Tuesday, July 29, 2008

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു ....

വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകാന്‍ വണ്ടി കയറിയത്. പ്രവാസത്തിന്റെ തീവ്രമായ ജീവിതാനുഭവങ്ങള്‍ അന്നുമുതല്‍ ആരംഭിക്കുകയായി .
ഗര്‍ഭിണിയായ ഭാര്യയുടെ കരഞ്ഞുകലങ്ങിയ കണ്ണുകളായിരുന്നു മനസ്സു നിറയെ .ബോംബെ മഹാനഗരം ഈ മനസ്സു വായിച്ചു കാണും. എവിടെ ചെന്നാലും ഒരു ഗാനം എന്നെ പിന്തുടര്‍ന്നു കൊണ്ടിരുന്നു .

ജാത്തെ ജത്തെ യെ തോ ബത്ത ദോ

ഹം ജിയെ തോ കിസ് കെ ലിയെ ......

പോകുമ്പോള്‍ അവള്‍ ചോദിക്കുന്നു ഞങ്ങള്‍ ആര്‍ക്കു വേണ്ടി ജീവിക്കുന്നു. ???

പ്രവാസത്തിന്റെ തീവ്രാനുഭവങ്ങളില്‍ കുളിര് കോരിയിടുന്നു വരികള്‍

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നലുകലോലപുരയുന്ടു ....

അതില്‍ നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ .....

കുറെ നാളുകൾക്കു ശേഷം ഒരു കത്തു വന്നു.... അപ്പൊഴും ഒരു ഗാനം ഉണ്ടയിരുന്നു

എനിക്ക് ചൊല്ലാന്‍ ....ചുടു മണല്‍ കാറ്റിന്റെ സംഗീത അകമ്പടിയും .

ചിട്ടി ആയി ഹെ വതനു സെ .....ബടി ദിനൊം കി ബാദ് .....

പ്രവാസ ജീവിതാനുഭവങളെ സുന്ദരമായ വരികളിൽ കോർത്തിണക്കിയ കവി ഭാവനകൾക്കു നന്ദി..

7 comments:

Unknown said...

എത്രയും ബഹുമാനപ്പെട്ട എന്‍റെ പ്രിയ

മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്..

ഫസല്‍ ബിനാലി.. said...

കവി ഭാവനകള്‍ക്കൊപ്പം തന്നെ അത് കേള്‍ക്കുന്നവന്‍റെ, ആസ്വദിക്കുന്നവന്‍റെ മാനസികാവസ്ഥ ആ വരികളെയും കവിഭാവനയേയും ഏഴുനില പന്തലിലേക്കാനയിക്കും. ഉറപ്പിച്ചു തന്നെ പറയാനാകും ചിട്ടീ ആയീ ഹെ, നാളികേരത്തിന്‍റെ നാട്ടി.. തുടങ്ങിയ ഗാനങ്ങള്‍ അതിന്‍റെ ഭാവം ഉള്‍ക്കൊണ്ട് ആസ്വദിച്ചുട്ടുണ്ടാവുക കേരളത്തില്‍ ജീവിക്കുന്നവനേക്കാള്‍ പുറം നാട്ടില്‍ കുറച്ചു നാളെങ്കിലും ജീവിച്ചിട്ടുള്ളവനാകും

ആശംസകള്‍ നജീബ്ഭായ്

Sreejith Panickar said...

അതിമനോഹരമായ പോസ്റ്റ്. ഒരു പ്രവാസി അല്ലെങ്കിലും അതിലെ ഗൃഹാതുരത അനുഭവവേദ്യമായി.

Kichu & Chinnu said...

maashe, thanks for the comment.
pinne aa bookinte kaaryam, that is jeevithamenna athbutham which are the experiences of a famous cancer therapist Dr.V.P.Gangadharan, written by k.s. aniyan. DC books aanu publication. around 70Rs aanu vila...
aa link had the books front cover.. that is all... ippo enikkum kittunnilla... sorry for the english.. keyman not working
--Kichu

രസികന്‍ said...

പോകുമ്പോള്‍ അവള്‍ ചോദിക്കുന്നു ഞങ്ങള്‍ ആര്‍ക്കു വേണ്ടി ജീവിക്കുന്നു. ???

നല്ല വരികൾ നജീബ് ബായ് ...

ആശംസകൾ

Unknown said...

thank you for your information kichu. i will buy it from dc books.

thanks again

Unknown said...

thanks
sadik, fasal, sreejith, kichu and anp...

അക്കരെ നിക്കുമ്പോൽ ഇക്കരെ ആ നാളികേരത്തിന്റെ നാട് വല്ലാത്ത ഒരു ഓർമ കാലം.
ഇന്നു ഇവിടെ എന്നെ വേദനിപ്പിക്കുന്ന കാര്യം
പച്ച പിടിച്ചു നിന്നിരുന്ന നെൽ‌പ്പാടങ്ങൽ എവിടെ പോയി ???
നെൽ‌പാടങ്ങളോ അതോ വാഴപ്പാടങ്ങളോ ???
ലാഭം അതേ നമുക്കു വേണ്ടൂ.