Friday, October 31, 2008

ഏറനാടന്‍ പെണ്ണ്

കലയും സാഹിത്യവും സാമൂഹ്യ ജീവിതത്തിൽ മുൻ കാലങ്ങളിൽ വരുത്തി വെച്ച മാറ്റങ്ങൾ അനവധിയാണു. നാട്ടിൻ പുറങ്ങളിലെ കൊഴ്ത്തൊഴിഞ വയലുകളിലും വെളിപറമ്പുകളിലും നാടകങ്ങളും ഗാനമേളകളും അരങ്ങേറിയപ്പോൽ വ്യക്തമായ സന്ദേശം സമൂഹത്തിനു കൈമാറിയിരുന്നു. ഇടതു പക്ഷത്തിന്റെ നാടകങ്ങളും മറ്റും സാമൂഹ്യരംഗത്തു മഹത്തായ വിപ്ലവങളാണു കാഴ്ച്ച വെച്ചതു. എന്റെ കൊച്ചു ഗ്രാമമായ ചേന്നമംഗല്ലൂരിൽ പോലും അക്കാലത്ത് സമുദായത്തിൽ അനാചാരങൾ ഉപേക്ഷിക്കാൻ കലാ രംഗം ഉപകരിച്ചിരുന്നു. മാപ്പിള സ്ത്രീകൾ അന്നു കാതു കുത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു. രണ്ടു ചെവിയും നിറയെ ചിറ്റുകൾ അണയുക, അതിനു വേണ്ടി ചെറുപ്രായത്തിൽ തന്നെ കാതു കുത്തും. ചെവി നിറയെ ദ്വാരങ്ങൾ . ഒരിക്കൽ യു. കെ ഇബ്രാഹിം എന്ന ഒരാൾ ഈ സമ്പ്രദായത്തെ കളിയാക്കി ഒരു ഗാനം രചിച്ചു . ഈ ഗാനം ഏറെ പ്രശസ്തമായി. അതോടെ സാവകാശം ഈ രീതി നാട്ടിൽ നിന്നും എടുത്തു പോയി. അതു പോലെ വസ്ത്ര ധാരണയിലും മുസ്ലിം സ്ത്രീകൾ വ്യത്യസ്തരായിരുന്നു. വെള്ള കാച്ചി എന്നറിയപ്പേടുന്ന തുണിയും ഉടുത്തായിരുന്നു നടപ്പ്. പുറത്തിറങ്ങുമ്പോൾ ഈ തുണി കാറ്റിൽ പറക്കാൻ തുടങ്ങും. പിന്നെ പെണ്ണിനു വേവലാതി. കയ്യിലെ അല്പാ കുട ഒരു ഭാഗത്തേക്കും തുണി മേലൊട്ടും പാറാൻ തുടങ്ങും. പിന്നെ ആകെ അങ്കലാപ്പ് തന്നെ. ഇതല്ലാം വളരെ സരസമായി യു. കെ എന്ന കവി തന്റെ ഗാനങ്ങളിൽ ഉൾപെടുത്തി അവതരിപ്പിച്ചു. എത്ര പെട്ടെന്നായിരുന്നു മാറ്റം. വെള്ളകാച്ചിക്കുള്ളിൽ അടിവസ്ത്രം ധരിക്കാൻ തുടങ്ങിയ ചരിത്ര കഥ അങ്ങിനെ.

ഇരുവഴിഞി പുഴയിൽ ഗ്രാമത്തിലെ പെണ്ണുങ്ങൾ കുളിക്കാൻ വരും . ഓരോ കടവിലും നല്ല തിരക്കായിരിക്കും . മഞ്ഞിൽ വിരിഞ്ഞ പ്രഭാതങ്ങളിൽ വയലിലൂടെ ഇടവഴികളിലൂ‍ടെ ചുരുട്ടി മടക്കിയ പായകെട്ടുമായി കുളിക്കാൻ പോകുന്ന സ്ത്രീകൾ ഒരു പതിവ് ഗ്രാമീണ കാഴ്ചയായിരുന്നു. കുളികടവിൽ കുളി ഒരു മറയുമില്ലാതെ. ഒരിക്കൽ കൊടിയത്തൂരിലുള്ള എന്റെ ഒരു സുഹ്രുത്തു ഒരു ഗാനമേളയിൽ അവതരിപ്പിച്ചു.

“ കൂർത്തതും കുനുത്തതും “ ഏറനാടൻ പെണ്ണിന്റെ മുലകൾ . ശരിക്കും ഫലിച്ചു കടവുകളിൽ കുളിമറകൾ ഉയരാൻ തുടങ്ങി. ഇങ്ങിനെ മാറ്റങ്ങൾ എത്ര.

ഒരു മത പ്രഭാഷണങ്ങൾക്കും സാധിച്ചെടുക്കാൻ കഴിയാത്ത കാര്യങളാണു കലാ പരിപാടിയിലൂടെ സാധിച്ചെടുത്തത്. ഇന്നും പിടികൊടുക്കാതെ രക്ഷപ്പെടുന്ന ഒരു വില്ലൻ സ്ത്രീധന സമ്പ്രദായം മാത്രം. എല്ലാ കഥയും കഥാപ്രസംഗവും അവിടെ വിലപ്പോവുന്നില്ല.

7 comments:

കുമാരന്‍ said...

ഗാനമേള കലക്കിട്ടുണ്ടാവുമല്ലോ

ആയിഷ said...

"ഇന്നും പിടികൊടുക്കാതെ രക്ഷപ്പെടുന്ന ഒരു വില്ലൻ സ്ത്രീധന സമ്പ്രദായം മാത്രം. എല്ലാ കഥയും കഥാപ്രസംഗവും അവിടെ വിലപ്പോവുന്നില്ല."

വിവാഹ കമ്പോളത്തിലെ വിൽ‌പ്പനച്ചരക്കാണ് സ്ത്രി. ഇനം മുന്തിയതല്ലെങ്കിലും വിലകൂടിയാൽ ആരും വാങും.

കാതുകുത്തുന്നത് മാപ്പിള സ്തികൾ മാത്രമാണോ?. ചിറ്റും ചങ്കേലസ്സും വെള്ളിയരഞാണവും, കാലിലെ കൊലുസ്സും, എന്നെ വെറുതെ ഫീലിങാക്കി.

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു മാഷെ ഗ്രാമഠിലൂടെ അറിയാതെ മനസ്സ് സഞ്ചരിച്ചു

മുസാഫിര്‍ said...

കലാകാരന്മാരുടെ സാമൂഹിക പ്രപദ്ധത എന്നൊക്കെ പറയുന്നത് ഇതാണ്.

മുന്നൂറാന്‍ said...

muslimkal bharatha samskarathil ninnu swekkarikkukayum vidathe pidikkukayum cheyyunn oreyoru aacharam -sthreedhanam. veshathiloo bahashayilo nadappilo onnumm bharatham kadannu varathirikkan muslimmkal prathiekam sradhikkunnu..

Najeeb Chennamangallur said...

കുമാരൻ, ആയിഷ , അനൂപ്, മുസാഫിർ,മുന്നൂരാൻ
നന്ദി...

Joker said...

വൈകിയെങ്കിലും മാഷിന്റെ പോസ്റ്റിന് ഒരൊപ്പ്