Saturday, July 11, 2009

അയാള്‍ കാത്തിരിക്കുന്നു...

അയാള്‍ കാത്തിരിക്കുകയാണു. എന്നെങ്കിലും ഈ അവസ്തയില്‍ ഒരു മാറ്റം വരുമെന്നു.
എപ്പോഴും ഒരു മാറ്റം ജീവിതത്തില്‍ വന്നുകൊള്ളണമെന്നില്ലല്ലോ. പലപ്പൊഴും നാം വിചാരിക്കാത്ത രീതിയില്‍ വിധി നമ്മെ നടത്തികൊണ്ടു പോകും.

അബ്ദുല്‍ഖാദര്‍ ഒരു പാടു കാലം ഹോട്ടല്‍ തൊഴിലാളിയായി കുടുംബം പുലര്‍ത്തി വരികയായിരുന്നു.
എല്ലാവരെ പൊലെ ഖാദരിന്നും മോഹങ്ങള്‍ ഉണ്ടായിരുന്നു. ഒരു നല്ല വീട്, ഒരു വാഹനം. ആഗ്രഹിക്കാന്‍ ആരുടെയും അനുവാദം ഒന്നും ആവശ്യമില്ലല്ലോ. ഖാദരും മോഹിച്ചു സ്വപ്നം കണ്ടു. വിപണിയില്‍ ഒരു രാജാവായി വിലസണം . പണം ഉണ്ടാക്കണം. അതു എങിനെയെങ്കിലും ആവട്ടെ. നാട്ടില്‍ ഒരു പഴംചൊല്ലുണ്ടു . മാനം വിറ്റും പണം ഉണ്ടാക്കി , പണം കൊടുത്ത് മാനം വാങ്ങാ‍ലോ. ചുരുക്കി പറയട്ടെ.
ഖാദറിന്നു സ്വസ്തത ഇല്ലാതായി ,ഉറക്കവും കമ്മി.
അന്നു പുള്ളികാരന്‍ ഒരു മീന്‍ കച്ചവടം നടത്തി നല്ല ലാഭവും നേടികൊണ്ടിരിക്കുന്ന കാലം. യുവാക്കള്‍ ഗല്‍ഫുസ്വപ്നങ്ങള്‍ ഒഴിവാക്കി നാട്ടില്‍ തന്നെ കൂടു വെക്കാനുള്ള ഒരുക്കത്തിലാണു.
ഒരു പാടു പേര്‍ ഭൂമി വാങ്ങിയും വിറ്റും ഫാരിസ് അബൂബക്കര്‍ മാരായി നാടു നീളെ വിലസുന്നു.
അങ്ങിനെയാണു ഖാദരും രിയല്‍ എസ്റ്റേറ്റിലെക്കു കാലു കുത്തുന്നത്. തന്റെ തട്ടകം അയല്‍ നാടുകളായിരുന്നു. ഖാദരിന്നു വലിയ വിദ്യഭ്യാസമില്ലെങ്കിലും ആളുകളെ എങ്ങിലെ വലയില്‍ വീഴ്ത്താമെന്ന് ശരിക്കും പഠിച്ചു വെച്ചിട്ടുണ്ട്. അല്ലെങ്കില്‍ അയാള്‍ വിപണിയെ കീഴ്പെടുത്തി.
ലാഭം അതും എത്രയും വേഗം. അതു പലരുടേയും രാപകലുള്ള മന്ത്രമാണു.
അയാള്‍ ദിവസവും മേത്തരം കാറുകളില്‍ മാറി മാറി സഞ്ചരിച്ചു. തന്റെ ഏജന്റുമാരുടെ മുന്നില്‍ പണത്തിന്റെ ചാക്കു കെട്ടുകള്‍ വാരി വലിച്ചിട്ടു. അവരുടെ കണ്ണ് മഞളിച്ചു. മൂക്കത്തു വിരല്‍ വെച്ചു.
ഖാദരിന്നു എവിടൊക്കെയോ വലിയ ബിസിനസ്സ് കൂട്ടുകെട്ടുകള്‍ ഉണ്ട്. ഖാദര്‍ ഒരു വല്ലാത്ത സാധനം തന്നെ. നാട് നീളെ വാര്‍ത്ത പരന്നു.
നീട്ടി കൊണ്ടു പോവുന്നില്ല. ഒരു ദിവസം പത്രത്തിലെ വാര്‍ത്ത കണ്ട് പലരും മോഹാലസ്യപ്പെട്ടു. ലക്ഷങ്ങളുമായാണു ഖാദര്‍ മുങിയത് . ലക്ഷത്തിനു ഇരുപതിനായിരം ലാഭം വാങ്ങി
ജീവിതം അടിച്ചു പൊളിച്ചവര്‍ ഇപ്പോല്‍ കാത്തിരിക്കുകയാണു.
അയാല്‍ എന്നെങ്കിലും വരുമെന്നു......

Monday, May 25, 2009

പഴയ ഒരു ഹാര്മോനിയാ

കോപ്പുണ്ണി ഒരു മികച്ച സ്വഭാവ വിശേഷമുള്ള വ്യക്തിത്വം. ഇത്തരം അനവധി മനുഷ്യര്‍ ഈ ഗ്രാമത്തില്‍ ജീവിച്ചു മരിച്ചു പോയിട്ടുണ്ടു. ഇവരുടെ ജീവചരിത്രം തന്നെയാണു ഈ ഗ്രാമത്തിന്റെയും ചരിത്രം. യു. ഏ. ഖാദര്‍ ഇത്തരം ചരിത്രങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് എത്ര മാത്രം എഴുതി. പെരുവണ്ണാപുരം , മയ്യഴി, ഖസാക്, ഇങിനെ ഒരു പാടു ഗ്രാമ ചിത്രങ്ങള്‍ നമ്മുടെ മനസ്സിലുണ്ടു. സേതുവിന്റെ പാണ്ടവപുരം. ....
ഞങ്ങളുടെ മുക്കം പഞ്ചായത്തിനു വളരെയേറെ ഇത്തരം വിശേഷങ്ങള്‍ ഉണ്ടെങ്കിലും , എസ്കെ അല്ലാതെ മറ്റാരും ഇവിടെ വന്നില്ല. അത് കൊണ്ടു ഒരു കഥ പിറന്നില്ല . തല്‍കാലം നീട്ടി പരത്തി എഴുതാനാവില്ല. എന്നാല്‍ കോപ്പുണ്ണിയെ ഒഴിവാക്കാനും പറ്റില്ല. പ്രസിദ്ധമായ ഒരു ചൊല്ലുണ്ട് നാട്ടില്‍ “ നായി പറിച്ചുപോയി “ സംഗതി അവതാളത്തിലായി. ഇതു ഏറെകുറെ എല്ലാവര്‍ക്കുമറിയാം. കോപ്പുണ്ണിയെ ബന്ധപ്പെടുത്തി മറ്റൊരു കാര്യം . ആള്‍ നല്ല ഒരു കലാസ്വാദകനും ആയിരുന്നുവെന്നാണു ജനം പറയുന്നതു. പഴയ റേഷന്‍ കടയുടെ വരാന്തയില്‍ ഇരുന്നു എപ്പൊഴും തുന്നി കൊണ്ടീരിക്കുന്നതു ഞാന്‍ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നു.
നാട്ടില്‍ ഒരിക്കല്‍ അന്നത്തെ സുപ്രസിദ്ധ ഗായിക ആയിഷ ബീഗം വന്നു. മാപ്പിള പ്പാട്ടില്‍ തിളങ്ങി നില്‍ക്കുന്ന പേരാണു ആയിഷാ ബീഗം. ഒപ്പം വന്ന ഹാര്‍മോണിസ്റ്റിനു പെട്ടെന്ന് അസുഖം . അങിനെയാണു ഒരു ഹാര്‍മോണിസ്റ്റിനെ തേടുന്നതു. അന്വേഷണം അവസാനം ചെന്നെത്തിയതു കോപ്പുണ്ണിയിലാണു. അത്യാവശ്യം വായിക്കും.
അങിനെ കൊപ്പുണ്ണി തന്റെ പഴയെ ഹാര്‍മൊനിയ സെറ്റ് എടുതു തുണിയഴിച്ചു നിലതുവെച്ചു ,തൊഴുതു.
ബീഗം പാടി തിമര്‍ത്തു. “ തൊത്ത കയ്യന്‍ മമ്മ്തുകാക്ക ---തിത്തിക്കാരി പാത്തുമ്മാനെ ---തോണ്ടിനും തോണ്ടീലാനു-- പിന്നില്‍ വെച്ചൊരു വിസ്ത്താരം.....’
ആളുകല്‍ ഹരം പിടിച്ചു നില്‍ക്കുമ്പോള്‍ കൊപ്പുണ്ണി അതാ എഴുന്നേല്‍ക്കുന്നു.

“ നില്‍ക്കട്ടെ...നില്‍ക്കട്ടെ... ഒന്നുകില്‍ തോണ്ടീന്ന് പറയാ അല്ലെ തോന്റീല്ല. ഏതെങ്കിലും ഒന്നു ഒറപ്പിക്കാ..
ഇതു മനുഷ്യ്യനെ ചുറ്റിക്കുന്ന ഏര്‍പ്പാടാ....
പിന്നെ കോപ്പുണ്ണി ഒരു പോക്കാ.....
സ്വയം ചിരിക്കാന്‍ മറന്ന മറ്റുള്ളവരെ ചിരിച്ചു മണ്ണു കപ്പിച്ച എത്രയെത്ര പേര്‍ ഇതുവഴി കടന്നു പോയി.

Saturday, May 23, 2009

മാറ്റം അനിവാര്യം

തിരഞെടുപ്പ് കഴിഞ്ഞു . പുതിയ മന്ത്രിസഭ അധികാരമേറ്റ് കാല ചക്രം വീണ്ടും കറങ്ങികൊണ്ടിരിക്കുന്നു.
പതിനഞ്ചാം ലോക സഭ തിരെഞ്ഞെടുപ്പ്‌ ഫലത്തെ കുറിച്ചു പല തരത്തിലുള്ള ആധികളും അകന്നു. ഇന്ത്യയിലെ ജനങ്ങള്‍ മതേതര പാര്‍ട്ടികളെ അധികാരത്തില്‍ നില നിര്‍ത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഈ അടുത്ത കാലത്ത് പ്രാദേശിക പാര്‍ട്ടികള്‍ ശക്തി ആര്‍ജിക്കുകയും രാജ്യത്തെ ദേശീയ കക്ഷികളെ നിഷ്പ്രഭ മാക്കി മുന്നേറ്റം നടത്തി വരികയായിരുന്നു. ഇവര്‍ക്ക് ശക്തി പകരാന്‍ ചിലപ്പോള്‍ ജാതി വിഭാഗം .
യുവാക്കളുടെ പങ്കു ഈ തിരഞ്ഞെടുപ്പില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍ അവരെ ഇനിയും ഭരണ രംഗത്തേക്ക്‌ കൂടുതല്‍ മുമ്പോട്ട്‌ കൊണ്ടു വരണം . ഒരു പുതിയ ഇന്ത്യ അതാണ്‌ നമ്മുടെ സ്വപ്നം ഈ സ്വപ്നം പൂവണിയട്ടെ. അതിന് മാറ്റങ്ങള്‍ അനിവാര്യമാണ്.

Friday, April 3, 2009

ഇബ്നു അറബി വിശ്വപ്രസിദ്ധനായ ഒരു സൂഫി കവിയാ‍ണു. അദ്ദേഹത്തിന്റെ ഒരു കവിതയുടെ വരികളാണു താഴെ കൊടുത്തിരിക്കുന്നതു.



ിസ്മയം

തീ നാളങ്ങള്‍ക്കിടയില്‍ ഒരു പൂന്തോട്ടം
എന്റെ ഹ്രിദയത്തിനു ഏതു രൂപവും ഉള്‍ക്കോള്ളാം
അലഞു തിരിയുന്ന മാന്‍ പേടകള്‍ക്ക് പുല്‍മേട്
പുരോഹിതനു അതു ഒരു സന്യാസിവിഹാരം
പ്രതിഷ്ടകള്‍ക്കു അതൊരു പുണ്യഭൂമി
കാബയെ വലം വെക്കുന്ന തീര്‍ഥാടകനു കാ‍ബ
തോറയുടെ ഫലകം, ഖുറാന്റെ ഏടുകള്‍
എന്റെ പ്രമാണം പ്രണയമാണു
കാരവാന്‍ എങൊട്ട് തിരിഞാലും
അതാണെന്റെ വിശ്വാസം

Wednesday, March 18, 2009

ഒരു ഗ്രാമവും കുറെ.........

പഴയ കുറെ കഥാപുരുഷന്‍മാര്‍ മറഞ്ഞു പോയെന്കിലും പുതിയ പതിപ്പുകള്‍ ഇന്നും ഇവിടെ ജീവിച്ചിരിക്കുന്നു. കുന്നും ഇടവഴികളും അവര്‍ക്ക് സുപരിചിതമല്ല. എന്നാല്‍ ടിപ്പറും ജെസീബിയും നാട് വാഴുകയാണ്. നാക്കിനു നീളം കൂടിയാല്‍ കുഴപ്പമാണ് , എന്നാല്‍ അത് കരിനാക്ക് ആണെങ്കിലോ. പാവം അയമുട്ടി ആര്ക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു സാധുവായ ഡ്രൈവര്‍ . പടച്ച തമ്പുരാന്‍ നീളം അല്‍പ്പം കുറവേ നല്‍കിയുള്ളൂ . അയമുട്ടി രാവിലെ കടവില്‍ നിന്നും കടത്തിയ മണലുമായി ടിപ്പറില്‍ കയറി ഇരിക്കുന്നു. അപ്പോഴാണ്‌ നീഗ്രോ ഉസ്താതിന്റെ വരവ്. അയമുട്ടി കടവില്‍ നിന്നും വണ്ടി സ്ടാട്ടു ചെയ്ത ഉടനെ ഉസ്താതിന്റെ കമെന്റ് " ഹും അണ്ണാന് ചക്ക വലിപ്പം എറൂല. " ഉസ്താദ് ഇങ്ങിനെ എന്ത് കണ്ടാലും അങ്ങ് പറഞ്ഞു പോകും. കടവ് കഴിഞു വളവില്‍ എത്തിയപ്പോള്‍ അതാ കിടക്കുന്നു ടിപ്പര്‍ തല കുത്തനെ പാടത്തേക്കു. ഭാഗ്യം അയമുട്ടിക് ഒന്നും പറ്റിയില്ല. അയമുട്ടിയോടു ആരോ പറഞ്ഞു ഉസ്താദിനെ രാവിലെ വഴിയില്‍ കണ്ടിരുന്നോ ? . " ശേതാനെ രാവിലെ കണ്ടതാ എന്തോ പറഞ്ഞു പറ്റിച്ചു കാണും. മൂപ്പരെ മയ്യിത്ത് നമസ്കരിക്കാഞ്ഞിട്ടു വൈകീന് " . കഴിഞ്ഞ ആഴ്ചയാ അബൂന്റെ ലോറി ഡ്രൈവര്‍ ഉസ്താദ് പറഞ്ഞതു " എന്താ ചിരണ്ടി ചിരണ്ടി ചിരട്ടയില്‍ പിടിച്ചല്ലോ “ അതാ കിടക്കുന്നു വണ്ടി ഒരു ശബ്ദവുമില്ല അനക്കവുമ്മില്ല .“ ഫ ഹമുക്കെ " നീട്ടി ഒരു തുപ്പ് .
ഞങളുടെ ഗ്രാമതില്‍ ഒരു പോലീസ് കാരനുണ്ടു അയാളുടെ മീശ ഇവിടെ പ്രസിദ്ധമാണു. ഒരിക്കല്‍ ആരോ പരഞു “ എന്താ...... , അണ്ണാന്‍ ചേരിതുപ്പുമായി പൊകുന്ന പോലെയാണല്ലോ .....”
പിറ്റേ ദിവസം പോലീസുകാരനെ കാണുന്നതു മീശയെല്ലാം വെട്ടിചെറുതാക്കിയാണ്.

ഗ്രാമത്തില്‍ മുമ്പൊരു ഒരു സ്ത്രീയുമുണ്ടായിരുന്നു. ഒരു കെട്ടിടത്തിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുമ്പൊള്‍ അവര്‍ ആ വഴി വന്നു പിന്നെ
എന്തോ പിറുപിറുത്തു കൊണ്ടു പറഞു.

പിറ്റേന്നു ഉടമസ്തന്‍ കണ്‍ണ്ടതു അതാ കിടക്കുന്നു എല്ലാം നിലം പൊത്തി.

പഴയ കാലത്തു വീടു പണി നടക്കുന്ന ഇടങളില്‍ ഒരു ഒരു ബോര്‍ഡ് കാണും കരിങ്കണ്ണാ നൊക്കടാ .
ഇന്നു എവിടേയും അത്തരം ബോഡുകളൊ കോലങളൊ കാണുന്നില്ല. എന്നാലും കരിങ്കണ്ണനാണെന്ന് കേട്ടാല്‍ പേടിയുള്ളവര്‍ ഇവിടെ ഇന്നും ഉണ്ടു .

Sunday, January 25, 2009

വേറിട്ടൊരു കാഴ്ച

ഇന്നലെ ടി വി യില്‍ കുറെ പെണ്‍പിള്ളേരെ ഒരു കൂട്ടം യുവാക്കള്‍ ഓടിച്ചിട്ട് തല്ലുന്നു. മംഗലാപുരം ആണ് രംഗവേദി. ക്ഷുഭിത യൌവനം ഇന്ത്യന്‍ പാരമ്പര്യത്തിന് നിരക്കാത്ത കാഴ്ചകള്‍ കണ്ടു. സ്ത്രീകള്‍ മദ്യ ശാലയിലും ക്ലബ്ബിലും പോയി മദ്യപിക്കുകയോ ? ആര്‍ക്കാണ് ഇതു സഹിക്കാന്‍ കഴിയുക.

തെറ്റും ശരിയും വേര്‍തിരിക്കുമ്പോള്‍ ഇന്ത്യന്‍ പാരമ്പര്യം നാം എന്തോക്കയാണെന്ന് ഈ രാജ്യത്തെ പെണ്‍കിടാങ്ങളെ പറഞ്ഞു മനസ്സിലാക്കണം. ഇന്ത്യന്‍ പാരമ്പര്യത്തെ സ്ത്രീകള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയോ ? ഇങ്ങിനെയും സ്ത്രീ പക്ഷ വാദികള്‍ ചോദിച്ചേക്കാം .

സ്ത്രീകളുടെ നേരെ പുരുഷന്മാര്‍ നടത്തുന്ന അതിക്രമങ്ങള്‍ , സ്ത്രീയെ കച്ചവട വസ്തുവാക്കി വിപണി നടത്തുന്ന കുതന്ത്രങ്ങള്‍ ഇതൊക്കെ ഇന്ത്യന്‍ സംസ്കാരത്തിന് വിരുദ്ധമല്ലേ ?

ഈ ഒരു ആക്രമണ രീതി ശരിയായില്ല . ഇതു രാജ്യത്തെ താലിബാനിസത്ത്തിലേക്ക് കൊണ്ടുപോകലാണ്. കാശ്മീരില്‍ ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ തെരുവില്‍ നേരിടുകയും തല

മൊട്ട യടിക്കുകയും ചെയ്യുന്നത് മനുഷ്യത്വത്തിനു ചേര്‍ന്നതല്ല എന്ന് നമുക്കു പറയാന്‍ ..കഴിയുമോ ? അവരും ഇതൊക്കെ ചെയ്യുന്നത് സാംസ്കാരിക പാരമ്പര്യത്തെ സംരക്ഷിക്കുകയാണ് പോല്‍ ?

സംയമാനതിന്റെയും സഹിഷ്ണുതയുടയും വഴിയാണ് പാരമ്പര്യ വാദികള്‍ മനസ്സിലാക്കേണ്ടത് . മറ്റുള്ളവ തീവ്ര വാദമാണ് . അത് ഫാസിസതിലെക്കുള്ള വഴിയാണ്. പെണ്‍കുട്ടികള്‍ മദ്യപിക്കരുത് ,ആണ്‍കുട്ടികള്‍ക്ക് ആവാം എന്നത് പുരുഷ മേധാവിത്വ സ്വരമാണ് . നിങ്ങളുടെ അഭിപ്രായങ്ങള്‍

കുറിക്കുക .

Thursday, January 15, 2009

സ്വപ്നങ്ങളുടെ ശവകല്ലറ

ഇമ്മിണി വലിയൊരു നാടകമാണല്ലോ ജീവിതം. ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകം. ജീവിതമെന്ന ഈ നാടകത്തിൽ എന്തെല്ലാം വേഷങ്ങൾ നം പകർന്നാടുന്നു. എത്രയെത്ര കഥാപാത്രങ്ങൾ വരുന്നു കണ്ടുമുട്ടുന്നു പരിചയപ്പെടുന്നു. ചിലർ പെട്ടെന്നു തന്നെ പിൻ വാങ്ങുന്നു. അതിനിടയിൽ നമ്മിൽ പലരും ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നു. ഇന്നാർക്കു ഇന്നാരെന്നു എഴുതി വെച്ചല്ലൊ ദൈവം കല്ലിൽ. കല്യാണത്തിന്റെ തലെ ദിവസം ഗ്രാമത്തിലെ പണപ്പയറ്റു നടക്കുന്ന മക്കാനിയിൽ നിന്നും കേട്ട ഒരു ഗാനം ദേവദാസൻ ഓർക്കുകയായിരുന്നു.
ഒന്നിച്ചു പല രംഗങ്ങളിലും ഒത്തുകൂടിയവർ അരങ്ങത്തു നിന്നും ഒരിക്കലും കാണാൻ കഴിയാതെ വേർപിരിയുന്നു. വേർപാടിലും ഓർമകളുടെ പച്ച തുരുത്തുകൾ മനസ്സിൽ സൂക്ഷിച്ചു വെക്കാൻ മാത്രം വശ്യതയുള്ള കഥാപാത്രങ്ങൾ. ഓരൊ രംഗവും ഓരോ വേർപ്പാടിനുള്ളതാണൊ? പിരിഞു പോകും നമുക്കിനിയിക്കഥ മറക്കുവാനേ കഴിയൂ.....
ആലിൻ തറയിലെ അമ്പലക്കുളത്തിൽ എന്നും രാവിലെ ക്രിത്യ സമയത്തു ചന്ദനം തേച്ചു കുളിക്കാനെത്തുന്ന നമ്പ്യാരുടെ മകൾ . നീണ്ട തലമുടിയും തിളക്കമുള്ള കണ്ണുകളും. പ്രണയത്തിന്റെ ആദ്യാക്ഷരങൾ മനസ്സിൽ കോറിയിട്ട കാലം. ദൈവദാസൻ വളപട്ടണത്തു താമസിക്കുന്ന കാലത്തു പരിചയപ്പെട്ട ശാഹുൽ. ഈർച്ചമിൽ ഓഫീസിലിരുന്ന് മുതലാളി ഹാജിയാരെ കുറിച്ച് കഥകളെഴുതി കയ്യെഴുത്തു മാസികയിൽ നിറഞ്ഞു നിന്ന ശാഹുൽ. പോലീസ് സ്റ്റേഷൻ അടുത്തു താമസിച്ചിരുന്ന ,ഹാഷിം ഇംഗ്ലീഷ് പഠിക്കാൻ എപ്പൊഴും ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചു നടക്കുന്നതോർക്കുന്നു. ഒരു ദിവസം അവനും ദുബായിലേക്കു പോയി.
അവിടെ വെച്ചാണു ലതയെ പരിചയ പ്പെടുന്നതു. നീണ്ടു മെലിഞ്ഞ പെൺകുട്ടി. വിവാഹ പ്രായം ഒക്കെ കഴിഞ്ഞിട്ടുണ്ട്. അവൾ തന്റെ നീളം കാരണം വലിയ മാനസിക പ്രയാസത്തിലായിരുന്നു. മലയാള നാടു എന്ന വാരികയിൽ കഥകൾ എഴുതിയിരുന്ന ലത വിൻസന്റും ദൈവദാസന്റെ മുമ്പിൽ നിന്നും ഒരിക്കൽ അപ്രത്യക്ഷയായി.
അവളൊടൊപ്പം ക്ലാസിലുണ്ടായിരുന്ന സൌമിനിയെന്ന പെൺകുട്ടി. പാലോട്ടുവയലിൽ നിന്നും അഴീക്കൊട് പോകുന്ന വഴിയിൽ എവിടെയോ ആണു വീടെന്നു ദൈവദാസൻ ഓർക്കുന്നു. അവളും പഠനം നിർത്തി . വിവാഹം കഴിഞ്ഞ ശേഷം അവൾ അമേരിക്കയിൽ സ്തിര താമസമായി. പോകുമ്പോൾ അവളും ദേവദാസനെ നോക്കി കണ്ണു നനച്ചു.
രണ്ടു വർഷത്തെ വളപട്ടണത്തെ ജീവിതം അവസാനിപ്പിച്ചു ദേവദാസൻ അന്നം തേടി പോയത് പിന്നെ പാലക്കാട്ടേക്കായിരുന്നു.
അവിടെ ഒരു ട്യുട്ടോറിയൽ കോളെജ് നടത്തുകയായിരുന്നു. കൂട്ടത്തിൽ ഉർദു അദ്യാപകർക്കുള്ള ഹയർ പരീക്ഷയിൽ ക്ലാസുകളും നടത്തിയിരുന്നു. ഇരുപതോളം പെൺകുട്ടികളും പതിനാലോളം ആൺകുട്ടികളും. ആ ക്ലാസിൽ വെച്ചാണു സഫിയ എന്ന പെൺകുട്ടിയുടെ മനസ്സിൽ ദൈവദാസൻ കുടിയിരിക്കുന്നത്. അവളുടെ കോപ്പി പുസ്തകത്തിൽ ഗാലിബിന്റെ പ്രേമാതുര വരികൾ എഴുതി കൊടുത്തു. ദേവദാസൻ അങിനെ അങിനെ അവളെ ശരിക്കും കാമിച്ചു പോയി. കൂട്ടു കാരികൾ അവളെ കളിയാക്കി. : മാഷിന്റെ പുന്നാര മോൾ സഫിയ : ചുമരുകളിൽ ആൺകുട്ടികൾ എഴുതാൻ തുടങ്ങി.
ഒരു ദിവസം സഫിയയുടെ സഹോദരൻ തൊഴിലാളി നേതാവ് ദൈവദാസനെ തിരക്കി കോളേജിൽ വന്നു. കൊമ്പൻ മീഷ തടവി അയാൾ പറഞു” എവിടെ പെങ്ങളേ പിന്നാലെ കൂടിയ മാഷ്. ?
ഭാഗ്യം ദേവദാസൻ അന്നു വന്നിട്ടില്ലായിരുന്നു. പിന്നെ സഫിയ കോളെജിൽ വന്നില്ല. ഒരു മാസം കഴിഞ്ഞു കാണും അവൾ വന്നതു ഒരു കല്ല്യാണ കത്തുമായിട്ടായിരുന്നു.
“ മാഷ് എന്തായാലും കല്യാണത്തിനു വരണം “ അവളുടെ കണ്ണുകളിൽ നനവ്വുണ്ടായിരുന്നു.
“ ആരാ സഫിയ വരൻ ? “ ഒരു ഗൾഫു കാരനാ. അയാളെ എനിക്കു ഇഷ്ടമില്ല. ഇക്ക വലിഅ ദേഷ്യത്തിലാ. “ എന്നെ ഒരു പാടു തല്ലി , കൊന്നു കളയുമെന്നു താക്കീതും. “ ഞ്ഞാൻ ഒരു പെണ്ണല്ലെ എന്റെ വാകിനു എന്തു വില? “
ദേവദാസനു ആരു കാണാതെ കണ്ണു തുടച്ചു. ......
പാലക്കാടെ ചൂടുള്ള പകലുകള്‍ നീണ്ടു പരന്നു കിടക്കുന്ന വയലുകൾക്കിടയിലെ മൺ തിട്ടയിലെ ഓലമേഞ്ഞ വീടുകള്‍ . കവി രാമചന്ദ്രൻ. ക്രിഷി ഒഫീസർ. ........
പിന്നീടു പാലക്കാടൻ ജീവിതം നേരെ പറിച്ചു നട്ടതു ഗൾഫിലെക്ക്. ദേവദാസൻ എവിടെയും ഉറച്ചു നിന്നില്ല. നാട്ടിലെക്കു തന്നെ തിരിച്ചു വന്ന ദേവദാസൻ ഒരു ദിവസം വീണ്ടും പാലക്കാടെക്കു പോയി. കാവശേരിയും അത്തി പൊറ്റയും കാണാൻ. എന്നാൽ മനസ്സ് നിറയെ സഫിയ ഉണ്ടായിരുന്നു.

“ അല്ലാ ഇതാരാ നമ്മുടെ മാഷല്ലെ ? ഇതു ചോദിച്ചത് റാവുത്തർ സൈദു , ചായ മക്കാനിക്കാരൻ.
സുഖം തന്നെ യല്ലെ ? മാഷെ .. ഇവിടെ പഠിച്ച ഒരു കുട്ടിയില്ലെ സഫിയ .. കഴിഞ്ഞ കൊല്ലം അതു തൂങ്ങി ചത്തു. അന്ന് നിങ്ങൾ ഇവിടെ ഇല്ലാത്തതും നന്നായി. ഒരു വർഷം ഗൾഫിൽ തന്നെയായിരുന്നു.

ദേവദാസൻ പിന്നെ പാലക്കാടു നിന്നില്ല. മനസ്സ് നിറയെ സഫിയ . പാലക്കാടും അത്തിപൊറ്റയും തരൂരും സ്വപ്നങ്ങളുടെ ഒരു ശവകല്ലറയായി മനസ്സിൽ സൂക്ഷിച്ചു കൊണ്ട് ദെവദാസൻ മടങ്ങി.