Wednesday, June 5, 2013

ഹാനി ഇപ്പോൾ സ്വർഗ്ഗ പൂങ്കാവനത്തിൽ

ഹാനിയുടെ ഓർമകളിൽ

കുറെ വേദനിപ്പിക്കുന്ന ഓർമ്മകൾ  ബാക്കി വെച്ച് കൊണ്ട്  ഹാനീ നീ പോയ്‌ മറഞ്ഞു . പക്ഷെ നീ പോയ്‌ മറഞ്ഞത്  നിറയെ പൂത്തു നില്ക്കുന്ന പൂമാരത്തിലെ ഒരു `പച്ച തതയായി `നിന്റെ ആത്മാവ് സ്വർഗ്ഗ പൂന്കാവനത്തിൽ തത്തി കളിക്കുകയാണല്ലോ എന്ന വഴിയിലാണ് ഞാൻ ആലോചിക്കുന്നത് . സദാ പുഞ്ചിരി തൂകി കൊണ്ട് കൊച്ചു കൊച്ചു കുസ്രിതികളുമായി നീ ഈ ഗ്രാമത്തിലും നിറഞ്ഞു നിൽക്കുകയായിരുന്നല്ലോ .
ഹാനിയെ ഖുർആൻ പഠന ക്ലാസിൽ വച്ചു പല പ്രാവശ്യം കണ്ട ഞങ്ങളുടെ അദ്ധ്യാപകൻ പറഞ്ഞത്  ' പൂരിപ്പിക്കാത്ത എന്തോ ഒരു ഭാവം ...അവന്റെ മുഖത്ത് വായിച്ചെടുക്കമെന്നായിരുന്നു . അതെ ഹാനിക്ക് സാധാരണ പ്രായത്തിൽ കവിഞ്ഞ പക്വതയും കർമവ്യഗ്രതയും ഉണ്ടായിരുന്നു . ഈ ഗ്രാമത്തിൽ നിറഞ്ഞു നിന്ന ഹാനിയെ എല്ലാവർക്കുമാരിയമായിരുന്നു . പീ കെ അബ്ദുൽ ഖാദറിന്റെ മകൻ . എട്ടാം ക്ലാസ് വിധ്യാര്തി .

അന്ന് പതിവ് പോലെ അഞ്ചു മണിക്ക് ഉണർന്നപ്പോൾ തൊട്ടു പിന്നാലെ ഒരു ഫോണ്‍ : അയൽ വാസി ഹമീദാണ് വിളിക്കുന്നത്‌ : നമ്മുടെ പീകെ കാദറിന്റെ കുടുംബം തിരൂരിനടുത്ത് വെച്ച് ആക്സിടന്റിൽ പെട്ടിരിക്കുന്നു . കൂട്ടത്തിൽ ഉണ്ടായിരുന്ന ഹാനി മരിച്ചിരിക്കുന്നു . ഞാൻ അപ്പോൾ ആലോചിച്ചത് അബ്ദുൽ ഖാദാരിനെ കുറിച്ചായിരുന്നു . എങ്ങിനെ  സഹിക്കും ഈ സംഭവത്തെ .

തിരൂരിനടുത്ത പോലീസ ലൈനിൽ അപകടം സംഭവിച്ച സ്ഥലത്ത് നിന്നും ഹാനിയുടെ മൃത ദേഹം പുറത്തെടുക്കുമ്പോൾ അവന്റെ പോക്കറ്റിൽ ഒരു തുണ്ട് കടലാസുണ്ടായിരുന്നു . അതിൽ കാണാതെ പഠിക്കാൻ എഴുതി വെച്ചത്  ആരെങ്കിലും മരിച്ചാൽ ഖബരടക്കുന്ന സമയത്ത് ചൊല്ലേണ്ട പ്രാർത്ഥനകൾ ആയിരുന്നു . അത് കാണിച്ചു തരുമ്പോൾ അവന്റെ പിത്ര്വ്യൻ കാസിമിന്റെ തൊണ്ട ഇടരുകയായിരുന്നു .
മുക്കത്തെ ബസ് സ്ടാണ്ടിൽ പലിയെറ്റീവ് കയറിനു വേണ്ടി ബക്കറ്റ് പിരിവു നടത്താൻ ഇനി ഹാനിയുണ്ടാവില്ല . മുറിവുകളിൽ മരുന്ന് വെച്ച് ബാപ്പയെ സഹായിക്കാൻ ഇനി ഹാനിയില്ല . ഞങ്ങളുടെ ഗ്രാമത്തിലെ പള്ളിയിൽ നിന്നും ഇനി ഹാനിയുടെ ബാങ്ക് വിളി കേള്ക്കില്ല .
  കോട്ടക്കൽ ആശുപത്രിയിൽ നിന്നും ഹാനിയുടെ പുന്നാര ബാപ്പയെ മയ്യത് കാണിച്ചു കൊണ്ട് വരുമ്പോൾ അബ്ദുൽ ഖാദർ ചോദിച്ചു " ഞാനില്ലാതെ എന്റെ ഹാനിയെ നിങ്ങൾ കൊണ്ട് മറവ് ചെയ്യുകയാണോ . ? കേട്ട് നിന്നവർ തരിച്ചു നിന്ന് പോയ നിമിഷങ്ങൾ .
      ആയിരങ്ങൾക്ക് ജീവ കാരുണ്യ പ്രവര്ത്തനം ചെയ്തു കൊണ്ടിരിക്കുന്ന കാദർ .  ഇതെല്ലാം താങ്ങാനുള്ള കരുത്തു പരമ കാരുണ്യവാൻ നിങ്ങള്ക്ക് തരാധിരിക്കില്ല . ഹാനി ഇപ്പോൾ സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരു പച്ച പനം തത്ത്തയാനി പാറി പറക്കുകയാണെന്ന്  ഓര്ത് പറയട്ടെ ,, നമ്മുടെയും മടക്കം ഈ മണ്ണിലേക്ക് തനെയാണ്‌ . പക്ഷെ നമ്മുടെ മരണം അത് എവിടെ വെച്ച് എപ്പോൾ എങ്ങിനെ എന്ന് നമുക്ക് അറിയില്ലല്ലോ .
    -----------

1 comment:

മൻസൂർ അബ്ദു ചെറുവാടി said...

പ്രാർത്ഥന ...കാണാത്ത എന്റെ കുഞ്ഞു സഹോദരന്