Tuesday, November 25, 2008

ഫാസിസം വരുന്ന വഴി

അഭയ എന്ന ഒരു സ്ത്രീയെ ക്രൂരമായി വധിച്ച പ്രതികളെ വർഷങൾക്കു ശേഷം കണ്ടെത്തുവാൻ തുടങിയിരിക്കുന്നു. രണ്ടു വൈദികരെ പോലീസ് അറസ്റ്റും ചെയ്തു. ഉടനെ ഇടയ ലേഖനം . എന്തിനു വേണ്ടി. പ്രതികളെ രക്ഷിക്കാനോ ? തെറ്റു ചെയ്തവർ ആരു തന്നേയായാലും വെറുതെ വിടാൻ പാടില്ല. സ്വാമികളും സ്വമിനികലും രാജ്യത്തു നടന്ന സ്പോടന പരമ്പരയിൽ പങ്കു ചേർന്നിട്ടുണ്ടെന്നു പോലീസ് വെളിപെടുത്തുന്നു. ഉടനെ സംഘപരിവാർ അവർക്കു സംരക്ഷണം നൽകുമെന്നു പ്രസ്താവന ഇറക്കുന്നു. തിന്മകളെ പ്രതിരോധിക്കുന്നതിനു പകരം പരസ്യമായി അവയെ ന്യായീകരിക്കാൻ സംഘടനകൾ രംഗത്തിറങുന്നതു ഫാസിസത്തിനു നമ്മുടെ നാട്ടിൽ വേരോട്ടം ലഭിച്ചു കൊണ്ടിരിക്കുന്നു എന്നതിലേക്കാണു വിരൽ ചൂണ്ടുന്നത്. ഈ പ്രവണത അപകടകരമാണു. കൊലപാതകത്തിനു ഒരു മതവും പച്ചകൊടി കാണിക്കരുത്. ഈ രാജ്യം മതേതരത്വം നിലനിർത്തണം , നമുക്കതിന്റെ കാവൽ പടയാളികളാകം. അതോടൊപ്പം കപട മതേതര വാദികളെ തിരിച്ചറിയുകയും വേണം. തിന്മകൾ എന്നും എവിടെയും തിന്മകൾ തന്നെയാണ് . അതിനു ജാതിയുടെയോ മതങ്ങളുടെയോ പരിവേഷം ചാർത്തേണ്ടതില്ല.

7 comments:

Najeeb Chennamangallur said...

ആലോചനയോടെ നിങ്ങളുടേ പ്രതികരണം പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ഈ പോക്കു എങ്ങോട്ടാണു. പ്രതിവിധികൾ എന്താണു ???

Joker said...

പ്രസക്തമായ പോസ്റ്റ്. ശ്രീ.അഗസ്റ്റിന്റെ മരണത്തോടെ പൊരോഹിത്യ ഫാസിസം ആഴത്തില്‍ വേരിറങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വികടശിരോമണി said...

ജാതിമതങ്ങളുടെ വോട്ടുബാങ്കുകളെ കണ്ട് പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന (അ‌)രാഷ്ട്രീയക്കാരിൽ നിന്ന് ഞാനധികമൊന്നും പ്രതീക്ഷിക്കാറില്ല.മതനിരപേക്ഷമായ മനസ്സുകാത്തുസൂക്ഷിക്കുകയാണ്,അതിനായി സ്വന്തം ചിന്തകളേയും പ്രവൃത്തിയേയും എന്നും സ്വയം നവീകരിക്കാൻ ശ്രമിക്കുകയാണ്,ഞാനെന്നിൽ ചെയ്യുന്ന പ്രതിവിധി.

മാറുന്ന മലയാളി said...

ഈ ചിന്തകള്‍ ആത്മാര്‍ത്ഥമായാണ് എന്ന് കരുതുന്നു. ആശംസകള്‍....

ബിനോയ് said...

പറയാനുള്ളത് വികടശിരോമണി പറഞ്ഞുകഴിഞ്ഞു.

Anonymous said...

A disturbing comment in rediff.com below PM's address to nation.


Advise to PM
by suneera rahman on Nov 27, 2008 10:36 PM Permalink | Hide replies

Sir,
We didn't hear you because we didn't have time to waste for you. We were trying to reach out to 'our' people in Mumbai to see what kind of help we could do to them with the physical distance separating us. More than that we all were of the impression that you can be ignored in these important times as you have proved to be of no use in similar earlier ocasions. I might be insulting my own Honourable Prime Minister, but you deserve it. We don't; as we never elected you.
Sir, we have faith in our Army and not in your type of leaders. Probably many of your type of leaders are jealous of this. Even media are with you in this issue.You and your allies have always been trying to belittle armed forces. You have been trying to shake our confidence in Army, with the help of some section of Media. You don't know that the harm media is doing so is not going to be gain to you nor to anyone except our enemies.
Just because RSS members donot posses the shyness of a 'modern progressive world citizen', in expressing their patriotic feeling, you were trapped in the problem of distancing from pro-terrorist stance without sharing side with RSS!
Sir, in these situations, it is the volunteers of "Ready for Selfless Service" who have been of help to us, more than your hollow statements. You may refer to the opinion of grand-father-in-law of your supermadam.
Sorry Sir, this harshness is because of our grief; and also because we can not wield the kind of weapons they are using.

ഇഹ്സാൻ said...

അക്രമികളെ രക്ഷിക്കാൻ ശ്രമിക്കുന്നത്‌ ആരായാലും അംഗീകരിക്കാനാവില്ല..

ഈ പ്രസക്തമായ പോസ്റ്റിന്‌ നന്ദി!