Tuesday, April 29, 2008

മരിക്കാത്ത ഓര്‍മകള്‍......

ബാല്യകാലം മനസ്സില്‍ വരച്ചു വെച്ച നാടിന്‍റെ ഓര്‍മ്മചിത്രങ്ങള്‍ . മാറി മാറി വന്ന വര്ഷവും വേനലും ; എല്ലാം എത്ര പെട്ടന്ന് മാഞ്ഞു പോയി. ചേന്നമംഗല്ലുര്‍ എന്ന എന്റെ ജന്മനാടിന്റെ ആ പഴയകാല ലാന്റ്സ്കാപ്പുകള്‍ മനസ്സില്‍ ഒരു കുളിരായി സൂക്ഷിച്ചു വെക്കുന്നു . ബാല്യകാലത്തിന്റെ ഏറിയ പങ്കും അപഹരിച്ച ഇരുവഴിഞ്ഞി പുഴ ഇന്നു കണ്ണീര്‍ വാര്‍ക്കുമ്പോള്‍ ഒന്നു സമാശ്വസിപ്പികാന്‍ പോലുമാവാതെ ഈ പ്രവാസി ഹൃദയവും തേങ്ങുന്നു. എത്ര എത്ര ചെങ്ങാടങ്ങള്‍ നാളികേരവും തേക്കിന്‍ തടികളുമായി ഇരുവഴിഞ്ഞിയിലൂടെ കല്ലായിലേക്ക് ഒഴുകി. ഓര്‍മകളില്‍ ഇന്നും വിട്ടുപിരിയാനാവാത്ത കൂട്ടുകാരന്‍ ഇരുവഴിഞ്ഞിയുടെ ദാരുണ അന്ത്യം കാണാന്‍ വയ്യ. അയമുട്ടികാക്കയുടെ പീടികയിലേക്ക് കോഴിക്കോട് നിന്നും അരിസാധനങ്ങള്‍ കൊണ്ടു വന്നിരുന്ന മൊയ്ദീന്‍കാക്കയുടെ കഴുക്കോല്‍ ഇന്നു ഇരുവഴിഞ്ഞിയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നില്ല .പകരം ഏതോ നാട്ടുകാരന്റെ വെപ്പുതോണിയില്‍ നിന്നും ആഴ്ന്നുപോകുന്ന കഴ്ക്കോല്‍ ഇരുവഴിഞ്ഞിയുടെ കരളു പറിച്ചു കൊണ്ടുപോവുന്നു. തെയ്യത്തുംകടവിലെ ആലി മോന്റെ ചായക്കും പുട്ടിനും വല്ലാത്ത രുചിയായിരുന്നു .
ഇന്നത്തെ ഹൈസ്കൂള്‍ കുന്നു പഴയ കാലത്തു കണക്കുപറമ്പ് കുന്നായിരുന്നു. കണക്കന്മാര്‍ എന്ന് നാം പറയാറുള്ള ഹരിജനങ്ങള്‍ നേര്ച്ചക്ക് ഉപയോഗിച്ചിരുന്നത് ഈ കുന്നിന്‍പുറത്തെ കാവായിരുന്നു. കുന്നിന്പുറത്തെ പാറപുരത് വന്നിരിക്കാറുള്ള പറമ്പത്തായി പക്ഷികള്‍ , പാറപ്പുറത്തെ വെള്ളകെട്ടുങളില്‍ തലനീട്ടിനില്കുന്ന പേരറിയാത്ത ഒരുപാടു പൂക്കള്‍ . കാവിനുള്ളിലെ ഉത്സവവും തിറയും ,വിശാലമായ കുന്നിന്‍ പുറത്തെ പച്ചപ്പുകളില്‍ അലഞ്ഞു നടക്കുന്ന പശുക്കള്‍. ഈ കുന്നിന്‍ പുറത്തു നിന്നും നോക്കിയാല്‍ താഴെ ചാലിയാരും കൊടിയതൂരും കിഴക്കന്‍ മലകളും കാണാം.

3 comments:

Areekkodan | അരീക്കോടന്‍ said...

അതേ...അനശ്വര ഓര്‍മ്മകള്‍ തന്നെ..

Hashim said...

അല്പം ക്രൂരത ഉളളിലൊതുക്കിയാണെന്കിലും ശാന്തമായൊഴുകുന്ന ഇരുവഴഞ്ഞി ഏതു പ്രവാസിയിലും ഗൃഹാതുരതതതതി്നെറ നൊന്പരമുണറ്തതും.

ഫസല്‍ ബിനാലി.. said...

ഗൃഹാതുരത..വല്ലാത്തൊരു മണവും രുചിയുമാണതിന്..