കോപ്പുണ്ണി ഒരു മികച്ച സ്വഭാവ വിശേഷമുള്ള വ്യക്തിത്വം. ഇത്തരം അനവധി മനുഷ്യര്‍ ഈ ഗ്രാമത്തില്‍ ജീവിച്ചു മരിച്ചു പോയിട്ടുണ്ടു. ഇവരുടെ ജീവചരിത്രം തന്നെയാണു ഈ ഗ്രാമത്തിന്റെയും ചരിത്രം. യു. ഏ. ഖാദര്‍ ഇത്തരം ചരിത്രങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് എത്ര മാത്രം എഴുതി. പെരുവണ്ണാപുരം , മയ്യഴി, ഖസാക്, ഇങിനെ ഒരു പാടു ഗ്രാമ ചിത്രങ്ങള്‍ നമ്മുടെ മനസ്സിലുണ്ടു. സേതുവിന്റെ പാണ്ടവപുരം. ....
ഞങ്ങളുടെ മുക്കം പഞ്ചായത്തിനു വളരെയേറെ ഇത്തരം വിശേഷങ്ങള്‍ ഉണ്ടെങ്കിലും , എസ്കെ അല്ലാതെ മറ്റാരും ഇവിടെ വന്നില്ല. അത് കൊണ്ടു ഒരു കഥ പിറന്നില്ല . തല്കാലം നീട്ടി പരത്തി എഴുതാനാവില്ല. എന്നാല്‍ കോപ്പുണ്ണിയെ ഒഴിവാക്കാനും പറ്റില്ല. പ്രസിദ്ധമായ ഒരു ചൊല്ലുണ്ട് നാട്ടില്‍ “ നായി പറിച്ചുപോയി “ സംഗതി അവതാളത്തിലായി. ഇതു ഏറെകുറെ എല്ലാവര്‍ക്കുമറിയാം. കോപ്പുണ്ണിയെ ബന്ധപ്പെടുത്തി മറ്റൊരു കാര്യം . ആള് നല്ല ഒരു കലാസ്വാദകനും ആയിരുന്നുവെന്നാണു ജനം പറയുന്നതു. പഴയ റേഷന്‍ കടയുടെ വരാന്തയില്‍ ഇരുന്നു എപ്പൊഴും തുന്നി കൊണ്ടീരിക്കുന്നതു ഞാന്‍ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നു.
നാട്ടില്‍ ഒരിക്കല്‍ അന്നത്തെ സുപ്രസിദ്ധ ഗായിക ആയിഷ ബീഗം വന്നു. മാപ്പിള പ്പാട്ടില്‍ തിളങ്ങി നില്ക്കുന്ന പേരാണു ആയിഷാ ബീഗം. ഒപ്പം വന്ന ഹാര്മോണിസ്റ്റിനു പെട്ടെന്ന് അസുഖം . അങിനെയാണു ഒരു ഹാര്‍മോണിസ്റ്റിനെ തേടുന്നതു. അന്വേഷണം അവസാനം ചെന്നെത്തിയതു കോപ്പുണ്ണിയിലാണു. അത്യാവശ്യം വായിക്കും.
അങിനെ കൊപ്പുണ്ണി തന്റെ പഴയെ ഹാര്മൊനിയ സെറ്റ് എടുതു തുണിയഴിച്ചു നിലതുവെച്ചു ,തൊഴുതു.
ബീഗം പാടി തിമര്‍ത്തു. “ തൊത്ത കയ്യന്‍ മമ്മ്തുകാക്ക ---തിത്തിക്കാരി പാത്തുമ്മാനെ ---തോണ്ടിനും തോണ്ടീലാനു-- പിന്നില്‍ വെച്ചൊരു വിസ്ത്താരം.....’
ആളുകല്‍ ഹരം പിടിച്ചു നില്ക്കുമ്പോള് കൊപ്പുണ്ണി അതാ എഴുന്നേല്ക്കുന്നു.
“ നില്ക്കട്ടെ...നില്ക്കട്ടെ... ഒന്നുകില്‍ തോണ്ടീന്ന് പറയാ അല്ലെ തോന്റീല്ല. ഏതെങ്കിലും ഒന്നു ഒറപ്പിക്കാ..
ഇതു മനുഷ്യ്യനെ ചുറ്റിക്കുന്ന ഏര്‍പ്പാടാ....
പിന്നെ കോപ്പുണ്ണി ഒരു പോക്കാ.....
സ്വയം ചിരിക്കാന്‍ മറന്ന മറ്റുള്ളവരെ ചിരിച്ചു മണ്ണു കപ്പിച്ച എത്രയെത്ര പേര് ഇതുവഴി കടന്നു പോയി.
Subscribe to:
Post Comments (Atom)
1 comment:
പോരട്ടെ,പഴയ കഥകള്‍ ഓരോന്നായി :)
Post a Comment