Wednesday, May 4, 2011

ബദിരീങ്ങളെ വിളിക്കാതെ പുഴ നീന്തികടന്ന പെണ്ണ്

ഇരുവഴിഞ്ഞിപുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണു. ഒരു കടത്തു തോണി നിറയെ കല്യാണ തക്കാരം കഴിഞ്ഞു വരുന്ന കുടുംബക്കാരും ബന്ധുക്കളും. വാഴക്കാട്ടു നിന്നും മുക്കത്തേക്കാണു തോണി പോകുന്നതു. ചേന്നമംഗല്ലൂരില്‍ നിന്നുമാണു മുക്കത്തെ പ്രമുഖ തറവാട്ടിലേക്കു പെണ്ണിനെ കെട്ടികൊണ്ടു പൊയതു. മുക്കത്തെ ഈ കുടുംബവും അന്നത്തെ നിലയില്‍ തികഞ്ഞ ഒരു മുസ്ലിം യാഥാസ്തിക വിഭാഗമാണു. എന്നാല്‍ പുതിയ പെണ്ണ് അല്പമൊക്കെ പുരോഗമന ചിന്താഗതിക്കാരിയുമാണു. തക്കം കിട്ടുമ്പോഴൊക്കെ കെട്ടിയവന്റെ കൂട്ടര്‍ ഇവരെ കണക്കിനു കളിയാക്കും. ചേന്നമംഗല്ലൂരിലെ തന്റെ വീടിനു അടുത്തു എത്താറായപ്പോള്‍ തോണിക്കാരനോടു തോണി കരക്കടുപ്പിക്കാന്‍ അവര്‍ പറഞെങ്കിലും തൊണിക്കാരന്‍ ഒട്ടും ഗൊനിച്ചില്ല. തോണിയില്‍ തന്റെ ഭര്‍ത്താവില്ല അവരുടെ ബന്ധുക്കള്‍ മാത്രം. ഇവര്‍ മുന്‍ കൂട്ടി ഒപ്പിച്ച പരിപാടിയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരന്‍ : ഒരു നിബന്ധന വെച്ചു മൂന്നു പ്രാവശ്യം ബദ്രീങ്ങളെ വിളിച്ചാല്‍ തോണി അക്കരെ അടുപ്പിക്കാം.അവര്‍ക്കു കലിയാണു വന്നതു. എങ്കിലും തോറ്റു കൊടുക്കുന്ന പ്രക്രതം അല്ല അവരുടെതും. തോണി എന്തു തന്നെയായാലും അക്കരെ പൊവില്ലെന്നു കണ്ടപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു : ബദ്രീങ്ങളെ വിളിക്കാതെ അക്കരെ എത്താന്‍ പറ്റുമോ എന്നു ഞാനൊന്നു നൊക്കട്ടെ എന്നു പറഞു എല്ലാം ഏകനായ പടച്ച തമ്പുരാനിൽ അര്പ്പിച്ചു തോണിയില്‍ നിന്നും ഒരു ചാട്ടം . വെള്ളകാച്ചിയും തട്ടവും ധരിച്ച പെണ്ണിന്റെ മേലു നിറയെ പൊന്നും. തോണിയിലുള്ളവര്‍ നോക്കിനില്‍ക്കവെ അവര്‍ അനായാസം തന്റെ കടവില്‍ നീന്തീയെത്തി. അവർക്ക് ഇരുവഴിഞ്ഞി ഒട്ടും അപരിചിതമായിരുന്നില്ല .
ഇതു ഒരു എട്ടു പതിറ്റാണ്ടു മുമ്പു ചേന്നമംഗലൂരില്‍ നടന്നതാ. ആ സ്ത്രീ തന്റെ ആദ്യത്തെ പ്രസവത്തിൽ തന്നെ മരിച്ചു .തന്റെ മകനെ കാണാന്‍ പോലും അവര്‍ക്കു കഴിഞില്ല. ആ മകന്‍ വലുതായി. വാഴക്കാടായിരുന്നു അയാള് വളർന്നത്‌ . പിന്നീട് അയാള്‍ പെണ്ണു കെട്ടിയതു ചേന്നമംഗല്ലൂരില്‍ നിന്നുമാണു. ഒരു വൈകുന്നേര സവാരിക്കിടെ ഈ സംഭവം ഓര്‍ത്തെടുത്തു പറയുമ്പോള്‍ ഒതയമംഗലം ജുമതു പള്ളിയില്‍ നിന്നും മഗ് രബ് ബാങ്കു വിളി കേള്‍ക്കുന്നുണ്ടായിരുന്നു. ചെറിയാലി .
സ്ത്രീകള്  തന്റെ വിശ്വാസം എത്ര ധീരമായി പ്രകടിപ്പിച്ചതെന്ന്  ഇത്തരം അനേക സംഭാവങ്ങളിലൂടെ നമുക്ക് കാണാം .


1 comment:

Unknown said...

badreengal marichupoya punnyathmaakkal anu.