Wednesday, December 4, 2013

എന്നെ പറ്റിക്കാൻ നോക്കായിരുന്നു ല്ലേ ? ഇരുപത്തി ഒന്നാം വയസ്സിലാണ് ആ ചന്തയിലേക്ക് എന്നെ ആദ്യം അയാൾ കൂട്ടി കൊണ്ട് പോയത് . അയാളുടെ കയ്യിൽ തടിച്ച ഒരു ഡയറി ഉണ്ടായിരുന്നു . നിറയെ വിലാസങ്ങൾ . വിശാലമായ ഒരു തെങ്ങിൻ തോപ്പിലേക്ക് ഒതുക്കകൾ കയറി അയാൾക്ക്‌ പിന്നാലെ ഞാനും ആ പഴയ വീട്ടിലേക്കു ചെന്നു . " ഈ കാണുന്ന തെങ്ങിൻ തോപ്പെല്ലാം അവൾക്കുള്ളതാ , വേറെയും തോട്ടങ്ങൾ ഉണ്ട് " ഒത്തു കിട്ടിയാൽ നീ രക്ഷപെടും .എന്റെ കാതിൽ സ്വകാര്യമായി പറഞ്ഞു . പെണ്ണിനെ കാണട്ടെ ദാല്ലളിയെ ,,,എന്നിട്ടല്ലേ ബാക്കി കാര്യം . വാ അകത്തു പോയി കാണാം . കണ്ടു . പെണ്ണ് കൊള്ളാം . മനസ്സിനു പിടിച്ചു . പേരും നാളും ഒന്നും ചോദിച്ചില്ല . ഇനിയും വന്നു കാണാമല്ലോ എന്ന് വിചാരിച്ചു . നല്ല തക്കാരം . അകത്തെ ജനാല അഴികളിലൂടെ അരണ്ട വെളിച്ചത്തിൽ ആരൊക്കെയോ എത്തി നോക്കുന്നു . അടക്കി പിടിച്ച സംസാരങ്ങൾ . അതിനിടയിൽ ഒരു പൊട്ടി ചിരി നിലക്കാത്ത ചിരി . " എടീ ഇതും കൊഴപ്പാക്കല്ലേ , ആള് പോയിട്ടില്ല . എന്നിട്ടും അകത്തു നിന്നും ചിരി നിന്നില്ല . ഞങ്ങൾ ഇറങ്ങി . രൂക്ഷമായ ഒരു നോട്ടം ഞാൻ ദാല്ലളിയെ നോക്കി . ആദ്യം തോട്ടത്തെ കുറിച്ച് വിസ്തരിച്ചപ്പോൾ എനിക്ക് മനസ്സിലായി . എന്നെ പറ്റിക്കാൻ നോക്കായിരുന്നു ല്ലേ ? അതൊന്നും സാരല്ലന്നെ , ഒരു ചെറിയ കൊഴപ്പമേ ഉള്ളൂ . അതിനല്ലേ ഈ കാണുന്ന സ്വത്തൊക്കെ " ഞാൻ തെങ്ങിൻ തോട്ടം കെട്ടാൻ വന്നതല്ല . ഇനി ദള്ലാലി എനിക്ക് കാണിക്കണ്ട . ' ബസ്സിന്റെ കാശും കൊടുത്തു അയാളെ പറഞ്ഞു വിട്ടു . എല്ലാം തികഞ്ഞ ഒന്നിനെ ഈ ചന്തയിൽ നിന്നും കണ്ടെത്തുക പ്രയാസം . മനസ്സിന്റെ യോജിപ്പ് ഒരല്പ്പം ഉണ്ടായാൽ അത് തന്നെ ഭാഗ്യം . പിന്നെ എല്ലാം ഒരു ഒത്തു തീര്പ്പുകളാണ് . -----------------------

No comments: