ഒടുങ്ങാട്ട് അബ്ദുല്ലായുടെ ഒടുക്കത്തെ എഴുത്ത് - ഒരു മുസ്ലിം സംഘടന എസ് കെ എസ് എസ് ഫ് കഴിഞ ദിവസങളില്‍ തെരുവീതികളിലൂടെ പ്രകടനം നടത്തി വിളിച്ച മുദ്രാവാക്യം. ചേന്നമംഗല്ലൂര്‍ സ്വദേശി അബ്ദുല്ല കഴിഞ്ഞ വാരത്തില്‍ തേജസ്സ് ദിനപത്രത്തില്‍ തിരുനബികേശത്തെ കുറിച്ചു എഴുതിയ ലേഖനമാണു സുന്നി വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ കാരണമായി തീര്‍ന്നതു. ഇതു തികച്ചും ഖേദകരമായ ഒരു സംഭവ വികാസമാണു. പ്രസ്തുത ലേഖനം വായിച്ചപ്പോള്‍ ഇത്രമാത്രം അരിഷം കൊള്ളാന്‍ മാത്രമുള്ള വകുപ്പുകളൊന്നും അതില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല.
ഒരു എഴുത്തു കാരനു അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കു നേരെ ഇത്തരത്തില്‍ പ്രതികരിക്കന്‍ തുടങ്ങിയാല്‍ ഇതിനു ഒരു ഒടുക്കം ഉണ്ടാവില്ലെന്നതു നാം മനസ്സിലാക്കണം . ഇത് ഒരു തരം ഫാസിസ്റ്റ് ചിന്താ രീതിയാണു. മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നതും പത്രപ്രവര്‍ത്തനത്തെ കോര്പറെറ്റ് ഭീമന്മാരുടെ ആലയില്‍ തളച്ചിടുന്നതും നാം ശ്രധിക്കണം. തിരുമുടി പ്രദര്‍ശനവും ആദരവും പണം കൊയ്യാനുള്ള ഒരു വിപണിയുടെ സ്രിഗാല തന്ത്രമാണു എന്ന് നാം മനസ്സിലാക്കേണ്ടതു. മതാചാരങ്ങള്‍ മതാചാര്യന്മാര് വയര്‍ വീപ്പിക്കാന്‍ ഒരു വഴിയാക്കി മാറ്റുന്നതിനെ വിമര്ശിക്കപ്പെടേണ്ടതല്ലേ ? പാവപ്പെട്ടെ വിശ്വാസികളെ വഴികേടിലാക്കുന്ന മത പുരോഹിതന്മാരെ കുറിച്ചു പ്രവാചകന് തന്നെ വളരെ മോശമായി പ്രതിവാതിച്ചിട്ടില്ലേ? അന്തമായി ഒരു പുരോഹിതനെയും ഒരു മതസംഘടനേയും നാം തക് ലീദ് ചെയ്യേണ്ടതുണ്ടോ ? ഇവിടുത്തെ ആത്മാവിഷ്കാര സ്വാതത്രം അതിന്റെ വക്ത്താക്കള്‍ എല്ലാം എവിടെ പോയി ഒളിച്ചു? എ.പി വിഭാഗം ഒരു വോട്ട് ബാങ്ക് ആയത്കൊണ്ട് രാഷ്ടീയ പാര്‍ട്ടികള്‍ വിട്ടു നില്ക്കും അവര്‍ക്കു വൊട്ട് മതി.
സംഘടിത മത സാമൂഹിക വിഭാഗങ്ങള്‍ തങ്ങളുടെ സാമ്പത്തിക സാമൂഹിക തല്പര്യങ്ങള്‍ക്കു വേണ്ടി കേരള രാഷ്ടീയത്തെ ഉപയോഗിക്കുമ്പോള്‍ അസംഘടിത വിഭാഗങ്ങള്‍ നോക്ക് കുത്തികളായി മാറുന്നു. ഇവര്‍ക്കു മതത്തെ കുറിച്ചു ഒന്നും പറയാന്‍ പാടില്ല എന്ന നിലപാടാണുള്ളതു. മതത്തിന്നു അകത്തുള്ളവരും പുറത്തുള്ളവരും. മനുഷ്യ സംസ്ക്രിതിയോളം വേരോട്ടമുള്ള മതങ്ങള്‍ ഗൊഉരവമാര്‍ന്ന പുനര്‍ചിന്തകളിലൂടെയും പുനരാഖ്യാനങ്ങളിലൂടെയാണു കടന്ന് പോകുന്നത് എന്നുള്ള സത്യം നാം മനസ്സിലാക്കണം. അതോടൊപ്പം അന്ധവിശ്വാസങ്ങള്‍ മതങ്ങള്‍ക്കിടയില്‍ മാത്രമല്ല എല്ലാ പ്രസ്താനത്തിലുmuNTu .
മത സംഘടനകള്‍ തമ്മില്‍ ഒരു പെരുമാറ്റ ചട്ടം നിലവില്‍ വരികയും അതു ക്രിത്യമായി നടപ്പില്‍ വരുത്തുകയും വേണമെന്നു തോനന്നുന്നു. നമ്മുടെ തെരുവീത്ഹികള്‍ മതസംഘടനകള്‍ തമ്മിലുള്ള വിഴുപ്പലക്കല്‍ വല്ലാത്ത ബോറായി അന്ഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. എന്റെ നാടിന്റെ പരിസരങ്ങള്‍ വാദ പ്രതിവാദങ്ങള്‍ കൊണ്ട് മുഖരിതമാണു അന്തരീക്ഷം. ജമാഅത്തും -മുജാഹിദും സുന്നിയും മുജാഹിദും . എല്ലാവരുടെയും ലക്ഷ്യം ദീനീ പ്രബോധനം. ഇത്തരത്തില്‍ ദീനീ പ്രബോധനം വല്ല നേട്ടവും മുസ്ലിംകള്‍ക്കോ രാജ്യത്തിനോ ഉണ്ടാവുന്നുണ്ടോ ?
സൌമ്യമായ ഭാഷ നമുക്ക് കൈമോശം വന്നുവോ? പ്രബോധന പ്രവര്തനങ്ങ്ങ്ങള്‍ ഇത്തരം ശൈലിയില്‍ ആവണമെന്ന് റസൂല്‍ നിര്‍ദേശിച്ചത് നാം മറന്നു പോയോ ?
ഏതെങ്കിലും ഒരു മത സംഘടനയുടെയോ പാര്‍ട്ടിയുടെയോ അംഗം നേരായ പത്ര പ്രവര്‍ത്തനം നടത്തു മെന്നു തോന്നുന്നുണ്ടോ ? അത് കൊണ്ടു തന്നെ വായനക്കാര്‍ വരികള്‍ക്കിടയില്‍ മറ്റൊരു വായന നടത്തെന്റി വരുന്നു . ഇത് മാധ്യമ സംസ്കാരത്തിന്റെ അപചയം തന്നെയാണ്.
-----------------------------------------------
Subscribe to:
Post Comments (Atom)
5 comments:
ഈ മുടി പ്രശ്നം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടതായിരുന്നുവെങ്കില്‍ ഹമീദ്, എം എന്‍ കാരശ്ശേരി തുടങ്ങിയവര്ക് ആയിരം നാവുന്റാകുമായിരുന്നു പ്രതികരിക്കാന്‍. അവരൊക്കെ എവിടെപ്പോയി ? അത് പോലെ ശിര്‍കിനും അന്തവിശ്വാസതിനും എതിരെയുള്ള പ്രവര്‍ത്തനത്തിന്റെ മൊത്ത ക്കുതക അവകാശപ്പെടുന്നവരും മുടിക്കാര്യത്തില്‍ കാര്യമായി പ്രതികരിച്ചു കാണുന്നില്ല.
ഹമീദിനും കാരശ്ശേരിക്കും വേണ്ടി മറുപടി പറയേണ്ട കാര്യം എനിക്കില്ല. അതു അവരോട് നേരിട്ടും ചോദിക്കാം. അവരാരും കുറ്റമറ്റവര്‍ ആണെന്നു ഞാന്‍ പറഞിട്ടില്ല അതു പറയാന്‍ മാത്രം ബുദ്ധി ശൂന്യനുമല്ല ഈ യുള്ളവന്.
പിന്നെ മൊത്തം കുത്തക ഏറ്റെടുത്തവര്‍ എന്നതു കൊണ്ട് ഉദ്ദേശിച്ചതു മുജാഹിദിനെയാണങ്കില്
ചേന്നമങല്ലൂരില്‍ ജമാഅത്തിനു വേരോട്ടം നേടികൊടുത്തതു ശിര്ക്കിനു നേരെയുള്ള അതി ശക്തമായ പോരാട്ടത്തിലൂടെയായിരുന്നു എന്നതു ചരിത്ര സത്യം. ഉപ്പു മെന്ജയില് കാസര്‍ട്ട് പാര്ന്നതു മുജാഹിദ് കാരായിരുന്നൊ?
അതു പറയാന്‍ മാത്രം ബുദ്ധി ശൂന്യനുമല്ല ഈ യുള്ളവന്.
അത് നന്നായി. ;-)
Monday, February 28, 2011അന്ധവിശ്വാസത്തിന് ആടാന്‍ ഒരു തലമുടി
عَنْ أَنَسٍ ، قَالَ : " رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْحَلَّاقُ يَحْلِقُهُ وَقَدْ أَطَافَ بِهِ أَصْحَابُهُ مَا يُرِيدُونَ أَنْ تَقَعَ شَعْرَةٌ إِلَّا فِي يَدِ رَجُلٍ " أَخْرَجَهُ مُسْلِمٌ . നബി(സ) തങ്ങളുടെ, ഓരോ. ഇമാം; وعن أسماء بنت أبي بكر - رضي الله عنهما : وقالت : هذه جبة رسول الله - صلى الله عليه وسلم - كانت عند عائشة فلما قبضت قبضتها ، وكان النبي - صلى الله عليه وسلم - يلبسها ، فنحن نغسلها للمرض نستشفي بها . رواه مسلم . നബി(സ) ധരിച്ചിരുന്ന. ജുബ്ബ അവിടുത്തെ വഫാതിനു ശേഷം ആയിഷ ബീവി സൂക്ഷിക്കുകയും ആയിഷ ബീവിയുടെ മരണ ശേഷം സഹോദരിയും സ്വഹാബി വനിതയുമായ അസ്മ ബീവി സൂക്ഷിക്കുകയും ആര്‍ക്കെങ്കിലും വല്ല രോഗവും വന്നാല്‍ ഈ ജുബ്ബ മുക്കിയ വെള്ളം കൊണ്ട് രോഗ ശമനം നടത്താറുണ്ടായിരുന്നു തിരുമേനി മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക മുടി വീഴുമ്പോഴും കൈകള്‍ നീട്ടി കാത്തിരിക്കുകയാണ് സ്വഹാബികള്‍ ചെയ്തത് പരിശുദ്ധമായ മുടി കളയുമ്പോള്‍ സഹാബികള്‍ ഒന്ന് പോലും നിലത്തു വീഴാന്‍ അനുവദിക്കാരുണ്ടായിരുന്നില്ല തിരുമേനി ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് മുകളില്‍ കൊടുത്തത്
പ്രവാചകന് (സ്വ) യുടെ തിരുശേഷിപ്പായ അവിടുത്തെ കേശമെന്തേയ് സൌദി ഗവര്‍മെന്റ് പരിശുദ്ധ ഹരമിലോ മദീനാ പള്ളിയിലോ സൂക്ഷിച്ചില്ല? അങ്ങിനെയെങ്കില്‍ കോടിക്കണക്കിനു തീര്താടകര്ക്ക് ആ കേശം സൂക്ഷിച്ച പുണ്യജലം സംസം ജലത്തിന് കൂടെ കൊണ്ടുവരാമായിരുന്നു...
കോടികള്‍ മുടക്കി കോഴിക്കോട്ടു ഇനിയൊരു പള്ളിവരെണ്ടിയിരിക്കുന്നു ഈ പുണ്യജലം ഒരിത്തിരി ലഭിക്കാന്‍. കാത്തിരിക്കുക തന്നെ
മുസ്ലിം സംഘടനകള്‍ക്കിടയില്‍ പെരുമാറ്റ ചട്ടം വേണമെന്ന നിര്‍ദ്ദേശം സ്വാഗതാര്‍ഹം..
നമുക്ക് സ്വന്തത്തില്‍ നിന്നും സ്വന്തം സ്വാധിന വൃത്തത്തില്‍ നിന്നും തന്നെ തുടങ്ങിയാലോ??
Post a Comment