Tuesday, May 31, 2011

മഴ നനഞ്ഞ ഓര്‍മകള്‍ .

മിന്നല്‍ പിണര്‍ പിന്നെ കാതടപ്പിക്കുന്ന ഇടിയുടെ ഘോര ശബ്ദം , ചിന്നം ചിന്നം പെയ്തിറങ്ങിയ മഴ . സ്കൂള്‍ വേനലവധി കഴിഞ്ഞു തുറക്കും മുമ്പേ മഴ വന്നു. റോഡിലൂടെ വാഹങ്ങള്‍ വെള്ളം തെറിപ്പിച്ചു ചീറിപായുന്ന ശബ്ദം . മുമ്പൊക്കെ ഓടിന്റെ പാത്തിയിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളം മുറ്റത്ത് കൊച്ചു കൊച്ചു തടാകങ്ങളും പുഴകളും പിന്നെ ഒരു കടല്‍ തന്നെ സൃഷ്ടിക്കുന്നതും നോക്കി നിന്ന കൌമാരം . കടലാസ് തോണികള്‍ നീരൊഴുക്കില്‍ ആടിയുലഞ്ഞു നീങ്ങുന്ന , മനസ്സിനെ രമിപ്പിച്ച കൌതുക കാഴ്ചകള്‍ . എന്തല്ലാം തരത്തിലുള്ള കൊച്ചു കടലാസ്സു വഞ്ചികള്‍ . സ്വപ്നതുല്യമായ ആ പഴയ മഴക്കാല ഓര്‍മ്മകള്‍. പിടിച്ചു നിര്‍ത്തി തല തോര്‍ത്തി തരുന്ന ഉമ്മയുടെ ശകാര വാക്കുകള്‍ . പനിപിടിച്ചു കിടന്ന രാത്രികളില്‍ വയലില്‍ സ്വാന്തനത്തിന്റെ വാല്‍ മാക്രിയുടെ ഗാന നിര്‍ജ്ജ്ഹരി . കശുവണ്ടി ചുട്ടു തിന്നാന്‍ എന്ത് രസം. വയല്‍ മൂലയിലെ കുളത്തില്‍ നിന്നും പിടിച്ച് കുപ്പിയില്‍ ഇട്ടു വെച്ച കണ്ണന്‍ ചുട്ടികള്‍ ( കൊച്ചു മീന്‍ , വാലില്‍ സ്വര്‍ണ നിറത്തില്‍ പോട്ടുള്ളത് ) ചത്തു മലച്ചത് കണ്ടപ്പോള്‍ സങ്കടം തോന്നി. തോര്‍ത്ത്‌ മുണ്ട് വയലിലെ ചളി പിടിപ്പിച്ചു കൊണ്ട് വന്നതിനു ബാപ്പയോട് അടി കിട്ടിയ ചൂട് മാറിയിട്ടില്ല.
ഇടിയും മിന്നലും ശക്തി പ്രാപിക്കുകയാണ് . മാനം കറുത്തിരുണ്ട് കഴിഞ്ഞു . കിഴക്ക് മലകളില്‍ എവിടെയോ ഉരുള്‍ പൊട്ടിയെന്ന് കേട്ടു. ഇരുവഴിഞ്ഞി പുഴയിലൂടെ കലങ്ങിയ വെള്ളം കുത്തിയോഴുകുന്നു. പ്രായം ചെന്നവര്‍ പറയുന്നു കേട്ടു ഇന്ന് വാവാണ് . ഇത് ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല . പാടത് വെള്ളം കയറി പുഴ മീന്‍ കൂട്ടത്തോടെ വയലില്‍ വന്നു നിറയും അന്ന് ഒരു ഉത്സവ പ്രതീതി .
എനിക്കോര്‍മയുണ്ട് വെള്ളം കയറി വീടുകള്‍ പലതും ഒഴിച്ച് പോകുന്നവര്‍ . ചിലപ്പോള്‍ അര്‍ദ്ധ രാത്രിയായിരിക്കും . തോണിക്കാരന്‍ അബ്ദുറഹിമാന്റെ കൂക്കി വിളി നാട്ടുകാര്‍ തിരിച്ചറിയും . സഹായം വേണ്ടവര്‍ തിരിച്ചു കൂക്കും. ആട് മാടുകള്‍ കോഴികള്‍ വളര്‍ത്തു മൃഗങ്ങള്‍ എല്ലാറ്റിനെയും കയറ്റി സ്കൂളിന്റെ അകത്തും വരാന്തയിലും അഭയാര്തികളായി കുറെ പേര്‍ . പുറത്ത് ഒരു കലത്തില്‍ കഞ്ഞി വെക്കുന്ന ആമിനച്ചി ...പൊട്ടന്‍ മോഇദീന്‍ ആട്ടിന്‍ കുട്ടികളെ പിലാവിന്റെ ഇല വെച്ചു നീട്ടുന്നു. സ്കൂളും പരിസരവും പുതിയ കാഴകള്‍ . അഭയാര്ത്തികളുടെ മനസ്സിന്റെ വിഹ്വലതകള്‍ ...
അമ്മാവന്റെ വീട് വയല്‍ വക്കത്തു തന്നെയായതു കൊണ്ട് ആദ്യം വെള്ളം കയറുന്നത് അവിടയാണ് . എനിക്കേറെ സന്തോഷം അവര്‍ ഞങ്ങളുടെ വീട്ടിലേക്കു വരുമെന്നത് മാത്രമല്ല കൂടെ എനിക്ക് കളിക്കൂട്ടു കാരെ കിട്ടും . ബാവ, തമ്പി ഖാലിദ് . രാത്രിയില്‍ ഒന്നിച്ച്ചുറങ്ങി കഥകള്‍ പറയും . പുലിയേയും കാളയെയും പുല്ലും കെട്ടും അക്കരെ കടത്താന്‍ കടത്തു കാരന് എങ്ങിനെ കഴിയും . ? പിന്നെ കൈകള്‍ നിലത്തു വെച്ചു അക്കരെ യിക്കാരെ നിക്കണ പ്രാവിന്റെ കൈയ്യോ കാലോ കൊത്യോ മുറിച്ചോ ...മുദ ..... അങ്ങിനെ എന്തല്ലാം കളികള്‍ . ചിമ്മിനി വെട്ടത്തില്‍ ചുമരില്‍ എന്തല്ലാം നിഴല്‍ രൂപങ്ങള്‍ ഉണ്ടാകി കളിച്ചു.. അപ്പോഴൊക്കെ മനസ്സില്‍ പ്രാര്‍ഥിക്കും ഈ വെള്ളപ്പൊക്കം ഇറങ്ഗാതിരുന്നെങ്കില്‍ ....
കാലം എത്ര പോയ്മറിഞ്ഞു .. ഓര്‍മ്മകള്‍ മാത്രം അവിടെ കൂട് വെച്ചിരിക്ക്ന്നു. ആ കൂട്ടില്‍ നിന്നും പലരും പോയ്മറിഞ്ഞു .... എത്ര നല്ല മഴക്കാലം .
വരണ്ടുള്ള പുഴ വക്കില്‍ - ഉണങ്ങിയ മരകൊമ്പില്‍ ഇരിക്കും പക്ഷി
ചിറകു നനഞ്ഞു വിറ കൊണ്ടിരിക്കുന്ന ആ ഏകാന്ത പക്ഷി ഞാനാണോ ?

Tuesday, May 24, 2011

ജാതി ചോദിക്കരുത് പറയരുത് ....

ഇന്ത്യാ രാജ്യത്തിന്റെ അന്തസ്സ് അതിന്റെ മതേതര കാഴ്ചപാടുകള്‍ തന്നെയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കത്തിനു വകയില്ല. ഇപ്പോള്‍ അത് ഭരണ ഘടനയില്‍ ഉറങ്ങി കിടന്നു കൂര്‍ക്കം വലിക്കുകയാണ്‌. ഇന്നും നമ്മുടെ ഭരണ സിരാ കേന്ദ്രങ്ങളെ നിയന്ദ്രിക്കുന്നത് ജാതി മത ചിന്തകള്‍ തന്നെയാണെന്ന് പറയുന്നതില്‍ അല്‍പ്പം വിഷമം ഉണ്ട്. കേരളത്തില്‍ ജാതി ചിന്തകള്‍ സജീവ മാക്കിയത്തില്‍ യു ഡി എഫ് ഒരു വലിയ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നുവന്നു ഇപ്പോഴത്തെ സംഭവ വികാസങ്ങളെ വിലയിരുത്തുമ്പോള്‍ തോന്നിപോകുന്നു. ഇത് ഒരു അപകടം നിറഞ്ഞ ഭാവി രൂപപെടുതുകയാണ്. ജാതി കോമരങ്ങള്‍ തുള്ളി കളിക്കുന്ന ഒരു ഭരണ കൂടം , ബഹുമത ജാതികള്‍ ഉള്ള സമൂഹത്തില്‍ എന്ത് മാത്രം അസ്വാരസ്യങ്ങള്‍ സ്രിസ്ടിക്കുമെന്നു നാം വിലയിരുത്തണം . കൊണ്ഗ്രസ്സിനകത്തെ ജാതി സമ വാക്യങ്ങളെ ഹൈന്ദവ തീവ്ര വാദികള്‍ വിമര്‍ശിക്കുന്ന തലത്തിലേക്ക് കൊണ്ടത്തിച്ച്ചിരിക്കുന്നു. ഈ തിരഞ്ഞടുപ്പില്‍ ജാതി മത പാര്‍ടികള്‍ വലിയ പങ്കു വഹിച്ചുവന്നത് കൊണ്ട് തന്നെ ഈ വിജയം അത്ര സ്വീകാര്യമായി കരുതേണ്ടതില്ല .

മതവും ദൈവവും ഏതെങ്കിലും വിധത്തില്‍ വന്നു മനുഷ്യേന്റെ സമാധാനം കെടുത്തി കൊണ്ടിരിക്കുന്ന വര്‍ത്തമാന അവസ്ഥയില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് നാം ആലോചിക്കണം . രാഷ്ട്രീയത്തിലൂടെ മതവും ജാതിയും സാമൂഹിക ജീവിതത്തില്‍ ഇനി അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കും . രമേശ്‌ ചെന്നിത്തല എന്തെ പറഞ്ഞു " എന്നെ നായരാക്കി ബ്രാന്‍ഡ് ചെയ്യുന്നു. " ആര്യാടന്‍ മുഹമ്മദിനെ മുസ്ലിമാക്കി ബ്രാന്റ് ചെയ്യുക എന്നൊക്കെ പറഞ്ഞാല്‍ . ഇവിടെ കേരളം ഭരിക്കുന്നത്‌ ഒരു ക്രിസ്തിഅനിയാണു , അത് പറ്റില്ല നായര്‍ മുഖ്യനാവാന്‍ വാദിക്കുന്നവര്‍ , മുസ്ലിം മന്ത്രിക്കു വിദ്യാഭ്യാസം കൊടുക്കരുത് , പറയുന്നതോ ബി ജെ പീ. ഇങ്ങിനെ പോയാല്‍ നമ്മുടെ ജീവിത പരിസരം പതിറ്റാണ്ടുകള്‍ പിരകിലാവില്ലേ ?? ആര്‍ക്കാണ് അതില്‍ വേദന . മതത്തിന്റെ കാര്യത്തില്‍ ശുദ്ധി അപകടമാണെന്നും അശുദ്ധി യാണ് അഭികാമ്യം എന്നും ആനന്ദ് എവിടെയോ എഴുതിയത് ഓര്‍ത്തു പോകുന്നു. മതവും ജാതിയും നടത്തുന്ന ഈ അവിശുന്ധ കൂട്ടുകെട്ട് അപകടം തന്നെ.

Wednesday, May 18, 2011

ചരിത്രം ചാടി കടക്കണം .

സാംസ്കാരികവും കലാപരവുമായി ഏറെ മുമ്പില്‍ നില്‍ക്കുന്ന ഒരു ഗ്രാമം ചേന്നമംഗല്ലൂര്‍ . കോഴികോടിന്റെ കിഴക്കന്‍ മലയോര മേഖല . ഇവിടെ ഗ്രാമ വാസികളില്‍ മുഴങ്ങി കേള്‍ക്കുന്ന മത സംഘടന വൈരുദ്ധ്യങ്ങളുടെ വിഴുപ്പലക്കല്‍ ആരെയും ഇരുത്തി ചിന്തിപ്പിക്കും ? മുസ്ലിം മത നവോന്ഥാന നായകന്മാര്‍ ആദ്യ കാലങ്ങളില്‍ തന്നെ കയറിയിറങ്ങിയ വഴികളില്‍ നിന്നും ഇപ്പോള്‍ കേള്‍ക്കുന്നത് ഇരുട്ടിലേക്ക് നയിക്കുന്ന പോര്‍ വിളികള്‍ മാത്രം. അങ്ങാടി എന്നും ശബ്ദ മുഖരിധ മായി മാറിയിരിക്കുന്നു. ജമാ അത്ത് - മുജാഹിദ് , സുന്നി - എപി സുന്നി, തിരുമുടിയും പിന്നെ കുറെ സനാദ് വ്യാജന്മാരും . അതിനും പുറമേ ഓപ്പണ്‍ ഫോറം . ഒരു പ്രവാചകന്റെ തിരുശേഷിപ്പുകള്‍ ചൊല്ലിയുള്ള ബഹളങ്ങള്‍ . മുടിയിട്ട വെള്ളം കുടിക്കാമോ ? പ്രവാചകന്റെ > ബോഡി വയിസ്റ്റ് > ശുദ്ധമോ അശുദ്ധമോ ? ഹദീസ് സ്വീകാര്യമോ അസ്വീകാര്യമോ ? പ്രവാചകന്‍ മരിച്ചിട്ട് എത്ര കാലം കഴിഞ്ഞു. കശ്രജിനു ഒരു സ്വപനം . ഈ മുടി കാരന്തൂരിലെ എപി മുസ്ലിആര്‍ക്ക് കൊണ്ട് പോയി കൊടുക്കണം . അത് അങ്ങിനെ തന്നെ അങ്ങ് വിശ്വസിച്ചാല്‍ മതി . സനതും മറ്റും തേടി പോവേണ്ടാ കൂട്ടരേ .
എപിയും ഈകെയും ആളുകള്‍ നരകത്തില്‍ പോകുന്നവരുടെ ലിസ്റ്റ് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓ. അബ്ദുള്ള സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപെട്ട പിശാചിന്റെ പരമ്പരയില്‍ പെട്ട ആളോ എന്ന് ഒരു മുസ്ലിആര്‍ ചോദിക്കന്നു. അബ്ദുള്ളയുടെ കൈ വെട്ടുമെന്ന എഴുത്ത് ?? (ഒഎം തരുവണ)
ജമാത്ത്‌ ഒരു കാലത്ത് തിരെഞ്ഞടുപ്പില്‍ മത്സരിക്കുന്നതും പങ്കെടുക്കുന്നതും ശിര്‍ക്കും കുഫ്രുമോക്കായി വിളമ്പിയത് മുജാഹിദ് എടുത്തു ഉദ്ധരിക്കുന്നു. മൌദൂദിയെ തള്ളിയോ അതോ ഇപ്പോഴും അതൊക്കെ അന്ഗീകരിക്കുന്നുവോ ? കരിമ്പിലക്കലിനു സംസ്കരമില്ലെന്നു ഇ എന്‍ കൊടിയത്തൂരില്‍ . അതിനു മറുപടി ഇരുപത്തി അഞ്ചു വര്ഷം അവരോടൊപ്പം നിന്ന ഓ എ യുടെ പുസ്തകത്തില്‍ നിന്നും ഉദ്ധരണികള്‍ ,വാണിമേലിന്റെ മൊബൈലില്‍ വന്ന എസ എം എസ വായിക്കാന്‍ ജമാത് കാരോട് ടിയാന്‍ . എവിടെ സംസ്കാരം . ഓരോ സംസാരവും കേട്ടാല്‍ അതൊക്കെ ജനത്തിന്‍മനസ്സിലാവും . വ്യാജ കേശത്തിന്റെ ഖബറടക്കം ഇന്നലെ , ഇനി നാളെ ചെരുവാടിയില്‍ ഇവരെ മറ മാടുന്നു. എന്തെല്ലാം പദ ങ്ങള്‍ ,പ്രയോഗം . അന്ധ വിശ്വാസത്തിനു ആടാന്‍ ഒരു മുടി . എന്താണ് അന്ധ വിശ്വാസം ? കാണാത്തത് വിസ്വസിക്കലാണോ ? എങ്കില്‍ പിന്നെ മത വിശ്വാസങ്ങള്‍ എല്ലാം തന്നെ അന്ധ മല്ലെ ? ഘൈബ്‌ വിശ്വസിക്കല്‍ മുസ്ലിമിന്റെ അടിസ്ഥാന വിസ്വാസമല്ലേ ? മലക്ക് ? മലക്കില്‍ വിശ്വസിക്കല്‍ അന്ധ വിശ്വാസം ആണോ ? ആകെ കൂടെ വിശ്വാസത്തിലും ഒരു മുടി കുടുങ്ങിയ പോലെ ? മൂത്രം കുടിച്ച ഒരു സഹാബി വനിതാ ? ഇത് ജൂത നിര്‍മിതി യായ ഹദീസ് ആണോ എന്ന് സംശയം ? അതിനും സ്വീകാര്യത ലഭിച്ചു വരുന്നു.
നിങ്ങള്‍ ഖുര്‍ ആന്‍ പഠിക്കുക . അത് ദൈവികമാണ് . അതില്‍ നിന്നുകൊണ്ട് ചിന്തിക്കുക വഴി തെറ്റില്ല . പ്രവാചകന്റെ പ്രിയ സഖാക്കളുടെ ജീവ ചരിത്രത്തില്‍ നിന്നും. ചിലതൊക്കെ പരിസര ബോധത്തോട് കൂടി വേണം വായിക്കാന്‍ . ഓ അബ്ദുള്ള എഴുതിയ പോലെ ചിലത് ചാടി കടക്കേണ്ടി വരും . ഇല്ലെങ്കിലും കാലില്‍ മുറിവേല്‍ക്കും . ഈ കാലം വല്ലാത്ത കാലം ....ഹമ്മോ ?

നബിയുടെ മുടിയും മൂസയുടെ വടിയും . മുസലിയാര്‍ ചോദിക്കുന്നു? മൂസാ നബിയുടെ വടി യുടെ കഥയെന്താ? ശുഐബ് നബി മകളെ കല്യാണം കഴിച്ച വകയില്‍ പോകുമ്പോള്‍ ആ വടി കൊടുത്തു . ഇതാണ് ആ വടി കൂട്ടരേ ....? ആദം നബി പണ്ട് സ്വര്‍ഗത്തില്‍ നിന്നും പോരുമ്പോള്‍ കുത്തി പിടിച്ച വടിയാനത് . അത് വന്നു വന്നു മൂസയുടെ കയില്‍ കിട്ടി . എന്തൊക്കെ കാട്ടി കൂട്ടി ആ വടി കൊണ്ട് . വേറെയും ഒരു കഥ . മൂസ ഈഗിപ്ടിലെ അങ്ങാടി യിലൂടെ അങ്ങിനെ നടന്നു പോവുകയാണ് അപ്പോള്‍ ഒരു കിബ്തിയും ഇസ്രായീലനും തല്ലുകൂടുന്നു. മൂസ ഇടപെട്ടു . കിബ്തിക്ക് ഒന്ന് കൊടുത്തു. അവന്റെ കാറ്റ് പോയി. നബിമാര്‍ക്ക് പണി മതം പറയല്‍ മാത്രമല്ലടോ ? വേണ്ടിവന്നാല്‍ ..... ചെകനൂരിന്റെ കഥയും ഓര്‍മിപ്പിക്കാന്‍ അയാള്‍ മറന്നില്ല . ഇത് ആര്‍ക്കു നേരയനെന്നും കേട്ടവര്‍ മനസ്സിലാക്കി കാണും ? ആ വടി യും താലൂതിന്റെ ഒഴുകി വന്നു കിട്ടിയ പെട്ടിയും എല്ലാം ആസാരുകള്‍ ആണ് കൂട്ടരേ > അതിലൊക്കെ ബാര്‍ക്കതുണ്ട് . ഈ ബര്കതുകളെ നിഷേടിക്കുന്നവര്‍ കാഫിരുകലാണ് . ഈ മുകൂട്ടു മുന്നണിയും ( ഓ., ഈ എന്‍ , കാക്കേരി അറ്റ്‌ പുല്പരംബ ) ഒരു കാര്യം മനസ്സിലാക്കണം .
.............

Wednesday, May 4, 2011

ബദിരീങ്ങളെ വിളിക്കാതെ പുഴ നീന്തികടന്ന പെണ്ണ്

ഇരുവഴിഞ്ഞിപുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണു. ഒരു കടത്തു തോണി നിറയെ കല്യാണ തക്കാരം കഴിഞ്ഞു വരുന്ന കുടുംബക്കാരും ബന്ധുക്കളും. വാഴക്കാട്ടു നിന്നും മുക്കത്തേക്കാണു തോണി പോകുന്നതു. ചേന്നമംഗല്ലൂരില്‍ നിന്നുമാണു മുക്കത്തെ പ്രമുഖ തറവാട്ടിലേക്കു പെണ്ണിനെ കെട്ടികൊണ്ടു പൊയതു. മുക്കത്തെ ഈ കുടുംബവും അന്നത്തെ നിലയില്‍ തികഞ്ഞ ഒരു മുസ്ലിം യാഥാസ്തിക വിഭാഗമാണു. എന്നാല്‍ പുതിയ പെണ്ണ് അല്പമൊക്കെ പുരോഗമന ചിന്താഗതിക്കാരിയുമാണു. തക്കം കിട്ടുമ്പോഴൊക്കെ കെട്ടിയവന്റെ കൂട്ടര്‍ ഇവരെ കണക്കിനു കളിയാക്കും. ചേന്നമംഗല്ലൂരിലെ തന്റെ വീടിനു അടുത്തു എത്താറായപ്പോള്‍ തോണിക്കാരനോടു തോണി കരക്കടുപ്പിക്കാന്‍ അവര്‍ പറഞെങ്കിലും തൊണിക്കാരന്‍ ഒട്ടും ഗൊനിച്ചില്ല. തോണിയില്‍ തന്റെ ഭര്‍ത്താവില്ല അവരുടെ ബന്ധുക്കള്‍ മാത്രം. ഇവര്‍ മുന്‍ കൂട്ടി ഒപ്പിച്ച പരിപാടിയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ : ഒരു നിബന്ധന വെച്ചു മൂന്നു പ്രാവശ്യം ബദ്രീങ്ങളെ വിളിച്ചാല്‍ തോണി അക്കരെ അടുപ്പിക്കാം.അവര്‍ക്കു കലിയാണു വന്നതു. എങ്കിലും തോറ്റു കൊടുക്കുന്ന പ്രക്രതം അല്ല അവരുടെതും. തോണി എന്തു തന്നെയായാലും അക്കരെ പൊവില്ലെന്നു കണ്ടപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു : ബദ്രീങ്ങളെ വിളിക്കാതെ അക്കരെ എത്താന്‍ പറ്റുമോ എന്നു ഞാനൊന്നു നൊക്കട്ടെ എന്നു പറഞു എല്ലാം ഏകനായ പടച്ച തമ്പുരാനിൽ അര്പ്പിച്ചു തോണിയില്‍ നിന്നും ഒരു ചാട്ടം . വെള്ളകാച്ചിയും തട്ടവും ധരിച്ച പെണ്ണിന്റെ മേലു നിറയെ പൊന്നും. തോണിയിലുള്ളവര്‍ നോക്കിനില്‍ക്കവെ അവര്‍ അനായാസം തന്റെ കടവില്‍ നീന്തീയെത്തി. അവർക്ക് ഇരുവഴിഞ്ഞി ഒട്ടും അപരിചിതമായിരുന്നില്ല .
ഇതു ഒരു എട്ടു പതിറ്റാണ്ടു മുമ്പു ചേന്നമംഗലൂരില്‍ നടന്നതാ. ആ സ്ത്രീ തന്റെ ആദ്യത്തെ പ്രസവത്തിൽ തന്നെ മരിച്ചു .തന്റെ മകനെ കാണാന്‍ പോലും അവര്‍ക്കു കഴിഞില്ല. ആ മകന്‍ വലുതായി. വാഴക്കാടായിരുന്നു അയാള് വളർന്നത്‌ . പിന്നീട് അയാള്‍ പെണ്ണു കെട്ടിയതു ചേന്നമംഗല്ലൂരില്‍ നിന്നുമാണു. ഒരു വൈകുന്നേര സവാരിക്കിടെ ഈ സംഭവം ഓര്‍ത്തെടുത്തു പറയുമ്പോള്‍ ഒതയമംഗലം ജുമതു പള്ളിയില്‍ നിന്നും മഗ് രബ് ബാങ്കു വിളി കേള്‍ക്കുന്നുണ്ടായിരുന്നു. ചെറിയാലി .
സ്ത്രീകള്  തന്റെ വിശ്വാസം എത്ര ധീരമായി പ്രകടിപ്പിച്ചതെന്ന്  ഇത്തരം അനേക സംഭാവങ്ങളിലൂടെ നമുക്ക് കാണാം .


Sunday, May 1, 2011

മാറുന്ന ഗ്രാമം.

അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയൊരുക്കികൊണ്ടു ഈ ഗ്രാമം കാലത്തിനൊപ്പം നീങ്ങികൊണ്ടിരിക്കവെ
ഓര്‍മകളുടെ കര പറ്റി വിധിക്കൊപ്പം കാലം കഴിക്കുന്ന പ്രവാസികളായ ഗ്രാമ വാസികള്‍.
അവര്‍ തങ്ങളോടൊപ്പം കൊണ്ടുപോയ ഗ്രാമ തനിമ ഇവിടെ കാലങ്ങളായി ചവിട്ടി മെതിക്കപ്പെട്ടതു തൊട്ടറിയുന്നില്ല.
രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ഒട്ടേറെ രംഗങ്ങള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍ തങ്ങള്‍ക്കു അപരിചിതമായി പോയതും അവരറിയുന്നില്ല.
അവസാനം പ്രവാസം കഴിഞു തിരിച്ചെത്തുന്ന അയാള്‍ ഒറ്റപെട്ട ദ്വീപില്‍ അകപെട്ടവനെ പോലെ. പിന്നെ അയാല്‍ക്കു കൂട്ട് സ്വന്തം ഓര്‍മചെപ്പുകള്‍ മാത്രം.
തന്റെ ആലയില്‍ ഓര്‍മകള്‍ അയവിറക്കി കഴിയുന്ന ഒരു നിര്‍ വികാര ജീവി.
വന്മതിലുകള്‍ക്കുള്ളില്‍ ഞാനും തട്ടാനും എന്റെ കുട്ട്യളും...പുറത്ത് കണ്ണിനു പൊലും ഗ്രാമം അപരിചിതമായിരിക്കുന്നു.
മണ്ണു മാന്തി കുഴി തൂര്‍ത്ത് ഇവിടം കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍.
സൂക്ഷിക്കുക നിങ്ങല്‍ക്കു പോലും വില നിക്ഷയിചു കഴിഞു.
രാഷ്റ്റ്രീയത്തിന്റെ സമ വാക്യങ്ങള്‍ തകിടം മരിഞിരിക്കുന്നു. അഴിമതിയില്‍ മുങ്ങികുളിചു നില്‍ക്കുന്നവര്‍ക്കു പ്രതിപക്ഷത്തിന്റെ നാല്‍ വഴി കണക്കുകള്‍ പരിശോധിക്കാനെ നേരമുള്ളൂ. മതം അതും ഇനിയൊരു കച്ചവടചരക്കു മാത്രമായി പലര്‍ക്കും മാറിയേക്കാം. പ്രവാചകന്റെ പാത പിന്‍പറ്റുകയെന്നാല്‍ ലക്ഷങള്‍ ഷെയര്‍ എടുത്തു മുബാരക്കു ട്ഔണ്‍ ഷിപ്പില്‍ അംഗമാവുക എന്നാവും. മത സംഘടനകള്‍ വെറും രാഷ്ട്രീയ പാര്‍ട്ടികളുടെ തലത്തിലേക്കു തരം താഴുകയും കുഞാടുകളേ പോളിങ് ബൂത്തിലേ തെളിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

പ്രവാസികള്‍ സൂക്ഷിക്കുക അല്പമെങ്കിലും നന്മ ബാകിയുന്റാവുക നിങ്ങളിലാവും . ആ നന്മയുടെ കൈത്തിരി കെടാതെ സൂക്ഷിക്കുക . ഗുഹയില്‍ ഉറങ്ങാന്‍ പോയ ചെറുപ്പക്കാരെ ഓര്‍ക്കുക . പഴയ കാലത്തിന്റെ തിരുഷേഷിപ്പുക ലാണ് നിങ്ങള്‍ . തിരിച്ചു വരുമ്പോള്‍ ആ പഴയ നാണയം കൈയിലിരിക്കട്ടെ .