ബോധം തെളിഞ്ഞു. ആശുപത്രിയില്‍ നിന്നും വിട്ടു പോരുമ്പോള്‍ ആ മുഖത്ത് നിറയെ പ്രതീക്ഷകള്‍ ആയിരുന്നു. അല്പം വിശ്രമം മാത്രം മതിയെന്നായിരുന്നു അവന്‍ കണക്കാക്കിയത്. പക്ഷെ ദൈവം മറ്റൊന്നായിരുന്നു കണക്കു കൂടിയത് .
അന്ന് രാത്രി വീട്ടില്‍ പോയി അവന്‍ വീണ്ടും ബോധ രഹിതനായി . പിന്നെ അവന്നു ഒരിക്കലും ഉണരാന്‍ കഴിഞ്ഞില്ല. അവന്റെ ദാമ്പത്യ ജീവിതം ഒരു മഹാ പരാജയം ആയിരുന്നു. അതെന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. ഞാന്‍ അന്ന് ഒരു കഥ എഴുതി ഗള്‍ഫില്‍ ഒരു സോവനീരില്‍ പ്രസിദ്ധീകരിച്ചു. പക്ഷെ അത് സത്യമായി തീര്ന്നു. അവന്‍ പറഞ്ഞു തീരാതെ വിട ചൊല്ലി. ആശുപത്രി വിട്ടു വന്ന പിറ്റേ ദിവസം ഞാന്‍ അവനുമായി കുറെ നേരം സംസാരിച്ചിരുന്നു .ഗള്‍ഫിലെ ജീവിതം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇവിടെ വന്നു സര്‍വീസില്‍ ചേരാന്‍ തീരുമാനിച്ചതായിരുന്നു. നായര്കുഴി ഹൈസ്കൂളില്‍ നിന്നായിരുന്നു ലീവെടുത്തത് . പിന്നെ പൊട്ടിപോയ ദാമ്പത്യ ജീവിതത്തിനു പുതിയൊരു മുഖം നല്‍കാന്‍ ഒരുങ്ങുകയായിരുന്നു മുനീര്‍. പ്രേമ വിവാഹത്തിന്റെ ബാക്കി ജീവിതം കൈപ്പുനീര്‍ മാത്രമായിരുന്നു. അന്ന് ഇവിടെ മുനീര്‍ സോഫിയ വിവാഹം ഒരു പാടു വിവാദം വിളിച്ചു വരുത്തിയിരുന്നു.
തലച്ചോര്‍ പോട്ടിപോയോ ? എന്തായാലും മുനീര്‍ പോയി എന്നത് സത്യം . വീണ്ടും ചീനി ചോട്ടില്‍ തളിര്‍ത്ത ഒരു പ്രണയം അതിന്റെ ദുരന്ത മുഖം ബാക്കി വെച്ചു..... ഇരുവഴിഞ്ഞി പുഴ എത്ര പ്രണയങ്ങള്‍ക്ക് സാക്ഷിയായി .മുന്നൂരാനെ അറിയില്ലേ ബ്ലോഗന വഴി പ്രണയത്തിന്റെ പഴയ വഴിയിലൂടെ ചീനിമര ചുവട്ടില്‍ നമ്മെ കൈ പിടിച്ചു കൊണ്ടു പോയ കഥകള്‍ . കഥകള്‍ക്ക് മരണമില്ല . ആഴമുള്ള പ്രണയങ്ങള്‍ക്കും . ചീനിമരം തെയ്യത്ത്കടവതിനടുത്താണ് . അന്നത്തെ മഴയില്‍ പുഴയില്‍ വെള്ളം കയറി . മൊയ്ദീന്‍ മാത്രമല്ല എന്റെ ഒരു കൂട്ടുകാരന്‍ ഹുസൈനും അന്നു പുഴ വെള്ളം കൊണ്ടു പോയി . അവനും ഒരു പാടു നേരം ഈ ചീനി മര ചോട്ടില്‍ ആയിഷയെ കാത്ത് ഇരുന്നിട്ടുണ്ട് .
പ്രണയ ത്തിന്റെ , പ്രതീകമായി ഒരു കൊചു താജ്മഹൽ ഈ ചീനി ചുവട്ടിൽ ഉയർന്നു വന്നിട്ടുണ്ട്.
2 comments:
ഇവിടെ ഈ ചീനിചുവട്ടിൽ ഒരു പ്രണയ സാഫല്യത്തിനു സ്മാരകം ഉയർന്നു കഴിഞു. മുനീറും ഇവിടേ വെച്ചാണു പ്രനയതിന്റെ ഹരിശ്രീ കുറിച്ചത്. ലൊവെർസ് പൊയിന്റ് ആയി മാറിയ ഈ പ്രദേശം പൊറ്റക്കാടും തിരഞെടുതു ഒരു നാടൺ പ്രേമത്തിനു....
നജീബ്ക്കാ,
മുനീര്‍ മാഷെ ഇവിടെ അനുസ്മരിച്ചത് നന്നായി.
എന്‍റെ മക്കള്‍ എംബസി സ്കൂളിലാണ് പഠിക്കുന്നത്. സ്കൂളില്‍ ചെല്ലുന്പോഴൊക്കെ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. ഇവിടെ വന്ന ശേഷമാണ് ഞങള്‍ സുഹൃത്തുക്കളായത്.
വല്ലാതെ വേദനിപ്പിച്ചു ഈ വിയോഗം.
Post a Comment