Friday, April 3, 2009

ഇബ്നു അറബി വിശ്വപ്രസിദ്ധനായ ഒരു സൂഫി കവിയാ‍ണു. അദ്ദേഹത്തിന്റെ ഒരു കവിതയുടെ വരികളാണു താഴെ കൊടുത്തിരിക്കുന്നതു.



ിസ്മയം

തീ നാളങ്ങള്‍ക്കിടയില്‍ ഒരു പൂന്തോട്ടം
എന്റെ ഹ്രിദയത്തിനു ഏതു രൂപവും ഉള്‍ക്കോള്ളാം
അലഞു തിരിയുന്ന മാന്‍ പേടകള്‍ക്ക് പുല്‍മേട്
പുരോഹിതനു അതു ഒരു സന്യാസിവിഹാരം
പ്രതിഷ്ടകള്‍ക്കു അതൊരു പുണ്യഭൂമി
കാബയെ വലം വെക്കുന്ന തീര്‍ഥാടകനു കാ‍ബ
തോറയുടെ ഫലകം, ഖുറാന്റെ ഏടുകള്‍
എന്റെ പ്രമാണം പ്രണയമാണു
കാരവാന്‍ എങൊട്ട് തിരിഞാലും
അതാണെന്റെ വിശ്വാസം

5 comments:

വല്യമ്മായി said...

നന്നായി,മൂല കവിത വായിക്കാന്‍ കിട്ടുമോ?

കുറുമ്പന്‍ said...

അക്ഷര പിശാച് കാരണം ആദ്യം ഒന്നും തിരിഞ്ഞീല്ല...
ഇത്തിരി കട്ടിയാ....ല്ലെ?

വല്യമ്മായി said...

http://www.poetseers.org/spiritual_and_devotional_poets/sufi/ibn_arabi/ip/won

Unknown said...

വല്യമ്മായി ഞാന്‍ പ്രതീക്ഷിച്ചു ആദ്യ പ്രതികരണം അവിടുന്നു തന്നെയെന്നു. ഇതൊരു ഇങ്ലീഷ് വിവര്‍തനം മാത്രമാണു, മൂലകവിത ഞാന്‍ എത്തിച്ചു തരാം.

വല്യമ്മായി said...

മൂലകവിതയുടെ ഇംഗ്ലീഷ് പരിഭാഷയിലേക്കുള്ള ലിങ്ക് ആണ് ഞാന്‍ മുകളില്‍ കൊടുത്തത്.കാരവണ്‍ എന്നതിന് പേടകം,പല്ലക്ക് എന്നൊക്കെ കൊടുക്കാമെന്ന് തോന്നുന്നു.വാക്കുകളായി പരിഭാഷപ്പെടുത്തുമ്പോള്‍ അര്‍ത്ഥം വല്ലാതെ ചോര്‍ന്ന് പോകുന്ന പോലെ.