Wednesday, November 5, 2008

സദ്ദാം ഹുസൈന്‍ പോയി ബരാക് ഹുസൈന്‍ വരുന്നു.

കഴിഞ്ഞ ദശകം കണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ദാരുണ സംഭവമായിരുന്നു ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ വധം . ലോകം ഞെട്ടലോടെ കേട്ട ആ വാർത്ത വരുത്തി വെച്ച കെടുതികൾ ഇനിയും അവസാനിച്ചിട്ടില്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റി അമേരിക്കൻ പ്രസിഡന്റ് തന്റെ കാട്ടു നീതി നടപ്പിലാക്കി. ലോകത്ത് ഭീകരത എങിനെ നടപ്പിലാക്കാം എന്നു വീണ്ടും അമേരിക്ക നമുക്കു കാണിച്ചു തന്നു. ലോകത്തെ സാമ്പത്തിക സ്രോതസ്സുകൾ കൈപ്പിടിയിൽ ഒതുക്കാൻ അമേരിക്ക കണിച്ച മറ്റൊരു നെറികേട്.അമേരിക്കയൊടുള്ള ലോക ജനതയുടെ വിയോജിപ്പ് അമേരിക്കൻ ജനത തിരിച്ചറിഞ്ഞിരിക്കുന്നു.ഒരു ജനാധിപത്യ പ്രക്യയയിലൂടെ പ്രസിഡന്റിനെ നാണം കേടുത്തി തോൽ‌പ്പിച്ചിരിക്കുന്നു. ചരിത്രത്തിനു ഒരു പാഠമായി ഉൾക്കൊള്ളാൻ മാത്രം ഗംഭീരമായ വിജയമാണു സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ബുഷിനു ബരാക് ഹുസൈൻ ഒബാമ നൽകിയതു. സദ്ദാം ഹുസൈനും ബരാക് ഹുസൈനും സാമ്യതയില്ലെങ്കിലും വിധിയുടെ പരിണാമം നാം മനസ്സിലാക്കണം. കറുത്ത വർഗ്ഗക്കാരായ ആഫ്രിക്കൻ അടിമകളെ ചാപ്പ കുത്തി അമേരിക്കയിലേക്കു കൊണ്ടു വന്നു, അമേരിക്കൻ തദ്ദേശീയരെ മുഴുവൻ ചതിച്ചു കൊന്ന വെള്ളക്കാരന്റെ പിന്മുറക്കു ശരിയായ ദിശാബോധം വന്നുവെന്നു ലോകത്തിനു കരുതാമോ . അന്യരുടെ ചിതയിൽ നിന്നും സ്വന്തം താല്പര്യങ്ങൾക്കു തിരികൊളുത്തുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വിദേശ നയങ്ങൾ ഇനി മാറ്റം വരുമോ. വന്നെങ്കിൽ നന്നായി . മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ അതു നിങ്ങളെ മാറ്റൂമെന്ന് ബരാക് ഹുസൈൻ ഒബാമ ബുഷിനെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ഇനി അഫ്ഗാനില്‍ അമേരിക്ക തന്നെ അഴിച്ചു വിട്ട ഭൂതത്തെ കുടത്തില്‍ തിരിച്ചു കയറ്റണം. ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവണമെങ്കില്‍ അമേരിക്ക വിചാരിച്ചാല്‍ മതിയാവും. എല്ലാ രാജ്യത്തേക്കും ഭരണ കൂട ഭീകരതയുടെ മൊത്തം വിതരണക്കാര്‍ അമേരിക്കയാണ് . ഫലസ്തീനിലെ ജനതക്കും ഒരു രാത്രിയെന്കിലും മനസ്സമാധാനത്തില്‍ കിടന്നുറങ്ങാന്‍ ആഗ്രഹം കാണില്ലേ. ഇസ്രായീല്‍ മൊസാദ് ഇന്ത്യയിലും ഇന്ത്യന്‍ സൈന്യത്തിലും കടന്നു കയറിയോ എന്ന് വേണം ചിന്തിക്കാന്‍ . ഇസ്രായിലുമായി ഇന്ത്യയെ അടുപ്പിക്കാന്‍ അമേരിക്ക കാണിച്ച താത്പര്യം അതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടും. ഇവിടെ വര്‍ഗീയവും വംശീയുവമായ അപ ശബ്ദങ്ങള്‍ക്ക്‌ പിന്നിലും കറുത്ത കൈകള്‍ ഉണ്ടോ എന്ന് നാം കാണണം . ആട്ടം കാണുന്നതിന് മുമ്പ് കഥ എന്താ എന്ന് അറിയുക .

5 comments:

Joker said...

കഴിഞ്ഞ ഏതാനും ദശകങ്ങളായി അമേരിക്കന്‍ ഐക്യ നാടുകള്‍ ഭരിച്ച് കൊണ്ടിരിക്കുന്നത് ഏതാനും കുത്തക ആയുധകച്ചവട ലോബികളും ജൂത കച്ചട ഭരണ ദല്ലാളന്മാരുമാണ്. അമേരിക്കന്‍ ഭരണയന്ത്രവും അതുവഴി ലോകത്തെവിടെയുമുള്ള രാജ്യങ്ങളില്‍ അവര്‍ ഇടപെടുന്നതും ഇവര്‍ തന്നെയാണ്. ഇറാഖിലെ എണ്ണയിലും തൂടര്‍ന്ന് ഇറാനിലെയും എണ്‍നസമ്പത്ത് കയ്യടക്കകുകയും അതു വഴിം ഏഷ്യയിലുടനീളം വമ്പിച്ച വാത്ക പൈപ്പ് ലൈന്‍ പദ്ധതികളും ലക്ഷ്യം വെച്ചാണ് ഇറാഖ് ആക്രമിച്ചത്. ഉസാമ ബിന്‍ ലാദനെ പിടിക്കാനെന്ന പേരില്‍ അഫ്ഗാനില്‍ അക്രമണം നടത്തുന്നതും മേല്‍ പറണ്‍ജ വിശാല സാമ്പത്തികവും ആയുധ കച്ചവട താല്പര്യങ്ങളുമാണ്. ഇന്ത്യ ഇറാന്‍ വാതക പൈപ്പ് ലൈനിന് പാര പണിത് ആണവ കരാര്‍ ഒപ്പിച്ചെടുത്തതും അമേരിക്കന്‍ സാമ്പത്തിക തന്ത്രങ്ങളാണ്. ഒടുക്കം സീനിയര്‍ ബുഷ പോയി ക്ലിന്റണ്‍ വന്നപ്പോല്‍ പലരും ആശ്വസിച്ചു. മോണിക്ക ലെവിന്‍സ്കി ആരോപണം വന്നപ്പോള്‍ അതിന്റെ പ്രതികരണം ഇറാഖില്‍ ബോംബ് വര്‍ഷിച്ച് കൊണ്ടാണ് ക്ലിന്റണ്‍ കാണിച്ചത്. പിന്നീട് വന്ന ചെകുത്താന്‍ ബുഷിനെയും കളിപ്പിക്കുന്നത് ജൂത ബിസിനസ്സ് ലോബികളാണ്. ഇപ്പോള്‍ കോടിക്കണക്കിന് ഡോളര്‍ മുടക്കി നടത്തിയ പ്രചാരണത്തിനൊടുവില്‍ ലഭിച്ച പ്രസിഡന്റ് പദവിക്കും ഒബാമ മനസ്സ് വെച്ചില്ലെങ്കില്‍ പോലും വില കൊടുക്കേണ്ടി വരും. ഇനിയും എത്ര ജീവനുകള്‍ പൊലിയാന്‍ പോകുന്നു എന്നത് മാത്രമാണ് നോക്കുവാനുള്ളത്.

ഉസാമയെ പിടിക്കാന്‍ വേണ്ടിവന്നാല്‍ പാകിസ്ഥാന്‍ ആക്രമിക്കണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ്. കൂടാതെ ബറാഖ് ഹുസൈന്‍ ഒബാമ എന്ന പേരില്‍ തന്നെ കടന്നു കൂടിയ ‘ ഹുസൈന്‍’എന്ന ഭീകര നാമം പാവത്തിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

താന്‍ ഒന്നാന്തരം 916 ക്യസ്ത്യ്യാനിയാണെന്ന് തെളിയിക്ക്കേന്റി വരും ഒബാമക്ക്. ചുരുക്കത്തില്‍ നിറമോ മുഖമോ മാരിയാലും. അമിത ദേശീയതയില്‍ ഊന്ന്നിയുള്ള ഒബാമയുടെ നീലപാടുകള്‍ ഒരു പക്ഷെ ഇനിയും പ്രതിസന്ധികള്‍ സ്യഷ്ടിക്കുമെന്നാണ് മനസ്സ് പറയുന്നത്.

Anonymous said...

he might be a muslim; but he is patriot also; unlike some of your leaders and intellectuals!

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

അനൂപ്‌ കോതനല്ലൂര്‍ said...

ഉബാമയ്ക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമൊന്ന് നോക്കാം നമ്മൂക്ക്

ഷാനവാസ്‌ ഇലിപ്പക്കുളം said...

വന്നത്‌ ചെകുത്താനാണോ കടലാണോ എന്ന് പിറകേയറിയാം,ആരും ധൃതിവെക്കല്ലേ!