Saturday, May 24, 2008

അമീര്‍ ഖുസ്രു.....


മിസ്റ്റിക് കവിതാരംഗത്തെ മഹത്തായ സംഭാവനയാണു അമീര്‍ ഖുസ്രു. ഇന്ത്യയുടെ പച്ചതത്ത എന്നറിയപെട്ടിരുന്ന അമീര്‍ ഖൂസ്രു ഒരു ബഹു ഭാഷാ പന്ധിതന്‍ കൂടിയായിരുന്നു. ജമാലുദ്ദീന്‍ റൂമിയെ പൊലെ ഹ്യദയത്തില്‍ ഇരുത്താന്‍ പാകത്തില്‍ ദൈവത്തെ പാകപ്പെടുത്തി. ദൈവത്തെ പ്രിയപ്പെട്ടവനാക്കി , സുധാര്യമാക്കി. ദര്ശനപരമായ ഔന്നിത്ത്യത്തിന്റെ പടവുകള്‍ കയറി. സ്നേഹാര്‍ജമായിരുന്നു അതിന്റെ പൊരുള്‍. സ്നേഹത്തെ കുറിച്ചു അമീര്‍ ഖുസ്രു ധാരാളം കവിതകള്‍ രചിചു. ലൊകത്താകമാനം അവ ചര്‍ച്ച ചെയ്യപ്പെട്ടു. അമീര്‍ ഖുസ്രു അദേഹത്തിന്റെ കാലഘട്ടത്തില്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ദൂതനും വക്ത്താവുമായിുന്നു. ഹിന്ദുസ്താനിയില്‍ ഖുസ്രു രചിച്ച കാവ്യങള്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയെ പൊലും ഏറെ സ്വാധീനിച്ചു.അദ്ദേഹതിന്റെ വരികള്‍ക്കു ഒഴുകുന്ന വെള്ളതിന്റെ നൈര്മല്യം ഉണ്ായിരുന്നു. ഖുസ്രുവിനെ പൊലെയുള്ള സൂഫി കവികളാണു ഇസ്ലാം മതത്തിനെ പ്രത്യേകിചും ഉത്തരഭാരതത്തില്‍ പ്രചുര പ്രചാരത്തില്‍ കൊണ്ടു വന്നത്. ഹസ്രത് നിസാമുദ്ദീന്‍ ഔലിയാ ഖുസ്രുവിന്റെ ആരാധ്യ ഗുരുവായിരുന്നു. അന്നു അദേഹം ഹിപ്പൊക്രാറ്റിക്‍ സൂഫിസത്തെ രൂക്ഷമായി എതിര്‍ത്തു പോന്നു. "ഫക്കീര്‍" യാചിക്കുന്ന സൂഫികളെ അദ്ദേഹം വെറുത്തു. പേര്‍ഷ്യന്‍ കവിതകളും ഖുസ്രുവിന്റെ തട്ടകമായിരുന്നു. സൈഫുദ്ദീന്‍ ശംസിയെന്ന തുര്‍ക്കി വംശജനായിരുന്നു ഖുസ്രുവിന്റെ പിതാവ്. ഖുസ്രുവിന്റെ ജനനം 1253 ല്‍. സ്നേഹതിന്റെ മേല്‍ ഖുസ്ര്വിന്റെ ഫിലോസഫിയാണൂ " ദിവ്യപ്രേമം" എന്ന മഹല്‍ കാവ്യം. എല്ലാ സൂഫി വര്യന്മാരുടെയും കൈപുസ്ത്കമാണിത്.
ഖുസ്രു ഒരു പക്കാ സൂഫിയായിരുന്നെങ്കിലും മനുഷ്യത്തത്തിനു നേരേ എല്ലാ ജാതി മത ചിന്തകളുടെയും വേലിക്കെട്ടുകള്‍ മറികടന്ന പ്രതിഭാശാലിയായിരുന്നു.സുല്‍ത്താന്മാരുടെ തിരുവായ്ക്ക് മറുവാക്കിലാത്ത കാലത്ത് അമീര്‍ ഖുസ്രു ധീരമായ് തന്റെ ആശയം മനുഷ്യ സമഭാവനക്ക് വേന്റി വിനിയോകിച്ചു.അമീര്‍ ഖുസ്രുവുനെ ഇന്റോ-മുസ്ലിം സംഗീതത്തിന്റെ പ്രയോക്താവായ് വേണം കാണാന്‍.തുറ്ക്കി പേര്‍ഷ്യന്‍ സംഗീതത്തെ ഇന്ത്യന്‍ സംഗീതവുമായ് ലയിപ്പിച്ച് ഒരു പുതിയ സംഗീതധാര പണിതെടുക്കാന്‍ ഖുസ്രുവിന്ന് സാധിച്ചു. സംഗീതം ഖുസ്രുവുല്‍ ലയിച്ചിരിക്കുകയായിരുന്നു.കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ പിതാവ് അവനെ ഒരു ദര്വേശിന്റെ അടുത്ത് കൊണ്ടുചെന്നു. അവനെ കണ്ട് ദര്വേശ് പ്രവചിച്ചു 'കുയിലിനേക്കാള്‍ നന്നായി ഇവന്റെ ശബ്ദം പ്രശ്സ്ഥമാകും.
അമീര്‍ ഖുസ്രുവിന്റെ കാലത്ത് സൂഫിസത്തിന്റെ സ്വാധീനം വളരെ കൂടുതലായിരുന്നു.സുല്‍താന്‍മാരുടെ കാവ്യദര്‍ബാറുകള്‍ സാധാരണക്കാരന് പ്രാപ്യമായത് ഇദ്ദേഹത്തിന്റെ കാലത്താണ്‍. 1325 വെള്ളിയാഴ്ച്ച ദിവസം 29ന് ഭാഷയുടെ ദിഷണാശാലി ഈ ലോകത്തോട് വിടപറഞ്ഞു
സംഗീതത്തിന്റെ മാസ്മര ലഹരിയില്‍ കവിതയും ന്രുത്തവും സമന്വയിപ്പിച്ച പേര്‍ഷ്യന്‍ മിസ്റ്റിക് കവി ജലാലുദ്ദീന്‍ റൂമിയെപ്പോലെ ഹിന്തുസ്ത്താനി സംഗീതത്തിന്റെയും ഖവാലിയുടെയും ആത്മാവാണ് അമീര്‍ ഖുസ്രു.

reference:AMEER KHUSRU (Hindi)by SUDHARSHAN CHOPRApublisher: penquin books

6 comments:

യാരിദ്‌|~|Yarid said...

അക്ഷരതെറ്റ് ഒരു പാടൂണ്ട് മാഷെ,തിരുത്തി വീണ്ടും പോസ്റ്റ് ചെയ്യു..:)

ശിവ said...

ഒരു ദിവസം ഓണ്‍ലൈനായി വരൂ. ടൈപ്പിങ്ങും പാരഗ്രാഫ് തിരിക്കലും, ഫോണ്ടു പ്രോബ്ലങ്ങളും പരിഹരിക്കാന്‍ പറഞ്ഞു തരാം.

sivaoncall@gmail.com

സസ്നേഹം,

ശിവ.

ഫസല്‍ said...

പരിചയപ്പെടുത്തലിനു നന്ദി, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സാദിഖ്‌ മുന്നൂര്‌ said...

ഞാന്‍ സ്ഥിരമായി വായിക്കുന്ന ബ്ലോഗാണ്. അക്ഷരത്തെറ്റുകള്‍ വല്ലാത്ത കല്ലുകടിയാകുന്നു. വായിക്കാന്‍ വയ്യ. തിരുത്തിയില്ലെങ്കില്‍ ഞാന്‍ ഇനി വഴി വരൂല. പറഞ്ഞേക്കാ...ശവിയുടെ ഓഫര്‍ ഉടന്‍ സ്വീകരിക്കൂ...

shahir chennamangallur said...

ഇതൊക്കെ എവിടെ ആയിരുന്നു ?...പ്രയാണം എന്ന പേരു മാറി പ്രവാഹം എന്നാക്കുന്നതാണ് നല്ലത് എന്ന് തോന്നി പോകുന്നു .

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അമീര്‍ ഖുസ്രുവിനെ പരിചയപ്പെടുത്തിയതിന്
നന്ദി