Thursday, July 17, 2008

ഒരു രോഗി മരണം വായിക്കുന്നു.

കാന്‍സര്‍ എന്ന മാരക രോഗത്തിന്നു അടിപ്പെട്ടു നീണ്ട രണ്ടു വർഷങൾ . തീഷ്ണമായ പരീക്ഷണങൾ . മരണത്തിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു വന്ന എന്റെ ഭാര്യ ഇന്നും സന്തോഷവതിയായി ജീവിക്കുന്നു. പലരും ഇങിനെ രക്ഷപ്പെട്ടിരിക്കാം. ഇതിലെന്താണു ഒരു പ്രത്യേകത എന്നു നിങൾ സംശയിച്ചേക്കാം.
മരണത്തിന്റെ പടിവാതിലിൽ നിന്നു കൊണ്ടു ജീവിതത്തൊടു വിടപറയാനൊരുങുന്ന ഒരു മനുഷ്യന്റെ മാനസികാവസ്തയെ കുറിച്ചൊന്നു നിങൾ ആലോചിച്ചു നോക്കൂ. അതും ജീവിച്ചു കൊതി തീരും മുമ്പെ.

പലരും ഇപ്പോഴും എനിക്കു വിളിക്കാറുണ്ടു. നിങളുടെ ഭാര്യയുടെ രോഗം എങിനെയാണു ഭേദമായതു. അവർക്കിപ്പോൾ യാതൊരു തകരാറുമില്ലേ ?
യാതൊരു കുഴപ്പവുമില്ലെന്നു പറഞാലും ചിലർക്കു വിശ്വാസം വരില്ല. കീമോ തെറാപ്പി കഴിഞു ഒരു ജീവശ്ശവമായി കിടക്കുമ്പോൾ അന്നു അവളെ ഓപ്പറേറ്റു ചെയ്തിരുന്ന ഡോക്ടർ പറഞിരുന്നതു അങാടിയിൽ പാട്ടായിരുന്നു. കവിഞാൽ ആറു മാസം. പള്ളിപറമ്പിൽ അവൾക്കു വേണ്ടി ഒരു ഖബർ വരെ തയാറാക്കി വെച്ചിരുന്നു. വീട്ടിലുള്ളവരും ഏതു സമയത്തും ഒരു ആംബുലൻസിന്റെ ഹോൺ കാതോർത്തു നിന്നിരുന്നു. വെളുത്ത നിറമുള്ള അവൾ കറുത്തു കരിവാളിച്ചിരുന്നു. പലപ്പോഴും ശ്വാസം വിടാൻ വളരെ പ്രയാസപ്പെട്ടിരുന്നു. കീമൊ തെറാപ്പിയുടെ മരുന്നുകൾ തുള്ളി തുള്ളികളായി അവളുടെ നേർത്ത ഞരമ്പുകളിലേക്കു ഇറ്റിറ്റു വീഴുമ്പോൾ അവൾ ചോദിക്കും
“ ഇതൊക്കെ വെറുതെ എന്തിനാ കയറ്റുന്നതു. ഇനിയെത്ര ദിവസം…?
അവളും ഉറപ്പിച്ചു കഴിഞിരുന്നു. ആറാമത്തെ ഓപ്പറേഷൻ കഴിഞു കിടക്കുകയാണു.
“ ഞാൻ മരിച്ചാൽ നിങൽ വേറെ കല്യാണം കഴിക്കുമോ ? “
“ നീ ഇപ്പോൾ മരണത്തെ കുറിച്ചു ഒന്നും പറയരുത് “
ഇതു പറഞു അവൾ കുറെ നേരം കരയും. കൊച്ചു കുട്ടികളെ പോലെ.
അവളുടെ ആദ്യത്തെ ഓപ്പറേഷൻ നടത്തിയിരുന്ന ബേബി ഹോസ്പിറ്റലിലെ ഡൊക്ടർ ആത്മഹത്യ ചെയ്തു. പ്രഗൽഭനായ ഭിഷഗ്വരനായിരുന്നു.

ആയിരത്തി തൊള്ളായിരത്തി തൊന്നൂറ്റി നാലിലാണു സംഭവത്തിന്റെ തുടക്കം.
വലത്തെ ഇടുപ്പിനു താഴെയായി ഒരു ചെറിയ മുഴ. അതത്ര സാരമാക്കിയില്ല. കാരണം അതു കൊണ്ടു ഒരു പ്രയാസവും അനുഭവപ്പെട്ടിരുന്നില്ല. പുറത്തെക്കു കാണുകയുമില്ല.
നാട്ടിലുള്ള ഒരു സാധാരണ ഡോക്ടറെ കാണിച്ചു. അയാൾ ഒരു സിരിഞ്ജു കൊണ്ടു മുഴയുള്ള ഭാഗത്തു കുത്തി നോക്കി. കുഴപ്പമില്ല നീരൊന്നും കാണുന്നില്ലെന്നും പറഞു. ഞങൾ സമാധാനത്തോടെ തിരിച്ചു പോന്നു.

രണ്ടു മൂന്നു ദിവസം കഴിഞപ്പോൾ മുഴ വലുതാവാനും അവിടെ വേദന കൂടി വരാനും തുടങി. ഭാര്യാവീടു കോഴിക്കോടു തന്നെയാണു. അളിയൻ അറിയപ്പെടുന്ന വ്യവസായ പ്രമുഖനും. അവർ വിവരമറിഞു കോഴിക്കൊടു ബേബി ഹൊസ്പിറ്റലിൽ വേണ്ട ഏർപ്പാടുകൾ ചെയ്തു. അവിടെ നിന്നും മുഴ കണ്ട ഭാഗം കീറിമുറിച്ചു ബയോപ്സിക്കു അയച്ചു. രണ്ടു ദിവസം കഴിഞു ഡോക്ടർ അലക്സാണ്ടർ വിളിച്ചു അളിയനോടു പറഞു : കാര്യങൾ കുഴപ്പമാണെന്നു തോന്നുന്നു. റിസൽട്ട് പൊസിറ്റീവു ആണു. പിന്നീടു എന്നും ടെസ്റ്റുകൾ തന്നെ . സ്കാനിങ്. എന്റെയും സമനില തെറ്റിതുടങിയിരുന്നു.
( Sarcoma malignant ) അവളെ ഈ കാര്യം അറിയിച്ചിരുന്നില്ല. ഉടനെ ബേബിയിൽ നിന്നും ഒരു സർജറി കഴിഞു. ഒരു ചിരട്ടവലിപ്പത്തിൽ മാംസം എടുത്തു മാറ്റി.

ഒരാഴ്ച കഴിഞു കാണും വീണ്ടും ഒരു മുഴ രൂപം കോള്ളുന്നു. മറ്റൊരു ഭാഗത്ത്. ആദ്യം ഒപറേഷൻ ചെയ്ത ഭാഗം മുറിവു ഉണങുന്നുമില്ല. ഡോക്ടർ അലക്സാണ്ടർ അളിയനെ വിളിച്ചു പറഞു. നിങൾ കഴിയുന്നതും വേഗം ബാംഗ്ലൂരിലോ മദ്രാസിലോ പോയി ചികിത്സ നടത്തണം. പിറ്റേദിവസം തന്നെ ബാംഗ്ലൂരിലെക്കു പുറപ്പെട്ടു. അവിടെ ഓൺകൊൾജിയുടെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ …. പിന്നെയും മൂന്നു ഓപ്പറേഷൻ. എല്ലാം പഴയ കീറച്ചാക്കു തുന്നികെട്ടിയ പോലെ . അവിടെ തൊട്ടടുത്തു നിന്നും മലയാളി നേഴ്സുമാർ പറയുന്നതു അവളും കേട്ടു വെറുതെ തുന്നി കെട്ടുക തന്നെ. ഇതൊന്നും രക്ഷപ്പെടുന്ന കേസല്ല.
അന്നും അവൾ കുറെ കരഞു. കരഞു കരഞു തൊണ്ടയടഞു.
“ എനിക്കു സങ്കടം മകളെ കുറിച്ച് മാത്രമാണു.“ അവളെ അന്നു എൽ.കെ.ജി യിൽ ചേർത്തിയ സമയം.
ബാംഗ്ലൂരിലെ ഒരു മാസ കാലത്തെ ചികിത്സക്കു ശേഷം ഞങൾ കോഴിക്കൊട്ടേക്കു തന്നെ മടങി. തീവണ്ടി മാർഗ്ഗമായിരുന്നു മടക്കം. പക്ഷെ വഴിയിൽ വെച്ചു അവൾ വല്ലാതെ പേടിപ്പിച്ചു കളഞു. കൊഴിക്കോടെക്കുള്ള ദൂരം വല്ലാതെ അകന്നകന്നു പൊകുന്നു പോലെ തോന്നി. പനിയും വിറയലും ശക്തമായി. അവൾ പിച്ചും പേയും പറഞു കൊണ്ടിരുന്നു. ഞാൻ ഉറപ്പിച്ചു. ഇവൾ വീട്ടിൽ എത്തുമെന്നു തൊന്നുന്നില്ല.
ഞങൾ തീവണ്ടി സ്റ്റേഷനിൽ നിന്നും നേരെ പോയത് ബേബി ഹോസ്പിറ്റലിലേക്കായിരുന്നു. അവർക്കെല്ലാം അവളുടെ പേർ നല്ല പോലെ അറിയാമായിരുന്നു. എല്ലാവരുമായി വളരെ അടുത്തു പൊയിരുന്നു. ഉടനെ തന്നെ കീമോതെറപ്പി തുടങാൻ തീരുമാനിച്ചു. ഓരോ ദിവസവും അവൾ ക്ഷീണിച്ചു വന്നു. നിറം കരുവളിച്ചു വന്നു. കീമൊതെറാപ്പിയിൽ അവളുടെ മുടിയെല്ലാം കൊഴിഞുപോയിരുന്നു. കുട്ടികളെ കാണാൻ അവൾക്കു ശക്തിയില്ലാതായിരുന്നു. നാട്ടിൽ നിന്നും ബന്ധുക്കളും സുഹ്രുത്തുക്കളും അവളെ കാണാൻ വന്നു കൊണ്ടിരുന്നു. പലസ്ത്രീകളും അവളുടെ മുമ്പിൽ വെച്ചു
തന്നെ അവളുടെ ആയുസ്സ് നിർണയിച്ചു. സംസാരിച്ചു കൊണ്ടീരുന്നു. ഓരൊ ദിവസവും ഞങൾ എങിനെയായിരുന്നു കഴിച്ചു കൂട്ടിയതു പറയാൻ വയ്യ.
അങിനെ ഒരു മാസത്തിലധികമായി കാണും. ഡോക്ടർ പറഞു ഇനി വീട്ടിൽ പൊയി നിൽക്കാം. സൂചിവെക്കാൻ പൊലും ഒരു ഞരമ്പും കിട്ടാത്ത രൂപത്തിൽ അവൾ ശോഷിച്ചു പോയിരുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ചു കൊണ്ടു ഞങൾ വീട്ടിലേക്കു മടങി.
പിന്നീടു ദൈവത്തെ വിളിച്ചു പ്രാർത്തിച്ചു. ചെറിയ മോൾ ഒന്നു വലുതാകുന്ന വരെയെങ്കിലും ഇവളുടെ ആയുസ്സ് നീട്ടി കൊടുക്കേണമേ.
ആയുർവേധവും, യൂനാനിയും മാറി മാറി പരീക്ഷിച്ചു കോണ്ടിരുന്നു.
ഒരു സ്നേഹിതന്റെ ഉപദേശ് പ്രകാരം ത്രിശൂരിലുള്ള പ്രൊഫസർ ഉല്പലാക്ഷ്ന്റെ ഗാന്ധി പ്രക്രിതി ചികിത്സാ കേന്ദ്രത്തിലേക്കു പുറപ്പെട്ടു.
അവിടെയും നാൽ‌പ്പ്തു ദിവസം മണ്ണു തേപ്പും വെയിലു കൊള്ളലും ചികത്സകൾ തുടർന്നു. കുറെയധികം മാറ്റങൾ ഈ ദിവസങളിലും ഉണ്ടായി. കരുവാളിച്ച നിറം പഴയ രൂപത്തിലേക്കു മാറി വന്നു.
തീർത്തും സസ്യഭുക്കായിട്ടായിരുന്നു. തിരിച്ചു വരവു. വേവിച്ച ആഹാരം തീരെ കുറവ്. പച്ചില നീരുകൾ രണ്ടു നേരം. അതിനിടക്കാണു കർണാടകയിൽ ഒരു സിദധ്ൻ പച്ചില മരുന്നു മന്ത്രിച്ചു കൊടുക്കുന്നെണ്ടെന്നു കേട്ടതു. ഒരു സുഹ്രുത്തിനേയും കൂട്ടി കുടകു വഴി അവിടെക്കു യാത്ര പുറപ്പെട്ടു. ഒരു ദിവസത്തെ യാത്രക്കു ശേഷം ആ സ്തലത്തെത്തി. ഒരു മലയാളിയാണു ഈ സിദധൻ. നല്ല ത്തിരക്കായിരുന്നു. കഷായമുണ്ടാക്കി കുടിക്കാൻ ഒരു കൂട്ടൂ മരുന്നു. വിശ്വാസമില്ലെങ്കിലും ഏതു മരുന്നും പരീക്ഷിക്കുകയായിരുന്നു.
റേടിയേഷൻ ചെയ്യാത്തതിനു പലരും എന്നോടു പരിഭവം കാണിച്ചു. ഇനിയും കരിച്ചു കളയാൻ ഞാൻ ഒരുക്കമായിരുന്നില്ല.
മുറിവുകൾ ഉണങി തുടങി. അവളുടെ മൂഖത്തും നേരിയ പുഞ്ചിരി കണ്ടപ്പോൾ എനിക്കും എന്തന്നില്ലാത്ത സന്തോഷം തോന്നി.
അതിനിടയിൽ അവൾ ഒരു ആൺ കുട്ടീയെ പ്രസവിച്ചു. അവളെ ചികിത്സിച്ച ഡോക്ടർ പറഞത്

“ ഇറ്റ് ഇസ് എ മിറാക്കിൾ “ .
നീണ്ട പതിനാറു വർഷങൾ കടന്നു പോയി. മകളുടെ വിവാഹം കഴിഞു.
ഇടക്കു ഞാനവളോട് ചോദിച്ചു “ നീ പടച്ചവനോട് സമർപ്പിച്ച ഹരജി ,പത്തു
ആണ്ടുകളുടേ ആയുസ്സ് നിനക്കു നീട്ടി തന്നിരിക്കുന്നു. “ അതിനപ്പുറവും......
അവളുടെ മരുപടി “ ഇനി മകളുടെ ഒരു കുട്ടിയെ കൂടി കാണാനായി ഒരു മോഹം കൂടീ”
ഒരു വല്യുമ്മയാകണം”

ദൈവമേ നിന്റെ ഓരോ പരീക്ഷണങൾ.

9 comments:

അനില്‍@ബ്ലോഗ് said...

പ്രക്രിതിക്കു ഒരുപാടു ശക്തികളുണ്ടു.അതു ഉപയോഗിച്ചാണു പ്രക്രിതി ചികിത്സ നടത്തുന്നതു. പക്ഷെ പ്രക്രിതി ജീവനം എന്ന പേരില്‍ ചിലര്‍ കട്ടുന്ന കൊപ്രായങ്ങളോടു യൊജിക്കാന്‍ വയ്യ,തീവ്രവാദം പ്രക്രിതി ജീവനത്തിലായാലും നല്ലതല്ല.

Najeeb Chennamangallur said...

പ്രക്രിതി ചികിത്സ പലരും ഇന്നൊരു നല്ല കച്ചവട മാക്കി മാറ്റിയിട്ടുണ്ടു. നാട്ടിലും കാട്ടിലുമുള്ള പല പച്ച മരുന്നുകളുടേ ഔഷധ ഗുണം അപാരം തന്നെയാണു.

അടകോടന്‍ said...

ആധുനിക ശാസ്ത്രത്തെ മാത്രം അന്തിമ വിധിയായി കണക്കാക്കി എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് തളരുന്നവര്‍ ക്ക്, ചിലപ്പോള്‍ കാര്യങള്‍ അതിനപ്പുറത്തേക്കും പോയെക്കാം എന്നറിയുന്നത് ആശ്വാസകരമാണ്.

ശിവ said...

ഒരുപാട് നന്ദിയുണ്ട് ഇതിവിടെ പോസ്റ്റ് ചെയ്തതിന്...


സസ്നേഹം,

ശിവ.

സാദിഖ്‌ മുന്നൂര്‌ said...

നബീബ്ക്കാ, മനസ്സ് വല്ലാതെ പിടച്ചു പോയി.
ഒന്നും എഴുതാന്‍ പറ്റുന്നില്ല.

പ്രസിദ്ധ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍റെ ജീവിതമെന്ന മഹാല്‍ഭുതം പുസ്തകം വായിച്ചിട്ടുണ്ടോ? അത് വായിക്കണം. ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറ്റിക്കളയും. രോഗങ്ങള്‍ അടക്കമുള്ള ജീവിത പ്രതിസന്ധികളെ നേരിടാന്‍ നമുക്ക് പുതിയൊരു കരുത്ത് കിട്ടും.

സാദിഖ്‌ മുന്നൂര്‌ said...

ജീവിതം ഇങ്ങിനെയൊക്കെയാണ്. ഒന്നും നിര്‍ണയിക്കുന്നത് നമ്മളല്ലല്ലോ...

shahir chennamangallur said...

എല്ലാം അറിയാമായിരുന്നു. പക്ഷെ ഇത്ര വിശദമായി ഇപ്പോഴാണ് അറിഞ്ഞത്.
പടച്ചവന്‍ ആണ് യഥാര്ത്ഥ വൈദ്യന്‍ . അവന്‍ തരുന്ന ആയുസ്സിന്റെ നീളം നമ്മുടെ സ്കെയിലില്‍ അളന്നാല്‍ കിട്ടുമോ ?

Kichu & Chinnu | കിച്ചു & ചിന്നു said...

maashe.. valare hridayasparshiyaayi ezhuthiyirikkunnu.. thaangalkkum bhaaryakkum iniyum oru paatu kaalam orumichu jeevikkaanulla bhaagyam undaavatte... valyuppayum valyummayumaayo oru paadu kaalam snehathode kazhiyaan saadhikkatte !!

"Jeevithamenna Athbutham"enna pusthakam vaayichittundo? Dr.VP Gangaadharante anubhavakkurippikalaanu...

ithu vaayichappo aa pusthakam orma vannu....
ee link onnu nokkooo
http://www.maebag.com/details.php?ItemCode=2288&&ItemName=Jeevithamenna%20Athbutham

Bindhu said...

ഏതു ചികിത്സ കൊണ്ടായാലും ഭാര്യ രക്ഷപെട്ടല്ലോ. സര്‍വ്വേശ്വരന്‍ ഇനിയും കൂടെയുണ്ടാകട്ടെ.