Thursday, June 30, 2011

യമന്‍ ഒരു ഓര്‍മ കുറിപ്പ് .

വീണ്ടും അലച്ചിലിന്റെ നളുകളില്‍ ഒരു ദിവസം സനാ പട്ടണം നിറയെ പ്രസിഡന്റ് അലി അബ്ദുല്ല സാലഹിന്റെ വമ്പന്‍ കട്ടഔട്ടുകള്‍ . ഒപ്പം ഫലസ്തീന്റെ യാസര്‍ അറഫാത്തും. അറഫാത്ത് അന്നു യെമന്‍ സന്ദര്‍ശനത്തിനു വരികയാണു. അന്നു തന്നെ അലി സാലഹ് അവിടുത്തെ ചോദ്യം ചെയ്യപ്പെടാത്ത പ്രസിഡന്റായിരുന്നു. ചോദ്യം ചെയ്തവര്‍ എന്നെന്നേക്കും ജയിലിനകത്തും. യമനിലെ തടവറകളുടെ അവസ്ഥയും അതി ദയനീയമായിരുന്നു. കൂറ്റന്‍ മതിലിനകത്തു വിസ്താര മേറിയ കിണറുകള്‍. തീറ്റയും കുടിയും മലവിസര്‍ജനവും എല്ലാം അതില്‍ തന്നെ. എത്ര പേര്‍ അതിനകത്തു കിടന്നു രോഗം ബാധിച്ചു മരിച്ചു കാണും വല്ല കണക്കും. മനുഷ്യാവകാശ പ്രവര്‍ത്തനം അതൊന്നും അവിടെ നടക്കില്ല. ഒരു പ്രഹസനമായി തിരഞെടുപ്പ്. അലി സാലഹ് വീണ്ടും പ്രസിടന്റ്റ് . ചരിത്രം മാറുന്നു. മാറിയേ തീരൂ.

ഇടക്കൊക്കെ നൂറിന്റെ കടയില്‍ പോയിരിരിക്കും . അവിടെയിരുന്നു ഗ്ലാസു കട്ടു ചെയ്തു ഫോട്ടൊ ഫ്രേയിം ചെയ്യാനും പഠിച്ചിരുന്നു. കടയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പൊയിരുന്നത് ഹേമാമാലിനിയുടേ ചിത്രങ്ങളായിരുന്നു. യമനികള്‍ക്കു ഹിന്ദി സിനിമ വളരെ ഇഷ്ടമായിരുന്നു. ഷോലെ എന്ന സിനിമ മൂന്നു മാസമാണു തിയേറ്ററുകളില്‍ ഓടിയത്. പൊതുവെ ഹിന്ദികളോട് യമനികള്‍ക്ക് ഇഷ്ടമായിരുന്നു. ഹിന്ദി സിനിമാ ഗാനങ്ങള്‍ മൂളുന്ന യമനികളെയും കണാം.

ഞാന്‍ യമനില്‍ വന്നു ആറു മാസത്തോളം ആയി കാണും. ഇന്ത്യക്കാരായ പലരും അവിടെ ആ സമയത്തു വരുന്നുണ്ടായിരുന്നു. താജ് ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ പണി നടക്കുന്ന സൈറ്റില്‍ നിന്നും കുറേ പഞ്ചാബികള്‍ അവിടെ വന്നു. കൂട്ടത്തില്‍ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചെറുവാടിക്കാരന്‍ ഇസ്മായില്‍ വഫ അവിടെ ഓഫീസില്‍ ഒരു നല്ല പോസ്റ്റില്‍ ആയിരുന്നു. ഇസ്മയില്‍ വഫ ഒരു ജോലി ശരിയാക്കി തരാമെന്നു പറഞു. ആ ജോലി വളരെ കടുത്തതായിരുന്നു. പ്ലംബര്‍ ഹെല്പ്പര്‍. മൂന്നാം നിലയിലെക്കു മണ്ണിന്റെ പൈപ്പ് തലയില്‍ ചുമന്നു കൊണ്ട് പോവുമ്പോള്‍ ഇടക്കു തളര്‍ന്നു വീണു പൈപ്പു നിലത്തു വച്ച് ആരും കാണാതെ കരയും. ഒരു വിധത്തിലും മുന്നോട്ട് പോവാനാവില്ലെന്നു തോന്നിയപ്പോള്‍ അതും ഉപേക്ഷിച്ചു വീണ്ടും അലയാന്‍ തുടങ്ങി. സനയിലെ തിയേറ്റരിന്റെ മുമ്പില്‍ പോയി നിന്നു ഹിന്ദി സിനിമാ ഗാനങ്ങള്‍ കേള്‍ക്കും. നൂര്‍ മുഹമ്മദ് ഒരു ദിവസം എന്നെയും തിരഞു അവിടെ വന്നു. നൂറിന്റെ അടുത്ത കൂട്ടുകാരന്‍ മാരിബ് എന്ന സ്ഥലത്ത് നിന്നും വന്നിട്ടുണ്ട്. ഡോക്റ്റര്‍ അബ്ദുല്ല. വര്‍ഷങ്ങള്‍ക്കു മുമ്പു നൂറിനൊപ്പം കള്ള ലോഞചില്‍ വന്ന ആലപ്പുഴക്കടുത്ത് സൈക്കിള്‍ മുക്കിലെ ഗോപാലന്‍ എന്ന അബ്ദുല്ല.

നീണ്ട കാത്തിരിപ്പിന് ശേഷം അയാള്‍ വന്നു . എനിക്ക് ഒരു ജോലിവാഗ്ദാനവുമായി . ബാബുയമെന്റെ അരികില്‍ വെച്ച് നൂര്‍ അയാളെ എനിക്ക് പരിചയപെടുത്തി.
" ഡോക്ടര്‍ അബ്ദുള്ള ,മാരിബിലാണ് . പേടിക്കേണ്ട ഇയാള്‍ മലയാളിയാണ് . ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഒന്നിച്ചു കള്ള ലോഞ്ചില്‍ കയറി , നാട് വിട്ടു വന്നവരാണ് . തെക്കന്‍ യെമനിലെ ഹലരില്‍ മൌത്ത് വഴി ഏദന്‍ എന്നപട്ടണത്തില്‍ വന്നത് ഞങ്ങള്‍ മൂന്നു പേരാണ്. അബ്ദുള്ള അവിടെ ഒരു ഇന്ത്യന്‍ വംശജന്റെ ക്ലിനിക്കില്‍ ജോലിയില്‍ കയറി കൂടി ചികില്‍സയൊക്കെ പഠിച്ചു . അവസാനം അയാളുടെ മകളെ കല്യാണവും കഴിച്ചു. പിന്നീട് മാരിബിലേക്ക് പോന്നു.
ഇവിടെ നിന്നും ഒരു പകല്‍ യാത്ര ചെയ്‌താല്‍ മാരിബില്‍ "
ഒന്നും ആലോചിക്കാന്‍ നിന്നിട്ട് കാര്യമില്ല. മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഇവിടെ വന്നിട്ട്. ഒരു ജോലിയും ഇവിടെ ലഭിക്കില്ലെന്നും ഉറപ്പായി കഴിഞ്ഞിരുന്നു. ഞാന്‍ പോകാന്‍ തയ്യാറായി . താമസ സ്ഥലത്ത് പോയി ബാഗുമായി വന്നു. മദ്രാസി നൂര്‍ എന്നെ കെട്ടിപിടിച്ചു യാത്രയാക്കി . അബ്ദുള്ളയും നൂറിനെ പോലെ മതം മാറി യതാണ് . നാടിനെ കുറിച്ച് യാതൊരു ചിന്തകളും അവര്‍ക്കില്ലായിരുന്നു. അവര്‍ എല്ലാം മാറി കഴിഞ്ഞിരുന്നു. വേഷം പോലും യമാനികളുടെത് . അബ്ദുള്ളയുടെ മലയാളത്തിനും പരിക്ക് പറ്റി തുടങ്ങിയിട്ടുണ്ട് . എന്നാലും ഒരു നാട്ടുകാരനെ കൂടെ കിട്ടിയതില്‍ അദ്ദേഹം സന്തോഷിച്ചിരുന്നു .
ദൂരെ ഗ്രാമങ്ങളില്‍ നിന്നും ചരക്കു വാങ്ങാന്‍ എത്തുന്ന ലോറികള്‍ നിര്‍ത്തിയിടുന്ന മൈതാനത്തേക്ക്‌ ഞങ്ങള്‍ പുറപ്പെട്ടു.

Tuesday, June 28, 2011

ചിതലരിച്ച ചരിത്ര പാഠങ്ങള്‍ .

ബല്കീസിനെ പ്രണയിച്ച സോളമന്റെ
മാരിബില്‍ , കൂറ്റന്‍ അണകെട്ടിന്റെ
അവശിസ്ടങ്ങള്‍ക്ക് മുമ്പിലെന്റെ
ചേതനയറ്റ ശരീരവുമായി
ചിതലരിച്ച ചരിത്ര പാഠങ്ങള്‍
യമന്‍ ഒരു പുരാതന തടവരയായെനിക്ക് .
സന , മാരിബ്, രഘ്വാന്‍ വഴി നജ്രാന്‍
കാബ യുടെ കറുത്ത കിലാ പിടിച്ചു ഞാന്‍ കരഞ്ഞു
ജന്മ നാടിനെ സ്വപ്നം കണ്ടലയുന്നവന്റെ വേദന
നിനക്കെന്തറിയാം . ?
മൂസയുടെ മനസ്സില്‍ മിസ്രിന്റെ തെരുവുകള്‍
മദീനയെ സ്നേഹിച്ച പ്രവാചകന്‍ മക്കയെ മറക്കുമോ?
സ്വര്‍ഗത്തെ മറക്കാന്‍ ആദമിന്റെ മക്കള്‍ക്കാകുമോ?
ഇബ്രാഹിന്റെ മക്കള്‍ ഇന്നും അലയുകയല്ലേ
ഈ മരുഭൂവില്‍ മരുപ്പച്ച തേടി ?
ഫലസ്ടീന്റെ മക്കളെ നിങ്ങള്‍ തിരിച്ചു വരൂ ..
സ്വന്തം ജന്മ നാട്ടില്‍ നമുക്ക് പൊരുതി മരിക്കാം .

Monday, June 20, 2011

ഒരു ചോലക്കാടന്‍ വീര ഗാഥ.

ചോലക്കാടന്‍ മമ്മദ് ബാപ്പയിട്ട പേരാണെങ്കിലും നാട്ടുകാര്‍ ചോലക്കാരന്‍ എന്നും പിന്നീട് അതും ലോപിച്ച് ചോല എന്നുമായി എന്നാണു സ്ഥല കാല നാമ പുരാണങ്ങളില്‍ കാണുന്നത്. ചോല ഒരു അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രതിനിധി കൂടിയാണ്. അതായത് ജോലി ചെയ്തു പണം സമ്പാദിക്കല്‍ വലിയ സാമര്‍ത്ഥ്യം ഒന്നുമല്ലെന്ന് ചോല ഒറച്ചു വിശ്വസിക്കുന്നു. ആയ കാലത്ത് തുടങ്ങിയ പരിപാടി ശീട്ട് കളി . തന്ത പ്പിടി തിന്നാതെയും തൂറാതെയും ഉണ്ടാക്കിയ നാല് കാശ് ശീട്ട് കളിച്ചു തുലച്ചതില്‍ പിന്നെയാണ് പുതിയ പുതിയ വഴികള്‍ തേടി പോവാന്‍ തുടങ്ങിയത്. നാട്ടില്‍ ഇസ്ത്രിയിട്ട ഷര്‍ട്ടും സെന്റും പൂശി നടക്കുന്നവന്‍ ചോല മാത്രം . കോഴിക്കോട് പോയി ഇടയ്ക്കു അലകപുരിയിലെ എയര്‍ കണ്ടീഷന്‍ ബാറില്‍ നിന്നും രണ്ടു സ്മാള്‍ അടിച്ചു അതെ ബസ്സില്‍ തിരിച്ചു നാട്ടില്‍ എത്തും . വയല്‍ ക്കരയിലെ മുളങ്കാട്ടില്‍ കളി കൂടുകാര്‍ ചോല വരുന്നതും കാത്തിരിപ്പുണ്ടാവും . കളി എന്നാല്‍ പുള്ളികുത്ത്. അകത്തോ പുറത്തോ ആയി ചോല യുടെ പണം കാലിയായി കൊണ്ടിരുന്നു. അതിനിടയില്‍ ചോലയുടെ തന്ത പിടി ഇഹ ലോക വാസം വെടിഞ്ഞു. ഉപേക്ഷിച്ചു പോയ സ്വതുവഹകള്‍ ചോലക്ക് സ്വന്തം . മറ്റു അവകാശികള്‍ ആരുമില്ലെന്ന് . പിന്നെയും ജീവിതം കുശാലാക്കി.
കാലം അങ്ങിനെ ഉരുണ്ടു പോയി കൊണ്ടിരുന്നു. എടുവിന്റെ അളവ് കൂടി കൊണ്ടിരുന്നു. പോക്കറ്റ് കാലിയാവുമ്പോള്‍ ഏതെങ്കിലും ഒരു ആധാരം വീട്ടിലെ അലമാരയില്‍ നിന്നും അപ്രത്യക്ഷമാവും .
വിദേശിയില്‍ നിന്നും സ്വദേശ് ആക്കി മാറ്റി . അതായത് കള്ളും നാടന്‍ വാറ്റും . ആള്‍ ഒരു തികഞ്ഞ അഭിമാനിയാണെങ്കിലും ഇടയ്ക്കു കാലുറക്കാതെ വരുമ്പോള്‍ അമ്മാളുവിന്റെ ചെറ്റ കുടിലിലെ കോലായ തിണ്ണയില്‍ അന്തിയുറങ്ങി .
സദാ പുഞ്ചിരി തൂകുന്ന മുഖം . ആരോടും പരാതിയില്ല. ആരെയും നോവിക്കാന്‍ ഇല്ല. പരസ്ത്രീ ഗമനം വേലിചാട്ടം ഇത്യാതി പരിപാടികള്‍ ഒന്നുമേയില്ല. പകരമായി മറ്റു ചില ദൌര്‍ബല്യങ്ങള്‍ കൂട്ടിനുണ്ട് .
കോഴിക്കോട്ടങ്ങാടിയില്‍ പോയി സിനിമ കാണും. ആരുടേയും ഫെന്‍ ഒന്നുമല്ല. എം ആര്‍ രാധയെ ചോലെനു ഇഷ്ടമാണ്. ബാല്‍ക്കണിയില്‍ കൂടെ ചിലപ്പോള്‍ ഏതെങ്കിലും ഒരു കുണ്ടന്‍ ഉണ്ടായെന്നു വരും . നേരത്തെ പറഞ്ഞ ദൌര്‍ബല്യം . ശഹിന്ഷാ ഹോട്ടല്‍ കോഴിക്കൊടങ്ങാടിയിലെ ബിരിയാണിക്ക് പേര് കേട്ട ഹോട്ടല്‍ പിന്നെ ഹോട്ടല്‍ പാരീസ് ഇവിടെയൊക്ക കയറിയിറങ്ങുന്ന ചോല
ഒനിക്കൊരു ബിരിയാണിയും വാങ്ങിക്കൊടുത്തു ചെക്കെനെ ആദ്യത്തെ ബസ്സില്‍ നാട്ടിലേക്ക് കയറ്റി വിടും .
സാമ്പത്തിക മാന്യം കഠിനമായപ്പോള്‍ അറ്റ കൈക്ക് തറവാടിന്റെ ചെരുവും ചുറ്റുഭാഗവും ഒടായും പട്ടികയായും പിന്നെ കല്ലായും വിറ്റു തുലച്ചു.
അകത്തും പുറത്തും കളിച്ചു ഒക്കെ പുറത്തു തന്നെ. രാത്രി മണ്ണെണ്ണ വിളക്കിനു ചുവട്ടില്‍ ശീട്ട് കളിച്ചിരുന്നു. പണം തീര്നാല്‍ അതും കാത്തിരിക്കുന്ന ചാപ്പന്‍ നായര്‍ ചോദിക്കും""മേലെ പറമ്പിലെ പത്തു സെന്റ്‌ രണ്ടായിരത്തിനു ഇക്കി തന്നാല്‍ മൂവായിരം ഇപ്പം തരാം ."
ചോലയും ചാപന്‍ നായരും ചൂട്ടു കത്തിച്ചു പോയി രാത്രിയില്‍ തന്നെ അതിരുകള്‍ തിട്ടപെടുതും .
അവസാനം എല്ലാം തീര്‍ന്നു. നാട്ടിലൊക്കെ ഗള്‍ഫില്‍ പോകുന്നവരുടെ തുടക്കം . ആരോ പറഞ്ഞു ഇനി ഗള്‍ഫില്‍ പോയി രക്ഷപെടാന്‍ നോക്ക്. അങ്ങിനെയാണ് ചോല ബോംബെ യിലേക്ക് വണ്ടി കയറിയത്. കുറെ ദിവസം ബോംബെ ഗലിയില്‍ ചുറ്റികറങ്ങി മുണ്ട് സുലൈമാന്‍ വഴി ഒരു വിസ സൗദി യിലേക്ക് ഒത്തു കിട്ടി. വര്‍ക്ക് ഷോപ്പ് ഹെല്‍പ്പര്‍ . ഒരു സ്ക്രൂ ഡ്രൈവര്‍ പോലും ജീവിത്തില്‍ ഇന്ന് വരെ പിടിച്ചു നോക്കിയിട്ടില്ല . മലയാളമല്ലാതെ ചോലാണ് പിടിയില്ല. ഏതോ ഒരു പട്ടണ മുക്കില്‍ ഒരു അറബിയുടെ വര്‍ക്ക് ഷോപ്പില്‍ . അവിടെ ചോലന്‍ കൂടുതല്‍ ദിവസം നിന്നില്ല . ജോലി ചെയ്തു ശീലമില്ല . ഹിന്ദിക്കാരന്‍ മക്കാനിക് അറബിയോട് എന്താ പറഞ്ഞത് അത് ചോലന്‍ മനസ്സിലാകി വെച്ചു .
" മുഖ് മാഫി " അതിന്റെ അര്‍ഥം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മനസ്സിലാക്കി . ബോബെയില്‍ നിന്നും ഒരു കുട്ടിയെ കണ്ടപ്പോള്‍ അവനോടു " വാടീസ് യുവര്‍ നെയിം" എന്ന് ചോദിച്ചപ്പോള്‍ അവന്‍ " ഉലൂ കാ പട്ടേ " ഈ രണ്ടു പദങ്ങളും ചോലന്റെ വിദേശ യാത്രയില്‍ നേടിയ ഭാഷാ പരമായ അറിവ് . ചോലനെ കാണാന്‍ നാട്ടിലെ ഒരുത്തന്‍ ജോലിസ്ഥലത്ത് ചെന്നപ്പോള്‍ കണ്ടത് ഹിന്ദി കാരന്‍ ചോലെനെ ഒരു സ്പാനര്‍ കൊണ്ട് എറിയുന്നു. പത്തു നമ്പര്‍ മാറി യത് കാരണം .നാട്ടു കാരനെ കണ്ടപ്പോള്‍ സന്ദോഷം അടക്കാന്‍ വയ്യ അയാള്‍ക്ക്‌ . നീ ഇത്ര കഷ്ട്ടപെട്ടു ഒരു ജോലിക്ക് ഇവിടെ വരേണ്ടി വന്നല്ലോ ? നാടുകാരന്റെ പരിഭവം . ചോലെന്റെ മറുപടി
" എന്ത് ചെയ്യാന്‍ കട്ടകാലം എന്റെ മുമ്പേ ഇങ്ങോട്ട് ടിക്കറ്റ് ഒകെ ആക്കിയത് ഞാനറിഞ്ഞില്ല " ഇനിയിപ്പോ എങ്ങിനെ ഇവിടൊന്നു കയിചിലാവുക ?
ഇതിനൊക്കെ ഞാന്‍ പകരംവീട്ടും , എജെന്റ് എന്നെ പറ്റിച്ചു . ഞാനും നാട്ടില്‍ പോയി ഒരു എജെന്റാവും .
പണിയെടുത്തു ജീവിക്കാന്‍ ഇനിയുള്ള കാലം ആരും നോക്കേണ്ടാ . പണിയെടുത്തു ചാവുന്നവന്‍ വിഡ്ഢി കമ്മു . പിന്നെ ചോലന്‍ ഒരു ചിരിയാണ് . നാടുകാരന്‍ പേടിച്ചു . അപ്പോള്‍ ചോലന്‍ പറയുകയാണ്‌ " നീ പേടിക്കേണ്ട എനിക്ക് പിരാന്തു ആവില്ല . ആവുമായിരുന്നങ്കില്‍ എന്നോ ആവെണ്ടാതാ .."
നാട്ടിലെത്തി ആദ്യമായി വിസ കച്ചവടത്തിന് ചോളന്‍ സമീപിച്ചത് . മീന്‍കാരന്‍ കോമു
" അല്ല കൊമോ .ജ്ജ് ങ്ങിനെ കഷ്ടപെട്ടിട്ടു എന്താ കാര്യം , നിനക്ക് നാല് പെണ്കുട്ടിളല്ലേ ? ഇതിട്ടങ്ങളെ കെട്ടിച്ചു വിടണ്ടേ ? ഞാന്‍ നിന്നെ കയിചിലാക്കാന്‍ ( രക്ഷപെടുത്തുക ) ഒരു വിസ തരാം
ജ്ജ് പോണോ ദുബായിക്ക് ? എടുത്തു വഴിക്ക് കൊമുവിന്റെ മറുപടി " ജ്ജി ന്നെ കയിചിലാക്കണ്ട ? എന്നെ പണ്ട് വേലത്തി അമ്മ കയിച്ചിലാകീനു". { പണ്ട് കാലത്ത് പ്രസവം എടുക്കാന്‍ പോവുന്നവര്‍ വേലത്തി അമ്മ ) ." എന്റെ മോന്‍ പോയി വേറെ ആളെ നോക്ക് . ഞാന്‍ മീന്‍ വിറ്റു ഇങ്ങിനെ കഴിഞ്ഞു പോവും . എന്റെ തല വിധി മാറ്റാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു. "
പിന്നെയും ചോലന്‍ പല വേഷത്തിലും കോലത്തിലും ഇവിടയോക്കെ തന്നെയുണ്ട്‌ ?

Monday, June 6, 2011

വലിയ കടത്തില്‍ മജീദ്‌

ഗള്‍ഫില്‍ നിന്നും വന്ന രണ്ടു സുഹ്രിത്ക്കള്‍ , എപി . മുസ്തുവിന്റെ അനുജന്‍ മജീദ്‌ . പുള്ളിക്കാരനും ഒരു രസികന്‍ കഥാപാത്രമാണ് . ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ചായിരുന്നു ഖത്തറില്‍ പോയത്. അന്ന് അവന്‍ വലിയ കടത്തില്‍ മജീദ്‌ ആയിരുന്നു.കുരുത്തം കേട്ട മക്കള്‍ ആരോ പറ്റിച്ച പണി . കണ്ടത്തിലെ എന്‍ എന്ന ഇങ്ങ്ലീഷ്‌ അക്ഷരം ആരോ പൊട്ടിച്ചു കളഞ്ഞു . പിന്നെ വലിയ കടത്തില്‍ എന്നായി . അവന്റെ ബാപ്പ പറഞ്ഞു ഇനി അങ്ങിനെ തന്നെ നില്‍ക്കട്ടെ മജീദ്‌ ഇവിടയല്ലേ താമസിക്കുന്നത്. ഒരിക്കല്‍ അമ്പലത്ത്തിങ്ങള്‍ അബ്ദുള്ളയെ നല്ല പാതി മീന്‍ വാങ്ങാന്‍ അങ്ങാടിയില്‍ പറഞ്ഞു വിട്ടതായിരുന്നു. വൈകിട്ട അഞ്ചു മണി സമയം . മജീദ്‌ കാറ് മായി വന്നു അവന്റെ മുമ്പില്‍ നിര്‍ത്തി. " വാ കേറ് " എങ്ങോട്ടാ ? ഇതാ മനാശ്ശേരി വരെ -ഇപ്പോള്‍ വരാം " അബ്ദുള്ള ഇട്ട തുണി കള്ളി തുണി . അണ്ടര്‍ വീര്‍ നോ. രണ്ടാളും വെക്കേശം വിശേഷം കൈമാറി ചിരിച്ചു കളിച്ചു - മനാശ്ശേരി കഴിഞ്ഞു , പിന്നെയും പിന്നെയും കാറ് നീങ്ങി - അവസാന വണ്ടി കച്ചോടത്തിനു മഞ്ചേരിയില്‍ എത്തി . അബ്ദുള്ളയുടെ കെട്ട്യോള്‍ വടിമലെ പമ്പ് പോലെ കിടന്നു പുളഞ്ഞു ....നേരം പാതിരക്ക് അബ്ദുള്ള കയറി വന്നു , മീനില്ല ...പിന്നെത്തെ കഥ അത് അവനോടു തന്നെ ചോദിക്കണം ...