കാലുകള്‍ നീര് വന്നു വണ്ണം വെച്ചിരിക്കുന്നു. നടക്കുമ്പോള്‍ പ്രയാസപെടുന്നുമുണ്ട് . മുഖത്ത് ക്ഷീണം പടര്‍ന്നിരിക്കുന്നു.
അല്ലെങ്കിലും എത്ര കാലമായി ഈ യാത്ര തുടങ്ങിയിട്ട്.
ഒരു രക്ഷ എപ്പോഴെങ്കിലും വന്നു കിട്ടുമെന്ന പ്രതീക്ഷയും ഈ അമ്പതി ആറാമത്തെ വയസ്സില്‍ അസ്തമിച്ചു കൊണ്ടിരിക്കുന്നു. അച്ഛന്റെ കൂടെ ചെറുപ്പത്തില്‍ തന്നെ ചായ കടയില്‍ പോയി തുടങ്ങി . പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും വീടിലെ അവസ്ഥകള്‍ .....ആഗ്രഹങ്ങള്‍ ഒന്നും നടന്നില്ല. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി എസ എസ എല്‍ സി ക്കാരനായി. വീണ്ടും അയാള്‍ അച്ഛന്റെ തുണയായി ഗ്രാമത്തിലെ ചായ മക്കാനിയില്‍ ..... അച്ഛനെ പോലെ കൈപുണ്യം നേടിയ ചായക്കാരന്‍ . കൂട്ടുകാര്‍ പലരും പലവഴിക്ക് പോയി. പലരും സര്‍ക്കാര്‍ ജോലിക്കാരായി. മറ്റുള്ളവര്‍ ഗള്‍ഫില്‍ പോയി ജീവിതം മെച്ചപെടുത്തി.
അങ്ങിനയാണ് അയാള്‍ക്കും ഒരു ആഗ്രഹം തോന്നി തുടങ്ങി ....ഒന്ന് ഗള്‍ഫില്‍ പോയാല്‍ തരക്കേടില്ല .
അയല്‍നാട്ടുകാരനായ ഒരു സുഹൃത്ത് വഴി ഒരു വിസ നേടി വിമാനം കയറി ...ദുബായിലേക്ക് ....
പക്ഷെ അയാള്‍ വന്ചിക്കപെടുകയായിരുന്നു . മലയാളികളുടെ നല്ല മനസ്സ് കൊണ്ട് അയാള്‍ നാട്ടില്‍ തിരിച്ചെത്തി.
അപ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. കുടുംബ ഭാരം വര്‍ധിച്ചു വന്നു. പിന്നെ വീണ്ടും ഗ്രാമത്തിലുള്ള ഒരു ഹോട്ടലില്‍ ജോലിക്ക് കയറി . കിട്ടുന്ന ഒഴിവു സമയങ്ങളില്‍ പഠിച്ചു ഉര്‍ദു ഹയര്‍ പരീക്ഷ പാസായി. അതുപോലെ അഗ്രികള്‍ച്ചര്‍ പരീക്ഷകള്‍ രണ്ടെണ്ണം പാസ്സായി. എല്ലാ പി എസ ഇ പരീക്ഷകളും എഴുതി ഫലം കാത്തിരുന്നു. ഗ്രാമത്തിലെ എല്ലാ ആളുകളുമായി ഇയാള്‍ നല്ല ബന്ധം പുലര്‍ത്തി. പരീക്ഷകള്‍ പലതും പാസാവുകയല്ലാതെ ഒരിടത്തും നിയമനം ലഭിച്ചില്ല. അങ്ങിനെ ഒരിക്കല്‍ ഒരു ഡോക്ടര്‍ വന്നു ഗ്രാമത്തില്‍ പ്രാക്ടീസ് തുടങ്ങി . അവിടെ തുടങ്ങിയ ഒരു ബന്ധം പിന്നീട് അയാളെ ഒരു കമ്പോണ്ടര്‍ ജോലിയും ചെയ്യിപിച്ചു . വിധി പിന്നെയും അയാളെ കൊണ്ട് പലതും പ്രവര്തിപിച്ചു . അയാള്‍ തോറ്റുകൊടുത്തില്ല .
ഇപ്പോഴും ഈ ഗ്രാമത്തില്‍ അയാള്‍ ചായ പാര്‍ന്നു കൊണ്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഒരേ ജോലിയില്‍ ......
ഇപ്പോള്‍ ഇങ്കിലാബ് വിളിയില്ല .... നിശ്ശബ്ദനായി വിധി തനിക്കു തന്നത് ഏറ്റു വാങ്ങി ...ആരോടും തന്റെ പരിഭവങ്ങള്‍ പറയാതെ ....
Subscribe to:
Post Comments (Atom)
No comments:
Post a Comment