Thursday, March 6, 2014

ഈ ചിത്രം തേവർ മണ്ണിൽ മമ്മി സാഹിബിന്റെത് . എന്റെ ഗ്രാമത്തിൽ ആദ്യമായി ഇംഗ്ലീഷ് പഠിച്ചെടുത്ത മനുഷ്യൻ . മലപ്പുറത്ത് പോയാണ് മൂപ്പർ അന്ന് പ്രീ മെട്രിക്കുലെഷെന് പരീക്ഷ പാസായത് . ആദ്യമായി കേന്ദ്ര സർക്കാരിൽ ഒരു ജോലി . കമ്പി ആപ്പീസിൽ . അതായതു ടെലിഫോണ്‍സിലെ ജോലി . ടെലെഗ്രാം സിസ്റ്റം ഒക്കെ എടുത്തു പോയില്ലേ . അന്ന് ദൂരെ നിന്നും ഒരു കമ്പി വന്നാൽ അത് വായിച്ചു മനസ്സിലാക്കാൻ പോലും ഗ്രാമത്തിൽ ആരും ഉണ്ടായിരുന്നില്ല. മമ്മി സാഹിബ് ഒഴികെ . മുക്കത്ത് നിന്നും അഞ്ചൽ കാരൻ കുട്ടിയമു കാക്ക കമ്പിയുമായി വരും . ആരുടെയെങ്കിലും ഒരു മരണ വിവരം അല്ലെങ്കിൽ അസുഖം . സ്റ്റാർറ്റ് ഇമ്മീദിയട്ട്ലി . ഇത്തരം ചില ചിത്രങ്ങൾ എന്നെ വിളിച്ചു കൊണ്ട് പോകുന്നു . ഇന്നലെകളിലേക്ക് . മമ്മി സാഹിബ്‌ എന്റെ അമ്മാവനാണ് . ഞാൻ ഏറെ ഇഷ്ടപെട്ടിരുന്ന അമ്മാവൻ . മക്കളെ നല്ല നിലയിൽ പഠിപ്പിക്കാൻ മമ്മിക്ക ശ്രമിച്ചിരുന്നു . ആൾ അന്ന് ഒരു പുരോഗമന വാദിയായിരുന്നു . മിക്കപ്പോഴും ഏതെങ്കിലും പട്ടണങ്ങളിയായിരിക്കും കുടുംബ സമേതം താമസം . കോഴിക്കോട് വെള്ളയിൽ അവർ താമസിക്കുമ്പോൾ ഞാൻ അവിടെ പോയി മൂനും നാലും ദിവസം താമസിക്കാരുണ്ടായിരുന്നു . അവിടെ നിന്നാണ് ഞാൻ ആദ്യമായി ഒരു സിനിമ തിയേറ്ററിൽ പോയി ഒരു സിനിമ കാണുന്നത് . അതൊരു തമിഴ് സിനിമയായിരുന്നു . " നാം മൂവർ "