊബായി കാക്ക, ഇപ്പൊള്‍ അയാളെ ആരു ഓര്‍ക്കുന്നു.
കസാക്കു കാര്‍ക്കു അള്ളാപിച്ച പോലെ ഒതയമംഗലത്തു കാര്‍ക്കു ഒരു പാടു അല്ലാപിച്ച മാ‍ര്‍ . അവര്‍ ഇനിയും വരും പോവും.

Sunday, May 11, 2008

അജ്നബി

ജീവിതത്തില് പലതും ഓര്‍ത്തു വെക്കരുതെന്നു കരുതിയ കാര്യങ്ങള് വീണ്ടും തികട്ടി വരുന്നു. അതു ഓര്‍മച്ചെപ്പില്‍ നിന്നും മാറ്റികളയാന്‍ ഒരു മാര്‍ഗവും നമുക്കില്ലല്ലൊ. വിദേശത്തെ കന്നി യാത്ര അത്തരം ഒരു അനുഭവം എനിക്കു തന്നു. വിധി തന്ന ക്രൂരാനുഭവം . ഒരു പാടു സ്വപ്നങ്ങള്‌ നെയ്ത്കൂട്ടിയായിരുന്നു !982 ല്‍ ഞാന്‍ യെമന്‍ എന്ന നാട്ടിലേക്കു വിമാനം കയറിയത്.വിചിത്രമയ രാജ്യം. ഏതൊ പുരാതന നഗരത്തില്‍ എത്തിയ പോലെ തോന്നി. ബാബുയെമന്‍ എന്നറിയപെടുന്ന കച്ചവട കേന്ദ്രത്തില്‍ കണ്ടുമുട്ടിയ രാജുവെന്ന അമീര്‍ബായി . അയാള്‌ 30 വര്‍ഷം മുന്പു് കള്ളലോഞ്ചു കയറി വന്ന തമിള്‍നാട്ടുകാരന്‍. അയാളൊടൊപ്പം വെറേയും 3 മലയാളികള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ കേരളക്കാരായി 20 ഓളം പേര്‍ വേറെയും അടുത്ത ദിവസങ്ങളില്‍ അവിടെ എത്തിയിരുന്നു. തൊഴില്‍ തേടി് അവസാനം ഞാന്‍ എതിയതു മാരിബ് എന്ന അതിപുരാതന ദപട്ടണാവശിഷ്ടങ്ങല്‍ക്കടുത്ത ഒരു കൊചു ഗ്രാമത്തിലാണ്‍. അറബിയില്‍ ഗ്രാമത്തിനു 'ഖരിയ' എന്നു പറയും. അമീര്‍ ബായിയുടെ കൂട്ടുകാരനാണു്‍ അബ്ദുല്ല. മാരിബില്‍ അറിയപ്പെടുന്ന ഡോക്ട്റ് . വ്യാജന്‍ എന്നു പറയാം. ജീവിതത്തില്‍ പലരെയും വിധി വേഷം കെട്ടിക്കുകയാണല്ലോ. വിധി അബ്ദുല്ലയെ എന്റെ അടുത്തെത്തിക്കുകയായിരുന്നു. അബ്ദുല്ലക്കു വല്ലാത്ത സന്തോഷം. വര്‍ഷങ്ങല്‍ കഴിഞ്ഞു ഒരു കേരളക്കാരനെ കാണുന്നു. സഹായിയായി അബ്ദുല്ലയൊടൊത്തു പിന്നീടുള്ള ദിവസങ്ങല്‍.
എതു തരം മരുന്നും നിര്‍ഭയം പ്രയോഗിക്കാന്‍ അബ്ദുല്ല സമര്‍ഥന്‍. ഇത്തരം‍ അവസരങ്ങളില് ദൈവം ഒരു വഴി കാണിച്ചു കൊടുക്കും എന്നു എനിക്കും തോന്നിയിട്ടുണ്ട്. പ്രസവവേദന കൊണ്ട്ു പിടയുന്ന പെണ്ണൂങ്ങളെ അബ്ദുല്ല ഒരു നിമിഷം കൊണ്ട് സുഖ്ഹപ്പെടുത്തും. സുഖ്ഹപ്രസവം കഴിഞാല്‍ അബ്ന്ദുല്ല ഒരു ചിരി ചിരിക്കുന്നു. ഞാന്‍ അറിയാനായി ഒന്നു നൊക്കിയാല്‍ അബ്ദുല്ല പിനീടു സമയമായാല്‍ എല്ലാം പടിപ്പിക്കാം എന്നു പറയും. എന്നോടോ്പ്പമുള്ള സഹവാസം അബ്ദുല്ലക്കു മറന്ന നാടിനെ ഓര്‍ക്കുവാനും സ്നേഹിക്കുവാനുമുള പ്രേരണയായി തുടങ്ങി . അവസാനം അബ്ദുല്ല 32 വര്‍ഷത്തിനു ശേഷം നാട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു....


ഞാന് ഏകനായി മാരിബിലെ മരുഭൂ മരീചികയിലെ തകരുന്ന സ്വപ്ങ്ങളില് സ്വയം മറന്നു നിന്നു.അബ്ദുല്ല തന്ന സ്റ്റെത സ്കൊപ്പു എന്റെ ജീവിതം മാറ്റി മറിചു. ഞാനും ഒരു വ്യാജന്റെ രൂപം സ്വീകരിച്ചുമാരിബിലെ സമൂഹത്തിനു മുമ്പില് വന്നു നിന്നു. അവറ് എന്നെ സ്വീകരിചു. സ്നേഹത്തോടെ ഹിന്ദീ ..ഹിന്ദീ എന്നു വിളിച്ചു. ഒട്ടകത്തിന്റെ ചൂരും മരുന്നിന്റെ ഗന്ദവും എന്റേതുമായി. ഒട്ടകം കടിച്ചു കീറിയ കുട്ടിയുടെ തല തുന്നി കെട്ടുന്നു. വാവിട്ടു കരയുന്ന കുട്ടി. മനസ്സു മരവിച്ചു പോയിരുന്നു. മനസ്സിന്റെ താളവും രാഗവും തെറ്റുന്നു. നിറവയറുമായി വേദന കടിച്ചിറക്കി വരുന്ന സ്ത്രീകള് . നാട്ടിലെ വയറ്റാട്ടി.എവിടേയോ ഒരു സ്തീ നോക്കി ചിരിക്കുന്നു.( യാ .. ഹിന്ദി. ഹാതാ ഇബ്നക്കു. ) ഹേ ഇന്ദ്യക്കാരാ ഇതു നിന്റെ മകന് . നീ നന്നായി വരും . നിനക്കു എല്ലാ ആശംസകളും...പക്ഷെ അവള്ക്കു ഒരു പ്രവാസിയുടെ വേദന എങിനെ അറിയും. പ്രവാസിയായ ഷെഇഖ് ഹംദാന്റെ മൂന്നാം പെണ്ണു ഹലീമ. അവളുടെ മുഖത്തു പ്രവാസ ദുഖ്ത്തിന്റെ പാടുകല് . അവള്ക്കു എന്നേയും എനിക്കു അവളെയും മനസ്സിലായി. ഏദന് കാരി ഹലീമ. ഷെയിഖ് ഹംദാനു എന്പതു കഴിഞു കാണും. എന്നാലും കരുത്തനാണ്.

ഏതോ ഗോത്ര യുദ്ധത്തില്‍ ഒരു കാല്‍ നഷ്ട്ടപെട്ട ഹംടാന്റെ വാക്കുകള്‍ മരിബുകാര്‍ക്ക് അവസാന വാക്കാണ്. തെക്കന്‍ യമന്‍ നാട്ടുഭരണം ഇത്തരം ഷെഇക്കുമാരുടെ കീഴിലാണ്.
ഒരിക്കല്‍ എന്നെ കാണാന്‍ ഹലീമ വന്നു. അവളുടെ കണ്ണുകളില്‍ വേദനയുടെ അടരുകള്‍ ഞാന്‍ കണ്ടു.
മരുഭൂമിയെക്കള്‍ തീവ്രമായ ഉഷ്ണം അവള്‍ അനുഭവിക്കുന്നുണ്ടായിരുന്നു.
ഏതോ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഒരുത്തന്‍ മറ്റൊരുത്തനെ കണ്ടാലുള്ള സന്തോഷം ഹലീമക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയിരിക്കാം.

തുടരും......

Friday, May 2, 2008

പരങ്ങോടന്‍ സാക്ഷിയാണ്

ഓര്‍മകള്‍ ...
പരങ്ങോടന്‍ നാട്ടിലെ പരമ്പരാഗത തെങ്ങ് കയറ്റ ജോലികരനായിരുന്നു. ഒപ്പം തെങ്ങില്‍ കയറി കള്ളു ചെത്തുന്ന ജോലിയുമുണ്ടായിരുന്നു. കയരുകൊണ്ടുള്ള ഒരു വടവും തോളില്‍ സദാ സമയവും ഒരു ഏണിയും ഉണ്ടാവും . അങ്ങാടിയില്‍ വരുമ്പോള്‍ ഏണി സ്കൂളിന്റെ പിനവശതാണ് ചാരി വെക്കരുള്ളത് .
ഒരു നോമ്പ് കാലം . ഞങ്ങള്‍ കളിച്ചു രസിച്ചു നടക്കാനുള്ള സുവര്‍ണവസരം . ഒരു ദിവസം ഞങ്ങള്‍ വല്ലാത്ത വിശന്നു വലഞ്ഞപ്പോള്‍ സ്കൂളിന്റെ പിന്നിലുള്ള കാടു മൂടിയ ഇടവഴിയില്‍ ഇരുന്നു ആലോചിച്ചു . അവസാനം ഒരു പാത്രം സംഘടിപ്പിച്ച് പൂള വെച്ചുണ്ടാക്കമെന്നു തീരുമാനിച്ചു . അടുത്ത പറമ്പില്‍ നിന്നും മോഷ്ടിച്ചതാണ് കേട്ടോ. വിറകും പത്രവുമായി തീ കൂട്ടിയപ്പോള്‍ അതാ വരുന്നു പരങ്ങോടന്‍ ഏണി ചാരാന്‍ . ഞങ്ങള്‍ കരുതി പരങ്ങോടന്‍ നിരുപദ്രവിയകുമെന്നു. പക്ഷെ കണക്കു കൂട്ടല്‍ തെറ്റി. അങ്ങാടിയില്‍ ചെന്നു ജനമധ്യത്തില്‍ സംഭവം വിവരിച്ചു. ആളുകള്‍ സ്കൂളിന്റെ പിന്നിലേക്ക്‌ ഒഴുങാന്‍ തുടങ്ങി. അസര്‍ ബാങ്ക് കൊടുക്കുന്നുണ്ടായിരുന്നു. കുരുത്തം കേട്ട ഇവരുടെ പേരു ഓരോ നാവിലും. അന്ന് ഓരോരുത്തര്‍ക്കും കിട്ടിയ അടിയുടെ കണക്കു പറയാനാവില്ല . അന്നായിരുന്നു നമ്മുടെ നാട്ടില്‍ നക്സല്‍ ബാരി കുഴപ്പങ്ങള്‍. അത് കൊണ്ടു തന്നെ ഞങ്ങള്ക്ക് എളുപ്പത്തില്‍ ഒരു പേരും വീണു കിട്ടി . പൂള ബാരികള്‍. എങ്ങിനെ മറക്കും ഞങ്ങള്‍ ഈ പറഞ്ഗോടനെ.

Tuesday, April 29, 2008

മരിക്കാത്ത ഓര്‍മകള്‍......

ബാല്യകാലം മനസ്സില്‍ വരച്ചു വെച്ച നാടിന്‍റെ ഓര്‍മ്മചിത്രങ്ങള്‍ . മാറി മാറി വന്ന വര്ഷവും വേനലും ; എല്ലാം എത്ര പെട്ടന്ന് മാഞ്ഞു പോയി. ചേന്നമംഗല്ലുര്‍ എന്ന എന്റെ ജന്മനാടിന്റെ ആ പഴയകാല ലാന്റ്സ്കാപ്പുകള്‍ മനസ്സില്‍ ഒരു കുളിരായി സൂക്ഷിച്ചു വെക്കുന്നു . ബാല്യകാലത്തിന്റെ ഏറിയ പങ്കും അപഹരിച്ച ഇരുവഴിഞ്ഞി പുഴ ഇന്നു കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ഒന്നു സമാശ്വസിപ്പികാന്‍ പോലുമാവാതെ ഈ പ്രവാസി ഹൃദയവും തേങ്ങുന്നു. എത്ര എത്ര ചെങ്ങാടങ്ങള്‍ നാളികേരവും തേക്കിന്‍ തടികളുമായി ഇരുവഴിഞ്ഞിയിലൂടെ കല്ലായിലേക്ക് ഒഴുകി. ഓര്‍മകളില്‍ ഇന്നും വിട്ടുപിരിയാനാവാത്ത കൂട്ടുകാരന്‍ ഇരുവഴിഞ്ഞിയുടെ ദാരുണ അന്ത്യം കാണാന്‍ വയ്യ. അയമുട്ടികാക്കയുടെ പീടികയിലേക്ക് കോഴിക്കോട് നിന്നും അരിസാധനങ്ങള്‍ കൊണ്ടു വന്നിരുന്ന മൊയ്ദീന്‍കാക്കയുടെ കഴുക്കോല്‍ ഇന്നു ഇരുവഴിഞ്ഞിയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നില്ല .പകരം ഏതോ നാട്ടുകാരന്റെ വെപ്പുതോണിയില്‍ നിന്നും ആഴ്ന്നുപോകുന്ന കഴ്ക്കോല്‍ ഇരുവഴിഞ്ഞിയുടെ കരളു പറിച്ചു കൊണ്ടുപോവുന്നു. തെയ്യത്തുംകടവിലെ ആലി മോന്റെ ചായക്കും പുട്ടിനും വല്ലാത്ത രുചിയായിരുന്നു .
ഇന്നത്തെ ഹൈസ്കൂള്‍ കുന്നു പഴയ കാലത്തു കണക്കുപറമ്പ് കുന്നായിരുന്നു. കണക്കന്മാര്‍ എന്ന് നാം പറയാറുള്ള ഹരിജനങ്ങള്‍ നേര്ച്ചക്ക് ഉപയോഗിച്ചിരുന്നത് ഈ കുന്നിന്‍പുറത്തെ കാവായിരുന്നു. കുന്നിന്പുറത്തെ പാറപുരത് വന്നിരിക്കാറുള്ള പറമ്പത്തായി പക്ഷികള്‍ , പാറപ്പുറത്തെ വെള്ളകെട്ടുങളില്‍ തലനീട്ടിനില്കുന്ന പേരറിയാത്ത ഒരുപാടു പൂക്കള്‍ . കാവിനുള്ളിലെ ഉത്സവവും തിറയും ,വിശാലമായ കുന്നിന്‍ പുറത്തെ പച്ചപ്പുകളില്‍ അലഞ്ഞു നടക്കുന്ന പശുക്കള്‍. ഈ കുന്നിന്‍ പുറത്തു നിന്നും നോക്കിയാല്‍ താഴെ ചാലിയാരും കൊടിയതൂരും കിഴക്കന്‍ മലകളും കാണാം.

Thursday, April 17, 2008

സീനായിലെ ജീവിതം

നടോടികളും ആട്ടിടയന്മാരുമായ സീനയിലെ ബടുക്കള്‍ പാടുന്ന നാടന്‍ ശീലുകള്‍ക്ക് ഇന്നും സഹ്സ്രാബ്ദങ്ങളുടെ പഴമയുടെ ഗന്ധമുണ്ട് .റ്റെന്റുകള്‍ക്ക് മീതെ ഇറ്റു വീഴുന്ന മഴത്തുള്ളികള്‍, എണ്ണി തീര്‍കാനാവും . ഈ മഴത്തുള്ളികള്‍ അബൂമുസമ്മലിന്റെ മനസ്സിലെ സന്ഗീതത്തിന്റെ ഉറവകളെ ചാലിട്ടൊഴുക്കുന്നു . മരുപ്പച്ച്ചയിലെ പേരറിയാത്ത ഈ മുള്‍മരത്തില്‍ ചേക്കേറാന്‍ വന്ന പക്ഷികള്‍ പ്രക്ര്തിയുമായി ഇണങ്ങി കഴിഞ്ഞിരിക്കുന്നു . തുള്ളിമഴ അബൂ മുസമ്മലിനെ പോലെ പാടാന്‍ കാരണമായി തീര്‍ന്നിരുന്നു .

റെന്റിനടുത്തു കെട്ടിയിട്ട ഒട്ടകം മുക്ര ഇടുന്നു .സീനായിലെ ഓരോ ബദുകുടുംബങ്ങള്‍ക്കും തന്റെ ഒട്ടകവും ആടിന്‍ പറ്റവും ഇന്നും ജീവന്റെ തണലായി തീരുന്നു .

ഈ മരുഭൂമിയില്‍ അബൂമുസമ്മിലും തന്റെ ഒട്ടകവും ഒരേ താളമായി പ്രക്രുതിയുമായി ഇണങ്ങിത്തീരുന്നുു
അയാള്‍ തന്റെ കുട്ടികളെ പോലെ ഒട്ടകത്തെയും സംരക്ഷിക്കുന്നു അയാള്‍ ഒട്ടകത്തോടും ഒട്ടകം അയാളോടും സംവദിക്കുന്നു.

പരന്നു കിടക്കുന്ന ഈ സീന മരുഭൂമിയിലെ കൊച്ചു മരുപ്പച്ചകള്‍ക്ക് ചുറ്റും കറങ്ങി തിരിയുന്ന അറബികള്‍ക്ക്‌ ആചാരങ്ങളും രീതികളും മാറ്റങ്ങള്‍ക്കു വിദേയമാവാന്‍ അവര്‍ ഒരിക്കലും അനുവദിക്കുകയില്ല
രാവിലെ നാലുഭാഗത്തുനിന്നും വന്നു ചേര്ന്ന ഒട്ടക കൂട്ടങ്ങള്‍ക്കൊപ്പം നവാമിസിലേക്ക് ഞങ്ങളും യാത്ര തിരിച്ചു.മണല്‍ കുന്നുകള്‍ കയറി ഇറങ്ങി യാത്ര ചെയ്‌താല്‍ മുപ്പത്തിനാല് കി.മീ.അകലെയുള്ള വിചിത്രമായ ശവ കല്ലറകള്‍ സ്ഥിതി ചെയ്യുന്ന നവാമിസില്‍ എത്തുന്നു.

നവാമിസിലെ ശവ കുടീരങ്ങള്‍ക്ക് ഈജിപ്തിലെ പിരമിടുകളെക്കാള്‍ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നറിയുന്നു മാരിബില്‍ കണ്ടിരുന്ന ബല്കീസ് രാജ്ഞിയുടെ കൊട്ടാര അവശിഷ്ടങ്ങള്‍ക്ക് അടുത്തുള്ള കല്ലറകള്‍ക്കും ഇതേ രൂപമായിരുന്നു. നവാമിസിലെ ശവ്കുടീരങ്ങള്‍ക്ക് ആയിരത്തോളം വര്ഷം പഴക്കമുണ്ടെന്നറിയുന്നു. ലോകത്ത് ഏറ്റവും പഴക്കം ചെന്ന മേല്പുരയുള്ള ശവകുടീരങ്ങള്‍ ഇതു തന്നെയാണെന്നു ഗയ്ട് പറഞ്ഞു . ആരാണ് ഈ കല്ലറകള്‍ പണിതതെന്നു വ്യക്തമായ രേഖ ഇല്ല. മാരിബിലെ ശ്മശാന ഭൂമിയില്‍ നിന്നും മടങ്ങിയ രാത്രിയില്‍ ഞാന്‍ ജിന്നിനെ സ്വപ്നം കണ്ടു ഭയന്നു നിലവിളിച്ചത് ഓര്‍ത്തുപോയി. അന്ന് എന്റെ കൂടെ വന്ന അബൂസതിരിന്റെ പേടിപെടുത്തുന്ന തുറിച്ചു നില്ക്കുന്ന കണ്ണുകള്‍ ഇപ്പോഴും മനസ്സിന്റെ ഏതോ മൂലയില്‍ ഒളിച്ചു നില്‍പ്പുണ്ട്‌. ആ ഒരു ഭയം നവമിസില്‍ നിന്നും മടങ്ങുമ്പോഴും എന്നെ പിന്തുടെര്‍നുവോ ? നാലായിരത്തി അറുനൂറു വര്ഷം പഴക്കമുള്ള ഒരു പട്ടണത്തിന്റെ അവശിഷ്ടങ്ങള്‍ . അവിടെ ഒരു വലിയ പാറപ്പുറത്ത് അന്ന് ഞാന്‍ രേഖപ്പെടുത്തി വെച്ചു നജീബ് കെ .ടീ കേരളം . ഹിലാരിയെ പോലെ .

തൊട്ടടുത്തുള്ള കൈമയിലെ ബടുക്കള്‍ ഞങ്ങളെ ചായക്ക്‌ ക്ഷണിച്ചു . മരുഭൂമിയുടെ ഒന്നാന്തരം സുലൈമാനി. അവര്‍ ഒരു പാടു കഥകള്‍ പറഞ്ഞു. മരുഭൂമിയുടെ , തലമുറകള്‍ കടന്നു വന്ന കഥകള്‍ . അയല്‍പക്കത്തെ വല്യുമ്മ മലബാര്‍ ലഹള നടന്ന കാലത്തെ കഥകള്‍ പറയുമ്പോള്‍ ഉള്ള അതേ ആവേശവും വീര്യവും. പാലായനതിന്റെയും ചെരുത്തുനില്‍പ്പിന്റെയും കാലം . പ്രകൃതി മനുഷ്യനെ പാകപെടുത്തുകയാണ്. മുമ്പു പ്രകൃതിയില്‍ നിന്നും മനുഷ്യന് വേണ്ടത് ലഭിച്ചു. സ്നേഹം പങ്കു വെച്ചു. വട്ടത്തിലിരുന്നു സുലൈമാനി കുടിച്ചിരിക്കുമ്പോള്‍ കൈമയുടെ മരത്തൂണില്‍ തൂക്കിയിട്ട രവാവ ഞാന്‍ ശ്രദ്ധിച്ചു . അതൊരു സംഗീത ഉപകരണമാണ്‍ .നേര്ത്ത കമ്പിയും ആട്ടിന്‍ തോലും കൊണ്ടു നിര്‍മിച്ച രവാവ . സംഗീതവും വേട്ടയും മാത്രമാണ്‍ ഇവരുട ഏക വിനോദം . ബടൂ നാടോടി ഗാനശീലുകള്‍ ഇന്നും അറബികള്‍ ഇഷ്ട്ടപെടുന്നു. സീനയിലെ നവാമിസില്‍ ഒരു സായാന്ഹം സന്‍ഗ്ഗേതവിരുന്നിനു ഒരുങ്ങുന്നു. കഴിഞ്ഞ കാലത്തിന്റെ നനുത്ത സ്പര്‍ഷമുള്ള വികാരതീവ്രമായ വരികള്‍ .ഒരിക്കല്‍ മാരിബിലെ തദ്ദേശ വാസികള്‍ക്കൊപ്പം ഒരു കല്യാണ വിരുന്നില്‍ ആടി പാടാന്‍ നിര്‍ബന്ധിതനായി
ജീവിതത്തില്‍ ഒരിക്കല്‍ പോലും നൃത്തം ചവിട്ടിയിട്ടില്ലാത്ത എനിക്ക് മണിക്കൂറുകള്‍ ആടുവാനും പാടുവാനും കഴിഞ്ഞു എന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും എനിക്ക് അത്ഭുദമാണ്.ഇവിടെ നവാമിസില്‍ ഭാവി വധൂവരന്മാരെ തിരഞ്ഞെടുക്കുന്നത് ഇത്തരം നൃത്ത വേദികളിലാണ്. അഭിമുകമായി കുമാരികുമാരന്മാര്‍ വരി വരിയായി നിന്നുകൊണ്ടാണ്‌ ആടി പാടുന്നത് .

കാലത്തിന്റെ പ്രവാഹത്തില്‍ മരുഭൂമിയുടെ മക്കള്‍ക്ക്‌ കൂടുതലൊന്നും ചെയ്യാനില്ല . ഇവിടെ ജീവിതം എത്ര ലളിതം . ആവിശ്യങ്ങള്‍ എത്ര പരിമിതം. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ജബല്‍മൂസയിലേക്കുള്ള യാത്ര സംഘം നുവൈബയും കടന്നു പോകുന്നു. നൂറു കണക്കിനുള്ള തന്റെ ആട്ടിന്‍ പറ്റത്തെ അടുത്തുള്ള മരപച്ചകളില്‍ അലയാന്‍ വിട്ടു ഒരു കൊച്ചു മരച്ചുവട്ടില്‍ ആട്ടിടയയായ പെണ്കുട്ടി കാത്തിരുന്നു. മണല്‍ കാറ്റിനു ചൂടു കൂടിവരുന്നു ഒരുപക്ഷെ ഈ പെണ്‍കുട്ടിയും മൂസാ നബിക്ക് വെള്ളം കൊരികൊടുത്ത പെണ്‍കുട്ടിയുടെ വംശ പരമ്പരയില്‍ നിന്നാകുമോ?.........

സീനായിലെ മരുഭൂമിയുടെ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം ...........മരുഭൂമിയില്‍ ദൈവത്തിന്റെ സൃശ്ട്ടി ചാതുര്യത്തിന്റെ അപാരമായ രേഖകള്‍ ..... ഭാവങ്ങള്‍

ഒരേ താളത്തില്‍ സൃഷ്ടാവിന്റെ വിധിയിലേക്ക് വെളിച്ചം വീശി ................... കാലത്തിന്റെ അനന്ധതയിലേക്ക് മനുഷ്യനും മരുഭൂമിയും പര്‍വതങ്ങളും ഒന്നായി ഒഴുകുന്നു.