Tuesday, December 13, 2011

കുങ്കുമം പൂക്കുന്ന താഴ്വരകള്‍ ....


ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും ആവര്‍ത്തന വിരസതയില്‍ നിന്നും ആധുനികതയും ആധുനികതയും തേടി കുറച്ചു ദിവസത്തേക്ക് ഒരു മാറ്റം കൊതിച്ചു . അങ്ങിനെയാണ് കാശ്മീരിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തത് . ഞങ്ങള്‍ നാട്ടുകാരായ സുഹൃത്തുകള്‍ അഞ്ചു പേര്‍ നവംബര്‍ മുപ്പതിന് കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്കു വണ്ടി കയറി. എല്ലാവരും അന്‍പത്തി അഞ്ചു പിന്നിട്ടവര്‍ .
ഡല്‍ഹിയില്‍ രണ്ടു ദിവസം തങ്ങി . പിന്നെ അമ്രിതസരിലേക്ക് . അവിടെ നിന്നും വാഗാ അതിര്‍ത്തിയിലേക്ക് . പാക്കിസ്ഥാനും ഇന്ത്യയും മുഖാമുഖം സൈനിയ വിന്യാസം .പതാക ഉയര്തലും താഴ്തലും . കൂടി നില്‍ക്കുന്നവര്‍ ദേശ ഭക്തി ഗാനങ്ങള്‍ ആലപിക്കുന്നു. ഒരു ഇന്ത്യ ക്കാരന്റെ ഹൃദയത്തില്‍ ദേശ സ്നേഹത്തിന്റെ ആന്തോളനം അനുഭവിക്കതിരിക്കില്ല , അനിര്‍വച്ചനീയ നിമിഷങ്ങള്‍ . അമൃത സാറിലെ ജാലിയന്‍ വാല ബാഗ് , സ്വാതന്ത്ര്യത്തിന്റെ പേരില്‍ മരണം ഏറ്റു വാങ്ങിയ ആയിരങ്ങളുടെ ഒര്മപെടുതലുകള്‍. തൊട്ടടുത്ത്‌ സുവര്‍ണ ക്ഷേത്രം .
ഏറ്റവും രസകരവും അതോടൊപ്പം ഭീതി ജനിപ്പിക്കുന്ന യാത്ര - ജമ്മു വില്‍ നിന്നും ശ്രീനഗരിലെക്കുള്ള യാത്രയാണ്. രണ്ടായിരത്തി അറുനൂറ്റി അമ്പതു അടി ഉയരത്തിലാണ് ശ്രീനഗര്‍ . അവിടേക്ക് പോകാന്‍ ഒരേയൊരു റോഡു മാര്‍ഗം . ഇരുനൂറ്റി എന്പതു കിലോമീറ്റര്‍ ദൂരം . ആകാശം മുട്ടി നില്‍ക്കുന്ന പര്‍വത നിരകള്‍ ചുറ്റിയുള്ള യാത്ര ആരുടെ മനസ്സിലും ഭീതി ജനിപ്പികാതിരിക്കില്ല . ഇല കൊഴിഞ്ഞ പൈന്‍ മരങ്ങളില്‍ നിറയെ തടിച്ചു കൊഴുത്ത കഴുകന്മാരുടെ കൂട്ടം .
ഡല്‍ഹിയില്‍ വെച്ച് ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നു ശ്രീനഗറില്‍ നിന്നും തിരിച്ചു പോരാന്‍ അല്പം ഭയപ്പെടും . അത് തികച്ചും ശരിയായിരുന്നു . ഞങ്ങള്‍ വിമാനം വഴി സല്‍ഹിയില്‍ എത്തിപെടാന്‍ ആഗ്രഹിച്ചു. അതിനു കഴിഞ്ഞില്ല . ഷെഡ്യൂള്‍ തെറ്റിയാല്‍ എല്ലാം കുഴപ്പമാവും . അങ്ങിനെ വീണ്ടും ബസ്സ് വഴി തിരിച്ചുള്ള യാത്ര. ഗുല്‍മാര്‍ഗയില്‍ അത്വുന്നതങ്ങളില്‍ വല്ലാത്ത ഒരനുഭൂതിയായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ കണ്ടു. അതിര്‍ത്തി കാക്കുന്ന പട്ടാളം . അവരില്‍ ഒരു ആലപ്പുഴക്കാരന്‍ മലയാളിയെയും കണ്ടു മുട്ടി.
തിരിച്ചു വരുമ്പോള്‍ താഴെ ചെങ്കുത്തായ കൊല്ലിയില്‍ ഒരു വാഹനം മറിഞ്ഞു കത്തി കൊണ്ടിരിക്കുന്നത് കണ്ടു . ശരിക്കും ശ്വാസം അടക്കി പിടിച്ചു കൊണ്ടുള്ള യാത്ര. ജമ്മുതാവി വരെ ചുരം തന്നെ.

ജമ്മു താവിയില്‍ നിന്നും ശ്രീ നഗരിലെക്കുള്ള യാത്രയില്‍ നാം കണ്ടു മടുത്ത കാഴ്ചകള്‍ അല്ല കാണുന്നത് .തികച്ചും വിത്യസ്തമായ ഭൂപ്രകൃതി ,കാലാവസ്ഥ . പൈന്‍ മരങ്ങള്‍ , കാശ്മീര്‍ ശൈലിയിലെ വീടുകള്‍ . ഞങ്ങള്‍ പോയ സമയം ഡിസംബര്‍ മരങ്ങള്‍ ഇല പൊഴിക്കുന്ന കാലമായിരുന്നു. ആപ്പിള്‍ തോട്ടങ്ങള്‍ നഗ്നമായി നില്‍ക്കുന്നു. എല്ലാവരും കൃഷി ഇറക്ക്ന്ന സമയം . മലചെരുവുകളില്‍ കൊച്ചു കൊച്ചു തടങ്ങള്‍. ഓരോ മലമുകളിലും ഒന്നോ രണ്ടോ വീടുകള്‍ ചിലേടത് കൂട്ടമായും . മേല്പ്പുരയെല്ലാം അലൂമിനിയം ഷീറ്റ് കൊണ്ട് മേഞ്ഞത് . യാത്രയില്‍ ഒരു ഗ്രാമത്തില്‍ ക്രികറ്റ് ബാറ്റുകള്‍ ഉണ്ടാക്കുന്നത്‌ . ഇവിടത്തെ പ്രധാന തൊഴില്‍ ഇത് തന്നെ . ബാറ്റു ഉണ്ടാക്കാനുള്ള മരം ഇവിടെ ധാരളമായി ഉണ്ടാകുന്നു. പൈന്‍ മരം കൊണ്ട് വീടുകളും ബോട്ടുകളും നിര്‍മിക്കുന്നു. ജ്ഹലം നദിക്കു കുറുകെ ഒരു പഴയ പാലം കണ്ടു . ഇത് നിര്‍മിച്ചതും പൈന്‍ മരങ്ങള്‍ കൊണ്ടാണ് എന്ന് നാടുകാര്‍ പറഞ്ഞു.
ജാല്‍ തടാകത്തിലെ ബോട്ട് ഹോസുകള്‍ എത്ര മനോഹരം . ഞാന്‍ ഒരു കൊച്ചു ബോട്ട് ഹൌസ് വാങ്ങി എന്റെ അലമാരയില്‍ കാശ്മീരിന്റെ ഓര്‍മയ്ക്ക് വേണ്ടി . ഇവിടെ ഒരു വലിയ ഗാര്‍ഡന്‍ ഉണ്ട് ചസ്മേ ഷാഹി . ഉദ്യാനങ്ങള്‍ നിര്‍മിക്കുന്നതില്‍ മുഗള്‍ രാജാകന്മാരും മത്സരിക്കുകയായിരുന്നു എന്ന് തോന്നും. അവിടെ ഉള്ള ജല പ്രവാഹം അത് കുടിക്കുക . ഔഷധ ഗുണമുള്ള വെള്ളമാണ് . തോട്ടങ്ങളില്‍ പൂക്കളില്ല രണ്ടു മാസം കഴിയണം . എല്ലാം ഞാന്‍ മനസ്സില്‍ കണ്ടു തൃപ്തിയടഞ്ഞു . ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇവിടെ വന്നാല്‍ പച്ച പാട്ടില്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന കശ്മീര്‍ കാണാം .
ഇവിടെ വരുന്നവര്‍ അധികവും വാങ്ങാന്‍ മറക്കതിരിക്കുന്നത് കുങ്കുമ പൂകള്‍ ആണ് . കശ്മീരിലെ കുങ്കുമ പൂക്കള്‍ക്ക് നല്ല ഡിമാന്റ് ആണുള്ളത് . കുങ്കുമ പൂകള്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ മജീദ്‌ മാസ്റെര്‍ പറഞ്ഞു " ഹ വേണം ? എത്ര വേണം ? ഒരു കിലോ ആയിക്കോട്ടെ ? അവര്‍ ചിരിച്ചു . രണ്ടു ലക്ഷം രൂപ . അതെ കുങ്കുമ പൂവിനു ഗ്രാമിന് ഇരുനൂറു രൂപയാണ് വില . എങ്കില്‍ ഒരു അഞ്ചു ഗ്രാം മതി . മജീദ്‌ മാസ്ടരോട് മരുമകള്‍ വാങ്ങാന്‍ ഏല്‍പിച്ച ഒരേ ഒരു കാര്യം . ഇത് എവിടെ നിന്നും വാങ്ങിയാലും ചിലപ്പോള്‍ പെട്ട് പോവും ഒരിജിനളിലെ വെല്ലുന്ന ദുപ്ളി . അതായതു നക്കളി .
ഒരു തരാം നീളമുള്ള ഇലകള്‍ക്ക് ഉള്ളിലെ പൂവിതള്‍ . എവിടെ നിന്നും ഇവര്‍ നിങ്ങളോട് ചോദിക്കും " സഫരാന്‍ ചാഹിയെ , അസളി ...ഖേതി സെ ബില്‍ക്കുല്‍ നയാ ചീസ് ...