Thursday, July 21, 2011
സ്ത്രീ ശാക്തീകരണം
ഇന്നലെ എന്റെ ഗ്രാമത്തില്‍ ഒരു വനിതാ ലൈബ്രറി ഉത്ഘാടനം ചെയ്യപെട്ടു. വായന മരിച്ചിട്ടില്ല എന്ന് ചിലര്‍ പറയുന്നു. പഴയ കാലങ്ങളില്‍ വയശാല, സാംസ്കാരിക രംഗത്ത് വളരെയേറെ നല്ല പ്രവര്‍ത്തങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. എന്റെ ബാല്യത്തില്‍ ഗ്രാമത്തില്‍ ഒരു മഹിള സംഘം ഉണ്ടായിരുന്നു . അതിന്റെ വാര്‍ഷികാഘോഷങ്ങള്‍ നാടിന്റെ പൊതു ഉത്സവം തന്നെയായിരുന്നു. കലയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇന്ന് എന്ത് കൊണ്ട് ഇവിടം ശോഷിച്ചു കൊണ്ടിരിക്കുന്നു. ഉള്ളത് പൊതു വേദികള്‍ അല്ല താനും. ശ്രീ പത്മനാഭ ക്ഷേത്രം നിധി വിലപെട്ടെതെന്നു പറയുമ്പോലെ ഈ ലൈബ്രറിയും വിലപെട്ടതാവും അത് കൊണ്ട് പൊതു സമൂഹത്തിനു എന്തെങ്കിലും പ്രയോജനം ലഭിക്കുമ്പോള്‍ മാത്രം . വിലപ്പെട്ട പുസ്തകങ്ങള്‍ തരുന്ന അറിവ് അതിന്റെ വില നമുക്ക് കണക്കാക്കാന്‍ ഒക്കുമോ ? അമ്പലത്തിലെ നിധി ആരും കാണാത്ത രീതിയില്‍ അവിടെ തന്നെ കുഴിച്ചു മൂടിയ അവസ്ഥയില്‍ അതിനു എന്ത് മൂല്യം ? വായനശാലയില്‍ പുസ്തകങ്ങള്‍ വായിക്കപെടാതെ ചിതലരിച്ചു പോകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവരുത്. വായന ശീലം മലയാളിക്ക് ഇപ്പോഴും ഉണ്ട് . ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതുല്‍ പുന പ്രസിദ്ധീകരണം ആട് ജീവിതത്തിനു ഉണ്ടായില്ലേ ? നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ആളുണ്ടാവും . ഈ നാടിന്റെ സാംസ്കാരിക പുരോഗതിയില്‍ ഒരു നാഴിക കല്ലായി മാറാന്‍ ഈ സമിതിക്ക് കഴിയും എന്നതില്‍ സംശയം വേണ്ട. ഇവിടെ ഈ ചടങ്ങില്‍ ഒരു കവിത ചൊല്ലിയ ഫെബിനെ ഞാന്‍ പ്രതീകം അഭിനന്ദിക്കുകയാണ്. സംഗീതം പഠിച്ചു കൊണ്ടിരിക്കുന്നു ഒരു മുസ്ലിം പെണ്‍കുട്ടി , ഈ ഗ്രാമത്തിനു ഇത് പുത്തന്‍ അനുഭവമാണ്. പട്ടുരുമാലിലൂടെ അരങ്ങേറ്റം ഗംഭീരമായിരുന്നു. ഉമ്മ മെഹര് നീസ പ്രതീകം താല്പര്യം എടുത്തു അവളെ പഠിപ്പിക്കുന്നു. സംഗീതവും കലയും സമൂഹ മനസ്സിനെ കുറെയൊക്കെ സംഗര്‍ഷ രഹിതമാകും . ഒരിക്കല്‍ കൂടി ഇതിന്റെ സംഘാടകരെ സന്തോഷം അറിയിക്കുന്നു ....ജയ് ഹിന്ദ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment