Thursday, May 30, 2013

വൈദ്യർ കഥ ````

ഞങ്ങളുടെ നാട്ടിലെ കൊരപ്പൻ വൈദ്യർ മരിച്ചിട്ട്
വർഷങ്ങൾ കഴിഞ്ഞു . കൊരപ്പം വൈദ്യരുടെ വാക്കുകളും തമാശകളും ഇപ്പോഴും ഗ്രമാതിലെ പഴയ തലമുറയിൽ നിറഞ്ഞു നില്ക്കുന്നു.  ഒരിക്കൽ കോരപ്പൻ വൈദ്യര് മകനെ പാരബര്യ തൊഴിലഭി`അഭ്യസിപ്പിക്കുന്നതിനായി അനുജനെ കൂടെ കൂട്ടി . കേളു വെന്നാണ് പേര് .
  ഒരു ദിവസം രാവിലെ കേളുവിനെയും കൂട്ടി കോരപ്പൻ തൊട്ടടുത്ത പ്രദേശമായ കാരശേരിയിൽ ചികിത്സ നടത്താൻ പോയി. വീടുകൾ കയറി ഇറങ്ങി ചികിത്സിക്കുന്ന പതിവ്  അന്നുണ്ടായിരുന്നു .  ഒരു വീട്ടില് കയറിയപ്പോൾ ഒരാള് അവിടെ കലശലായ വയറു വേദന യായി കിടക്കുന്നു.  കൊരപ്പാൻ  അയാളുടെ കൈ പിടിച്ചു നാടി പരിശോധിച്ചു " ചക്ക തിന്നു അല്ലെ ? :
അതെ അതെ . " കൊരപ്പാൻ മരുന്ന് കൊടുത്തു പോരുമ്പോൾ കേള് ചോദിച്ചു
: അല്ല ഏട്ടാ  ങ്ങല്ക്ക് എങ്ങിനെ മനസ്സിലായി അയാള് ചക്ക തിന്നിട്ടുണ്ട് എന്ന് :
എടൊ മടയാ ,  നീ അവിടെ ചക്ക ചവിണിയും ഈച്ചയും കണ്ടില്ല , പിന്നെ കട്ടിലിനു ചുവട്ടിൽ ഒരു മുറി ചക്കയും , അത് കണ്ടാലയാൾ  ചക്ക തിന്നു എന്ന് അനുമാനിച്ചു കൂടെ :
   കുറെ നാൾ കഴിഞ്ഞു  കേളു ഒറ്റയ്ക്ക് ചികിത്സിക്കാൻ പോകാൻ തുടങ്ങി
ഒരിക്കൽ കക്കാട്‌ കടവിന് സമീപം ഒരു വീട്ടില് കയറിയപ്പോൾ ഇതേ പോലെ ഒരു രോഗി  വയറ്റിൽ വേദന തന്നെ > കേള് അയാളുടെ നാടി മിടിപ്പ് നോക്കി ഇടയ്ക്കു കട്ടിലിനു അടിയിലെക്കും  . അവിടെ കണ്ടത് കുറച്ചു വൈക്കോൽ ആണ് ഉടനെ കേളു വൈദ്യർ ചോദിച്ചു :  കുറച്ചു വൈക്കോൽ തിന്നു അല്ലെ ....??? "
   രോഗിയും വീട്ടുകാരും അന്തം വിട്ടു നിന്ന് പോയി . പിന്നെ അവിടെ എന്ത് സംഭവിച്ചു .....?

No comments: