തിരഞ്ഞെടുപ്പിന്റെ ചൂടും പുകയും കഴിഞ്ഞ് നാട്ടുകൂട്ടങ്ങള്‍ പതിവ് ജീവിതതിലേക്ക് തിരിഞു തുടങ്ങി.ഞങ്ങളുടെ ഗ്രാമവും ഇനി ഫുട്ബാള്‍ കളിയുടെ ആരവങ്ങളിലേക്കു നീങ്ങുകയാണു. കളി കാണുമ്പോഴും കൊടാണി മുഹമ്മദ് കുട്ടികാക്ക കണക്കു കൂട്ടുന്നത് യു ഡിഫ് തിരുവമ്പാടിയില്‍ മൊയിന്‍ കുട്ടി എത്ര വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണു. ഞാന്‍ അരീക്കോട് റ്റീം ജയിക്കുമോ അതൊ പുതുപ്പാടി ജയിക്കുമോ എന്നാണു കണക്കു കൂട്ടുന്നതു. അയാള്‍ പറയുന്നതു മുഴുവന്‍ രാഷ്ടീയം. ഇവിടെ കളി മുറുകി കൊണ്ടിരിക്കുന്നു. ആരവങള്‍ അടിയെടാ...കൊടുക്കടാ. ഞാന്‍ കൊടൈമണി അവര്‍കള്‍ പറയുന്നതിനെല്ലാം മൂളി കൊണ്ടിരുന്നു. ആരൊക്കെ ജയിച്ചു ആരൊക്കെ തൊറ്റു ഇതൊന്നും ഞാന്‍ അറിഞ്ഞില്ല. കളി ഹാഫ് റ്റൈമിലേക്കു കടന്നു. അപ്പോല്‍ മൂപ്പരു ചോദിക്ക്യാ " അല്ല ഞാന്‍ ഇത് വരെ പറഞ്ഞതു എന്താ? " നീ കൊറെ മൂളിയല്ലോ ?
അപ്പോഴാണു മരിച്ചു പോയ കുറെ നാട്ടു കാരണവന്മാരുടെ ഇട്ടരശി കളിയുടെ കമ്പം അഴിച്ചു വിട്ടതു. ഉറക്കത്തില്‍ ആന ഓടിച്ചു കട്ടിലില്‍ നിന്നും വീണു കാലോടിച്ച് ഉണ്യൊനാക്ക വലിയ കളികമ്പക്കരനായിരുന്നു. പീടിക തിണ്ണയില്‍ ഇട്ടരശിയുടെ ( ചെസ്സ്) മരപലകുമുമ്പില്‍ ഇരുന്നാല്‍ പിന്നെ ചുറ്റുപാടും നടക്കുന്നതു ഒന്നും അറിയില്ല. ഒരു കളിക്കാരന്റെ ബാപ്പ മരിച്ച വിവരം ആരോ വന്നു പറഞ്ഞു . അപ്പോഴും അയാള്‍ ഈണത്തില്‍ പാടി കൊണ്ടു ചെക്കു പറയുകയാണു " അങിനെ -അങിനെ അവന്റെ ബാപ്പയും മരിച്ചൂ.....ചെക്ക് .

No comments:
Post a Comment