Friday, April 15, 2011

അങ്ങിനെ ബാപ്പയും മരിച്ചു... 2


ചെസ്സ് കളി പോലെ തന്നെയാണു പണ്ടത്തെ ഇട്ടരശിയും. മറ്റു പണിയുന്നുമില്ലെങ്കില്‍ ചെറുപ്പക്കാര്‍ ഈച്ചക്കു ബീടി വെച്ചു കളിക്കുന്ന ഒരു ഏര്‍പ്പാടുണ്ടു. രണ്ടുപേര്‍ രണ്ടു ബീഡി വെക്കും ആരുടെ ബീടിയിലാണോ ആദ്യം ഈച്ച വന്നിരിക്കുന്നതു അവനു മറ്റവന്റെ ബീഡി സ്വന്തം. സാധു ബീഡി ? അതിനു വേണ്ടി ചിലര്‍ ചെയ്യുന്ന പണി . ഛെ !
ഇട്ടരശി കളിക്കാരുടെ ചുറ്റും തൈരു പറയുന്ന ഒരു കൂട്ടര്‍ എപ്പോഴുമുണ്ടാവും.അവരും ചിലപ്പോള്‍ കളിക്കാരേക്കാള്‍ ആവേശത്തിലായിരിക്കും. മുമ്പത്തെ നമ്മുടെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഉണ്ണിമോയിന്‍ സാഹിബിനെ കേട്ടിട്ടില്ലെ ? സുല്‍ത്താന്‍ , ഇരുവഴിഞിയില്‍ ജലസമാധിയടഞ ബീ പി മൊഇദീന്റെ പിതാവ് നല്ല ഒരു കളി കമ്പക്കാരനായിരുന്നു. മുക്കത്തെ പഴയ ഒരു പീടിക മച്ചിയില്‍ ഇരുന്നു കളിച്ചു കൊണ്ടിരിക്കുന്നത് മുക്കം ചന്തയില്‍ പോകുമ്പോല്‍ കുട്ടിക്കാലതു ഒരു പതിവു കാഴ്ചയായിരുന്നു. ആരെയെങ്കിലും കളിക്കാന്‍ വിളിചു വരുത്തും
സുല്‍ത്താന്‍ ജയിച്ചാല്‍ അടിയനു കുശാലായിരുക്കും ചായയും കടിയും ചിലപ്പോല്‍ എന്തെങ്കിലും കൈമടക്കും. എന്നാല്‍ മൂപ്പരെ തോല്പ്പിച്ചാല്‍ അവിടെ നിന്നും ഒരു ആട്ടായിരിക്കും. " പോ , നായിന്റെ മോനെ , ബലാലെ...വായിലിരിക്കുന തെറി മുഴുവന്‍ കേള്‍ക്കേണ്ടി വരും.
ഞങ്ങളുടെ ഗ്രാമത്തിലെ പഴയ ഇട്ടരശി കളിക്കാരില്‍ പലരും മരിച്ചു പോയി. എ.എം.സി ചെറിയമുഹമ്മദ്, ചന്ദ്രന്റെ അചന്‍ വൈദ്യര്‍, എവരസ്റ്റ് മമ്മദ് കുട്ടി അങിനെ പലരും. എല്ലാരും വഫാത്തായി. എങ്കിലും ഓര്‍ത്തോത്ത് ചിരിക്കാന്‍ കുറെ വാക്മയ ചിത്രങ്ങള്‍ ഇവിടെ ബാക്കി വെച്ചു പോയി.
തൊട്ടടുത്തു തന്നെയായിരുന്നു കോപ്പുണ്ണിയുടെ തുന്നല്‍ക്കട . ഗ്രാമത്തിലെ ആദ്യകാല തുന്നല്‍ക്കാരന്‍. മൂക്കിന്റെ അറ്റത്തു ഒരു കണ്ണട എപ്പോശും റ്റൂങ്ങികിടക്കുന്നുണ്ടാവും. സൂചിയില്‍ നൂല്‍ നൂല്‍ക്കലും മറ്റും ഒന്നു കാണേന്റതു തന്നെ. പെരുന്നാളിന്ന് ചിലപ്പോല്‍ ഒരു പുതിയ കുപ്പായം കിട്ടിയ സന്തോഷതില്‍ തലേന്നു വളരെ വൈകിയാണെങ്കിലും പിള്ളെരായ ഞങ്ങള്‍ കാത്തിരിക്കും. ശീല വെട്ടുന്നതും പിന്നെ കൈ രൂപം പ്രാപിക്കുന്നതും പിന്നെ അതൊന്നു ഇട്ടു നോക്കാന്‍ പറയുന്നതും...അന്നൊക്കെ ഒരു പുതിയ കുപ്പായ കിട്ടുക എന്നതു സന്തോഷത്തിനു അതിരുകളില്ലല്ലോ..
കോപ്പുണ്ണിയുടെ മകള്‍ കമല നന്നായി പാടുമായിരുന്നു. " മാനസ മൈനേവരൂ...മധുരം നുള്ളി തരൂ.......
ഇത് പോലെ എത്ര കഥകള്‍ നമ്മുടെ ഈ ഗ്രാമത്തില്‍ കഴിഞ്ഞു പോയി. ആരെങ്കിലും അവരെ ഒക്കെ ഓര്‍ത്തു വെക്കുന്നുന്ടോ ?

അങ്ങിനെ ബാപ്പയും മരിച്ചൂ...

തിരഞ്ഞെടുപ്പിന്റെ ചൂടും പുകയും കഴിഞ്ഞ് നാട്ടുകൂട്ടങ്ങള്‍ പതിവ് ജീവിതതിലേക്ക് തിരിഞു തുടങ്ങി.ഞങ്ങളുടെ ഗ്രാമവും ഇനി ഫുട്ബാള്‍ കളിയുടെ ആരവങ്ങളിലേക്കു നീങ്ങുകയാണു. കളി കാണുമ്പോഴും കൊടാണി മുഹമ്മദ് കുട്ടികാക്ക കണക്കു കൂട്ടുന്നത് യു ഡിഫ് തിരുവമ്പാടിയില്‍ മൊയിന്‍ കുട്ടി എത്ര വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണു. ഞാന്‍ അരീക്കോട് റ്റീം ജയിക്കുമോ അതൊ പുതുപ്പാടി ജയിക്കുമോ എന്നാണു കണക്കു കൂട്ടുന്നതു. അയാള്‍ പറയുന്നതു മുഴുവന്‍ രാഷ്ടീയം. ഇവിടെ കളി മുറുകി കൊണ്ടിരിക്കുന്നു. ആരവങള്‍ അടിയെടാ...കൊടുക്കടാ. ഞാന്‍ കൊടൈമണി അവര്‍കള്‍ പറയുന്നതിനെല്ലാം മൂളി കൊണ്ടിരുന്നു. ആരൊക്കെ ജയിച്ചു ആരൊക്കെ തൊറ്റു ഇതൊന്നും ഞാന്‍ അറിഞ്ഞില്ല. കളി ഹാഫ് റ്റൈമിലേക്കു കടന്നു. അപ്പോല്‍ മൂപ്പരു ചോദിക്ക്യാ " അല്ല ഞാന്‍ ഇത് വരെ പറഞ്ഞതു എന്താ? " നീ കൊറെ മൂളിയല്ലോ ?
അപ്പോഴാണു മരിച്ചു പോയ കുറെ നാട്ടു കാരണവന്മാരുടെ ഇട്ടരശി കളിയുടെ കമ്പം അഴിച്ചു വിട്ടതു. ഉറക്കത്തില്‍ ആന ഓടിച്ചു കട്ടിലില്‍ നിന്നും വീണു കാലോടിച്ച് ഉണ്യൊനാക്ക വലിയ കളികമ്പക്കരനായിരുന്നു. പീടിക തിണ്ണയില്‍ ഇട്ടരശിയുടെ ( ചെസ്സ്) മരപലകുമുമ്പില്‍ ഇരുന്നാല്‍ പിന്നെ ചുറ്റുപാടും നടക്കുന്നതു ഒന്നും അറിയില്ല. ഒരു കളിക്കാരന്റെ ബാപ്പ മരിച്ച വിവരം ആരോ വന്നു പറഞ്ഞു . അപ്പോഴും അയാള്‍ ഈണത്തില്‍ പാടി കൊണ്ടു ചെക്കു പറയുകയാണു " അങിനെ -അങിനെ അവന്റെ ബാപ്പയും മരിച്ചൂ.....ചെക്ക് .

Thursday, April 7, 2011

വിട പറയാനാവാതെ .

മരിക്കാന്‍ പോവുന്ന ഒരുവന്റെ അവസാന വാക്കുകള്‍ . പറഞ്ഞു തീരാത്ത ആവലാതികള്‍ , എനിയും കെട്ടടങ്ങിയിട്ടില്ലാത്ത വികാരവിസ്ഫോടങ്ങള്‍. അയാള്‍ അവസാനത്തെ ശ്വാസം അകത്തെക്കു വലിച്ചെടുക്കുന്ന പോലെ. ശരീരം അതുമുഴുവന്‍ ഏറ്റുവാങ്ങുകയായിരുന്നു. കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവര്‍ ആരുണ്ട് ? എങ്കിലും അയാള്‍ രാത്രിയുടെ അന്ത്യയാമങ്ങളിലും ഫേസ് ബൂക്കില്‍ കുറിച്ചിട്ടു. മരണം മുമ്പില്‍ നിര്‍ത്തി ഇതാ ഞാന്‍ ഇപ്പോള്‍ വരാം എന്നു പറയുന്ന പോലെ . ആ അവസാന വാക്കുകള്‍ കോറിയിടുമ്പോഴും അയാളുടെ മനസ്സില്‍ നാളെയും ഒരു പക്ഷെ ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍. ഫേസ് ബൂക്കിലൂടെ ഒരു പാടു സുഹ്രുത്തുക്കളെ അയാള്‍ ഹ്രിദയത്തിന്റെ ഒരു കൊണില്‍ ഒളിപ്പിച്ചു വെച്ചു. പലരും പിണങ്ങി പോയെങ്കിലും ഇനിയും ഒരു പാടു നല്ല സുഹ്രത്തുക്കള്‍ അയാള്‍ക്കുണ്ടു. ജീവിതത്തില്‍ ഒരിക്കലും നേരില്‍ കാണാത്തവര്‍. അവര്‍ അറിയുന്നില്ല ചാറ്റു ചെയ്തു കൊണ്ടിരിക്കുന്ന ഇയാള്‍ മരണത്തെ നേരില്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്യാന്‍സര്‍ രോഗിയാണെന്ന്. അയാള്‍ ഇപ്പോഴും ഒരു അവസാന വാക്കു എങ്ങിനെ എഴുതണമെന്നു ആലോചിച്ചു കൊണ്ടിരിക്കുകയാണു.
വേദനകള്‍ മാത്രം. പുതിയ ഘട്ടങ്ങള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു. കൊത്തിഅരിയുകയാണു ശരീരം ആസകലം. എന്നിട്ടും ചിരിച്ചു കൊണ്ട് കാണാന്‍ വരുന്നവരോട് " ഹോ നല്ല സുഖം തോന്നുന്നു. " അപ്പോഴും അയാള്‍ ആലോചിച്ചു കൊണ്ടിരുന്നത് ഒരു അവസാനത്തെ വാചകമായിരുന്നു.

Friday, April 1, 2011

സ്നേഹത്തിന്റെ വടവൃക്ഷങ്ങള്‍ .

തേക്കുമ്പാലി മുസ്തഫയെ അവസാനമായി കാണുന്നതു കാനക്കുന്നത്തു കെടി ആമിനയുടെ മയ്യിത്ത് ഖബറില്‍ എടുത്തു വെക്കുന്നതായിട്ടാണു. അരദിവസം പിന്നിട്ടപ്പോഴതാ ഒരു ഫോണ്‍-അര്‍ദ്ധരാത്രിയില്‍, തേക്കുംമ്പാലി മുസ്തഫാ മരിച്ചു. ഇനി അവനും അമ്മായിയുടെ തൊട്ടടുത്ത ഖബറില്‍. അവസാനമായി ഖബറിന്നു മുകളില്‍ അവന്‍ വെള്ളമൊഴിച്ചതു അവനെ തന്നെ കുളിര്‍പ്പിക്കുന്ന തണുപ്പായിതീരുമെന്നു ആരും നിനച്ചിരിക്കില്ലല്ലോ ? ഒടുവില്‍ ഈ മരണങ്ങള്‍ ഒക്കെ എന്താണു നമുക്കു തരുന്ന നിശ്ശബ്ദ സന്ന്ദേശങ്ങള്‍. എത്ര ക്ഷണികം ഈ ജീവിതം. എത്ര വേഗത്തിലാണു ഈ ഒതയമങ്ങലം പള്ളിപറമ്പ് നിറഞ്ഞു കവിയുന്നതു. ഈ പള്ളി പറമ്പിലെ മൊട്ടപറമ്പില്‍ അണ്ടിയും ഗൊട്ടിയും കുറ്റിയും പന്തും കളിച്ചു നടന്നവര്‍ പറയാതെ ഇവിടെ ഈ മണ്ണിന്നടിയിലെക്കു എത്ര പെട്ടെന്നു പൊയ്ക്കളഞ്ഞു. ഈ ശവഘോഷ യാത്രക്കു ഒരു അന്ത്യമില്ലല്ലോ. അവസാനം എന്നെയും വഹിച്ചു ഒരു യാത്ര.
സ്നേഹം പങ്കുവെക്കാനും ദുഖങ്ങള്‍ കൈമാറാനും തിരക്കിനിടയില്‍ മറന്നു പോകുന്ന ഒരു സമൂഹത്തിലെ ഒരോര്‍മ തെറ്റുപോലെ തേക്കുമ്പാലി മുസ്തഫ. പരസഹായത്തിനു വേണ്ടി ആര്‍പ്പുവിളിക്കിടയില്‍ നിസാഹായരുടെ മുമ്പില്‍ ഓടിയെത്താറുള്ള മുസ്തഫ ഇനി നീ ഇവിടെ ഇല്ല എന്നതു പലര്‍ക്കും ഉള്‍കോള്ളാനാവില്ല . അത്രമാത്രം നീ ഇവിടെ ചെയ്തു വെച്ചു. നിന്റെ ധീരമായ ഇടപെടല്‍ എത്ര മാത്രം ആശ്വാസകരമായിരുന്നു. കിണറില്‍ വീണ പൂച്ചയുടെ മരണ വെപ്രാളത്തിനിടയില്‍ അവയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കൂ. എത്ര ധൈന്യമായ അപേക്ഷയുടെ നോട്ടം. ഒരു പാടുപേര്‍ക്കു നേരെ സഹായത്തിന്റെ കരങ്ങള്‍ നീട്ടികൊടുത്ത മുസ്തഫയുടെ നേരെയും മരണത്തിന്റെ ക്രൂരമായ എത്തി നോട്ടം. അങ്ങിനെ പറയാമോ ? രാത്രി ഉറക്കത്തിന്റെ മടിയില്‍ കിടന്നു കൊണ്ടു മരണത്തിനു സൗമ്യമായി കീഴടങ്ങുകയായിരുന്നില്ലെ? സുഖമുള്ള മരണം. മുസ്തഫയുടെ മറ്റൊരു പ്രത്യേകത എന്ന് പറയാവുന്നതു ചെയ്യുന്ന ജോലിയോടുള്ള അഭിനിവേഷമാണു. അതില്‍ മുഴുകി അലിഞ്ഞു ചേരുന്ന സ്വഭാവം. ഈ സമര്‍പ്പണ മനോഭാവം മുസ്തഫയുടെ ഒരു പ്രത്യേകത തന്നെയാണു. ഇത് കുറ്റിയറ്റു പോകുന്ന ഒരു വിഭാഗമാണു.
ഗ്രാമ്യ സൗദര്യം എന്നൊക്കെ പറയുന്നതു ഇത്തരം കുറെ വ്യക്തികളുടേ വേറിട്ട നിറസാന്നിധ്യം തന്നെയാണു. ഇവരും ആ മഹാ കാരുണ്യവാന്റെ അടുക്കല്‍ വേറിട്ടു നില്‍ക്കും. സംശയമില്ല. അവിടെ വെച്ചേ ഈ കര്‍മങ്ങളുടെ കണക്കെടുപ്പ് സാധ്യമാവൂ? സാമൂഹ്യ രംഗത്തെ അനീതികളും അസമത്വങ്ങളും എവിടെയെങ്കിലും വെച്ചു ഒരു കണക്കെടുപ്പു നടത്തപ്പെടെണ്ടെ ? ഫലസ്തീനിലെ നിലക്കാത്ത ശവഘോഷ യാത്രകള്‍ പൊലെ -ഇവിടെയും മരണങ്ങള്‍ നമുക്കു മുമ്പില്‍ ശിവതാണ്ടവമാടുന്നു. ഷട്ടില്‍ കളിച്ചു കൊണ്ടിരിക്കെ ,കളിയുടെ വിജയ ലഹരി മാറും മുമ്പെ മരണം എടുത്തു കോണ്ടുപോയ മുജീബ്. നിനക്കിതാ കൂട്ടായി അടുത്തു തന്നെ തേക്കുമ്പാലി മുസ്തഫ. അനേകരുടെ മയ്യത്തു കുളിപ്പിച്ച നിന്റെ മയ്യിത്തു കുളിപ്പിക്കാനും മറമാടാനും എനി അടുത്തു ആരു ബാക്കി നില്‍ക്കും എന്നു പോലും പറയാന്‍ കഴിയാത്ത അവസ്ത. വാഹനങ്ങളുടെ നിലക്കാത്ത ശബ്ദങ്ങള്‍ ഈ ചേന്നമംഗല്ലൂരിന്റെ തെരുവോരങ്ങളില്‍ അലയടിക്കുമ്പോല്‍ ഞാനോര്‍ക്കുകയാണു. " ഓരോ ശരീരവും ഓടികൊണ്ടിരിക്കുന്നതു ഈ പള്ളികാട്ടിലേക്കു തന്നെയല്ലെ. ഓരോ ആത്മാവും മരണത്തിന്റെ രുചിയറിയാന്‍ കാത്തിരിക്കുകയല്ലെ? അതേ തീര്‍ച്ചയായും . ഇന്നാലിലാഹി വ ഇന്നാ ഇലൈഹി റാജിയൂന്‍.



സ്നേഹത്തിന്റെ വടവൃക്ഷങ്ങള്‍ ഓരോന്നായി കടപുഴകി വീഴുന്നു.