Wednesday, June 12, 2013

തട്ടിൻ പുറത്തെ ഖുർആൻ .




അബ്ദുൽ മാലിക്ക് ബിന് മർവാൻ ഒരു അമവി ഖലീഫയായിരുന്നു . ഖലീഫയാകുന്നതിനു മുമ്പ് അദ്ധേഹത്തിന്റെ പേര് വലിയ സാത്വികനായ ഫുകഹാക്കളുടെ കൂട്ടത്തിൽ എണ്ണപെട്ടിരുന്നു. അദ്ധേഹത്തെ ജനങ്ങൾ പള്ളിയിലെ മാടപ്രാവ് എന്ന അർത്ഥം വരുന്ന ഹമാമാതുൽ മസ്ജിദ് എന്നായിരുന്നു വിളിച്ചിരുന്നത് . അദ്ദേഹം സദാ സമയവും പള്ളിയിൽ തന്നെയിരുന്നു പ്രാര്തനയും ഖുർആൻ പാരായണവും ആയി കഴിഞ്ഞു കൂടുകയായിരുന്നു .
    ഹിജറ അറൂപത്തി അഞ്ചിൽ പിതാവ് മരണ പെട്ടപ്പോൾ ആരോ ഒരാള് അയാളുടെ കാതിൽ ചെന്ന് മന്ത്രിച്ചു
" ഇന്ന് മുതൽ താങ്കളാണ് ഞങ്ങളുടെ അമീറുൽ മുആമീൻ ( വിശ്വാസികളുടെ നേതാവ് ) .
 ഇത് കേട്ടയുടനെ അബ്ദുൽ മാലിക്ക് ഖുറാൻ അടച്ചു പൂട്ടി തട്ടിൻ പുറത്തു വെച്ച് കൊണ്ട്  പറഞ്ഞു
: " ഇന്ന് മുതൽ ഞാനും നീയും തമ്മിൽ വേര്പിരിയുകയാണ് ."
ഖിലാഫത്തിന്റെ സിംഹാസനത്തിൽ കയറിയിരുന്ന അബ്ദുൽ മാലിക്ക് ആളാകെ മാറി കഴിഞ്ഞിരുന്നു . സ്വന്തം ആത്മാവിനെ മറന്നു ജങ്ങളെ മറന്നു . അയാളുടെ ശ്രദ്ധ മുഴുവൻ  ഭൌതിക കാര്യങ്ങളിൽ മാത്രം .
ഇയാളാണ് ഹജ്ജാജ് ബിന് യൂസുഫ് എന്ന ക്രൂരനായ ഗവര്നരെ ഞങ്ങളുടെ മേൽ  കുതിര കയറാൻ കയറൂരി വിട്ടത് . ഇയാളാണ്  അബ്ദുള്ള ബിന് സുബൈര് , മിസബ് ബിന് സുബൈര് എന്നിവരെ വധിച്ചു കളഞ്ഞത് .
അബ്ദുൽ മാലിക്ക് ഒരിക്കൽ സഈദ് ബിന് മുസൈബിനോട് പറഞ്ഞതിങ്ങനെ "  സഈദ് എനിക്കിപ്പോൾ ഒരു നന്മ മനസ്സില് ഒട്ടും സന്തോഷം തോന്നുന്നില്ല ..വല്ല തിന്മയും ചെയ്‌താൽ ഒരു വിഷമവും തോന്നുന്നില്ല "
സഈദ് പറഞ്ഞു  " അതിന്റെ അർഥം തങ്ങളുടെ ഹൃദയം പൂര്ണമായും മരിച്ചു കഴിഞ്ഞിരിക്കുന്നു .
   ബാഹ്യമായി വലിയ അത്മീയാചാര്യന്മാരായി നാം കാണുന്ന പലരുടെയും അവസ്ഥ ഇത് തന്നെ . ചെറിയ ഒരര്തം കിട്ടുമ്പോൾ അവർ ആകെ മാറി പോകുന്നു . അവരൊന്നും വിശ്വാസത്തെ മനസ്സില് ഉള്കൊണ്ടാവരല്ല .
    ഒരു മനുഷ്യൻ നിത്യവും അമ്പലത്തിൽ പോയി പൂജാദി കർമങ്ങൾ നിര്വഹിക്കുന്നു . ഒരിക്കൽ അയാളെ അമ്പലത്തിലോന്നും വരാതെ ആയപ്പോൾ ആളുകള അന്വേഷിച്ചു ചെന്നു .
അയാളുടെ മറുപടി : അമ്പല കമ്മിറ്റിയിൽ എന്നെ ഉള്പെടുതാതെ തഴഞ്ഞു കളഞ്ഞില്ലേ  / ഇനി ഞാൻ അമ്പലത്തിലെക്കില്ല .  

No comments: