Sunday, July 13, 2008

നായ പറിച്ചു പോയി .

കോപ്പുണ്ണി എന്ന മനുഷ്യന്‍ ഗ്രാമത്തിലെ ആദ്യത്തെ തുന്നല്കാരനാണ്. കോപ്പുണ്ണി എല്ലാവര്ക്കും കുപ്പായം തുന്നികൊടുക്കുമെങ്കിലും അയാള്‍ ഒരിക്കുലും ഒരു കുപ്പായമിട്ട് കണ്ടിട്ടില്ല. തുന്നല്‍ പണി കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം തന്റെ ഹാര്മൊണിയ
വായിച്ചിരിക്കും . ചിലര്‍ പറയാറുള്ളത് സരിഗമ കോപ്പുണ്ണിഎന്നാണ്. കോപ്പുണ്ണിയുടെ മകള്‍ സ്കൂളിലെ പാട്ടുകാരിയാണ് . സാഹിത്യസമാജം
നടക്കുമ്പോള്‍ കോപ്പുണ്ണിയുടെ മകള്‍ കമലയുടെ ഒരു പാട്ടില്ലാതെ വരില്ല.
കോപ്പുണ്ണി പറഞ്ഞതാണ് നായ പറിച്ചുപോയെന്ന് .
തന്റെ പറമ്പില്‍ കോപ്പുണ്ണി കുറച്ചു കപ്പ കൃഷി ചെയ്തിരുന്നു . നായ്ക്കള്‍ വന്നു കന്നി മാസത്തില്‍ വേര് പിടിച്ചു വരുന്ന എല്ലാ കമ്പുകളും ഇളക്കിയിട്ട് . രാവിലെ വന്നപ്പോള്‍ കോപ്പുണ്ണി കണ്ടകാഴ്ച . കോപ്പുണ്ണി കുറെ ഹാര്‍മോണിയം വായിച്ചിരുന്നു. പിന്നെ തന്റെ പീടിക തിണ്ണയില്‍ ഇരുന്നു മിഷനില്‍ സൂചി കോര്‍ത്തു കൊണ്ടിരിക്കുമ്പോഴാണ് എവറസ്റ്റ് മമ്മദ് കുട്ടി അവിടെ എത്തുന്നത്. ൧ ൨ ൩ ൩ കുട്ടിയോട് കോപ്പുണ്ണി വിഷമത്തോടെ പറഞ്ഞു " എന്ത് പറയാനാ പൂള മുഴവന്‍ നായ പറച്ച് പോയി. " ഇപ്പോള്‍ പിടി കിട്ടിയോ 'നായ പറിച്ചു കഥ .
ഒരു പാട് സംഭവങൾക്കു സാക്ഷിയായി ആ തിണ്ണയും ആ തിണ്ണയിലിരുന്ന കോപ്പുണ്ണീയും എവറസ്റ്റ് മമ്മദ് കുട്ടിയും മറ്റും കടന്നു പോയിട്ടു എത്രയോ കൊല്ലങളായി.
അതിനിടക്കു ഒരിക്കൽ ഞാനും ഗുൽഫിലേക്കു പോയി. അവിടെയും ഗ്രാമവസികൽ ഒരു കൂട്ടയ്മക്കു രൂപം നൽകിയിരുന്നു. അവർ മാസത്തിലൊരിക്കല് ഒന്നിച്ചു കൂടും. ഒരു പരിപാടിയിൽ ഗ്രാമത്തിനെ ബന്ധപ്പെടുത്തി കൊണ്ടു ഒരു ക്വിസ്സ് ഉണ്ടായിരുന്നു.
അതിലെ ഒരു ചോദ്യം.
ഗ്രാമത്തിലെ ചില വീടുകൽക്കു ഗുഹ്യസ്താനവുമായി പേരിനു ബന്ധമുണ്ടു അതു ഏതെല്ലാമാണു ?
1. മുട്ടേത്ത്
2.കൊടക്കാട്ട്
3. കുണ്ട്യൊട്ട്
ഇന്നും ഈ പേരിലുള്ള മൂന്നു വീടുകളുണ്ടു ഈ കോച്ചു ഗ്രാമത്തിൽ. ഈ പേരിന്റെ വേരു തെടി പോയിട്ട് ഒരു പിടിയും കിട്ടിയില്ല.
ഈ കൊച്ചു ഗ്രാമം ഇനിയും ചിരിക്കാൻ എന്തെല്ലാം വക തരുന്നു...

4 comments:

Unknown said...

ഇങ്ങനെ രസകരമായ പെരുകള്‍ ചില സ്ഥലങ്ങളില്‍
കേള്‍ക്കാം
ഹൈറെഞ്ചില്‍ ഒരു സ്ഥലത്ത്
വീടിന് ഒരോ രാജ്യത്തിന്റെ പേരാണ്
ഇങ്ങനെ ആമേരിക്കാ‍ാന്നും റഷ്യാന്നും ഇന്‍ഡ്യാന്നും ഒക്കെ പേരുള്ള കുറെ വീടുകള്‍ ഉള്ളതായി കേട്ടിട്ടുണ്ട്.
രസകരാമായ കുറിപ്പ്
നജീബ്ക്കാ

തറവാടി said...

:)

Unknown said...

koppunniye anusmarichathu nannayi

ഒരു സ്നേഹിതന്‍ said...

എനിക്കുമറിയാം ഒരു കൊപ്പുണ്ണിയെ പക്ഷെ പേരില്‍ കുറച്ചു മാറ്റമുണ്ട്, താവുണ്ണി എന്നാണു, പഴയ തുന്നല്‍കാരന്‍...