Friday, April 1, 2011

സ്നേഹത്തിന്റെ വടവൃക്ഷങ്ങള്‍ .

തേക്കുമ്പാലി മുസ്തഫയെ അവസാനമായി കാണുന്നതു കാനക്കുന്നത്തു കെടി ആമിനയുടെ മയ്യിത്ത് ഖബറില്‍ എടുത്തു വെക്കുന്നതായിട്ടാണു. അരദിവസം പിന്നിട്ടപ്പോഴതാ ഒരു ഫോണ്‍-അര്‍ദ്ധരാത്രിയില്‍, തേക്കുംമ്പാലി മുസ്തഫാ മരിച്ചു. ഇനി അവനും അമ്മായിയുടെ തൊട്ടടുത്ത ഖബറില്‍. അവസാനമായി ഖബറിന്നു മുകളില്‍ അവന്‍ വെള്ളമൊഴിച്ചതു അവനെ തന്നെ കുളിര്‍പ്പിക്കുന്ന തണുപ്പായിതീരുമെന്നു ആരും നിനച്ചിരിക്കില്ലല്ലോ ? ഒടുവില്‍ ഈ മരണങ്ങള്‍ ഒക്കെ എന്താണു നമുക്കു തരുന്ന നിശ്ശബ്ദ സന്ന്ദേശങ്ങള്‍. എത്ര ക്ഷണികം ഈ ജീവിതം. എത്ര വേഗത്തിലാണു ഈ ഒതയമങ്ങലം പള്ളിപറമ്പ് നിറഞ്ഞു കവിയുന്നതു. ഈ പള്ളി പറമ്പിലെ മൊട്ടപറമ്പില്‍ അണ്ടിയും ഗൊട്ടിയും കുറ്റിയും പന്തും കളിച്ചു നടന്നവര്‍ പറയാതെ ഇവിടെ ഈ മണ്ണിന്നടിയിലെക്കു എത്ര പെട്ടെന്നു പൊയ്ക്കളഞ്ഞു. ഈ ശവഘോഷ യാത്രക്കു ഒരു അന്ത്യമില്ലല്ലോ. അവസാനം എന്നെയും വഹിച്ചു ഒരു യാത്ര.
സ്നേഹം പങ്കുവെക്കാനും ദുഖങ്ങള്‍ കൈമാറാനും തിരക്കിനിടയില്‍ മറന്നു പോകുന്ന ഒരു സമൂഹത്തിലെ ഒരോര്‍മ തെറ്റുപോലെ തേക്കുമ്പാലി മുസ്തഫ. പരസഹായത്തിനു വേണ്ടി ആര്‍പ്പുവിളിക്കിടയില്‍ നിസാഹായരുടെ മുമ്പില്‍ ഓടിയെത്താറുള്ള മുസ്തഫ ഇനി നീ ഇവിടെ ഇല്ല എന്നതു പലര്‍ക്കും ഉള്‍കോള്ളാനാവില്ല . അത്രമാത്രം നീ ഇവിടെ ചെയ്തു വെച്ചു. നിന്റെ ധീരമായ ഇടപെടല്‍ എത്ര മാത്രം ആശ്വാസകരമായിരുന്നു. കിണറില്‍ വീണ പൂച്ചയുടെ മരണ വെപ്രാളത്തിനിടയില്‍ അവയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കൂ. എത്ര ധൈന്യമായ അപേക്ഷയുടെ നോട്ടം. ഒരു പാടുപേര്‍ക്കു നേരെ സഹായത്തിന്റെ കരങ്ങള്‍ നീട്ടികൊടുത്ത മുസ്തഫയുടെ നേരെയും മരണത്തിന്റെ ക്രൂരമായ എത്തി നോട്ടം. അങ്ങിനെ പറയാമോ ? രാത്രി ഉറക്കത്തിന്റെ മടിയില്‍ കിടന്നു കൊണ്ടു മരണത്തിനു സൗമ്യമായി കീഴടങ്ങുകയായിരുന്നില്ലെ? സുഖമുള്ള മരണം. മുസ്തഫയുടെ മറ്റൊരു പ്രത്യേകത എന്ന് പറയാവുന്നതു ചെയ്യുന്ന ജോലിയോടുള്ള അഭിനിവേഷമാണു. അതില്‍ മുഴുകി അലിഞ്ഞു ചേരുന്ന സ്വഭാവം. ഈ സമര്‍പ്പണ മനോഭാവം മുസ്തഫയുടെ ഒരു പ്രത്യേകത തന്നെയാണു. ഇത് കുറ്റിയറ്റു പോകുന്ന ഒരു വിഭാഗമാണു.
ഗ്രാമ്യ സൗദര്യം എന്നൊക്കെ പറയുന്നതു ഇത്തരം കുറെ വ്യക്തികളുടേ വേറിട്ട നിറസാന്നിധ്യം തന്നെയാണു. ഇവരും ആ മഹാ കാരുണ്യവാന്റെ അടുക്കല്‍ വേറിട്ടു നില്‍ക്കും. സംശയമില്ല. അവിടെ വെച്ചേ ഈ കര്‍മങ്ങളുടെ കണക്കെടുപ്പ് സാധ്യമാവൂ? സാമൂഹ്യ രംഗത്തെ അനീതികളും അസമത്വങ്ങളും എവിടെയെങ്കിലും വെച്ചു ഒരു കണക്കെടുപ്പു നടത്തപ്പെടെണ്ടെ ? ഫലസ്തീനിലെ നിലക്കാത്ത ശവഘോഷ യാത്രകള്‍ പൊലെ -ഇവിടെയും മരണങ്ങള്‍ നമുക്കു മുമ്പില്‍ ശിവതാണ്ടവമാടുന്നു. ഷട്ടില്‍ കളിച്ചു കൊണ്ടിരിക്കെ ,കളിയുടെ വിജയ ലഹരി മാറും മുമ്പെ മരണം എടുത്തു കോണ്ടുപോയ മുജീബ്. നിനക്കിതാ കൂട്ടായി അടുത്തു തന്നെ തേക്കുമ്പാലി മുസ്തഫ. അനേകരുടെ മയ്യത്തു കുളിപ്പിച്ച നിന്റെ മയ്യിത്തു കുളിപ്പിക്കാനും മറമാടാനും എനി അടുത്തു ആരു ബാക്കി നില്‍ക്കും എന്നു പോലും പറയാന്‍ കഴിയാത്ത അവസ്ത. വാഹനങ്ങളുടെ നിലക്കാത്ത ശബ്ദങ്ങള്‍ ഈ ചേന്നമംഗല്ലൂരിന്റെ തെരുവോരങ്ങളില്‍ അലയടിക്കുമ്പോല്‍ ഞാനോര്‍ക്കുകയാണു. " ഓരോ ശരീരവും ഓടികൊണ്ടിരിക്കുന്നതു ഈ പള്ളികാട്ടിലേക്കു തന്നെയല്ലെ. ഓരോ ആത്മാവും മരണത്തിന്റെ രുചിയറിയാന്‍ കാത്തിരിക്കുകയല്ലെ? അതേ തീര്‍ച്ചയായും . ഇന്നാലിലാഹി വ ഇന്നാ ഇലൈഹി റാജിയൂന്‍.സ്നേഹത്തിന്റെ വടവൃക്ഷങ്ങള്‍ ഓരോന്നായി കടപുഴകി വീഴുന്നു.

3 comments:

mushthaq said...

madrasayil mumb padichathu orthu pokunnu najeebka..... eeman karyangalil aaramatheth.. allahuvinte vidhiyilulla viswasam....

Musheer said...

Najeebkka, really touching...

ഇന്ന് നീ നാളെ ഞാന്‍....

അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ...ആമീന്‍...

jayarajmurukkumpuzha said...

aashamsakal...........