Thursday, January 15, 2009

സ്വപ്നങ്ങളുടെ ശവകല്ലറ

ഇമ്മിണി വലിയൊരു നാടകമാണല്ലോ ജീവിതം. ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത നാടകം. ജീവിതമെന്ന ഈ നാടകത്തിൽ എന്തെല്ലാം വേഷങ്ങൾ നം പകർന്നാടുന്നു. എത്രയെത്ര കഥാപാത്രങ്ങൾ വരുന്നു കണ്ടുമുട്ടുന്നു പരിചയപ്പെടുന്നു. ചിലർ പെട്ടെന്നു തന്നെ പിൻ വാങ്ങുന്നു. അതിനിടയിൽ നമ്മിൽ പലരും ഒരു ജീവിത പങ്കാളിയെ കണ്ടെത്തുന്നു. ഇന്നാർക്കു ഇന്നാരെന്നു എഴുതി വെച്ചല്ലൊ ദൈവം കല്ലിൽ. കല്യാണത്തിന്റെ തലെ ദിവസം ഗ്രാമത്തിലെ പണപ്പയറ്റു നടക്കുന്ന മക്കാനിയിൽ നിന്നും കേട്ട ഒരു ഗാനം ദേവദാസൻ ഓർക്കുകയായിരുന്നു.
ഒന്നിച്ചു പല രംഗങ്ങളിലും ഒത്തുകൂടിയവർ അരങ്ങത്തു നിന്നും ഒരിക്കലും കാണാൻ കഴിയാതെ വേർപിരിയുന്നു. വേർപാടിലും ഓർമകളുടെ പച്ച തുരുത്തുകൾ മനസ്സിൽ സൂക്ഷിച്ചു വെക്കാൻ മാത്രം വശ്യതയുള്ള കഥാപാത്രങ്ങൾ. ഓരൊ രംഗവും ഓരോ വേർപ്പാടിനുള്ളതാണൊ? പിരിഞു പോകും നമുക്കിനിയിക്കഥ മറക്കുവാനേ കഴിയൂ.....
ആലിൻ തറയിലെ അമ്പലക്കുളത്തിൽ എന്നും രാവിലെ ക്രിത്യ സമയത്തു ചന്ദനം തേച്ചു കുളിക്കാനെത്തുന്ന നമ്പ്യാരുടെ മകൾ . നീണ്ട തലമുടിയും തിളക്കമുള്ള കണ്ണുകളും. പ്രണയത്തിന്റെ ആദ്യാക്ഷരങൾ മനസ്സിൽ കോറിയിട്ട കാലം. ദൈവദാസൻ വളപട്ടണത്തു താമസിക്കുന്ന കാലത്തു പരിചയപ്പെട്ട ശാഹുൽ. ഈർച്ചമിൽ ഓഫീസിലിരുന്ന് മുതലാളി ഹാജിയാരെ കുറിച്ച് കഥകളെഴുതി കയ്യെഴുത്തു മാസികയിൽ നിറഞ്ഞു നിന്ന ശാഹുൽ. പോലീസ് സ്റ്റേഷൻ അടുത്തു താമസിച്ചിരുന്ന ,ഹാഷിം ഇംഗ്ലീഷ് പഠിക്കാൻ എപ്പൊഴും ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചു നടക്കുന്നതോർക്കുന്നു. ഒരു ദിവസം അവനും ദുബായിലേക്കു പോയി.
അവിടെ വെച്ചാണു ലതയെ പരിചയ പ്പെടുന്നതു. നീണ്ടു മെലിഞ്ഞ പെൺകുട്ടി. വിവാഹ പ്രായം ഒക്കെ കഴിഞ്ഞിട്ടുണ്ട്. അവൾ തന്റെ നീളം കാരണം വലിയ മാനസിക പ്രയാസത്തിലായിരുന്നു. മലയാള നാടു എന്ന വാരികയിൽ കഥകൾ എഴുതിയിരുന്ന ലത വിൻസന്റും ദൈവദാസന്റെ മുമ്പിൽ നിന്നും ഒരിക്കൽ അപ്രത്യക്ഷയായി.
അവളൊടൊപ്പം ക്ലാസിലുണ്ടായിരുന്ന സൌമിനിയെന്ന പെൺകുട്ടി. പാലോട്ടുവയലിൽ നിന്നും അഴീക്കൊട് പോകുന്ന വഴിയിൽ എവിടെയോ ആണു വീടെന്നു ദൈവദാസൻ ഓർക്കുന്നു. അവളും പഠനം നിർത്തി . വിവാഹം കഴിഞ്ഞ ശേഷം അവൾ അമേരിക്കയിൽ സ്തിര താമസമായി. പോകുമ്പോൾ അവളും ദേവദാസനെ നോക്കി കണ്ണു നനച്ചു.
രണ്ടു വർഷത്തെ വളപട്ടണത്തെ ജീവിതം അവസാനിപ്പിച്ചു ദേവദാസൻ അന്നം തേടി പോയത് പിന്നെ പാലക്കാട്ടേക്കായിരുന്നു.
അവിടെ ഒരു ട്യുട്ടോറിയൽ കോളെജ് നടത്തുകയായിരുന്നു. കൂട്ടത്തിൽ ഉർദു അദ്യാപകർക്കുള്ള ഹയർ പരീക്ഷയിൽ ക്ലാസുകളും നടത്തിയിരുന്നു. ഇരുപതോളം പെൺകുട്ടികളും പതിനാലോളം ആൺകുട്ടികളും. ആ ക്ലാസിൽ വെച്ചാണു സഫിയ എന്ന പെൺകുട്ടിയുടെ മനസ്സിൽ ദൈവദാസൻ കുടിയിരിക്കുന്നത്. അവളുടെ കോപ്പി പുസ്തകത്തിൽ ഗാലിബിന്റെ പ്രേമാതുര വരികൾ എഴുതി കൊടുത്തു. ദേവദാസൻ അങിനെ അങിനെ അവളെ ശരിക്കും കാമിച്ചു പോയി. കൂട്ടു കാരികൾ അവളെ കളിയാക്കി. : മാഷിന്റെ പുന്നാര മോൾ സഫിയ : ചുമരുകളിൽ ആൺകുട്ടികൾ എഴുതാൻ തുടങ്ങി.
ഒരു ദിവസം സഫിയയുടെ സഹോദരൻ തൊഴിലാളി നേതാവ് ദൈവദാസനെ തിരക്കി കോളേജിൽ വന്നു. കൊമ്പൻ മീഷ തടവി അയാൾ പറഞു” എവിടെ പെങ്ങളേ പിന്നാലെ കൂടിയ മാഷ്. ?
ഭാഗ്യം ദേവദാസൻ അന്നു വന്നിട്ടില്ലായിരുന്നു. പിന്നെ സഫിയ കോളെജിൽ വന്നില്ല. ഒരു മാസം കഴിഞ്ഞു കാണും അവൾ വന്നതു ഒരു കല്ല്യാണ കത്തുമായിട്ടായിരുന്നു.
“ മാഷ് എന്തായാലും കല്യാണത്തിനു വരണം “ അവളുടെ കണ്ണുകളിൽ നനവ്വുണ്ടായിരുന്നു.
“ ആരാ സഫിയ വരൻ ? “ ഒരു ഗൾഫു കാരനാ. അയാളെ എനിക്കു ഇഷ്ടമില്ല. ഇക്ക വലിഅ ദേഷ്യത്തിലാ. “ എന്നെ ഒരു പാടു തല്ലി , കൊന്നു കളയുമെന്നു താക്കീതും. “ ഞ്ഞാൻ ഒരു പെണ്ണല്ലെ എന്റെ വാകിനു എന്തു വില? “
ദേവദാസനു ആരു കാണാതെ കണ്ണു തുടച്ചു. ......
പാലക്കാടെ ചൂടുള്ള പകലുകള്‍ നീണ്ടു പരന്നു കിടക്കുന്ന വയലുകൾക്കിടയിലെ മൺ തിട്ടയിലെ ഓലമേഞ്ഞ വീടുകള്‍ . കവി രാമചന്ദ്രൻ. ക്രിഷി ഒഫീസർ. ........
പിന്നീടു പാലക്കാടൻ ജീവിതം നേരെ പറിച്ചു നട്ടതു ഗൾഫിലെക്ക്. ദേവദാസൻ എവിടെയും ഉറച്ചു നിന്നില്ല. നാട്ടിലെക്കു തന്നെ തിരിച്ചു വന്ന ദേവദാസൻ ഒരു ദിവസം വീണ്ടും പാലക്കാടെക്കു പോയി. കാവശേരിയും അത്തി പൊറ്റയും കാണാൻ. എന്നാൽ മനസ്സ് നിറയെ സഫിയ ഉണ്ടായിരുന്നു.

“ അല്ലാ ഇതാരാ നമ്മുടെ മാഷല്ലെ ? ഇതു ചോദിച്ചത് റാവുത്തർ സൈദു , ചായ മക്കാനിക്കാരൻ.
സുഖം തന്നെ യല്ലെ ? മാഷെ .. ഇവിടെ പഠിച്ച ഒരു കുട്ടിയില്ലെ സഫിയ .. കഴിഞ്ഞ കൊല്ലം അതു തൂങ്ങി ചത്തു. അന്ന് നിങ്ങൾ ഇവിടെ ഇല്ലാത്തതും നന്നായി. ഒരു വർഷം ഗൾഫിൽ തന്നെയായിരുന്നു.

ദേവദാസൻ പിന്നെ പാലക്കാടു നിന്നില്ല. മനസ്സ് നിറയെ സഫിയ . പാലക്കാടും അത്തിപൊറ്റയും തരൂരും സ്വപ്നങ്ങളുടെ ഒരു ശവകല്ലറയായി മനസ്സിൽ സൂക്ഷിച്ചു കൊണ്ട് ദെവദാസൻ മടങ്ങി.

3 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇത് യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമുള്ള കഥയാണോ മാഷെ?

Unknown said...

theerchayaayum, rakthna churukkam maathram. thanks kichuandchinnu

Unknown said...

theerchayaayum, rakthna churukkam maathram. thanks kichuandchinnu