Tuesday, March 8, 2011

വേലാണ്ടിമുക്രി.





ഗ്രാമത്തിലെ പൗരപ്രമാണിയും പള്ളിമഹല്‍ കാരണവരുമായിരുന്ന അലവിക്കുട്ട്യാജി ഈ ലോകത്തോട് വിട പറഞ്ഞ വിവരം വ്യസനപൂര്‍ വം കാതുകളില്‍ നിന്നും കാതുകളിലേക്കു പരന്നു.

യാസീന്‍ ഓതാന്‍ ഓത്ത് പള്ളിയിലെ മുസ്ല്യാര്‍ കുട്ട്യകളെ തേടി അലവിക്കുട്ട്യജിയുടെ ഒരു വകയില്‍ പെട്ട ബന്ധു കാദര്‍ തിരക്കിട്ടു പോയി. ഖബറിസ്താനിലേക്ക് പോയ കാര്യസ്തന്‍ ഹുസയിന്‍ കുട്ടി പോയ പോലെ തിരിച്ചു വന്നു.

നാട്ടുകൂട്ടത്തിനു മുമ്പില്‍ ഹാജരായി. പള്ളിപറമ്പില്‍ ഖബര്‍ കുഴിക്കുന്ന വേലാണ്ടിയെ കാണുന്നില്ല.

" ജ്ജ് നല്ലോണം നോക്കിയൊ , ഓന്‍ എതോ പീടിയ തിണ്ണയില്‍ വാട്ടീസടിച്ച് കിടന്നൊറങ്ങുന്നുണ്ടാവും . "

മഹലില്‍ ഖബര്‍ കുഴിക്കുന്ന മുക്രി ഹസൈന്‍ മരിച്ചിട്ട് വര്‍ഷം മൂന്ന് കഴിഞു. മക്കളൊന്നും ആ പണിക്ക് വരാന്‍ കൂട്ടാക്കുന്നില്ല. മണല്‍ വാരാന്‍ പോയാല്‍ പത്തു മണിയാവുമ്പോഴേക്കും ആയിരം ഒപ്പിക്കാമെന്നാ അവര്‍ പറയുന്നത്. കൂലി കൂട്ടി കോടുക്കാമെന്ന് പറഞ്ഞാലും ആരും ഈ പണിക്കു വരുന്നില്ല എന്ന് മഹല്‍ പള്ളി ഭാരവാഹികള്‍.

വീട്ടില്‍ മയ്യിത്തിനു സമീപം ഇരുന്നു യാസീന്‍ ഓതുന്നവര്‍ . അകത്തു അലമുറയിട്ട് കരയുന്നവര്‍.

അപ്പോഴാണു വേലാണ്ടി വിവരമറിഞ്ഞ് നാട്ടു കൂട്ടത്തിനു മുമ്പില്‍ ഹാജറാവുന്നതു.

" എന്നാല്‍ വേലാണ്ടി വേഗം നോക്ക് .മോന്തിക്ക് മുമ്പ് ഖബറടക്കണം. "

വേലാണ്ടി അനക്കമില്ലാതെ നില്‍ക്കുന്നത് കണ്ട മഹല്‍ ഖാദിയോടു " മുടിയമാട്ടെ. എനക്ക് മുടിയമാറ്റെ " എനക്ക് കൂലി കൂട്ടി തരണം . അതൊക്കെ പിന്നെ പറയാം നീ വേഗം പോയി ഖബര്‍ കുഴിക്ക് ഹിമാറെ " .

"ഏന്‍ ഒരു കാര്യം കൂടി ശൊല്ലട്ടും" .

"ഇപ്പോ ശൊല്ലമാട്ടെ "

എനിക്കു റൊമ്പാ വേശാറ് ആവത് . ഇന്ത മാതിരി മാപിള ശാതിക്കു കുഴിവെട്ടി എന്‍ മനസ്സ് നൊവിക്കത് . എനിക്ക് ഇപ്പൊ ശൊല്ല വേണ്ടും. "

" ഹാജിയാരാപ്പിള പറയുംപൊലെ, നാനും ഒരു മുസ്ലിമാവതുക്കു എന്നാ വഴി "

കാലുകള്‍ കുഴയുന്നതു നേരെ നിര്‍ത്താന്‍ വേലാണ്ടി പാടു പെടുന്നുണ്ടായിരുന്നു. "

"അതിനു നീ കുടിയും വെടിയും നിര്‍ത്തോ ? "

എനക്കും ഇന്ത പള്ളിക്കാട്ടില്‍ ഹാജിയാര്‍ക്കൊപ്പം കിടക്കതുക്കു എന്നാ വഴി ശൊല്ലുങ്കോ ....?

പിന്നെ ഒരു നിലവീളിയായിരുന്നു.

എനക്ക് ഇന്ത ഉലകത്തിലെ ഇനി ആരുമില്ലയ്യ ...

ആ നിലവിളി കേട്ട് പള്ളിക്കാട്ടില്‍ അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ തലയുയര്‍ത്തി നോക്കുന്നുണ്ടായിരുന്നു. ഹാജിയാരുമായുള്ള വേലാണ്ടിയുടെ ബന്ധത്തിന്റെ ആഴം ആ നിലവിളിയില്‍ അറിയാമായിരുന്നു.

4 comments:

Unknown said...

good :-)

lulu said...

.. i never heard this story from you.....anyway happy to read your "own style"story of your yesterdays...

രഘുനാഥന്‍ said...

എഴുത്തു തുടരൂ ..ആശംസകള്‍

irfan najeeb said...

please continue..