മനാശ്ശേരി ഭാഗത്ത് നിന്നും ഒരാള്‍ കൃത്യമായി ഇടവേളകളില്‍ ചെന്നമംഗള്ളൂരിലും ഭിക്ഷ യാചിക്കാന്‍ അല്ലെങ്കില്‍ ചോദിയ്ക്കാന്‍ വരാറുണ്ട്. നാടുകാര്‍ പലര്‍ക്കും അയാള്‍ ഒരു കൌധുകം തന്നെയാണ്.
ഈയിടെ രംസാനിനും പതിവ് പോലെ ഗ്രാമത്തില്‍ വന്നു.
" കുഞ്ഞ്ഹാ എന്തെ കുറെ നാളായല്ലോ കണ്ടിട്ട് ?...
"അതിനെന്താ അതൊന്നയിട്ടു തന്നാല്‍ മതി. "
രാമകൃഷ്ണന്‍ എന്ന് സൌകര്യത്തിനു വിളിക്കാം .
രാമക്രിഷന് രണ്ടെക്ക്രയോളം കൃഷി ഭൂമിയുണ്ട് . ഭാര്യ കുട്ടികള്‍ അതും മുറ പോലെ ...
ഭാര്യാ ജഗ്ജാലയാണ് . കൃത്യമായ സംഖ്യ വീട്ടില്‍ എത്തിച്ചില്ലെങ്കില്‍ അവള്‍ പെരുമാറും എന്നാണ് മിസ്ടര്‍ കൃഷ്ണന്‍ തന്നെ പറയുന്നത്.
" ഒളരു സാദന ങ്ങക്ക് അറിയൂല "
" ഇന്ന് എത്ര കിട്ടി . ?..."
" ദൈവതാനെ ...ഇന്ന് നാനൂരെ കിട്ടിയുള്ളൂ "
" നൂറും കൂടി കിട്ടിയാലേ എന്റെ ലാര്‍ജ് ഒക്കൂ ?...
' നാടന്‍ കൃഷ്ണന്‍ അടിക്കാറില്ല .
കുറെ നാള്‍ കഴിഞ്ഞു ഒരാള്‍ പത്തു രൂപ പരിചയത്തിന്റെ പേരില്‍ കൊടുത്തപ്പോള്‍ കൃഷ്ണന്‍ പറയുകയാ
" കുറചു കൂടി കൂട്ടണം ....പെട്രോളിനോന്നും വില കൂടിയ വിവരം കാക്ക അറിഞ്ഞിട്ടില്ലേ ?
വൈകുന്നേരമായാല്‍ എല്ലാവരെയും ഒന്ന് മുഖം കാണിക്കും . യാത്ര മുക്കം വഴി ആണെങ്കില്‍ നേരെ ബാറില്‍ . അല്ല പടിഞ്ഞാറ് വഴി ആണെങ്കില്‍ നേരെ വീട്ടിലേക്കായിരിക്കും . കൃഷ്ണന്‍ കൃത്യ മായി കണക്കു ബോധിപ്പിക്കും . മാസത്തില്‍ കോഴിക്കോട് പോകും ഒരു മോഹന്‍ ലാല്‍ ഫാന് കൂടിയാണ് ടിയാന്‍ .
ഗ്രാമത്തിലെ കളക്ഷന്‍ കുറഞ്ഞാല്‍ ചിലപ്പോള്‍ വെളുതെടുത്തു മോയന്കുട്ടിയുടെ വീട്ടു തിണ്ണയില്‍ അന്തിയുറങ്ങും . അവിടെ കൃഷ്ണന് സുരക്ഷിത ഭോധമുണ്ട് . ഒരിക്കല്‍ അങ്ങാടിയിലെ തിണ്ണയില്‍ വാടീസടിച്ചു കിടന്നത് . നേരം വെളുത്തപ്പോള്‍ കീശ കാളി.
" സാരമില്ല എന്നക്കാള്‍ വലിയ ദരിദ്ര വാസികള്‍ ഇവിടെയുമുണ്ടോ ? എന്നായിരുന്നു കൃഷ്ണന്റെ ചോദ്യം .
അയല്‍ നാടുകളിലും ഇയാള്‍ ഭിക്ഷ ക്കിരങ്ങാറുണ്ട് . പാഴൂരില്‍ നിന്നും ഒരു വാര്‍ത്ത . മരിച്ചു പോയ സലാം മാസ്റര്‍ കൃഷ്ണന്റെ ഒരാളായിരുന്നു. ഒരിക്കല്‍ ചില്ലരയില്ല .മൂന്നു രൂപ എടുത്തു കൊടുത്തു ?
നീ പിന്നെ വാ ? എന്ന് പറഞ്ഞപ്പോള്‍ . " എപ്പോള്‍ വരണം ? നീ അതിനായി ഇങ്ങോട്ട് വരണ്ട .
" ശരി എന്നാ പിന്നെ അടുത്തതില്‍ ഒന്ന്‍ കൂടി തന്നാല്‍ മതി. "
പാവം മാസ്റര്‍ മരിച്ചു . ഇപ്പോള്‍ മകന്‍ ഉണ്ട് . മരിച്ച വിവരം ഞാന്‍ പത്രം വായിച്ചപ്പോ അറിഞ്ഞത് .
എന്റെ കടം വീട്ടാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല ..." കൃഷ്ണന്‍ സങ്കടപെട്ടു .
മുകത്ത് നിറയെ കുരുക്കള്‍ ആണ്. ആരോ ചോദിച്ചു നിനക്ക് ഒരു സര്‍ജറി ഒക്കെ ചെയ്തു നോക്കിയാലെന്താ ?
" അതെങ്ങിനെ ശരിയാവും എന്റെ ഗ്ലാമര്‍ പോയാല്‍ പിന്നെ ... ആരാ എനിക്ക് പൈസാ തരിക ... "
ഏതായാലും റമളാന്‍ മാസത്തിന്റെ അവസാന പത്തില്‍ മൂപ്പര്‍ക്ക് ഓട്ടം തന്ന്യാ ...തമാശ പറയാനൊന്നും നേരമില്ല .
സലാം പറഞ്ഞു ആളെ പറ്റിക്കാനൊന്നും കൃഷണന്‍ മുതിരില്ല.
" മനസ്സുണ്ടെങ്കില്‍ തന്നാല്‍ മതി . ദാനത്തിനു ജാതിയും മതവും ഒന്നും നോക്കേണ്ടതില്ല ".
എന്റെ ഒരു ഹിന്ദു സുഹൃത്ത് ഇപ്പോള്‍ വീട്ടിനു മുമ്പില്‍ ഒരു വലിയ ചിത്രം കൊണ്ട് വച്ചിരിക്കുന്നു. ശിവ ഭക്തന്‍ . ഓം നമ ശിവായ എന്ന് ആലെഖന്വും ചെയ്തിരിക്കുന്നു. പുള്ളി പറഞ്ഞത്
" റമസാന്‍ കഴിയുന്ന വരെ ഈ ഭക്തി നല്ലത് . കോളിംഗ് ബെല്ലില്‍ നിര്ര്താതെയുള്ള ബെല്ലടി ഒന്ന് കുറഞ്ഞു കിട്ടുമല്ലോ ?
Subscribe to:
Post Comments (Atom)
1 comment:
സക്കാത്ത് എന്നാല്‍ റമദാനിലെ ഭിക്ഷാടനം ആണെന്ന് സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്ത് ചെയ്യാം.
എഴുത്ത് വായിക്കാന്‍ സുഖമുണ്ട്. പക്ഷെ അക്ഷരത്തെറ്റുകള്‍ കൊണ്ട് കല്ല് കടിയും.
Post a Comment