Monday, May 12, 2008

ബോംബായിക്കാക്ക

അങ്ങാടിക്കു നടുവിലായിഓല മേഞ്ഞ ഒരു ചെറിയ ചായ മക്കാനി . കറുത്തേടത്ത് അയമുട്ടികാക്ക സമാവറില്‍ വെള്ളം ചൂടാക്കുന്നു. പുറത്തേക്കു ചുമരിനോട് ചേര്‍ത്തു വെച്ച മുക്കാലി ബെഞ്ചില്‍ നാട്ടിലെ പ്രമാണിമാര്‍ നാ‍ട്ടു വര്‍ത്തമാനങ്ങള്‍ പൊടിപ്പും തൊങലും വെചു കാച്ചുന്നു. അന്നും ഒരു പുതിയ വിഷയം നാ‍ട്ടില്‍ ഉയര്‍ന്നു വന്നു. ചാലക്കല്‍ മാമുട്ടികാക്കയാണു ആദ്യമായി ആ അപരിചിതനെ ചോദ്യം ചെയ്തതു.
തടിച്ചു കുറുതായ ആ മനുഷ്യന്‍ മലയാളം തീരെ സംസാരിക്കുന്നില്ല. മാമുട്ടിക്ക കുഴങി. അയാള്‍ പറയുന്നതു തനി തെറിയാണെന്നു മനസ്സിലായതു ഉറ്ദു അറിയുന്ന റഹീം ഭായി വന്നപ്പോഴാനു. "ഉല്ലു കാ പട്ടെ. ബെം ചൂത്. " ഇത്തരം പദ പ്രയോഗം ഇടക്കിടക്കു കാച്ചുന്നു.
അയാള്‍ അല്പം നൊസ്ക്കാണ് അരയല്ല മുക്കാലും പോയതാ. മമുട്ടിക്ക അഭിപ്രായപ്പെട്ടു. അയാല്‍ പിന്നെ പിന്നെ നാടിന്റെ ഭാഗമായി തീരുകയായിരുന്നു.
നാട്ടില്‍ അയാള്‍ ബോബായികാക്ക എന്ന പേരില്‍ അറിയപ്പെട്ടു തുടങി.
കാളിയാരുടെ ഒരു അകന്ന ബന്ധുവാണു ഇയാള്‍ എന്നു നാട്ടുകാര്‍ മനസ്സിലാക്കി. ബൊബായി കാക്കയുടെ പുരാനീ ഹിന്ദുസ്താനീ പാട്ടുകള്‍ പ്രസിന്ധമായി.
ഇനി പറയട്ടെ അയാള്‍ വിചിത്രനാവുന്നതു കാക്കകളൊടുള്ള അയാളുടേ പ്രത്യേക ഇഷ്ടം കാരണമാണു. നേരം പുലര്‍ന്നാ‍ല്‍ അയാള്‍ അയമുട്ടികാക്കയുടെ ചായ മക്കാനിയില്‍ എത്തും. പൊറാട്ട വാങ്ങി പുറ്ത്തിറങ്ങും. കൈയടിച്ചു കാക്കകളെ വിളിക്കും. ഒരു കൂട്ടം കാക്കകള്‍ ബൊംബായി കാക്കക്കു ചുറ്റും . ഇതു നാട്ടിലെ പതിവു കാഴ്ചയായി മാറി. നേര്‍ക്കു നേരേ ബൊംബായി കാക്ക ആരൊടും ഒന്നും പറയാറില്ല. കാക്കകളൊട് മാത്രം ഒരു ആത്മ ബന്ധം പുലര്‍ത്തുന്ന ഇയ്യാള്‍ നാട്ടില്‍ പിന്നെ പിന്നെ ഒരു വിഷയമല്ലാതായി തീര്‍ന്നു.
ഒരു ദിവസം അയാള്‍ അപ്രത്യക്ഷനായി. ബൊംബെയ് തെരുവിന്റെ തിരക്കിലേക്കു
ഊളിയിട്ടു പോയ ബൊബായി കാക്ക, ഇപ്പൊള്‍ അയാളെ ആരു ഓര്‍ക്കുന്നു.
കസാക്കു കാര്‍ക്കു അള്ളാപിച്ച പോലെ ഒതയമംഗലത്തു കാര്‍ക്കു ഒരു പാടു അല്ലാപിച്ച മാ‍ര്‍ . അവര്‍ ഇനിയും വരും പോവും.

6 comments:

സാദിഖ്‌ മുന്നൂര്‌ said...

ബോംബായ്യാക്കനെ ഓര്‍മപ്പെടുത്തിയതിന് നന്ദി. ഞാന്‍ നിങ്ങളുടെ അയല്‍ നാട്ടുകാരനാണ്. മുന്നൂരുകാരന്‍.

സാദിഖ്‌ മുന്നൂര്‌ said...

പ്രൊഫൈല്‍ നോക്കിയത് ഇപ്പോഴാണ്. എന്തിനാണ് ചേന്ദമംഗല്ലൂരിലെത്താന്‍ കോഴിക്കോട്ടു നിന്ന് മുക്കം വഴി പോകുന്നത്. മാവുര്‍ വഴി പാഴൂര്, മുന്നൂര് വഴി വന്നാല്‍ പോരെ.
എനിക്കറിയാം. പാഴൂരുകാരെ ചേന്ദമംഗല്ലൂര്‍കാര്‍ക്ക് പണ്ടേ കണ്ടുകൂടല്ലോ....

lulu : ലുലു said...

.......സാദിഖ് മുന്നൂരിന്‍,
പാഴൂരുകാരോട് യാദൊരു ദേശ്യവും ചേന്നമങല്ലുര്‍കാര്‍ക്ക് ഇല്ല കെട്ടൊ ഇനി പണ്ടെങാണ്ട് ഉണ്ടായിരുന്നോ എന്ന് അറിയില്ല....profileിലിലെ അബൌറ്റ് മി എഴുതിയത് ഞാനാണ്‍ ഈ bloggerടെ മകള്‍...addrs ല്‍ പറയുന്ന പോലെ ഒന്ന് വെറുതെ എഴുതിയെന്നെ ഉള്ളു..............

തറവാടി said...

അടക്കും ചിട്ടയും കൂടിവന്നാല്‍ വായാനക്കൊരു സുഖമുണ്ടാവുമായിരുന്നു.

shahir chennamangallur said...

സാദിക്ക്‌ സാര്‍,
ഒരു കൊച്ചു അസൂയ എന്നു കരുതി കോളൂ. പിന്നെ സുല്‍ത്താന്‍ ബസ്സ്‌ ഞങ്ങളുടെ നാട്ടിലേക്കുള്ള ട്രിപ്പ്‌ കാന്‍സല്‍ ചെയ്തതോടു കൂടി ഞങ്ങള്‍ക്കു ഇപ്പോ മുക്കം വഴി ആണു ഇഷ്ഠം.

സാദിഖ്‌ മുന്നൂര്‌ said...

ലുലൂ, ലുലാവായിരുന്നുവല്ലേ ആ കുട്ടി. സുഹാന ലുലു കെ.ടി. മാതൃഭൂമിയില്‍ പണ്ട്‌ കവിത കണ്ടപ്പോള്‍ ആ കൊച്ചു കവയിത്രിയെക്കുറിച്ച്‌ ഞാന്‍ അന്വേഷിച്ചിരുന്നു.

കവിതയെഴുത്തു നിര്‍ത്തരുത്‌. നമ്മുടെ അയല്‍നാട്ടിലൊരു കവയിത്രി ഉണ്ടാകട്ടെ.

ചേന്ദമംഗല്ലൂരില്‍ ഒരുപാട്‌ എഴുത്തുകാരുണ്ടെങ്കിലും സാഹിത്യകാരന്മാര്‍ ആരുമില്ലെന്നതല്ലേ നേര്‌.

ബ്ലോഗിലെ പോസ്‌റ്റുകളും കൊള്ളാം. ഉപ്പയുടേതും മോളുടേതും. കുറച്ചു കൂടി അടുക്കും ചിട്ടയോടും കൂടി എഴുതിയാല്‍ ഉപ്പയുടേത്‌ നല്ല ഓര്‍മക്കുറിപ്പുകളാണ്‌.

ടൈപ്‌ ചെയ്യാന്‍ വേറെ ഏതെങ്കിലും ഫോണ്ട്‌ കണ്ടെത്തണം. ഒരുപാട്‌ തെറ്റുകള്‍ വായന തടസ്സപ്പെടുത്തുന്നു. നല്ല പോസ്‌റ്റുകള്‍ക്ക്‌ വായനാ തടസ്സമുണ്ടാകുന്നത്‌ വായനക്കാരന്‌ സഹിക്കില്ല.

ഞാന്‍ കാത്തിരിക്കുന്ന ബ്ലോഗുകളില്‍ ഇനി ലുലുവിന്റേയും നജീബ്‌ ചേന്ദമംഗല്ലൂരിന്റേയും കൂടി ഉണ്ടാകും.