Thursday, March 6, 2014

ഈ ചിത്രം തേവർ മണ്ണിൽ മമ്മി സാഹിബിന്റെത് . എന്റെ ഗ്രാമത്തിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ചെടുത്ത മനുഷ്യൻ . മലപ്പുറത്ത് പോയാണ് മൂപ്പർ അന്ന് പ്രീ മെട്രിക്കുലെഷെന് പരീക്ഷ പാസായത് . ആദ്യമായി കേന്ദ്ര സർക്കാരിൽ ഒരു ജോലി . കമ്പി ആപ്പീസിൽ . അതായതു ടെലിഫോണ്‍സിലെ ജോലി . ടെലെഗ്രാം സിസ്റ്റം ഒക്കെ എടുത്തു പോയില്ലേ . അന്ന് ദൂരെ നിന്നും ഒരു കമ്പി വന്നാൽ അത് വായിച്ചു മനസ്സിലാക്കാൻ പോലും ഗ്രാമത്തിൽ ആരും ഉണ്ടായിരുന്നില്ല. മമ്മി സാഹിബ് ഒഴികെ . മുക്കത്ത് നിന്നും അഞ്ചൽ കാരൻ കുട്ടിയമു കാക്ക കമ്പിയുമായി വരും . ആരുടെയെങ്കിലും ഒരു മരണ വിവരം അല്ലെങ്കിൽ അസുഖം . സ്റ്റാർറ്റ് ഇമ്മീദിയട്ട്ലി . ഇത്തരം ചില ചിത്രങ്ങൾ എന്നെ വിളിച്ചു കൊണ്ട് പോകുന്നു . ഇന്നലെകളിലേക്ക് . മമ്മി സാഹിബ്‌ എന്റെ അമ്മാവനാണ് . ഞാൻ ഏറെ ഇഷ്ടപെട്ടിരുന്ന അമ്മാവൻ . മക്കളെ നല്ല നിലയിൽ പഠിപ്പിക്കാൻ മമ്മിക്ക ശ്രമിച്ചിരുന്നു . ആൾ അന്ന് ഒരു പുരോഗമന വാദിയായിരുന്നു . മിക്കപ്പോഴും ഏതെങ്കിലും പട്ടണങ്ങളിയായിരിക്കും കുടുംബ സമേതം താമസം . കോഴിക്കോട് വെള്ളയിൽ അവർ താമസിക്കുമ്പോൾ ഞാൻ അവിടെ പോയി മൂനും നാലും ദിവസം താമസിക്കാരുണ്ടായിരുന്നു . അവിടെ നിന്നാണ് ഞാൻ ആദ്യമായി ഒരു സിനിമ തിയേറ്ററിൽ പോയി ഒരു സിനിമ കാണുന്നത് . അതൊരു തമിഴ് സിനിമയായിരുന്നു . " നാം മൂവർ "

Thursday, January 23, 2014

കുറുക്കന്മാര്‍ ഓരിയിടുന്ന രാത്രികള്‍ ഇരുവഴിഞ്ഞിപ്പുഴയിലൂടെ മരത്തിന്റെ ചങ്ങാടങ്ങള്‍ കല്ലായിപുഴയിലേക്ക് നീങ്ങുന്നു. ചിലപ്പോള്‍ നാളികേര ചങ്ങാടങ്ങള്‍. പുഴ നിറഞ്ഞുകൊണ്ട‍ങ്ങിനെ ഒഴുകുന്ന കാഴ്ച കൌതുകകരമായിരുന്നു. അതിനിടയിലൂടെ മുങ്ങിപ്പൊങ്ങാനും ഒളിച്ചു കളിക്കാനും ബാല്യത്തിന്റെ കൌമാരത്തിന്റെയും സമയം ചിലവഴിച്ചതെത്ര? പ്രധാന ഗതാഗത മാര്‍ഗം പുഴയായിരുന്ന ഒരു കാലം.പുഴ വഴി നീങ്ങി കൊണ്‍ിരിക്കുന്ന ജീവിതങ്ങള്‍. മഞ്ഞില്‍ കുളിച്ച പ്രഭാതങ്ങളില്‍ പെണ്ണുങ്ങള്‍ കുളിക്കാന്‍ പോകുന്നത് പാട വരമ്പിലൂടെയോ തോട്ട് വക്കിലൂടെയോ ആവും. ചുരുട്ടി കെട്ടിയ പായയില്‍ അലക്കാനുള്ള വസ്ത്രങ്ങള്‍. തിരിച്ചുവരുമ്പോള്‍ എരുന്തിന്റെ ഒരു പൊതിയും കൂടെയുണ്ടാവും. ഓരോ കടവിലും 'എരുന്ത്' തോണിയടുക്കും. വാഴക്കാട്ടേക്കും മാവൂരിലേക്കും പോകുന്ന കല്യാണ പാര്‍ട്ടികള്‍. കോഴിക്കോട് പട്ടണത്തില്‍ നിന്നും വരുന്ന 'വെപ്പ്തോണി'. ചിലപ്പോള്‍ അത് കുഞ്ഞാലികാക്കയുടെ പീടികയിലേക്കുള്ള അരിസാധനങ്ങളായിരിക്കും. അല്ലെങ്കില്‍ അത് ഏതെങ്കിലും വീട്ടിനുള്ള ഓടുകളും ഈര്‍ച്ച കഴിഞ്ഞ ഉരുപ്പടികളോ ആയിരിക്കും. എന്തായാലും ചുമട്ടുകാര്‍ക്ക് സന്തോഷം. ഓട് കടത്താന്‍ ചിലപ്പോള്‍ കുട്ടിതൊഴിലാളികളായിരിക്കും. ചേന്ദമംഗല്ലൂര്‍ മദ്രസത്തുല്‍ ഇസ്ലാമിയയുടെ കെട്ടിടത്തിനുള്ള ഓട് നാട്ടുകാര്‍ വരിവരിയായിനിന്ന് കടത്തിയത് ശ്രമദാനമായിരുന്നു. തെയ്യത്തും കടവ് പുഴക്കക്കരെ തോണിപ്പണി എന്നുമുണ്ടാവും. പുഴക്കരകള്‍ എന്നും ആളും ബഹളവും. അതിനിടയില്‍ പുഴയില്‍ തിര പൊട്ടിക്കുന്നവര്‍. പൊട്ടാത്ത തിര മുങ്ങിയെടുക്കുമ്പോഴാണ് രണ്‍് പേരുടെ കൈ നഷ്ടമായത്. ചേന്ദമംഗല്ലൂര്‍ നെല്‍പാടങ്ങള്‍ എന്നും നാട്ടുകാര്‍ക്ക് സന്തോഷത്തിനു വക നല്‍കികൊണ്‍ിരുന്നു. കാളപ്പൂട്ട് മല്‍സരങ്ങള്‍, പിന്നെ വര്‍ഷകാലത്തിലെ ആദ്യ വെള്ളത്തില്‍ തോട്ടിലൂടെ വെള്ളം പുഴയില്‍നിന്നു തള്ളി വരുമ്പോള്‍ മീന്‍ ചാകര. കന്നുപൂട്ട് കണ്‍ത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്ന കുട്ടികള്‍. ചോറു ഊറ്റുന്ന കൊട്ടക്കയിലുമായി പൂട്ടുകണ്‍ത്തിലേക്ക് ഓടുമ്പോള്‍ ഉമ്മ വിളിച്ചു പറയുന്നുണ്‍ാവും 'പടച്ചോനെ, പുതിയ കൊട്ടക്കയിലുമായി അവന്‍ അതാ പോണ്'. കലക്കുവെള്ളത്തില്‍ തല പൊക്കി ശ്വാസം കിട്ടാന്‍ വെപ്രാളപ്പെടുന്ന പരല്‍. മീന്‍ പിടുത്തത്തില്‍ അഗ്രഗണ്യനാണ് കാനകുന്നത് അബ്ദുല്ല. 'തോടന്‍ മീന്‍' അബ്ദുല്ലക്ക് ഇഷ്ടമല്ല. (ഖത്തറിലും ഒഴിവു സമയങ്ങളില്‍ മീന്‍ പിടിക്കാന്‍ അബ്ദുല്ല സമയം കണ്‍െത്തിയിരുന്നു.) കോരുവലയില്‍ തോടനാണ് പെട്ടെതെങ്കില്‍ അടുത്തുള്ള ആളുടെ അരയില്‍ കെട്ടിയ കുറ്റിപ്പാളയില്‍ ഇട്ടുകൊടുക്കും. 'കുറ്റിപ്പാള' കവുങ്ങിന്‍ പാളകൊണ്ട‍ുണ്ടാക്കുന്നതാണ്. തലയില്‍ 'പാളതൊപ്പി'. കാളപ്പൂട്ടിന്റെ ആരവത്തില്‍ നാടുണരുന്നു. പിന്നെ ഞാറു നടല്‍. നാട്ടിപ്പാട്ടിന്റെ താളത്തില്‍ വിരലൊതുക്കത്തില്‍ അതിവേഗം ഞാറു നടുന്ന പെണ്ണുങ്ങള്‍ നാട്ടുവര്‍ത്തമാനം മുഴുവന്‍ കൈമാറിയിരിക്കും. ഇന്ന് ചേന്ദമംഗല്ലൂര്‍ നെല്‍പാടങ്ങള്‍ വാഴപ്പാടങ്ങള്‍ ആയി മാറി കഴിഞ്ഞു. കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ ഒരോ തലമുറയും പന്തുകളിയുമായി വൈകുന്നേരങ്ങള്‍ സജീവമാക്കിയിരുന്ന കാലം. ആ നല്ല നാളുകളെ ഓര്‍മകളില്‍ നിന്നും പെറുക്കിയെടുക്കുമ്പോള്‍ എവിടെയോ ഒരു വല്ലാത്ത നൊമ്പരം. ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ ജീവനാഡികളായിരുന്ന പഴയ കാല പൌരന്മാരില്‍ രസികന്മാരും നിഷ്കളങ്കരുമായ എത്ര പേര്‍ ഈ മണ്ണില്‍ ചേര്‍ന്നു കഴിഞ്ഞു. പലരെയും ഒരു കാലത്തും മറക്കാന്‍ ഈ നാട്ടുകാര്‍ക്ക് കഴിയില്ല. എവറസ്റ്റ് മമ്മദ്കുട്ടി ഒരു കുന്നിന് തന്നെ പേരു നല്‍കി -'എവറസ്റ്റ്കുന്ന്' ഒരുപാട് നാടന്‍ ചൊല്ലുകള്‍ ഇവിടെ വിട്ടേച്ചുകൊണ്ടാണ് അവര്‍ വിട വാങ്ങിയത്. 'അബ്ദുല്ലാക്ക പട്ടിയെ പിടിച്ചപോലെ', 'ആരാപ്പു പൂള നട്ടത്പോലെ', 'ആലികാക്ക അരീക്കോട്ട് പോയപോലെ', ഇങ്ങനെ നമുക്കിടയില്‍ അബ്ദുല്ലാക്കയും ആരാപ്പുവും ആലിയാക്കയും മരണമില്ലാതെ ജീവിക്കുകയല്ലേ? മുമ്പൊരിക്കല്‍ മുക്കത്ത്നിന്നും ഒരാള്‍ എന്നോട് ചോദിക്കുകയാ 'കൊടാണി മുഹമ്മദ്കുട്ടി' നിങ്ങളുടെ നാട്ടുകാരനല്ലേ? എന്താ അയാളെ കൊടാണി കാക്ക എന്നു പറയുന്നത്? പറയാം: ഇവിടെയും പലര്‍ക്കും ആ പഴയ കഥ അറിയില്ല. ഞാന്‍ ദൃക്സാക്ഷിയാണ്. പണ്ടു കാലത്ത് കുറുക്കന്മാരുടെ ശല്യം നാട്ടില്‍ വര്‍ധിച്ചുവന്നു. എല്ലാ വീടുകളില്‍നിന്നും കുറുക്കന്‍ കോഴിയെ പിടിക്കാന്‍ തുടങ്ങി. കുറുക്കന്മാര്‍ ഓരിയിടുന്ന രാത്രികള്‍. അന്ന് രാത്രിയില്‍ ഏതെങ്കിലും ഒരു വീട്ടില്‍നിന്ന് കോഴി കൊക്കിപാറുന്ന ശബ്ദം കേള്‍ക്കാം. കോഴിക്കൂട് അടക്കാന്‍ മറന്നു പോയിട്ടുണ്ടാവും. കുറുക്കനെ കെണിവെച്ച് പിടിക്കാന്‍ മുന്നിട്ടിറങ്ങിയത് മാസ്റ്റര്‍ അബ്ദുല്ലാക്ക. 'മാസ്റ്ററുടെ' അബ്ദുല്ലയാണ് പിന്നെ മാസ്റ്റര്‍ അബ്ദുല്ലയായത്. നമ്മുടെ യു.പി സ്കൂളില്‍ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ വി. അബ്ദുറഹ്മാന്‍ മാസ്റ്ററുടെ മകന്‍. ആള്‍ അല്‍പം സാഹസികനായിരുന്നു. ഒരു കോഴിക്കോടിനു രണ്ട് അറയുണ്ടാക്കി കോഴികളെ മുഴുവന്‍ അകത്തെ അറയില്‍ അടച്ചു. പുറം വാതില്‍ തുറന്നു വെച്ചു. രാത്രി ഇരുട്ടി, കള്ളന്‍ കുറുക്കന്‍ വന്നു. വാതില്‍ 'ടപ്' താനെ അടഞ്ഞു. നേരം വെളുത്തപ്പോള്‍ നാടിളകി. 'കുറുക്കനെ കെണി വെച്ച് പിടിച്ച വാര്‍ത്ത പരന്നു. ഇനി ഇതിനെ എന്തു ചെയ്യുമെന്ന ആലോചനയില്‍ മുഹമ്മദ് കുട്ടിയെന്ന നമ്മുടെ കഥാപാത്രം ഒരു ഉപായം കണ്ടത്തി. കുറുക്കനെ മണികെട്ടി വിടാം. കൂട്ടില്‍ വെച്ച് തന്നെ സൂത്രത്തില്‍ കുറുക്കന്റെ കഴുത്തില്‍ മണി കുരുക്കി. ഏകദേശം പത്ത് മണിയായപ്പോള്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കുറുക്കനെ പുറത്തുവിട്ടു. മണികിലുക്കം കേട്ടു കുറുക്കന്‍ ഓടാന്‍ തുടങ്ങി. പിന്നാലെ മുഹമ്മദ് കുട്ടിയും നാടുനീളെ വയലും പറമ്പും താണ്ടി ഓടി. ഒന്നു രണ്ട‍ു ദിവസം പല ഭാഗത്തുംനിന്നും ഈ മണിയടി (കൊടാണി) ശബ്ദം കേട്ടു. പിന്നെ നിലച്ചു. അതിനുശഷം നാട്ടുകാര്‍ മുഹമ്മദ് കുട്ടിക്ക് ഒരു പേരും കൂടി ചേര്‍ത്തു കൊടുത്തു 'കൊടാണി മുഹമ്മദ്കുട്ടി' ഓരോ കഥകളും എങ്ങനെ ജനിക്കുന്നുവെന്നും നശിക്കാതെ നിലനില്‍ക്കുന്നുവെന്നും മനസ്സിലായില്ലേ? ഇവിടെ ഓരോ പേരിലും ഒരു കഥ കൂടി കൊള്ളുന്നു. അത് കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും കൂടി കഥയാണ്. ഇല്ലായ്മകള്‍ക്കിടയിലും വല്ലായ്മകള്‍ക്കിടയിലും ചിരിക്കാന്‍ മറക്കാത്ത ഫലിത പ്രിയരായ ഒരു കൂട്ടം നാട്ടുകാരുടെ കഥ. വിഭജനത്തിന്റെയും ഭാഗവെപ്പിന്റെയും പുതുയുഗത്തില്‍, പുതു തലമുറക്ക് ഇത്തരം നാട്ടുകൂട്ടായ്മയുടെ കഥകള്‍ ചൊല്ലി കൊടുക്കണം - ഖലീല്‍ ജിബ്രാന്റെ വാക്കുകളില്‍ പറഞ്ഞാല്‍: പിന്നിട്ട പാതയെ കുറിച്ച് മുയലിനെക്കാള്‍ ആമക്കറിയാം-

Wednesday, December 4, 2013

എന്നെ പറ്റിക്കാൻ നോക്കായിരുന്നു ല്ലേ ? ഇരുപത്തി ഒന്നാം വയസ്സിലാണ് ആ ചന്തയിലേക്ക് എന്നെ ആദ്യം അയാൾ കൂട്ടി കൊണ്ട് പോയത് . അയാളുടെ കയ്യിൽ തടിച്ച ഒരു ഡയറി ഉണ്ടായിരുന്നു . നിറയെ വിലാസങ്ങൾ . വിശാലമായ ഒരു തെങ്ങിൻ തോപ്പിലേക്ക് ഒതുക്കകൾ കയറി അയാൾക്ക്‌ പിന്നാലെ ഞാനും ആ പഴയ വീട്ടിലേക്കു ചെന്നു . " ഈ കാണുന്ന തെങ്ങിൻ തോപ്പെല്ലാം അവൾക്കുള്ളതാ , വേറെയും തോട്ടങ്ങൾ ഉണ്ട് " ഒത്തു കിട്ടിയാൽ നീ രക്ഷപെടും .എന്റെ കാതിൽ സ്വകാര്യമായി പറഞ്ഞു . പെണ്ണിനെ കാണട്ടെ ദാല്ലളിയെ ,,,എന്നിട്ടല്ലേ ബാക്കി കാര്യം . വാ അകത്തു പോയി കാണാം . കണ്ടു . പെണ്ണ് കൊള്ളാം . മനസ്സിനു പിടിച്ചു . പേരും നാളും ഒന്നും ചോദിച്ചില്ല . ഇനിയും വന്നു കാണാമല്ലോ എന്ന് വിചാരിച്ചു . നല്ല തക്കാരം . അകത്തെ ജനാല അഴികളിലൂടെ അരണ്ട വെളിച്ചത്തിൽ ആരൊക്കെയോ എത്തി നോക്കുന്നു . അടക്കി പിടിച്ച സംസാരങ്ങൾ . അതിനിടയിൽ ഒരു പൊട്ടി ചിരി നിലക്കാത്ത ചിരി . " എടീ ഇതും കൊഴപ്പാക്കല്ലേ , ആള് പോയിട്ടില്ല . എന്നിട്ടും അകത്തു നിന്നും ചിരി നിന്നില്ല . ഞങ്ങൾ ഇറങ്ങി . രൂക്ഷമായ ഒരു നോട്ടം ഞാൻ ദാല്ലളിയെ നോക്കി . ആദ്യം തോട്ടത്തെ കുറിച്ച് വിസ്തരിച്ചപ്പോൾ എനിക്ക് മനസ്സിലായി . എന്നെ പറ്റിക്കാൻ നോക്കായിരുന്നു ല്ലേ ? അതൊന്നും സാരല്ലന്നെ , ഒരു ചെറിയ കൊഴപ്പമേ ഉള്ളൂ . അതിനല്ലേ ഈ കാണുന്ന സ്വത്തൊക്കെ " ഞാൻ തെങ്ങിൻ തോട്ടം കെട്ടാൻ വന്നതല്ല . ഇനി ദള്ലാലി എനിക്ക് കാണിക്കണ്ട . ' ബസ്സിന്റെ കാശും കൊടുത്തു അയാളെ പറഞ്ഞു വിട്ടു . എല്ലാം തികഞ്ഞ ഒന്നിനെ ഈ ചന്തയിൽ നിന്നും കണ്ടെത്തുക പ്രയാസം . മനസ്സിന്റെ യോജിപ്പ് ഒരല്പ്പം ഉണ്ടായാൽ അത് തന്നെ ഭാഗ്യം . പിന്നെ എല്ലാം ഒരു ഒത്തു തീര്പ്പുകളാണ് . -----------------------

Friday, October 11, 2013

deshadanam

deshaadanam പലപ്പോഴും തോന്നിയിട്ടുണ്ട് നന്മ കാക്കുന്ന ഈ നാട്ടിൽ നിന്നും ദൂരെ എങ്ങോ പോയി താമസിച്ചിരുന്നെങ്കിൽ എന്ന് . ഇനി അതിനു കഴിയില്ല . കല്യാണം കഴിഞ്ഞ ഉടനെ കോഴിക്കൊടേക്ക് ചേക്കേറാൻ ആഗ്രഹിച്ചിരുന്നു , അന്ന് നല്ല പാതിക്കു ഈ ഗ്രാമം വല്ലാതെ അങ്ങ് ഇഷ്ടപെട്ടു പോയി. മനസ്സിന് തന്നെ ഒരു പുതിയ ഉണർവും ഉന്മേഷവും കിട്ടുമായിരുന്നില്ലെ എന്ന് തോന്നിപോകാറുണ്ട് . ഇവിടെ കിടന്നു മനസ്സു വല്ലാതെ കുടുസ്സായി പോകുന്നു എന്ന ഒരു തോന്നൽ . എന്റെ ഗ്രാമം എന്റെ ഗ്രാമം എന്ന് പറഞ്ഞു ഈ ഇട്ടാവട്ടത്ത്തിൽ കറങ്ങി ജീവിതം ജീവിച്ചു തീര്ക്കണം എന്ന് എന്തിനു വാശി പിടിക്കുന്നു . ഈ ഗ്രാമത്തിൽ ജനിച്ചു വളർന്നവർ പിന്നീട് പുറത്ത് പോയി സുഖമായി ജീവിക്കുന്നില്ലെ ? സര്ഗാത്മക ജീവിതത്തിനു വേണ്ടത്ര വെള്ളവും വെളിച്ചവും നല്കാൻ ഈ ഗ്രാമത്തിനു കഴിഞ്ഞില്ല എന്ന ഒരു വിചാരം അത് തെറ്റിയോ ? ഇപ്പോൾ നല്ല പാതി പറയുന്നു നമുക്ക് പട്ടണത്തിൽ തന്നെ താമസിച്ചിരുന്നെങ്കിൽ . പെണ് ബുദ്ധി പിന് ബുദ്ധി .

Sunday, October 6, 2013

=3= ഞാനും ഖാദർ സാഹിബും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം വളരെ ഊഷ്മളമായി നീങ്ങി കൊണ്ടിരിക്കുന്നു . എന്നാൽ ഒരിക്കൽ പോലും അയാളുടെ ഭാര്യയെ ഞാൻ കണ്ടിരുന്നില്ല . ഖാദർ സാഹിബ് സ്വപ്നം കാണുന്നത് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല . അയാൾ ഒരു പുത്തൻ മത വാദിയായിരുന്നു . ഒരിക്കൽ നാട്ടിൽ പോയി വന്ന അയാള് എന്നോട് പറഞ്ഞു ഞാൻ മാഷെ വീട്ടില് പോയിരുന്നു . ഉമ്മയെയും ബാപ്പയെയും കണ്ടിരുന്നു . അവർക്കൊന്നും ഒരു എതിർപ്പുമില്ല . ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു ? അവർ എന്തെ പറഞ്ഞത് " അല്ല അത് പിന്നെ ഞങ്ങൾ ഉറപ്പിച്ചു .." ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പന്ത്രണ്ടു വയസ്സുള്ള അയാളുടെ മകളുടെ മംഗലം ( കല്യാണം ]. ഇന്നാർക്ക്‌ ഇന്നാരെന്നു എഴുതി വെച്ചല്ലോ ദൈവം കല്ലിൽ പ്രസ്ഥാന ബന്ധം ഞങ്ങളെ അകറ്റി . ഞാൻ അയാള് സ്വപ്നം കണ്ട കൂട്ടത്തിൽ ആയിരുന്നില്ല . ഇടതു പക്ഷ പ്രസ്ഥാനത്തിലെ വായന ശാലയുമായുള്ള ബന്ധം ഞാൻ ഉപേക്ഷിക്കാൻ അയാള് നിര്ബന്ധിച്ചു . ലൈഫ് ഇൻഷൂർ പോളിസി എടുത്ത ആളാണ്‌ ഞാൻ എന്ന അറിവ് ഖാദർ സാഹിബിനെ ക്ഷുബിതനാക്കി . നമ്മളെ ദീനിന് പറ്റിയ പണിയാണോ ഇത് മാഷെ ? പിന്നെ ഞാൻ ട്യൂഷന് പോവാതായി . അയാള് അന്വേഷിച്ചു വന്നതു മില്ല . .............
=1= അയാൾ അബ്ദുല്ലാ ഹാജിയുടെ പഴയ പീടിക മുകളിൽ മരത്തിന്റെ കോണി പടികൾ കയറി വന്നത് വളരെ കരുതലോടെയായിരുന്നു " മാഷ് ഇവിടെയാണ്‌ താമസം എന്ന് ഇന്നലെയാണ് ഹാജിക്ക പറഞ്ഞത് . എഴുപതിനോടടുത്ത പ്രായം .വൃത്തിയായി വളർത്തിയ വെള്ളത്താടി . നെറ്റിയിൽ നമസ്കാര തഴമ്പും . മാഷ് ഇത്രപ്രായം കുറഞ്ഞ ആളാണെന്ന്‌ ഞാൻ കരുതിയില്ല ." എന്റെ വയസ്സ് അയാൾ തിട്ടപെടുത്തുന്നു . സ്കൂളിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തീപെട്ടിക്കോൽ കോൽ കത്തിച്ചു മുളച്ചു വരുന്ന മീശ കറുപ്പിക്കുന്ന കാര്യം ഇയാൾ അറിയില്ലല്ലോ . വളപട്ടണത്തെ ഈ മനുഷ്യനെ ഞാൻ ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ല . ഇയാളുടെ ഉദ്ദേശം എന്താ ? എന്നൊക്കെ ഞാൻ ആലോചിച്ചു കൊണ്ടിരിക്കെ അയാൾ പറഞ്ഞു " ഞാൻ അബ്ദുൽ ഖാദർ സാഹിബ് . ഇവിടെ ആരോട് ചോദിച്ചാലും അറിയാം . എനിക്ക് താഴെ അങ്ങാടിയിൽ ഒരു സൈക്കിൾ ഷോപ്പും ഇലക്ട്രിക്‌ കടയുമുണ്ട് . പിന്നെ എന്റെ മകൾ നിങ്ങളുടെ നാട്ടിൽ പഠിക്കുന്നുണ്ട് . നിങ്ങളെ പറ്റി ഞാൻ കേട്ടു . ഹോട്ടലിൽ നിന്നാണ് ഭക്ഷണം അല്ലെ ? ഞാൻ ഇവിടെ വരാൻ കാരണം എന്റെ രണ്ടു കുട്ടികൾ ഉണ്ട് .രണ്ടും ഒന്നും പഠിക്കില്ല . മാഷ്‌ അവരെ ഒന്ന് പഠിപ്പിചെടുക്കണം . മൂത്തവൾ ശബാന നിങ്ങളുടെ നാട്ടിൽ പഠിക്കുന്നവർ . " ' ഞാൻ പറയാം . ' 'ആലോചിക്കാൻ നമ്മളൊക്കെ ഒന്നല്ലേ . ' അയാൾ വളരെ സന്തോഷത്തോടെയാണ് തിരിച്ചു പോയത് . ഒരു പാർട്ട് ടൈം ജോലിക്കാരനായ എനിക്ക് ഒരു ട്യൂഷൻ കിട്ടുക . ഞാനും അങ്ങിനെ ഒരു ആഗ്രഹവുമായി നടക്കുമ്പോൾ ദൈവം.
=2= പിറ്റേ ദിവസം രാവിലെ വീണ്ടും ഹാജിക്കയുടെ പഴയ പീടിക കെട്ടിടത്തിന്റെ മര ക്കോണി കരയുന്നു , ഒരു കൊച്ചു പയ്യൻ .കയ്യിൽ ഒരു തുണി പ്പോതി ഒരു സ്റ്റീൽ തൂക്കു പാത്രവും . ഞാൻ ചോദിക്കുന്നതിനു മുമ്പേ അവൻ കാണാ പാഠം പഠിച്ചു വെച്ച പോലെ പറഞ്ഞു ' ഇത് ഖത്തലാ ....ബാപ്പ പറഞ്ഞു ഇവിടെ തരാൻ ' അതും പറഞ്ഞു അവൻ പെട്ടെന്ന് ഇറങ്ങി പോയി . അത് അയാളുടെ ചെറിയ മകൻ ആയിരുന്നു . ഞാൻ ഈ ഖത്തൽ എന്താണെന്ന് അറിയാൻ അകാംക്ഷയോടെ ആ തുണി പൊതി തുറന്നു നോക്കി നെയ്യിന്റെ മണമുള്ള കട്ടി പത്തിരി . തൂക്കു പാത്രത്തിൽ ചായയും . രണ്ടു ദിവസം കഴിഞ്ഞു ഖാദർ സാഹിബ് വന്നു . മാഷെ നമുക്ക് പോകാം വീടൊക്കെ ഒന്ന് കാണാം . എന്റെ താമസ സ്ഥലത്തിന്റെ അടുത്തുള്ള വയൽ കടന്നു ചെന്നപ്പോൾ അയാളുടെ വീട് എത്തി . പോകുമ്പോൾ അയാള് പറഞ്ഞു എന്റെ ആദ്യ ഭാര്യ മരിച്ചിട്ട്‌ രണ്ടാമത് കഴിച്ച മംഗലത്തിൽ ഉള്ള കുട്ടികളാ മൂന്നെണ്ണം .മൂത്തവൾ ആദ്യത്തോളിൽ ഉണ്ടായതാ . ' അല്ലാ മാഷ്‌ മംഗളം കഴിച്ചിട്ടില്ലല്ലോ '?. ഈ വളപട്ടണത്തുകാർ ഇതേ ചോദ്യം പരിചയപെട്ട് കഴിഞ്ഞാൽ എന്നോട് ചോദിച്ചിട്ടുണ്ട് . വൈകുന്നേരം അഞ്ചു മണിയായി കാണും . നല്ല സല്ക്കാരം . വാതിലിന്റെ മറവിൽ നിന്നും ഖാദർ സാഹിബിന്റെ ഭാര്യ സലാം പറഞ്ഞു ,