Sunday, April 14, 2013

ഗലി ഗലിയോം മേം ഗൂമ്ത്തെ ഗൂമ്തെ .....



ഗലി ഗലിയോം മേം ഗൂമ്ത്തെ ഗൂമ്തെ ..... 


എഴുപതുകളുടെ അവസാനത്തിൽ വിദേശ യാത്രയ്ക്കു ഒരുങ്ങി പുറപ്പെട്ടതായിരുന്നു ബോബെയിലേക്ക് .  മുഹമ്മദലി റോഡിനടുത്തുള്ള അബ്ദുറഹിമാൻ ബാബാ ദര്ഗക്ക് സമീപം ബാഗ്ദാദ് ഹോട്ടലിലായിരുന്നു താമസം. കേരളം വിട്ടുള്ള ആദ്യ ദൂര യാത്ര . ഗൾഫ്‌ ലോകം സ്വപ്നം കണ്ടു കഴിയുന്ന മലയാളികൾ തിങ്ങി നിറഞ്ഞ ഗലി . ടാന്കേർ മുല്ലയും ബിസ്തിമുല്ലയും  നിന്ന് തിരിയാൻ കഴിയാത്ത റോഡുകൾ . നിറയെ ട്രാവൽ ഏജന്സികൾ .  പല തരത്തിലുള്ള ഹോട്ടലുകൾ . ഇന്ത്യയെ കണ്ടെത്താൻ ഇവിടെ കഴിയും . മലയാളിയും തമിഴനും ബംഗാളിയും യു പി ക്കാരനും . സ്വപ്‌നങ്ങൾ വില്ക്കുന്ന മഹാ നഗരം . ഞങ്ങൾ താമസിക്കുന്ന ഗലി ദർഗകൾ നിറഞ്ഞ ഗലിയാണ് . ബാർ വാല എന്ന് വിളിക്കപെടുന്നരുടെ കൂട്ടത്തിലെ കൊടിയത്തൂർ ക്കാരാൻ റസാക്ക് , ദീലക്സ് ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന ഉമ്മർ ഖാൻ ഡോക്ക് യാർഡിൽ പെട്ടി പീടികയിലെ കൂടാരം  മുഹമ്മദലി .  എന്നെങ്കിലും ഒരു നാൾ കടൽ കടക്കാൻ കഴിയുമെന്ന മോഹത്തിൽ നാട് വിട്ടു വന്നവരാണവർ . ബോംബെ തെരുവിന്റെ വേഗതയും തിക്കും തിരക്കും പിന്നെ എവിടെയും കണ്ടിട്ടില്ല . ദാദ മാരുടെ വിളയാട്ടം നടക്കുന്ന തെരുവോരങ്ങൾ . മനുഷ്യ ജീവന് വില കുറഞ്ഞ സ്ഥലം .
          ഞാനിപ്പോൾ ബാന്ഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയിലാനുള്ളത് . കൊണ്ഗ്രീറ്റ് കാടുകൾക്കുള്ളിൽ . ഇന്നലെ പുറത്തിറങ്ങിയത് ബംഗ്ലൂരിലെ സെൻട്രൽ ജയിലിനടുത്തു കൂടെ . ഓർമ്മകൾ ഉണ്ടായിരിക്കണം . നമ്മുടെ ജനാധിപത്യത്തിനും മതേതര സങ്കല്പങ്ങലക്കും കാലത്തോടൊപ്പം ഒരു പാട് വഴിത്തിരിവുകൾ വന്നിരിക്കുന്നു. രാഷ്ട്രീയം തന്നെ വ്യക്തി കേന്ദ്രീകരിതമായിരിക്കുന്നു . ഇവിടെ കാര്യങ്ങൾ നിക്ഷയിക്കുന്നത് വമ്പൻ സ്രാവുകൾ . സാധാരണക്കാരൻ വഞ്ചിക്കപെടുകയാണ് . മനുഷ്യാവകാശങ്ങൾക്കു പുല്ലു വില . പൊതുജനം അസ്വസ്ഥരാണ് . ഗ്വണ്ടിനാമകൽ നമ്മുടെ രാജ്യത്തും സ്രിസ്ടിക്കപെടുകയാണ് . നമ്മുടെ രാജ്യത്തു പ്രകൃതി സമ്പത്ത് ചൂഷണം ചെയ്യാൻ തക്ക രൂപത്തിൽ നിയമങ്ങൾ ചുട്ടെടുക്കുകയാണ് സര്ക്കാര് ജോലി . എവിടെയും കാലാവസ്ഥ വ്യതിയാനത്തിന്റെ അസഹാനീയതയാണ് ചര്ച്ചാ വിഷയം . ഭരണം നിലനിര്ത്ത്താൻ പാട് പെടുന്നു രാഷ്ട്രീയ സങ്ങടനകൾ .

നാടിൻ പുറത്തെ പ്രഭാത സവാരിയും സലാമുട്ടിയുടെ ചായ മക്കാനിയിലെ മിനി അബ്ദുറഹിമാൻ അടിച്ചു തരുന്ന ചായയും പപ്പടം കൂട്ടിയ പുട്ടും എല്ലാം നഷട്ടപെടുന്നു . പരിചയത്തിന്റെ പുഞ്ചിരികൾ ഇല്ലാത്ത തെരുവുകൾ വീര്പ്പു മുട്ടിക്കും . ഗലികൾ നിറഞ്ഞ പാതകൾ . ഒരിക്കൽ ചക്കിങ്ങൾ മുഹമ്മദ്‌ എന്ന നാടുകാരനെ റിയാദിലെ ബതയിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ പറഞ്ഞത് . ഇവിടെയും ഉണ്ട് ഗലികൾ " ഇതാ ഈ ഗലിയുടെ പേര് സങ്കട ഗലി " മലയാളിയുടെ നരമ ബോധങ്ങൾ .

   കൊടിയത്തൂർ കാരനനായ എന്റെ കൂട്ടുകാരനും ഒരു സഹപാടിയുമായ പി എം സലാമിനെ ദാദാമാരുടെ ആളുകള് പിടി ച്ച് കൊണ്ട് പോകുന്നത് ഭീതിയോടെ നോക്കി നിന്നിട്ടുണ്ട് . കോഴിക്കോട് മുതലക്കുളത്തെ സുരേഷ്  ഒരിക്കൽ ബോംബെയിൽ വന്നു വിസ എജന്റുമാരാൽ വന്ജിക്കപെട്ടു . പിന്നീടു സുരേഷും ഈ കുതിര ചാണകം മണക്കുന്ന ദര്ഗകളുടെ പരിസരത്ത് വര്ഷങ്ങളായി ജീവിക്കുന്നു. ഒരു പാട് സുഹൃത്തുക്കളെ ഈ കവലയിൽ വെച്ച് കണ്ടു മുട്ടി .   ചിലർ ഇത്തരം ഗലികളിൽ നിന്നും എത്തിപെട്ടത് ജിദ്ധയിലെ ഗലികളിൽ , പരിശുദ്ധ മക്കയുടെ മലബാരി ഗലികളിൽ .  വിസയും പസ്സ്പോര്ട്ടുമില്ലാത്ത നാടിലേക്ക് പോവാൻ ഗതിയൊന്നുമില്ലാത്ത     മലയാളികൾ 
              ഇത്തരം ഗലികൾ ബംഗ്ലൂരിലും ഉണ്ട് . കബാബിന്റെ ഗന്ധം അതെന്നെ  വീണ്ടും  ബോംബെ ഗലികളിലേക്ക് തന്നെ കൊണ്ട് പോകുന്നു . പതല്ക്കാലം ഞാൻ എന്റെ ലോകത്തേക്ക് തന്നെ മടങ്ങട്ടെ .
 കുതിര ചാണകം മണക്കുന്ന ഗലികൾ , ഭാങ്ങിന്റെയും കറുപ്പിന്റെയും ഗന്ധം . പട്ടണത്തിന്റെ മണം ഒരു കാലത്ത് എന്നെ മയക്കിയിരുന്നു .    ഇന്ന്

ഇരുവഴിഞ്ഞി പുഴയൊഴുകുന എന്റെ നാടിന്റെ സ്വഛത എവിടെ കിട്ടും . ഭീതി പരത്തുന ഈ ഗലികളിൽ നിന്നും ഞാൻ വേഗം വയലോരത്തെക്ക്  മടങ്ങാൻ കൊതിക്കുന്നു ... ... ദൈവമേ നിന്റെയീ രാജ്യം . കന്യാകുമാരി മുതൽ കശ്മീരിന്റെ ഉച്ചിയിൽ വരെ യാത്രകൾ . അതെന്റെ സിരകളിൽ ഉണർവ് പകരുന്നു .

                                          0 0 0 0 0    0 0