Sunday, January 25, 2009

വേറിട്ടൊരു കാഴ്ച

ഇന്നലെ ടി വി യില്‍ കുറെ പെണ്‍പിള്ളേരെ ഒരു കൂട്ടം യുവാക്കള്‍ ഓടിച്ചിട്ട് തല്ലുന്നു. മംഗലാപുരം ആണ് രംഗവേദി. ക്ഷുഭിത യൌവനം ഇന്ത്യന്‍ പാരമ്പര്യത്തിന് നിരക്കാത്ത കാഴ്ചകള്‍ കണ്ടു. സ്ത്രീകള്‍ മദ്യ ശാലയിലും ക്ലബ്ബിലും പോയി മദ്യപിക്കുകയോ ? ആര്‍ക്കാണ് ഇതു സഹിക്കാന്‍ കഴിയുക.

തെറ്റും ശരിയും വേര്‍തിരിക്കുമ്പോള്‍ ഇന്ത്യന്‍ പാരമ്പര്യം നാം എന്തോക്കയാണെന്ന് ഈ രാജ്യത്തെ പെണ്‍കിടാങ്ങളെ പറഞ്ഞു മനസ്സിലാക്കണം. ഇന്ത്യന്‍ പാരമ്പര്യത്തെ സ്ത്രീകള്‍ മാത്രം സംരക്ഷിച്ചാല്‍ മതിയോ ? ഇങ്ങിനെയും സ്ത്രീ പക്ഷ വാദികള്‍ ചോദിച്ചേക്കാം .

സ്ത്രീകളുടെ നേരെ പുരുഷന്മാര്‍ നടത്തുന്ന അതിക്രമങ്ങള്‍ , സ്ത്രീയെ കച്ചവട വസ്തുവാക്കി വിപണി നടത്തുന്ന കുതന്ത്രങ്ങള്‍ ഇതൊക്കെ ഇന്ത്യന്‍ സംസ്കാരത്തിന് വിരുദ്ധമല്ലേ ?

ഈ ഒരു ആക്രമണ രീതി ശരിയായില്ല . ഇതു രാജ്യത്തെ താലിബാനിസത്ത്തിലേക്ക് കൊണ്ടുപോകലാണ്. കാശ്മീരില്‍ ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ തെരുവില്‍ നേരിടുകയും തല

മൊട്ട യടിക്കുകയും ചെയ്യുന്നത് മനുഷ്യത്വത്തിനു ചേര്‍ന്നതല്ല എന്ന് നമുക്കു പറയാന്‍ ..കഴിയുമോ ? അവരും ഇതൊക്കെ ചെയ്യുന്നത് സാംസ്കാരിക പാരമ്പര്യത്തെ സംരക്ഷിക്കുകയാണ് പോല്‍ ?

സംയമാനതിന്റെയും സഹിഷ്ണുതയുടയും വഴിയാണ് പാരമ്പര്യ വാദികള്‍ മനസ്സിലാക്കേണ്ടത് . മറ്റുള്ളവ തീവ്ര വാദമാണ് . അത് ഫാസിസതിലെക്കുള്ള വഴിയാണ്. പെണ്‍കുട്ടികള്‍ മദ്യപിക്കരുത് ,ആണ്‍കുട്ടികള്‍ക്ക് ആവാം എന്നത് പുരുഷ മേധാവിത്വ സ്വരമാണ് . നിങ്ങളുടെ അഭിപ്രായങ്ങള്‍

കുറിക്കുക .

3 comments:

manu said...

നല്ല ഒരു ചിന്ത ആണ്

മൃദുല്‍രാജ് said...

അവന്മാരുടെ ഉദ്ദേശം വേറെയാ.. ആരെയും നന്നാക്കാനൊന്നുമല്ല. തീവ്രവാദം തന്നെ. ബി.ജെ.പി ഭരിക്കുന്നു എന്ന ഹുങ്കും ഉണ്ട്. മുസ്ലിം യുവാക്കളുടെ കൂടെ അടുത്തിടപഴകി എന്നാണ് ഒരാരോപണം.. പിന്നെ ഡാന്‍സ്, വസ്ത്രധാരണം...

ഷിനോ .. said...

ഇതില്‍ തെറ്റ് തിരുത്തുക എന്ന നല്ല ഉദ്ദേശം അല്ല ...മറ്റെന്തോ ആണ്.

പിന്നെ സ്ത്രീകളെ പരസ്യമായി തല്ലി ചതക്കുന്നതും സംസ്കാരത്തിന് നിരക്കുന്നതാണോ?