Monday, February 21, 2011
ഈ കടവും കടന്നു......
ഇരുവഴിഞ്ഞിയുടെ ഇരട്ടപെറ്റ മക്കളെ പോലെ രണ്ടു ഗ്രാമങ്ങള്‍ കൊടിയത്തൂരും ചെന്നമംഗല്ലൂരും . അവര്‍ക്കിടയിലെ കടത്ത് മാര്‍ഗം തെയ്യത്തും കടവ്. ചരിത്രത്തിലൂടെ ഒരു പാട് പേര്‍ ഈ വഴി കടന്നു പോയി. ഇരു ഗ്രാമത്തിലെയും ജനതയ്ക്ക് എത്രയോ ബാല്യ കാല ഓര്‍മ്മകള്‍ സമ്മാനിച്ച കടവ് തോണിയും മറവിയുടെ ആഴങ്ങളില്‍ ഊളിയിട്ടു പോകും. എങ്കിലും നമ്പുതോടിക കൊയസ്സന്‍ മാസ്റ്റര്‍ക്ക് ഈ കടവ് എന്നും വേദനയുടെ ഒരു തീപൊരി ഓര്‍മകളില്‍ ബാക്കി വെക്കും. പ്രിയ മകനെ ഇരുവഴിയുറെ കഴങ്ങള്‍ കൊണ്ടുപോയി. എന്റെ സുഹൃത്ത് ഉള്ളാട്ടില്‍ ഉസ്സന്‍ സുന്ദരനായ ആ ചെറുപ്പക്കാരന്‍ ഇപ്പോഴും പുഞ്ച്ജിരിച്ച്ചു കൊണ്ടു തോണി കാത്തിരിക്കുന്നത് ഞാന്‍ മനസ്സില്‍ കാണുന്നു . കൌമാരത്തിലെ കൂട്ടുകാരുടെ പ്രേമ ചാപല്യങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും. ഇരുവഞ്ഞിയുടെ പുത്രന്‍ എന്ന് തന്നെ പറയാവുന്ന , ബീ പി മൊയ്തീന്‍ ജല സമാധിയായി. മൊയ്ദീന്‍ -കാഞ്ചന പ്രേമ ബന്ധം ഇരുവഴിഞ്ഞിയുടെ ഇതിഹാസം തന്നെയായി. തീവ്രമായ ഒരു പ്രണയ ബന്ധം . ഷാജഹാനെയും മുംതാസിനെയും തോല്പിച്ച പ്രനയാതുരത . ഈ കടവില്‍ ഇത്തരത്തില്‍ എത്ര എത്ര പ്രണയങ്ങള്‍ മൊട്ടിട്ടു . തെയ്യത്തും കടവ് തോണിക്കാരന്‍ ഓര്‍മകളുടെ ചെപ്പു തുറന്നാല്‍... ഇരുവഴിഞ്ഞിയുടെ തീരങ്ങളിലൂടെ യാത്ര തീര്‍ത്ത യാത്ര ... എരുന്തു തോണിയും , നാളികേര ചങ്ങാടങ്ങളും ധനു മാസ കുളിരില്‍ കാലത്ത് കുളിച്ചു പോവുന്ന വെള്ള കാച്ചിയുടുത്ത മാപ്പിള പെണ്ണുങ്ങള്‍ . ഇരുവഴിഞ്ഞിയും കടവുകളും സജീവ മായി നില കൊണ്ട ആ നാളുകള്‍. എല്ലാം മാറി കൊണ്ടിരിക്കുന്നത് അല്പം വേദനയോടെ നോക്കി കാണുന്നു.
ഈ പുഴയോരത്തു ഒരു വയോദികന്‍ ജീവിച്ചിരുന്നു. അദ്ദേഹതിന്റെ ജല്പങ്ങനങ്ങള്‍ ഈ ഗ്രാംത്തിന്റെ കാതുകളില്‍ ഇപ്പോള്‍ മുഴങ്ങി കൊണ്ടിരിക്കുന്നുണ്ടാവും. മശ്രിക്കില്‍ നിന്നും മഗിബിലേക്ക് ഒരു പാലം കെട്ടേണ്ടെ ? മാനെ.. കുട്ട്യെ... എന്ന് വിളിചു അയാള്‍ പറഞു പോയതു , ഒരു പക്ഷെ നാറാണത്തു ഭ്രാന്തനെ പോലെ ദിവ്യവല്‍കരിചിരുന്നെങ്കില്‍ ഒരു വംബന്‍ ജാറത്തിനുള്ള സ്കോപ് ഈ ഗ്രാമത്തിനും ലഭിക്കുമായിരുന്നു. പക്ഷെ ഈ പുഴയും കടന്നു വന്ന ചരിത്ര പുരുഷന്മാര്‍ അബ്ദുരഹിമാന്‍ സാഹിബ് , സി എച്ച് മുഹമ്മദ് കോയ സാഹിബ്, പിന്നെ കൊടിയത്തൂരില്‍ നിന്നും വന്നു ഇക്കരെ കൂടു കൂട്ടിയ ഖുര്‍ ആനെ പ്രണയിച്ച കെസി അബ്ദുല്ല മൊലവി. അവര്‍ ചവിട്ടി കടന്നു പോയ ഈ മണ്ണില്‍ ജാറങ്ങള്‍ ഉയര്‍ന്നു വന്നില്ല.
അബ്ദുറഹിമാന്‍ സാഹിബ് ഇതു വഴി പോയപ്പോള്‍ കരിങ്കൊടി കാട്ടാന്‍ കാത്തു നിന്ന കാര്യങ്ങള്‍ നാഗേരി കുട്ടിഹസ്സന്‍ എന്നോട് ഒരിക്കല്‍ വര്‍ത്തമാനത്തിനിടയില്‍ പറഞ്ഞിരുന്നു. സ്വകാര്യമായി മറ്റൊരു കാര്യവും കൂടി നിന്റെ ബാപ്പയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പലര്‍ക്കും അന്നു സാഹിബ് കാഫിര്‍ ആയിരുന്നു.
ഒരു കാലഘട്ടത്തില്‍ ബ്രിട്ടീഷ് മേലാളന്മാര്‍ പതിച്ചു നല്‍കിയ അധികാരതിന്റെ സ്താനതിരുന്ന കുട്ടിഹസ്സന്‍ അധികാരിയുടെ കെട്ടു വള്ളങ്ങള്‍ എത്രയോ അക്കരെക്കും ഇക്കരേക്കും കൊച്ചോളങ്ങളെ വകഞു മാറ്റി നീങ്ങി കൊണ്ടിരുന്നു. മുസ്ലിം പരിഷകരണ നായകന്മാര്‍ അവരുടെ ആധിത്യം അനുഭവിച്ചവരാണു. അബ്ദുറഹിമാന്‍ സാഹിബിന്റെ അവസാന അത്തായം ഈ വീട്ടില്‍ വെച്ചായിരുന്നു. അന്നത്തെ കാലത്തു മൂവ്വായിരം കേള്വിക്കാര്‍ ഉണ്ടായിരുന്നു കൊടിയത്തൂര്‍ എന്ന ഗ്രാമത്തില്‍.മുസ്ലിം ഉല്പതിഷ്ണുക്കളുടെ നാടായി അന്നേ ഈ നാടുകള്‍ പരദേശങ്ങളില്‍ അറിയപെട്ടിരുന്നു.
ഇന്ന് കാലം മാറി.കൊടിയത്തൂര്‍ ചേന്നമംഗല്ലൂര്‍ ബന്ധങ്ങളില്‍ അകലം ഒരു പ്രശ്നമായി മാറി. നടക്കാന്‍ മിനക്കേടില്ല. എല്ലാറ്റിനും വാഹനം തന്നെ വേണം. പത്തു രൂപയുടെ മത്തി വാങ്ങി പതിനന്‍ജു രൂപ കൊടുതു ഓട്ടൊ യാത്ര. വിവാഹ ബന്ധങ്ങളും കുറഞു വന്നു. ഇപ്പോള്‍ പാലം വരുമ്പോള്‍ ഇരു ഗ്രാമങ്ങളും കൂടുതല്‍ അടുത്തു തുടങ്ങും. പുല്പ്പറമ്പിലും ചീനിചുവട്ടിലും വ്യാപാരകേന്ദ്രങ്ങള്‍ ഉയര്‍ന്നുവരും. കൊടിയത്തൂരും ചേന്നമങല്ലൂരും ചേര്‍ന്നു കൊണ്ടുള്ള സംസ്കാരിക വിനിമയം കൂടുതല്‍ മെച്ചപ്പെടാതിരിക്കില്ല. ഈ പാലം തുറക്കപ്പെടുന്നതോടെ ഇരു ഗ്രാമങ്ങളും ഡയാമീസ് ഇരട്ടകള്‍ ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
Subscribe to:
Post Comments (Atom)
1 comment:
akshra thettukal untennaRiyam . athu typing sharivaathathu kontaanu . malyalame skhamikkuka...
Post a Comment