Wednesday, June 26, 2013

ഇസ്ലാമിന്റെ രാഷ്ട്രീയം


 ഇസ്ലാമിന്റെ രാഷ്ട്രീയം ,മൗലിക വാദം ഇതെല്ലം പഴയ മൂശയിൽ വെച്ച് കൊണ്ട് തന്നെ ചര്ച്ച പെടുകയാണ് ഇന്നും നമ്മുടെ മതേതര പെന്നുന്തികൾ . ഈ ഒരു വിഷയത്തിൽ  പുതിയ നിഗമനങ്ങൾ ഒന്നും കാണാനില്ല . പഴയ വീഞ്ഞ് ലേബൽ മാറ്റി മാറ്റി മാർക്കറ്റു ചെയ്യുന്ന പത്രപ്രവര്ത്തനം .
  ഇസ്ലാമിന് നേരെ മുസ്ലിം സമുദായത്തിന്റെ നേരെ വിമര്ഷതിനെ കൂരമ്പുകൾ തൊടുത്തു വിട്ടാൽ ഏതു ചപ്പു ചവറും പ്രസിദ്ധീകരിക്കുന്ന ഒരു രീതിയാണ് ഇന്ന് കാണുന്നത് . പല ലേഖനങ്ങളും ആവര്ത്തന വിരസനം . വിമർശിക്ക പെടാൻ പാടില്ലാത്ത ഒരു സമുധയമൊന്നുമല്ല മുസ്ലികൾ . ഈ കൂലി വേല ആര്ക്ക് വേണ്ടി .
   പ്രവാചകന്റെ അനുയായികൾ എല്ലാവരും തന്നെ ഒന്നാംതരം മതമൌലിക വാദികൾ ആയിരുന്നു . അവർ അതിൽ ഒരിക്കലും വെള്ളം ചേര്ക്കാൻ അനുവദിച്ചില്ല . ഇസ്ലാം മക്കയിൽ പ്രചരിച്ചു തുടങ്ങിയ കാലത്ത് തന്നെ ഖുറൈശികളുടെ പീഡനം സഹിക്ക വയ്യാതെ അബ്സീനയിലേക്ക് ഒരു പറ്റം പ്രവാചക അനുയായികൾ പലായനം ചെയ്തു . അവിടെ ക്രിസ്തീയ മതാനുയായികൾ ആയിരുന്നല്ലോ . കുറച്ചു മാത്രം ഖുറാൻ സൂക്തങ്ങൾ അല്ലാതെ അവരുടെ കയ്യിൽ രാഷ്ട്രീയ ഇസ്ലാമിന്റെ പ്രോജക്ടുകൾ ഒന്നുമില്ല . സംവാദത്തിന്റെ ഉത്തമ മാതൃക അവിടെ നമുക്ക് കാണാം , നല്ല പെരുമാറ്റം ജങ്ങളെ അവരിലേക്ക്‌ അടുപ്പിച്ചു ,
   പിന്നീടു കുറച്ചു കാലം കഴിഞ്ഞു കുറച്ചു പേര് മക്കയിൽ നിന്നും മദീനയിൽ എത്തി . അന്നും പൂർതിയാട്ടില്ലാത്ത കുറച്ചു ഖുറാൻ സൂക്തങ്ങൾ ഒതികൊടുത്ത് കൊണ്ടാണ് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചത് . വളരെ വേഗത്തിൽ ഇസ്ലാം മദീനയിൽ വ്യാപിച്ചു . അവിടെ ഒരു രാഷ്ട്ര ചിന്തകൾ നമ്ബെടുത്തിട്ടില്ല . ജൂതന്മാരുമായുള്ള ചില നീക്കു പോക്കുകൾ മാത്രം
 അവരുടെ പ്രത്യയ ശാസ്ത്രവും ഭരണ ഘടനയും ഖുറാൻ തന്നെയായിരുന്നു . രാജ്യം വികസിച്ചു വരുമ്പോൾ രാഷ്ട്രീയ മായ നിലപാടുകൾ എന്താണെന്നു മുന്കൂടി നിക്ഷയിക്കാൻ കഴിയില്ലല്ലോ .
മാലിക്ക് ദീനാരും കൂട്ടരും കേരളത്തിൽ കാലു കുത്തുമ്പോൾ ഒരു രാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള ഒരു പദ്ധതിയും അവരുടെ മനസ്സില് പോലും ഉണ്ടായിരുന്നില്ല .  എന്നാൽ ക്രിസ്ത്യൻ മെഷീനറി  നേരെ മറിച്ചായിരുന്നു . ഇവിടെ ഇസ്ലാം തികച്ചും ആത്മീയതയിൽ കൂടുതൽ ശ്രദ്ധ പതിപ്പിചിരുന്നതായി കാണാം  . ഇന്ന് സംഗതികൾ തല തിരഞ്ഞ മട്ടാണ് , ആത്മീയതക്ക് രണ്ടാം സ്ഥാനമേ നല്കുന്നുള്ളൂ . രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കളും ഗുണ ഭോക്താക്കളുമായി  മാറ്റുകയാണ് . ഇത് ചരിത്ര പാഠങ്ങളിൽ നിന്നുള്ള തിരിച്ചു നടത്തമാണ് . ഇസ്ലാം ഒരു നവോത്ഥാന മതമാണ്‌ , അത് എന്നും നവീകരിച്ചു കൊണ്ടിരിക്കണം   അത് മതത്ത്തിനകത്ത് നടന്നു കൊണ്ടിരിക്കുന്നുമുണ്ട് .

Wednesday, June 12, 2013

തട്ടിൻ പുറത്തെ ഖുർആൻ .




അബ്ദുൽ മാലിക്ക് ബിന് മർവാൻ ഒരു അമവി ഖലീഫയായിരുന്നു . ഖലീഫയാകുന്നതിനു മുമ്പ് അദ്ധേഹത്തിന്റെ പേര് വലിയ സാത്വികനായ ഫുകഹാക്കളുടെ കൂട്ടത്തിൽ എണ്ണപെട്ടിരുന്നു. അദ്ധേഹത്തെ ജനങ്ങൾ പള്ളിയിലെ മാടപ്രാവ് എന്ന അർത്ഥം വരുന്ന ഹമാമാതുൽ മസ്ജിദ് എന്നായിരുന്നു വിളിച്ചിരുന്നത് . അദ്ദേഹം സദാ സമയവും പള്ളിയിൽ തന്നെയിരുന്നു പ്രാര്തനയും ഖുർആൻ പാരായണവും ആയി കഴിഞ്ഞു കൂടുകയായിരുന്നു .
    ഹിജറ അറൂപത്തി അഞ്ചിൽ പിതാവ് മരണ പെട്ടപ്പോൾ ആരോ ഒരാള് അയാളുടെ കാതിൽ ചെന്ന് മന്ത്രിച്ചു
" ഇന്ന് മുതൽ താങ്കളാണ് ഞങ്ങളുടെ അമീറുൽ മുആമീൻ ( വിശ്വാസികളുടെ നേതാവ് ) .
 ഇത് കേട്ടയുടനെ അബ്ദുൽ മാലിക്ക് ഖുറാൻ അടച്ചു പൂട്ടി തട്ടിൻ പുറത്തു വെച്ച് കൊണ്ട്  പറഞ്ഞു
: " ഇന്ന് മുതൽ ഞാനും നീയും തമ്മിൽ വേര്പിരിയുകയാണ് ."
ഖിലാഫത്തിന്റെ സിംഹാസനത്തിൽ കയറിയിരുന്ന അബ്ദുൽ മാലിക്ക് ആളാകെ മാറി കഴിഞ്ഞിരുന്നു . സ്വന്തം ആത്മാവിനെ മറന്നു ജങ്ങളെ മറന്നു . അയാളുടെ ശ്രദ്ധ മുഴുവൻ  ഭൌതിക കാര്യങ്ങളിൽ മാത്രം .
ഇയാളാണ് ഹജ്ജാജ് ബിന് യൂസുഫ് എന്ന ക്രൂരനായ ഗവര്നരെ ഞങ്ങളുടെ മേൽ  കുതിര കയറാൻ കയറൂരി വിട്ടത് . ഇയാളാണ്  അബ്ദുള്ള ബിന് സുബൈര് , മിസബ് ബിന് സുബൈര് എന്നിവരെ വധിച്ചു കളഞ്ഞത് .
അബ്ദുൽ മാലിക്ക് ഒരിക്കൽ സഈദ് ബിന് മുസൈബിനോട് പറഞ്ഞതിങ്ങനെ "  സഈദ് എനിക്കിപ്പോൾ ഒരു നന്മ മനസ്സില് ഒട്ടും സന്തോഷം തോന്നുന്നില്ല ..വല്ല തിന്മയും ചെയ്‌താൽ ഒരു വിഷമവും തോന്നുന്നില്ല "
സഈദ് പറഞ്ഞു  " അതിന്റെ അർഥം തങ്ങളുടെ ഹൃദയം പൂര്ണമായും മരിച്ചു കഴിഞ്ഞിരിക്കുന്നു .
   ബാഹ്യമായി വലിയ അത്മീയാചാര്യന്മാരായി നാം കാണുന്ന പലരുടെയും അവസ്ഥ ഇത് തന്നെ . ചെറിയ ഒരര്തം കിട്ടുമ്പോൾ അവർ ആകെ മാറി പോകുന്നു . അവരൊന്നും വിശ്വാസത്തെ മനസ്സില് ഉള്കൊണ്ടാവരല്ല .
    ഒരു മനുഷ്യൻ നിത്യവും അമ്പലത്തിൽ പോയി പൂജാദി കർമങ്ങൾ നിര്വഹിക്കുന്നു . ഒരിക്കൽ അയാളെ അമ്പലത്തിലോന്നും വരാതെ ആയപ്പോൾ ആളുകള അന്വേഷിച്ചു ചെന്നു .
അയാളുടെ മറുപടി : അമ്പല കമ്മിറ്റിയിൽ എന്നെ ഉള്പെടുതാതെ തഴഞ്ഞു കളഞ്ഞില്ലേ  / ഇനി ഞാൻ അമ്പലത്തിലെക്കില്ല .  

Tuesday, June 11, 2013


 സ്നേഹപൂർവം

അക്ബര് ചക്രവര്ത്തി യുവാവയിരിക്കെ കാട്ടിൽ വേട്ടയാടി പോവുമ്പോൾ വഴി തെറ്റി . കുതിരകൾക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥ . ദാഹിച്ചു വലഞ്ഞ ചക്രവര്ത്തി അവിടെ വനാതിർത്തിയിൽ വിറകു കെട്ടുമായി നടന്നു പോകുന്ന ഒരു ബാലനെ കണ്ടു .
" ദാഹിച്ചിട്ടു വയ്യ . ഇവിടെ എവിടെയെങ്കിലും കുറച്ചു വെള്ളം കുടിക്കാൻ കിട്ടുമോ ..?
ബാലന പറഞ്ഞു : ഈ വഴിയിലൂടെ കുറച്ചു ദൂരം പോയാൽ എന്റെ ഗ്രാമമാണ് . അവിടെ ഒരു കിണറുണ്ട് "
ചക്രവര്ത്തി " എനിക്ക് വഴി കാണിച്ചു തരാമോ ..? "
ബാലാൻ ചക്രവര്തിയെയും കൂട്ടി ഗ്രാമത്തിലേക്ക് പോയി . വിറകു കെട്ടു താഴെ വെച്ച്  വെള്ളം കോരിയെടുത്തു കയ്യിലൊഴിച്ചു കൊടുത്തു .  ബാലന് അറിയാല്ല താൻ വെള്ളം ഒഴിച്ച് കൊടുത്തത് ആര്ക്കാണ് എന്ന് .
ദാഹം മാറിയ ചക്രവര്ത്തി സ്നേഹ പൂരവം അവനെ നോക്കി പുഞ്ചിരിച്ചു .
" എന്റെ ഗ്രാമത്തിൽ വന്ന അഥിധിയായ അപരിചിതനായ നിങ്ങളെ സഹായിക്കാൻ കഴിഞ്ഞ വിവരം ഞാൻ അമ്മയോട് പറയും "
ബാലന്റെ സംസാരം ചക്രവര്തിയെ ഏറെ സന്തോഷിപ്പിച്ചു . അദ്ദേഹം അവനോടു പേര് ചോദിച്ചു .
മഹേഷ്‌ ദാസ്   അതായിരുന്നു അവന്റെ പേര് .  അക്ബര് ചക്രവര്ത്തിയുടെ കൊട്ടാരത്തിലെ സമര്തനായ മന്ത്രി  ബീർബൽ.
മഹേഷ്‌ ദാസിന്റെ വിനയപൂരവമുള്ള പെരുമാറ്റമാണ്  ചക്രവര്തിയെ ആകര്ഷിച്ചതു .
    നാം എത്ര വിദ്യാഭ്യാസം നേടിയാലും നമ്മുടെ പെരുമാറ്റം ശരിയല്ലെങ്കിൽ അത് കൊണ്ട് എന്ത് പ്രയോജനം ? നാട്ടിലും വീട്ടിലും ജോലി സ്ഥലത്തും നാം അന്ഗീകരിക്കപെടാൻ നാം വിനയമുള്ളവർ ആയി തീരണം .
പരദൂഷണം ഇന്നൊരു മാറാവ്യാധി പോലെ പടരുകയാണ് . `````````````````````````````

Saturday, June 8, 2013

ഹസ്രത് ബാൽ മസ്ജിദ് മുറ്റത്തെ പ്രാവുകൾ .


 ഹസ്രത്ത് ബാൽ മസ്ജിതിന്റെ മുറ്റത്ത് കൂട്ടം കൂടി നില്ക്കുന്ന പ്രാവുകളെ കണ്ട ഞാൻ ആലോചിച്ചു എന്തൊരു ഒരുമ യാണ് ഈ ജീവികൾക്ക് . ഇന്ത്യുടെയും മറ്റു രാജ്യത്തെയും സന്ദർശകർ അവയ്ക്ക്  തീറ്റ വാങ്ങി എറിഞ്ഞു കൊടുക്കുന്നു . അത് കൊത്തി തിന്നു വയറു നിറയുമ്പോൾ വീണ്ടും പള്ളിയുടെ മിനാരങ്ങളിൽ ചേക്കേറി അവിടെയിരുന്നു കുറുകുന്നു . തമ്മിൽ തമ്മിൽ കൊക്കുരുമ്മി സ്നേഹ ലാളനം പ്രകടിപ്പിക്കുന്നു . സ്നേഹത്തിന്റെ  കുരുകൽ മനസ്സിലെവിടെയോ ഒരു വികാര നിര്വൃതി പ്രസരിപ്പിക്കുന്ന പോലെ . ശ്രീനഗറിലെ ഒരു ശൈത്യ കാലത്താണ് ഞാനും എന്റെ നാല് കൂട്ടുകാരും അവിടെ പോയത് .
    ആദമിനെയും  ഹവ്വയെയും സ്വര്ഗത്തിലെ തോട്ടത്തിൽ നിന്നും പുറത്താക്കുമ്പോൾ ദൈവം അവരോടു പറഞ്ഞു " നിങ്ങൾ എല്ലാവരും ഇവിടെ നിന്നും പുറത്തു പോവുക - ഭൂമിയിൽ നിങ്ങള്ക്ക് സമയാ സമയം ഞാൻ മാര്ഗ നിർദേശങ്ങൾ എത്തിച്ചു തരും  അത് പിന് പറ്റുന്നവർ വിജയിചു .....
    ഞാൻ പറഞ്ഞു വരുന്നത് ഭൂമിയിലെ ആദിമ മനുഷ്യർക്ക്‌ എങ്ങിനെ ജീവിക്കണം എന്ന് അറിയില്ലായിരുന്നു . ദിവ്യ ബോധനം ലഭിച്ച പ്രവാച്ചകന്മാരാന് അവര്ക്ക് വഴി കാണിച്ചു കൊടുത്തത് . അത് ദൈവത്തിന്റെ ഒരു വാഗ്ദാനമായിരുന്നു . മനുഷ്യനെ  ഒന്നും അറിയാത്തവനായി വെറുതെ അങ്ങ്  വിന്യസിച്ച്ചതല്ല .
   ഭൂമിയിലെ ആദ്യത്തെ കൊല ആദമിന്റെ സന്തതി തന്നെയായിരുന്നു നടത്തിയത് . അതും ഒരു പെണ്ണിന്റെ പേരിൽ . പ്രായക്ഷിത്തം നല്കാൻ ആവശ്യപെട്ടപ്പോൾ  ഒരുവൻ തനിക്കേറ്റവും ഇസ്ട്ടപെട്ടതിനെ നല്കി . എന്നാൽ കൊലയാളി മനസ്സു നല്കിയത് തനിക്കു വേണ്ടാത്ത വൈക്കോൽ കൂമ്പാരം .
    കൊല ചെയ്യപെട്ട സഹോദരനെ എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ആ മനുഷ്യന്  അറിവ് നല്കിയത് ഒരു കാക്കയിലൂടെയായിരുന്നു .
     പ്രാവുകളെ പോലെ മറ്റു പക്ഷികൾ , വൃക്ഷങ്ങളും സസ്യങ്ങളും പ്രകൃതിയിൽ എങ്ങിനെ ജീവിക്കണമെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാൽ പാഠം നല്കുന്നതായി കാണാം .
 വൃക്ഷത്തെ ഉദാഹരിച്ചു കൊണ്ട് പ്രവാചകന പലപ്പോഴും സംസാരിച്ചതായി കാണാം .
മുസ്ലിം സൈന്യം ജന്തുക്കൾക്ക് ശല്യമാവുമെന്നു കരുതി വഴി മാറി യാത്ര ചെയ്തു സുന്ദര പ്രകൃതി സ്നേഹ ചരിത്രം ആര് മറന്നാലും നാം മറക്കാൻ പാടില്ല . മനുഷ്യൻ മാത്രം ജീവിക്കുന്ന ഒരു ഭൂമി അസാധ്യമാണെങ്കിലും നാം അതിനു വഴി ഒരുക്കാനും പാടില്ല . ഇന്ന് വിശ്വാസികൾ പള്ളിയിൽ കാലെടുത്തു വെക്കുമ്പോഴും അംഗ ശുദ്ധി വരുത്തുന്നതിനിടയിലും ഭൂമിക്കു വില പറയുന്ന തിരക്കിലാണ് . പ്രകൃതിയെ മറന്നു കൊണ്ടുള്ള ഒരു നമസ്കാരവും എങ്ങു മേത്തില്ല . നമുക്ക് ഇ ഭൂമിയിൽ മരം വെച്ച് പിടിപ്പിച്ചും മറ്റു ജീവികല്ക്കും ജീവിക്കാൻ അവസരം നല്കിയും പ്രപഞ്ച നാഥനെ ഒര്മിക്കാം നന്ന്ഹി കാണിക്കാം . അവനാകുന്നു പ്രപഞ്ച നാഥൻ .

എനിക്ക് ഒരു തെറ്റ് പറ്റി ക്ഷമിക്കണം




എനിക്ക് ഒരു തെറ്റ് പറ്റി ക്ഷമിക്കണം . ഇങ്ങിനെ തെറ്റുകളെ സ്വയം മനസ്സിലാക്കുകയും തെറ്റ് പറ്റിയെന്നു സമ്മതിക്കുകയും ചെയ്‌താൽ നമുക്കിടയിലെ ഒരു പാട് പ്രശ്നങ്ങല്ക്ക് എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കും . ഇത് വ്യക്തികള്ക്കും  സംഘടനകൾക്കും സമുദായ നേതാക്കല്ക്കും ബാധകം തന്നെയാണ് . നമ്മൾ  മനുഷ്യരല്ലേ അത് കൊണ്ട് തെറ്റുകൾ സ്വാഭാവികം . തെറ്റുകൾ ചെയ്യുകയും അത് മനസ്സിലായിട്ടും അത് അന്ഗീകരിക്കാതെ മറ്റു കുരുട്ടു ന്യായങ്ങൾ കൊണ്ട് മുമ്പോട്ട്‌ പോവാൻ ശ്രമിക്കുന്ന കാഴ്ച ഇന്ന് സർവത്ര .

ഒരു കമ്പനി ഒരു പുതിയ ഉപകരണം  മാർകറ്റിൽ ഇറക്കി കഴിഞ്ഞാൽ അതിന്റെ കൂടെ ഒരു ഉപയോഗ ക്രമം കൂടി നല്കിയിരിക്കും . ഉപഭോക്താവിന് എളുപ്പത്തിൽ ഉപകരണം ഉപയോഗിക്കാനും കേടുകൾ വന്നാൽ അത് എങ്ങിനെ വീണ്ടും ഉപയോഗത്തിൽ കൊണ്ടുവരാമെന്നും അതിൽ രേഖ``````പെടുത്തിയിരിക്കും .
  മനുഷ്യൻ എന്ന ഏറെ സന്ഗീരണമായ ജൈവ പ്രതിഭാസം എങ്ങിനെ ജീവിതം കൈകാര്യം ചെയ്യണം  എന്നത്  അവന്റെ സ്രിസ്ടാവ്  വേദ ഗ്രന്ഥങ്ങൾ വഴി  നിര്ധേഷിച്ചിട്ടുണ്ട് . ജീവിതത്തിൽ വന്നു പോകുന്ന തെറ്റുകൾ എങ്ങിനെ പരിഹരിക്കാമെന്നും  പരിഹരിക്കാൻ പറ്റാത്ത തെറ്റുകൾ ഏതെന്നും വിശുദ്ധ ഗ്രന്ഥങ്ങളിൽ സുവ്യക്തമായി രേഖപെടുതിയിരിക്കുന്നു .
  ജീവിത തിരക്കുകൾക്കിടയിൽ ഈ നിർദേശങ്ങൾ ആഴത്തിൽ പഠിക്കാൻ മനസ്സിലാക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ  ഈ ജീവിത യാത്ര യഥാര്ത ലക്ഷ്യത്തിൽ എത്താൻ കഴിയില്ല .

Wednesday, June 5, 2013

ഹാനി ഇപ്പോൾ സ്വർഗ്ഗ പൂങ്കാവനത്തിൽ

ഹാനിയുടെ ഓർമകളിൽ

കുറെ വേദനിപ്പിക്കുന്ന ഓർമ്മകൾ  ബാക്കി വെച്ച് കൊണ്ട്  ഹാനീ നീ പോയ്‌ മറഞ്ഞു . പക്ഷെ നീ പോയ്‌ മറഞ്ഞത്  നിറയെ പൂത്തു നില്ക്കുന്ന പൂമാരത്തിലെ ഒരു `പച്ച തതയായി `നിന്റെ ആത്മാവ് സ്വർഗ്ഗ പൂന്കാവനത്തിൽ തത്തി കളിക്കുകയാണല്ലോ എന്ന വഴിയിലാണ് ഞാൻ ആലോചിക്കുന്നത് . സദാ പുഞ്ചിരി തൂകി കൊണ്ട് കൊച്ചു കൊച്ചു കുസ്രിതികളുമായി നീ ഈ ഗ്രാമത്തിലും നിറഞ്ഞു നിൽക്കുകയായിരുന്നല്ലോ .
ഹാനിയെ ഖുർആൻ പഠന ക്ലാസിൽ വച്ചു പല പ്രാവശ്യം കണ്ട ഞങ്ങളുടെ അദ്ധ്യാപകൻ പറഞ്ഞത്  ' പൂരിപ്പിക്കാത്ത എന്തോ ഒരു ഭാവം ...അവന്റെ മുഖത്ത് വായിച്ചെടുക്കമെന്നായിരുന്നു . അതെ ഹാനിക്ക് സാധാരണ പ്രായത്തിൽ കവിഞ്ഞ പക്വതയും കർമവ്യഗ്രതയും ഉണ്ടായിരുന്നു . ഈ ഗ്രാമത്തിൽ നിറഞ്ഞു നിന്ന ഹാനിയെ എല്ലാവർക്കുമാരിയമായിരുന്നു . പീ കെ അബ്ദുൽ ഖാദറിന്റെ മകൻ . എട്ടാം ക്ലാസ് വിധ്യാര്തി .

അന്ന് പതിവ് പോലെ അഞ്ചു മണിക്ക് ഉണർന്നപ്പോൾ തൊട്ടു പിന്നാലെ ഒരു ഫോണ്‍ : അയൽ വാസി ഹമീദാണ് വിളിക്കുന്നത്‌ : നമ്മുടെ പീകെ കാദറിന്റെ കുടുംബം തിരൂരിനടുത്ത് വെച്ച് ആക്സിടന്റിൽ പെട്ടിരിക്കുന്നു . കൂട്ടത്തിൽ ഉണ്ടായിരുന്ന ഹാനി മരിച്ചിരിക്കുന്നു . ഞാൻ അപ്പോൾ ആലോചിച്ചത് അബ്ദുൽ ഖാദാരിനെ കുറിച്ചായിരുന്നു . എങ്ങിനെ  സഹിക്കും ഈ സംഭവത്തെ .

തിരൂരിനടുത്ത പോലീസ ലൈനിൽ അപകടം സംഭവിച്ച സ്ഥലത്ത് നിന്നും ഹാനിയുടെ മൃത ദേഹം പുറത്തെടുക്കുമ്പോൾ അവന്റെ പോക്കറ്റിൽ ഒരു തുണ്ട് കടലാസുണ്ടായിരുന്നു . അതിൽ കാണാതെ പഠിക്കാൻ എഴുതി വെച്ചത്  ആരെങ്കിലും മരിച്ചാൽ ഖബരടക്കുന്ന സമയത്ത് ചൊല്ലേണ്ട പ്രാർത്ഥനകൾ ആയിരുന്നു . അത് കാണിച്ചു തരുമ്പോൾ അവന്റെ പിത്ര്വ്യൻ കാസിമിന്റെ തൊണ്ട ഇടരുകയായിരുന്നു .
മുക്കത്തെ ബസ് സ്ടാണ്ടിൽ പലിയെറ്റീവ് കയറിനു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ ഇനി ഹാനിയുണ്ടാവില്ല . മുറിവുകളിൽ മരുന്ന് വെച്ച് ബാപ്പയെ സഹായിക്കാൻ ഇനി ഹാനിയില്ല . ഞങ്ങളുടെ ഗ്രാമത്തിലെ പള്ളിയിൽ നിന്നും ഇനി ഹാനിയുടെ ബാങ്ക് വിളി കേള്ക്കില്ല .
  കോട്ടക്കൽ ആശുപത്രിയിൽ നിന്നും ഹാനിയുടെ പുന്നാര ബാപ്പയെ മയ്യത് കാണിച്ചു കൊണ്ട് വരുമ്പോൾ അബ്ദുൽ ഖാദർ ചോദിച്ചു " ഞാനില്ലാതെ എന്റെ ഹാനിയെ നിങ്ങൾ കൊണ്ട് മറവ് ചെയ്യുകയാണോ . ? കേട്ട് നിന്നവർ തരിച്ചു നിന്ന് പോയ നിമിഷങ്ങൾ .
      ആയിരങ്ങൾക്ക് ജീവ കാരുണ്യ പ്രവര്ത്തനം ചെയ്തു കൊണ്ടിരിക്കുന്ന കാദർ .  ഇതെല്ലാം താങ്ങാനുള്ള കരുത്തു പരമ കാരുണ്യവാൻ നിങ്ങള്ക്ക് തരാധിരിക്കില്ല . ഹാനി ഇപ്പോൾ സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരു പച്ച പനം തത്ത്തയാനി പാറി പറക്കുകയാണെന്ന്  ഓര്ത് പറയട്ടെ ,, നമ്മുടെയും മടക്കം ഈ മണ്ണിലേക്ക് തനെയാണ്‌ . പക്ഷെ നമ്മുടെ മരണം അത് എവിടെ വെച്ച് എപ്പോൾ എങ്ങിനെ എന്ന് നമുക്ക് അറിയില്ലല്ലോ .
    -----------