എന്റെ കൊച്ചു ഗ്രാമം അവിടെ മുസ്ലിം പള്ളികള്‍ എട്ടു എണ്ണം . ദിവസം അഞ്ചു നേരം എട്ടു ബാങ്ക് വിളികള്‍ . ഒരേ ഇനം താളം , അര്‍ത്ഥത്തിലും ഒരു മാറ്റമില്ല. പള്ളികള്‍ ദൈവത്തിന്റെ ഭവനം എന്നാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ ഇവിടെ സുന്നികളുടെ പള്ളിയുണ്ട് മുജാഹിദ് , ജമാഅത്ത് ...
ഇങ്ങിനെ പങ്കു വെച്ച പള്ളികള്‍ . ഇവിടെ നിന്നും അത്യുച്ചത്തില്‍ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പടച്ച തമ്പുരാന്‍ പോലും കാതു പോതിപോകും . ഞങ്ങള്ക്ക് പെരുന്നാള്‍ പോലും ഒന്നിച്ചു ആഘോഷിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. എട്ടു പള്ളികളില്‍ നിന്നും ഒരേ സമയം എട്ടു ബാന്ക് വിളികള്‍ .
പഴയ കാലത്ത് പ്രഭാതത്തില്‍ ഇരുട്ട് വിടവാങ്ങുമ്പോള്‍ കേൾക്കാറുള്ള കീര്‍ത്തനങ്ങള്‍ ...ബാന്ക് വിളികള്‍ ...എത്ര മാത്രം ആത്മ ഹര്‍ഷം .
ഇതിന് ഒരു മാറ്റം , അതിന് ഒന്നു ശ്രമിച്ചു കൂടെ . ഒരു ബാന്ക് വിളി മാത്രം സ്പീക്കര്‍ ഉപയോഗിച്ചു .
4 comments:
:)
സുഹൃത്തെ, ഒരു ബാങ്കുവിളി കൂടിവന്നാല്‍ എത്രനേരം നീണ്ടുനില്‍ക്കും? ഏറിയാല്‍ അഞ്ചുമിനിട്ട് മാത്രം. ആകെ ഒരു ദിവസത്തിലെ അഞ്ചുനേരങ്ങളില്‍ മാത്രമുള്ള ബാങ്കുവിളിമൂലം ഉറക്കം നഷ്ടപ്പെടുന്നവരുണ്ടോ? എന്റെ അറിവില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ ബാങ്കുവിളിയുണ്ടാകാറുള്ളത് സുബഹി(പ്രഭാതനമസ്കാരത്തിനു)ക്ക് മാത്രമാണ്. വെറും ആഞ്ചു മിനിട്ട് മാത്രം നീണ്ടു നില്‍ക്കുന്ന ബാങ്കുവിളി പലപ്പോഴും സമയമറിയാനുള്ള ഒരു മാര്‍ഗ്ഗമായി സഹോദര സമുദായക്കാര്‍ പോലും കാണാറുള്ളത് പലപ്പോഴും നേരിട്ടറിവുമുണ്ട്. ഞങ്ങളുടെ നാട്ടില്‍ ബാങ്കുവിളിക്കുന്ന സമയത്ത് അമ്പലത്തിലെ മൈക്കും, തെരുവിലെ പ്രസംഗം പോലും അഞ്ചുമിനിട്ട് നിര്‍ത്തിവെയ്ക്കാറുണ്ട്. പിന്നെ ബാങ്കുവിളിയ്ക്ക് അല്ലാതെയുള്ള പള്ളിയിലെ ഉച്ചഭാഷിണിയുടെ ഉപയോഗത്തോട് അല്‍പം പോലും യോജിക്കുന്നില്ല.
I heard gulf countries has implemented this concept. One location, there will be one Azan(bank) in loud speaker.
Good idea... I apreciate
Nammude nattil orikkalum nadakkatha sambavam. Eni pidivashikkarude kalam kayinchittu alochikkam. alle, Najeebkka.
Post a Comment